Monday, November 22, 2010

വിമര്‍ശനത്തില്‍ ദീനീപരിധികള്‍ ലംഘിക്കരുത്‌

ബഹുമാന്യ വായനക്കാര്‍ക്ക്,

വോട്ടുവിശേഷം ഇനി എഴുതണ്ട എന്ന് ചില സുഹൃത്തുക്കള്‍ കമന്റ് ഇട്ടിട്ടുണ്ട്. ഇന്ന് ഒ.അബ്ദുള്ളയുടെ ഒരു പരിഹാസലേഖനം കണ്ടു. എം.ഐ.സി. എന്ന സൈറ്റിന്റെ കുത്തകയാണ് ജമാഅത്ത് വിമര്‍ശനം. ഇന്നലെ കണ്ടു, റിയാലുവിന്റെ ഒരു പഴയ അഭിമുഖം പൊടിതട്ടി എടുത്തത്. ഞാനും ജമാഅത്തിന്റെ വിമര്‍ശകയായിരുന്നു. ഞാന്‍ വിമര്‍ശിച്ച് പഠിക്കുക എന്ന സ്വഭാവക്കാരിയാണ്. പക്ഷേ, വിമര്‍ശനത്തില്‍ ഒരിക്കലും ദീനീപരിധികള്‍ ലംഘിക്കരുത്. അത് നമ്മുടെ പരലോകത്തെ നശിപ്പിക്കും.

ബഹുമാന്യരായ റിയാലു സാഹിബിനോടും ഒ.അബ്ദുള്ളയോടും പറയാനുള്ളത്, അല്ലെങ്കില്‍ എം.ഐ.സിയോട് പറയാനുള്ളത്, ഖുര്‍ആന്‍ സൂറത്തുല്‍ ഹുജുറാത്തില്‍ പറഞ്ഞ വാചകങ്ങളാണ്. മഹാനായ സയ്യിദ് ഖുതുബിന്റെ തഫ്‌സീറിനെ പരിഹസിച്ചുകൊണ്ട് ഇന്ന് ഒരു പോസ്റ്റ് കണ്ടു. ഇത്രമാത്രം സുന്ദരമായ ഒരു തഫ്‌സീര്‍! അതീവഹൃദ്യം!! ദയവുചെയ്ത് നിങ്ങള്‍ പരിഹസിക്കല്ലേ. ആളുകളെ പരിഹസിച്ചിട്ട് എന്ത് നേടാനാണ്? വല്ലാത്തൊരു മുസ്വീബത്ത് തന്നെ ഈ മുസ്‌ലിം സമുദായത്തിന്.

ഞാനോര്‍ക്കുന്നത്, ഡല്‍ഹിയില്‍നിന്നും മടങ്ങുംവഴി ട്രെയിനില്‍ വെച്ച് ഒരു ജര്‍മ്മന്‍ വനിതയെ പരിചയപ്പെട്ടു. അവര്‍ ആത്മീയത തേടുന്ന ഒരു സ്ത്രീയാണ്. ഞാനവര്‍ക്ക് അല്ലാഹു, ഇസ്‌ലാം, ഖുര്‍ആന്‍, പ്രവാചകന്മാര്‍ എന്നിവയൊക്കെ പരിചയപ്പെടുത്തിക്കൊണ്ട് കത്തെഴുതി. അവര്‍ ഇന്നാട്ടില്‍ കാണുന്ന പരിഹാസ-പുച്ഛ ഇസ്‌ലാമിനെയെങ്ങാന്‍ കണ്ടാല്‍... മൂക്കും പൊത്തി ഓടിക്കളയും. 'നീ എന്നെ ഈ ഇസ്‌ലാമിലേക്കാണോ ക്ഷണിക്കുന്നത്' എന്ന് ചോദിച്ചുപോകും.

പ്രിയസുഹൃത്തുക്കളേ, ജമാഅത്തിന് പരിഹാസം കേള്‍ക്കുന്നതില്‍ വിഷമമുണ്ടായിട്ടല്ല. മറിച്ച്, മുസ്‌ലിംകളാണല്ലോ ഈ പരിഹസിക്കുന്നവരും. സൂറത്തുല്‍ ഹുജുറാത്തിലെ വരികളെ നിങ്ങള്‍ക്ക് പേടിയില്ലേ? ദയവുചെയ്ത് മുസ്‌ലിംകള്‍ പരസ്പരം പരിഹാസം ഒഴിവാക്കുക. മുമ്പൊരു ഒ.അബ്ദുള്ള ലേഖനത്തില്‍, ഇപ്പോള്‍ ജമാഅത്തുകാര്‍ക്ക് മയിലമ്മയുടെ സാരിയിലെ പുള്ളി എണ്ണലാണത്രെ പ്രബോധനം എന്ന് എഴുതിയത് വായിച്ച് നാണം തോന്നി.

എന്റെ പ്രിയവായനക്കാര്‍, ഒരിക്കലും പരിഹാസത്തിന്റെ, മറ്റുള്ളവരെ പുച്ഛിക്കുന്ന പാതയിലേക്ക് വീഴരുത്. മുത്തുനബി (സ) ഇന്ന് വന്നാല്‍ എന്തായിരിക്കും സ്ഥിതി എന്ന് നാം കുറച്ചുനിമിഷം നമ്മുടെ മനസ്സിനോട് ആത്മാര്‍ഥമായി ചോദിച്ചുനോക്കുക. നമ്മുടെ മനസ്സുകളില്‍ റസൂല്‍ (സ) വന്ന് ടോര്‍ച്ചടിച്ചു നോക്കിയാല്‍, മലിനമായ പലതും അദ്ദേഹം തന്റെ ഉമ്മത്തില്‍ കാണും. എന്റെ വീട്ടിലേക്ക് ഇപ്പോള്‍ മുത്തുനബി (സ) വന്നാല്‍, എന്തെല്ലാം തിന്മകള്‍ കാണും എന്ന് ഇഖ്‌വാനികളുടെയോ മറ്റോ ഒരു ആത്മപരിശോധനാ ചാര്‍ട്ടില്‍ വായിച്ചതായോര്‍ക്കുന്നു. നാമും ഒരല്പം ചിന്തിക്കുക. നമ്മള്‍ ആരെയാണ് പരിഹസിക്കുന്നത്, പുച്ഛിക്കുന്നത്? പരിഹസിക്കുന്ന നമ്മള്‍ ഇസ്‌ലാമിക പ്രചാരണാര്‍ഥം എന്തൊക്കെ ചെയ്യുന്നുണ്ട്? തന്നേക്കാള്‍ കൂടുതല്‍ മറ്റുള്ളവര്‍ ചെയ്യുന്നുണ്ടാകും എന്ന് ഒന്ന് വിചാരിച്ചുനോക്കുക. തമ്പുരാനേ, ഈ ഉമ്മത്തിന്റെ ശൈഥില്യം എന്നാണ് നീ അവസാനിപ്പിക്കുക? പരിഹസിക്കുന്നവരെ റബ്ബും പരിഹസിക്കുമെന്ന് ഭയപ്പെടുക.

9 comments:

  1. Oru pazhaya malayalam qoute " ORIYIDNNAVAR ATHU THUDARATTE, SARTHAVAHAKA SANKHAM MUNNOTTU POVUKA THANNE CHEYYUM"

    ReplyDelete
  2. sIm-Spw Im-«n Ip-Sp-§n-t¸m-b sN-­-
    ¡m-c³ am-cmÀ-¡v h-\y-Po-hn-I-fn \n-¶p c-
    £-s¸-Sm³ H-ä amÀ-K-ta D-­m-bn-cp-¶p-Åq.
    B-Im-hp-¶-{X D-¨-¯n sN-­ sIm-«p-I. kq-
    {Xw A-Xn-i-b-I-c-am-bn ^-en-¨p. ap-g-§p-¶-Xpw
    Xm-fm-ß-I-hp-am-b h-¼n-¨ i-v-Z-tLm-jw. GtXm
    h³-i-àn-bm-sW-¶v sX-än-²-cn-¨v h-\y
    Po-hn-IÄ t]-Sn-s¨m-fn-¨p. \m-«n-se s]m-dp-Xnbn-
    epw t`-Zw Im-«n-se s]m-dp-Xn-bm-sW-¶p a-
    \-Ên-em-¡n-b sN-­-¡m-c³ A-§-s\ kp-c-
    £n-X-\m-bn h-\-hm-kw Xp-SÀ-¶p. B-bn-S-¡m-
    Wv kq-{X-¡m-c-\m-b Ip-dp-¡-\p sN-­ F-¶
    Cu a-lm i-àn-bp-sS s]m-cp-f-dn-bm-\p-Å Pn-
    Úm-k s]-cp-In-b-Xv. sN-­-¡m-c³ D-d-§p-
    ¶ X-¡-¯n-\v Ip-dp-¡³ ]-Wn ]-än-¨p-þ sN-
    ­-bp-sS H-c-ä-s¯ Xp-IÂ s]m-fn-¨p-t\m-¡n.
    A-Ûp-Xw X-s¶. A-Xn-\-Iw iq-\y-am-bn-cp-¶p.
    sN-­-tb-¡mÄ D-¨-¯n D-¨-¯n Ip-dp-
    ¡³ Hm-cn-bn-«p. h-\y-Po-hn-I-Ä Hm-Sn-¡q-Sn. AtXm-
    sS XoÀ-¶p sN-­-bp-sS I-Y; sN-­-¡mc-
    sâ-bpw. G-Xm-­o sN-­-¡-Y t]m-se-bncn-
    ¡p-¶-tÃm ]-S-¨X-¼p-cm-

    ReplyDelete
  3. മയിലമ്മ മരിച്ചു അല്ലെ

    ويل لكل همزة

    ReplyDelete
  4. സ്വയം വിളക്കായി മറ്റുള്ളവര്‍ക്ക് വെളിച്ചമേകേണ്ട സമുദായം ഇന്ന് ഉതിര്‍ക്കുന്നത് വിഷജ്വാലയാണ്.
    കാത്തിരിക്കുക
    ഇന്നത്തെ വിമര്‍ശകര്‍ നാളത്തെ സംരക്ഷകര്‍ ആയിക്കൂടെന്നില്ല. കാലം സാക്ഷി.

    ReplyDelete
  5. Rasoolinu velliyazhcha allatha ella divasavum ummath cheyyunnathu allahu kaanichu kodukkumennu oru Ustadinte vayadil kettirunnu

    ReplyDelete
  6. റസൂലിനു വെള്ളിയാഴ്ച അല്ലാത്ത എല്ലാ ദിവസവും ഉമ്മത്ത്‌ ചെയ്യുന്നത് അല്ലാഹു കാണിച്ചു കൊടുക്കുമെന്ന് ഒരു ഉസ്താദിന്റെ വയളില്‍ കേട്ടിരുന്നു

    ReplyDelete
  7. അല്ലാഹുവേ, ഞങ്ങള്ക്ക് നീ തിരിച്ചറിവുനല്കണമേ,
    ആമീന്

    ReplyDelete
  8. Oasis said...
    ലേഖനം www.aksharangal.com ല് നിന്നും കണ്വേര്ട്ട് ചെയ്യാം. ഇപ്പോള് വായിക്കാനാവുന്നില്ല

    ReplyDelete
  9. ഒ.അബ്ദുള്ള മുസ്ലിം സമുദായം ഇസ്ലാമിന്റ്ര ശത്രുക്കള്‍ക്ക്
    സമ്മാനിച്ച് വലിയൊരു വജ്രായുധമാണെന്ന് കുറിക്ക്ുന്നതില്‍
    അതിയായ ദുഖമുണ്ട്.ഇത്തരത്ത്ിലുള്ള കൈമാറ്റങ്ങള്‍
    ഇനി ഒരിക്ക്‌ലും നടക്ക്ാതിരിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ
    ഇടപെടലുകള്‍ ഉണ്ടായേ തീരൂ....
    പിന്നെ മറ്റൊന്ന്
    നന്മ മാത്രംലക്ഷ്യം വെച്ച് വിമര്‍ശനം
    ഉന്നയിക്കുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടത് തന്നെ.
    ആ പ്രവര്‍ത്തനങ്ങള്‍ വിളകളെയാകില്ല,കളകളെയാകും
    നശിപ്പിക്കുക.നന്മ ഉദ്ദശിച്ചുള്ള വിമര്‍ശനങ്ങള്‍
    ഉള്‍ക്കൊള്ളാന്‍ നമ്മുടെ സമുദായം മടിച്ചുനിന്നാല്‍, അത്തരം
    സുമനസ്സുകളെ അന്യരാക്കിയാല്‍ അനിവാര്യമായ
    പതനങ്ങളുടെ ചരിത്രമാകും ആവര്‍ത്തിക്കപ്പെടുക.
    നമ്മുടെ മനസ്സുകള്‍ ഏഴാകാശത്തോളം വികാസം പ്രാപിക്കട്ടെ
    അതിനുള്ള പരിശീലനക്കളരികളാകട്ടെ ചിന്തകള്‍
    സിദ്ധിക്ക് പറവൂര്‍

    ReplyDelete