Saturday, September 18, 2010

വിവാദ ചോദ്യപേപ്പറും കൈവെട്ടും

ഞാന്‍ കരുതുന്നതുപോലെ ഇപ്പോള്‍ ക്രിസ്ത്യന്‍ സുഹൃത്തുക്കളും കരുതുന്നുണ്ടാകും - ജോസഫ് എന്തിനാ വേണ്ടാതീനത്തിന് പോയത് എന്ന്. എന്തൊരു ചെറിയൊരു ചോദ്യമാണിത്ര വിവാദങ്ങളിലേക്കുയര്‍ന്ന് ലോകവാര്‍ത്തയായത്? ഇതിലെ കുറ്റവാളികളാരാണ്?

ഇന്ത്യ മതേതരമാണ്. എല്ലാ മതങ്ങള്‍ക്കും തുല്യസ്വാതന്ത്ര്യം. ഒരു മതത്തിനും പ്രത്യേകതയില്ല. ആര്‍ക്കു വേണമെങ്കിലും, എന്ത് വേണമെങ്കിലും പ്രബോധനം ചെയ്യാം. ആരും ഒന്നും ചെയ്യില്ല. മന്‍മോഹന്‍സിങ്ങിന്റെ കോലം വരെ കത്തിക്കാം. ഏതെങ്കിലും അറബ്‌രാഷ്ട്രത്തില്‍ ഇത് നടക്കുമോ? എന്തിനധികം ഇസ്‌ലാമിനെ ശരിക്ക് പ്രബോധനം ചെയ്യാന്‍ നടക്കുമോ? പറഞ്ഞുവരുന്നത്, ഇന്ത്യയുടെ പ്രത്യേകതയെപ്പറ്റിയാണ്. അംറ്ഖാലിദിന്റെ ക്ലാസ്സുകളുടെ സി.ഡി. ഈജിപ്തില്‍ റെക്കോര്‍ഡ് ചെയ്ത് വിതരണം ചെയ്യാന്‍ പാടില്ല. ഇന്ത്യ പൂര്‍ണമായും മുസ്‌ലിംകളോട് നീതിപൂര്‍വം മാത്രമേ പെരുമാറുന്നുള്ളൂ എന്നൊന്നും ഇപ്പറഞ്ഞതിനര്‍ഥമില്ല. സ്ത്രീകള്‍ മാത്രം നടത്തിയ സമ്മേളനത്തില്‍ യുവാന്‍ റിഡ്‌ലിക്ക് വിസ നിഷേധിച്ച സംഭവത്തിന് യാതൊരു ന്യായീകരണവുമില്ല. മഅ്ദനിയെ ഒന്‍പതര കൊലല്ം ജയിലിലിട്ട് പീഡിപ്പിച്ചു. നിരപരാധിയെന്നു പറഞ്ഞ് പുറത്തുവിട്ടു. വീണ്ടും വരുന്നു ജാമ്യമില്ലാ വാറണ്ടൊക്കെ.

നമുക്ക് കൈവെട്ടിലേക്കുതന്നെ തിരിച്ചുപോകാം. ഒരു നിലയ്ക്കും ന്യായീകരിക്കാനാവില്ല. ഇസ്‌ലാമിക നിയമപ്രകാരം ഒരാളുടെ കൈവെട്ടണമെങ്കില്‍ കക്കണം. ആ നിലയ്ക്ക് കൈവെട്ടിന് ന്യായമില്ല. അതും ഇസ്‌ലാമിക ഗവണ്മെന്റിനേ ചെയ്യാന്‍ അധികാരമുള്ളൂ. അതിനാല്‍ത്തന്നെ ഒരുതരം വികാരത്തിനടിമപ്പെട്ട പ്രവൃത്തിയാണ്. മാത്രമോ, അതുണ്ടാക്കിയേക്കാമായിരുന്ന പ്രത്യാഘാതങ്ങളോ? എന്തോ ഭാഗ്യത്തിന് ഒരു വര്‍ഗീയലഹളയിലേക്ക് മാറിയില്ല. ഖുര്‍ആന്‍ പറയുന്നത് കാണുക: والفتنة أشدّ من القلت (കൊലയേക്കാള്‍ കഠിനതരമാണ് ഫിത്‌ന.) ഇതോടനുബന്ധിച്ച് ഒരു കലാപം നടന്നിരുന്നെങ്കിലത്തെ അവസ്ഥ എന്താകുമായിരുന്നു? കൈ വെട്ടിനെ ന്യായീകരിക്കുന്നവര്‍ സഹായിക്കാന്‍ വരുമോ? നിരപരാധികള്‍ മരിച്ചുവീണേക്കാവുന്ന സംഘര്‍ഷത്തിലേക്ക് നീങ്ങാത്തത് കേരളത്തിന്റെ മേന്മയാവാം. അല്‍ഹംദുലില്ലാഹ്!

എന്റെ മനസ്സില്‍ ഉയര്‍ന്നുവരുന്ന ഒരു ചോദ്യം - ഇയാള്‍ എന്തിന് മുഹമ്മദിനേം പടച്ചോനേം തന്നെ ചിഹ്നം കൊടുക്കാന്‍ തിരഞ്ഞെടുത്തു എന്നാണ്. ഒരു കോളേജധ്യാപകന് അല്പമെങ്കിലും ബുദ്ധി ഉണ്ടാവുകയില്ലേ? കൈ പോകുന്നതിലും വലിയ നാണക്കേടല്ലേ ആള്‍ക്കാരുടെ മുമ്പില്‍ താന്‍ ഒരു മണ്ടനാണെന്ന് വരല്‍? ഇങ്ങനെയൊരു ചോദ്യമല്ലാതെ എത്ര ചോദ്യങ്ങളുണ്ടാക്കാമായിരുന്നു.

മുറിവേറ്റ് മരണവുമായി മല്ലിടുന്ന ആള്‍ക്ക് രക്തം കൊടുത്തത് കൊടുംപാതകമായി കാണുന്നവരും ഉണ്ട്. അവരൊരിക്കലും മനുഷ്യത്വത്തിനെതിരായിട്ടല്ല പറയുന്നത്. ഒരുപക്ഷേ, ചെയ്തത് സോളിഡാരിറ്റി ആയതിനാലാവാം. പണ്ട്, ബാബരിദിനത്തില്‍ ഹര്‍ത്താലിന് കടകള്‍ അടപ്പിക്കാന്‍ വന്ന ഒരുവന്‍ പറഞ്ഞ വാക്കാണ് എനിക്കിപ്പോള്‍ ഓര്‍മവരുന്നത്: ''അടയ്ക്കാതെ പറ്റില്ല. ഞങ്ങള്‍ പല്ലും കൂടി തേക്കാതെയാണ് എണീറ്റുവന്നിരിക്കുന്നത്.'' സുബ്ഹി നിസ്‌കരിച്ചോ എന്ന ചോദ്യത്തിന് മറുപടി ഇല്ല എന്നായിരുന്നു. എന്തിനാണ് ഇങ്ങനെയുള്ളവര്‍ക്ക് പിന്നെ പള്ളി? വിവാദ പേപ്പറിന്റെ ഉടമയ്ക്ക് രക്തം കൊടുത്തത് ആ സന്ദര്‍ഭത്തിന്റെ ആവശ്യം കണക്കിലെടുത്തായിരിക്കാം. അല്ലാതെ, നബിയയ അധിക്ഷേപിച്ചതിന് (വാസ്തവത്തില്‍ അയാള്‍ നബിയെ അധിക്ഷേപിച്ചിട്ടില്ല. അയാള്‍ അയാളെത്തന്നെ കോമാളിയാക്കുകയായിരുന്നു, ഇതിലൂടെ) ചെയ്ത ഉപകാരവുമല്ല. ഒരു മനുഷ്യന്റെ ബന്ധുക്കള്‍ സന്നിഗ്ധ ഘട്ടത്തില്‍ ആവശ്യപ്പെട്ട ഒരു സഹായം...

നമുക്ക് ആത്മാര്‍ഥമായി ഒരു കാര്യം പ്രാര്‍ഥിക്കാം. ജോസഫിന് നബിജീവിതം പഠിക്കാന്‍ സന്ദര്‍ഭം കിട്ടട്ടെ എന്ന്. നബി (സ) എറിഞ്ഞുകൊടുത്ത തൂവാല കഅബ്ബ്‌നു സുഹൈറിന് പിടിവള്ളിയായതുപോലെ സോളിഡാരിറ്റി കൊടുത്ത രക്തം ഇസ്‌ലാമിലേക്കുള്ള പിടിവള്ളി ആകട്ടെ എന്ന്. എന്തായാലും ഇസ്‌ലാം വിജയിക്കുകതന്നെ ചെയ്യും. അതിനു മുമ്പുള്ള ഈറ്റുനോവുകളാണിതെല്ലാം.

7 comments:

 1. മുസ്ലീം നാമധാരികളും, അവരെ അത്തരതിലാക്കിയ അവരില്‍ പെട്ട മുല്ലമാരും പ്രവാചകനെ ദിനേന അവഹേളിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ നിയമം നോക്കാതെ ഇസ്ലാമിനെ തെറ്റായി വ്യാക്ക്യാനിച്ചു ശിക്ഷ മറ്റു സമൂഹത്തിന്റെ മേല്‍ നടപ്പിലാക്കുന്നതിനു മുമ്പ് ഈ മുസ്ലീം വിവരധോഷികള്‍ ഉള്‍പെടുന്ന സമൂഹം ഇസ്ലാം ഹരാമാക്കിയ മദ്യത്തിലും, പലിശയിലും, ലോട്ടരിയിലും, സ്ത്രീയെ കണ്ണീരു കുടിപ്പിക്കുന്ന സ്ത്രീ ധനമെന്ന ദുരാചാരത്തിലും അകപെട്ട ത്തിന്റെ പേരില്‍ സ്വയം ശിക്ഷിക്കനമായിരുന്നു. അങ്ങിനെ സ്വയം ശുദ്ധീകരിച്ചു മുസ്ലീമാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍
  ജോസഫ്‌ മാഷ്‌ മുഹമ്മദ്‌ എന്നാ കഥാപാത്രത്തെ സൃഷ്ടിക്കാതെ വിടുമായിരുന്നു. അങ്ങിനെ സൃഷ്ടിച്ചതിനു ഈ "മുസ്ലീം" സമൂഹം തന്നെയാണ് ഉത്തരവാദി.!
  തോട്ഫുള്‍..കീപ്‌ ഇറ്റ്‌ അപ്.

  ReplyDelete
 2. അല്ലെങ്കിലും ടീചെര്മാരും മാഷന്മാരും എല്ലാം ഒന്നാണ് ..വിദ്യ പകര്ന്നുകൊടുക്കേണ്ട അധ്യാപകര്‍ ഇങ്ങനെയൊക്കെ ആയാല്‍

  അയല മീന്‍ എത്ര കഷണം ആവുമെന്നാണ് അയാളുടെ ചോദ്യ പേപ്പറില്‍ .

  ഇപ്പോള്‍ അയാളുടെ കൈ 3 കഷണമയല്ലേ ...എല്ലാം വിധി വൈപരീദ്യമാണ്


  എല്ലാം വേറെ ഒരു സുഹ്രത്തിന്റെ ചോദ്യങ്ങളില്‍ നിന്നുമാണ് .. ടീച്ചറെ

  ReplyDelete
 3. Word verification
  Visual verification
  Listen and type the numbers you hear

  kaalu kondu vayyatha ayaalude picture varunnu comment cheyyumbol ..athonnu maattane sahibaa

  ReplyDelete
 4. Salam
  I was thinking of writing something to this new blog in its infancy. so far so good, and postings are of some intellectual standard and gives good viewing experience indeed. We do expect and demand more from the maker of this site from her wide experience, knowledge, dedication, love and service motto and above all supported by Allah's chosen group to work for Islam with the best interpretation of Islam.

  with humble prayers for more ability, stability, leisure, devotion and dedication I wish this caravan a smooth sojourn to limitless success to cross horizons showing lime light to mankind for times to come.

  ReplyDelete
 5. ella bhavukangalum nerunnu.

  success in election too

  ReplyDelete