Saturday, March 19, 2011

രക്തസാക്ഷ്യം

ആതുരാലയത്തിലെ ശസ്ത്രക്രിയാമുറിയില്‍
ഒലിച്ചിറങ്ങിയ രക്തത്തിന്
കാരുണ്യത്തിന്റെ ഗന്ധമായിരുന്നു.

കശാപ്പുശാലയില്‍ കാലിയുടെ
കണ്ഠത്തില്‍ നിന്നൊലിച്ച രക്തത്തിന്
വിശപ്പിന്റെ ഗന്ധമായിരുന്നു.

നീതിമാനായ നിയമപാലകന്റെ
തലയോട്ടി പിളര്‍ന്നുപാഞ്ഞ വെടിയുണ്ടയില്‍
പതിഞ്ഞ രക്തത്തിന്
രക്തസാക്ഷിയുടെ ഗന്ധമുണ്ടായിരുന്നു.

അധിനിവേശ സൈന്യത്തിന്റെ
വെടിയുണ്ടയേറ്റ് തകര്‍ന്ന കുഞ്ഞിന്റെ
നെഞ്ചില്‍ നിന്നൊലിച്ചിറങ്ങിയ രക്തത്തിന്
ആരാമങ്ങളിലെ മുഴുവന്‍ പൂക്കളില്‍
നിന്നുമുതിര്‍ന്ന സുഗന്ധത്തെക്കാളും
സൗരഭ്യമേറിയിരുന്നു.
അവനെയോര്‍ത്തു കരഞ്ഞ
മാതാവില്‍ നിന്നുതിര്‍ന്ന കണ്ണുനീരിന്
രക്തത്തിന്റെ ഗന്ധമായിരുന്നു.

-സിദ്ധിക്ക് പറവൂര്‍
siddikparavoor@rediffmail.com

6 comments:

  1. വളരെ മനോഹരം

    ReplyDelete
  2. വളരെ കാലിക പ്രസക്തിയുള്ള കവിത.കവിതയിലേക്കുള്ള ചുവടുമാറ്റം നന്നായി .

    ReplyDelete
  3. സിദ്ധിക്ക് പരവൂരിനും ആശംഷകള്‍ ..അണിയറയില്‍ നിന്നും അരങ്ങത്തേക്ക് എന്നാ

    ReplyDelete
  4. ചുവന്ന രക്തത്തിന്നു മറ്റു പല നിറങ്ങളും ഉണ്ടെന്നു ഇപ്പോള്‍ മനസ്സിലായി.

    ReplyDelete