8.പിശാചിനെ നമ്മുടെ മേല്‍ കളിക്കാന്‍ വിടരുത്. മനുഷ്യനെ വഴി പിഴപ്പിക്കാന്‍ പിശാചിന് ഒരുപാട് മാര്‍ഗങ്ങളുണ്ട്.അതിലൊന്ന്,നീ ഏതായാലും തെറ്റ് ചെയ്യുകയല്ലേ?അതിനാല്‍,ഇനി നീ എന്ത് നന്മ ചെയ്തിട്ടും കാര്യമില്ല.സമയമുണ്ടല്ലൊ പശ്ചാത്തപിക്കാന്‍ എന്ന് തോന്നിപ്പിക്കുകയും ആ ചിന്താഗതിയാണ് ശരി എന്ന് തോന്നിപ്പിക്കുകയും ചെയ്യും.ഒരടിമയെ ഉടമയില്‍ നിന്നകറ്റാന്‍ ഏറ്റവും നല്ല മാര്‍ഗമാണത്.ഇതിന് നാം അനുവദിച്ച് കൊടുക്കരുത്.നാം ചെയ്യുന്നത് തെറ്റാണെന്ന് തോന്നാന്‍ തുടങ്ങുമ്പോള്‍ തന്നെ നാം പിശാചിന്റെ വലയിലാണ് പെട്ടിരിക്കുന്നതെന്ന് എന്ന് മനസ്സിലാക്കുക.വിശുദ്ധ ഖുര്‍ആന്‍,നല്ല സുഹൃത്തുക്കള്‍,പ്രാര്‍ത്ഥന എന്നിവയുടെ സഹായത്തോടെ പിശാചിന്റെ വലയില്‍ നിന്ന് രക്ശപ്പെടുക.ഖുര്‍ആന്‍ പറയുന്നു.ان كيدالشيطان كان ضعيفا=തീര്‍ച്ചയായും കുതന്ത്രം..അത് ബലഹീനമാണ്. “എന്റെ നല്ല അടിമകളുടെ മേല്‍ നിനക്ക് യാതൊരു സ്വാധീനവും ഉണ്ടാകുകയില്ല"എന്ന് അല്ലാഹു പിശാചിനോട് അസന്നിഗ്ദമായി പറഞ്ഞതായി ഖുര്‍ആനില്‍ കാണാം.അതിനാല്‍,പിശാചിനെ വല്ലാതെ കളിക്കാന്‍ വിട്ട് കൊടുക്കരുത്.ഒട്ടും താമസം വരുത്താതെ,അല്ലാഹുവിലേക്ക് പശ്ചാത്താപിച്ച്മടങ്ങുക.തൗബക്ക് മുമ്പ് മരണമെത്തിക്കഴിഞ്ഞാല്‍ മരണം കാത്ത്നില്‍ക്കുകയില്ല.
പിശാച് വീണ്ടും നമ്മെ ബുദ്ധിമുട്ടിക്കും.നീ വീണ്ടും തെറ്റുകള്‍ ചെയ്യുന്നു.അതിനാല്‍ തൗബ കൊണ്ടെന്ത് ഫലം?ഈ ദുര്‍ബോധനത്തിനും നാം ചെവി കൊടുക്കരുത്.വീണ്ടും വീണ്ടും തൗബ ചൊല്ലുക.തൗബയുടെഅളവ് കൂട്ടിക്കൊണ്ടു വരിക.തീര്‍ച്ചയായും കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാകും.അതിനാല്‍ തൗബ വര്‍ദിപ്പിക്കുക. 9.ധിക്കാരത്തെ വെറുക്കല്‍:നാം ഒരിക്കലും ദൈവധിക്കാരത്തെ നല്ല കാര്യമായി കാണുകയോ അതില്‍ അഭിമാനം കൊള്ളുകയോ ചെയ്യരുത്.എത്രയോ മനുഷ്യര്‍ തിന്മ ചെയ്യുന്നു.അല്ലാഹു അത് പരസ്യമാക്കുകയില്ല.അങ്ങിനെ അവന്‍ സ്വന്തം തന്നെ അത് പുറത്ത് പറയുന്നു.അങ്ങിനെ അവന്‍ ജനങ്ങളുടെ മുമ്പില്‍ വഷളാകുന്നു.ധിക്കാരത്തെ മോശമായ ഒരു കാര്യമായിത്തന്നെ കാണുകയും അതേപ്പറ്റി ഭയപ്പെട്ടുകൊണ്ടുമാണ് കഴിയേണ്ടത്.അല്ലാതെ,അതിനെ ഒരു പ്രൗഢമായ കാര്യമായി കണക്കാക്കിക്കൂടാ.ഓരോ നിമിഷവും താന്‍ അല്ലാഹുവിന്റെ കാഴ്ചവെട്ടത്തിലാണെന്നും താന്‍ എന്ത് ചെയ്താലും അവന്‍ കാണുമെന്നും ഉറപ്പിക്കണം.നാം ഒരു സ്ഥലത്ത് പ്രവേശിക്കുന്നു എന്ന് കരുതുക.അവിടെ നമ്മുടെ ചലനങ്ങള്‍ രേഖപ്പെടുത്തുന്ന കാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് നാം മനസ്സിലാക്കുന്നു.നാം എത്ര മാത്രം സൂക്ഷ്മത പുലര്‍ത്തും?!നമ്മുടെ ഏതെങ്കിലും മോശമായ ചലനങ്ങള്‍ ആളുകള്‍ കാണുമോ എന്ന് ഭയപ്പെടും
.ഉദാഹരണത്തിന് വിവാഹസദസ്സുകളില്‍ ഭക്ഷണസ്ഥലത്ത് കാമറ വരുമ്പോള്‍ എല്ലാവരും വളരെ സൂക്ഷ്മത പുലര്‍ത്തും.എന്നാല്‍,നാം സദാസമയവും സര്‍വ്വലോകരക്ഷിതാവായ റബ്ബിന്റെ കാമറക്ക് മുന്നിലാണെന്നും ഉറപ്പിക്കുക.കണ്ണുകളുടെ കട്ടുനോട്ടവും ഹൃദയങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നതും അല്ലാഹു അറിയുന്നുണ്ട്.(غافر:19) 10.ദാനധര്‍മങ്ങളുടെ അത്ഭുതകരമായ സ്വാധീനം. ആവശ്യക്കാര്‍ക്ക് ദാനമായി നല്‍കിക്കൊണ്ടിരിക്കുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്.അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ചുകൊണ്ട് ഈപ്രവര്‍ത്തനത്തിന്റെ بركةകൊണ്ട് തനിക്ക് സന്മാര്‍ഗ്ഗം ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ആത്മാര്‍ത്ഥമായി ചെയ്യുന്ന ദാനധര്‍മങ്ങള്‍ തീര്‍ച്ചയായും നമ്മുടെ ജീവിതത്തെ സ്വാധീനിക്കും.എത്ര പേരുടെ രോഗങ്ങളാണ് ദാനധര്‍മ്മങ്ങള്‍ കൊണ്ട് മാറീട്ടുള്ളത്!എത്ര ധിക്കാരികളാണ് ഈ ഒരു സല്‍കര്‍മത്തിന്റെبركة കൊണ്ട്ശരിയായ പാതയിലേക്ക് തിരിച്ചു വന്നിട്ടുള്ളത്!അതിനാല്‍ നമ്മള്‍ ധിക്കാരികളായി ജീവിച്ചിട്ടുണ്ടെങ്കില്‍ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കുക.തെറ്റുകളെപ്പറ്റി ഓര്‍മ വരുമ്പോഴൊക്കെ സാധ്യമാകും വിധം ദാനം ചെയ്തുകൊണ്ടിരിക്കുക.ജീവിതം തന്നെ തീര്‍ത്തും മാറുന്നതായി നമുക്കനുഭവപ്പെടും.കാരണം,സ്വന്തം കയ്യിലുള്ളത് ആത്മാര്‍ത്ഥമായി ദാനം ചെയ്യുക എന്നത് അല്‍പ്പം വിഷമമുള്ള കാര്യമാണ്."ഗിരിശൃംഗം "എന്നാണ് ഖുര്‍ആന്‍ ആ അവസ്ഥയെ പരിചയപ്പെടുത്തുന്നത്.പിശാചിന്റെ ശല്യത്തില്‍ നിന്ന് രക്ഷിക്കാനും സല്‍ക്കര്‍മങ്ങളില്‍ താല്‍പര്യമുണ്ടകാനും പ്രാര്‍ത്ഥിച്ചുകൊണ്ടായിരിക്കണം ദാനം ചെയ്യേണ്ടത്.ദാനം മനസ്സിന് സന്തോഷവും ശക്തിയും ആത്മധൈര്യവും നല്‍കുന്നു.ദാനം ചെയ്യുന്നവര്‍ക്ക് ഖുര്‍ആന്‍ വമ്പിച്ചപ്രതിപലമാണ് വാഗ്ദാനം ചെയ്തിട്ടുള്ലത്. 11.നല്ലവരുമായുള്ളകൂട്ടുകെട്ട്. സച്ചരിതരും ഭക്തരുമായ ആളുകളുമായി കൂട്ടു കൂടാന്‍ സദാശ്രമിച്ചു കൊണ്ടിരിക്കുക.നല്ല കൂട്ടുകാരനെ നബി(സ) ഉപമിച്ചത് കസ്തൂരിക്കച്ചവടക്കാരനോടാണ്.നമ്മള്‍ അയാളില്‍ നിന്ന് കസ്തൂരി വാങ്ങിയില്ലെങ്കില്‍ തന്നെ അയാളുടെ സുഗന്ധമെങ്കിലും നമുക്കാസ്വദിക്കാമല്ലൊ.എന്നാല്‍,ചീത്ത കൂട്ടുകാരനെ ഉപമിച്ചത് ആലയിലെ പണിക്കാരനോടാണ്.നാം അവിടെ ചെന്നിരുന്നാല്‍ പുകയും തീപ്പൊരിയും ശരീരത്തില്‍ ഏല്‍ക്കും എന്നല്ലാതെ യാതൊരു ഗുണവുമില്ല.
അതിനാല്‍ തിരുത്ത്പ്പെടേണ്ട സ്വഭാവങ്ങളുള്ലവര്‍ നല്ല കൂട്ടുകാരനെ അന്വേഷിക്കുക.അവരുമായി കൂടുതല്‍ അടുത്തിടപഴകുക.തന്റെപ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുക.തീര്‍ച്ചയായും ,അദ്ദേഹം നമുക്ക് നല്ല വഴി കാട്ടിത്തരും.അങ്ങിനെ മോശം കൂട്ടുകെട്ടുകളില്‍ നിന്ന് അല്പാല്പമായി രക്ഷപ്പെടുക.ദുഷ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു പ്രധാനമാര്‍ഗമാണിത്. ഇനിയും ഒരു പാട് മാര്‍ഗങ്ങള്‍ നമുക്ക് മുമ്പില്‍ തുറന്ന് കിടപ്പുണ്ട്.അല്ലാഹുവിന്റെ സൃഷ്ടികളെപ്പറ്റിയുള്ള ഗവേഷണചിന്ത അതില്‍ പ്രധാനമാണ്.വലകെട്ടി ഇരയെ കാത്തിരിക്കുന്ന എട്ടുകാലി എങ്ങിനെ സ്വന്തം വലയില്‍ ഒട്ടിപ്പിടിക്കുന്നില്ല?ചില ഇനം കണ്ണില്ലാത്ത ചിതലുകള്‍ സുന്ദരമായ കൂടുകള്‍ ഉണ്ടാക്കുന്നു?...എങ്ങിനെയാണ് ബീവര്‍ എന്ന കൊച്ചുമൃഗം ,മരം വെട്ടി,വെള്ളത്തിലേക്കിട്ട്,സ്വന്തം വലിച്ചു കൊണ്ടുപോയി വലിയഅണക്കെട്ടുകള്‍ ഉണ്ടാക്കുന്നു??സര്‍വ്വശക്തനായ നാഥാ!നീ എത്ര മഹാന്‍ എന്ന് ഞങ്ങള്‍ നിറകണ്ണുകളോടെ ഉരുവിടുകയാണ്.യാ അല്ലാഹ്....നീഎത്ര മഹാന്‍!നിന്റെ മഹത്വം അളക്കാന്‍ ഞങ്ങള്‍ അശക്തരാണ്.. മരണത്തേയും പരലോകത്തേയും പറ്റിയുള്ള ചിന്ത നമ്മിലുണ്ടാകണം.ഈ ജീവിതത്തിന്റെ നശ്വരതയെപ്പറ്റി നാം ഇടക്കിടെ ഓര്‍ക്കണം.ചെയ്തുകൂട്ടുന്ന പാപങ്ങള്‍ക്ക് എന്നെങ്കിലും നാഥന്റെ സമക്ഷം ന്യായീകരണം ബോധിപ്പിക്കേണ്ടിവരും എന്ന് മറക്കാതിരിക്കുക.എങ്കില്‍ നമ്മുടെ വഴി നല്ല വഴിയായിരിക്കും. അപ്രകാരം, കുറ്റം ചെയ്യാതെ നാം നമ്മെത്തന്നെ പിടിച്ചു നിര്‍ത്തുക എന്നതും പ്രധാനമാണ്.അതിനെ നമുക്ക് صبر(ക്ഷമ)എന്ന് വിളിക്കാം.ഭക്ഷണത്തിന്ന് വിശക്കും പോലെ ചില മനുഷ്യര്‍ക്ക് ലഹരിയോടും മറ്റും ആസക്തി ഉണ്ടാകും.അവിടെ ക്ഷമിച്ച് നില്‍ക്കാന്‍ കഴിഞ്ഞാല്‍ രക്ഷപ്പെട്ടു.ആ തിന്മയോട് അടുക്കുക പോലും ചെയ്യാതെ അവന്ന് ക്ഷമയവലംബിക്കാം.കാരണം ,എല്ലാ തിന്മകളുംഅല്ലാഹവിന്നുള്ള ധിക്കാരമാണ്.അത് അപകടമാണെന്ന് ബോധ്യപ്പെടുന്ന ഒരു വിശ്വാസിക്ക് പിന്നീടാ പ്രവര്‍ത്തനം കയ്പ്പുറ്റതായി മാറുന്നു. തിന്മ ചെയ്താലുണ്ടാകുന്ന പരിണിതിയെപ്പറ്റി ചിന്തിക്കല്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു പോംവഴിയാണ്.താന്‍ചെയ്യുന്ന ദുഷ് പ്രവര്‍ത്തനങ്ങളുടെ പരിണിതിയെപ്പറ്റി ചിന്തിക്കാന്‍ മനോരോഗികളോട് മനഃശ്ശാസ്ത്രവിദഗ്ദര്‍ ഉപദേശിക്കാറുണ്ട്.ആ ചിന്തയിലൂടെ തെറ്റിലേക്കുള്ള പ്രയാണത്തെ പിടിച്ചു നിര്‍ത്താന്‍ കഴിയും.ഖുര്‍ാന്‍ പറയുന്നു.ആരെങ്കിലും തിന്മയുമായി വന്നാല്‍ അവന്‍ നരകത്തില്‍ മുഖം കുത്തപ്പെടും.നിങ്ങള്‍ പ്രവര്‍ത്തിച്ചതിനല്ലാതെ പ്രതിഫലം നല്‍കപ്പെടുമോ?(അന്നംല്‍:90) അപ്രകാരം തന്നെ താനീ തിന്മ ഉപേക്ഷിച്ചാലുള്ള ഗുണങ്ങളെപ്പറ്റിയും ചിന്തിക്കണം.സൂറഃഅര്‍ റഅദിലെ ഏതാനും സൂക്തങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.അവര്‍ അല്ലാഹുവിന്റെ കരാറുകള്‍ പൂര്‍ത്തിയാക്കുന്നവരാണ്.ഒരിക്കലും കരാര്‍ ലംഘിക്കുകയില്ല.അല്ലാഹു ചേര്‍ക്കാന്‍ പറഞ്ഞ ബന്ധങ്ങളെ അവര്‍ ചേര്‍ക്കുന്നവരാണ്.അവര്‍ തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരും ചീത്ത വിചാരണയെ പേടിക്കുന്നവരുമാണ്.എന്നാല്‍ തങ്ങളുടെ രക്ഷിതവിന്റെ തൃപ്തി ഉദ്ദേശിച്ചു കൊണ്ട് ക്ഷമിച്ചവരും നമസ്കാര നിലനിര്‍ത്തുന്നവരും നാം നല്‍കിയതില്‍ നിന്ന് രഹസ്യമായും പരസ്യമായും ദാനം ചെയ്യുന്നവരും തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുകയും ചെയ്യുന്നവരുന്നുണ്ടല്ലൊ.അവര്‍ക്കാണ് അന്തിമ വിജയം!നിത്യാരാമങ്ങളില്‍ അവര്‍ പ്രവേശിക്കും .അവരുടെ നല്ലവരായ മാതാപിതാക്കള്‍, ഇണകള്‍,സന്താനപരമ്പരകള്‍ എന്നിവരും . മാലാഖമാര്‍ എല്ലാവാതിലുകളിലൂടെയും(ആശംസിച്ചു കൊണ്ട്)അവരുടെയചുത്ത് പ്രവേശിച്ചുകൊണ്ടിരിക്കും.നിങ്ങള്‍ ക്ഷമിച്ചതിനാല്‍ നിങ്ങള്‍ക്കിന്ന് സമാധാനം.എത്ര നല്ല വാസസ്ഥലം!! ഇതിനൊക്കെ പുറമെ നാം പ്രാര്‍ഥിച്ചുകൊണ്ടിരിക്കണം..കാരണം പ്രാര്‍തന ഇബാദത്താണെന്നാണ് നബി വചനം.ഏത് കുരുക്കും അഴിക്കാന്‍ പറ്റിയ മാര്‍ഗം പ്രാര്‍ഥനയാണ്.അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കാനാണ് ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നത്.

