Sunday, July 24, 2011


കുറ്റകൃത്യങ്ങളി‍ല്‍ നിന്ന് എങ്ങിനെ രക്ഷപ്പെടാം

നമുക്കു ചുറ്റും കുറ്റകൃത്യങ്ങ‌‌ള്‍ നടന്നു കൊണ്ടിരിക്കുന്നു.നാമും പലപ്പോഴും
കുറ്റങ്ങളിലേക്ക് വഴുതി വീഴുന്നു.ഈ സമൂഹത്തേയും നമ്മേയും രക്ഷിക്കാന്‍ എന്തുണ്ട് മാര്‍ഗം എന്ന് ഓരോ മനഷ്യമനഃസ്സാക്ഷി‍യും ആത്മാര്‍ഥമായിഅനേഷിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.ഖുര്‍ആനും ഹദീസും ഈ പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം നിര്‍ദ്ദേശിക്കുന്നുണ്ടോ എന്ന് നമുക്കൊന്ന് പരിശോധിക്കാം.അല്ലാഹു അനുഗ്രഹിക്കട്ടെ!
1.നമസ്ക്കാരം മുറുകെ പിടിക്കല്‍.അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടതും പ്രാധാന്യമുള്ളതുമായപ്രവര്‍ത്തനമാണ് നമസ്ക്കാരം.അത് നന്മയുടെ കവാടത്തിലേക്കുള്ള താക്കോലാണ്.അതുപേക്ഷിക്കന്നതിലൂടെ തിന്മയുടെ ഗര്‍ത്തത്തിലാണവന്‍.ഖുര്‍ആന്‍പറയുന്നു.പകലിന്റെ 2 അറ്റങ്ങളിലുംരാത്രിയുടെ യാമങ്ങളിലുംനീ നമസ്ക്കാരം നിലനിര്‍ത്തുക!തീര്‍ച്ചയായും നന്മകള്‍ തിന്മകളെ മായ്ച്ചുകളയും.ഇത് ഓര്‍മിക്കുന്നവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാകുന്നു.(സൂറത്തു ഹൂദ്) .
എത്ര തെറ്റുകള്‍ ചെയ്യുന്നവരായാലും അവരും നമസ്ക്കാരം കൈവിടാതിരിക്കട്ടെ.തീര്‍ച്ചയായും,വൈകിയാണെങ്കിലും നമസ്ക്കരിക്കുന്നവന്‍ വിജയിക്കും.തിന്മകളെ ചെറുത്ത് തോല്‍പ്പിക്കാന്‍ അവന്റെ നമസ്ക്കാരം അവനെ പ്രാപ്തനാക്കുംകാരണം,നമസ്കാരം ഉപേക്ഷിക്കുന്നതിലൂടെ അവന്‍ കൂടുതല്‍ഭീകരമായ തെറ്റുകളിലേക്ക് വഴുതിപ്പോകും.കാരണം,സദാസമയവും അവനെ നന്മയിലേക്ക് നീക്കാനുള്ള കരുത്ത്നമസ്കാരത്തിനുണ്ട്.അതല്ലാതെ,താന്‍ ഏതായാലും തെറ്റുകളില്‍ ജീവിക്കുന്നു..ഇനി നമസ്കരിച്ചിട്ടെന്ത് ഫലം?എന്ന് ഒരിക്കലും ചിന്തിക്കരുത്.അത് പൈശാചികനായ തോന്നിപ്പിക്കലാണ്.കാരണം,നമസ്കാരം ഉപേക്ഷിക്കുന്നതിലൂടെ അവന്‍ കൂടുതല്‍ഭീകരമായ തെറ്റുകളിലേക്ക് വഴുതിപ്പോകും.കാരണം,സദാസമയവും അവനെ നന്മയിലേക്ക് നീക്കാനുള്ള കരുത്ത്നമസ്കാരത്തിനുണ്ട്.കാരണം,ഏതൊരു മനുഷ്യനിലുംനമുക്കുള്ള പ്രതീക്ഷ അവന്‍ നമസ്ക്കരിക്കാറുണ്ടോ എന്നതിലാണ്.ഖുര്‍ആന്‍ പറയുന്നു.നിനക്ക് ബോധനം നല്‍കപ്പെട്ട ഗ്രനഥം നീ പാരായണംചെയ്യുക.നമസ്കാരം നിലനിര്‍ത്തുക.തീര്‍ച്ചയായും,നമസ്കാരം തിന്മകളില്‍നിന്നും മ്ലേച്ഛതകളില്‍ നിന്നും തടയുന്നു.തീര്‍ച്ചയായും അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാണ്ഏറ്റവും മഹത്തായത്.നിങ്ങള്‍ ചെയ്യുന്നത് അല്ലാഹു അറിയുന്നുണ്ട്.(العنكبوت45)
2.ദൃഷ്ടികളെ നിയന്ത്രിക്കുക.തിന്മകളില്‍ ആപതിക്കാതിരിക്കാന്‍ ഖുര്‍ആന്‍ നമുക്കൊരുപാട് സുവര്‍ണ്ണാവസരങ്ങള്‍ ചൂണ്ടിക്കാട്ടിത്തരുന്നുണ്ട്.അതില്‍പ്രധാനമായ ഒന്നാണ് നോട്ടം നിയന്ത്രിക്കുക എന്നത്.എത്ര മനുഷ്യരാണ് നോട്ടത്തിലെ ആപത്തുകളില്‍ പെട്ട്തന്റെ ധനം,അഭിമാനം,സമയംഎന്നിവ നഷ്ടപ്പെടുത്തിയത്?അമൂല്യമായ ജീവന്‍ വരെ ഈ ഒരു ദുഷ് പ്രവര്‍ത്തിമൂലം നഷ്ടപ്പെടുത്തിയിരിക്കുന്നു.
അതിനാല്‍,ഈനിമിഷം മുതല്‍ ഹറാമുകളില്‍ നിന്ന് കണ്ണുകളെ അകറ്റുക.ശാസ്ത്രം വരെ സമ്മതിച്ച ഒരു കാര്യമുണ്ട്.അധികമായ വൈകാരികതയുള്ള നോട്ടം ഓര്‍മ്മശക്തിയെ ബാധിക്കുമത്രെ!പ്രതിരോധശക്തിയെ തകാറിലാക്കാനും ഈ പ്രവര്‍ത്തിക്ക് കഴിയും.കൂടാതെ മറ്റുപല ശാരീരിക-മാനസിക പ്രയാസങ്ങള്‍ക്കും ഇതു വഴി വെക്കുന്നു.ഒരു അറബിക്കവിത ഇങ്ങിനെ വായിക്കാം.كل الحوادث مبدؤهامن النظر
فمعظم النارمن مستصغرالشرر
كم نظرةفتكت في قلب صاحبها
فتك السهام بلاقوس ولا تر
എല്ലാഅപകടങ്ങളുടേയുംആരംഭം നോട്ടത്തില്‍ നിന്നാണ്.ഒരു ചെറിയതീപ്പൊരിയില്‍ നിന്നാണ് വന്‍ തീപ്പിടുത്തമുണ്ടാകുന്നത്.അന്പും വില്ലുംഇല്ലാതെ തന്നെ എത്ര ഹൃദയങ്ങളെയാണ് നോട്ടം എന്നത് കുത്തിക്കീറിയത്!!ഇത് തലച്ചോറിലെ ഒരു നാഡീകോശമാണ്.ചിന്തകളെ ശേഖരിക്കുന്ന സ്ഥലമാണ്.മനുഷ്യന്‍ ആവര്‍ത്തിച്ച് സംസാരിക്കുന്നത് അവന്റെ ആന്തരികബുദ്ധിയില്‍ വലിയ സ്വാധീനമുണ്ടാക്കുന്നതായി മാനസികവിദഗ്ദര്‍ വിലയിരുത്തുന്നു.മനുഷ്യസ്വഭാവത്തെ മാറ്റാന്‍ വരെ ഇതിന് കഴിയും.അത് ആവര്‍ത്തനം കൊണ്ട് സംഭവിക്കുന്നതാണ്.ചീത്ത മനഃസ്സാക്ഷിയെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സംസാരിച്ച് മാറ്റിയെടുക്കാനും കഴിയു.(ധാരാളം അനുഭവങ്ങള്‍ നമുക്ക് ചുറ്റുും കാണാന്‍ കഴിയും.)അതിനാല്‍ ആവര്‍ത്തിച്ച് استغفار (പാപമോചനപപ്രാര്‍ത്ഥന)നടത്തുക.ഖുര്‍ആന്‍ പറയുന്നു,തിന്മ ചെയ്തവരും പിന്നീട് പശ്ചാത്തപിച്ചവരും വിശ്വസിച്ചവരും ഉണ്ടല്ലൊ?തീര്‍ച്ചയായും നിന്റെ നാഥന്‍ വീണ്ടും പൊറുക്കുന്നവനും കരുണാനിധിയുമാണ്.(അല്‍ അഹ്സാബ്‌,153)
3.കുറ്റത്തേക്കാള്‍ അപകടകരമാണ് കുറ്റകൃത്യത്തില്‍ ഉറച്ച് നില്‍ക്കുക എന്നത്.മനുഷ്യ മനസ്സിന്റെ ചിന്തകള്‍ക്ക് അവന്റെ സ്വഭാവത്തെ മാറ്റാന്‍ കഴിയുമെന്ന് നാം മനസ്സിലാക്കിയല്ലൊ.അപ്പോള്‍ ഒരാള്‍സ്ഥിരമായി മോഷണത്തെപ്പറ്റി ചിന്തിക്കുന്നു എന്ന് കരുതുക.അങ്ങിനെ,ആ ചിന്ത അവനെ പൂര്‍ണ്ണമായും കീഴ്പ്പെടുത്തുകയും ഒരു തവണയെങ്കിലും ആ പ്രവര്‍ത്തനം നടത്തുകയും ചെയ്യുമത്രെ!കാരണം,അവന്‍ ആ ചിന്തക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു.നേരേ മറിച്ച് മറ്റൊരാള്‍ കളവിനെപ്പറ്റി ,അത് തെറ്റാണ്,നിഷിദ്ധനാണ്,പടച്ചവന്റെയടുത്ത് നിന്ന് കഠിനമായി ശിക്ഷ ലഭിക്കും,എത്ര ചെറുതും വലുതും മോഷ്ടിക്കരുത് എന്നാണ് ഒരാള്‍ടെ ചിന്തയെങ്കില്‍,എല്ലാ സന്ദര്‍ഭങ്ങളും ഒത്ത് വന്നാലും അവന്ന് അത് എടുക്കാന്‍ സാധിക്കുകയില്ല.സുബ്ഹാനല്ലാ...മനുഷ്യമനസ്സി
നെ ഈ വിധത്തില്‍ പ്രോഗ്രാം ചെയ്ത റബ്ബ് പരിശുദ്ധന്‍!!!
ഇത്തരത്തില്‍ മനുഷ്യന് തന്നെ നന്മയില്‍ തളച്ചിടാന്‍ ഒരു വലിയ പരിധി വരെ സാധിക്കും എന്നാണ് നമുക്ക് മനസ്സിലാകുന്നത്.താന്‍ ഹറാമിനോടടുക്കുകയില്ല എന്ന് തീരുമാനിക്കുകയും അങ്ങിനെ ജീവിക്കുകയും ചെയതാല്‍ അവന്‍ വഴി പിഴക്കാനുള്ള സാധ്യതയുടെ സൂചി താനേ ചാഴ്ന്നുകൊണ്ടിരിക്കും.അപ്പോള്‍ അവന്ന് ഒരിക്കലും ഹറാമില്‍ ആനന്ദം ലഭിക്കാത്ത അവസ്ഥ വന്ന് ചേരും.


പുതിയ ഗവേഷണം നമുക്കിങ്ങനെ വായിക്കാം.നോട്ടത്തിലൂടെ വികാരത്തിനടിമപ്പെടുന്നവര്‍ക്ക് ധാരാളം രോഗസാധ്യതകളുണ്ട്.തലച്ചോര്‍ പല ഹോര്‍മോണുകളും പുറത്ത് വിടുന്നുണ്ട്.അത ശരീരത്തില്‍ ആഘാതമുണ്ടാക്കുന്നു.കാരണം,ഹറാമിലേക്കുള്ള ആവര്‍ത്തിച്ചുള്ള നോട്ടവും ചിന്തകളും ഹൃദ്രോഗങ്ങള്‍ക്കും പക്ഷാഘാതത്തിന്നും രക്തസമ്മര്‍ദ്ദത്തിനും വഴിവെക്കുന്നു.അതിനാല്‍,ഇതില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ ഹറാമുകളില്‍ നിന്ന് അകലല്‍ മാത്രമേ പരിഹാരമുള്ളു.ഖുര്‍ആന്‍ പറയുന്നു.പ്രവാചകരേ,സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ നിയന്ത്രിക്കാനും ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കാനും താങ്കള്‍ ഉപദേശിക്കുക.അതാണ് അവര്‍‍ക്ക് ഏറ്റവും പരിശുദ്ധമായത്.അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്.(സൂറത്തുന്നൂര്‍)
4.പാപമോചനം മുറുകെ പിടിക്കുക.
വ്യക്തികളെ ശുദ്ധീകരിക്കുന്ന കാര്യത്തില്‍ പശ്ചാത്താപത്തിന്ന് അത്ഭുതകരമായ രഹസ്യനാണുള്ളത്.തെറ്റ് പറ്റിയതിലെ പ്രയാസം സര്‍വശക്തന്‍ മാറ്റിത്തരികയും അപകടകരമായ അവസ്ഥകളില്‍ നിന്നും നമ്മെ രക്ഷപ്പെടുത്തുകയും ചെയ്യും.അതിലൂടെ അല്ലാഹു നമ്മെ അവന്റെ വിശാലമായ തൃപ്തിയിലേക്ക് നമ്മെ സദാ ക്ഷണിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന കാര്യം നാം മറക്കരുത്.ഖുര്‍ആന്‍ പറയുന്നു ..എന്റെ അടിമകള്‍ നിന്നോട് എന്നെപ്പറ്റി ചോദിച്ചാല്‍ ‍ഞാന്‍ അടുത്ത് തന്നെയുണ്ട് (എന്ന് പറയുക)എന്നെ വിളിച്ചു് പ്രാര്‍ത്ഥിക്കുന്നവന്റെ ആവശ്യത്തിന്ന് ഞാന്‍ ഉത്തരം നല്‍കുന്നു.അതിനാല്‍ അവര്‍ എന്നോട് ചോദിക്കട്ടെ!അവര്‍ എന്നില്‍ വിശ്വസിക്കട്ടെ!അവര്‍ സന്മാര്‍ഗചാരികളാവാന്‍ വേണ്ടി..(അല്‍ ബഖറഃ 186).
നബി()ദിനംപ്രതി70 തവണ പശ്ചാത്തപിക്കുമായിരുന്നു.ചില റിപ്പോര്‍ട്ടുകളില്‍ തവണ എന്നും കാണാം.പാപങ്ങളില്‍ വീഴുന്ന നമ്മള്‍ 70 ല്‍ കുറയാത്ത എണ്ണം استغفار നടത്തല്‍ നിര്‍ബന്ധമാണ്.അപ്രകാരം ദിക്റുകളും വര്‍ധിപ്പിക്കുക!സ്രഷ്ടാവിന്റെ സാമീപ്യം ഇവ രണ്ടിലൂടെയും അവന്ന് അനുഭവഭേദ്യമാകും.അത്തരം ഒരവസ്ഥയില്‍പാപങ്ങളില്‍ നിന്നുള്ള കരകയറ്റം എളുപ്പം സാധ്യമാകും.നബി() പറയുന്നത് കാണുക.,"ദുഷിച്ച നോട്ടം പിശാചിന്റെ വിഷം പുരട്ടിയ അമ്പാണ്.ല്ലാഹുവെ ഭയപ്പെട്ടുകൊണ്ട് അതാരെങ്കിലും ഉപേക്ഷിച്ചാല്‍ ,ഹൃദയത്തില്‍ മാധുര്യം അനുഭവപ്പെടുന്ന ഒരു പ്രകാശം റബ്ബ് അവന്ന് പകരം നല്കും.”
ബ്ലൂഫിലിം കാണുന്നതിലും മറ്റും ആണ്ടുപോയ മനുഷ്യര്‍ ഇതൊന്ന് ഗ്രഹിച്ചിന്നെങ്കില്‍!!!പലരും പറയും പോലെ,തിന്മയില്‍ നിന്നുള്ള കരകയറ്റം അസാധ്യമല്ല.കള്ളിനും കഞ്ചാവിന്നും അടിമപ്പെട്ടുപോയ പലരും റബ്ബിങ്കലേക്ക് തിരിച്ചു നടന്ന് സുന്നത്ത് നോമ്പുകള്‍ പോലും അനുഷ്ഠിച്ച് ജീവിതത്തെ ശുദ്ധീകരിക്കുന്നതായി നമുക്ക് കാണാനാവും.എന്തേ അവരും മജ്ജയും മാംസവും adiction ഉള്ള മനുഷ്യരല്ലേ?പക്ഷേ,അവരുടെ നിശ്ചയദാര്‍ഢ്യമല്ലേ അവരെ വിജയികളാക്കിയത?!അല്ലാഹു പറയുന്നു അവര്‍മ്ലേച്ഛവൃത്തികള്‍ ചെയ്യുകയോ സ്വന്തത്തോട് വല്ല അക്രമം പ്രവര്‍ത്തിക്കുകയോ ചെയതാല്‍ ഉടന്‍ അല്ലാഹുവിനെ സ്മരിക്കുകയും തെറ്റുകള്‍ക്ക് പശ്ചാത്താപിച്ച് മടങ്ങുകയും ചെയ്യും.അല്ലാഹു അല്ലാതെ ആരുണ്ട് പാപം പൊറുക്കാന്‍?!അവര്‍ അറിഞ്ഞ് കൊണ്ട് തങ്ങള്‍ ചെയ്യുന്നതില്‍ ഉറച്ച് നില്‍ക്കയില്ല(ال عمران135)
5.അല്ലാഹു പാപം പൊറുത്ത് തരും എന്നുള്ള വിശ്വാസം.
അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണെന്ന് ഉറച്ച് വിശ്വസിക്കല്‍ ഒരു വിശ്വാസിയുടെ
പ്രധാനബാധ്യതയാണ്.ഈ ഒരു വിശ്വാസം മനു‍ഷ്യന് ഒരുപാട് നന്മകള്‍ പ്രദാനം ചെയ്യും.നിരാശയും സങ്കടങ്ങളും അവനില്‍ നിന്നകലും.സ്ഥിരമായി കുറ്റം ചെയ്ത് പശ്ചാത്തപിച്ച ഒരാളുടെ കഥ നമുക്കറിയാം.അദ്ദേഹം ഓരോ തൗബ ചൊല്ലുമ്പോളും അല്ലാഹു പറയും.എന്റെ അടിമക്കറിയാം,അവന് എല്ലാ പാപങ്ങളും പൊറുക്കുന്ന രക്ഷിതാവുണ്ടെന്ന്. ഇതാ ‍ഞാന്‍ എന്റെ അടിമക്ക് പൊറുത്ത് കൊടുത്തിരിക്കുന്നു!
ഇത് അല്ലാഹുവിന്റെ കാരുണ്യമാണ്.അല്ലാഹുവിന്റെ കാരുണ്യം കോടിക്കണക്കിന്ന് അടിമകള്‍ടെ മേല്‍ വര്‍ഷിച്ച് കൊണ്ടിരിക്കുന്നു.അല്ലാഹു പറയുന്നു.നബിയേ! താങ്കള്‍ പറയുക.സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ച എന്റെ കാരുണ്യത്തില്‍ നിന്ന് നിരാശരാകരുത്.അല്ലാഹു എല്ലാ പാപങ്ങളും പൊറുത്ത് തരുന്നതാണ്.തീര്‍ച്ചയായും അവന്‍ കൂടുതല്‍ പൊറുക്കുന്നവനും കരുണാനിധിയുമാ
ണ്.(അസ്സുമര്‍:53)
6.നീ അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്ന് നിരാശപ്പെടാതിരിക്കുക.
യൂസുഫ്()യുടെ ചരിത്രം പരിശോധിച്ചു നോക്കുക.അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ അദ്ദേഹത്തെ കുതതന്ത്രത്തില്‍ പൊട്ടക്കിണറ്റിലിട്ടു.പക്ഷെ,അല്ലാഹു അദ്ദേത്തെ ഉപേക്ഷിച്ചില്ല.രാജപദവിയിലേക്ക് അദ്ദേഹത്തെ അല്ലാഹു ഉയര്‍ത്തി.എന്നാല്‍,വന്ദ്യ വയോധികനായ യഅഖൂബ്()യുടെ കഥയോ?മകനെ കാണാതായിട്ട് നീണ്ടവര്‍‍ഷങ്ങളായി...പക്ഷേ,ആ പിതാവ് പ്രതീക്ഷ കൈവിടുന്നില്ല.പ്രയാസത്തിന്റെ സന്ദര്‍ഭങ്ങളില്‍ ആശ്വാസം ലഭിക്കാനുതകുന്ന ഏതാനും വാക്കുകള്‍ നാം ഓര്‍ത്തുവെക്കേണ്ടതുണ്ട്.യഅഖൂബ്()യുടെ ഭാഷയില്‍ ഖുര്‍ആന്‍ സംസാരിക്കന്നത് കാണുക.മക്കളേ!നിങ്ങള്‍ പോയി യൂസുഫിനെയും സഹോദരനേയും അന്വേഷിക്കുക.അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് നിരാശരാകരുത്.നിഷേധികളായ ജനതയല്ലാതെ റബ്ബിന്റെ അനുഗ്രഹത്തില്‍ നിന്ന് നിരാശരാകുകയില്ല.(യൂസുഫ്87).അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്ന് നിരാശരാകുന്നത് ദൈവനിഷേധമാണെന്നാണ് യഅഖൂബ്() കണക്കാക്കുന്നതത്.
7.എന്തുകൊണ്ടാണ് നാം ഗുണപരമായപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തത്?
മനുഷ്യനെ വല്ലാതെ നശിപ്പിച്ച് കളയുന്ന ഒന്നാണ് ഒഴിവ് സമയങ്ങള്‍.ചെയ്യാന്‍ പ്രവര്‍ത്തനങ്ങളില്ലെങ്കില്‍ പിശാച് ദുര്‍ബോധനങ്ങളുമായി മനസ്സിലേക്ക് കടന്ന് വരും.ചീത്തപ്രവര്‍ത്തനങ്ങളെ നല്ലതായി തോന്നിപ്പിക്കും.അപ്പോഴാണ് ഖുര്‍ആന്‍ നമ്മുടെ രക്ഷക്കെത്തുന്നത്.ഖുര്‍ആന്റെ പഠന-മനനങ്ങള്‍ കൊണ്ട് നമുക്ക് ഇത്തരം ദുര്‍ബോധനങ്ങളില്‍ നിന്ന് രക്ഷപ്പെടാനാകും.انشاءالله.ഖുര്‍ആന്‍ മനഃപാഠവും പാരായണവും പഠനവും തലച്ചോറിന്റെ കോശങ്ങളെ ഉത്തേജിപ്പിക്കുകയും പ്രതിരോധശക്തി വര്‍ദ്ദിപ്പിക്കുകയും ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്.
ഖുര്‍ആന്റെ അമാനുഷികതളെ ചിന്തിച്ചു കൊണ്ടുംപ്രപഞ്ചത്തിലും സ്വന്തം ശരീരത്തിലും ഉളളഅത്ഭുതങ്ങളെ ചിന്തിച്ചു കൊണ്ടും ഒഴിവ് സമയം വിനിയോഗിച്ചു നോക്കുക.അശ്രദ്ധരായി ജീവിക്കുന്നവരോട് ഇടക്കിടെ അവരവരുടെ സ്രഷ്ടാവിനെപ്പറ്റി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുക.നമ്മുടെ ഏതെങ്കിലും ഒരു വാക്ക് കൊണ്ട്,വഴിതെറ്റിയ മനുഷ്യന്‍ സല്‍പന്ഥാവിലേക്ക് തിരിച്ച് വന്നെങ്കിലോ?!നബി()പറഞ്ഞു:لان يهدي بك الله رجلا خير لك من الدنيا وما فيها:നീ മുഖേന ഒരാള്‍ക്ക് ഹിദായത്ത് ലഭിക്കുകയാണെങ്കില്‍ നിനക്ക് ഈ ഭൂമിയിലുള്ള എല്ലാത്തിനേക്കാളും നല്ലതാണ്.

മനസ്സിനെ ഉപകാരപ്രദമായ കാര്യങ്ങളില്‍ വ്യാപരിപ്പിക്കുകയാണെങ്കില്‍ വിഷാദം,ഭയം തുടങ്ങിയ മാനസികപ്രയാസങ്ങള്‍ക്ക് നല്ല ശമനം ലഭിക്കുമെന്ന് പഠനങ്ങള്‍ വ്യകതമാക്കുന്നു.പേശികളുടെ വ്യായാമം പോലെത്തന്നെ അത്യാവശ്യമായതാമത്രെ തലച്ചോറിന്റെ വ്യായാമവും.മസ്തിഷ്കകോശങ്ങള്‍ സ്ഥിരമായി വ്യായാമം ആവശ്യപ്പെടുന്നുണ്ട്.ഏറ്റവും ഉന്നതമായ വ്യായാമം ഖുര്‍ആന്‍ പഠനമാണ്.അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.ആമീന്‍.

9 comments:

 1. പ്രസക്തമായ ലേഖനം
  പുണ്യ റമദാന് സ്വാഗതം....

  ReplyDelete
 2. ഇത് തലച്ചോറിലെ ഒരു നാഡീകോശമാണ്.ചിന്തകളെ ശേഖരിക്കുന്ന സ്ഥലമാണ്.

  ഇവിടെ ഏതോ ഒരു ചിത്രം പോസ്റ്റ്‌ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു .ഒരു ചതുരം മാത്രമേ കാണുന്നുള്ളൂ.ഉഗ്രന്‍ ലേഖനം തന്നെ .ഒന്നാമത്തെ പൊയന്റില്‍ അടിവര ഇട്ട പോലെ ബാക്കിയുള്ള പൊയന്റുകളുടെ താഴെയും അടി വര ഇട്ടാല്‍ നന്നായിരുന്നു ..ആദ്യ കമന്റ്‌ ഇടാന്‍ വിജരിക്കുന്നതിനു മുമ്പ് തന്നെ ഒറിജിനല്‍ തണല്‍ ആയ ഇസ്മായില്‍ കുറുമ്പടി തേങ്ങാ ഒടച്ചു

  ReplyDelete
 3. പുണ്യ റംസാന്‍ പടി വാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ ഈ പോസ്റ്റ്‌ വളരെ ഉപകാരപ്രദം ആയി ടീച്ചറെ

  ReplyDelete
 4. ലേഖനത്തിന് നന്ദി.ഓര്‍മ്മപ്പെടുത്തലിനും...

  ReplyDelete
 5. ഞാന്‍ ആദ്യമായി മലയാളത്തില്‍ ടൈപ്പ് ചെയ്തതാണ് .അതിനാല്‍ പല പിശകുകളും കാണും.

  ReplyDelete
 6. ടീച്ചറുടെ ഓര്‍മ്മപ്പെടുത്തല്‍ നന്നായി. കഴിയുന്നത്ര മുറുകെ പിടിക്കാന്‍ ശ്രമിക്കും.ടീച്ചറെയും എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ!

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. മാശാല്ലഹ് ... ഒരുപാടു നന്നായിടുണ്ട് അള്ളാഹു ഇധ് വയികുനവര്ക് നല്ല ബോധം ഉണ്ടാകി കൊടുകട്ടെ അധിന്റെ പ്രതിഫലം കുഞ്ഞുംമാകും ലഭിക്കട്ടെ... ആമീന്‍ ... ശെരിക്കും മനസ്സില്‍ തട്ടും.. ഇധ് തെറ്റുകള്‍ ചെയ്ധിട്ടു നിരാശരയവര്ക് ഒരു വഴികാട്ടി കൂടിയാണിത്. അധില്‍ നിന്നും മുക്തരവാന്‍... ഇന്ശലഹ് എല്ലാം നന്മയിലേക്ക് വഴി കാണിച്ചു തരട്ടെ അള്ളാഹു ആമീന്‍

  ReplyDelete
 9. Aslamu alaikm,Kure vaikiyanenkilm Njan Ethu vayichu. Alhamdulillah, E Dau-Vathil Allahu Ellavida nanmakalm Teacherk Deergaysm thannu Anugrahikkatee... Aameen. Parisudda ramadan Anukoolamayi sakshi nilkunnavaril Namme Ellavarem Ulpeduthatee... Aameen.

  ReplyDelete