Sunday, October 17, 2010

'ഞങ്ങള്‍ക്ക് രാഷ്ട്രീയക്കാരെ വേണ്ട'

ഇലക്ഷന്റെ സ്‌ക്വാഡുകളിലൂടെ ഒരു വാര്‍ഡിനെ തൊട്ടറിയുകയാണ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥി എന്ന പേര് ഒരു ചൊവ്വില്ല. ഇന്നലെ ഞാനിതുവരെ പോകാതിരുന്ന, മറന്നുപോയ കുറച്ച് വീടുകളിലാണ് പോയത്. കുപ്പയില്‍ ചില മാണിക്യങ്ങളെ കാണാന്‍ കഴിയാറുണ്ട് എന്ന് പറഞ്ഞപോലെ; എന്റെ പ്രയോഗത്തില്‍ തെറ്റുണ്ടോ എന്നറിയില്ല. കുപ്പയെ മുഴുവന്‍ മാണിക്യമാക്കാന്‍ കഴിയുന്നവനാണ് വിശ്വാസി.

കാരണവരായ ബാഹുലേയന്‍. ആദ്യസംസാരത്തില്‍ത്തന്നെ വിദ്യാഭ്യാസമുള്ള ആളാണെന്ന് തോന്നി. വിശാലമായ അനുഭവങ്ങളും ഉള്‍ക്കാഴ്ചയും ഉള്ള ആളാണെന്ന എന്റെ നിഗമനം തെറ്റിയില്ല. അദ്ദേഹം അമ്പലങ്ങളില്‍ ജീവിച്ച മനുഷ്യനാണ്. തീര്‍ച്ചയായും, അദ്ദേഹവുമായി ഒരുപാട് ഇനിയും സംസാരിക്കാനുണ്ട്. ആത്മീയത, സദാചാരം, ഇസ്‌ലാം എന്ന നിയമവ്യവസ്ഥ എല്ലാം പറയാം. കാരണം, ഞാനദ്ദേഹത്തെ കുറേ നേരം കേട്ടുനിന്നു. പല അനുഭവങ്ങളും ആ വയോധിക മനസ്സിന്റെ അകത്തളങ്ങളില്‍ ഉണ്ടാകും. വര്‍ഗീയത എന്ന ശാപത്തെ അഴിച്ചുവിടുന്നതിനെപ്പറ്റിയൊക്കെ അദ്ദേഹത്തിനൊരുപാട് പറയാനുണ്ടാകും. തീര്‍ച്ചയായും, അല്പസമയം എടുത്ത് അദ്ദേഹത്തിന്റെയടുത്ത് പോകണം. സാധിക്കുമെങ്കില്‍ പ്രബോധനത്തിന്റെ പഴയ ലക്കങ്ങള്‍ അദ്ദേഹത്തിന് വായിക്കാന്‍ കൊടുക്കണം.

തിരിച്ചു നടക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ പറഞ്ഞു: 'ടീച്ചറേ, ഇത്രയധികം സംസാരിച്ചുനിന്നാല്‍ ശരിയാകുമോ?' ഞാന്‍ പറഞ്ഞു: 'ഞാന്‍ വന്നത് ഇതിനൊക്കെയാണ്. വോട്ടുപിടുത്തത്തിനു മാത്രമല്ല.' ചില കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അവര്‍ക്ക് സന്തോഷമായി.

വിധവ പെന്‍ഷന്‍ അകാരണമായി നിലച്ചുപോയ ഒരു സ്ത്രീ. എന്തൊരന്യായമാണ്. ഒന്നരകൊല്ലമായി യാതൊന്നും ലഭിക്കുന്നില്ലത്രെ. 'ശരിയാക്കാം' എന്ന് അധികാരികള്‍ പറയുന്നതല്ലാതെ ശരിയാകുന്നില്ല. മുന്‍കാല പ്രാബല്യത്തോടെ വാങ്ങിക്കൊടുക്കാന്‍ - ജയിച്ചാലും തോറ്റാലും എനിക്ക് കഴിയണം, കഴിയും - പടച്ചവന്‍ അനുഗ്രഹിക്കട്ടെ.

സുനാമി കയറിയ, കുടിവെള്ളപ്രശ്‌നം രൂക്ഷമായ സ്ഥലത്ത് ഇന്നലെ വീണ്ടും പോവുകയുണ്ടായി. എന്ത് പറയാന്‍? അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കഥകളുടെ നേര്‍ത്ത ശബ്ദങ്ങളാണവിടെ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞത്. എങ്ങനെയാണൊരു ജനതയെ രക്ഷിക്കുക. സമൃദ്ധമായി മഴപെയ്യുന്ന, മഴകൊണ്ട് പൊറുതിമുട്ടുന്ന, വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങള്‍. എന്നിട്ടും പ്രാഥമികാവശ്യത്തില്‍ ഏതു കാലത്തും രാജ്യത്തും, ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന കുടിവെള്ളത്തിന് ക്ഷാമം. എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്?

ഒരു സ്ഥലത്ത് ചെന്നപ്പോള്‍, ടീച്ചറേ, ഞങ്ങള്‍ക്ക് രാഷ്ട്രീയക്കാരെ വേണ്ട. സുനാമിയില്‍ ഞങ്ങളുടെ വീടുകളില്‍ മുട്ടൊപ്പം ചെളികയറിയത് വൃത്തിയാക്കിയത് സോളിഡാരിറ്റിക്കാരാണ്. ഞങ്ങള്‍ക്കവരെ മറക്കാനാവില്ല. സ്വാലിഹ് മാഷെയും (ഐ.ആര്‍.ഡബ്ല്യു.) മറ്റും ഞങ്ങള്‍ക്ക് മറക്കാനാവില്ല. (ഐ.ആര്‍.ഡബ്ല്യുവിന്റെ കരുത്തുറ്റ പ്രവര്‍ത്തകനാണ് സ്വാലിഹ്).

ഇതൊക്കെയായിരുന്നാലും ഇലക്ഷന്‍ എന്നത് രാഷ്ട്രീയവുമായി അഭേദ്യമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. കള്ളത്തരത്തിന്റെ കളിക്കളമാണ്. എന്ത് വിലകൊടുത്തും നന്മയുടെ ശക്തികളുടെ വരവ് തടയാന്‍ കൂട്ടമായ നീക്കം ഉണ്ടാകും. അത്തരക്കാരെ അത് വീര്‍പ്പുമുട്ടിക്കും. ആ വീര്‍പ്പുമുട്ടിനെങ്കിലും നമ്മെക്കൊണ്ട് കാരണമായിത്തീര്‍ന്നെങ്കില്‍ നാം വിജയിച്ചു.

ആര് ഭരിച്ചാലും സോളിഡാരിറ്റി - ജനകീയ വികസനസമിതികള്‍ സജീവമായി ഇനി നീതിയുടെ പുനഃസ്ഥാപനത്തിന്റെ രംഗത്തുണ്ടാവും. സര്‍വശക്തന്‍ തുണയ്ക്കട്ടെ. നന്മയുടെയും നീതിയുടെയും പുനഃസ്ഥാപനത്തിന് വിജയമാണ് നല്ലതെങ്കില്‍ അത്; പരാജയമാണ് നല്ലതെങ്കില്‍ അത് തന്ന് സര്‍വശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടെ.

12 comments:

  1. Ofcourse this kind of experience will give you more strength and milage to support needy people in ur ward, also u can followup these people to discus something like religioun, moral and political issue. wish u all the best . NASHEEDA ABDULLAH - RIYADH

    ReplyDelete
  2. ഞാന്‍ വന്നത് ഇതിനൊക്കെയാണ്. വോട്ടുപിടുത്തത്തിനു മാത്രമല്ല

    ഇങ്ങനെയൊരു വാക്ക് രാഷ്ട്രീയക്കാരുടെ നാവില്‍ നിന്ന് ഇക്കാലത്ത് പുറത്ത് വരില്ല. ജനങ്ങളുടെ യജമാനന്മാരായി നേതാക്കളെ വാഴിക്കപ്പെടാനാണ് രാഷ്ട്രീയപ്രവര്‍ത്തകര്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. ഇന്നത്തെ രാഷ്ട്രീയപ്രവര്‍ത്തകര്‍ വെറും അധികാരദല്ലാള്‍മാര്‍ മാത്രമായി മാറിക്കഴിഞ്ഞു. ഇങ്ങനെ പോയാല്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയക്കാരെ വേണ്ട എന്ന് ജനങ്ങള്‍ ഒന്നടങ്കം പറയുന്ന കാലം വിദൂരമല്ല. അത്കൊണ്ട് രാഷ്ട്രീയവും രാഷ്ട്രീയപ്രവര്‍ത്തകരും ഒക്കെ മാറണം. അവര്‍ ജനങ്ങളോടൊപ്പമാണ് നില്‍ക്കേണ്ടത്. നേതാക്കളോടൊപ്പമല്ല. നേതാക്കള്‍ ജനങ്ങളാല്‍ സദാ സ്ക്രൂട്ട്നി ചെയ്യപ്പെടണം. അതിനൊക്കെ ടീച്ചറെ പോലുള്ള നന്മയും മനുഷ്യസ്നേഹവും മനസ്സില്‍ സൂക്ഷിക്കുന്ന കുറെ പേര്‍ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കണം. മഹത്തായൊരു ദൌത്യമാണിത്. അനുഭവങ്ങളെല്ലാം ബ്ലോഗില്‍ എഴുതൂ. എത്രയോ പേരുടെ പ്രാര്‍ത്ഥനകള്‍ ടീച്ചറോടൊപ്പം ഉണ്ടാകും.

    ReplyDelete
  3. മുന്‍കാല പ്രാബല്യത്തോടെ വാങ്ങിക്കൊടുക്കാന്‍ - ജയിച്ചാലും തോറ്റാലും എനിക്ക് കഴിയണം, കഴിയും - പടച്ചവന്‍ അനുഗ്രഹിക്കട്ടെ.


    ഈ ഒരു മനസ്സ് എല്ലാ സ്ഥാനര്‍ത്ഥികള്‍ക്കും ഉണ്ടായാല്‍ മതി

    ReplyDelete
  4. എനിക്ക് പ്രസംഗിക്കാന്‍ പറ്റിയാല്‍ ഞാന്‍ ഇത് തുറന്നു മറ്റ് സ്ഥാനര്തികലോടും അഭ്യര്തിക്കും ഇന്ശ അല്ലഹ് ,,,
    ഞാന്‍ ഇതിനോക്കെത്തന്നെയാണ് ഈ സ്ഥലത്ത് ഇറങ്ങിയിരിക്കനത്
    സുകുമാരന്‍ നല്ല മന്സ്സിന്നുടമ തന്നെ നമമള്‍ പരിജയപ്പെടാന്‍ വൈകിയോ?
    എല്ലാവരും ഞങ്ങള്‍ക്ക് ശക്തി പകരുക
    വിമര്‍ശനങ്ങളും നല്ല ശക്തി തരുന്നുണ്ട്
    ഇത് ഒരു ചരിത്രത്തിന്റെ തുടക്കമാണ് എന്ന് തിരിച്ചറിയുമ്പോള്‍ വല്ലാത്ത സന്തോഷം....
    ബ്ലോഗില്‍ എഴുതുന്ന എല്ലാവര്ക്കും നന്ദി ഉണ്ട്‌

    ReplyDelete
  5. ടീച്ച്ര്ക്കൊരു വോട്ട്..!

    ReplyDelete
  6. തോറ്റു തോപ്പിയിട്ടാലും ഇവിടെയൊക്കെ തന്നെ കാണുമല്ലോ അല്ലെ...
    ശിര്‍ക്കിനെ കാലത്തിന്റെ കൂലം കുത്തി ഒഴുക്കില്‍, തൌഹീദു ആക്കി മാറ്റി മറിച്ച് മലക്കം മരിഞ്ഞവരാണല്ലോ നിങ്ങള്‍.

    ReplyDelete
  7. "അണ്ണാറക്കണ്ണനും തന്നാലായത് "എന്ന് പറയുന്ന പോലെ ടീച്ചര്‍ക്ക്‌ പാവംങ്ങളുടെ കണ്ണുനീര്‍ ഒപ്പനുള്ള കരുത്തുണ്ടാവട്ടെ എന്ന് നേരുന്നതോടൊപ്പം രാഷ്ട്രീയത്തിന്റെ ചുകപ്പു നാടയില്‍ പെട്ട് കിടക്കുന്ന ഒരു പാട് ഫയലുകള്‍ വെളിച്ചം കാണാന്‍ ശുശുപ്തിയില്‍ നിന്നും പുറത്തു വരുമാറവട്ടെ

    ReplyDelete
  8. സംശയമെന്തേ?
    ഞങ്ങള്‍ക്ക് ഒരു വോട്ട് കിട്ടിയാലും ഞങ്ങല്‍ ജയിച്ചില്ലേ?
    സീറോ വോട്ടുള്ളവരല്ലേ ഇതുവരെ ഞങ്ങള്‍?

    ReplyDelete
  9. തോല്‍ക്കലും ,തൊപ്പിയിടലും സാദാരണമാണ്.....ash

    ReplyDelete
  10. Ash and the likeminded people and parties seem to be not understanding what JI was telling before, what JI is doing now and what is JI's pathforward for future.

    They have been accusing JI of such things and finally they got splitted and divided on account of, according to them, one group among them got infected with JI's ideas.

    I wonder how in this world of divisions and schisms on petty issue and policy matters a party like JI can stay, remain and continue undivided with all the so called "contradictions" in the very core findamentals of "shirk and Thouheed"!

    I do believe there is something missing somewhere in understanding JI by Ash and likeminded people.

    ReplyDelete
  11. very nice article and inspirative ..

    VIMARSHANAGAL AANU ORU EYUTHUKAARIYUDE KARUTH...Ashinu welcome cheyyam

    ReplyDelete
  12. It is difficult for the people like ash to see the truth looking things thru biased organisational and political eyes.

    ReplyDelete