Thursday, December 29, 2011

ആരുണ്ട് സ്വർഗം പണം കൊടുത്ത് വാങ്ങാൻഎന്റെ യാത്രാവിവരണത്തിൽ ഒരു ഫലസ്തീൻ സൈറ്റിൽനിന്ന് ലഭിച്ച 'ആരുണ്ട് സ്വർഗം വാങ്ങാൻ' എന്ന ഇ-ബുക്കിനെ വിവർത്തനം ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നുണ്ടെന്നെഴുതിയിരുന്നല്ലോ. من يشتري الجنة؟


അതേ! ആരുണ്ട് സ്വർഗം പണം കൊടുത്ത് വാങ്ങാൻ? അബൂഹുറൈറയുടെ ഒരു വാചകം നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്.


''ഹസ്രത്ത് ഉസ്മാൻ (റ) നബി(സ)യിൽനിന്ന് രണ്ടുതവണ സ്വർഗം വാങ്ങി.''


സ്വർഗം വാങ്ങാനുള്ള വഴികളെന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം. അർധരാത്രിയിൽ രണ്ട് റകഅത്ത് നമസ്‌കരിച്ച് വാങ്ങാം. ഒരു അക്രമിയെ തടയുകയും മർദ്ദിതന്റെ അവകാശം തിരിച്ചുകൊടുത്തുകൊണ്ടും സ്വർഗം വാങ്ങാം. ചൂടുള്ള ഒരു ദിവസം! റബ്ബിനോട് പ്രാർഥിച്ചുകൊണ്ട് നോമ്പെടുത്തും വാങ്ങാം സ്വർഗം. കൂട്ടുകാരനെ നോക്കി, മനസ്സറിഞ്ഞ്, കാപട്യമില്ലാതെ പുഞ്ചിരിച്ച് സ്വർഗം വാങ്ങാം. അല്ലെങ്കിൽ ഒരനാഥയുടെ തലയിൽ കൈയോടിച്ചുകൊണ്ടും വാങ്ങാം, സ്വർഗം.


എത്ര വഴികളാണ് സ്വർഗത്തിലേക്ക്? എന്നാൽ ഹഃ ഉസ്മാൻ (റ) ഇതിൽ ഏതു വഴിയിലൂടെയാണ് സ്വർഗം തിരഞ്ഞെടുത്തത്? بئر رومة (റൂമാ കിണർ) വാങ്ങിയപ്പോഴും പ്രയാസമേറിയ സൈന്യത്തെ തബൂക്കിലേക്കയച്ചുകൊണ്ടും ആണ് സ്വർഗം നേടിയത്.


അതിനാൽ, സ്വർഗം വാങ്ങാൻ പൈസയും അത്യാവശ്യമാണെന്ന് ഈ സംഭവത്തിലൂടെ ബോധ്യം വരികയാണ്.


ഇന്ന് മുസ്‌ലിംകളുടെ പ്രശ്‌നപരിഹാരത്തിന് ധനം കൊണ്ടുള്ള ജിഹാദ് ഒരു ഇബാദത്തായി മാറുകയാണ്. ഇറാഖ്, ഫലസ്തീൻ തുടങ്ങിയ നാടുകളിലെങ്കിലും - ഏതൊരു അധിനിവിഷ്ട നാടിനോടും ഉള്ള സ്‌നേഹവും ആർദ്രതയും പണമില്ലാതെ പരിഹരിക്കപ്പെടുകയില്ല എന്നത് ഒരു യാഥാർഥ്യമാണ്. കാരണം, ശത്രു സർവാഢംബരവിഭൂഷിതയാണ്. ടെക്‌നോളജിയിൽ ഏറ്റവും ഉയരത്തിൽ നിൽക്കുന്നു. ഈ ടെക്‌നോളജിക്കും ഇന്ന് ധനം ആവശ്യമാണ്.


അതിനാൽ, മുസ്‌ലിം ഉമ്മത്തിലെ ഒരു വിഭാഗം മാത്രം ധന-ശരീരാദികളുടെ ജിഹാദിന്റെ ഭാരം പേറിയാൽ മതിയാവുകയില്ല. സ്വർഗം വാങ്ങാനും അല്ലാഹുവിന്റെ മാർഗത്തിൽ സ്വന്തത്തെ സമർപ്പിക്കാനും അവർ ഈ മാർഗത്തെ തെരഞ്ഞെടുക്കുന്നുണ്ടെങ്കിൽ ഒരിക്കലും ഈ അവസ്ഥകൊണ്ട് അത് കരഗതമാവുകയില്ല. ഫലസ്തീനിലാകട്ടെ മറ്റേതെങ്കിലും രാജ്യത്താകട്ടെ, ഏതൊരു സമൂഹത്തിനും യഥാർഥ സഹായം ലഭ്യമാകണമെങ്കിൽ ഈ ബോധം മുസ്‌ലിംകളുടെ ബോധമണ്ഡലത്തിലും അവരുടെ ഇടപാടുകളിലും രൂഢമൂലമാകേണ്ടതുണ്ട്.


ഈ വരികളിലൂടെ ഫലസ്തീന്റെ സമകാലിക രൂപം വ്യക്തമാകുമ്പോൾ മുസ്‌ലിംകളുടെ ശ്രദ്ധയും ദൃഢതയും ഈ പ്രശ്‌നത്തിനുനേരെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഉമ്മത്തിന്റെ ശരീരത്തിലെ വേദനകളെ നാം പരിശോധിക്കുമ്പോൾ ധനംകൊണ്ടുള്ള ജിഹാദിന് ആ മുറിവുകളെ വെച്ചുകെട്ടുന്ന കാര്യത്തിൽ വലിയ സ്ഥാനമാണുള്ളത് എന്ന് ബോധ്യം വരും.


എന്നാൽ ധനവ്യയത്തോടൊപ്പം മുസ്‌ലിംകളുടെ പ്രശ്‌നപരിഹാര മാർഗങ്ങളിൽ മറ്റുചില അത്യാവശ്യ ഘടകങ്ങൾ കൂടെ ചേരേണ്ടതുണ്ട് എന്ന് പറയാതെതന്നെ നിങ്ങൾക്കറിയാം. അതെന്താണെന്ന് നമുക്കൊന്ന് നോക്കാം. വ്യക്തമായ കാഴ്ചപ്പാടും ആത്മവിശ്വാസവും ആവശ്യമുണ്ട്. അതോടൊപ്പം മുസ്‌ലിംകൾ തമ്മിലുള്ള സ്‌നേഹബന്ധങ്ങൾ ഊഷ്മളവും പ്രവാചകന്റെ കാലത്തെപോലെ മാതൃകാപരവും ആകേണ്ടതുണ്ട്. മുസ്‌ലിം ഉമ്മത്തിന് അതിന്റെ അഭിമാനവും ആഭിജാത്യവും നിലനിന്നുകിട്ടാൻ നമുക്ക് ഈ സന്ദർഭത്തിൽ പ്രാർഥിക്കാം.

വിഷയത്തിലേക്ക് കടക്കുംമുമ്പ് നമുക്ക് ചില ദൃശ്യങ്ങൾ ആമുഖമായി നമ്മുടെ ദൃഷ്ടിയിൽ പതിയേണ്ടതുണ്ട്. ഈ ദൃശ്യങ്ങൾ നാം കണ്ടിട്ട് കണ്ടില്ല എന്ന് നടിച്ച് നടന്നുനീങ്ങാനാണ് ഉദ്ദേശ്യമെങ്കിൽ ഈ ചർച്ചകൊണ്ട് യാതൊരുപകാരവും ഇല്ല എന്നാദ്യം പറയട്ടെ.


നോക്കൂ... 10 അംഗങ്ങളുള്ള ഒരു കുടുംബത്തെ പോറ്റാൻ വേണ്ടിയാണ് നമ്മുടെ ആ സഹോദരൻ നഗരത്തിനു പുറത്ത് പണിക്കു പോകുന്നത്. രാവിലെ പുറപ്പെട്ട് ചെല്ലുമ്പോഴാണ് ആ പാവം അറിയുന്നത്, അതിർത്തി അടയ്ക്കപ്പെട്ടിരിക്കുന്നു. പട്ടണം ഉപരോധിക്കപ്പെട്ടിരിക്കുന്നു!! വെറും കൈയോടെ തിരിച്ചുപോകുന്നു; തികച്ചും ദുഃഖപൂർണമായ മനസ്സും തന്നെ കാത്തിരിക്കുന്ന ഒൻപത് വയറുകളെപ്പറ്റിയുള്ള ദുഃഖവുമായി. തന്റെ പ്രിയതമൻ അപകടമൊന്നുമില്ലാതെ തിരിച്ചെത്തിയല്ലോ എന്ന സമാധാനം മാത്രം അദ്ദേഹത്തിന്റെ ഭാര്യയ്ക്ക്. ഉപരോധം എത്ര ദിവസം നീളും എന്ന് ഉറപ്പില്ല. നോക്കൂ! നമ്മുടെ ഫലസ്തീൻ സുഹൃത്തും കുടുംബവും അന്ന് പട്ടിണിയിലേക്ക് വീഴുകയാണ്. നാമോ? പൊങ്ങച്ചത്തിന്റെ പേരിൽ ഇവിടെ ഭക്ഷണം പാഴാക്കുന്നു. യാ അല്ലാഹ്! നീ പൊറുക്കുമോ ഞങ്ങളോട്?


മറ്റൊരു കാരണവർ. തന്റെ എല്ലാമായ പീടിക അല്പം മാത്രം തുറന്നുവെക്കാനേ അദ്ദേഹത്തിന് കഴിയുന്നുള്ളൂ. സ്ഥിതിഗതികൾ മോശമാണ്. എപ്പോൾ വേണമെങ്കിലും ജൂതപ്പട ആ വയോധികന്റെ കടയ്ക്കുനേരെ വെടിയുതിർക്കാം. സാധനങ്ങൾ വാങ്ങാൻ ആരും അധികമായി വരുന്നില്ല. കാരണം, ആൾക്കാരുടെ കൈയിൽ ഇപ്പോൾ പണമില്ല. ഏതു നിലയ്ക്കും നമ്മുടെ ആ കാരണവരുടെ സ്ഥിതി പരുങ്ങലിലാണ്. മുസ്‌ലിം ഉമ്മത്തേ, നിന്റെ രക്തമാണ്, തന്റെ ജീവിതത്തിന്റെ സായംസന്ധ്യയിൽ ഈ ദുർഗതി ഏറ്റുവാങ്ങേണ്ടിവരുന്നത്. നീ ഇവിടെ മക്കൾക്കും പേരമക്കൾക്കുമായി അളവില്ലാതെ സമ്പാദിച്ചുകൊണ്ടിരിക്കുന്നു! വിചിത്രം തന്നെ നിന്റെ കാര്യം.


അഞ്ച് കുടുംബങ്ങൾ - വൃദ്ധരും കുട്ടികളും ഗർഭിണികളും കൈക്കുഞ്ഞുങ്ങളെ കൈയിലേന്തിയ അമ്മമാരും ഉണ്ടതിൽ! നോക്കൂ, പ്രസവിച്ച് ഏതാനും ദിവസം മാത്രമായ ഒരു യുവതി. വേച്ചവേച്ചാണ് നടക്കുന്നത്. കൈയിൽ കിട്ടിയതും കൊണ്ട് എല്ലാവരും ഓടുകയാണ്. പിന്നിലായി ഒരു ഉപ്പാപ്പ. അവരോടൊപ്പം എത്താൻ പറ്റുന്നില്ല. അവരുടെ വീടുകൾ ബോംബാക്രമണത്തിൽ തകർന്നുതരിപ്പണമായി. മേലെ ആകാശം, താഴെ ഭൂമി. തലചായ്ക്കാനൊരിടം തേടിയാണാ സഹോദരങ്ങൾ നെട്ടോട്ടമോടുന്നത്. എന്റെ പ്രിയ ഉമ്മത്തേ, ദയവുചെയ്ത് ഒരു നിമിഷം ഈ കാഴ്ച നിരീക്ഷിക്കൂ. നിങ്ങളുടെമക്കളും മരുമക്കളും പ്രസവിക്കാൻ വേണ്ടി ഏറ്റവും ഗമയേറിയ ആശുപത്രി തെരഞ്ഞെടുക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കാറില്ലേ. ഗർഭിണികളെ എത്രയും സൂക്ഷ്മതയോടെയാണ് നിങ്ങൾ യാത്രചെയ്യിക്കാറ്. അതാ, അവിടെ ഫലസ്തീനീ മകളും മരുമകളും ജൂതന്റെ തോക്കിൽനിന്ന് രക്ഷപ്പെട്ട് എങ്ങോട്ടെന്നില്ലാതെ ഓടുകയാണ്. എന്നിട്ട് നിനക്കും കിട്ടണം സ്വർഗം അല്ലേ? ചെല്ല്, പരലോകത്തേക്ക് - നിന്റെ കൈയിൽ എന്ത് മറുപടിയാണുള്ളത്.
مثل المؤمنين في تعاطفهم وتراجمهم وتوادهم مثل الجسد اذا اشتقى منه عضو تداعي له سائر الجسد بالسهر والحمّى 
ഈ ഹദീസ് നിന്നെ വേദനിപ്പിക്കുന്നില്ലെങ്കിൽ നിന്നോട് ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല.

മറ്റൊരു കുടുംബം - 60 പിന്നിട്ട മാതാപിതാക്കൾ. 9 മക്കളിൽ മൂത്തമകന് 18 വയസ്സ്. രോഗിയായിത്തീർന്ന പിതാവിനെയും തന്റെ ഇളയവരെയും ഉമ്മാനെയും സംരക്ഷിക്കാനാണ് അവൻ പഠനം നിർത്തി ജോലിക്ക് പോയിത്തുടങ്ങിയത്. തന്റെ ജനതയെ നശിപ്പിക്കുന്നവരെ പ്രതിരോധിക്കാനാണ് അവൻ കല്ലെടുത്തത്. പക്ഷേ, ശത്രുവിന്റെ ലക്ഷ്യം പിഴച്ചില്ല. ആ ഇളംമാറിൽ വെടിയുണ്ട ഏറ്റുവാങ്ങി അവൻ സ്വർഗത്തിലേക്ക് യാത്രയായി. പക്ഷേ, 10 അംഗങ്ങളുടെ ആ കുടുംബത്തെ ആര് നോക്കും? അവരെ നോക്കേണ്ട ഉത്തരവാദിത്വം ശഹാദത്ത് കലിമ ഉച്ചരിച്ച ഓരോ മുസ്‌ലിമിന്റെ മേലും ബാധ്യതയാണ്. ആരും സംരക്ഷിക്കാതെ ആ കുടുംബം തകർന്നുപോയാൽ മുസ്‌ലിം ഉമ്മത്ത് മുഴുവൻ കുറ്റക്കാരാകും.

Monday, November 28, 2011

ജനങ്ങളുടെ ജീവിതം കൊണ്ട് രാഷ്ട്രീയം കളിക്കരുത്‌

അച്ഛാ അച്ഛാ പുലി എന്ന് പറഞ്ഞപോലെ ഒരു ദിവസം ശരിക്ക് പുലി വരും. കാലം കുറേയായി മുല്ലപ്പെരിയാർ പൊട്ടാൻ തുടങ്ങീട്ട്. ഞാൻ ജോലിക്ക് കയറിയിട്ട് 32 കൊല്ലമായി. കൃത്യം പറഞ്ഞാൽ 1979 ജൂൺ 22ന്. അന്നാളിൽ ഇന് പൊട്ടും എന്ന് പറഞ്ഞിരുന്നു. എന്നിട്ടും ഇതുവരെ പൊട്ടിയിട്ടില്ല. പക്ഷേ, പൊട്ടും എന്നുറപ്പാണ്. ഇടയ്ക്കിടയ്ക്ക് ഭൂമിയും കുലുങ്ങുന്നുണ്ടവിടെ. പൊട്ടിയാലത്തെ ദുരന്തം വിവരിക്കുന്നതു കേട്ടിട്ട്, ആലപ്പുഴ മുഴുവൻ തെങ്ങിൻതോപ്പുകളടക്കം കടലിലൊലിച്ചു നടക്കുമത്രെ. എറണാകുളം, കൊച്ചി ഒക്കെ പോകും. തൃശ്ശൂർ ജില്ലയുടെ പകുതിയും പോകും. ഈ പാവപ്പെട്ട ഞങ്ങളും പെടും. ഇതൊക്കെയായിട്ടും കേന്ദ്രത്തിനിടപെടാൻ ചില പ്രശ്‌നങ്ങളുണ്ടെന്ന് പത്രങ്ങളിൽ വാർത്ത.


സുഹൃത്തുക്കളേ, കേരളത്തിന്റെ കാമ്പായ ഈ അഞ്ച് ജില്ലകളെ രക്ഷിക്കാൻ നിങ്ങൾക്കൊന്നും ഒരു ബഹുജന പ്രക്ഷോഭവും നടത്താനാകുന്നില്ലേ? ആരും ഒരനക്കവും ഇല്ല. ഒരു കലാപം ഉണ്ടായേക്കും, ഇതേപ്പറ്റി കൂടുതൽ ചിന്തിച്ചാൽ. ഇതിന് പരിഹാരം ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ 999 സിനിമ തമിഴ്‌നാട്ടിൽ നിരോധിച്ചപോലെ മുല്ലപ്പെരിയാർ വാർത്തകളും നിരോധിക്കാനുള്ള കാരുണ്യമെങ്കിലും ഈ സാധുക്കളായ കേരളക്കാരോട് കാണിക്കുക. ദൽഹിക്കെന്താ, കേരളം ഒരു കുഞ്ഞുവാലല്ലേ?
സുഹൃത്തുക്കളേ, നാമൊരിക്കലും ഈ രാഷ്ട്രീയക്കാരെ നമ്പരുത്; അല്പം പോലും. ദുരിതപ്പെടാൻ പോകുന്നത് സാധുക്കളായ ലക്ഷങ്ങൾ. ഇറങ്ങിപ്പുറപ്പെടുക, നിരപരാധികളെ നിഷ്ഠൂരമായ വിധിക്ക് വിട്ടുകൊടുക്കാതിരിക്കുക. ഈ ഭൂമിയിൽ പരിഹാരമില്ലാത്തവ ഒരു വിഷയവുമില്ല. ക്ഷമ എന്ന് ഇതിന് പേര് പറയാനാവില്ല. ഷണ്ഡത്വം എന്ന് പറയാം. അതിനാൽ, ആൺകുട്ടികളുണ്ടെങ്കിൽ ഇതിനൊരു പരിഹാരം ഉണ്ടാക്കുക. ഒരു ജനത തുടച്ചുനീക്കപ്പെട്ടിട്ട് വിലപിക്കാൻ വരണ്ട ആരും. നാം തന്നെ ഉണ്ടാക്കിയ അപകടത്തെ നാം തന്നെ നീക്കുക - ഉണരൂ!

Saturday, November 26, 2011

'വഴിവെളിച്ചങ്ങൾ' - ചില ചിന്തകൾ

മുൻ ഇന്ത്യൻ പ്രസിഡന്റ് എ.പി.ജെയും സുഹൃത്തായ അരുൺ തിവാരിയും കൂടിയുള്ള ഒരു സംഭാഷണമായ 'വഴിവെളിച്ചങ്ങൾ' എന്ന പുസ്തകം അവിചാരിതമായാണ് വായിക്കാനിടവന്നത്. എ.പി.ജെയെപ്പറ്റി എന്റെ മനസ്സിലുണ്ടായിരുന്ന പല ധാരണകളും തിരുത്താൻ ആ പുസ്തകത്തിന് കഴിഞ്ഞു - അദ്ദേഹത്തിന്റെ ആത്മീയ ചിന്തകളും ഉൾക്കാഴ്ചകളുമാണ് എന്നെ ആകർഷിച്ചത്. മനുഷ്യന് ചെന്നെത്താൻ പറ്റാവുന്ന തലങ്ങളിലേക്ക് അദ്ദേഹം ആത്മീയമായും ഭൗതികമായും എത്താൻ ശ്രമിച്ചിട്ടുണ്ട്.

അദ്ദേഹം തികഞ്ഞ ഏകദൈവ വിശ്വാസിയും പരലോക വിശ്വാസിയും പ്രവാചകൻ (സ)യെ ബഹുമാനിക്കുന്ന ആളുമാണ് എന്ന് നമുക്ക് ആ പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിലാകും. ഒപ്പംതന്നെ ഭാരതത്തിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവിച്ചുകടന്നുപോയ ആത്മീയാചാര്യന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നു. പറഞ്ഞുകേട്ടതിൽനിന്നും തികച്ചും ഭിന്നൻ. പല കുടില മനസ്‌കരും അദ്ദേഹത്തെ ഒരു മതനിരാസിയായി പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ, ഈ പുസ്തകത്തിലൂടെ വായനാസഞ്ചാരം നടത്തുന്ന ആൾക്ക് അദ്ദേഹത്തിലെ വിശ്വപൗരത്വം മനസ്സിലാക്കാൻ സാധിക്കും. തികച്ചും ദരിദ്രമായ കുടുംബത്തിൽനിന്നു വന്ന് ഏറ്റവും നല്ല പ്രസിഡന്റ് എന്ന പദവി അലങ്കരിക്കാൻ അദ്ദേഹത്തിന് കഴിയുകയുണ്ടായി. ഇന്ത്യാരാജ്യത്ത് നീതിയും സത്യവും സമത്വവും പുലരാൻ അദ്ദേഹം എത്രമാത്രം ആഗ്രഹിക്കുന്നു എന്നത് പുസ്തകത്തിലെ എല്ലാ വരികളിലൂടെയും ദൃശ്യമാകുന്നു. എ.പി.ജെക്ക് തുല്യം എ.പി.ജെ. മാത്രം. ശാസ്ത്ര-സാങ്കേതികവിദ്യകളുടെ ചുക്കാൻ പിടിച്ച്, ചില ശ്രമങ്ങൾ വിജയിക്കുകയും ചിലത് പരാജയപ്പെടുകയും ചെയ്ത മുഹൂർത്തങ്ങളിലൂടെ അദ്ദേഹവും സഹപ്രവർത്തകരും നടന്നുനീങ്ങിയപ്പോഴുള്ള മാനസികാവസ്ഥകളെ സാധാരണക്കാരായ നമുക്കുപോലും ഏറ്റുവാങ്ങാൻ സാധിക്കുംവിധത്തിൽ പുസ്തകത്തിൽ തിവാരി വിവരിച്ചിട്ടുണ്ട്. പലപ്പോഴും നമ്മുടെ ബഹിരാകാശയജ്ഞങ്ങൾ വീണുടഞ്ഞപ്പോൾ, ഇന്ത്യക്കാരൻ ചെയ്താൽ ഇങ്ങനെയിരിക്കും എന്നൊരു നിരാശാമനസ്സ് മലയാളിയുടെ കൂടെപ്പിറപ്പാണ്. പുസ്തകം വായിച്ച്, നമ്മുടെ മഹാന്മാരായ ശാസ്ത്രജ്ഞർ അതിന്റെ പിന്നിൽ ചെലവഴിച്ച ത്യാഗം മനസ്സിലാകുമ്പോൾ, നമ്മുടെ ചിന്തകൾ തീർച്ചയായും ഇന്ത്യക്കാരനെന്ന നിലയിൽ അഭിമാനിക്കാൻ തുടങ്ങും. പ്രതികൂല സാഹചര്യങ്ങളിലൂടെ നമ്മുടെ പ്രതിഭകളും അവരുടെ ലക്ഷ്യങ്ങൾ നേടുന്നുണ്ടല്ലോ. സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റത്തിനെതിരിൽ, നാം ചെയ്യുന്ന ഏതൊരു ചെറുതും വലുതുമായ ത്യാഗപരിശ്രമങ്ങൾ ജിഹാദാണെന്ന് -പുണ്യയുദ്ധമാണെന്ന്- മറക്കാതിരിക്കുക.

ഇതെഴുതുമ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞുവരുന്ന ചില വേദനകൾ പ്രിയപ്പെട്ടവരുമായി പങ്കുവെക്കാതെ നീങ്ങാനാവില്ല. ആർ.ആർ.എൽ (Regional Research Lab) ൽനിന്ന് മൈക്രോവേവിൽ ഡോക്ടറേറ്റ് എടുത്ത ഒരു മുസ്‌ലിം യുവാവ് ഏതൊക്കെയാ അബദ്ധ ധാരണകൾക്കടിപ്പെട്ട് വെറും 'മതവാദി'യായി മാറി. ഇസ്‌ലാം അത്തരക്കാരുടെ കൈകളിൽ കിടന്ന് ശ്വാസം മുട്ടുകയാണ്. അവർക്ക് ദൈവം നൽകിയ വിദ്യയാകുന്ന അനുഗ്രഹത്തെ മനുഷ്യകുലത്തിന്റെ നന്മയ്ക്ക് വഴിതിരിച്ചുവിടാതെ, കുടത്തിലെ വിളക്കുപോലെ മറച്ചുവെച്ചിരിക്കുകയാണ്. ആർക്കാണ്, എവിടെയാണ് പിഴച്ചത്? ഇസ്‌ലാമിക വിജ്ഞാനം എന്നാൽ കുറേ അറബി-ഇസ്‌ലാമിക ഗ്രന്ഥ വായനകളും തദനുസൃതമായ പരിശ്രമങ്ങളും മാത്രമാണെന്ന് ഈ സമൂഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചപോലെ. العلماء ورثة الأنبياء (പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരാവകാശികൾ). എന്നാൽ മുസ്‌ല്യാക്കാന്മാരും മൗലവിമാരും മാത്രമാണെന്ന് നാമെല്ലാവരും തെറ്റിദ്ധരിച്ചുപോയി. ഈ ധാരണ മാറിക്കിട്ടിയാൽ ലോകം രക്ഷപ്പെടും. ഇസ്‌ലാമും ഖുർആനുമൊന്നും മനുഷ്യസമൂഹത്തിനുള്ള ദൈവിക സമാനമാണെന്ന് ലോകത്തിന് ബോധ്യം വരും. ബോധ്യവും ബോധവും ഉള്ളവരുടെ എല്ലാ ശ്രമങ്ങളും ആ രംഗത്തേക്ക് തിരിയട്ടെ എന്ന് വിനയത്തോടെ അപേക്ഷിക്കുന്നതോടൊപ്പം എ.പി.ജെയുടെ 'വഴിവെളിച്ചങ്ങളെ' എല്ലാ മതക്കാരും പാർട്ടിക്കാരും വായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നിർത്തട്ടെ.

സ്വന്തം സബിത

Thursday, October 27, 2011

വീരപുത്രന്‍

വീരപുത്രന്‍
പി.ടിയുടെ പുതിയ സിനിമ.സിനിമ കൊണ്ട് നന്മ പ്രചരിപ്പിക്കാൻ കഴിയില്ല എന്നൊരു വാദമുണ്ട്. എന്നാൽ, മനുഷ്യരെ സ്വാധീനിക്കാൻ ദൃശ്യമാധ്യമത്തെപ്പോലെ ശക്തിയുള്ള മറ്റൊരു മാധ്യമവുമില്ല. പ്രത്യേകിച്ച്, ജാഹിലിയ്യത്ത് ആ മാധ്യമത്തിൽ കൊടികുത്തി വാഴുമ്പോൾ.
നമുക്കറിയില്ലേ, 'സബ്ഉൽ മുഅല്ലഖാത്ത്' എന്ന ഖണ്ഡകാവ്യം. നബി ()യ്ക്ക് മുമ്പുള്ള അറബിസാഹിത്യ സാമ്രാട്ടുകൾ രചിച്ച അശ്ലീലം നിറഞ്ഞ കാവ്യം. അവരത് വിശുദ്ധി കല്പിച്ചുകൊണ്ട് കഅ്ബയിൽ കെട്ടിത്തൂക്കി. അക്കാലത്താണ് അവരെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് ഖുർആൻ അവതരിക്കുന്നത്. ഇന്ന് ഖുർആൻ കൈയിലുള്ള നാം ആ ഖുർആനെക്കൊണ്ടുതന്നെ ജാഹിലിയ്യത്തുകളെ നേരിടേണ്ടതുണ്ട്. സാധ്യമാകുന്നിടത്തോളം ജാഹിലിയ്യത്തിനെ തടയിടേണ്ടതുണ്ട്.
മുസ്‌ലിം സമുദായത്തെ വർഗീയവാദികളായും പാക്കിസ്ഥാൻ ചാരന്മാരായും ഇന്നും പല കേന്ദ്രങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ആ വീക്ഷണകോണിലൂടെ നോക്കുമ്പോഴും പി.ടി.യുടെ 'വീരപുത്രൻ' ഉഗ്രൻ ചരിത്രസൃഷ്ടി തന്നെ. അവസാനം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഹൃദയഗന്ധിയായ ഒരു പ്രസംഗമുണ്ട്. ''ഖുർആനനുസരിച്ച് നിങ്ങൾ ജീവിക്കണം'' -ഖുർആനനുസരിച്ച് ജീവിച്ച് മരിച്ച ഒരു മനുഷ്യന്റെ കഥയായും നമുക്ക് വീരപുത്രനെ വിലയിരുത്താം. മൃഗസ്‌നേഹവും മനുഷ്യസ്‌നേഹവും അങ്ങേയറ്റം ഇഴചേർന്ന് നിൽക്കുന്ന അദ്ദേഹത്തിന്റെ ജീവിതം. അതിഥി ആരാണെന്നന്വേഷിക്കാതെ, ദരിദ്രാവസ്ഥയിലും പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഭക്ഷണം കൊടുക്കുന്ന നേതാവ് (വൈക്കം മുഹമ്മദ് ബഷീറാണ് ആ അതിഥി). വളർത്തുമാനിനെ സമാധാനിപ്പിക്കാൻ പ്രസംഗത്തിന് പോകുമ്പോൾ ഒപ്പം കാറിൽ കയറ്റുന്നത്ര ആർദ്രത നിറഞ്ഞ മനസ്സ്. കടം വീട്ടാൻ വഴിയില്ലാതായപ്പോൾ സ്വയം കോടതിയിൽ കീഴടങ്ങി, അറസ്റ്റ് ആവശ്യപ്പെടുന്ന മനുഷ്യൻ. അതെ, അദ്ദേഹം നല്ലൊരു മാതൃകാ പുരുഷനായിരുന്നു. മുൻശുണ്ഠി എന്ന അവരുടെ കുടുംബസ്വഭാവം മാത്രമാണ് തികഞ്ഞ മനുഷ്യനിൽ നിന്നദ്ദേഹത്തെ മാറ്റിനിർത്തുന്നുള്ളൂ എന്നൊരു ഡയലോഗുണ്ട് സിനിമയിൽ. മുൻശുണ്ഠി കഴിഞ്ഞാൽ എന്തായിരിക്കുമെന്ന് ചില സീനുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു. വളർത്തുമകനായ അദ്ദു 'ളുഹ്ർ' നമസ്‌കരിച്ചില്ല എന്നതിന് ഷൗട്ട് ചെയ്യുന്ന സാഹിബ് കുറച്ചു കഴിഞ്ഞപ്പോൾ, ടൗണിലെ സർക്കസ് കാണാൻ നാലണ ആവശ്യപ്പെട്ടതിനു പകരം ഒരു റുപ്പിക എടുത്ത് കൊടുക്കുന്നു. എം.റഷീദ് (.മൊയ്തു മൗലവിയുടെ മകൻ) എഴുതിയ 'മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്' എന്ന പുസ്തകം അദ്ദേഹത്തിന്റെ ഏതാണ്ടൊരു രൂപം വായനക്കാർക്ക് സമ്മാനിക്കുന്നുണ്ട്. ആ പുസ്തകം തന്നെയാണ് സിനിമയുടെ സീനുകൾ. ഖുർആനുമായി അടുത്തു നിൽക്കുന്ന ഒരു മുസ്‌ലിമിന് ഒരുപാടഭിമാനിക്കാനുള്ള രംഗങ്ങൾ സമ്മാനിക്കുന്നുണ്ട് സിനിമ.
ഹിന്ദുക്കളും മുസ്‌ലിംകളും നിർബന്ധമായും കാണേണ്ട ഒരു സിനിമയാണിത്. ഇടയ്ക്ക് നമ്മുടെ ഹൃദയം തേങ്ങിക്കൊണ്ട് ചോദിച്ചുപോകും - ചരിത്രം ഇതായിരിക്കെ, അവർക്കിടയിൽ വിദ്വേഷം വളർത്തിയതാരാണ്? ഈ ഹിന്ദുവിനെയും മുസ്‌ലിമിനെയും അകറ്റിയതാരാണ്? ഇതിലൂടെ നമ്മുടെ മക്കൾ മനസ്സിലാക്കേണ്ടതുണ്ട്, ബ്രിട്ടീഷുകാരുടെ കറുത്ത സമ്മാനമായിരുന്നു പാക്കിസ്ഥാൻ വിഭജനം. നന്മ നിറഞ്ഞുനിന്ന ഒരു നാടിനെ 'മത'ത്തിന്റെ പേരിൽ മുറിച്ചു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഏറ്റവുമധികം വേദനിച്ച കാര്യങ്ങളിലൊന്നായിരുന്നു അത്.
കൊടുങ്ങല്ലൂരുകാർക്ക്, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ അഴീക്കോട്ടുകാർക്ക് കൂടുതൽ പൗരബോധം ഈ സിനിമ നൽകും. 32 കൊല്ലമായി എനിക്ക് ശക്തമായ ആത്മബന്ധമുള്ള അഴീക്കോടിന്റെ വീരപുത്രനാണ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്. തറവാട് ഞങ്ങളുടെ വിദ്യാലയത്തിന്റെ ഒരു കിലോമീറ്റർ അടുത്താണ്. സമീപ എൽ.പി. സ്‌കൂളിലെ രജിസ്റ്ററിലെ ആദ്യ രണ്ട് അഡ്മിഷനുകളിൽ ഒന്ന് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും മറ്റേത് സീതിസാഹിബും ആണ്.
കുഞ്ഞുബീവാത്തു എന്ന സുന്ദരിയായ, ശാലീനയായ ഭാര്യ. ഇന്നും അഴീക്കോട്ടെ ഞങ്ങളുടെ സ്‌കൂളിലെ ചില പെൺകുട്ടികളുടെ മുഖം ഓർമിപ്പിക്കുന്നു. .മൊയ്തു മൗലവിയായി വേഷമിട്ട സിദ്ദീഖ് വളരെ നന്നായി തന്റെ ഭാഗം അഭിനയിച്ചിരിക്കുന്നു.
41 വയസ്സുവരെ ജീവിച്ച സാഹിബ് ശക്തമായ ചില ചരിത്രങ്ങൾ അവശേഷിപ്പിച്ചാണ് യാത്രപറഞ്ഞത്. ഇത്രകാലം ജീവിച്ച അഴീക്കോട്ടുകാർക്ക് ഇനി ഒരു മുഹമ്മദ് അബ്ദുറഹ്മാനെ കേരളത്തിന്, ഇന്ത്യയ്ക്ക്, ലോകത്തിന് സമ്മാനിക്കാൻ എന്നാണ് ഭാഗ്യം ലഭിക്കുക. തീർച്ചയായും, നല്ല ചരിത്രങ്ങൾ യുവാക്കൾക്ക് കഥയിലൂടെയും കവിതയിലൂടെയും സിനിമയിലൂടെയും പകർന്നുകൊടുക്കാൻ നാം മുതിർന്നവർ ബാധ്യസ്ഥരാണ്.
പി.ടി.യുമായി ഒരു ഇന്റർവ്യൂ നടത്തണമെന്നാഗ്രഹമുണ്ട് എനിക്ക്. അതിനുള്ള ശ്രമത്തിലാണ് ഞാനിപ്പോൾ.

സ്വന്തം ടീച്ചര്‍

Tuesday, October 25, 2011

ഖദ്ദാഫിവധം: ചില ചിന്തകൾ


നാം ഇത്ര ക്രൂരരാണോ?ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഖദ്ദാഫിയുടെ വീഡിയോ ക്ലിപ്പുകൾ കാണുന്ന ആരും ഇങ്ങനെ ഒന്ന് ചോദിച്ചുപോകും പ്രതികാരംചെയ്യാം പക്ഷേ എന്തിനും ഒരു മര്യാദ ഇല്ലേ? മര്യാദവേണ്ടേ? ലിബിയന്‍ ജനത കൊടും ക്രൂരതകള്‍ക്കും പീഡനങ്ങള്‍ക്കും ഇരകളായതിനെ ഒന്നും ഞാന്‍ നിഷേധിക്കുന്നില്ല. അവസാന നിമിഷം സ്വന്തം ജീവനുവേണ്ടി യാചിക്കുന്ന ഒരു മനുഷ്യനോട് മനുഷ്യരായ നാം ഇങ്ങനെ പെരുമാറാമോ എന്നതാണ് എന്നെ അലട്ടുന്ന ചോദ്യം .ഇസ്ലാമില്‍ ഇതിന് മാതൃകയുണ്ടോ?നബി (സ)യെ കൊല്ലാന്‍ വന്ന ആളെ അദ്ദേഹം വെറുതെ വിട്ടില്ലെ ?ഈ ആളെ വെറുതെ വിടണമെന്നല്ല ഞാന്‍ പറയുന്നത് .മറിച്ച് ചില മര്യാദകള്‍ നിര്‍ബന്ധമായുംപാലിക്കപ്പെടേണ്ടതില്ലെ എന്നതാണ് വിഷയം രണ്ടാമത് പ്രത്യക്ഷപ്പെട്ട വീഡിയോയും പല കാര്യങ്ങളും മനസിസലേക്ക് കടത്തി വിടുന്നു. ചുറ്റും കൂടി ഇരുന്ന് മയ്യിത്തിനെ ചീത്ത് വിളിക്കുന്നു.ഒപ്പം അല്ലാഹു അക്ബറും പറയുന്നിണ്ട്.الله اعلم ...ഇതൊക്കെ എത്രകണ്ട് ശരിയാണ്. ആകെ അയാളോട് കാട്ടിമനുഷ്യത്വംമൃതദേഹത്തില്‍ നിന്നും ഈച്ചയെ ആട്ടുന്നുണ്ട് …..എന്തിനധികം ശരീരം മൂടാന്‍ ഒരു തുണി പോലും എടുക്കാനുള്ള മനുഷ്യത്ത്വം ഇല്ലാതായോ ഇതൊന്നും ഇസ്ലാമാണെന്ന് കരുതാന്‍ കഴിയില്ല. 


ഖുര്‍ആന്‍ പറയുന്നു.وﻻ يجرمنكم شنأن قوم علي اﻻ تعدلوا اعدلوا عو اقرب للتقوي .ഒരു ജനതയോടുള്ള വിദ്വേഷംനിങ്ങളെ നീതിപാലനത്തില്‍ നിന്ന് തടയാതിരിക്കട്ടെ നിങ്ങള്‍ നീതി പാലിക്കുക അതാണ് തഖ്വക്ക് ഏറ്റവും അടുത്തത്.‌‌


യുദ്ധത്തിലും നീതിപാലിക്കാനാണ് പ്രവാചകന്‍ മാതൃക കാട്ടിടിട്ടുള്ളത്. പിടിക്കപെടുന്ന കുറ്റവാളികളോട് എങ്ങനെ പെരുമാറണമെന്ന് ഖുര്‍ആന്‍ പ്രവാചകനെ പഠിപ്പിക്കുന്നുണ്ട്. സൂറഃ അംഫാല്‍ 67, 70 സൂക്തങ്ങളില്‍ വ്യക്തമായി സൂ ചിപ്പിക്കുന്നുണ്ട്.


ഒരാള്‍ കീഴൊതുങ്ങുന്പോള്‍ ഒരിക്കലും അയാളെ കൊല്ലാന്‍ ഇസ്ലാം അനുവാദം നല്‍കുന്നില്ല.ما كان لنبي أن يكون له أسرى حتي يثخن في اﻷرض تريدون عرض الدنياوالله يريد اﻵخرة والله عزيزحكيم
(അന്‍ഫാല്‍ 67). ബന്ധനസ്ഥര്‍ ഉണ്ടാകുകയും എന്നിട്ട് ഭൂമിയില്‍ കൊല നടത്താനും ഒരു പ്രവാചകനും പാടുള്ളതല്ല. നിങ്ങള്‍ എന്തെങ്കിലും ഭൗതിക വിഭവങ്ങളാണ് ഉദ്ദേശിക്കുന്നത്. പക്ഷെ അല്ലാഹു ഉദ്ദേശിക്കുന്നത് പരലോകമാണ്. അല്ലാഹു അജയ്യനും യുക്തിമാനുമാണ്.
70-ാം സൂക്തം ശ്രദ്ധിക്കുക !പ്രവാചകരെ താങ്കളുടെ കൈയിലുള്ള ബന്ധസനസ്ഥരോട് താങ്കള്‍ പറയുക. നിങ്ങളുടെ ഹൃദയങ്ങളില്‍ നന്മ ഉണ്ടെന്ന് അല്ലാഹു അറിയുന്നുണ്ടെങ്കില്‍ നിങ്ങളില്‍ നിന്ന് പിടിക്കപ്പെട്ടതിനേക്കാള്‍ നല്ലത് അല്ലാഹു നിങ്ങള്‍ക്ക് നല്‍കും അവന്‍ നിങ്ങള്‍ക്ക് പൊറുത്തു നല്‍കും അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാണ്.....ഈ ആയത്തുകള്‍ മുന്നില്‍ വച്ച് ചിന്തിക്കുന്പോള്‍ ഖദ്ദാഫി സ്റ്റൈല്‍ കൊലപാതകങ്ങളും അവയുടെ പ്രദര്‍ശനങ്ങളും എത്രകണ്ട് ശരിയാണ് എന്ന് മനസ്സ് കുത്തികുത്തിചോദിക്കുകയാണ്.


"കണ്ടിടത്ത് വച്ച് കൊല്ലുക "എന്ന് പറയുന്ന അല്‍ ബഖറ 191ലും നിസാഅ് 91ലും നമുക്ക് വായിക്കാം തൊട്ട്മുന്‍പത്തെ ആയത്തിന്റെ കൂടി അര്‍ത്ഥം എഴുതികൊണ്ട് നമുക്ക് ആ സൂക്തങ്ങളെ വിശകലനം ചെയ്യാം.


നിങ്ങളോട് യുദ്ധത്തിന് വരുന്നവരോട് നിങ്ങളും യുദ്ധം ചെയ്യുക എന്നാല്‍ നിങ്ങള്‍ അതിക്രമകാരികളാകരുത് അല്ലാഹു ഒരിക്കലും അതിക്രമകാരികളെ ഇഷ്ടപെടുന്നില്ല, നിങ്ങള്‍ അവരെ കണ്ടിടത്ത് വച്ചകൊല്ലുക നിങ്ങളെ അവര്‍ പുറത്താക്കിയിടത്ത് നിന്ന നിങ്ങള്‍ അവരേയുംമ പുറത്താക്കുക കലാപം കൊലയേക്കാള്‍ ഗുരുതരമാണ്. മസ്ജിദുല്‍ ഹറാമില്‍ വച്ച് അവര്‍ നിങ്ങളോട് യുദ്ധംചെയ്യുന്നത് വരെ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത് അവര്‍നിങ്ങളോട് യുദ്ധത്തിന്ന് വന്നാല്‍ നിങ്ങളും അവരോട് യുദ്ധം ചെയ്യുക......നിഷേധികളുടെ പ്രതിഫലം അതാകുന്നു. അവര്‍ അവസാനിപ്പിച്ചാല്‍ തീര്‍ച്ചയായും അല്ലാഹു കൂടുതൽ പൊറുക്കുന്നവനും കരുണാനിധിയുമാണ്. കലാപം അവസാനിക്കുന്നത് വരെം നിങ്ങള്‍ അവരോട് യുദധം ചെയ്യുക നിയമം അല്ലാഹുവിന് കീഴ്പെടുന്നത് വരെ ഇനി അവര്‍ അവസാനിപ്പിക്കുകയാണെങ്കില്‍ അക്രമികളോട് മാത്രമെ ശത്രുതപാടുള്ളൂ. (അല്‍ ബഖറഃ) സമകാലിക സംഭവങ്ങള്‍ ചിന്തിക്കുന്ന വ്യക്തിക്ക് ഖുര്‍ ആനില്‍ നിന്നും ലഭിക്കുന്ന സൂക്തങ്ങളാണിവയൊക്കെ .പ്രിയപ്പെട്ട വായനക്കാരും ഈ സൂക്തങ്ങളെ ചിന്താവിഷയമാക്കുക പരസ്പരം പങ്കു വെക്കുക.എന്‍റെ അഭിപ്രായങ്ങളില്‍ തെറ്റില്ല എന്ന ഞാന്‍ വാദിക്കുന്നില്ല. ഏതൊരു സംഗതിയെയും നാം ഖുര്‍ആന്റെ പരിപ്രേക്ഷ്യത്തിലൂടെ നോക്കി കാണുമ്പോള്‍ നമുക്കിങ്ങനെയൊക്കെ ചിന്തിക്കാതെ നിവൃത്തിയില്ല. അതുതന്നെയാണ് ഖുര്‍ആന്റെ വശ്യതയും അമാനുഷികതയും!! ശരികളെ ശരികളായികാണാനും അതു പിന്‍പറ്റാനും റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ തെറ്റുകളെ തെറ്റുകളായി കാണാനും അതിനെ വെടിയാനും റബ്ബ് തുണക്കട്ടെ സ്വന്തം ടീച്ചർ

Tuesday, September 27, 2011

സഹോദരീ, നീയൊരു മര്‍യമാകുക

നമുക്കു ചുറ്റും അവിവാഹിതരും വിധവകളുമായിക്കഴിയുന്ന ഒട്ടേറെപ്പേര്‍. പലപല കാരണങ്ങളാല്‍ അവര്‍ക്ക് പുരുഷന്റെ താങ്ങും തണലും നഷ്ടപ്പെട്ടിരിക്കുന്നു. തീര്‍ത്തും അനാഥത്വവും വൈധവ്യവും
പേറുന്ന അനേകം യുവതികളും സ്ത്രീകളും എന്റെ മനസ്സിലൂടെ കടന്നുപോകുന്നു. ഇത് വായിക്കുമ്പോള്‍ നിങ്ങളുടെ മനസ്സുകളിലൂടെയും സമാന രീതിയിലുള്ള, അശരണരായ സഹോദരിമാര്‍ കയറിയിറങ്ങുന്നുണ്ടാകും, തീര്‍ച്ച. ബഹുഭാര്യാത്വം വളരെ മോശമായി കരുതുന്ന ഒരു നാടും നാട്ടുകാരുമായിപ്പോയി നാം. നമ്മെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം, നാം വളര്‍ന്നുവന്ന സാഹചര്യം അതാണ്. ഭര്‍ത്താവ് മറ്റൊരു സ്ത്രീയെക്കൂടി ജീവിതപങ്കാളിയാക്കുക എന്നത് പലപ്പോഴും നമ്മുടെ നാട്ടിലെ 90 ശതമാനം സ്ത്രീകളെയും തകര്‍ത്തുകളയാറുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ വിധവകളും നിത്യകന്യകകളും അബലകളുമായവര്‍ക്ക് എന്തുണ്ട് പരിഹാരം എന്ന് ചിന്തിക്കാന്‍ നാം നിര്‍ബന്ധിതരാകുകയാണ്.


സ്ത്രീയെ പൊതുവെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിഷ്‌കളങ്കതയുടെയും നിറകുടമെന്ന് വിശേഷിപ്പിക്കാറുണ്ടല്ലോ. ഒരളവുവരെ അത് ശരിയുമാണ്. ഇത്തരം ഒരു സ്ത്രീഹൃദയം തന്റെ സ്‌നേഹവും കാരുണ്യവും എവിടെ പ്രകടിപ്പിക്കും എന്നതാണ് കുഴയ്ക്കുന്ന ചോദ്യം. തനിക്ക് തൊട്ടുതലോടി ആശ്വസിപ്പിക്കാന്‍ ഭര്‍ത്താവില്ല, താലോലിച്ചോമനിച്ച് വളര്‍ത്താന്‍ മക്കളില്ല. പറയൂ, അവള്‍ തന്റെ വികാരവായ്പുകള്‍ എവിടെ പ്രകടിപ്പിക്കും? വല്ലാത്തൊരു സങ്കടകരമായ അവസ്ഥ. ഞാനെന്റെ മക്കളെയും പേരക്കുട്ടികളെയും മരുമക്കളെയും പുന്നരിക്കുകയും ഉമ്മവെക്കുകയും ചെയ്യുമ്പോള്‍ അതിന് കഴിയാത്ത, അതില്ലാത്ത അനേകായിരങ്ങളെ ഓര്‍ത്ത് അരനിമിഷം വിഷമിച്ചുപോകാറുണ്ട്. വയറു നിറച്ച് ഭക്ഷണം കഴിക്കുമ്പോള്‍, ഭക്ഷണം കിട്ടാത്ത അനേകായിരങ്ങളെ ഓര്‍ത്ത്, സോമാലിയയിലെ കുഞ്ഞുങ്ങളെ ഓര്‍ത്ത് ഒരു ചെറുനെടുവീര്‍പ്പ് നമ്മില്‍ ഉയരാറില്ലേ? അതുപോലെ.

അതേ, ഈയൊരു മാനസികാവസ്ഥയില്‍നിന്നുകൊണ്ട് എല്ലാ സ്ത്രീകളും മര്‍യമിനെ വായിക്കുക. ലോകസ്ത്രീകള്‍ക്ക് മാതൃകയെന്ന് ഖുര്‍ആന്‍ എടുത്തു പറഞ്ഞ മര്‍യം. അവര്‍ നമ്മെപ്പോലെ വികാരങ്ങളുള്ള യുവതിയായിരുന്നു. അവിവാഹിത. സ്‌നേഹവായ്പുകള്‍ ഒഴുക്കാന്‍ മക്കളുണ്ടായിരുന്നില്ല. അപ്പോള്‍ അവര്‍ അല്ലാഹുവിനെ കൂടുതല്‍ സ്‌നേഹിക്കുകയും നമസ്‌കാരത്തിലും സല്‍കര്‍മങ്ങളിലും മുഴുകുകയും ചെയ്യുന്നു. ഖുര്‍ആന്‍ പറയുന്നു: ഹേ, മര്‍യം! നീ ഭയഭക്തിയോടെ ദൈവത്തെ വണങ്ങുക, സാഷ്ടാംഗം പ്രണമിക്കുക. റുകൂഅ് ചെയ്യുന്നവരോടൊപ്പം റുകൂഅ് ചെയ്യുക.

ഈ ആയത്തിനെ നാം പരിശോധിച്ചാല്‍ എത്ര ശക്തമായാണ് അല്ലാഹു അവരെ ഉപദേശിക്കുന്നത് എന്ന് കാണാം. ആരാധനയോടൊപ്പം ബൈതുല്‍ മസ്ജിദ് പരിപാലനവും ഹ: മര്‍യമിന്റെ സേവനമേഖല ആയിരുന്നു. ശാം ഭാഗത്തെ ഏറ്റവും പുരാതനവും പ്രശസ്തവുമായ ധാരാളം പ്രവാചകന്മാരുടെ പാദസ്പര്‍ശത്താല്‍ അനുഗൃഹീതമായ മസ്ജിദുല്‍ അഖ്‌സയും പരിസരവും വൃത്തിയായി പരിപാലിക്കുക.
പടച്ചവനേ, നീ ഞങ്ങള്‍ക്ക് മറിയമിന്റെ കഥാഖ്യാനത്തിലൂടെ പലതും പഠിപ്പിക്കുകയാണല്ലോ. ജീവിക്കുന്ന പരിസരത്തെ ആത്മീയമായും ഭൗതികമായും ശുദ്ധീകരിച്ചുവെക്കുക. എല്ലാവരും എത്രമാത്രം വീഴ്ചവരുത്തുന്നുണ്ടാകും? ആത്മീയ ശുദ്ധിവത്കരണം അകലെത്തന്നെ.


സഹോദരീ, രാത്രി എഴുന്നേറ്റ് പ്രാര്‍ഥിക്കുക. ദുഃഖത്തിന്റെ മാറാപ്പ് ആരും കാണാത്ത സമയത്ത് നാഥന്റെ മുന്നില്‍ അഴിച്ചുവെക്കുക. പരിഹാരങ്ങള്‍ ആവശ്യപ്പെടുക. വീടില്ലെങ്കില്‍ വീടാവശ്യപ്പെടുക. ഒരത്താണി വേണമെന്ന് തോന്നുന്നുവെങ്കില്‍ ഉറപ്പുള്ള ഒരത്താണിക്കായി നാഥനോട് കൈ ഉയര്‍ത്തുക. ഒപ്പം അനാഥകളെയും അബലകളെയും സഹായിക്കുമെന്ന് തീരുമാനിക്കുക. വാക്കുകൊണ്ട്, പെരുമാറ്റം കൊണ്ട്, സ്‌നേഹം കൊണ്ട്.
അപ്പോഴാണ് നീ ഒരു 'മേരി' അല്ലെങ്കില്‍ മര്‍യം ആകൂ എന്ന് പറയാന്‍ തോന്നുന്നത്. സ്‌നേഹവായ്പിനെ സാധുക്കള്‍ക്കായി പങ്കിട്ടുകൊടുക്കുന്ന മര്‍യം.


ഒരിക്കലും വഞ്ചിക്കുന്ന ഒരു യുവാവിലേക്ക് ആ സ്‌നേഹം നീങ്ങാതിരിക്കട്ടെ. അത്തരം ഒരവസ്ഥയില്‍ നീയേറെ വേദനിച്ചുപോകും. അതിനാല്‍, ജാഗ്രത പാലിക്കുക. അനാഥശാലകളും കുഷ്ഠരോഗാശുപത്രികളും സന്ദര്‍ശിക്കുക ജീവിതത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ അവഗണനയാല്‍ വലിച്ചെറിയപ്പെട്ട ഒരുപാട് ജന്മങ്ങളെ അവിടെ കാണാന്‍ പറ്റും. പതഞ്ഞൊഴുകാന്‍ വെമ്പുന്ന നിന്റെ മാതൃത്വത്തിന്റെ ഉര്‍വരത ആ സാധുക്കള്‍ക്കായി പങ്കിട്ടുകൊടുത്തുനോക്കൂ. നീ അപ്പോള്‍ ഒരു മര്‍യമായി മാറും. നൂറുകണക്കിന് കുഞ്ഞുങ്ങള്‍ നിന്റെ സ്വന്തമാകും.

മോശം ബന്ധങ്ങളില്‍ ചെന്ന് വീഴാതിരിക്കുക. ഈയൊരു തിരിച്ചറിവില്ലാതാകുന്നവളാണ് ഒരു മുഴം കയറില്‍ ജീവിതം ആടിത്തീര്‍ക്കുന്നത്. അതിനാല്‍, ദീനില്‍ ഉറച്ചുനില്‍ക്കുക. അശരണരായ സ്ത്രീകളെ വഞ്ചിക്കാന്‍ തക്കം നോക്കി നടക്കുന്ന കാപാലികരുണ്ട്. അവരോട് ഒരു വാക്ക്: നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയെ നീ വഞ്ചിക്കുന്നത് അതിഭീകരമായ ഭവിഷ്യത്തുകള്‍ വിളിച്ചുവരുത്തും. അതിനാല്‍, ഇത്തരം സ്ത്രീകളുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടുക.

അവിവാഹിതരായ, വിധവകളായ സ്ത്രീകളുടെ കാര്യങ്ങള്‍ക്കുമേല്‍ നോട്ടം വഹിക്കുന്ന മാതാക്കളോടും ഒരു വാക്ക് - അവര്‍ അവരുടെ കുറ്റം കൊണ്ടല്ല അനാഥരും അബലകളുമായത്. ഒരുപക്ഷേ, തൊലിനിറം അല്പം കുറഞ്ഞതിനാലോ, രോഗം കൊണ്ടോ ഒക്കെയാണത്. അവരെ നിങ്ങള്‍ വേണ്ടവിധം കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുത്ത് സാമൂഹ്യസേവനത്തിന് വിടണം. അവര്‍ വെറുതെ വീട്ടിലിരുന്ന്, ഒഴിവുസമയങ്ങള്‍ പിശാചിന് പണി ഉണ്ടാക്കാനുള്ള സ്ഥിതിവിശേഷം ഉണ്ടാകരുത്. എന്തെങ്കിലും ഒരു തൊഴില്‍, അല്ലെങ്കില്‍ ഒരു കോഴ്‌സ്, അല്ലെങ്കില്‍ ഒരു ഭാഷ പഠിക്കുക. വായിക്കുക, പ്രവര്‍ത്തിക്കുക, വളരുക, പിശാചിന്നടിമപ്പെടാതിരിക്കുക. റബ്ബ് നല്‍കിയ യുവത്വം 100 ശതമാനം അവന്റെ മാര്‍ഗത്തില്‍ തിരിച്ചുകൊടുക്കുമെന്ന് പ്രതിജ്ഞ ചെയ്യാന്‍ കരുത്തുള്ള മര്‍യം ആകുക നീ.

കടപ്പാട്: അംറ്ഖാലിദ്‌

Tuesday, September 13, 2011

ഈജിപ്തിലെ സാക്ഷരതാ വിപ്ലവം


ഉസ്താദ് അംറ് ഖാലിദ് - ദിനംപ്രതി ഈജിപ്തില്‍ വസന്തം വിരിയിക്കുന്ന വിവരമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍, അദ്ദേഹം ഒരു വ്യക്തിയല്ല, ഒരു പ്രസ്ഥാനമാണ്. അല്ലാഹു ഇബ്രാഹിം നബി (അ)യെപ്പറ്റി പറഞ്ഞില്ലേ,
إن ابراهيم كان أمة قانتا لله حنيفا ولم يك من المشركين
ഇബ്‌റാഹിം തീര്‍ച്ചയായും അല്ലാഹുവിനെ ധ്യാനിച്ച, ഋജുമാനസനായ ഒരു സമുദായമായിരുന്നു. ബഹുദൈവ വിശ്വാസികളില്‍പ്പെട്ടവനായിരുന്നില്ല. (അന്നഹല്‍: 120)
ഇബ്‌റാഹിം (അ)യുടെ മാതൃകയാണ് പ്രബോധകന്‍ പിന്‍പറ്റേണ്ടത്. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.
അംറ്ഖാലിദും സുഹൃത്തുക്കളും നടത്തുന്ന محو الأمية (നിരക്ഷരതാ നിര്‍മാര്‍ജനം)നെപ്പറ്റിയുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഏതൊരു മനുഷ്യഹൃദയവും സന്തോഷിക്കും; ഈജിപ്തിലെ 17 മില്യന്‍ ആള്‍ക്കാര്‍ ഇന്നും നിരക്ഷരരാണെന്നറിയുമ്പോള്‍ പ്രത്യേകിച്ചും. ഏതൊരു ജനതയും സാക്ഷരതയിലൂടെയാണ് വികസിക്കുക. അക്ഷരജ്ഞാനമില്ലാത്തവരെ അസത്യത്തിന്റെ വാഹകര്‍ക്ക് വേഗം വശത്താക്കാനാകും. صناع الحياة എന്ന അംറ്ഖാലിദിന്റെ ശക്തമായ ഒരു വളണ്ടിയര്‍സംഘമുണ്ട്. അവര്‍ വോഡഫോണിന്റെയും സാഖിയത്തുസ്സാവി എന്ന സംഘത്തിന്റെയും സഹായത്തോടെ ലോകനിരക്ഷരതാ നിര്‍മാര്‍ജന ദിനത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ആയിരത്തിലധികം വളണ്ടിയര്‍മാര്‍ - യുവാക്കള്‍ - പങ്കെടുത്തതായിരുന്നു ആ പരിപാടി. പ്രശസ്ത കലാകാരനായ ഹംസ നമിറ ഒരു മണിക്കൂര്‍ നീണ്ട തന്റെ ഗാനമേളയോടെയാണ് പരിപാടി അവസാനിപ്പിച്ചത്.
അംറ്ഖാലിദും പങ്കെടുത്ത എല്ലാവരും വിജ്ഞാനത്തിന്റെ ആവശ്യകതയെപ്പറ്റി എടുത്തുപറഞ്ഞു. അദ്ദേഹം പറഞ്ഞു: വിപ്ലവത്തിനുമുമ്പ് ഈജിപ്ത് വലിയൊരു കടമ്പ തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞുപോയ ഭരണവ്യവസ്ഥകള്‍ വികസനത്തിന്റെ എല്ലാ പദ്ധതികള്‍ക്കും അനുമതി നിഷേധിക്കുകയായിരുന്നു. അന്ന് ഈജിപ്ഷ്യന്‍ ജനതയ്ക്ക് ആകെ അറിഞ്ഞിരുന്നത് തങ്ങളുടെ ഫുട്‌ബോള്‍ കളിക്കാര്‍ അടിക്കുന്ന ഗോളുകള്‍ക്കൊപ്പം കൈയടിക്കാനായിരുന്നു. എന്നാല്‍, വിപ്ലവാനന്തരം, നമുക്കാര്‍ക്കും ഇനി ഇത്തരം ജനക്ഷേമ പദ്ധതികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അല്ലാഹുവിന്റെയടുത്ത് യാതൊരു ഒഴികഴിവും ഇല്ല.
അദ്ദേഹം തുടരുന്നു: നാം നിരക്ഷരരായിരിക്കെ, നാമെങ്ങനെ اقرأ എന്ന സമുദായമാകും? വിശുദ്ധ ഖുര്‍ആന്‍ 970 തവണയാണ് علم  (അറിവ്) എന്ന പദം ആവര്‍ത്തിച്ചിട്ടുള്ളത്. ഓരോ പേജിലും അറിവ് എന്ന പദത്തിന്റെ വ്യത്യസ്ത രൂപങ്ങള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആനും ഹദീസും വിജ്ഞാനത്തെ എത്രയാണ് പ്രേരിപ്പിച്ചിരിക്കുന്നത്!
العلم قوة (വിജ്ഞാനം ശക്തിയാണ്) എന്ന പദ്ധതിയെ സംബന്ധിച്ച് വിശദീകരിച്ചും നമ്മുടെ നാട്ടിന്റെ നിരക്ഷരത 100 ശതമാനം ഉന്മൂലനം ചെയ്യാനാണ് പദ്ധതി ഇടുന്നത്. ഈജിപ്തില്‍ 17 മില്യന്‍ പ്രജകള്‍ നിരക്ഷരരാണെന്നത് ഏറ്റവും അപമാനമാണ്. ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി പദ്ധതിക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത വിവരം അദ്ദേഹം സദസ്സിനെ അറിയിച്ചു. സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കായി വൈകുന്നേരം ഈജിപ്തിലെ മുഴുവന്‍ വിദ്യാലയങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം അനുമതി നല്‍കിയ വിവരവും അംറ്ഖാലിദ് സദസ്യരെ അറിയിച്ചു. ശേഷം നടന്ന ചര്‍ച്ചകളില്‍ ആവേശഭരിതമായ കാര്യങ്ങളാണ് അരങ്ങേറിയത്. തീര്‍ത്തും അന്ധനായ മുസ്തഫ എന്ന യുവാവ് ഈ പദ്ധതിയുമായി സഹകരിക്കുന്ന വിവരം പങ്കുവെച്ചു. തന്റെ അന്ധത തന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒട്ടും വഴിമുടക്കിയിട്ടില്ല എന്നദ്ദേഹം പറയുകയുണ്ടായി. പിന്നീട് മുഹമ്മദുല്‍ ഹമാമിസ് സദസ്സിനെ വികാരഭരിതനായി ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. വിപ്ലവ ഈജിപ്ത് തങ്ങളുടെ ഭാഗധേയം നിര്‍ണയിക്കാന്‍ മറ്റാരെയും ചുമതലപ്പെടുത്തുന്നില്ല. മുമ്പ് ഭരണാധികാരിയായിരുന്നു നമ്മുടെ ഭാഗധേയം നിശ്ചയിച്ചിരുന്നത്. ഇന്ന് ആ അവസ്ഥ മാറി. നാം -ജനത- എത്രയും വേഗം ഉണര്‍ന്നെണീറ്റ് നമ്മുടെ ഭാഗധേയത്തിന്റെ കടിഞ്ഞാണ്‍ നാം തന്നെ നിയന്ത്രിക്കുകയും നാം തന്നെ മാറ്റത്തിന് ദൃഢപ്രതിജ്ഞ ചെയ്യുകയും വേണം.
പിന്നീട് ഗാസയില്‍നിന്ന് റഫഹ് ടണല്‍ വഴി വന്ന صناع الحياة വളണ്ടിയര്‍മാരായ രണ്ട് യുവാക്കളെ അംറ്ഖാലിദും സദസ്യരും കൂടി സ്വാഗതം ചെയ്തു. സമ്മേളന ഹാളിനെ നിമിഷങ്ങളോളം ശബ്ദമുഖരിതമാക്കി. ശേഷം അംറ്ഖാലിദിനോട് പ്രസിഡന്റ്സ്ഥാനത്തേക്കുള്ള നോമിനേഷനെ സംബന്ധിച്ച് സദസ്സില്‍നിന്ന് ചോദ്യമുയര്‍ന്നു. അദ്ദേഹത്തിനുവേണ്ടി ********** ലെ മുഹമ്മദ് മുഅ്മിന്‍ എന്ന വളണ്ടിയര്‍ പറഞ്ഞ മറുപടി വളരെ ഹൃദ്യമായിരുന്നു. ''സമ്മതിദായകരില്‍ പകുതിയോളം നിരക്ഷരരായ (17 മില്യന്‍) ഒരു ജനതക്കെങ്ങനെ തങ്ങളുടെ ഭാവി ഭരണാധികാരിയെ തിരഞ്ഞെടുക്കാനാവും? അവര്‍ക്ക് എഴുത്തും വായനയും അറിയില്ല. ഓരോ സ്ഥാനാര്‍ഥികളും മുന്നോട്ടു വെക്കുന്ന കാര്യങ്ങള്‍ അവര്‍ സ്വന്തം വായിച്ചു മനസ്സിലാക്കേണ്ടതില്ലേ? വളരെ കൃത്യവും സൂക്ഷ്മവുമായി നടക്കേണ്ട ഈ പ്രക്രിയയില്‍ അവരുടെ അജ്ഞതയെ എങ്ങനെയൊക്കെ ചൂഷണം ചെയ്യപ്പെടും എന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേ? അതിനാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ചര്‍ച്ചയേക്കാള്‍ ഇപ്പോള്‍ അത്യാവശ്യമായിരിക്കുന്നത് സാക്ഷരതാ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുന്ന ചര്‍ച്ചകളാണ്.''
സദസ്സില്‍ ഈ പദ്ധതിയുടെ പ്രവര്‍ത്തകര്‍ ഹൃദ്യമായ ധാരാളം അനുഭവങ്ങള്‍ പങ്കുവെച്ചു. അഞ്ചുവര്‍ഷം മുമ്പ് തന്റെ മുത്തശ്ശിയെ സാക്ഷരയാക്കിയ അനുഭവം ഒരു യുവാവ് പറഞ്ഞു. ഇന്നവര്‍ പ്ലസ്ടുവിലാണത്രെ! ഇന്നവര്‍ സ്വന്തമായി തന്റെ അയല്‍വാസികളെ പഠിപ്പിക്കുന്നുണ്ട്. അപ്രകാരം, ഒരുകൂട്ടം എഞ്ചിനിയര്‍മാര്‍ തങ്ങളുടെ പ്രദേശത്തെ സ്‌കൂളുകള്‍ വൈകുന്നേരം തുറന്ന് സാക്ഷരതാ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്ന വിവരവും സദസ്സ് ആവേശത്തോടെ വരവേല്‍ക്കുകയുണ്ടായി.


വാല്‍ക്കഷണം: നമ്മള്‍ 100 ശതമാനം സാക്ഷരര്‍. പക്ഷേ, ഇന്നും വിദ്യാര്‍ഥികളില്‍തന്നെ നിരക്ഷരര്‍ ഉണ്ട് എന്നതാണ് സത്യം. യുവപ്രബോധകരായ صناع الحيوة ഏറ്റെടുത്ത ദൗത്യം കഠിനതരമാണ്. അല്ലാഹു അവരെ സഹായിക്കട്ടെ.
നമുക്കും ഈ ലേഖനം പ്രചോദകമാകട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ട്,
നിങ്ങളുടെ സബിത ടീച്ചര്‍
വസ്സലാം

Friday, September 2, 2011

സയ്യിദ് ഖുതുബ്: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷി

സയ്യിദ് ഖുതുബ് - ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിപ്ലവകാരി വേറെ ഉണ്ടോ എന്ന് സംശയമാണ്. ഇന്നും തീവ്രവാദം മുഴുവന്‍ അദ്ദേഹത്തില്‍ മുദ്രകുത്തപ്പെടുകയാണ്. മൗലാനാ മൗദൂദിയും കഴിഞ്ഞ നൂറ്റാണ്ടിലെ ലോകം കണ്ട മികച്ച പണ്ഡിതനാണ്. അദ്ദേഹത്തെപ്പറ്റി മൗദൂദി സ്മൃതിരേഖകളില്‍ വളരെ വിശദമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, കേരളക്കരയില്‍ ആദ്യമായി മഹാനായ സയ്യിദ് ഖുതുബിനെപ്പറ്റി ഒരു ഗ്രന്ഥം പുറത്തിറങ്ങിയിരിക്കുന്നു. ഐ.പി.എച്ച്. (ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്) ആണ് അത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനുഗ്രഹീത എഴുത്തുകാരനായ വി.എ.കബീറാണ് ഗ്രന്ഥരചന നടത്തിയത്. മഹാനായ രക്തസാക്ഷിയെ സംബന്ധിച്ച് ഇത്ര നല്ലൊരു ഗ്രന്ഥം - ചെറുതെങ്കിലും - പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞതില്‍ കബീര്‍ വിജയിച്ചിരിക്കുന്നു. അല്‍ഹംദുലില്ലാഹ്.

ശഹീദിന്റെ അവസാന രംഗങ്ങള്‍ വായിച്ചുപോകുമ്പോള്‍ കണ്ണുനീരണിയാതെ വായനക്കാരന് നീങ്ങാനാവില്ല. പ്രത്യേകിച്ച്, അദ്ദേഹത്തിന്റെ في ظلال القرآن എന്ന ഖുര്‍ആന്‍ തഫ്‌സീറുമായി ആത്മബന്ധമുള്ളവര്‍ക്ക്. في ظلال القرآن അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ്. ഖുര്‍ആനിലൂടെ ഒഴുകി, അതിന്റെ സുന്ദരമായ ദൃശ്യങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന അത്യന്തം ഹൃദയാവര്‍ജ്ജക ശൈലിയാണ് ഖുതുബിന്റേത്. ആ സാഹിത്യഗ്രന്ഥത്തില്‍ ഒരിടത്തിങ്ങനെ വായിക്കാം: ''മനുഷ്യന്‍ മണ്ണുകൊണ്ട് ഗ്ലാസ്സും പ്ലെയിറ്റും മറ്റു വസ്തുക്കളും ഉണ്ടാക്കുന്നു. എന്നാല്‍, സര്‍വശക്തനും സുന്ദരനുമായ അല്ലാഹു ഈ മണ്ണുകൊണ്ടുതന്നെ അതിവിശിഷ്ടരായ മനുഷ്യരെയും നാം ഈ കാണുന്ന സസ്യ-ജന്തുജാലങ്ങളെയും സൃഷ്ടിക്കുന്നു. അപ്രകാരം, മനുഷ്യന്‍ അറബി അക്ഷരങ്ങള്‍ കൊണ്ട് കഥയും കവിതയും ലേഖനവും രചിക്കുന്നു. എന്നാല്‍, സര്‍വജ്ഞനായ അല്ലാഹു അതിവിശിഷ്ടമായ ഖുര്‍ആനെ അവതരിപ്പിക്കുന്നു; ഈ 28 അക്ഷരങ്ങള്‍ കൊണ്ടുതന്നെ.

എത്ര സുന്ദരമായ വാക്യങ്ങള്‍! സെയ്യിദ് ഖുതുബിനെയും അല്‍ഇഖ്‌വാനുല്‍ മുസ്‌ലിമൂനെയും സംശയദൃഷ്ട്യാ കാണുന്നവര്‍ കബീറിന്റെ ഈ പുസ്തകം മനസ്സിരുത്തി വായിക്കുക. എന്നിട്ട്, നിങ്ങള്‍ക്ക് അതില്‍ അദ്ദേഹത്തെ വിമര്‍ശിക്കാന്‍ എന്താണ് ലഭിക്കുന്നത് എന്ന് നോക്കുക. لم أعدمونى അവരെന്തിനാണ് എന്നെ നശിപ്പിച്ചത് എന്ന ഗ്രന്ഥത്തെയാണ് കബീര്‍ കാര്യമായി അവലംബിച്ചിരിക്കുന്നത്. യാതൊരു വളച്ചൊടിക്കലും ഏച്ചുകെട്ടലും ഗ്രന്ഥത്തില്‍ ഇല്ല എന്നുതന്നെ പറയാം. മാത്രമല്ല, ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കുവരെ പുകമറയിലായിരുന്ന ചില വസ്തുതകള്‍ ഈ കൊച്ചുകൃതിയിലൂടെ വെളിച്ചത്ത് വന്നിരിക്കുന്നു. 

അതില്‍, എന്നെ ആകര്‍ഷിച്ച വശം, അലി അശ്മാവി എന്നയാള്‍ നടത്തിയ ഉപജാപ പ്രവര്‍ത്തനമാണ്. ഏതൊരു വിപ്ലവപ്രസ്ഥാനത്തിനും നേരിടേണ്ടിവരാവുന്ന ഒരു ദുര്‍ഘട സന്ധി എന്നുതന്നെ പറയാം അതിനെ. വായനക്കാരന്റെ ഹൃദയത്തെ വീര്‍പ്പുമുട്ടിക്കുന്ന ഒരു കാര്യമാണത്. അതായത്, ഇഖ്‌വാന്‍ പ്രവര്‍ത്തകരെ കരുതിക്കൂട്ടി തീവ്രവാദികളാക്കി മുദ്രകുത്താന്‍ അലിഅശ്മാവി എന്ന മനുഷ്യന്‍ നടത്തിയ ഹീനമായ പ്രവര്‍ത്തനം എന്ന് അതിനെ പറയാം. ഇനിയും ശക്തമായ ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ 'അലിഅശ്മാവി'മാര്‍ നുഴഞ്ഞുകയറും. പിശാചിന് എന്തെങ്കിലും പണി ഉണ്ടാകാതെ തരമില്ലല്ലോ. നബി(സ)യുടെ കാലത്ത് നുഴഞ്ഞുകയറിയ മുനാഫിഖുകളോട് ഇത്തരക്കാരെ ഉപമിക്കാനാകും. 

ആധുനിക കാലഘട്ടത്തില്‍ അതിന് ഭരണകൂട ഭീകരതയുടെ well planned പദ്ധതി സഹായകമായി ഉണ്ടാകും. ഈജിപ്തിലും തുനീസിലും വിജയംകണ്ട മുല്ലപ്പൂ വിപ്ലവത്തെ കശക്കി എറിയാന്‍ എത്ര അണിയറ നാടകങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടാകും? നീതിയും സത്യവും പുലരുന്ന ഒരു ലോകം പിറവിയെടുക്കുന്നതിന് സാക്ഷികളാകാന്‍ നമ്മെയെല്ലാം സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ, ആമീന്‍.

നക്‌സലുകള്‍ക്ക് അന്യമല്ലെങ്കിലും ബാക്കി പലര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. (നക്‌സല്‍ പ്രസ്ഥാനത്തിന്റെ സത്യാസത്യങ്ങളെ നിരൂപണം നടത്തുകയല്ല ഞാനിവിടെ). പക്ഷേ, അവരെ കടപുഴക്കാന്‍ ജയറാം പടിക്കല്‍ എടുത്ത അടവും ഇതുതന്നെയായിരുന്നു എന്ന് കബീര്‍ സമര്‍ഥിക്കുന്നു (പേജ് 56)
സാമൂഹ്യപരിവര്‍ത്തനത്തിന് ശ്രമിക്കുന്ന, അല്പമെങ്കിലും ചുറുചുറുക്കുള്ള സംഘടനകള്‍ വളരെ ഗൗരവമായി കണക്കിലെടുക്കേണ്ട ഒരു കാര്യമാണിത്. മുമ്പ് നക്‌സല്‍ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന, വളരെ ആത്മാര്‍ഥതയും സത്യസന്ധതയും ഉള്ള ഒരു സുഹൃത്ത് ഈയിടെ പറയുകയുണ്ടായി. എന്റെ പ്രസ്ഥാനം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും അതിന്റെ സത്ത് നഷ്ടപ്പെടുകയും ചെയ്ത അന്ന് രാത്രി 'എനിക്കിനി ജീവിക്കേണ്ട' എന്നുവരെ തോന്നിപ്പോയി എന്ന്. അദ്ദേഹം ഒരിക്കലും കുടിലമായ സായുധ പോരാട്ടത്തെ അംഗീകരിക്കുന്ന ആളല്ല. എന്നാല്‍, ആദിവാസിപ്പെണ്‍കൊടിമാര്‍ക്ക് സൈ്വര്യമായി അന്തിയുറങ്ങാന്‍ സമ്മതിക്കാത്ത, നരാധമന്മാരെ നിയമം ശിക്ഷിക്കുന്നില്ലെങ്കില്‍ സ്വയരക്ഷയ്ക്ക് സാധിക്കാത്ത സാധുസ്ത്രീകള്‍ക്ക് വിപ്ലവപ്രസ്ഥാനങ്ങളെങ്കിലും താങ്ങും തണലുമാകണ്ടേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.


നമുക്ക് സയ്യിദ് ഖുതുബിലേക്കുതന്നെ പോകാം. സയ്യിദ് ഖുതുബ് അതിവിശിഷ്ട സാഹിത്യകാരനും കൂടിയാണ്. സാഹിത്യത്തിലും നിരൂപണത്തിലുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല രചനകള്‍. അതിനുശേഷമാണ് ഇസ്‌ലാമിക വിജ്ഞാനീയത്തിലേക്ക് കാര്യമായി തിരിയുന്നത്. അദ്ദേഹം രക്തസാക്ഷിയായി കൃത്യം 45 കൊല്ലം തികയുന്ന ആഗസ്ത് മാസത്തില്‍ത്തന്നെ ഗ്രന്ഥം നമ്മുടെ കൈകളിലെത്തുന്നു. മലയാളത്തിന് 45 കൊല്ലം കാത്തിരിക്കേണ്ടിവന്നു ഇത്തരം ഒരു കൃതി ലഭിക്കാന്‍ എന്നത് അദ്ദേഹത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ക്ക് ആക്കം കൂട്ടിക്കാണും. എങ്കിലും സയ്യിദ് ഖുതുബിന്റെ പല കൃതികളും - ഖുര്‍ആന്റെ തണലില്‍ അടക്കം - മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത് വിസ്മരിക്കുന്നില്ല.
ഗ്രന്ഥത്തിന്റെ ആമുഖപ്പേജില്‍ ചേര്‍ക്കപ്പെട്ട ഖുതുബിന്റെ ഒരു വാചകം കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു - ''നമ്മുടെ വാക്കുകള്‍ ജീവിതപാതയിലെ നിശ്ചല പ്രതിമകള്‍ മാത്രമാകുന്നു. ആ പാതയി രക്തമിറ്റി വീഴുമ്പോള്‍ അവയിലേക്ക് ജീവന്‍ അരിച്ചെത്തുന്നു.''


സ്വന്തം രക്തം കൊണ്ടും ജീവന്‍ കൊണ്ടും ജീവിതം കൊണ്ടും അദ്ദേഹം തന്റെ ആദര്‍ശത്തിന്റെ സാക്ഷിയായി. അദ്ദേഹത്തെയും നമ്മെയും സര്‍വശക്തന്‍ വിശാലമായ സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടട്ടെ.


വാല്‍ക്കഷണം: ഇന്നും നീതിനിഷേധിക്കപ്പെട്ട് കല്‍ത്തുറുങ്കില്‍ കിടക്കുന്നവര്‍ക്കുവേണ്ടി നാം എന്ത് ചെയ്യുന്നു? ഓരോ മനുഷ്യനും ചോദിക്കേണ്ട ചോദ്യമാണ്. ഒരു കാര്യം, അനീതി അധികം കാലം വാഴില്ല. സത്യം എന്നാണെങ്കിലും മറനീക്കി പുറത്തുവരും. 'മര്‍ദ്ദിതന്റെ പ്രാര്‍ഥനയ്ക്കും ദൈവത്തിനും ഇടയില്‍ മറയില്ല' എന്ന പ്രവാചകവചനം അക്രമകാരികള്‍ ഓര്‍ത്തിരുന്നെങ്കില്‍!


വസ്സലാം

Thursday, August 18, 2011

കുറ്റകൃത്യങ്ങളില്‍ നിന്നുള്ള മോചനം(2)

8.പിശാചിനെ നമ്മുടെ മേല്‍ കളിക്കാന്‍ വിടരുത്. മനുഷ്യനെ വഴി പിഴപ്പിക്കാന്‍ പിശാചിന് ഒരുപാട് മാര്‍ഗങ്ങളുണ്ട്.അതിലൊന്ന്,നീ ഏതായാലും തെറ്റ് ചെയ്യുകയല്ലേ?അതിനാല്‍,ഇനി നീ എന്ത് നന്മ ചെയ്തിട്ടും കാര്യമില്ല.സമയമുണ്ടല്ലൊ പശ്ചാത്തപിക്കാന്‍ എന്ന് തോന്നിപ്പിക്കുകയും ആ ചിന്താഗതിയാണ് ശരി എന്ന് തോന്നിപ്പിക്കുകയും ചെയ്യും.ഒരടിമയെ ഉടമയില്‍ നിന്നകറ്റാന്‍ ഏറ്റവും നല്ല മാര്‍ഗമാണത്.ഇതിന് നാം അനുവദിച്ച് കൊടുക്കരുത്.നാം ചെയ്യുന്നത് തെറ്റാണെന്ന് തോന്നാന്‍ തുടങ്ങുമ്പോള്‍ തന്നെ നാം പിശാചിന്റെ വലയിലാണ് പെട്ടിരിക്കുന്നതെന്ന് എന്ന് മനസ്സിലാക്കുക.വിശുദ്ധ ഖുര്‍ആന്‍,നല്ല സുഹൃത്തുക്കള്‍,പ്രാര്‍ത്ഥന എന്നിവയുടെ സഹായത്തോടെ പിശാചിന്റെ വലയില്‍ നിന്ന് രക്ശപ്പെടുക.ഖുര്‍ആന്‍ പറയുന്നു.ان كيدالشيطان كان ضعيفا=തീര്‍ച്ചയായും കുതന്ത്രം..അത് ബലഹീനമാണ്. “എന്റെ നല്ല അടിമകളുടെ മേല്‍ നിനക്ക് യാതൊരു സ്വാധീനവും ഉണ്ടാകുകയില്ല"എന്ന് അല്ലാഹു പിശാചിനോട് അസന്നിഗ്ദമായി പറഞ്ഞതായി ഖുര്‍ആനില്‍ കാണാം.അതിനാല്‍,പിശാചിനെ വല്ലാതെ കളിക്കാന്‍ വിട്ട് കൊടുക്കരുത്.ഒട്ടും താമസം വരുത്താതെ,അല്ലാഹുവിലേക്ക്  പശ്ചാത്താപിച്ച്മടങ്ങുക.തൗബക്ക് മുമ്പ് മരണമെത്തിക്കഴിഞ്ഞാല്‍  മരണം കാത്ത്നില്‍ക്കുകയില്ല.                                                          പിശാച് വീണ്ടും നമ്മെ ബുദ്ധിമുട്ടിക്കും.നീ വീണ്ടും തെറ്റുകള്‍ ചെയ്യുന്നു.അതിനാല്‍ തൗബ കൊണ്ടെന്ത് ഫലം?ഈ ദുര്‍ബോധനത്തിനും നാം ചെവി കൊടുക്കരുത്.വീണ്ടും വീണ്ടും തൗബ ചൊല്ലുക.തൗബയുടെഅളവ് കൂട്ടിക്കൊണ്ടു വരിക.തീര്‍ച്ചയായും കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാകും.അതിനാല്‍ തൗബ വര്‍ദിപ്പിക്കുക. 9.ധിക്കാരത്തെ വെറുക്കല്‍:നാം ഒരിക്കലും ദൈവധിക്കാരത്തെ നല്ല കാര്യമായി കാണുകയോ അതില്‍ അഭിമാനം കൊള്ളുകയോ ചെയ്യരുത്.എത്രയോ മനുഷ്യര്‍ തിന്മ ചെയ്യുന്നു.അല്ലാഹു അത് പരസ്യമാക്കുകയില്ല.അങ്ങിനെ അവന്‍ സ്വന്തം   തന്നെ അത് പുറത്ത് പറയുന്നു.അങ്ങിനെ അവന്‍ ജനങ്ങളുടെ മുമ്പില്‍ വഷളാകുന്നു.ധിക്കാരത്തെ മോശമായ ഒരു കാര്യമായിത്തന്നെ കാണുകയും അതേപ്പറ്റി ഭയപ്പെട്ടുകൊണ്ടുമാണ് കഴിയേണ്ടത്.അല്ലാതെ,അതിനെ ഒരു പ്രൗഢമായ കാര്യമായി കണക്കാക്കിക്കൂടാ.ഓരോ നിമിഷവും താന്‍ അല്ലാഹുവിന്റെ കാഴ്ചവെട്ടത്തിലാണെന്നും താന്‍ എന്ത് ചെയ്താലും അവന്‍ കാണുമെന്നും ഉറപ്പിക്കണം.നാം ഒരു സ്ഥലത്ത് പ്രവേശിക്കുന്നു എന്ന് കരുതുക.അവിടെ നമ്മുടെ ചലനങ്ങള്‍ രേഖപ്പെടുത്തുന്ന കാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് നാം മനസ്സിലാക്കുന്നു.നാം എത്ര മാത്രം സൂക്ഷ്മത പുലര്‍ത്തും?!നമ്മുടെ ഏതെങ്കിലും മോശമായ ചലനങ്ങള്‍ ആളുകള്‍ കാണുമോ എന്ന് ഭയപ്പെടും.ഉദാഹരണത്തിന് വിവാഹസദസ്സുകളില്‍ ഭക്ഷണസ്ഥലത്ത് കാമറ വരുമ്പോള്‍ എല്ലാവരും വളരെ സൂക്ഷ്മത         പുലര്‍ത്തും.എന്നാല്‍,നാം സദാസമയവും സര്‍വ്വലോകരക്ഷിതാവായ റബ്ബിന്റെ കാമറക്ക്  മുന്നിലാണെന്നും ഉറപ്പിക്കുക.കണ്ണുകളുടെ കട്ടുനോട്ടവും ഹൃദയങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നതും അല്ലാഹു അറിയുന്നുണ്ട്.(غافر:19) 10.ദാനധര്‍മങ്ങളുടെ അത്ഭുതകരമായ സ്വാധീനം. ആവശ്യക്കാര്‍ക്ക് ദാനമായി നല്‍കിക്കൊണ്ടിരിക്കുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്.അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ചുകൊണ്ട് ഈപ്രവര്‍ത്തനത്തിന്റെ بركةകൊണ്ട് തനിക്ക് സന്മാര്‍ഗ്ഗം ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ആത്മാര്‍ത്ഥമായി ചെയ്യുന്ന ദാനധര്‍മങ്ങള്‍ തീര്‍ച്ചയായും നമ്മുടെ ജീവിതത്തെ സ്വാധീനിക്കും.എത്ര പേരുടെ രോഗങ്ങളാണ് ദാനധര്‍മ്മങ്ങള്‍ കൊണ്ട് മാറീട്ടുള്ളത്!എത്ര ധിക്കാരികളാണ് ഈ ഒരു സല്‍കര്‍മത്തിന്റെبركة കൊണ്ട്ശരിയായ പാതയിലേക്ക് തിരിച്ചു വന്നിട്ടുള്ളത്!അതിനാല്‍ നമ്മള്‍ ധിക്കാരികളായി ജീവിച്ചിട്ടുണ്ടെങ്കില്‍ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കുക.തെറ്റുകളെപ്പറ്റി ഓര്‍മ വരുമ്പോഴൊക്കെ സാധ്യമാകും വിധം ദാനം ചെയ്തുകൊണ്ടിരിക്കുക.ജീവിതം തന്നെ തീര്‍ത്തും മാറുന്നതായി നമുക്കനുഭവപ്പെടും.കാരണം,സ്വന്തം കയ്യിലുള്ളത് ആത്മാര്‍ത്ഥമായി ദാനം ചെയ്യുക എന്നത് അല്‍പ്പം വിഷമമുള്ള കാര്യമാണ്."ഗിരിശൃംഗം "എന്നാണ് ഖുര്‍ആന്‍ ആ അവസ്ഥയെ പരിചയപ്പെടുത്തുന്നത്.പിശാചിന്റെ ശല്യത്തില്‍ നിന്ന് രക്ഷിക്കാനും സല്‍ക്കര്‍മങ്ങളില്‍ താല്‍പര്യമുണ്ടകാനും പ്രാര്‍ത്ഥിച്ചുകൊണ്ടായിരിക്കണം ദാനം ചെയ്യേണ്ടത്.ദാനം മനസ്സിന് സന്തോഷവും ശക്തിയും ആത്മധൈര്യവും നല്‍കുന്നു.ദാനം ചെയ്യുന്നവര്‍ക്ക് ഖുര്‍ആന്‍ വമ്പിച്ചപ്രതിപലമാണ് വാഗ്ദാനം ചെയ്തിട്ടുള്ലത്. 11.നല്ലവരുമായുള്ളകൂട്ടുകെട്ട്. സച്ചരിതരും ഭക്തരുമായ ആളുകളുമായി കൂട്ടു കൂടാന്‍ സദാശ്രമിച്ചു കൊണ്ടിരിക്കുക.നല്ല കൂട്ടുകാരനെ നബി(സ) ഉപമിച്ചത് കസ്തൂരിക്കച്ചവടക്കാരനോടാണ്.നമ്മള്‍ അയാളില്‍  നിന്ന്  കസ്തൂരി വാങ്ങിയില്ലെങ്കില്‍ തന്നെ  അയാളുടെ സുഗന്ധമെങ്കിലും നമുക്കാസ്വദിക്കാമല്ലൊ.എന്നാല്‍,ചീത്ത കൂട്ടുകാരനെ  ഉപമിച്ചത് ആലയിലെ പണിക്കാരനോടാണ്.നാം അവിടെ ചെന്നിരുന്നാല്‍ പുകയും തീപ്പൊരിയും ശരീരത്തില്‍ ഏല്‍ക്കും എന്നല്ലാതെ യാതൊരു ഗുണവുമില്ല.     അതിനാല്‍ തിരുത്ത്പ്പെടേണ്ട സ്വഭാവങ്ങളുള്ലവര്‍ നല്ല കൂട്ടുകാരനെ അന്വേഷിക്കുക.അവരുമായി കൂടുതല്‍ അടുത്തിടപഴകുക.തന്റെപ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുക.തീര്‍ച്ചയായും ,അദ്ദേഹം നമുക്ക് നല്ല വഴി കാട്ടിത്തരും.അങ്ങിനെ മോശം കൂട്ടുകെട്ടുകളില്‍ നിന്ന് അല്പാല്പമായി രക്ഷപ്പെടുക.ദുഷ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു പ്രധാനമാര്‍ഗമാണിത്.         ഇനിയും ഒരു പാട് മാര്‍ഗങ്ങള്‍ നമുക്ക് മുമ്പില്‍ തുറന്ന് കിടപ്പുണ്ട്.അല്ലാഹുവിന്റെ സൃഷ്ടികളെപ്പറ്റിയുള്ള ഗവേഷണചിന്ത അതില്‍ പ്രധാനമാണ്.വലകെട്ടി ഇരയെ കാത്തിരിക്കുന്ന എട്ടുകാലി എങ്ങിനെ സ്വന്തം വലയില്‍ ഒട്ടിപ്പിടിക്കുന്നില്ല?ചില ഇനം കണ്ണില്ലാത്ത ചിതലുകള്‍ സുന്ദരമായ കൂടുകള്‍ ഉണ്ടാക്കുന്നു?...എങ്ങിനെയാണ് ബീവര്‍ എന്ന കൊച്ചുമൃഗം ,മരം   വെട്ടി,വെള്ളത്തിലേക്കിട്ട്,സ്വന്തം വലിച്ചു കൊണ്ടുപോയി വലിയഅണക്കെട്ടുകള്‍ ഉണ്ടാക്കുന്നു??സര്‍വ്വശക്തനായ നാഥാ!നീ എത്ര മഹാന്‍ എന്ന് ഞങ്ങള്‍ നിറകണ്ണുകളോടെ ഉരുവിടുകയാണ്.യാ അല്ലാഹ്....നീഎത്ര മഹാന്‍!നിന്റെ മഹത്വം അളക്കാന്‍ ഞങ്ങള്‍ അശക്തരാണ്..     മരണത്തേയും പരലോകത്തേയും പറ്റിയുള്ള ചിന്ത നമ്മിലുണ്ടാകണം.ഈ ജീവിതത്തിന്റെ നശ്വരതയെപ്പറ്റി നാം ഇടക്കിടെ ഓര്‍ക്കണം.ചെയ്തുകൂട്ടുന്ന പാപങ്ങള്‍ക്ക് എന്നെങ്കിലും നാഥന്റെ സമക്ഷം ന്യായീകരണം ബോധിപ്പിക്കേണ്ടിവരും എന്ന് മറക്കാതിരിക്കുക.എങ്കില്‍ നമ്മുടെ വഴി നല്ല വഴിയായിരിക്കും.     അപ്രകാരം, കുറ്റം ചെയ്യാതെ നാം നമ്മെത്തന്നെ പിടിച്ചു നിര്‍ത്തുക എന്നതും പ്രധാനമാണ്.അതിനെ നമുക്ക് صبر(ക്ഷമ)എന്ന് വിളിക്കാം.ഭക്ഷണത്തിന്ന് വിശക്കും പോലെ ചില മനുഷ്യര്‍ക്ക് ലഹരിയോടും മറ്റും ആസക്തി ഉണ്ടാകും.അവിടെ ക്ഷമിച്ച് നില്‍ക്കാന്‍ കഴിഞ്ഞാല്‍ രക്ഷപ്പെട്ടു.ആ തിന്മയോട് അടുക്കുക പോലും ചെയ്യാതെ അവന്ന് ക്ഷമയവലംബിക്കാം.കാരണം ,എല്ലാ തിന്മകളുംഅല്ലാഹവിന്നുള്ള ധിക്കാരമാണ്.അത് അപകടമാണെന്ന് ബോധ്യപ്പെടുന്ന  ഒരു വിശ്വാസിക്ക് പിന്നീടാ പ്രവര്‍ത്തനം കയ്പ്പുറ്റതായി മാറുന്നു.        തിന്മ ചെയ്താലുണ്ടാകുന്ന പരിണിതിയെപ്പറ്റി ചിന്തിക്കല്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു പോംവഴിയാണ്.താന്‍ചെയ്യുന്ന ദുഷ് പ്രവര്‍ത്തനങ്ങളുടെ പരിണിതിയെപ്പറ്റി ചിന്തിക്കാന്‍ മനോരോഗികളോട് മനഃശ്ശാസ്ത്രവിദഗ്ദര്‍ ഉപദേശിക്കാറുണ്ട്.ആ ചിന്തയിലൂടെ തെറ്റിലേക്കുള്ള പ്രയാണത്തെ പിടിച്ചു നിര്‍ത്താന്‍ കഴിയും.ഖുര്‍ാന്‍ പറയുന്നു.ആരെങ്കിലും തിന്മയുമായി വന്നാല്‍ അവന്‍ നരകത്തില്‍ മുഖം കുത്തപ്പെടും.നിങ്ങള്‍ പ്രവര്‍ത്തിച്ചതിനല്ലാതെ പ്രതിഫലം നല്‍കപ്പെടുമോ?(അന്നംല്‍:90)          അപ്രകാരം തന്നെ താനീ തിന്മ ഉപേക്ഷിച്ചാലുള്ള ഗുണങ്ങളെപ്പറ്റിയും ചിന്തിക്കണം.സൂറഃഅര്‍ റഅദിലെ ഏതാനും സൂക്തങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.അവര്‍ അല്ലാഹുവിന്റെ കരാറുകള്‍ പൂര്‍ത്തിയാക്കുന്നവരാണ്.ഒരിക്കലും കരാര്‍ ലംഘിക്കുകയില്ല.അല്ലാഹു ചേര്‍ക്കാന്‍ പറഞ്ഞ ബന്ധങ്ങളെ അവര്‍ ചേര്‍ക്കുന്നവരാണ്.അവര്‍ തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരും ചീത്ത വിചാരണയെ പേടിക്കുന്നവരുമാണ്.എന്നാല്‍ തങ്ങളുടെ രക്ഷിതവിന്റെ തൃപ്തി ഉദ്ദേശിച്ചു കൊണ്ട് ക്ഷമിച്ചവരും നമസ്കാര നിലനിര്‍ത്തുന്നവരും നാം നല്‍കിയതില്‍ നിന്ന് രഹസ്യമായും പരസ്യമായും ദാനം ചെയ്യുന്നവരും തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുകയും ചെയ്യുന്നവരുന്നുണ്ടല്ലൊ.അവര്‍ക്കാണ് അന്തിമ വിജയം!നിത്യാരാമങ്ങളില്‍ അവര്‍ പ്രവേശിക്കും .അവരുടെ നല്ലവരായ മാതാപിതാക്കള്‍, ഇണകള്‍,സന്താനപരമ്പരകള്‍ എന്നിവരും . മാലാഖമാര്‍ എല്ലാവാതിലുകളിലൂടെയും(ആശംസിച്ചു കൊണ്ട്)അവരുടെയചുത്ത് പ്രവേശിച്ചുകൊണ്ടിരിക്കും.നിങ്ങള്‍ ക്ഷമിച്ചതിനാല്‍ നിങ്ങള്‍ക്കിന്ന് സമാധാനം.എത്ര നല്ല വാസസ്ഥലം!!       ഇതിനൊക്കെ പുറമെ നാം പ്രാര്‍ഥിച്ചുകൊണ്ടിരിക്കണം..കാരണം പ്രാര്‍തന ഇബാദത്താണെന്നാണ് നബി വചനം.ഏത് കുരുക്കും അഴിക്കാന്‍ പറ്റിയ മാര്‍ഗം പ്രാര്‍ഥനയാണ്.അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കാനാണ് ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നത്.

Tuesday, August 16, 2011

വിശ്വാസിക്കുള്ള പാഠങ്ങള്‍...സൂറത്തു യൂസുഫില്‍..,......

ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍...സൂറത്തു യൂസുഫില്‍ സത്യവിശ്വ‍സികള്‍ക്ക് ഒരുപാട് പാഠങ്ങളുണ്ട്.
1.യൂസുഫ്(അ)കുടുംബബന്ധങ്ങള്‍ക്ക് വലിയ സ്ഥാനം കൊടുക്കുന്നു.من بعدان نزغ الشيطان بيني وبين اخوتي എന്നപ്ര‍യോഗം,പിശാച് എന്നേയും സഹോദരങ്ങളെയും അകറ്റിയതിന്ന് ശേഷം..അതിലൊന്നും അദ്ദേഹം യാതൊരു പരിഭവവും പറയുന്നില്ല.....അവരെ ഒരിക്കല്‍ പോലും കുറ്റപ്പെടുത്തുന്നില്ല

(ഒരു പെയിന്റിംഗ്.യൂസുഫ് സഹോദരന്മാര്‍ കുപ്പായവുമായി)
2.മന്ത്രിപത്നിയായിരുന്നു അദ്ദേഹത്തെ കൂടുതല്‍  ബുദ്ധിമുട്ടിക്കുകയും ജയിലില്‍പറഞ്ഞയക്കു
കയും അപരാധിയാക്കുകയും ചെയ്തത്.എന്നിട്ടും അദ്ദേഹത്തിന്റെ മാന്യമായ വ്യക്തിത്വം അവരെ വളരെ മാന്യമായ ഭാഷയിലാണ്പരാമര്‍ശിക്കുന്നത്.

(യൂസുഫിന്റെ കുപ്പായം വലിക്കുന്ന പ്രഭു പത്നി,പെയിന്റിംഗ്)
3.അതു പോലെ സ്വപ്നം കണ്ടവിവരം പറഞ്ഞ ജയില്‍ സുഹൃത്തുക്കളോട് വളരെ മാന്യനായാണ് സംസാരിക്കുന്നത്.ഞാന്‍ അല്ലാഹുവില്‍ വിശ്വസിക്കാത്ത കൂട്ടരുടെ മാര്‍ഗ്ഗം വെടിഞ്ഞ് ഇബ്റാഹീമിന്റെയും ഇസ്മായീലിന്റെയും മാര്‍ഗ്ഗമാണ് സ്വീകരിക്കുന്നതെന്നും أأرباب متفرقون خير ام الله الواحد القهار=വ്യത്യസ്ഥങ്ങളായ റബ്ബുകളാണോ നല്ല‍ത്?അതല്ല‍,ഏകനും അടക്കി ഭരിക്കുന്നവനുമായ
അല്ലാഹവോ?

(ജയില്‍വാസികള്‍ യൂസുഫ്(അ)യുടെ ചോദ്യത്തെപ്പറ്റി ആലോചിക്കുന്നു..പെയിന്റിംഗ്)
എന്ന് ചോദിക്കുകയുംസ്വപ്നത്തിന്റവ്യഖ്യാനം അടുത്ത ഭക്ഷണം വരും മുമ്പ് പറയാം എന്ന് വളരെ മാന്യമായി പറയുകയുമാണ്.നാമൊന്നോര്‍ത്ത് നോക്കുക.നമ്മളായിരുന്നെങ്കില്‍ ഈ എല്ലാ ആളുകളോടും എങ്ങിനെയായിരിക്കും പെരുമാറുക?യഥാര്‍ത്ഥപ്ര‍ബോധകനെയാണ് നാം യൂസുഫി(അ)ല്‍ കാണുന്നത്.തന്നെ ബുദ്ധിമുട്ടിച്ച്,അഭിമാനക്ഷതം നടത്തി,ജയിലിലേക്കയച്ച ആ സ്ത്രീയെ അല്‍പ്പം പോലും അദ്ദേഹം മോശമായി സംസാരിച്ചില്ല‍.മറിച്ച്,ജയില്‍ മോചനമെന്ന അദ്ദേഹത്തിന്റെ സ്വ‍പ്നം നിരുപാധികം നടപ്പാകാന്‍ പോകുമ്പോള്‍ പോലും നീതി നടപ്പാകേണ്ടതുണ്ട് എന്ന നിലയില്‍ അദ്ദേഹം സംസാരം വഴി തിരിച്ചു വിടുകയാണ്.അപ്ര‍കാരം തന്നെ ,ജയില്‍ മോചിതനായ സുഹൃത്ത് തന്നെപ്പറ്റി രാജാവിനോട് പറഞ്ഞില്ല‍ എന്ന കാര്യവും ഒരി
.ക്കല്‍ പോലും എടുത്ത് പറയുന്നില്ല‍.അപ്ര‍കാരം സഹോദരനെ തന്റെ കൂടെ പിടിച്ച് നിര്‍ത്താന്‍ നല്ലൊരു സൂത്രം പണിയുന്നു.പകരം ആളെ നിര്‍ത്താം ,വാപ്പ വയസ്സായിരിക്കയാണ് എന്നൊക്കെ അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്--അവസാനം,എല്ലാ സത്യങ്ങളും വ്യക്തമായപ്പോള്‍..لا تثريب عليكم اليوم എന്ന മഹാ വാചകങ്ങളാണ് ഉരുവിടുന്നത്.പ്ര‍യാസമേറിയ ക്ഷാമകാലത്ത് ഭരണമേറ്റെടുത്ത് മാതൃകായോഗ്യമായ ഭക്ഷ്യ വിതരണശൃംഖല ഏര്‍പ്പെടുത്തുന്ന യൂസുഫിലും നമുക്കൊരുപാട് പാഠമുണ്ട്.
      എല്ലാം കഴിഞ്ഞ് അതിവിനയാന്വിതനാ
യിക്കൊണ്ട് റബ്ബിങ്കലേക്ക് കൈകളും മനസ്സും ഉയര്‍ത്തുകയാണ്.
         യൂസുഫിന്റെ ഹൃദയം തകര്‍ന്നുള്ള പ്രാര്‍ത്ഥന നോക്കുക...നാഥാ!!എന്നെ ഈ പെണ്ണുങ്ങള്‍ ക്ഷണിക്കുന്നതിനേക്കാള്‍ നല്ല‍ത് ജയിലാണ്  തമ്പുരാനേ..പടച്ചവനേ...ഇവരുടെ തന്ത്ര‍ങ്ങള്‍ എന്നില്‍ നിന്ന് നീ മാറ്റിയില്ല‍ങ്കില്‍ ഞാന്‍ പെട്ടുപോകും നാഥാ! ഞാന്‍ അംഗീകരിച്ച എന്റെ ആശയാദര്‍ശങ്ങള്‍  മണ്ണടിയും തമ്പുരാനേ,അതിനാല്‍നീ എന്നെ രക്ഷിക്കണേ.,.ഹോ.!എന്തൊരവസ്ഥയിലാണ് യുസുഫിപ്പോള്‍!?രണ്ടിലൊന്ന് സ്വീകരിക്കാം....സുഖമായി ഉണ്ട്,സുഖിച്ച് ആരുമറിയാതെ കൊട്ടാരത്തില്‍ കഴിയാം.പ്രായമാണെങ്കില്‍ തൊട്ടാല്‍ പൊട്ടുന്നത്.
 യജമാനസ്ത്രീയുടെ തിന്മയില്‍ സ ഹകരിച്ചില്ലെങ്കില്‍    ജയില്‍വാസം ..സഹകരിച്ചാല്‍ സര്‍വ്വ തന്ത്ര‍സ്വാതന്ത്ര‍്യം..മറുഭാഗത്ത്  ജയിലിന്റെ ഇരുണ്ട ഇടനാഴികള്‍...
 തമ്പുരാനേ...ഈപ്ര‍വാചകന്മാര്‍ക്ക് ലഭിക്കുന്ന ഓരോ പരീക്ഷണങ്ങള്‍! എത്ര‍ കഠിനതരമാണ്..നമ്മള്‍ ഏത് തിരഞ്ഞെടുക്കും?തിന്മയില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്മില്‍ എത്ര‍ പേര്‍ സ്വയം തീര്‍ത്ത ജയിലുകളിലേക്ക് ചുരുങ്ങിക്കൂടും?പക്ഷെ,പ്ര‍ബോധകന്ന് ജയിലറയും വിശാലമായ ലോകമാണ്.അവന്റെ കയ്യില്‍ ഖുര്‍ആന്‍ ഉണ്ടെങ്കില്‍..ഹിക്മത്തുണ്ടെങ്കില്‍..സത്യമുണ്ടെങ്കില്‍..
  മഹാനായ സയ്യിദ് ഖുതുബ് ജയിലിലിരുന്നാണ്في ظلال القرأن ന്റെ 14  جزء കള്‍ എഴുതി ത്തീര്‍ത്തത് എന്ന് നാം കാണുന്നു.നബി(സ)ക്ക്സൂറത്ത് യൂസുഫ് ഇറങ്ങുന്നത് ശിഅബു അബീത്വാലിബില്‍ സ്വന്തം സഹോദരങ്ങളാല്‍ നിസ്സഹകരിക്കപ്പെട്ട കാലത്താണ്.അല്ലാഹുവിന്റെ ഹിക്മത്ത് നോക്കുക..മുത്ത് നബി(സ)പറഞ്ഞു.മക്കം ഫതഹില്‍..اذهبوا أنتم الطلقاء=നിങ്ങള്‍ പൊയ്ക്കൊള്ളു..നിങ്ങള്‍ സ്വതന്ത്ര‍രാണ്. നോക്കൂ..ഈ പ്ര‍വാചകനെയാണ് യുദ്ധക്കൊതിയനായി ചിലരെങ്കിലും ചിത്രീകരിക്കുന്നത്.
   യൂസുഫിന്റെ ഈ പ്രാര്‍ത്ഥന സ്വയം മനുഷ്യവ്യക്തിത്വത്തെ തിരിച്ചറിഞ്ഞവന്റെ പ്രാര്‍ത്ഥനയാണ്.അതിന്റെ ചാപല്യത്തെ തിരിച്ചറിഞ്ഞവന്റെ പ്രാര്‍ത്ഥനയാണ്.സ്വയം ദൈവം ചമയുന്നവനല്ല‍ പ്ര‍വാചകന്‍.പച്ച മാംസവും മജ്ജയും ഉള്ള,വികാരവിചാരങ്ങളുള്ള പച്ച മനുഷ്യന്‍.പക്ഷെ,അദ്ദേഹത്തെ അല്ലാഹു ജയിലിലേക്കയച്ചു കൊണ്ട് അദ്ദേഹത്തിന്റെ നിഷ്ക്കളങ്കതയെ സുരക്ഷിതമാക്കുകയാണ്.റബ്ബില്‍ ഭരമേല്‍പ്പിക്കുന്നവന്ന് അവനില്‍ നിന്ന് കിട്ടുന്ന സമ്മാനമാണീ ഭാഗ്യം
യൂസുഫിനെ വളക്കാന്‍ കഴിയില്ലെന്നുറപ്പായപ്പോള്‍അവര്‍ നിരാശരായി..അങ്ങിനെ
യാണ് അല്ലാഹു അദ്ദേഹത്തിന്ന് ഉത്തരം നല്‍കിയത്.അപ്ര‍കാരം തന്നെ ,യൂസുഫിന്റെ മനസ്സിന്ന് കൂടുതല്‍ ഉറപ്പ്കൊടുത്തുകൊണ്ടും അല്ലാഹു ഉത്തരം നല്‍കി.انه هوالسميع العليم=സ്ത്രീകളുടെ കുതന്ത്ര‍ങ്ങളെ പ്പറ്റി കൂടുതല്‍ അറിയുന്നവനും നിഷ്കളങ്കനായ യൂസുഫിന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നവനും....പ്രാര്‍ത്ഥനയുടേയും കുതന്ത്ര‍ത്തിന്റേയും വരികള്‍ക്കപ്പുറം അറിയുന്നവന്‍...ഹോ..എത്ര‍  സുന്ദരമായ ഖുര്‍ആന്‍...
അങ്ങിനെ യൂസുഫ്(അ)രണ്ടാം ഘട്ടപരീക്ഷണത്തിലും വിജയിക്കുന്നു...വാസ്തവത്തില്‍,മേലേക്കിടയിലുള്ളവരുടെ തനിസ്വഭാവം പടച്ചവന്‍ ഇവിടെ തുറന്ന് കാട്ടുന്നു.പറ്റാത്തവരെ ജയിലിലിടുക.കള്ളക്കേസില്‍ കുടുക്കുക.എന്നും എല്ലാ ജാഹിലിയ്യത്ത് ശക്തികളും ചെയ്യുന്ന പരിപാടി...
പക്ഷെ,ഓരോസ്ഥലത്തും സ്വാന്തനമായി റബ്ബുണ്ട് .അവന്‍ കൊടുത്ത തികഞ്ഞ,മികവുറ്റ യുക്തി ബോധം ഉണ്ട്..കണിശമായ ആത്മാര്‍ത്ഥതയുണ്ട്.റബ്ബിങ്കല്‍ നിന്നുള്ള സമ്മാനമായ  لدني(പ്ര‍ത്യേകമായ
അറി‌വുണ്ട്)ഉണ്ട്.ഇതൊക്കെ നമുക്കും ലഭിച്ചാല്‍ നമ്മള്‍ക്കും  മനുഷ്യകുലത്തിന്ന് ഉപകാരമേകുന്ന ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും.പക്ഷെ,പലപ്പോഴും നമ്മുടെ പ്ര‍വര്‍ത്തനങ്ങള്‍  നമ്മുടെ തന്നെ വീഴ്ചകള്‍ കൊണ്ട്തട്ടിത്തകര്‍ന്ന് പോകുകയാണ്.
   തീര്‍ച്ചയായും പ്ര‍ബോധകന്ന് യൂസുഫ് (അ)യുടെ ജീവിതത്തിലും സ്വഭാവത്തിലും ഒരു പാട് മാതൃകകള്‍ ഉണ്ട് .അതേ!ഖുര്‍ആന്‍ യൂസുഫ് ചരിത്ര‍ത്തെ "ഏറ്റവും നല്ല‍ കഥ"എന്നാണ് വിശേഷിപ്പിക്കുന്നത്

Monday, August 15, 2011

ഒരു നിമിഷം ചിന്തിക്കുക!!!!!

പടച്ചവനേ......അല്ലാഹവേ.......ഞങ്ങള്‍ടെ  മക്കളെപ്പോലെയല്ലേ  ....പേരക്കുട്ടികളെപ്പോലെയല്ലേ.....ഇവരും????????????എത്രധൂര്‍ത്താണ്  ഈ  സമൂഹം  ചെയതുകൊണ്ടിരിക്കുന്നത്??????????നീ പൊറുക്കുമോ   നാഥാ???????(ഒരു സോമാലിയന്‍  ചിത്രം)

Saturday, August 13, 2011

അംറ്ഖാലിദിന്റെ പ്രബോധന ജീവിതം

 بلدي وان جارت علي عزيزة
وأهلي ان ضنواعلي كريم
"എന്റെ നാട് എന്നെ ആക്രമിച്ചാലും എനിക്കാ നാട് പ്രിയപ്പെട്ടതാണ്. അതുപോലെ എന്റെ കുടുംബം എന്നോട് പിശുക്ക് കാട്ടിയാലും അവരെന്നെ സംബന്ധിച്ച് ഉദാരവാന്മാരാണ്."
ഈ കവിതയുടെ മറപറ്റിയാണ് അംറ്ഖാലിദ് നീണ്ട വര്‍ഷങ്ങള്‍ ജീവിച്ചത്. പ്രയാസമേറിയ ദിനങ്ങളിലാണദ്ദേഹം ജീവിച്ചിരുന്നത്. അതിന്റെ കയ്പുനീര് കുടിച്ചത്, അതറിഞ്ഞത് അദ്ദേഹവും കുടുംബവും വളരെ അടുത്ത ചില സുഹൃത്തുക്കളും മാത്രം.
എന്തിനായിരുന്നു അദ്ദേഹം ഇവ്വിധം ഏല്‍ക്കേണ്ടിവന്നത്? ഒന്നിനുമല്ല, "എന്റെ റബ്ബ് അല്ലാഹു ആണെ"ന്ന് പറഞ്ഞുപോയി. സ്ഥാനമാനങ്ങളോ അധികാരമോ പ്രസിദ്ധിയോ അദ്ദേഹം കൊതിച്ചില്ല.
രാഷ്ട്രം അതിന്റെ കൈവശമുള്ള ടെക്‌നോളജി, ജനാധിപത്യം, എന്തിനധികം ദീന്‍ പോലും ഉപയോഗപ്പെടുത്തിയാണ് അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചത്. അദ്ദേഹം അല്ലാഹുവിലേക്ക് ആത്മാര്‍ഥമായി ക്ഷണിച്ചതിനാലായിരുന്നു. അദ്ദേഹം സ്വദേശത്തുനിന്ന് നിയമത്തെ അനുസരിച്ചുകൊണ്ട് പുറത്തുപോയി. എന്നാല്‍, അതിന്റെ എല്ലാ സന്നാഹങ്ങളോടുംകൂടി ഔദ്യോഗിക ഉപകരണങ്ങള്‍ മുഴുവന്‍ അദ്ദേഹത്തെ ഈജിപ്തിന് പുറത്തും വിഷമിപ്പിച്ചു. പക്ഷേ, റബ്ബിന് തന്റെ സ്വാലിഹീങ്ങളായ അടിമകളെ സഹായിക്കാനായി. ആകാശഭൂമികളില്‍ അവന് പ്രത്യേക സൈന്യങ്ങളുണ്ട്.


യുവപ്രബോധകനായ അംറ്ഖാലിദ് നേരിടേണ്ടിവന്ന എല്ലാ പ്രയാസങ്ങളെയും വളരെ സൂക്ഷ്മമായി ഈ ഗ്രന്ഥം വിലയിരുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു അടുത്ത സുഹൃത്ത് പറയുന്നു: ഞാന്‍ ഈ സംഭവങ്ങളില്‍ അവരുടെ അടുത്തുണ്ടായിരുന്നു എന്നത് വിധിയായിരുന്നു. അങ്ങനെയാണ് ഞാനദ്ദേഹത്തിന്റെ പിതാവിനോട് ദൈനംദിന സംഭവങ്ങള്‍ രേഖപ്പെടുത്താനാവശ്യപ്പെട്ടത്. എന്നെങ്കിലും റബ്ബിന്റെ വിധി വന്നാല്‍ ഇത് പ്രസിദ്ധീകരിക്കാം എന്ന് പറഞ്ഞാണ് അന്നെഴുതാന്‍ തുടങ്ങിയത്. മകന്റെ വിഷമത്തില്‍ എല്ലാ വേദനകളും അനുഭവിക്കുകയും ഏകമകന്റെ വേര്‍പാടില്‍ മനംനൊന്ത മാതാവിന്റെ എല്ലാ വേദനകളും ഏറ്റുവാങ്ങുകയും ചെയ്ത പിതാവാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്-ഡോ. ഹില്‍മി ഖാലിദ്.
അദ്ദേഹം ഇപ്പോഴും ഭിഷഗ്വരനായി സേവനം നടത്തുന്നുണ്ട്. തന്റെ മകന്റെ ദൗത്യം മനസ്സിലാക്കുകയും ആത്മീയമായും ഭൗതികമായും എല്ലാ പിന്തുണയും നല്‍കുകയും ചെയ്ത ഏറ്റവും ഉന്നതനായ പിതാവാണദ്ദേഹം. തന്റെ മകന്റെ പ്രബോധനപാതയിലുണ്ടായിരുന്ന, ഉണ്ടായിക്കൊണ്ടിരിക്കുന്ന മുള്ളുകളെ മാറ്റാന്‍ അദ്ദേഹം ഏറ്റവും നന്നായി പരിശ്രമിച്ചു.
അല്ലാഹുവിനോട് ആത്മാര്‍ഥമായി അടുത്ത, അപ്പോള്‍ അല്ലാഹുവും കാത്തുരക്ഷിച്ച ഒരു നിഷ്‌കളങ്കനായ മനുഷ്യന്റെ സംഭവകഥയാണീ താളുകള്‍. ഇഹലോകത്തെ അവഗണിച്ചപ്പോള്‍ ഇഹലോകം ആ മനുഷ്യന്റെ മുമ്പില്‍ കുമ്പിട്ടുനിന്നു. മര്‍ദ്ദിതനും മര്‍ദ്ദകനും ഒരുപാട് പാഠങ്ങള്‍ ഉള്ളതാണ് ഈ താളുകള്‍. നമുക്കിതിലെ ഓരോ താളും വരികളും വായിക്കുമ്പോള്‍, നമ്മുടെ സൈനികശക്തിയോട് കൂടുതല്‍ ബഹുമാനം തോന്നുകയാണ്. കാരണം, അവരുടെ കൂടെ തീവ്രശ്രമം കൊണ്ടാണല്ലോ വിപ്ലവം വിജയിച്ചത്. വിപ്ലവം വിജയിച്ചിരുന്നില്ലെങ്കില്‍, ഇന്നും ഈ പേജുകള്‍ ആ പിതാവിന്റെ ഷെല്‍ഫില്‍ ബന്ധിതമായി കിടക്കുമായിരുന്നു.
{സൂറത്തു യൂസുഫ്:21}والله غالب على أمره ولكن أكثر الناس لا يعلمون
****************
വാല്‍ക്കഷണം: ഇത് വായിക്കുന്ന ഏതെങ്കിലും നാട്ടുകാര്‍ക്ക് ഈ പുസ്തകം ലഭിക്കുമെങ്കില്‍ ദയവുചെയ്ത് എന്നെ അറിയിക്കുക. ഒരു യുഗപുരുഷന്റെ സംഭവബഹുലമായ ചരിത്രമാണത്. കാരണം, അദ്ദേഹവും കുടുംബവും കൂട്ടുകാരും ഈ വിഷയത്തില്‍ അതിശയകരമായ രീതിയില്‍ ക്ഷമ കൈക്കൊണ്ടിട്ടുണ്ട് എന്ന് തീര്‍ച്ചയാണ്. ആ ക്ഷമയുടെ പ്രതിഫലമാകാം ഹുസ്‌നി മുബാറക്കിന്റെ പതനം. മര്‍ദ്ദിതന്റെ പ്രാര്‍ഥനയ്ക്കും അല്ലാഹുവിനും ഇടയില്‍ മറയില്ല എന്ന തിരുവചനം പ്രസിദ്ധമാണല്ലോ. അംറ്ഖാലിദിന്റെ പ്രബോധനത്തിന്റെ അനുരണനങ്ങള്‍ മുബാറക്കിന്റെ കൊട്ടാരത്തിലും എത്തിയിരുന്നു. മുബാറക്കിന്റെ സഹോദരഭാര്യ ഇദ്ദേഹത്തിന്റെ സ്വാധീനത്താല്‍ ഹിജാബ് സ്വീകരിച്ചതായി ചില മിസ്‌രി സഹോദരിമാര്‍ മക്കത്തുവെച്ച് എന്നോട്സംസാരമധ്യേ പറയുകയുണ്ടായി. ഇത്രയും വേദന സഹിച്ചിട്ടും അദ്ദേഹം ഒരിക്കല്‍ പോലും കലുഷമായ മുഖവുമായി എവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഒരെഴുത്തുകളിലും അതിന്റെ ഒരു ലാഞ്ചന പോലും നമുക്ക് കണ്ടെത്താനാവില്ല. എന്നെങ്കിലും തങ്ങളുടെ നിരപരാധിത്വം പുറത്തു വരും എന്നത് നിരപരാധികളായി ജയിലില്‍ കഴിയുന്നവരെ സമാധാനിപ്പിക്കുന്ന കാര്യമാണ്. പൊട്ടക്കിണറ്റില്‍ നിന്നാണല്ലോ യൂസുഫ് (അ)യുടെ രാജത്വത്തിലേക്കുള്ള പാതയുടെ ആരംഭം. അല്ലാഹു എല്ലാത്തിനും കഴിവുറ്റവന്‍തന്നെ.


വസ്സലാം....


[അംറ്ഖാലിദിനെപ്പറ്റി അദ്ദേഹത്തിന്റെ പിതാവ് ഡോ.മുഹമ്മദ് ഹില്‍മി ഖാലിദ് എഴുതിയ أنا وعمرو خالد و الأيام الصعبة എന്ന പുസ്തകത്തിന്റെ പരിചയം www.amrkhaled.net വന്നത്. 200ല്‍അധികം പേജുകളുള്ള പുസ്തകം അദ്ദേഹത്തിന്റെ പ്രബോധനജീവിതത്തിലെ ആരും അറിയാത്ത മേഖലകളിലേക്ക് വെളിച്ചം വീശും.insha allah..]

Tuesday, August 9, 2011

നമ്മെ ഭരിക്കേണ്ടത് സല്‍സ്വഭാവം -അംറ്ഖാലിദ്‌


അംറ്ഖാലിദ് ഇപ്പോള്‍ സ്ഥിരമായി ഈജിപ്തില്‍ തന്നെയുണ്ട്. അദ്ദേഹം നാട്ടില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്ന സാഹചര്യങ്ങള്‍ മാറിക്കഴിഞ്ഞു. ഈജിപ്തിന്റെ വിശപ്പിനേക്കാളും മറ്റ് സാമ്പത്തിക പ്രതിസന്ധികളേക്കാളും അദ്ദേഹത്തെ വിഷമിപ്പിക്കുന്നത് സദാചാരത്തകര്‍ച്ചയാണ് എന്ന് അദ്ദേഹം മുഖാമുഖത്തില്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റിലൂടെയും മറ്റും പ്രചരിച്ചുകൊണ്ടിരിക്കുന്ന മ്ലേച്ഛതയും നിര്‍ലജ്ജതയും ആണ് അദ്ദേഹത്തെ വിഷമിപ്പിക്കുന്നത്. അദ്ദേഹം പത്രപ്രസ്താവനയിലൂടെ വ്യക്തമാക്കിയ വിവരങ്ങള്‍ കാണുക:


നാം ഈജിപ്ഷ്യന്‍ ജനത - മൊത്തമായി ഈ വിപത്തിനെ ഒരു വിപത്തായി കാണുക എന്നതാണ് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. വിശ്വാസത്തിന് കരുത്തുണ്ടാകണം. കാരണം, സല്‍സ്വഭാവം എന്നത് വളരുന്നത് വിശ്വാസത്തിലാണ്.


ഇക്കൊല്ലത്തെ നോമ്പ് സ്വഭാവരൂപീകരണത്തിന്റെയും ഉല്‍പാദനത്തിന്റെയും നോമ്പായിരിക്കാന്‍ അത്യധ്വാനം ചെയ്യണമെന്ന് അദ്ദേഹം യുവാക്കളെ ആഹ്വാനം ചെയ്തു. ഇക്കാര്യത്തില്‍ നാം വിജയിച്ചാല്‍ പ്രതിസന്ധികളെ മറികടക്കാനുള്ള കഴിവ് റബ്ബ് നമുക്ക് തരികതന്നെ ചെയ്യും. ഇന്‍ശാ അല്ലാഹ്.


നാം പാകേണ്ട അടിസ്ഥാനശില സല്‍സ്വഭാവമായിരിക്കണമെന്നും നമ്മെ ഭരിക്കേണ്ടത് സല്‍സ്വഭാവമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വിവരസാങ്കേതികവിദ്യയും പൂര്‍ണമായും സദാചാരപരമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അപ്രകാരംതന്നെ, ഈ വര്‍ഷത്തെ റമദാന്‍ നമുക്ക് ആശ്വാസവും അഭയവും ആയിരിക്കാന്‍ ശ്രമിക്കണം. രാഷ്ട്രീയ കാര്യം ഒന്നും നാമിപ്പോള്‍ ചര്‍ച്ചചെയ്യേണ്ടതില്ല. ഇപ്പോള്‍ നമുക്കാവശ്യം നാം പെട്ടിട്ടുള്ള പ്രതിസന്ധികളെ നീക്കം ചെയ്യുക എന്നതാണ്. ഇത് പരിഹരിച്ചതിനുശേഷം വിശ്വാസം കൊണ്ട് കരുത്ത് നേടി അതില്‍നിന്ന് നമുക്ക് നന്മകള്‍ ഉണ്ടാക്കാന്‍ കഴിയും.


ഈ റമദാനില്‍ മൂന്ന് മില്യന്‍ റമദാന്‍ കിറ്റുകള്‍ ആണ് തന്റെ ലക്ഷ്യമെന്നും യുവാക്കള്‍ സജീവമായി അതില്‍ ഭാഗമാക്കാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അനീതിക്കും നാശത്തിനും എതിരില്‍ നയിച്ച വിപ്ലവത്തിന് പിന്തുണ നല്‍കിയ ഡോ. ത്വാരിഖ് സുവൈദാനുമായുള്ള അഭിമുഖത്തിലെ ഭാഗങ്ങള്‍ അംറ്ഖാലിദ് വിലയിരുത്തി. നാം അല്ലാഹുവിന്റെ നിയമമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍, അതിന് ഏറ്റവും അത്യാവശ്യമായത് സ്വാതന്ത്ര്യമാണ്. അതുപോലെ യമനിലെയും തൂനിസിലെയും വിപ്ലവത്തിനും നമ്മള്‍ സഹായിക്കേണ്ടതുണ്ട്. കാരണം, ആ രാജ്യങ്ങളൊക്കെ അല്ലാഹുവിന്റെ ശരീഅത്ത് നിലനിന്നിരുന്ന നാടുകളാണ്. നാമാണെങ്കില്‍ ഒറ്റ ജനതയും. അല്ലാഹു നമ്മെ അങ്ങനെയാണ് പരിചയപ്പെടുത്തിയിട്ടുള്ളത്.


സലഫിധാരയും രണ്ടുപേരുടെയും സംഭാഷണത്തിന്റെ വിഷയമായി. ചില വിഷയങ്ങളില്‍ അവര്‍ സ്വീകരിക്കുന്ന വൈരുധ്യത്തെയും ചര്‍ച്ചചെയ്തു. ഈജിപഷ്യന്‍ പ്രസിഡന്റിനെതിരില്‍ വിപ്ലവം നടത്തുന്നതിനെ എതിര്‍ത്ത സലഫികള്‍ സിറിയന്‍ ഭരണാധികാരിക്കെതിരില്‍ നടക്കുന്ന വിപ്ലവത്തെ അനുകൂലിക്കുന്നു. ഇത് വൈരുധ്യമല്ലേ? എന്നാല്‍, കുവൈത്തില്‍ മന്ത്രിസ്ഥാനം വരെ വഹിക്കുന്ന സലഫികളുണ്ടെന്നും അത് അവരുടെ രാഷ്ട്രീയ പക്വതയെയാണ് പ്രദശിപ്പിക്കുന്നതെന്നും ഡോ. സുവൈദാന്‍ അഭിപ്രായപ്പെട്ടു. അവര്‍ ഏതാണ്ട് ഈജിപ്തിലെ ഇഖ്‌വാനികളെപ്പോലെയാണ്. അപ്രകാരം ശൈഖ് മുഹമ്മദ് ഹസ്സാന്‍ പോലുള്ള പ്രമുഖ സലഫി വ്യക്തിത്വങ്ങളില്‍ രാഷ്ട്രീയത്തോടുള്ള തങ്ങളുടെ സമീപനത്തില്‍ വിപ്ലവാനന്തരം വ്യക്തമായ മാറ്റം വന്നിരിക്കുന്നു. തങ്ങള്‍ വളര്‍ന്നുവന്ന ആശയങ്ങളെ ഒരു പുനരാലോചനയ്ക്ക് സലഫികള്‍ വിധേയമാക്കേണ്ടതുണ്ടെന്നാണ് ഈ കാര്യങ്ങള്‍ സൂചന നല്‍കുന്നത്.

കുവൈത്തിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയാനുഭവങ്ങളെപ്പറ്റി അംറ്ഖാലിദ് അന്വേഷിക്കുകയുണ്ടായി. അവിടെ കാര്യമായ ചില പോരായ്മകളുണ്ടെന്നും ഭരണതന്ത്രങ്ങള്‍ പുനരാവിഷ്‌കരിക്കേണ്ടതുണ്ടെന്നും ആണ് തന്റെ അഭിപ്രായം. ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത്, ഇസ്‌ലാമിക സംഘങ്ങള്‍ സംസാരങ്ങള്‍ ചുരുക്കുകയാണെന്നും ഭാവിക്കാവശ്യമായ പ്ലാനിങ്ങുകള്‍ കാര്യമായി നടത്തുന്നില്ലെന്നും വിവരസാങ്കേതിക വിദ്യയില്‍ കഠിനമായ ശൂന്യത ഉണ്ടെന്നും ആണ്.


സമൂഹത്തില്‍ ഗുണപരമായ ഇടപെടലുകള്‍ നടത്തണമെന്നും പൊതുവിഷയങ്ങളില്‍ കാര്യമായ പങ്കാളിത്തം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ഇസ്‌ലാമിസ്റ്റുകളോടാഹ്വാനം ചെയ്തു. അതായത്, അവര്‍ കൃത്യനിഷ്ഠയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഒരു സംഘമെന്ന നിലയ്ക്ക് പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കപ്പെടുകയും ഓരോരുത്തരും തങ്ങളിലേല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കണമെന്നും ആവശ്യപ്പെട്ടു. അപ്രകാരം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യവസായസംരംഭങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടതില്ല. ഉദാഹരണമായി, വളണ്ടിയര്‍ സര്‍വീസുകള്‍ നടത്തുന്നവര്‍ക്ക് ടൂറിസത്തില്‍ അവഗാഹമുണ്ടാകാറില്ല. അപ്പോള്‍ ഓരോ ഇസ്‌ലാമിക സംഘങ്ങളും വ്യത്യസ്തങ്ങളായ മേഖലകളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കട്ടെ. (തീര്‍ച്ചയായും, നമ്മുടെ രാജ്യത്തെ ഇസ്‌ലാമിക സംഘടനകള്‍ ഈ രീതി സ്വീകരിച്ചിരുന്നെങ്കില്‍!)


അറബ്‌ലോകത്തെ വിപ്ലവഘട്ടങ്ങളെപ്പറ്റി സുവൈദാന്‍ വളരെ ശക്തമായി ചില അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയുണ്ടായി. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോലുള്ള കാര്യങ്ങളില്‍ വളരെയധികം അവധാനത സ്വീകരിക്കേണ്ട ഘട്ടമാണിത്. അവിടെ എന്തെങ്കിലും വൈകാരികതയ്‌ക്കോ ജനപ്രീതിക്കോ മാത്രം അടിസ്ഥാനമായി കാരങ്ങള്‍ തീരുമാനിക്കപ്പെടരുത്. മറിച്ച്, കൃത്യമായ കാഴ്ചപ്പാടുള്ളവരെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുക.


അംറ്ഖാലിദ്‌
വിപ്ലവം, യുദ്ധം പോലുള്ള കാര്യങ്ങളില്‍നിന്ന് ഒരു രാജ്യം പുറത്തുകടക്കാന്‍ ഏതാണ്ട് 13 മുതല്‍ 20 വര്‍ഷങ്ങള്‍ വരെ വേണ്ടിവരും. മാറ്റത്തിനുവേണ്ടി നാല് അടിസ്ഥാനങ്ങള്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കപ്പെടേണ്ടതുണ്ട് എന്നും സുവൈദാന്‍ വ്യക്തമാക്കി.

 1. അവലംബിക്കാവുന്ന, ശരിയായ രൂപത്തില്‍ ഇപ്പോഴത്തെ സ്ഥിതിവിശേഷത്തെ വിലയിരുത്തുക. ഒപ്പംതന്നെ ആ ജനതയുടെ കഴിവുകളും പ്രതിസന്ധികളും എന്താണെന്ന് ശരിക്ക് മനസ്സിലാക്കുക.
 2. ഇരുപത്  വര്‍ഷം കഴിഞ്ഞ്, അല്ലെങ്കില്‍ മുപ്പത് വര്‍ഷം കഴിഞ്ഞ് ജനത എത്തരത്തിലായി മാറണമെന്ന് സൂക്ഷ്മമായ പഠനം നടത്തുക.
 3. ഭാവിയില്‍ നാം നടപ്പാക്കേണ്ട പദ്ധതികളുടെ രേഖകള്‍ നിശ്ചയിക്കല്‍.
 4. രാജ്യത്തെ മാറ്റത്തിന്റെ സാക്ഷാല്‍ക്കാരത്തിന് ഭംഗം നില്‍ക്കുന്നത് എന്തെല്ലാമാണെന്ന് നിശ്ചയിച്ച്, അവയെ ഗുണപരമായ അവസ്ഥയിലേക്ക് മാറ്റുക.

റമദാനില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്ന 'മാറ്റത്തിന്റെ കാറ്റ്' എന്ന പരിപാടിയിലൂടെ മുസ്‌ലിം ഉമ്മത്തിന് ഭാവിപദ്ധതികള്‍ നിര്‍ദേശിച്ചുകൊടുക്കുന്നുണ്ടെന്നും ഡോക്ടര്‍ താരിഖ് സുവൈദാന്‍ പ്രഖ്യാപിക്കുകയുണ്ടായി.


മുസ്‌ലിം ഉമ്മത്തിനെ വഴികാട്ടാന്‍ യോഗ്യരായ നേതാക്കളെ ലഭ്യമാകാന്‍ റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.
നാഥാ, റമദാനിലെ ഞങ്ങളുടെ പ്രാര്‍ഥനയെ നീ നിരസിക്കരുതേ...


(അല്‍അഖ്ബാര്‍ എന്ന ഈജിപ്ഷ്യന്‍ പത്രത്തില്‍ അംറ്ഖാലിദിന്റേതായി വന്ന ശ്രദ്ധേയമായ ഒരു ലേഖനത്തിന്റെ ആശയ വിവര്‍ത്തനമാണിത്)

Monday, August 8, 2011

നോമ്പിന്റെ 7 ഗുണങ്ങള്‍രോഗം വല്ലാതെ ഗുരുതരാവസ്ഥയിലാകുമ്പോള്‍, ഡോക്ടര്‍മാര്‍ കയ്യൊഴിക്കുമ്പോള്‍ ആശ്രയിക്കാവുന്ന ഒരു സൗജന്യ ചികിത്സയുണ്ട്.

-അതാണ് ഉപവാസം - നോമ്പിന്റെ അനന്തമായ ഗുണങ്ങള്‍ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നു. വിജയകരമായ രോഗശമനത്തിന്റെ അടിസ്ഥാനം നോമ്പാണ്.

 1. കാന്‍സര്‍രോഗ ചികിത്സയില്‍ നോമ്പിന്ന് വളരെ പ്രധാനമായ ഉരു ഇടമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞു.കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാനും നല്ല കോശങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കാനും നോമ്പിന്ന് കഴിയുമത്രെ! അതിനാല്‍, കാന്‍സര്‍ രോഗികള്‍ നിര്‍ബന്ധമായും നോമ്പനുഷ്ഠിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. കൃത്യമായി നോമ്പനുഷ്ഠിക്കുന്നവരില്‍ മറ്റുള്ളവരില്‍ കാന്‍സര്‍ ബാധ കുറവാണെന്നും കണ്ടെത്തിയിരിക്കുന്നു.
 2. ശബ്ദമലിനീകരണം, പ്രകാശമലിനീകരണം എന്നിവ വര്‍ദ്ധിച്ച ഒരു കാലഘട്ടലാണ് നാം ജീവിക്കുന്നത് . പ്രതേകിച്ച്, രാത്രികാലങ്ങളില്‍ കൂടുതല്‍ സമയം വെളിച്ചം ഏല്‍ക്കേണ്ടി വരുന്നുണ്ട്. ഈ മലിനീകരണം നമ്മുടെ ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളെ പാര്‍ശ്വഫലങ്ങളില്ലാതെ ലഘൂകരിക്കാന്‍ നോമ്പുകൊണ്ട് കഴിയുമെന്ന് ശാസ്ത്രഞ്ജര്‍ പുതുതായി കണ്ടെത്തിയിരിക്കുന്നു. കോശങ്ങളെ ശുദ്ധീകരിക്കുക എന്ന പ്രക്രിയ നടത്താന്‍ നോമ്പിന്ന് മാത്രമേ സാധ്യമാകൂ. ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാര്‍ഗ്ഗം!
 3. മലിനീകരണം തടയാന്‍ അമേരിക്കന്‍ സാമ്പത്തിക വകുപ്പ് ഒരു വര്‍ഷം മില്യന്‍ കണക്ക് ഡോളറാണ് ചിലവഴിക്കുന്നത്. എന്നാല്‍, ഭൗതികവും മാനസികവും സാമൂഹ്യവുമായ എല്ലാവിധ മലിനീകരണവും തടയാന്‍ നോമ്പ് എന്ന സൗജന്യ പ്രക്രിയ മൂലം സാധിക്കുമെന്ന നിഗമനത്തിലാണിപ്പോള്‍ ശാസ്ത്രഞര്‍. മാനസികവും കുടുംബപരവുമായ സ്വസ്ഥതയും നോമ്പ് പ്രദാനം ചെയ്യുന്നു.
 4. ഇന്നത്തെ പ്രധാന രോഗങ്ങള്‍ പൊണ്ണത്തടിയും അമിത ഭാരവും ആണല്ലൊ. അതുമൂലമുണ്ടാകുന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം, കൊളസ്റ്ററോള്‍ എന്നിവയും മനുഷ്യരാശിയെ തുറിച്ചുനോക്കുന്ന രോഗങ്ങളാണ്. മനുഷ്യവര്‍ഗ്ഗത്തിലെ പകുതി പേരേയും ഇതില്‍ ഏതെങ്കിലും രോഗം ബുദ്ധിമുട്ടിക്കുന്നുണ്ട്. നമ്മുടെ കേരളം പ്രമേഹരോഗത്തില്‍ അപകടകരമായ വര്‍ദ്ധനവാണ് പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം എല്ലാ രോഗത്തേയും വരുതിയില്‍ നിര്‍ത്താന്‍ നോമ്പിന്ന് കഴിയും.
 5. സമൂഹത്തെ കാര്‍ന്നുതിന്നുന്ന ധാരാളം തിന്മകള്‍ക്ക് കടിഞ്ഞാണിടാന്‍ നോമ്പിന്ന് പ്രത്യേകകഴിവുണ്ട്. പുകവലി, മയക്കുമരുന്നുപയോഗം, മദ്യപാനം, അശ്ലീലചിത്രങ്ങള്‍ടെ കാഴ്ച തുടങ്ങിയവ ഒരു സമൂഹത്തെ നശിപ്പിക്കുന്ന കാര്യങ്ങളാണ്. നോമ്പുള്ള സമൂഹത്തില്‍ ഇത്തരം സാമൂഹ്യ തിന്മകള്‍ തീര്‍ച്ചയായും കുറവായിരിക്കും. ഈ വക തിന്മകളില്‍ നിന്ന് രക്ഷപ്പെടാന്‍ ആത്മീയത കൊണ്ട് മാത്രമേ കഴിയൂ എന്നതും സുപ്രധാനമാണ്.
 6. ഇക്കാലഘട്ടത്തില്‍ സാമൂഹ്യകാരണങ്ങളാല്‍ യുവാക്കളും യുവതികളും വലിയതോതില്‍ അവിവാഹിതരായി കഴിയുന്നുണ്ട്. ഇത് ലോകാടിസ്ഥാനത്തില്‍ തന്നെ ഒരു യാഥാര്‍ത്ഥ്യമാണ്. നോമ്പിലൂടെ അവര്‍ക്ക് വലിയ ആത്മനിയന്ത്രണം സാധിക്കുന്നുണ്ട്. തിന്മയിലേക്ക് നയിക്കുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ ഭക്ഷണനിയന്ത്രണത്തിലൂടെ സാധ്യമാകുന്നു. അതാണ് നബി() അവിവാഹിതരോട് നോമ്പെടുക്കാന്‍ ഉപദേശിച്ചതും നോമ്പ് (തിന്മക്കെതിരിലുള്ള) പരിചയാണെന്ന് പരിചയപ്പെടുത്തിയതും.‌
 7. കോശങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനും പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും ഭക്ഷണ നിയന്ത്രണം സഹായകമാണെന്നും ഗവേഷണങ്ങള്‍ തെളിയിക്കുന്നു. നോമ്പുകാരന് എല്ലാത്തരം രോഗങ്ങളെയും അതിജീവിക്കാന്‍ കഴിയുമെന്നത് ഒരു മുസ്ലിമിന്റെ ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളുടെ കലവറയാണ് നോമ്പ്എന്ന് നമുക്ക് ഇതില്‍ നിന്നെല്ലാം മനസ്സിലായി. അതാണ് അല്ലാഹു പറഞ്ഞത്.


وان تصومو خير لكم ان كنتم تعلمون

നിങ്ങള്‍ നോമ്പനുഷ്ഠിക്കലാണ് നല്ലത്,നിങ്ങള്‍ മനസ്സിലാക്കുകയാണെങ്കില്‍.....

(www.kaheel7.net ല്‍ നിന്നെടുത്ത ചില കാര്യങ്ങളാണ് ഇത്)

Wednesday, August 3, 2011

റമദാന്‍ ചിന്തകള്‍

അല്ലാഹുവേ, ഒരു റമദാനിനുകൂടി ഞങ്ങള്‍ക്ക് നീ ഭാഗ്യം തന്നിരിക്കുന്നു. പിശാചുകള്‍ ബന്ധിക്കപ്പെട്ടുകഴിഞ്ഞു. നമസ്‌കരിക്കണം, ഖുര്‍ആന്‍ വായിക്കണം. ഏതെല്ലാം മാര്‍ഗങ്ങളിലൂടെ നിന്നോടടുക്കണം. ആ വഴികളിലൂടെയെല്ലാം മുന്നേറണം. തമ്പുരാനേ, ഞങ്ങളൊരുപാട് പാപഭാരങ്ങളുമായാണ് നിന്റെ മുന്നില്‍ വന്നുനില്‍ക്കുന്നത്. ശ്രദ്ധ നഷ്ടപ്പെട്ട എത്ര നമസ്‌കാരങ്ങള്‍. നീ ചുരുട്ടിക്കൂട്ടി വലിച്ചെറിയരുത് കേട്ടോ. കഷ്ടപ്പാടുകള്‍ക്കും പ്രയാസങ്ങള്‍ക്കും അനാരോഗ്യത്തിനും ഇടയിലൂടെ നടത്തിയ ഇബാദത്തുകളാണ്. ദയവുചെയ്ത് നീ സ്വീകരിക്കണം. നീ സ്വീകരിച്ചില്ലെങ്കില്‍ ഞങ്ങളുടെ കാര്യം കഷ്ടമാണ്.

നിന്റെ ദീന്‍ ജനങ്ങള്‍ക്കെത്തിക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചോ? അറിയില്ല. രിയാഉകള്‍ വന്നുകൂടിയ എത്ര ക്ലാസ്സുകള്‍ ഉണ്ടാകും. പടച്ചവനേ, നിന്റെ പടിവാതില്‍ക്കല്‍ ഞങ്ങള്‍ വന്ന് കേഴുകയാണ്; പൊറുക്കലിനുവേണ്ടി. നീ പൊറുത്തില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ക്കാരുണ്ട് പൊറുക്കാന്‍. തമ്പുരാനേ, ഞങ്ങളുടെ കാലിടര്‍ച്ചകളില്‍ നീ താങ്ങാവണേ. പ്രസ്ഥാനപ്രവര്‍ത്തനങ്ങള്‍ എന്ന് പറഞ്ഞ് കുറേ ചെയ്തിട്ടുണ്ട്. ഇതില്‍ എത്രയെണ്ണം നീ സ്വീകരിച്ചുകാണും. എന്നിട്ടും ഞങ്ങള്‍ ഞെളിഞ്ഞുനടക്കുന്നു. നിന്റെ ഇഷ്ടക്കാരാണ് ഞങ്ങളെന്ന് കരുതിക്കൊണ്ട്. ഹൃദയം ശുദ്ധമായിരുന്നോ? നിന്റെ മാത്രം രിളാ ആയിരുന്നോ ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം തമ്പുരാനേ. ഉള്ളും പുറവും അറിയുന്ന നാഥാ, ഞങ്ങളെ നീ നിന്ദിക്കരുത്; അന്ത്യദിനത്തില്‍.

ഞങ്ങളേറെ ധര്‍മ്മം കൊടുത്തുകാണും. കറപുരളാത്ത വിശ്വാസം മാത്രമായിരുന്നോ ഞങ്ങളെക്കൊണ്ട് ധര്‍മ്മം കൊടുപ്പിച്ചത്. തമ്പുരാനേ, ലോകമാന്യം അതില്‍ വന്നിട്ടുണ്ടെങ്കില്‍ ഞങ്ങളുടെ കാര്യം കഷ്ടംതന്നെ.

എന്ത് ജീവിതം? യാന്ത്രികമായിപ്പോകുന്നുണ്ടോ നമ്മുടെ നോമ്പും റമദാനും നമസ്‌കാരങ്ങളും ജുമുഅകളും ഖുര്‍ആന്‍ ക്ലാസ്സുകളും ഹല്‍ഖാ യോഗങ്ങളും.

തമ്പുരാനേ, റമദാന്റെ തുടക്കത്തില്‍ തന്നെ ഞങ്ങളേറ്റുപറയുകയാണ്. നിന്റെ മുമ്പില്‍ വന്ന് കേഴുകയാണ്. പാപം കഴുകിത്തരണം. നിന്നെ കണ്ടുമുട്ടുമ്പോള്‍ പാപരഹിതരായി കണ്ടുമുട്ടുവാന്‍ നീ തുണയ്ക്കണേ.

ഉള്ളറിഞ്ഞ വിശ്വാസം കൊണ്ട് നീ ഞങ്ങളെ സുന്ദരന്മാരും സുന്ദരികളുമാക്കണമേ. റമദാനിന്റെ ഗുണം കിട്ടാതെപോകുന്ന ഭാഗ്യദോഷികളില്‍ ഞങ്ങളെ നീ പെടുത്തരുത്. ഞങ്ങള്‍ക്കറിവ് വര്‍ധിപ്പിക്കണേ. ആമീന്‍.

വസ്സലാം.

Wednesday, July 27, 2011

സൃഷ്ടിപ്പിന്റെ രഹസ്യം ഭൂമിയില്‍

എന്നെ ഒരുപാട് ചിന്തിപ്പിച്ച ഒരു ആയത്താണ് സൂറത്തുല്‍ അന്‍കബൂത്തിലെ 20-ാമത്തെ ആയത്ത്. ഇതിന് എങ്ങനെ ഒരു ഉത്തരം കണ്ടെത്താന്‍ മനുഷ്യന് - പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്ക് കഴിയും എന്ന് ഇടക്കിടെ തോന്നാറുണ്ട്. 'നബിയേ, താങ്കള്‍ പറയുക, നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുക. അല്ലാഹു എങ്ങനെയാണ് സൃഷ്ടികര്‍മം നടത്തിയതെന്ന് നിരീക്ഷിക്കുക. പിന്നീഷ് അല്ലാഹു തന്നെ രണ്ടാമതും വളര്‍ത്തും. തീര്‍ച്ചയായും അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണ്.' (അല്‍അന്‍കബൂത്ത്: 20)

ഈ ആയത്തിലൂടെ മുന്‍ഗാമികള്‍ സഞ്ചരിക്കുകയും പല വിജ്ഞാനങ്ങളും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യൂറോപ്പിന് അത് കൈമാറിക്കിട്ടിയപ്പോള്‍ അവരതിനെ വീണ്ടും വികസിപ്പിച്ചു. സൃഷ്ടിപ്പിന്റെ ചരിത്രം മരത്തൊലികളിലും പാറകളിലും തടികളിലും രേഖപ്പെട്ടുകിടപ്പുണ്ടെന്ന് ആധുനിക ശാസ്ത്രജ്ഞര്‍ മനസ്സിലാക്കിയത് അങ്ങനെയാണ്. അല്ലാഹു പറയുന്നു: 'ഉറച്ചു വിശ്വസിക്കുന്നവര്‍ക്ക് ഭൂമിയില്‍ ദൃഷ്ടാന്തങ്ങളുണ്ട്.' (അദ്ദാരിയാത്ത്: 20)

സൃഷ്ടിപ്പിന്റെ രഹസ്യത്തെപ്പറ്റി ശാസ്ത്രജ്ഞര്‍ പാറകളിലും കടലിന്നടിയിലും ഫോസിലുകളിലും അന്വേഷണം നടത്തിയിട്ടുണ്ട്. അങ്ങനെയാണ് ഭൂമിയുടെ ആയുസ്സിനെപ്പറ്റിയും മറ്റു ജീവജാലങ്ങളുടെ കാലയളവുകളെപ്പറ്റിയുമൊക്കെ മനുഷ്യന്‍ മനസ്സിലാക്കിയത്. നമ്മുടെ ഗ്രഹത്തിന്റെ ചരിത്രം മണ്ണിലും പാറകളിലും ചെടികളിലും, എന്തിനധികം ജലതന്മാത്രകളില്‍ പോലും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഒരുലക്ഷം വര്‍ഷം മുമ്പ് ജീവിച്ച മനുഷ്യഫോസിലുകളില്‍നിന്ന് അവന്റെ പ്രത്യേകതകളും ആയുര്‍ദൈര്‍ഘ്യവും, എന്തിനധികം അവന്റെ ഭക്ഷണ പാനീയങ്ങളുടെ വിവരങ്ങള്‍ പോലും മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതിന്റെ അടരുകളില്‍ 'സുരക്ഷിതമായ രേഖ'കളില്‍ അവ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. വിശ്വാസികളായ നമ്മുടെ വിശ്വാസം വര്‍ധിക്കാന്‍ ഇത്തരം കാര്യങ്ങള്‍ നമ്മളും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
പാറകളില്‍ സൂക്ഷിക്കപ്പെട്ട വിവരങ്ങള്‍
പാറകള്‍ എന്ന്, എങ്ങനെ രൂപംകൊണ്ടു എന്നുള്ള വിവരങ്ങള്‍ അല്ലാഹു പാറയില്‍ നിക്ഷേപിച്ചിരിക്കുന്നു. നാം പഠിച്ച ഭാഷയിലല്ല അവ എഴുതപ്പെട്ടിരിക്കുന്നത്. മറിച്ച്, ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ച, അണുക്കളുടെയും തന്മാത്രകളുടെയും ഭാഷയാണത്. അല്ലാഹു സൃഷ്ടിച്ച ഫിസിക്‌സിന്റെ അടിസ്ഥാന തത്ത്വങ്ങളിലൂന്നിയ ഭാഷയാണത്.

മണ്ണിന്റെ അടരുകളിലാണ് ഇന്നത്തെ ശാസ്ത്രജ്ഞര്‍ മനുഷ്യചരിത്രം തേടുന്നത്. അതുപോലെ ഓരോ അടരുകളും - കൃത്യമായ ഒരു ചരിത്രം സൂക്ഷിക്കുന്നതായും ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇവിടെയാണ്, 'നിങ്ങള്‍ ഭൂമിയില്‍ സ്ചരിക്കൂ, അവന്‍ എങ്ങനെ സൃഷ്ടികര്‍മം ആരംഭിച്ചു എന്ന് നോക്കുക' എന്ന സൂക്ഷതം നമ്മുടെ ഓര്‍മയിലേക്കോടിയെത്തുന്നത്. പാറകളില്‍, പ്രത്യേകിച്ച് ഉറച്ച പാറകളില്‍ അവയുടെ ജീവിതത്തെയും അവ കഴിച്ചുകടത്തിയ സാഹചര്യങ്ങളെയും പറ്റിയുള്ള കൃത്യമായ വിവരങ്ങളുണ്ട്. അഗ്നിപര്‍വതശിലകളില്‍ തിളങ്ങുന്ന കാര്‍ബണുകളെ അല്ലാഹു നിക്ഷേപിച്ചിട്ടുണ്ട്. അതുപോലെ യുറേനിയം, തോറിയം എന്നീ മൂലകങ്ങളും ഉണ്ട്. അവയുടെ ജ്വലന കഴിവ് കുറയുന്നതിനനുസരിച്ച് കാലം ഗണിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നു. അതനുസരിച്ച് അവര്‍ ആ പാറയുടെ ആയുസ്സും ഗണിക്കുന്നു. ഫിസിക്‌സിന്റെ നിയമങ്ങള്‍ കണ്ടെത്താനും പല ഉപകരണങ്ങള്‍ ഉണ്ടാക്കാനുമുള്ള കഴിവ് പടച്ചവന്‍ മനുഷ്യന് നല്‍കിയതിനാല്‍ അവന് ഭൂമി, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്തിനധികം പ്രപഞ്ചത്തിന്റെ തന്നെ കാലം കണക്കാക്കാന്‍ കഴിയുന്നു.
ഉദാഹരണമായി കാര്‍ബണ്‍ 14 ന്റെ പകുതി ആയുസ്സ് 5730 വര്‍ഷമാണ്. അതായത്, ഓരോ 5730 കൊല്ലം കഴിയുമ്പോഴും കാര്‍ബണ്‍ 14 ന്റെ ആറ്റങ്ങള്‍ നൈട്രജന്‍ 14 ആയി മാറും. അങ്ങനെ കാലം കഴിയുംതോറും കണക്കാക്കാന്‍ കഴിയാത്തത്ര ചെറിയ അളവിലായി മാറും.

ഈ പ്രപഞ്ചം യാദൃശ്ചികമായി ഉണ്ടായതാണെന്ന് പറയുന്നവര്‍ക്ക് ഇതൊക്കെ ഇങ്ങനെ കൃത്യമായി രൂപപ്പെടുത്തിയതാരാണ് എന്ന് പറയാനാകുമോ? ഖുര്‍ആന്‍ പറയുന്നു: 'ഇത് അല്ലാഹുവിന്റെ സൃഷ്ടിപ്പാണ്. അവനെ കൂടാതെയുള്ളവര്‍ സൃഷ്ടിച്ചതൊന്ന് കാണിച്ചുതരാമോ? അക്രമികള്‍ വ്യക്തമായ വഴികേടിലാണ്.' (സൂറത്ത് ലുഖ്മാന്‍ 11)
വളരെ പുരാതനമായി രൂപംകൊണ്ട ഒരു പാറയുടെ ചിത്രമാണിത്. യുറേനിയത്തിന്റെ അളവ് എങ്ങനെയാണ് കുറയുന്നതെന്നും പടിപടിയായി കറുത്തീയമായി മാറുന്നതെന്നും ഈ ചിത്രം കാട്ടിത്തരുന്നു. (നീലനിറം ഗന്ധകവും ചുവപ്പ് യുറേനിയത്തെയും സൂചിപ്പിക്കുന്നു).

ഒരു ഗുഹയില്‍ നിന്നെടുത്ത കാത്സ്യത്തിന്റെ ചിത്രമാണിത്. ഈ വളയങ്ങള്‍ ഈ ഗുഹയുടെ ചരിത്രം നമുക്ക് പറഞ്ഞുതരുന്നു. അത് താണ്ടിക്കടന്ന ഭൂതകാലത്തെപ്പറ്റിയും പറഞ്ഞുതരുന്നു. ആയിരക്കണക്കിന് കൊല്ലം കൊണ്ട് ഈര്‍പ്പവും മഴയും അതില്‍ വരച്ച ചരിത്രമാണത്. മഹാനായ സ്രഷ്ടാവ് പരിശുദ്ധന്‍!

ഭൂമിയില്‍ ശേഖരിക്കപ്പെട്ട അറിവുകളുടെ അടിസ്ഥാനത്തില്‍, ഭൂമിയുടെ ആയുസ്സ് (വയസ്സ്) കണക്കാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടുണ്ട്. 4,600 മില്യണ്‍ വര്‍ഷമാണ് ഭൂമിയുടെ വയസ്സ്. ധാരാളം യുഗങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്. ഓരോന്നിനും അതിന്റേതായ പ്രത്യേകതകളും നിശ്ചിതമായ കാലയളവും ഉണ്ടായിരുന്നു.

ഫോസിലുകളില്‍ ശേഖരിക്കപ്പെട്ട വിവരങ്ങള്‍
ജീവനുള്ള വസ്തുക്കള്‍ മരിക്കുമ്പോള്‍ കാലക്രമത്തില്‍ അവ ഫോസിലുകളായി രൂപാന്തരപ്പെടുന്നു. അങ്ങനെ ആ വസ്തുവിന്റെ എല്ലിലടങ്ങിയ കാര്‍ബണില്‍നിന്ന് അതിന്റെ പ്രായം കണക്കാക്കാന്‍ സാധിക്കുന്നു. അല്ലാഹു പരിശുദ്ധന്‍! മനുഷ്യനെ അവന്‍ ആദരിച്ചു. അവനെ പരിഭ്രാന്തനായി വിട്ടിട്ടില്ല. ദൈവം സത്യമാണെന്നതിനുള്ള സാക്ഷ്യങ്ങള്‍ അവന്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അവന്‍ സര്‍വശക്തനാണെന്നും സര്‍വജ്ഞനാണെന്നും ഉള്ള സാക്ഷ്യവും ഉണ്ട്. മാത്രമല്ല, മനുഷ്യരായ നമ്മുടെ ഓരോ പ്രവര്‍ത്തനങ്ങളും രേഖപ്പെട്ടതും സൂക്ഷിക്കപ്പെട്ടതുമാണെന്നും സംശയത്തിനിടയില്ലാത്തവിധം നാം വിശ്വസിക്കേണ്ടതുണ്ട്. അതിനാല്‍, നാം ദൈവസന്നിധിയില്‍ വിചാരണ ചെയ്യപ്പെടുംമുമ്പ് നാം സ്വയം വിചാരണ ചെയ്യുക.


അല്ലാഹു സൃഷ്ടിച്ച എല്ലാ വസ്തുക്കളിലും സൂക്ഷ്മമായ ഫിസിക്‌സ് തത്ത്വങ്ങള്‍ അവന്‍ നിക്ഷേപിച്ചിട്ടുണ്ട്. നാം ആ വസ്തുക്കളെ വിശദമായി പരിശോധിച്ചാല്‍ അതിന്റെ പൂര്‍വചരിത്രം കണ്ടെത്താനാകും. അവ ജീവിച്ച കാലഘട്ടത്തെപ്പറ്റിയും ജീവിതസാഹചര്യങ്ങളെപ്പറ്റിയും അറിയാന്‍ അവയില്‍ത്തന്നെ അടയാളങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു!

ഐസില്‍ ശേഖരിക്കപ്പെട്ട വിവരങ്ങള്‍
24,000 കൊല്ലം മുതലാണ് ഭൂമിയുടെ അന്തരീക്ഷയുഗം ആരംഭിച്ചത്. അഥവാ പുറംപാളി. ആയിരക്കണക്കിന് മീറ്റര്‍ ഉയരത്തിലുള്ള അന്തരീക്ഷപാളികളും. കാലാവസ്ഥാ വിദഗ്ധര്‍ അക്കാലത്തെപ്പറ്റി കൃത്യമായ വിവരങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്. അന്തരീക്ഷസ്ഥിതി, താപം, അന്തരീക്ഷ പാളികളുടെ ഘടന തുടങ്ങിയവയെപ്പറ്റി പറയുന്നുണ്ട്. ഇത്ര കൃത്യമായി അവര്‍ക്കെങ്ങനെ ഇത് പറയാനാവുന്നു എന്ന് നമുക്ക് നോക്കാം.


ആല്‍പ്‌സ് പര്‍വതത്തില്‍നിന്നുള്ള ഒരു ഐസ്‌കഷണം എടുത്ത് പരിശോധിച്ച ശാസ്ത്രജ്ഞര്‍ അതിന് 24,000 കൊല്ലത്തെ പഴക്കമാണ് കണക്കാക്കിയിട്ടുള്ളത്. വിശദമായ പഠന-ഗവേഷണങ്ങള്‍ക്കൊടുവില്‍ അവരതില്‍ ധാരാളം സൂക്ഷ്മമായ രേഖകള്‍ കണ്ടെത്തി. ഓരോ രേഖകളും ഓരോ വര്‍ഷത്തെ കാലാവസ്ഥയെപ്പറ്റി പറഞ്ഞുതരുന്നുണ്ട്. അതിലെ ആറ്റങ്ങള്‍ക്കിടയിലെ വായുകുമിളകള്‍ ആ കാലത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു. സൃഷ്ടിരഹസ്യത്തെപ്പറ്റി ശാസ്ത്രജ്ഞര്‍ പുറംപാളിയുടെ അടരുകളില്‍ ഗവേഷണം നടത്തുകയുണ്ടായി. അവര്‍ ധാരാളം അദ്ഭുതകരമായ കാര്യങ്ങള്‍ കണ്ടെത്തുകയുണ്ടായി. കാരണം, അന്തരീക്ഷയുഗത്തെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും അതിന്റെ അടരുകളില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന. ആ അടരുകളിലുള്ള ഉപ്പ്, വിസ്തൃതിയിലുള്ള രേഖകള്‍, കാലപ്പഴക്കം കൊണ്ടുണ്ടാകുന്ന വരകൾ, കുമിളകൾ, മറ്റു വാതകങ്ങള്‍ എന്നിവയില്‍നിന്ന് അക്കാലത്തെ ഭൂമിയുടെ താപനില, മര്‍ദ്ദം മുതലായവ അറിയാന്‍ കഴിയുന്നു. അപ്രകാരം മലിനീകരണത്തോത്, ശൈത്യകാലം, ചൂടുകാലം എന്നിവ അക്കാലഘട്ടത്തില്‍ എത്രയായിരുന്നുവെന്ന് രേഖപ്പെട്ടുകിടക്കുന്നു.

വ്യത്യസ്ത ആഴങ്ങളില്‍നിന്ന് എടുത്ത അടരുകളില്‍ ധാരാളം രേഖകള്‍ കാണാം. ഓരോ രേഖകളും ആ അടരുകള്‍ മുറിച്ചുകടന്ന ചരിത്രം നമുക്ക് പറഞ്ഞുതരുന്നു. അല്ലാഹു ഈ ഭൂമിയുടെ ചരിത്രത്തെ എവിടെ രേഖപ്പെടുത്തിയിരിക്കുന്നു എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. ഭൂമിയില്‍ സഞ്ചരിച്ച് അവ കണ്ടെത്താന്‍ ഖുര്‍ആന്‍ നമ്മോടാഹ്വാനം ചെയ്യുന്നു. അന്ത്യദിനത്തില്‍ ഈ ജീവജാലങ്ങളെ മുഴുവന്‍ കൊണ്ടുവരാന്‍ അല്ലാഹുവിന് ഒരു വിഷയവും ഇല്ല എന്നും നമുക്കിതിലൂടെ മനസ്സിലാക്കാം.

ഗവേഷകര്‍ കല്‍ക്കരി ഖനിയുടെ ഏറ്റവും ആഴമുള്ള സ്ഥലങ്ങളില്‍ ഇറങ്ങി നോക്കിയപ്പോൾ, സ്ഥിരമായി ഒഴുകുന്ന നീരുറവകള്‍ കണ്ടെത്തി. അതില്‍ നിന്നെടുത്ത് പരിശോധിച്ചപ്പോള്‍ ലക്ഷക്കണക്കിനു വര്‍ഷം പഴക്കമുള്ള വെള്ളമാണതെന്ന് കണ്ടെത്തി. മാത്രമല്ല, വായുവും വെളിച്ചവുമില്ലാതെ ജീവിക്കാനും പ്രത്യുല്‍പ്പാദനം നടത്താനും കഴിയുന്ന ജീവികളെയും കണ്ടെത്തി. അതിലൂടെ ലക്ഷക്കണക്കിന് വര്‍ഷം മുമ്പുള്ള ജീവന്റെ രൂപവും കാലാവസ്ഥയും എന്താണെന്നും അവര്‍ മനസ്സിലാക്കി.

1800 മീറ്റര്‍ താഴ്ചയിലുള്ള ഗ്രീന്‍ലാന്റ് ദ്വീപിന്റെ ഉത്തരഭാഗത്തുനിന്ന് കണ്ടെടുത്ത ഹിമകണത്തിന്റെ പഴക്കം 20,000 വര്‍ഷമാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതിലെ ഗ്രാഫുകള്‍ ആ ദീര്‍ഘമായ കാലഘട്ടത്തിന്റെ ചരിത്രം ഗവേഷകര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നു.

ഉല്‍ക്കകളില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍
ഭൂമിയില്‍ പതിച്ച ഉല്‍ക്കകളില്‍നിന്നും ഗവേഷകര്‍ ധാരാളം കാര്യങ്ങള്‍ കണ്ടെത്തുകയുണ്ടായി. 4,000 ദശലക്ഷം വര്‍ഷം മുമ്പുള്ള പ്രപഞ്ചത്തിന്റെ അവസ്ഥയെപ്പറ്റി അറിയാന്‍ ഈ ഉല്‍ക്കാ പഠനം സഹായിക്കുന്നു. ഉല്‍ക്കകളിലെ തന്മാത്രാ ഘടന, അവശേഷിച്ച കാര്‍ബന്റെ അളവ് എന്നിവയിലൂടെ അവര്‍ പലതും മനസ്സിലാക്കി. ആകാശത്തുനിന്ന് വന്നവയില്‍ ജീവന്റെ ആദ്യരൂപങ്ങള്‍ വരെ കണ്ടെത്തിയിരിക്കുന്നു!


വായുമണ്ഡലത്തെ മുറിച്ചുകടന്ന്, കത്തിനശിക്കാതെ എത്തപ്പെടുന്ന ഉല്‍ക്കകളില്‍ സൃഷ്ടിപ്പിനെപ്പറ്റിയുള്ള ചില രഹസ്യങ്ങള്‍ ഉള്‍ക്കൊണ്ടതായി ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. വിദൂര ഗാലക്‌സികളില്‍ ജീവന്റെ തുടിപ്പുള്ളതായി അതില്‍നിന്ന് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കുന്നു. അതാണ് ഖുര്‍ആന്‍ പറയുന്നത്: 'ആകാശഭൂമികളെ സൃഷ്ടിച്ചതും അവയില്‍ അവന്‍ വിതറിയ ജീവജാലങ്ങളും അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാണ്. അവന്‍ ഉദ്ദേശിച്ചാല്‍ അവയെയെല്ലാം ഒരുമിച്ചുകൂട്ടാന്‍ കഴിവുള്ളവനാണവന്‍ (അശ്ശൂറാ 29)

ആധുനിക വാനശാസ്ത്രം ഈ പ്രപഞ്ചത്തിന് ഒരു ആരംഭം ഉണ്ടെന്ന് ആസന്നിഗ്ധമായി വ്യക്തമാക്കിക്കഴിഞ്ഞു. അതിനാല്‍ അത് അനശ്വരമാണെന്ന് ഒരു ശാസ്ത്രജ്ഞനും ഇന്ന് വിശ്വസിക്കുന്നില്ല. ഈ സത്യം മുഹമ്മദ്‌നബി (സ)യെക്കൊണ്ട് അല്ലാഹു ചോദിപ്പിക്കുന്നു: 'നബിയേ, താങ്കള്‍ ചോദിക്കൂ, നിങ്ങളുടെ ദൈവങ്ങളിലാരെങ്കിലും ഉണ്ടോ, സൃഷ്ടി നടത്തുകയും വീണ്ടും അതാവര്‍ത്തിക്കുകയും ചെയ്യുന്നവർ? താങ്കള്‍ പറയൂ, അല്ലാഹു സൃഷ്ടി ആരംഭിക്കുന്നു, വീണ്ടും അതാവര്‍ത്തിക്കുന്നു. എന്നിട്ടും നിങ്ങള്‍ എങ്ങോട്ടാണ് (ദൈവത്തില്‍നിന്ന്) മാറിപ്പോകുന്നത്? (യൂനുസ്: 34)

മരങ്ങളുടെ തടികളില്‍ ശേഖരിക്കപ്പെട്ട വിവരങ്ങള്‍
മരത്തടികളിലെ വളയങ്ങള്‍ നിരീക്ഷിച്ച് മരത്തിന്റെ ചരിത്രം വായിക്കാന്‍ ഇന്ന് ശാസ്ത്രജ്ഞര്‍ക്ക് കഴിയും. ഈ വളയങ്ങള്‍ എന്തെല്ലാം പറഞ്ഞുതരുമെന്ന് നമുക്കൊന്നു നോക്കാം. മരത്തിന്റെ പ്രായം, അത് ജീവിച്ച കാലാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, മരത്തിന് പറ്റിയ ആപത്തുകള്‍, വെള്ളപ്പൊക്കം, കാട്ടുതീ എന്നിവയെ അതിജീവിക്കേണ്ടിവന്നോ എന്ന വിവരം എല്ലാം ഇവ പറഞ്ഞുതരുന്നു; അതും ആയിരക്കണക്കിന് വര്‍ഷം മുമ്പുള്ള വിവരങ്ങള്‍. ഓരോ വളയങ്ങളും മരത്തിന്റെ ഓരോ വയസ്സിനെ സൂചിപ്പിക്കുന്നു. അവയിലെ വൃത്താകൃതി, വളയങ്ങള്‍ തമ്മിലുള്ള അകലം എന്നിവയില്‍ക്കൂടി കാലാവസ്ഥകളെപ്പറ്റി മനസ്സിലാക്കാന്‍ കഴിയുന്നു. ഒന്നോര്‍ത്തുനോക്കുക! ഭൂമിയുടെ ചരിത്രം പാറകളിലും മരങ്ങളിലും രേഖപ്പെടുത്തിയവന് നമ്മുടെ ചരിത്രം നമ്മുടെ ശരീരത്തില്‍ത്തന്നെ രേഖപ്പെടുത്താനും വീണ്ടും വായിക്കാനും കഴിവുണ്ടാകില്ലേ? പരലോകജീവിതത്തെപ്പറ്റി യാതൊരു സംശയവും വേണ്ടേ വേണ്ട.


ആയിരക്കണക്കിന് കൊല്ലംമുമ്പുള്ള കാലാവസ്ഥകളെപ്പറ്റി മരത്തടികളിലൂടെ ശാസ്ത്രജ്ഞന്മാര്‍ക്ക് പലതും പഠിക്കാന്‍ കഴിഞ്ഞു. ആ കാലത്തെ അന്തരീക്ഷത്തിലെ കാര്‍ബന്റെ അളവ് ഇതിലൂടെ കണ്ടുപിടിക്കാന്‍ കഴിഞ്ഞു. മനുഷ്യരുടെ ദേശാടനത്തെപ്പറ്റിയും മറ്റും മനസ്സിലാക്കാനും കഴിഞ്ഞു. ഈ വിവരങ്ങള്‍ വെച്ച് മനുഷ്യന്‍ പ്രവചിക്കുന്ന കാലാവസ്ഥകളും സത്യങ്ങളാകാം.


സൃഷ്ടിപ്പിലെ ഈ കൃത്യത കാണുമ്പോള്‍ അറിയാതെ നമ്മുടെ നാവിന്‍തുമ്പിലേക്ക് വന്നുപോകുന്ന ഒരു സൂക്തമുണ്ട്: 'എല്ലാ വസ്തുക്കളെയും അതീവ കൃത്യതയോടെ സൃഷ്ടിച്ചവന്റെ പ്രവര്‍ത്തനമാണിത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അവന്‍ നന്നായറിയുന്നവനാണ്.' (അന്നംല്: 88). അതിനാല്‍ നമ്മുടെ ചെറുതും വലുതുമായ എല്ലാ പ്രവര്‍ത്തനങ്ങളും അല്ലാഹു അറിയുന്നുണ്ട് എന്നുറപ്പിക്കുക.

നമുക്ക് ഈ ചരിത്രമൊന്ന് പരിശോധിക്കാം - (1) ഒന്നാം കൊല്ലത്തെ വളര്‍ച്ച (2) മഴക്കാലം (3) വരള്‍ച്ച (4) കാട്ടുതീ ഏറ്റ അടയാളം). ഈ മരത്തിന്റെ വിശദമായ ചരിത്രം ഈ ചിത്രത്തിലുണ്ട്. വളയങ്ങള്‍ ഓരോന്നും അതിന്റെ ആയുസ്സിനെ കുറിക്കുന്നു. മഴക്കാലം, വരള്‍ച്ച എന്നിവ വളയങ്ങളുടെ രൂപം, നിറം, വിസ്തൃതി എന്നിവയിലൂടെ മനസ്സിലാക്കാം. കാട്ടുതീയുണ്ടായത് ഏത് പ്രായത്തില്‍ എന്ന് കണക്കാക്കാം. കാട്ടുതീയുടെ പ്രത്യേകത മനസ്സിലാക്കാം. അപ്രകാരം ആയിരക്കണക്കിന് വര്‍ഷംമുമ്പ് സംഭവിച്ച അഗ്നിപര്‍വത സ്‌ഫോടനം വരെ ഇതില്‍നിന്ന് മനസ്സിലാക്കാം.

സൃഷ്ടിപ്പിന്റെ രഹസ്യം ഭൂമിയില്‍
ഈ ഗവേഷണങ്ങളില്‍നിന്നെല്ലാം മനസ്സിലായത്, എല്ലാ കാര്യങ്ങളും രേഖപ്പെട്ടുകിടക്കുന്നുണ്ട്. അക്ഷരങ്ങളിലൂടെയല്ല. മറിച്ച്, ആറ്റങ്ങളാണ് അതിന്റെ ഭാഷ. ഈ കണ്ടുപിടുത്തങ്ങള്‍ മുഴുവന്‍ നടന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. നമുക്കന്വേഷിക്കാനുള്ള ഒരു കാര്യം, ഈ രേഖകളെപ്പറ്റി ഖുര്‍ആനില്‍ വല്ലതും ഉണ്ടോ എന്നാണ്. എന്നാല്‍ മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നവരോട് ഖുര്‍ആന്‍ പറയുന്നത് കാണുക: '(അവര്‍ ചോദിക്കുന്നു) നാം മരിച്ചുമണ്ണായാല്‍... നാം തിരിച്ചുവരുമെന്നോ...?' (സൂറ ഖാഫ് 3). അല്ലാഹു മറുപടി പറയുന്നു: 'അവരില്‍നിന്ന് ഭൂമി ചുരുങ്ങിക്കൊണ്ടിരിക്കുന്നത് നമുക്കറിയാം. നമ്മുടെ പക്കല്‍ സൂക്ഷ്മമായ ഗ്രന്ഥമുണ്ട്.' (ഖാഫ്: 4)

അപ്പോള്‍ മനുഷ്യരായ നമുക്ക് ഈ സൂചനകളിലൂടെ ധാരാളം കാര്യങ്ങള്‍ അറിയുമെങ്കില്‍, സര്‍വശക്തനായ അല്ലാഹുവിന് എത്രയായിരിക്കും അറിയുക!

14 നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഖുര്‍ആന്‍, ഭൂമിയില്‍ സഞ്ചരിച്ച് സൃഷ്ടിപ്പിനെപ്പറ്റി മനസ്സിലാക്കാന്‍ നമ്മോടാവശ്യപ്പെടുന്നു. നമ്മുടെ വിശ്വാസം വര്‍ധിക്കാനുള്ള ഒരു നല്ല മാര്‍ഗമാണിത്. കാരണം, ഖുര്‍ആന്‍ പറയുന്നു: وفي الأرض آيات للموقنين (തീര്‍ച്ചയായും ഉറച്ചുവിശ്വസിക്കുന്നവര്‍ക്ക് ഭൂമിയില്‍ ദൃഷ്ടാന്തങ്ങളുണ്ട്.)