Monday, July 8, 2013

മഞ്ഞുമലകൾ തടുത്തുനിർത്തിയ യാത്ര

നാലായിരം രൂപയ്ക്ക് ഏര്‍പ്പാടാക്കിയ വണ്ടിയില്‍ ഞങ്ങളും ഞങ്ങളുടെ വണ്ടിയുടെ ഡ്രൈവറും കയറി. സന്ദീപിന്റെ അനിയനും ഇന്ന് യാത്രയിലുണ്ട്. ഐസ് മൂടിയ മലനിരകളിലൂടെ വണ്ടി നീങ്ങാന്‍ൻ തുടങ്ങി. തണുപ്പും ഏറിവന്നു. കുറച്ചു നേരം കഴിഞ്ഞ് വണ്ടി നിര്‍ത്തി. ഇനി പോകാനാവില്ല. മഞ്ഞ് വീണ് വഴി അപകടമുള്ളതാണ്. ഒരു വണ്ടിയും പോകുന്നില്ല. എങ്കിലും സോനാമലകളുടെ സുന്ദരമായ ദൃശ്യങ്ങൾള്‍ കണ്ടത് ഇവിടെ വച്ചാണ്. ചുറ്റും കോടയും മഞ്ഞും മഴയും കൊച്ചരുവികളും ഒഴുകുന്ന, നാമൊരിക്കലും കണ്ടിട്ടില്ലാത്ത പ്രകൃതി. പടച്ചവനേ, ഓര്‍ ർക്കുമ്പോൾ തന്നെ വല്ലാതാകുന്നു. 


ഒരു 



കൊച്ചു പെട്ടിക്കട മാത്രമുണ്ട്. രണ്ട് കമ്പിളിക്കുപ്പായവും ബൂട്ടും തൊപ്പിയും എല്ലാമുണ്ടായിട്ടും പുറത്ത് അധിക സമയം നിൽക്കാനാവുന്നില്ല. ശീതക്കാറ്റും ഉണ്ട്. അപ്പോൾ എന്തായിരിക്കും ഇതിന്റെ ഇരട്ടി പൊക്കമുള്ള ഹിമാലയത്തിന്റെ അവസ്ഥ. പെട്ടിക്കടയില്‍ൽ ചായ ഉണ്ട്. ചുടുചായ വളരെ പെട്ടെന്ന് തണുക്കുന്നുണ്ട്. അവിടെ ഒര മരക്കഷണം ഐസ് പിടിച്ച് കിടക്കുന്നുണ്ടായിരുന്നു.


ഇനി എന്ത് ചെയ്യും? ഈ തണുപ്പത്ത് ഇങ്ങനെ നിന്നിട്ടെന്താണ് കാര്യം? മുന്നോട്ടു പോകാനില്ല. പുറത്തിറങ്ങാനും വയ്യ. ഡ്രൈവര്‍ ർക്കും ഒരു ചമ്മല്‍ൽ. ഇത്ര കാശിന് കൊണ്ടുവന്നിട്ട് ഇങ്ങനെ പറ്റിയല്ലോ എന്നോര്‍ ർത്ത്. അതിനാൽ, അവൻ പറയുന്നുണ്ട്: നമുക്ക് മടക്കത്തിന് ഒന്നുരണ്ട് പാര്‍ ർക്കുകളിലൊക്കെ ഇറങ്ങാം എന്ന്. ഉം... പറ്റിക്കപ്പെട്ടതിന്റെ ദ്വേഷ്യം ഞങ്ങളുടെ ഉള്ളിലുണ്ടെങ്കിലും ഇത്ര സുന്ദരമായ കാഴ്ച അതൊക്കെ മറപ്പിച്ചു. 



അങ്ങനെ വിഷാദത്തിനും നിരാശയ്ക്കും ഇടയിലങ്ങനെ ഇരിക്കുമ്പോൾ സോനാമലകളിലേക്ക് സൂര്യന്റെ എത്തിനോട്ടം! അൽഹംദുലില്ലാഹ്. പെട്ടെന്ന് അന്തരീക്ഷം തെളിഞ്ഞു. അഭൗമമായ സൗന്ദര്യം അവിടം മുഴുവൻ പരന്നൊഴുകാൻ തുടങ്ങി. മഞ്ഞുമലകളിലെ മഞ്ഞുരുകിത്തുടങ്ങി. സുന്ദരമായ പൈൻന്‍മരങ്ങൾ ദൃശ്യമാകുന്നു. മലനിരകളുടെ തലപ്പുകൾ അരിപ്പൊടി കൂമ്പാരമാക്കി ഇട്ടപോലെ വെയിലിൽ വെട്ടിത്തിളങ്ങുന്നു. ചോലകള്‍ൾ ശക്തമായി ഒഴുകിത്തുടങ്ങി. പെട്ടിക്കടക്കടുത്ത് കിടന്ന ഐസ് മൂടിയ മരക്കഷണം പുറത്ത് കണ്ടുതുടങ്ങി. മലനിരകള്‍ൾ വസ്ത്രം മാറി വന്നപോലെ. ഒപ്പം നമ്മുടെ മനസ്സിനും എന്തെന്നില്ലാത്ത സന്തോഷം. 





അടുത്ത വണ്ടിയിലുള്ളവരും പുറത്തിറങ്ങിത്തുടങ്ങി. ഞങ്ങളും താഴ്‌വാരത്തേക്ക് പതുക്കെ നടന്നു. സ്ഥിരം ചെയ്യാറുള്ള എന്റെ ഒരു പരിപാടിയുണ്ട്. അപൂര്‍ ർവ സ്ഥലങ്ങളില്‍ൽ നിന്ന് കല്ല് പെറുക്കാറുണ്ട്. നല്ല മൂന്ന് ഉരുളൻ കല്ലുകൾള്‍ ചോലയിൽ നിന്നെടുത്ത് പോക്കറ്റിലിട്ടു. ദൗര്‍ ർഭാഗ്യകരമെന്നു പറയട്ടെ, വലിയ ജാക്കറ്റ് തിരിച്ചു കൊടുത്തപ്പോൾ കല്ല് എടുക്കാന്‍ൻ മറന്നുപോയി. ചാവുകടലിൽനിന്ന് കൊണ്ടുവന്ന കല്ല് ഇപ്പോഴും ഞാന്‍ൻ സൂക്ഷിക്കുന്നുണ്ട്. ഞാനപ്പോഴൊക്കെ ഒരഞ്ചു വയസ്സുള്ള കുട്ടിയായിപ്പോവുകയാണ്. എനിക്കിപ്പോഴും ആ കല്ല് മറന്നതിൽ സങ്കടമുണ്ട്. മഞ്ഞുരുകി ഒലിച്ച് ശുദ്ധമായ ആ കല്ലുകൾ. ഖുര്‍ ർആനിൽല്‍ പാറയും മലയും ഒക്കെ ഉപമയും അലങ്കാരവുമൊക്കെ ആയി വരുന്നതിനാലാകാം കല്ലിനോടു പോലും സംസാരിക്കാൻ തോന്നുന്നത്. 



അങ്ങനെ പലതവണ കോടയും വെയിലും വന്നും പോയുമിരുന്നു. ഞങ്ങൾ വണ്ടിയിലും പുറത്തുമായി കഴിച്ചുകൂട്ടി. ഇനി മുന്നോട്ടു പോകാന്‍ൻ പറ്റില്ലെങ്കില്‍ൽ തിരികെ പോകാം. ഇവിടെ നിന്നാണത്രെ 32 കിലോമീറ്റർ കാല്‍ൽനടയായി അമര്‍  ർനാഥ് യാത്രക്കാര്‍   പോകുന്ന വഴി. താഴ്‌വാരത്തിലൂടെ കാല്‍ൽനടപ്പാത കാണുന്നുണ്ട്. ജൂണിൽ യാത്ര ആരംഭിക്കും. നാം ഇടയ്‌ക്കൊക്കെ പത്രത്തിൽ വായിക്കാറില്ലേ? അമര്‍ നാഥ് യാത്രികർ വഴിയില്‍ൽ കുടുങ്ങി എന്നൊക്കെ. ആ അമര്‍ ർനാഥ് യാത്രാവഴിയാണിത്. ഇവിടെ ഒരു മൈല്‍ൽസ്റ്റോണുണ്ട്. GUMRI എന്ന സ്ഥലത്തേക്കും ലേയിലേക്കുമുള്ള ദൂരം എഴുതിവച്ചിരിക്കുന്നു. കശ്മീരിൽ അധിക സ്ഥലത്തും ഉറുദുവിലാണ് മൈല്‍ൽക്കുറ്റികളില്‍ൽ സ്ഥലനാമങ്ങൾ എഴുതിയിട്ടുള്ളത്. ഇവിടെ ഇംഗ്ലീഷിലാണ്. 



ഏതോ വിഷാദത്തോടെ സോനാമലകളോട് യാത്രപറഞ്ഞ് വണ്ടിയിൽ കയറി. വഴിയിൽ അമര്‍ ർനാഥ് യാത്രക്കാര്‍ ർക്കുള്ള വഴിയോര ടെന്റുകളുടെ നിര്‍ ർമാണം തുടങ്ങിയിട്ടുണ്ട്. സന്ദീപ് ആ ടെന്റുകൾ ഞങ്ങൾക്ക് കാട്ടിത്തന്നു. നമ്മുടെ നാട്ടിലെ ശബരിമല സീസൺ പോലെ, ആ സ്ഥലങ്ങളും അമര്‍ ർനാഥ് യാത്രയ്ക്കുവേണ്ടി ഒരുങ്ങുകയാണ്. ഹിമാലയ താഴ്‌വാരങ്ങളിലെ വേനൽക്കാലത്തിന്റെ മൂര്‍ ർധന്യത്തിലാണ് യാത്ര തുടങ്ങുക. വിശദമായി എനിക്കറിയില്ല. ഈ 32 കിലോമീറ്റർ കാൽനടയായിട്ടാണത്രെ താണ്ടിക്കടക്കുക. അവിടെ ശിവലിംഗത്തിന്റെ ആകൃതിയിൽ ഐസ് രൂപപ്പെടുമെന്നാണ് ഐതിഹ്യം.



ഞങ്ങളുടെ മടക്കയാത്ര തുടങ്ങി. ഒരു ഭാഗത്ത് കൂലംകുത്തി നദി ഒഴുകുന്നു. മറുഭാഗത്ത് ഐസ്മലകളും. ഒരു സ്ഥലത്തെത്തിയപ്പോൾ നമ്മുടെ കൈയെത്തുന്നിടത്ത് ഒരു ഐസ്മല. വണ്ടി നിറുത്തി അവിടെ ഇറങ്ങി. ഐസ്ചുമരിൽ എന്തെങ്കിലും എഴുതണമെന്നൊരു തോന്നൽ. ഇക്കയും ഡ്രൈവറും ഒക്കെ കുന്നിന്റെ മുകളിലേക്ക് പോയ തക്കത്തിന് ഞാന്‍ൻ നല്ലൊരു വടി കൊണ്ടെഴുതാൻന്‍ തുടങ്ങി. ആദ്യം അറബിയിൽ അല്ലാഹു എന്നെഴുതി ഫോട്ടോ എടുത്തു. വീണ്ടും എന്റെ ഇഷ്ട പേരിക്കുട്ടി ഫര്‍ ർഹാൻന്‍ എന്ന് ഇംഗ്ലീഷിലും എഴുതി കാമറയിലേക്ക് പകര്‍ ർത്തി. 


കടപ്പുറത്ത് മണ്ണിൽ വരയ്ക്കാനും എഴുതാനുമൊക്കെ തോന്നുന്ന ഒരു ഭാവമാണ് ഐസ്മലകളുടെ അടുത്തെത്തുമ്പോൾ നമുക്കും ഉണ്ടാകുന്നത്. പോകാം എന്ന് തോന്നുമെങ്കിലും വീണ്ടും നമ്മെ ആരോ അങ്ങോട്ട് വലിക്കുംപോലെ. ഓരോ തിര കഴിയുമ്പോഴും ഇനി കയറാം എന്ന് കരുതുമെങ്കിലും അല്പം കൂടി കഴിയട്ടെ എന്ന ഒരു മനസ്സില്ലേ? അതുതന്നെ ഇവിടെയും. 


കട്ടിയുള്ള കുപ്പായവും ബൂട്ടും ഇല്ലെങ്കില്‍ൽ ഈ കളിക്കൊന്നും സാധിക്കില്ലായിരുന്നു. എഴുതിക്കൊണ്ടുനിൽക്കേ മുകളിലേക്കു പോയവര്‍ വന്നു. ഡ്രൈവര്‍ ർ അപ്പോഴാണ് ചില അപകടങ്ങളെപ്പറ്റീ പറഞ്ഞുതന്നത്. ഈ മഞ്ഞുമലയുടെ അടിയിലൂടെ ഐസ് ഉരുകി റോഡിന്റെ ഇടതുവശത്തുള്ള നദിയിലേക്ക് ഒഴുകുന്നുണ്ട്. ചിലപ്പോൾ പെട്ടെന്ന് ഇത് ഇടിഞ്ഞ് അപകടമുണ്ടായേക്കുമെന്ന്. ഇത് കേട്ടപ്പോൾ ഇതിനടുത്ത് നിൽക്കുന്നതത്ര പന്തിയല്ലെന്നു തോന്നി.


വണ്ടി വീണ്ടും പുറപ്പെട്ടു. അല്പം കഴിഞ്ഞപ്പോൾ ഒരു ചെറിയ പാര്‍ ർക്കിൽ നിർത്തി. 4000 രൂപയ്ക്ക് എന്തെങ്കിലുമൊക്കെ കാണിച്ചു എന്ന് ഡ്രൈവര്‍ ർക്കും സമാധാനം കിട്ടണമല്ലോ. പാര്‍ ർക്കിന്റെ അപ്പുറം ഒരു കൊച്ചുതടാകം. അതിലേക്ക് മലകളിലൂടെ വെള്ളം ചാടിക്കൊണ്ടിരിക്കുന്നു. യാത്രക്കാരില്‍ൽ ചിലർര്‍  തടാകത്തിന്റെ അപ്പുറത്തൊക്കെ പോകുന്നുണ്ട്. അല്പനേരം അവിടെ നിന്ന്, മടക്കയാത്ര ആരംഭിച്ചു. ഇടതുഭാഗത്ത് പുഴവക്കിലെ ചില കാഴ്ചകൾ നമ്മെ ശരിക്കും ഞെട്ടിച്ചുകളയും. കുത്തൊഴുക്കുള്ള ഈ നദിക്കരയില്‍ൽ വളരെ ചെറിയ കുടിലുകൾ. 


സ്ത്രീകളും കുട്ടികളും ആ നദിക്കരയില്‍ൽ - രണ്ടു വയസ്സൊക്കെയുള്ള കുഞ്ഞുങ്ങൾ. അത് കണ്ട എന്റെ ഉള്ള് പിടഞ്ഞുപോയി. കാല്‍ൽ തെറ്റി ആ കുഞ്ഞുങ്ങളോ സ്ത്രീകളോ വീണാല്‍ൽ കിട്ടിയിട്ട് കാര്യമില്ല. പക്ഷേ, അവര്‍ ർക്കത് ശീലമായിരിക്കുന്നു. ആടിനെ മേയ്ക്കുന്ന നാടോടികളാണ് അവരെന്ന് സന്ദീപ് പറഞ്ഞപ്പോൾ അവര്‍ ർ എങ്ങനെയായിരിക്കും അപ്പുറത്തേക്ക് എത്തിയിരിക്കുക എന്നോര്‍ ർത്തുപോയി. മറുഭാഗത്തുകൂടെ കാൽനടവഴികൾ ഉണ്ടാകുമായിരിക്കും. അല്ലാഹുവിന്റെ സൃഷ്ടികൾ അവന്റെ ഭൂമിയിലൂടെ എല്ലാ കോണുകളിലും പരിതസ്ഥിതികൾക്കനുയോജ്യമായി ജീവിതം കരുപ്പിടിപ്പിക്കുന്നു!


തിരിച്ച് ടൗണിലെത്തിയപ്പോഴേക്ക് ഉച്ചയായി. ടൗൺ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. കുതിരകളും കുപ്പായം വാടകക്കാരും ഉത്സാഹത്തിമിർപ്പിലാണ്. വെയിലും വന്നുതുടങ്ങി. ആളുകൾ കുതിരപ്പുറത്തും വണ്ടിയിലുമൊക്കെയായി കറങ്ങുകയാണ്. ജീവിതത്തിലാദ്യമായി ഇത്ര സുന്ദരമായ ഐസ്താഴ്‌വാരവും മലകളും കണ്ടതല്ലേ. മനസ്സ് നിറഞ്ഞു. അല്‍ൽഹംദുലില്ലാഹ്.


ഉച്ചഭക്ഷണം കഴിഞ്ഞ് മടക്കയാത്ര ആരംഭിച്ചു. തെക്കേ ഇന്ത്യയിലും മധ്യഇന്ത്യയിലും ഒന്നും ഇത്തരം സ്ഥലങ്ങൾ (മഞ്ഞുമൂടിയവ) ഇല്ലാത്തതിനാലാവും ഇവിടങ്ങളിലൊക്കെ ഇത്രമാത്രം സഞ്ചാരികളെത്തുന്നത്. അമര്‍ ർനാഥ് യാത്രക്കാര്‍ ർ കൂടി വന്നാല്‍ൽ ശ്രീനഗറിൽല്‍ റൂം ഒന്നും കിട്ടാനില്ലാതാകുമത്രെ! പലരും ബസ്സുകളില്‍ൽ പോലും കിടക്കേണ്ടിവരാറുണ്ടെന്ന് ഒരു സുഹൃത്ത് പറയുകയുണ്ടായി. സോനാമാര്‍ഗിന്റെ സൗന്ദര്യം - വ്യത്യസ്ത ഭാവങ്ങളോടുകൂടിയ - ശരിക്കാസ്വദിച്ച് 5 മണിക്കു മുമ്പായി ശ്രീനഗറില്‍ൽ തിരിച്ചെത്തി. തിരിച്ചുള്ള യാത്രയിലും വഴിയോര ദൃശ്യങ്ങൾ മനം കുളിർപ്പിക്കുന്നവയായിരുന്നു. കുട്ടികൾ സ്‌കൂൾ വിട്ടുപോകുന്ന കാഴ്ചകളും കാണാമായിരുന്നു.

അടുത്തത് ഗുല്‍ര്‍ ർഗിലേക്കുള്ള യാത്ര...

Wednesday, July 3, 2013

വെസ്റ്റേൺട്യൂബെന്ന അദ്ഭുതവും മഞ്ഞണിഞ്ഞ സോനാമലനിരകളും

ജമ്മു-ശ്രീനഗർ യാത്രയ്ക്ക് സാധാരണ വരുന്നതിന്റെ ഇരട്ടിയിലധികം പൈസയാണ് ചെലവായത്. ചില പറ്റിക്കലുകൾക്ക് ഇരയായി. സഞ്ചാരികൾക്ക് വിധിക്കപ്പെട്ട ഒരു കാര്യമാണത്. സഹിക്കൽ തന്നെ.

ഞങ്ങളുടെ യാത്ര ഒരു തവേര വണ്ടിയിലായിരുന്നു. ഖൊരക്പൂരിൽനിന്നുള്ള ഒരു പിതാവും പുത്രിയും. അവൾ ശ്രീനഗറിൽ ബി.എഡിന് ചേരാൻ പോവുകയാണ്. മുഖം മറച്ച ഒരു സുന്ദരിപ്പെൺകുട്ടി. ഇടയിൽനിന്ന് ആബിദ് ഹുസൈൻ എന്ന ഒരു യുവാവ് ശ്രീനഗറിലേക്ക് കയറി. കുഴപ്പമില്ലാത്ത സഹയാത്രികർ.


രാവിലെ 7.30ന് പുറപ്പെട്ട കാർ 286 കിലോമീറ്റർ യാത്രചെയ്ത് എത്തിയത് വൈകിട്ട് 5 മണിക്ക്. പാറകൾ ചുട്ടുപഴുത്ത ഊഷരഭൂമിയും ശാദ്വലമായ താഴ്‌വാരങ്ങളും പിന്നിട്ടായിരുന്നു യാത്ര. ആ പ്രകൃതിഭംഗി ആസ്വദിക്കാൻ തന്നെയായിരുന്നു വിമാനയാത്ര വേണ്ടെന്നു വച്ച് ജമ്മു-ശ്രീനഗർ റോഡ് യാത്ര തിരഞ്ഞെടുത്തത്. വളവും തിരിവും ഹെയർപിൻ വളവുകളുമൊക്കെ ഉള്ള റോഡ്. ചായക്കും ചോറിനും ഒക്കെ പല സ്ഥലത്തും നിർത്തി. 4-5 മണിക്കൂറേ യാത്രയുള്ളൂ എന്നു പറഞ്ഞെങ്കിലും രണ്ടു തവണയും (മടക്കത്തിലും) 10 മണിക്കൂറോളം എടുത്തു.

ഇന്ത്യൻ റെയിൽവേയുടെ അറ്റം ജമ്മുവിന്റെ വടക്കു ഭാഗത്തുള്ള ഉദ്ദംപൂർ എന്ന സ്ഥലമാണ്. പക്ഷേ, ശ്രീനഗറിൽനിന്ന് ബാരമുല്ല, കുപ്‌വാര തുടങ്ങിയ സ്ഥലങ്ങളിലേക്ക് ട്രെയിൻ ഉണ്ടെന്നറിയാൻ കഴിഞ്ഞു. തുടർച്ചയായ റെയിൽവേ അവസാനിക്കുന്നത് ഉദ്ദംപൂരിലാണ്. ജമ്മുവിലെ പ്രധാന സന്ദർശന സ്ഥലം വൈഷ്ണവീ ദേവിക്ഷേത്രമാണ്. ജമ്മുവിലെ തിക്കും തിരക്കിന്റെ കാരണം ഈ ക്ഷേത്രത്തിലേക്കുള്ള തീർഥാടനത്തിന്റേതാണ്. ആയിരം കൊല്ലം മുമ്പ് ജീവിച്ച സാത്വികയായ ഒരു സന്യാസിനി ആയിരുന്നു വൈഷ്ണവിദേവി. സാധാരണ ചെയ്യുന്നപോലെ അവരെയും ജനങ്ങൾ ദൈവമാക്കിക്കളഞ്ഞു. 


ജമ്മു റെയിൽവേസ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിൽ കസേരകളൊന്നുമില്ല. എല്ലാവരും വിരിയും വിരിച്ച് സുഖമായി, തങ്ങൾക്കുള്ള തീവണ്ടിയും കാത്ത് കഴിയുന്നവരാണ്. മടക്കയാത്രയിൽ ഞങ്ങളും രണ്ടുമൂന്നു മണിക്കൂർ വിരി വിരിച്ച് സ്റ്റേഷനിൽ കിടന്നു. അവിടെയൊക്കെ പൊതുസ്ഥലങ്ങളിൽ നായശല്യം വല്ലാതെയുണ്ട്. ശ്രീനഗറിലും കൂട്ടംകൂട്ടമായാണ് നായ്ക്കൾ. പക്ഷേ, ഉപദ്രവം ഒന്നുമില്ല എന്നാണ് മനസ്സിലായത്.

ജമ്മുവിലെ പ്രധാനപ്പെട്ട ഒരു നദിയാണ് താവി. അതിനാലാണ് സ്റ്റേഷന്റെ പേര് ജമ്മുതാവി എന്നായത്. മേയ്മാസം ജമ്മുവിലെ ഏറ്റവും ചൂട് കൂടിയ മാസമാണെന്ന് മനസ്സിലാക്കുക. കാരണം, നമുക്കൊക്കെ ജമ്മുകാശ്മീർ എന്ന് കേൾക്കുമ്പോൾത്തന്നെ ആകെ തണുപ്പാണെന്നാണ് ധാരണ. നമ്മൾ പാക്കേജല്ലാതെ ഒറ്റയ്ക്ക് യാത്രപോകുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, ഞങ്ങൾ നേരിട്ടനുഭവിച്ചപ്പോൾ മാത്രമാണ് ഇത്രയ്ക്ക് ചൂട് ജമ്മുവിലുണ്ടെന്ന് മനസ്സിലായത്. ഹോട്ടലിലേക്കുള്ള യാത്രാമധ്യേ ഓട്ടോഡ്രൈവർ പറഞ്ഞു, 'ഇന്നത്തെ ചൂട് 47 ഡിഗ്രി ആണെ'ന്ന്!

ജമ്മു-ശ്രീനഗർ റോഡിലെ പ്രധാനമായ ഒരു സ്ഥലമാണ് നെഹ്‌റു ടണൽ. വെസ്റ്റേൺ ട്യൂബ് എന്ന് അവിടെ എഴുതിവച്ചിട്ടുണ്ട്. 2500 മീറ്റർ (രണ്ടര കിലോമീറ്റർ) നീളമുള്ള (മല തുരന്നുണ്ടാക്കിയ) ടണൽ. ഭയം തോന്നി. ദുബായിലെ ശൻതഖ ടണൽ കടലിനടിയിലൂടെ ഉള്ളത് ഒരു കിലോമീറ്ററേ ഉള്ളൂവെന്നാണ് അറിവ്. ഇത് അതിലും ഒന്നര ഇരട്ടി. ഇതിന്റെ മുഖത്ത് മഞ്ഞുകാലത്ത് ഐസ് വീണ് അടഞ്ഞുപോകാറുണ്ടത്രെ! രണ്ടുമൂന്നു ദിവസമൊക്കെ ടണലിനപ്പുറവും ഇപ്പുറവും വണ്ടികളും യാത്രക്കാരും കുടുങ്ങിപ്പോകാറുണ്ട്! ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന പ്രധാന ടണലാണിത്. ഈ വേനലിലും ആ മലയുടെ മുകളിൽ മഞ്ഞ് ഉറഞ്ഞുകിടക്കുന്നത് കൗതുകം തോന്നി. 

എന്തെല്ലാം അദ്ഭുതങ്ങളാണ് പടച്ചവന്റെ ഈ ഭൂമിയിൽ! മനുഷ്യനെ പല നൂതന കാര്യങ്ങളും പഠിപ്പിക്കുകയും ചെയ്യുന്നു അല്ലാഹു. ടണൽ കഴിഞ്ഞാൽ കാശ്മീരായി. വീണ്ടും കുറേ നേരം കൃഷ്ടിസ്ഥലങ്ങളും സമതലങ്ങളും പിന്നിട്ട് യാത്ര തുടർന്നു. ടണൽ കഴിഞ്ഞപ്പോൾ നേരിയ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങി. പക്ഷേ, ഇത്രയ്ക്ക് തണുപ്പേ ഉള്ളോ എന്ന് ഞങ്ങളോട് ഡ്രൈവറോട് ചോദിച്ചുപോയി. സുന്ദരമായ, വലിയ ചിനാർമരങ്ങളും മറ്റു ചില തരം മരങ്ങളും നിറഞ്ഞ സമതല പ്രദേശം. ഞങ്ങളുടെ സുഹൃത്ത്ഇടയ്ക്കിടയ്ക്ക് എവിടെ എത്തി എന്നന്വേഷിച്ചുകൊണ്ട് ഫോൺ ചെയ്യുന്നുണ്ടായിരുന്നു. ടണൽ കഴിഞ്ഞോ എന്ന് ഒരിക്കൽ ചോദിച്ചു. ടണലിനെപ്പറ്റി എനിക്ക് വലിയ അറിവുണ്ടായിരുന്നില്ല. കണ്ടില്ല എന്ന് മറുപടി കൊടുത്തു. പിന്നെയും കുറേ കഴിഞ്ഞപ്പോഴാണ് ഈ പാതയിൽ ഇത്ര വലിയൊരു ടണൽ ഉള്ളതറിഞ്ഞത്.

ഡ്രൈവർ വീണ്ടും ചായയ്ക്ക് നിറുത്തി. സുന്ദരമായ, വിശാലമായ ഒരു സമതലത്തിലൂടെയായിരുന്നു ടണൽ കഴിഞ്ഞുള്ള യാത്ര. സ്വപ്‌നഭൂമിയിലെത്താൻ ഇനി അധികമില്ല. അതിനിടെ ആബിദ് ഹുസൈൻ ഏതോ ഒരു സ്ഥലത്ത് - ഖാസികുണ്ട് എന്ന് തോന്നുന്നു - ഇറങ്ങി. ശ്രീനഗറിൽ റെയിൽവേയിലാണ് അവൻ. വീട് ഖാസികുണ്ട്. ചായ കഴിഞ്ഞ് യാത്ര തുടർന്നു. എക്കാലത്തെയും സ്വപ്‌നം യാഥാർഥ്യമാകാൻ പോകുന്നു. കാശ്മീർ! കടും ചുവപ്പിന്റെ നാട്. മഞ്ഞണിഞ്ഞ മലകളുടെ നാട്. വിശാലമായ ഒരു പ്രദേശത്തെ വാരിപ്പുണർന്ന് നിൽക്കുന്ന പ്രസിദ്ധമായ ദാൽതടാകത്തിന്റെ, ഝലംനദിയുടെ നാട്. ഭൂമിയിലെ സ്വർഗമെന്ന് നെഹ്‌റു വിശേഷിപ്പിച്ച നമ്മുടെ രാജ്യത്തിന്റെ തൊപ്പിയായ നാട്. കാർഗിൽയുദ്ധം നടന്ന നാട്. അങ്ങനെയങ്ങനെ... പലതും. ഇനി 10 കിലോമീറ്റർ മാത്രം. പൂമ്പൂർ എന്ന സ്ഥലം പിന്നിട്ടു. പാമ്പൂരിലാണത്രെ ഏറ്റവും നല്ല കുങ്കുമപ്പൂവും ഡ്രൈഫ്രൂട്‌സും ലഭിക്കുക. കുങ്കുമം വിളവെടുപ്പ് കഴിഞ്ഞുവത്രെ!

അങ്ങനെ പ്രായമേറിയ ഡ്രൈവർ ഓടിച്ച വണ്ടി വലിഞ്ഞുമിഴഞ്ഞും സമതലത്തിലൂടെ വേഗതയിൽ ഓടിയും കാശ്മീരിലെത്തി. അൽഹംദുലില്ലാഹ്. അപ്പോഴും ചൂടാണനുഭവപ്പെട്ടത്. കണ്ടിട്ടില്ലാത്ത ഞങ്ങളുടെ സുഹൃത്ത്   എല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്. താമസസൗകര്യവും കശ്മീരിൽ കറങ്ങാനുള്ള വണ്ടിയും ഡ്രൈവറും. 

ഞങ്ങൾ ശ്രീനഗറിൽ എത്തിയപ്പോൾ ചൂടിയിരുന്നെങ്കിലും പെട്ടെന്ന് മഴ തുടങ്ങി; ഒപ്പം തണുപ്പും. പോയ സ്ഥലങ്ങളിലൊക്കെ തല്ല തണുപ്പ് അനുഭവിക്കാനായി. മഞ്ഞുപെയ്യുന്ന സോനാമാർഗിലേക്കാണ് രണ്ടാം ദിവസം പോയത്. അതീവസുന്ദരമായ യാത്ര എന്ന് പറയാതെ നിവൃത്തിയില്ല. നമ്മൾ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത, ചിത്രങ്ങളിൽ മാത്രം കണ്ട ദൃശ്യങ്ങൾ. ഒരു ചലച്ചിത്രം പോലെ സോനാമലകൾ അവളുടെ ആടയാഭരണങ്ങൾ മാറിമാറി അണിഞ്ഞ് സന്ദർശകരെ കോരിത്തരിപ്പിക്കുകയാണ്. ഞാനോർത്തു, ഞാൻ പണ്ടെങ്ങോ ഈ മലകളിൽ ജീവിച്ചിരുന്ന ആരെങ്കിലുമായിരിക്കുമോ? അത്രയ്ക്ക് ഇഷ്ടം തോന്നി ആ പ്രദേശത്തോട്.

സോനാമാർഗിലെ വിശേഷങ്ങൾ അടുത്ത കുറിപ്പിൽ. ഇൻ ശാ അല്ലാഹ്.