(ഡോ. മുഹമ്മദ് മൂസാ ശരീഫ് എന്ന ഒരു അറബി ലേഖകന് എഴുതിയ دموع في الإسكندرية എന്ന ലേഖനത്തിന്റെ ആശയ വിവര്ത്തനം)
ഒരു ജോലിയാവശ്യാര്ഥമാണ് ഞാന് അലക്സാന്ഡ്രിയയിലേക്ക് പോയത്. ഈജിപ്ഷ്യന് വിപ്ലവത്തിനുശേഷം ആദ്യമായാണ് ഞാന് അവിടെ പോയത്. പ്രതീക്ഷിച്ചതിലും വളരെ സന്തുഷ്ടരായാണ് എനിക്ക് ജനങ്ങളെ കാണാന് കഴിഞ്ഞത്. അവരുടെ ഹൃദയങ്ങളിലെ പ്രതീക്ഷ മുഖത്ത് വ്യക്തമാകുന്നുണ്ട്. മനസ്സിലും ചിന്തയിലും നിശ്ചയദാര്ഢ്യത്തിന്റെ കരുത്ത്. എവിടെ നോക്കിയാലും ഹൃദയം നിറഞ്ഞ സന്തോഷവും സമാധാനവും മാത്രം. അല്ലാഹുവിനു മാത്രം സര്വസ്തുതിയും.
മെഡിറ്ററേനിയന് കടല്ത്തീരത്തുള്ള പ്രസിദ്ധമായ ഇബ്റാഹിം പള്ളിയിലാണ് ഞാന് ജുമുഅയ്ക്ക് പങ്കെടുത്തത്. അശ്ശൈഖ് അഹമ്മദ് അല് മഹല്ലാവിയാണ് അവിടെത്തെ ഖത്തീബ് - വിപ്ലവാനന്തരം പള്ളിയില് അഭൂതപൂര്വമായ തിരക്കാണത്രെ! 1981ല് അന്വര്സാദത്ത് ജയിലിലടച്ച ഇസ്ലാമിക പ്രവര്ത്തകനായിരുന്നു മാന്യദേഹം. 30 കൊല്ലം മുമ്പ് "പട്ടിയെപ്പോലെ അദ്ദേഹത്തെ കൂട്ടിലാക്കി' എന്ന് സാദത്ത് പരിഹാസപൂര്വം പറയുകണ്ടായി. എന്നാല്, അല്ലാഹുവിന്റെ വിധി എന്നു പറയട്ടെ, സാദത്ത് ഏതാനും മാസങ്ങള്ക്കുള്ളില് കൊല്ലപ്പെടുകയാണുണ്ടായത്. ശൈഖ് മഹല്ലാവി ഉജ്ജ്വല വാഗ്മിയായി 30 കൊല്ലത്തെ ജയില്വാസത്തിനുശേഷം പുറത്തു വന്നിരിക്കുന്നു. സുബ്ഹാനല്ലാഹ്... 85 വയസ്സുള്ള അദ്ദേഹത്തിന്റെ പ്രസംഗം കേട്ടാല് ഒരു യുവാവിന്റെ ശബ്ദം. ما شاء الله لا قوة إلا بالله
സൂറ: ഇന്ശിഖാഖിന്റെ ആദ്യ ആയത്തുകളിലൂന്നി അദ്ദേഹം അന്ത്യദിന പ്രയാസങ്ങളാണ് ഒന്നാമത്തെ ഖുതുബയില് അവതരിപ്പിച്ചത്. രണ്ടാമത്തെ ഖുതുബ ഇപ്പോഴത്തെ ഈജിപ്ഷ്യന് ഉപപ്രധാനമന്ത്രിയായ യഹ് യല് ജമലിനെ കടന്നാക്രമിക്കാനാണുപയോഗിച്ചത്. ഭരണഘടന മാറ്റാനുള്ള ഈജിപ്ഷ്യന് ജനതയുടെ തീരുമാനത്തെ ഛിദ്രപ്പെടുത്തിയതിനെയും ഭൗതികവാദികളും ഇടതുപക്ഷവുമായി ചേര്ന്ന് ഇസ്ലാമിനോടും മുസ്ലിംകളോടും യുദ്ധം പ്രഖ്യാപിച്ച അയാളുടെ ചെയ്തികളെയും ശൈഖ് നിശിതമായി വിമര്ശിച്ചു. എങ്കിലും സന്തുലിതമായ ഒരു ശൈലിയായിരുന്നു അത്. നമസ്കാരശേഷമായിരുന്നു ബാക്കി പരിപാടികള്. ഇഖ്വാനികള് സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു. പള്ളിക്കു പുറത്ത് പള്ളിയോടു ചേര്ന്ന് നിര്മിച്ച ഒരു സ്റ്റേജിലായിരുന്നു - ജനനിബിഡമായ സദസ്സിനെ അദ്ദേഹം യഹ് യന് ജമലിന്റെ അബദ്ധങ്ങളെ തുറന്നുകാട്ടി. പിന്നീട് സംസാരിച്ചത് ചരിത്രഗവേഷകയായ ഡോ. അമല് ഖലീഫയായിരുന്നു. ഫലസ്തീന്-അഖ്സാ വിഷയങ്ങളെ അവര് വിശദമായി സദസ്യര്ക്ക് വിവരിച്ചുകൊടുത്തു. ഈജിപ്തിലെ സാമ്രാജ്യത്വവാദികളുടെയും സെക്യുലറിസ്റ്റുകളുടെയും 'തൊണ്ടയിലെ മുള്ള്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സുബ്ഹിസലാം എന്ന രാഷ്ട്രമീമാംസാ വിദഗ്ധനായിരുന്നു പിന്നീട് സംസാരിച്ചത്. ഈജിപ്ഷ്യന് ജനത ഇസ്ലാമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതല്ലാത്തതൊന്നും അവര്ക്ക് സ്വീകാര്യമല്ല. എന്നാല് 60 കൊല്ലമായി ഈജിപ്ത് കേട്ടിട്ടില്ലാതിരുന്ന ഒരു മുദ്രാവാക്യം എന്റെ ഹൃദയത്തെ തരളിതമാക്കി. കണ്ണുനീര്ച്ചാലിട്ടൊഴുകാന് തുടങ്ങി എന്തായിരുന്നുവോ ആ മുദ്രാവാക്യങ്ങള്?
خيبر خيبر يا يهود
جيش محمد هنا موجود
""യഹൂദികളേ, ഖൈബറിലേക്ക്-ഖൈബറിലേക്ക്. മുഹമ്മദിന്റെ സൈന്യം ഇവിടെ ഒരുങ്ങിക്കഴിഞ്ഞു.'' ഇതുവരെ جيش محمد سوف يعود - മുഹമ്മദിന്റെ സൈന്യം തിരിച്ചുവരും എന്നേ മുദ്രാവാക്യം ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇപ്പോള് ഈജിപ്ത് ലോകത്തിന് നേതൃത്വം കൊടുക്കുന്നിടത്തേക്കുയര്ന്നിരിക്കുന്നു. ഫതഹ് ഗ്രൂപ്പിന്റെയും ഹമാസ് ഗ്രൂപ്പിന്റെയും സ്വരച്ചേര്ച്ചയ്ക്കുവേണ്ടി ഈജിപ്ത് എല്ലാ സജ്ജീകരണങ്ങളും പദ്ധതികളും ഒരുക്കുന്നുണ്ട്. തന്റെ കൈക്കുഞ്ഞിനെ മാതാവ് സംരക്ഷിക്കുംപോലെ ഈ സമാധാന കരാറിനെ എല്ലാവരും അംഗീകരിക്കണം. ഫതഹ് ഹമാസ് വിള്ളലിലൂടെ യഥാര്ഥ ഗുണമെടുക്കുന്നത് ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ശത്രുവായ ഇസ്രായേലാണ്.
അപ്രകാരം തന്നെ ശ്രദ്ധേയമായ ചില മുദ്രാവാക്യങ്ങളും കേള്ക്കാനിടയായി.
على القدس رايحين، شهداء بالملابين يا فلسطين، يا فلسطين، دمك دمي و دينك ديني
ഫലസ്തീന് വിഷയം ഒരു രാജ്യത്തിന്റെ പ്രശ്നമെന്നതിലുപരി ഇസ്ലാമിന്റെ കൂടി പ്രശ്നമാണെന്നിടത്തേക്ക് എത്തിക്കാന് ഈ വിപ്ലവകാരികള്ക്ക് സാധിച്ചിട്ടുണ്ട്.
ഫലസ്തീന്, ഈജിപ്ത്, ലിബിയ, സിറിയ, യമന് എന്നീ രാജ്യങ്ങള് പതാകകള് അവിടെ ഉയര്ത്തപ്പെട്ടിരുന്നു. ഈജിപ്ത് പുരാതനകാലം മുതല് മനുഷ്യനാഗരികതയ്ക്ക് പേരുകേട്ട നാടാണ്. ഒരിക്കല്ക്കൂടി ഈജിപ്ത് ചരിത്രനിയോഗം ഏറ്റെടുത്തപോലെ.
ഞാന് അവിടെ പരിചയപ്പെട്ട ഒരു പ്രധാനിയാണ് ഡോ. മുഹമ്മദ് അഹ്മദ് ഇസ്മാഈല് അവര്കള്. അലക്സാന്ഡ്രിയയിലെ ലഫീ ആത്മാവാണദ്ദേഹം. മുസ്ലിംകളെ പരസ്പരവും മുസ്ലിംകളെയും ക്രിസ്ത്യാനികളെയും തമ്മില് തല്ലിക്കുന്ന പരിപാടി എന്ത് വിലകൊടുത്തും അവസാനിപ്പിക്കാന് അദ്ദേഹം പരിശ്രമിക്കുന്നു. ഈജിപ്തിന്റെ നന്മയില് താല്പര്യമുള്ള ആരും ഈ കാര്യത്തില് അലംഭാവം വരുത്തരുത്. മാന്യനും വിനയാന്വിതനും സ്വഭാവമഹിമയുടെ ഉടമയും ആണ് ഇദ്ദേഹം.
അബ്ദുല് ഖവിയ്യ് (എന്ജിനിയര്) മജ്ദി ഉസ്മാന് (അഡ്വക്കേറ്റ്) എന്നിവരെയും ഞാനീ യാത്രയില് കാണുകയുണ്ടായി. അവര് രണ്ടുപേരും എന്റെ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധപുലര്ത്തി, സേവനങ്ങള് ചെയ്തുതന്നു. കൂടാതെ ഒരുപാട് നല്ല നിഷ്കളങ്കരായ വ്യക്തിത്വങ്ങളെയും ഞാനീ യാത്രയില് പരിചയപ്പെട്ടു. സുബ്ഹിസ്വാലിഹ്, ഹക്കീം മുഹമ്മദ് ഹുസൈന് എന്നിവര് അവരില് ചിലരാണ്. ഇവരുടെയൊക്കെ നല്ല ലക്ഷ്യങ്ങള് റബ്ബ് പൂര്ത്തീകരിച്ചുകൊടുക്കട്ടെ. ആമീന്. ഈജിപ്തിന് ഇസ്ലാമികലോകത്തിന്റെ നേതൃപദവിയിലേക്കുയരാന് സര്വശക്തന് അനുഗ്രഹിക്കട്ടെ. ആമീന്.
Sunday, July 10, 2011
Monday, June 6, 2011
ദൈവസ്മരണയില് ജീവിക്കുക
ഖുര്ആനില് നിന്നകന്നുകൊണ്ടുള്ള ജീവിതമാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ ദൗര്ഭാഗ്യം. ഖുര്ആന് മനുഷ്യനെ ശുദ്ധപ്രകൃതിയില് തളച്ചിടാനാണ് ശ്രമിക്കുന്നത്. ഖുര്ആനിലൂടെയാണ് യഥാര്ഥ ദൈവസ്മരണ കണ്ടെത്താനാകുന്നത്.
നാം മനുഷ്യരുടെ ജീവിതപ്രാരാബ്ധങ്ങളെ വിശകലനം ചെയ്തുനോക്കിയാല് അവര് നേരിടുന്ന ഏത് പ്രതിസന്ധിയുടെയും മൂലകാരണം അവര് ഖുര്ആനില്നിന്നും ഹദീസില്നിന്നും മാറിപ്പോയതാണ് കാരണമെന്നു കാണാം.
ഖുര്ആന് സുറത്ത് ത്വാഹയില് പറയുന്നു:
ومن أعرض عن ذكري فان له معيشة ضنكا ونحشره يوم القيامة أعمى قال ربّي لم حشرتني أعمى وقد كنت بصيرا
ആരെങ്കിലും എന്റെ സ്മരണയില്നിന്ന് വിമുഖത കാട്ടിയാല് അവന് ക്ലേശകരമായ ജീവിതമാണുള്ളത്. കൂടാതെ, അന്ത്യദിനത്തില് നാമവനെ അന്ധനായി കൊണ്ടുവരും. അപ്പോള് അവന് ചോദിക്കും: എന്റെ റബ്ബേ, നീ എന്തിനാണെന്നെ അന്ധനാക്കിയത്? ഞാന് കാഴ്ചയുള്ളവനായിരുന്നല്ലോ. അപ്പോള് അല്ലാഹു പറയും: ഇഹലോകത്തുവെച്ച് നിനക്ക് നമ്മുടെ ധാരാളം ദൃഷ്ടാന്തങ്ങള് എത്തിയില്ലേ? എന്നിട്ട് നീ അതൊക്കെ മറന്നു. ഇന്നിതാ നീയും അപ്രകാരം തള്ളപ്പെടുകയാണ് (മറവിയിലേക്ക്) (സൂറത്ത് ത്വാഹ)
ഈയൊരവസ്ഥയില് എത്തിപ്പെടാതിരിക്കാന് തീര്ച്ചയായും നാം പരിശ്രമിക്കണം. സദാസമയവും ദൈവസ്മരണ സജീവമായി നിലനിര്ത്താന് നാം ശ്രമിക്കണം. ഇവിടെ ഒറ്റ കാരണമാണ് ആ മനുഷ്യന് -മനുഷ്യര്- എത്തിപ്പെട്ട അവസ്ഥയ്ക്ക് കാരണമായി നമുക്ക് ഖുര്ആന് പറഞ്ഞുതരുന്നത് -ദൈവസ്മരണയെ ഉപേക്ഷിക്കല്.
'അവന് കുടുസ്സായ ജീവിതമുണ്ട്' എന്നതിന് അധിക പണ്ഡിതരും പറഞ്ഞിട്ടുള്ള വ്യാഖ്യാനം ഖബറിലെ ജീവിതം ഞെരുക്കമാകും എന്നാണ്. എന്നാല്, പ്രത്യക്ഷത്തില് ഇത്തരം ആളുകള് സന്തുഷ്ടരായി കാണപ്പെടുമെങ്കിലും ജീവിതത്തിന്റെ സൂക്ഷ്മ മേഖലകളില് അവരുടെ അതൃപ്തി നമുക്ക് കണ്ടെത്താനാകും. കൂടാതെ, നീണ്ടുകിടക്കുന്ന പരലോകത്ത് അവന് വിസ്മൃതിയിലേക്ക് തള്ളപ്പെട്ട് (എല്ലാവരും അകന്ന്) അന്ധനായി എത്തും.
പടച്ചവനേ, തമ്പുരാനേ, ഞങ്ങളെ നീ കാക്കേണമേ നാഥാ. നിന്റെ അമ്പിയാ മുര്സലുകള് നീങ്ങിയ പാതയിലൂടെ മാത്രം നീ ഞങ്ങളെയും ചരിപ്പിക്കണമേ. ആമീന്. നിന്നെ മറന്ന് ജീവിക്കുന്ന പാപികളില് നീ ഞങ്ങളിലാരെയും പെടുത്തരുത് നാഥാ. ആമീന്... ആമീന്.
വസ്സലാം
Friday, April 22, 2011
ജമാഅത്തിനെ എന്തിന് വിമര്ശിക്കണം?
എന്താണ് ജമാഅത്തെ ഇസ്ലാമി? എന്താണ് ഈ സംഘം മാത്രം ഇത്രമാത്രം രൂക്ഷമായി വിമര്ശിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും? ജമാഅത്തെ ഇസ്ലാമി എന്നതിന്റെ അര്ഥം ഇസ്ലാമികസംഘം എന്നാണ്. ആ സംഘത്തിന്റെ ആദര്ശം "ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുറസൂലുല്ലാഹ്' എന്നതാണ്. അല്ലാഹു അല്ലാതെ ഒരു ഇലാഹ് ഇല്ല എന്നും മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതനാണെന്നും ഉള്ളതാണ് അതിന്റെ ആദര്ശം.
ഈ സംഘത്തിന്റെ ലക്ഷ്യം അല്ലാഹുവിന്റെ ദീന് സ്ഥാപിക്കുക എന്നതാണ്. ജീവിതത്തിന്റെ എല്ലാ ഭാഗത്തും തങ്ങളുടെ സ്രഷ്ടാവ് പറഞ്ഞിട്ടുള്ള നിയമങ്ങള് നടപ്പാക്കുക എന്നതാണ് ഇതിന്റെ ആശയം. ഏത് ദൈവവിശ്വാസിക്കും ഉള്ക്കൊള്ളാവുന്നതും അംഗീകരിക്കാവുന്നതുമായ ഒരാശയമാണ് ജമാഅത്തെ ഇസ്ലാമി അതിന്റെ ലക്ഷ്യമായി അംഗീകരിച്ചിരിക്കുന്നത്. എല്ലാ പ്രവാചകന്മാരും ഈ ഭൂമിയിലേക്ക് വന്നത് ഈ ധര്മം സ്ഥാപിക്കാനാണ്, യാതൊരു സംശയവുമില്ല. എല്ലാ ഗ്രന്ഥങ്ങളുടെയും അന്തസത്ത സൂക്ഷ്മമായി നിരീക്ഷിച്ചാല് നമുക്ക് ഈ യാഥാര്ഥ്യം കണ്ടെത്താനാകും. ഓരോ കാലഘട്ടത്തിലും മനുഷ്യര് അനുഭവിച്ച പ്രയാസങ്ങള്ക്കും പ്രശ്നങ്ങള്ക്കും ഉള്ള പരിഹാരവുമായാണ് പ്രവാചകന്മാര് വന്നത്. അവരുടെയും കൂടെ വിശ്വസിച്ചവരുടെയും ജീവിതദൗത്യം തന്നെ അതായിരുന്നു. ഇതേ പ്രകാരം തങ്ങള് ജീവിക്കുന്ന കാലഘട്ടത്തിനാവശ്യമായ, സ്ഥലത്തിനാവശ്യമായ നിയമപദ്ധതികള് ഖുര്ആനിലും ഹദീസിലും ഊന്നിനിന്നുകൊണ്ട് നടപ്പാക്കാന് ശ്രമിക്കുന്ന ഒരു സംഘമാണ് ഇസ്ലാമികപ്രസ്ഥാനം. പല നാടുകളില് പല പേരുകളില് അറിയപ്പെടുന്നുണ്ട്. ഈജിപ്തിലെ ഇഖ്വാനുല് മുസ്ലിമൂന് ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമിയുടേതിന് സമാനമായ മറ്റൊരു സംഘമാണ്. ഈ പ്രസ്ഥാനങ്ങളെല്ലാം മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ശക്തമായി ഇടപെടുന്നു എന്നിടത്താണ് അതിനോടുള്ള ശത്രുത ഉടലെടുക്കുന്നത്. സ്വാര്ഥതാല്പര്യക്കാരും അതിന്റെ പിണിയാളുകളും ഇത്തരം പ്രസ്ഥാനങ്ങളെ പരിഹസിക്കുന്നതിന്റെ യുക്തി നമുക്ക് മനസ്സിലാക്കാം. എന്നാല്, മതമൂല്യങ്ങളില് വിശ്വസിക്കുന്നവര് എന്തിന്റെ പേരിലാണ് ഈ പ്രസ്ഥാനങ്ങളെ കരിമ്പട്ടികയില് ഉള്പ്പെടുത്തുന്നത് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. മനുഷ്യനു മാത്രമല്ല, മണ്ണിനും വിണ്ണിനും സസ്യ-ജന്തുജാലകങ്ങള്ക്കു പോലും നീതിയും ധര്മ്മവും ലഭിക്കുന്നതാണ് ഇസ്ലാമിക വ്യവസ്ഥിതി. എന്നിട്ടും, അതിന്റെ സംസ്ഥാപനത്തിന് ശ്രമിക്കുന്നവരെ പരിഹസിക്കുന്നു! എന്തൊരു വിരോധാഭാസമാണ്.
പക്ഷേ, ഒരുകാര്യം എല്ലാവരും മനസ്സിലാക്കണം. ഇസ്ലാം എന്ന ജീവിതവ്യവസ്ഥ ദൈവം തന്റെ അടിമകള്ക്ക് നല്കിയ പ്രകാശമാണ്. അതിനെ ആര്ക്കും ഊതിക്കെടുത്താനാകില്ല. വെറും വ്യാമോഹമാണ്. നാം ആ പ്രകാശത്തെ കൂടുതല് ജ്വലിപ്പിക്കുന്നവരാവുക. സര്വശക്തന് നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്.

Wednesday, April 13, 2011
ഇസ്ലാമികപ്രസ്ഥാനത്തോട് രണ്ടുവാക്ക്
ഇസ്ലാമികപ്രസ്ഥാനത്തോട് എന്തൊക്കെയോ പറയാന് മനസ്സ് മന്ത്രിക്കുന്നു.
നമുക്കെന്ത് നഷ്ടം വന്നാലും നമ്മുടെ തര്ബിയത്ത് നഷ്ടപ്പെട്ടുകൂടാ. ലോകത്ത് ഏതു പാര്ട്ടി മാറിയാലും ജമാഅത്ത് മാറരുത്. കോലംകെട്ടരുത്. വാക്കിലും പ്രവൃത്തിയിലും ഔന്നത്യം കാത്തുസൂക്ഷിക്കണം. അതില് അഭിമാനം കൊള്ളണം. വിലകുറഞ്ഞ ഒരേര്പ്പാടിനും പോകരുത്. കാരണം, നമ്മള് റബ്ബിന്റെ ദീനിന്റെ വാഹകരും അതിന്റെ സംസ്ഥാപനത്തിനുവേണ്ടി മുന്നോട്ടു വന്നിട്ടുള്ളവരുമാണ്. ഇപ്പോള് നമുക്ക് ഏസി റൂമും വാഹനവും ഉണ്ടായേക്കാം. നമ്മുടെ മനസ്സുകള് ആ തണുപ്പില് വീര്യം നഷ്ടപ്പെട്ടുപോകുന്നവയാവരുത്. നമ്മുടെ പൂര്വികരെ നാം നന്ദിയോടെയും കണ്ണുനീരോടെയും ഓര്ക്കേണ്ടതുണ്ട്.
യഥാര്ഥ ദീനുല് ഇസ്ലാം മറയപ്പെട്ടപ്പോള്, എന്ത് ത്യാഗം സഹിച്ചും അതിനെ പുനഃസ്ഥാപിക്കാന് മുന്നോട്ടു വന്നവരാണവര്. ജി.ഐ.ഒയുടെ സംഘാടനകാലത്ത് ബഹുമാന്യനായ ഞങ്ങളുടെ കൊണ്ടോട്ടി അബ്ദുറഹ്മാന് സാഹിബ് ഞങ്ങളോട് ഉപദേശിച്ച ചില വാക്കുകള് ഇപ്പോഴും കര്ണപുടങ്ങളില് മുഴങ്ങുന്നു - "നിങ്ങളിനി കണ്മഷിയും പൗഡറും ഇടീക്കേണ്ടത് ജി.ഐ.ഒയെയാണ്. അതുപോലെ പ്രസ്ഥാനം വികസിക്കും. അന്ന് നിങ്ങള് തര്ബിയത്ത് നഷ്ടം വരാതെ, കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കണം'' - ഇന്നും കണ്ണുനീരോടെ ഞങ്ങള് ഓര്ക്കുകയാണ് ആ മഹാന്റെ വാക്കുകള്. ജമാഅത്ത് ഭരണഘടനയുടെ ഓരോ വരികളും അദ്ദേഹം എത്ര ഹൃദ്യമായാണ് ഞങ്ങളെ പഠിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് എത്ര കുലുങ്ങിയാലും ജമാഅത്തെ ഇസ്ലാമിയാണ് ശരിയായ വഴി എന്നുറച്ചു വിശ്വസിച്ച് മുന്നോട്ടു നീങ്ങുന്നത്.
ഈയിടെ കണ്ട ചില തര്ബിയത്ത് ശൂന്യമായ സംഭവങ്ങള് നമ്മെ ശരിക്കും ചിന്തിപ്പിക്കേണ്ടതുണ്ട്. ഒരു ബുദ്ധിജീവി ഈയിടെ ജമാഅത്ത് നേതാക്കളോട് പറയാനായി എന്നോടൊരു കാര്യം ഉപദേശിക്കുകയുണ്ടായി - ""ഇനി ജമാഅത്തിന് നേരിടേണ്ടിവരുന്ന പരീക്ഷണം കോലം മാറിവരുന്ന ആള്മാറാട്ടക്കാരായിരിക്കും. അതുകൊണ്ട് മെമ്പര്ഷിപ്പ് കൊടുക്കുമ്പോള് നന്നായി ആലോചിച്ചതിനുശേഷം മാത്രം കൊടുക്കുക.''
എല്ലാ പ്രസ്ഥാനങ്ങളിലും കാലാകാലങ്ങളില് നവീകരണം നടക്കും. നമുക്ക് നവീകരണം നടക്കേണ്ടത് ഖുര്ആനിലും സുന്നത്തിലും മുറുകെപ്പിടിച്ചുകൊണ്ടുള്ള നവീകരണമാണ്. നബി (സ) പറഞ്ഞില്ലേ, എന്റെ ഉമ്മത്തിന് ധനമുണ്ടാകുന്നതിനെ ഞാനേറെ ഭയപ്പെടുന്നു എന്ന്. തീര്ച്ചയായും ധനത്തിന്റെ പിന്നാലെ പായുന്ന മനസ്സുകള്ക്ക് ശരിയായ തര്ബിയത്ത് നേടാനാവില്ല. ധനത്തെ നമ്മുടെ അടിമയാക്കി നിര്ത്താന് നമുക്ക് കഴിയണം. ഒരിക്കലും നമ്മള് അതിന്റെ അടിമയാകരുത്. ഇഴകീറിത്തന്നെ നാം നമ്മുടെ സാമ്പത്തിക ഇടപാടുകളിലെ സത്യാസത്യങ്ങളെ വിലയിരുത്തണം. ബൈത്തുല്മാല് കൊടുക്കുന്ന ധനം 100 ശതമാനം വിഹിതമാര്ഗത്തിലൂടെ തന്നെ ലഭിച്ചതാണെന്ന് നെഞ്ചത്ത് കൈവെച്ച് പറയാന് നമുക്കാവണം. പലിശ മാത്രമല്ല, അന്യായമായ ധനം. നാമറിയാതെ, നമ്മില് നിന്നുണ്ടാകുന്ന വഞ്ചനകളിലൂടെ നമ്മുടെ കൈയില് പണം വന്നേക്കാം. മനഃസാക്ഷിയെ ശുദ്ധീകരിക്കുക. ദൃശ്യത്തിലും അദൃശ്യത്തിലും റബ്ബിന്റെ സാന്നിധ്യം അനുഭവഭേദ്യമാക്കുക. എങ്കില് നാം വഴിപിഴക്കില്ല.
നാഥാ, പ്രകാശം പരത്തുന്ന ഈ സംഘത്തിന് ലോകത്തിനു മുഴുവന് പ്രകാശം കൊടുക്കാനുള്ള ഊര്ജം നീ പ്രദാനം ചെയ്യേണമേ. ആമീന്. ആമീന്.
വസ്സലാം...

Wednesday, April 6, 2011
ഖുര്ആനിലെ അദ്ഭുതങ്ങള്
ഖുര്ആനിലെ അദ്ഭുതങ്ങള് അവസാനിക്കുന്നില്ല. അത് ഓരോ കാലത്തിനെയും വെല്ലുവിളിച്ചുകൊണ്ട് മുന്നേറുകതന്നെ ചെയ്യും. കാരണം, അതവതരിച്ചത് ലോകരക്ഷിതാവായ അല്ലാഹുവില്നിന്നാണ്. ഒന്നുകൂടി തെളിയിച്ചു പറയട്ടെ, അല്ലാഹു ഉണ്ടെന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഖുര്ആന്.
പ്രപഞ്ചം, ഖുര്ആന്, നമ്മുടെ മനസ്സ് - മൂന്നും അനന്തമാണ്. ഒപ്പം മൂന്നും പരസ്പരപൂരകവുമാണ്. മനസ്സിന്റെ ആഴം നമുക്ക് കാണാനാവില്ല. മറ്റാര്ക്കും കാണാനാവില്ല. പ്രപഞ്ചത്തിലേക്ക് കണ്ടോടിക്കൂ. അതിന് വല്ല അറ്റവും കാണുന്നുണ്ടോ? ഖുര്ആന് നോക്കുക, ചിന്തിക്കുക. അതിനും ഇല്ല ഒരന്ത്യം. നാഥാ! എന്തൊരദ്ഭുതങ്ങളാണ്. നീ ഈ മൂന്നിലും നിറച്ചിട്ടുള്ളത്. അപ്പോള്, ഇതിന്റെയൊക്കെ നാഥനും നിയന്താവുമായ നീ ആരായിരിക്കും? അല്ലാഹുവിനെ സംബോധന ചെയ്യാന് "നീ' എന്ന വാക്കൊക്കെ അപൂര്ണമാണ്. എന്തെങ്കിലും സംബോധന ചെയ്യണ്ടേ എന്നു കരുതി ആ വാക്ക് ഉപയോഗിക്കുകയാണ്.
എന്താണ് നമസ്കാരം? എല്ലാം തന്റെ സ്രഷ്ടാവിന്റെ മുമ്പില് സമര്പ്പിക്കുന്ന ഉന്നതവും ഉദാത്തവുമായ ആരാധന. അതിന്റെ സമയ-സംഖ്യകളെപ്പറ്റി ഖുര്ആന് വല്ല സൂചനകളും നല്കുന്നുണ്ടോ എന്ന് നോക്കാം. ഖുര്ആന്റെ ചില സൂക്തങ്ങളെ സൂക്ഷ്മനിരീക്ഷണം നടത്തിയാല് നമസ്കാരവും 5 ഉം സുദൃഢമായ ബന്ധമുള്ളതായി കണ്ടെത്താന് കഴിയും. ഖുര്ആനില് "അഖിമിസ്സ്വലാഹ്' - നീ നമസ്കാരം നിലനിര്ത്തുക എന്ന് അഞ്ചുതവണയാണ് പറഞ്ഞിട്ടുള്ളത്. നമസ്കാരങ്ങള് എന്നര്ഥം വരുന്ന "സ്വലവാത്' എന്ന പദവും അഞ്ചുതവണ ഉപയോഗിക്കപ്പെട്ടിരിക്കുന്നു. ഇനിയും നോക്കാം - ""നിങ്ങള് നമസ്കാരം നിലനിര്ത്തുക' എന്നര്ഥം വരുന്ന "അഖിമിസ്സ്വലാഹ്' എന്ന് 12 തവണ ഖുര്ആനില് വന്നിരിക്കുന്നു. അഖിമിസ്സ്വലാഹ് 5 ഉം അഖീമുസ്സ്വലാഹ് 12 ഉം കൂടി 17 തവണ വന്നിരിക്കുന്നു. നോക്കൂ, 5 നേരങ്ങളിലായി നാം 17 റക്അത്താണ് നമസ്കരിക്കുന്നത്.
ഇനിയും ഉണ്ട് ചില കൗതുകങ്ങള്. സൂറഃ അല്ബഖറ 238-ാം സൂക്തം ഒന്ന് പരിശോധിക്കുക: "നിങ്ങള് നമസ്കാരങ്ങളെ ശ്രദ്ധിക്കുക. പ്രത്യേകിച്ച് മധ്യനമസ്കാരത്തെ (അസ്ര്) നിങ്ങള് അല്ലാഹുവിനുവേണ്ടി അടങ്ങിയൊതുങ്ങി നില്ക്കുക. (അഥവാ നമസ്കരിക്കുക). ഈ സൂക്തത്തെ നമുക്ക് മൂന്ന് ഖണ്ഡങ്ങളാക്കാം.
"ഹഫിളൂ അലസ്സ്വലാഹ്...'
"വസ്സ്വലാതുല് വുസ്ഥാ...'
"വ ഖൂമൂ ലില്ലാഹി...'
ഇത് നമസ്കാരത്തെപ്പറ്റി കല്പിക്കുന്ന ഒരു സുപ്രധാന സൂക്തമാണ്. ഇതിലെ ആദ്യത്തെയും അവസാനത്തെയും വാക്കുകളെ ഒന്ന് പരിശോധിക്കുക. ഓരോന്നിലും 5 വീതം അക്ഷരങ്ങളാണുള്ളത്. ഒരിക്കലും ആ രണ്ടു വാക്കുകളും അങ്ങനെയല്ല സാധാരണ എഴുതാറ്. എന്നാല്, ഖുര്ആനില് ഇങ്ങനെയാണ് എഴുതിക്കാണുന്നത് (റസ്മുല് ഉസ്മാനി എഴുത്തുകള് പരിശോധിക്കുക). ഇനി ഈ മൂന്ന് ഖണ്ഡങ്ങളിലെ ആദ്യത്തെയും അവസാനത്തെയും ഖണ്ഡങ്ങളുടെ അക്ഷരങ്ങള് പരിശോധിക്കുക. 14 അക്ഷരങ്ങളാണെന്നു കാണാം. അതില് "സ്വലാത്തി'ന് അലിഫ് ഇല്ലാതെയാണിവിടെ ഉള്ളത്. അലിഫ് ഉണ്ടായിരുന്നെങ്കില് 15 ആകുമായിരുന്നു എണ്ണം. അപ്പോള് 14 അക്ഷരങ്ങളിലായി മുമ്മൂന്ന് വാക്കുകള് കൊണ്ട് "വസ്സ്വലാതുല് വുസ്ഥാ' എന്നതിന്റെ അപ്പുറവും ഇപ്പുറവും ഭദ്രമാക്കപ്പെട്ടിരിക്കുന്നു. 14+3=17. ഒരു കാര്യം കൂടി - അഖീമുസ്സ്വലാത്' എന്ന വാചകം 12 തവണ ആവര്ത്തിക്കപ്പെട്ടതുമായി നമസ്കാരവുമായി വല്ല ബന്ധവും ഉണ്ടോ എന്ന് നോക്കാം. നബി (സ) പറയുകയുണ്ടായി. ""ഒരു ദിവസം ആരെങ്കിലും 12 റക്അത്ത് സുന്നത്ത് നമസ്കരിച്ചാല് അവന് ഒരു ഭവനം സ്വര്ഗത്തില് തയ്യാറാക്കപ്പെട്ടിരിക്കും.''
പറഞ്ഞുവരുന്നത്, മുതവാതിറായ ഹദീസുകളിലൂടെ ഫര്ദ് നമസ്കാരം 5 നേരമാണെന്ന് നാം ഉറച്ചു വിശ്വസിക്കുന്നു. എന്നാല്, ഖുര്ആനില് പറഞ്ഞിട്ടില്ല എന്നും പറഞ്ഞ് 3 തവണ നമസ്കരിക്കുന്നവര്ക്ക് ഖുര്ആന് സംഖ്യാ അമാനുഷികതയിലൂടെ എന്തെങ്കിലും സൂചനകള് നല്കുന്നുണ്ടോ എന്ന് ഖുര്ആന് സൂക്തങ്ങളിലൂടെ നടത്തിയ ഒരു സഞ്ചാരമാണിത്.
kaheel7 സൈറ്റിനോട് ഈ പഠനം കടപ്പെട്ടിരിക്കുന്നു. അബ്ദുദ്ദാഇം കഹീല് എന്ന ആധുനിക ഖുര്ആന് പണ്ഡിതനെപ്പറ്റി ഒരുപാട് പറയാനുണ്ട്. വൈകാതെ അദ്ദേഹത്തെ നമുക്ക് പരിചയപ്പെടാം. ഇന്ശാ അല്ലാഹ്...
ഖുര്ആന് പഠിക്കുകയും ചിന്തിക്കുകയും ജീവിതത്തിലേക്ക് പകര്ത്തുകയും ചെയ്യുന്ന ഭാഗ്യവാന്മാരില് അല്ലാഹു നമ്മെയെല്ലാം ഉള്പ്പെടുത്തട്ടെ ആമീന്. ഖുര്ആനാകുന്ന ആഴക്കടലിലെ മുത്തും പവിഴവും വാരിയെടുത്ത് ആസ്വദിക്കുന്ന ഉന്നതരില് റബ്ബ് നമ്മെയെല്ലാം ഉള്പ്പെടുത്തട്ടെ. ആമീന്.
ഖുര്ആന് അല്ലാഹു നമുക്കുവേണ്ടി ഒരുക്കിയ വിഭവസമൃദ്ധമായ സദ്യയാണ് എന്ന് ഹദീസില് കാണാം.
"അല്ഖുര്ആനു മഅ്ദബത്തുല്ലാഹ്...'
ആ സദ്യയുണ്ണന്നവനാണ് ജീവിതത്തിലെ ഏറ്റവും ഭാഗ്യവാന്.
"ഖൈറുക്കും മന് തഅല്ലമല് ഖുര്ആന വ അല്ലമഹു' - ഖുര്ആന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവനാണ് നിങ്ങളില് ഉത്തമന്.
വസ്സലാം,
സ്വന്തം സബിത

Thursday, March 24, 2011
തിരുമുടി വിവാദവും മുഅ്ജിസത്തുകളും
അല്ലാഹുവേ, നീ ഞങ്ങളെയെല്ലാം സത്യമാര്ഗത്തില് ഉറപ്പിച്ചുനിര്ത്തേണമേ...
മുസ്ലിം ഉമ്മത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? "തിരുമുടി'യുമായി ബന്ധപ്പെട്ട് എത്ര മെയിലുകളാണ് ഒന്നുരണ്ടാഴ്ചയായി കിട്ടിയിട്ടുള്ളത്! ഈ ചര്ച്ചകളിലൂടെ എന്ത് ഗുണമാണ് മുന്നോട്ടു വെച്ചിട്ടുള്ളത്? അറിയാതെ ചോദിക്കുകയാണ്, എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടോ? ആളുകളിലാരെങ്കിലും ശിര്ക്കില്നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെങ്കില് നല്ലത്.
നമ്മുടെ മുമ്പില് വിശുദ്ധ ഖുര്ആനുണ്ട്, തിരുചര്യയുണ്ട്. അതില് എത്രയെത്ര അദ്ഭുതങ്ങള്! ഈ ലോകത്തെ സര്വതിനെയും അതിജയിക്കാന് പോന്നവ. ഖുര്ആനിലെ ഓരോ സൂക്തവും അദ്ഭുതങ്ങളാണ്. യൂസുഫ് (അ) ധാന്യങ്ങള് കേടാകാതിരിക്കാന് "അവയുടെ കതിരുകളില്തന്നെ വെക്കുക' എന്ന് നിര്ദേശിച്ചതിന്റെ അദ്ഭുതം ഇന്ന് ശാസ്ത്രം കണ്ടെത്തിക്കഴിഞ്ഞു. കതിരോടെ സൂക്ഷിക്കപ്പെടുന്ന ധാന്യങ്ങള് 15 വര്ഷം വരെ കേടാകാതെ നിലനില്ക്കുമത്രെ.
""ഏഴ് തടിച്ച പശുക്കളും ഏഴ് മെലിഞ്ഞ പശുക്കളും. ഏഴ് പച്ചക്കതിരുകളും ഏഴ് ഉണക്ക കതിരുകളും ഏഴ് ക്ഷേമവര്ഷങ്ങളും ഏഴ് ക്ഷാമവര്ഷങ്ങളും.'' (സുറത്ത് യൂസുഫ്)
ചില മുസ്ലിം ശാസ്ത്രജ്ഞര് രണ്ടുതരത്തിലുമായി രണ്ടുവര്ഷം ധാന്യങ്ങളെ സൂക്ഷിച്ചുവെച്ചു. പിന്നീടവയെ (കതിരോടെയുള്ളതും കതിരില്നിന്ന് വേര്പെടുത്തപ്പെട്ടതും) ലബോറട്ടറി പരിശോധനകള്ക്കു വിധേയമാക്കി. എല്ലാ ഗുണങ്ങളിലും കതിരോടെ സൂക്ഷിക്കപ്പെട്ടവയില് ഒരുപാട് മേന്മയുള്ളതായി തെളിയിക്കപ്പെട്ടിരിക്കുന്നു. 55a.net എന്ന അറബി സൈറ്റില് അതിന്റെ വളരെ വിസ്താരമായ ഒരു പഠനമുണ്ട്. യൂസുഫ് (അ)യുടെ കാലഘട്ടം 3600 കൊല്ലത്തിലധികമായി. അന്നവിടെ നടന്ന കാര്യം (2000 വര്ഷത്തിനുശേഷം) പ്രചാകനായ മുഹമ്മദ് (സ)യ്ക്ക് ദിവ്യബോധനമായി നല്കിയ കാര്യം നാമോര്ത്തുനോക്കുക.
തിരുമുടിക്കുണ്ടെന്നു പറയപ്പെടുന്ന മുഅ്ജിസത്തുകളേക്കാള് എത്ര ഉന്നതമായ അമാനുഷികതയാണതൊക്കെ. ശാസ്ത്രത്തിനും ഏറെ മുന്നില് നടന്ന മഹാന്മാരായ യൂസുഫ് (അ)യും മുത്തുനബി (സ)യും. ഇതൊക്കെ പുറത്തു വന്നാല് എല്ലാവര്ക്കും നില്ക്കക്കള്ളിയില്ലാതാകും.
അതിനാല്, മുടിവിവാദത്തെ നമുക്ക് വിടാം. ഇസ്ലാമിന്റെ സുന്ദരവും ബൃഹത്തുമായ നിയമപദ്ധതിയെ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലേക്കും പകര്ത്താം. അത്തരം ഒരു സമൂഹമാണ് ഇക്കാലഘട്ടത്തിലെ ഏറ്റവും വലിയ അമാനുഷികത എന്ന് തിരിച്ചറിയാന് ബുദ്ധിയും ബോധവുമുള്ള എല്ലാവരെയും സര്വശക്തന് അനുഗ്രഹിക്കട്ടെ. ആമീന്.
സര്വശക്തനായ നാഥാ! ഈ സമുദായത്തിന് നീ യഥാര്ഥ വഴി കാട്ടിക്കൊടുക്കേണമേ. സത്യത്തെ സത്യമായി കാണിക്കുകയും അത് പിന്പറ്റാന് ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യേണമേ. അസത്യത്തെ അസത്യമായി കാണിക്കുകയും അതില്നിന്ന് മാറിനില്ക്കാനും നീ ഞങ്ങളെ അനുഗ്രഹിക്കണേ. ആമീന്.
സ്വന്തം ടീച്ചര്
Saturday, March 19, 2011
രക്തസാക്ഷ്യം
ആതുരാലയത്തിലെ ശസ്ത്രക്രിയാമുറിയില്
ഒലിച്ചിറങ്ങിയ രക്തത്തിന്
കാരുണ്യത്തിന്റെ ഗന്ധമായിരുന്നു.
കശാപ്പുശാലയില് കാലിയുടെ
കണ്ഠത്തില് നിന്നൊലിച്ച രക്തത്തിന്
വിശപ്പിന്റെ ഗന്ധമായിരുന്നു.
നീതിമാനായ നിയമപാലകന്റെ
തലയോട്ടി പിളര്ന്നുപാഞ്ഞ വെടിയുണ്ടയില്
പതിഞ്ഞ രക്തത്തിന്
രക്തസാക്ഷിയുടെ ഗന്ധമുണ്ടായിരുന്നു.
അധിനിവേശ സൈന്യത്തിന്റെ
വെടിയുണ്ടയേറ്റ് തകര്ന്ന കുഞ്ഞിന്റെ
നെഞ്ചില് നിന്നൊലിച്ചിറങ്ങിയ രക്തത്തിന്
ആരാമങ്ങളിലെ മുഴുവന് പൂക്കളില്
നിന്നുമുതിര്ന്ന സുഗന്ധത്തെക്കാളും
സൗരഭ്യമേറിയിരുന്നു.
അവനെയോര്ത്തു കരഞ്ഞ
മാതാവില് നിന്നുതിര്ന്ന കണ്ണുനീരിന്
രക്തത്തിന്റെ ഗന്ധമായിരുന്നു.
-സിദ്ധിക്ക് പറവൂര്
siddikparavoor@rediffmail.com
ഒലിച്ചിറങ്ങിയ രക്തത്തിന്
കാരുണ്യത്തിന്റെ ഗന്ധമായിരുന്നു.
കശാപ്പുശാലയില് കാലിയുടെ
കണ്ഠത്തില് നിന്നൊലിച്ച രക്തത്തിന്
വിശപ്പിന്റെ ഗന്ധമായിരുന്നു.
നീതിമാനായ നിയമപാലകന്റെ
തലയോട്ടി പിളര്ന്നുപാഞ്ഞ വെടിയുണ്ടയില്
പതിഞ്ഞ രക്തത്തിന്
രക്തസാക്ഷിയുടെ ഗന്ധമുണ്ടായിരുന്നു.
അധിനിവേശ സൈന്യത്തിന്റെ
വെടിയുണ്ടയേറ്റ് തകര്ന്ന കുഞ്ഞിന്റെ
നെഞ്ചില് നിന്നൊലിച്ചിറങ്ങിയ രക്തത്തിന്
ആരാമങ്ങളിലെ മുഴുവന് പൂക്കളില്
നിന്നുമുതിര്ന്ന സുഗന്ധത്തെക്കാളും
സൗരഭ്യമേറിയിരുന്നു.
അവനെയോര്ത്തു കരഞ്ഞ
മാതാവില് നിന്നുതിര്ന്ന കണ്ണുനീരിന്
രക്തത്തിന്റെ ഗന്ധമായിരുന്നു.
-സിദ്ധിക്ക് പറവൂര്
siddikparavoor@rediffmail.com
Subscribe to:
Posts (Atom)