Monday, July 9, 2012

മൊബൈല്‍ഫോണ്‍ തകര്‍ത്ത കുടുംബം

ശിഥിലമാകുന്ന വിവാഹബന്ധങ്ങള്‍ വായിച്ച പലരും കുറച്ചുകൂടി എഴുതാമായിരുന്നു എന്നറിയിക്കുകയുണ്ടായി. ഞങ്ങളുടെ കുടുംബമാസികയായ സൗഹൃദത്തിന്റെ റമദാന്‍ പതിപ്പിലേക്ക് അയച്ച ലേഖനമാണത്. അതിനാലാണത് ചുരുങ്ങിപ്പോയത്.

മൂന്നുനാലു ദിവസം മുമ്പ് എന്റെ മനസ്സിനെ വല്ലാതെ ഉലച്ച ഒരു കാര്യമുണ്ടായി. സ്‌കൂളിലേക്ക് ചെന്നതും എന്റെ വളരെ അടുത്ത സുഹൃത്തായ ലിസി ടീച്ചര്‍ പറയുകയാണ്: 'ടീച്ചര്‍, ആ സ്ത്രീയെ ഒന്ന് പറഞ്ഞുവിട്.' നോക്കുമ്പോള്‍ ഒരു സ്ത്രീ തന്റെ മകളെ കാണാനായി സ്‌കൂളില്‍ വന്നിരിക്കുകയാണ്. മുഖമൊക്കെ വല്ലാതെയിരിക്കുന്നുണ്ട്. പരിഭ്രമം, വെറുപ്പ് ഒക്കെയുണ്ട്. അതിനിടയില്‍ സ്റ്റാഫ്‌റൂമില്‍നിന്ന് കേട്ടു, 'ആ... ഓടിപ്പോയ പെണ്ണല്ലേ അത്?' ഞാനാ സ്ത്രീയെ കുറച്ചു ദൂരേക്ക് മാറ്റിക്കൊണ്ടുപോയി, തണലില്‍നിന്ന് സംസാരിക്കാന്‍ തുടങ്ങി. രണ്ടുകൊല്ലം മുമ്പ് ഭര്‍ത്താവും രണ്ടു മക്കളും ഉള്ള കുടുംബത്തില്‍നിന്ന് മൊബൈലിലൂടെ പരിചയപ്പെട്ട്, സൗഹൃദം പ്രയത്തിനു വഴിമാറി, വീടുവിട്ട് മറ്റൊരു പുരുഷന്റെ കൂടെ ജീവിക്കുന്ന സ്ത്രീയാണ്. അവരുടെ സംസാരം സ്വന്തത്തെ കുറ്റപ്പെടുത്തുന്നതായിരുന്നു. ഇടയ്ക്കിടെ മുളപൊട്ടുന്ന രൂപത്തില്‍ പൊട്ടിപ്പൊട്ടി കരയുന്നുമുണ്ട്.

ഞാന്‍ വല്ലാത്തൊരവസ്ഥയിലായി. 'ടീച്ചറേ, എനിക്കെന്റെ മോളെ ഒന്ന് കണ്ടാല്‍ മാത്രം മതി. അവള്‍ക്ക് സുഖമാണോ എന്നറിഞ്ഞാല്‍ മതി.' ഏതൊരു മാതൃഹൃദയവും വിതുമ്പിപ്പോകുന്ന സന്ദര്‍ഭം. അവര്‍ ഇപ്പോള്‍ രണ്ടുകൊല്ലമായി നാഗൂരിലാണ്. കുറേ അന്ധവിശ്വാസങ്ങളും സംസാരത്തില്‍ ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. കുട്ടി സ്‌കൂളിലുണ്ടെന്നും ലിസി ടീച്ചര്‍ കാട്ടിക്കൊടുക്കുന്നില്ല എന്നുമാണ് സ്ത്രീ തെറ്റിദ്ധരിച്ചിരിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ എനിക്ക് ആ സ്ത്രീയോട് ദയാവായ്‌പോടുകൂടി സംസാരിക്കാതെ നിവൃത്തിയില്ലാതായി. ചെയ്തുവെച്ചിരിക്കുന്ന ഭീകരമായ കുറ്റത്തിന്റെ ചിത്രം അല്പസമയത്തേക്കെങ്കിലും എനിക്ക് മനസ്സില്‍നിന്ന് മാറ്റിവെക്കേണ്ടിവന്നു.

അവള്‍ പോകാനുണ്ടായ കാരണമാണ് ഇപ്പോഴും എന്നെ അദ്ഭുതപ്പെടുത്തുന്നത്. പരിചയപ്പെട്ട യുവാവിന് പലപ്പോഴായി എട്ടു പവനോളം സ്വര്‍ണം കൊടുത്തുപോയി. ഭര്‍ത്താവ് സ്വര്‍ണമെവിടെ എന്ന് ചോദിച്ചാല്‍ പറയാന്‍ മറുപടി ഇല്ലാതായതിനാല്‍ ഇടംവലം നോക്കാതെ ഇറങ്ങിപ്പോയതാണത്രെ! ഒരു മൊബൈല്‍ബന്ധത്തിന് ഇത്ര ഭയങ്കരമായ ഭീകരത ചെയ്യാനാകുമല്ലോ എന്നോര്‍ത്ത് ഞാന്‍ ഞെട്ടിപ്പോയി. മണ്ടത്തരം എന്നല്ലാതെ എന്ത് പറയാന്‍? നന്നായി ജീവിച്ച ഒരു കുടുംബത്തെ തകര്‍ക്കാന്‍ വന്ന വില്ലന്‍.

പടച്ചവനേ, സര്‍വശക്താ... ഒരു കുടുംബത്തിനും ഇത്തരം വിധി വയ്ക്കല്ലേ. ആ സ്ത്രീയുടെ ദൈന്യാവസ്ഥ കണ്ട് ഞാനും കരഞ്ഞുപോയി. എത്ര ഭീകര തെറ്റും പടച്ചവന്‍ പൊറുത്തുകൊടുക്കും. പക്ഷേ, മനുഷ്യര്‍ പൊറുക്കില്ലല്ലോ. അവരുടെ യാചനക്കൊടുവില്‍ ഞാനവര്‍ക്ക് വാക്കുകൊടുത്തു. നാളെ മകള്‍ വന്നിട്ട് ഞാന്‍ ചോദിക്കാം, 'മോള്‍ക്ക് ഉമ്മയെ കാണണമെന്നുണ്ടോ' എന്ന്. സമ്മതമാണെങ്കില്‍ ഞാന്‍ മുന്‍കൈയെടുക്കാം. 'അവള്‍ 'കാണണ്ട' എന്നാണ് പറയുന്നതെങ്കില്‍ മോള്‍ സഹിക്കണം.' (ആ സ്ത്രീ ചെയ്ത തെറ്റിന് ഈ ജന്മം മുഴുവന്‍ തീ തിന്നുന്ന പോലെയാണ് തോന്നിയത്). അങ്ങനെയൊക്കെ പറഞ്ഞ് അവരെ ഒരുവിധം പറഞ്ഞയച്ചു.

പിറ്റേന്ന് ഒന്നാം പിരിയഡുതന്നെ കുട്ടിയുമായി സംസാരിക്കാന്‍ ടീച്ചര്‍ എനിക്കവസരം നല്‍കി. എന്റെ ചോദ്യത്തിന് ആ മോളുടെ മറുപടി 'വേണ്ട' എന്നായിരുന്നു! തനിക്കപമാനം വരുത്തിവെച്ച ഉമ്മാനെ തനിക്കിനി കാണണ്ട. വിഡ്ഢിത്തം കൊണ്ട് ഒരു സ്ത്രീ എത്തിപ്പെട്ട വേദനാജനകമായ ഒരവസ്ഥയാണിത്. സ്‌കൂള്‍ വിട്ടുചെല്ലുമ്പോള്‍ ഉമ്മ ഇല്ലെങ്കില്‍ ദ്വേഷ്യം വരുന്ന പ്രായക്കാരിയായ ഒരു മകള്‍, ഉമ്മാനെ കാണണ്ട എന്നു കൂസലില്ലാതെ പറയണമെങ്കില്‍ ആ മോള്‍ അനുഭവിച്ച വേദനയുടെ ആഴം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

പ്രിയസുഹൃത്തുക്കളേ, തകര്‍ന്ന ഒരു കുടുംബത്തിന്റെ നേര്‍ച്ചിത്രമാണ് നാം പച്ചയ്ക്ക് ഇവിടെ കണ്ടത്. എന്താണ് പറയേണ്ടത്? ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ പെരുകുന്നു. നാമെന്ത് ചെയ്യണം? സ്‌നേഹമില്ലാത്ത ഭര്‍ത്താവായിരുന്നില്ല ആദ്യഭര്‍ത്താവ് എന്ന് ആ സ്ത്രീ തന്നെ സമ്മതിക്കുന്നു. എന്നിട്ടും പരിധികള്‍ ലംഘിച്ചുപോയ സ്ത്രീ - പ്രശ്‌നങ്ങളുടെ പരിഹാരത്തിന്റെ അടിവേരുകള്‍ ചികയുമ്പോള്‍ ഖുര്‍ആന്റെ വിധികള്‍ ആദ്യമേ ലംഘിച്ചു എന്നു കാണാനാവും - പ്രിയസഹോദരങ്ങളേ, തിന്മയില്‍നിന്ന് മറ്റുള്ളവരെ ശക്തമായി പിടിച്ചുവലിക്കാന്‍ നാം കരുത്തരാവുക. കണ്ണീര്‍ക്കയത്തിലകപ്പെട്ട ഏതാനും വ്യക്തികള്‍. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നാം സമൂഹത്തെ ഭദ്രമാക്കുക.

NB: എന്തുകൊണ്ടോ ആ സ്ത്രീ എന്നെ വിളിച്ചില്ല.

വസ്സലാം,
സ്വന്തം ടീച്ചര്‍

9 comments:

 1. ഇന്ന് അവര്‍ എന്നെ വിളിച്ചു....നാഗൂര്‍ നിന്നു....കുറെ സമാധാനിപ്പിച്ചു....ഞാന്‍ അല്ലാതെന്ത് ചെയ്യാന്‍???എന്‍റെ ഉത്തരം കേട്ട് അവര്‍ക്ക് മിണ്ടാട്ടമില്ല ....

  ReplyDelete
 2. jaleel: പരിഹാരം..!! പെറ്റമ്മ എന്ന പരിഗണന കൊടുക്കണമെന്നതിനാൽ മാത്രം ആ മകളെ പരമാവധി പറഞ്ഞ് ഒന്നു കാ‍ണാൻ സമ്മതിപ്പിക്കുന്നതിൽ തെറ്റില്ല..പടച്ചവൻ അവസരം നൽകുമോ എന്നതാണ് പ്രശ്നം...പ്രസവം കൊണ്ട് മാത്രമല്ലല്ലോ അമ്മയാകുന്നത്...മാത്രമല്ല പ്രസവവും മറ്റു പ്രയാസങ്ങളും മക്കൾഅറിയുന്നുമില്ല..അവരുടെ നിറ്ണ്ണായക ഘട്ടത്തിൽ ഇങ്ങിനെ ചെയ്തവരോട് പൊറുക്കണമെന്ന് പറയാം...പക്ഷേ അധികം പ്രതീക്ഷ വേണ്ട...

  ReplyDelete
 3. sabeee vallathoru avastha...sankadavum dheshyavum okke varunnu..... Pranayam enna oru karyathinu sugathinekkalere dhukkamanu kooduthal...aa barthavu chilappo kshamichene aa goldinte karyathil..athinu ithraem valiyoru chathi avar cheyyaruthayirunnu.....dhinam prathi nammude chuttilum immathiri sambavanghal nadannu kondeyirikkunnu.....enikkalochichittu oru ethum pidiyum kittunnilla..immathiri prblms okke enghine pariharikkum....thawakkalthu alaallah..... Aa mole orikkalum kuttam parayaan aavilla.....avalude manassile murivinte aazam kooduthalaaa...appo aa ummanodulla veruppum koodum.....yaa allah....ellarkkum samadhanam undavatte.......

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. സാബി ഇതാ ...വളരെ വലിയ ഒരു വിഷയം ആണ് പറഞ്ഞരിക്കുന്നതു ......മൊബൈല്‍ ഫോണ്‍ വരുത്തിവെക്കുന്ന ഒരു സാമൂഹിക വിപത്ത് കൂടി ആണ് ഇത്.... ആ സ്ത്രീയുടെ ഭാഗത്ത്‌ തന്നെ കുറ്റം...സ്ത്രീയാണ് അവരെ സംരഷികേണ്ടത് . എടുതുചാട്ടതിനു ജീവിത കാലം മുഴുവന്‍ യാതന അനുഭവികേണ്ടി വരുന്ന അവസ്ഥയാണ് ആ സ്ത്രീക്ക് ....ആ പെണ്‍കുട്ടിയെ നിര്‍ബന്തികാന്‍ ‍ പറ്റുവോ. ഇല്ല ... .. സമൂഹം ഇനിയും ഇതൊകെ കണ്ടു പടികേണ്ടി ഇരിക്കുന്നു .... Hashim.A
  Dubai

  ReplyDelete
 6. എത്രഭീകരതെറ്റുംപടച്ചവന്‍പൊറുത്തുകൊടുക്കും.പക്ഷേ,മനുഷ്യര്‍പൊറുക്കില്ലല്ലോ".
  അനുഭവികുന്നത് മനുഷ്യന്‍ അല്ലെ ..?നമ്മള്‍ തിരെഞ്ഞെടുത്ത ജീവിതക്രമം
  ഇത്തരം ച്യ്തികള്‍ തെറ്റുകള്‍ ആവാനും അതിന്റെ ദുരന്തം ജീവിതം മുഴുവന്‍ അനുഭവിക്കാനും ഉള്ളതാണ്.. പ്രേത്യകിച്ചു സ്ത്രീകള്‍ക്ക് ...ഇവിടെ മൊബൈല്‍ അല്ല വില്ലന്‍ ..അവരുടെ ഭര്‍ത്താവിനു അവളോട്‌ പോരുതുകൊടുക്കാന്‍ പറ്റുന്ന ഒരവസ്ഥ നമുക്ക് നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കിയെടുകെണ്ടതുണ്ട് ..അതിനു പറ്റുന്ന ഒരു മാനസിക പഠനം അല്ല നമുക്ക് കിട്ടുന്നത്...നമ്മള്‍ സ്നേഹത്തെയല്ല കൂടുതല്‍ പടികുന്നത് പാപത്തെയാണ് ... നിങ്ങള്‍ അവരുടെ ഭര്‍ത്താവിനെ ഒന്ന് കാണാന്‍ ശ്രെമിക്കു പൊറുത്തു കൊടുതെങ്കിലോ...

  ReplyDelete
 7. സ്നേഹം നടിച്ചു വശതാക്കിയവന്‍ കൈ വിട്ടാലും സ്വന്തം മക്കള്‍ പോലും തിരിഞ്ഞു നോക്കില്ല ..
  ആര്‍ക്കും ഇത പോലെ ഉള്ള ഒരു അവസ്ഥയും ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ...

  ReplyDelete
 8. യഥാര്‍ത്ഥത്തില്‍ ജാഗ്രത പുലര്തെണ്ടവര്‍ സ്ത്രീകള്‍ തന്നെ ,അവരുടെ ജീവിതം ഒരു നൂല്‍ പാലത്തില്‍ ആണ് .
  ഒരിക്കല്‍ ഒരു വീഴ്ച സംഭവിച്ചാല്‍ അതിന്റെ ദുരന്തം ജീവിതാന്ത്യം വരെ നീളും .പിന്നെ കര കയറാന്‍ കഴിയില്ല .
  ആ ബോധ്യം സ്ത്രീകള്‍ക്ക് ഇല്ലാത്ത കാലത്തോളം ഇതു എവിടെയും എപ്പോഴും സംഭവിക്കാം.

  ReplyDelete