നാം ഇത്ര ക്രൂരരാണോ?ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഖദ്ദാഫിയുടെ വീഡിയോ ക്ലിപ്പുകൾ കാണുന്ന ആരും ഇങ്ങനെ ഒന്ന് ചോദിച്ചുപോകും പ്രതികാരംചെയ്യാം പക്ഷേ എന്തിനും ഒരു മര്യാദ ഇല്ലേ? മര്യാദവേണ്ടേ? ലിബിയന്‍ ജനത കൊടും ക്രൂരതകള്‍ക്കും പീഡനങ്ങള്‍ക്കും ഇരകളായതിനെ ഒന്നും ഞാന്‍ നിഷേധിക്കുന്നില്ല. അവസാന നിമിഷം സ്വന്തം ജീവനുവേണ്ടി യാചിക്കുന്ന ഒരു മനുഷ്യനോട് മനുഷ്യരായ നാം ഇങ്ങനെ പെരുമാറാമോ എന്നതാണ് എന്നെ അലട്ടുന്ന ചോദ്യം .ഇസ്ലാമില്‍ ഇതിന് മാതൃകയുണ്ടോ?നബി (സ)യെ കൊല്ലാന്‍ വന്ന ആളെ അദ്ദേഹം വെറുതെ വിട്ടില്ലെ ?ഈ ആളെ വെറുതെ വിടണമെന്നല്ല ഞാന്‍ പറയുന്നത് .മറിച്ച് ചില മര്യാദകള്‍ നിര്‍ബന്ധമായുംപാലിക്കപ്പെടേണ്ടതില്ലെ എന്നതാണ് വിഷയം രണ്ടാമത് പ്രത്യക്ഷപ്പെട്ട വീഡിയോയും പല കാര്യങ്ങളും മനസിസലേക്ക് കടത്തി വിടുന്നു. ചുറ്റും കൂടി ഇരുന്ന് മയ്യിത്തിനെ ചീത്ത് വിളിക്കുന്നു.ഒപ്പം അല്ലാഹു അക്ബറും പറയുന്നിണ്ട്.الله اعلم ...ഇതൊക്കെ എത്രകണ്ട് ശരിയാണ്. ആകെ അയാളോട് കാട്ടിമനുഷ്യത്വംമൃതദേഹത്തില്‍ നിന്നും ഈച്ചയെ ആട്ടുന്നുണ്ട് …..എന്തിനധികം ശരീരം മൂടാന്‍ ഒരു തുണി പോലും എടുക്കാനുള്ള മനുഷ്യത്ത്വം ഇല്ലാതായോ ഇതൊന്നും ഇസ്ലാമാണെന്ന് കരുതാന്‍ കഴിയില്ല.
ഖുര്‍ആന്‍ പറയുന്നു.وﻻ يجرمنكم شنأن قوم علي اﻻ تعدلوا اعدلوا عو اقرب للتقوي .ഒരു ജനതയോടുള്ള വിദ്വേഷംനിങ്ങളെ നീതിപാലനത്തില്‍ നിന്ന് തടയാതിരിക്കട്ടെ നിങ്ങള്‍ നീതി പാലിക്കുക അതാണ് തഖ്വക്ക് ഏറ്റവും അടുത്തത്.
യുദ്ധത്തിലും നീതിപാലിക്കാനാണ് പ്രവാചകന്‍ മാതൃക കാട്ടിടിട്ടുള്ളത്. പിടിക്കപെടുന്ന കുറ്റവാളികളോട് എങ്ങനെ പെരുമാറണമെന്ന് ഖുര്‍ആന്‍ പ്രവാചകനെ പഠിപ്പിക്കുന്നുണ്ട്. സൂറഃ അംഫാല്‍ 67, 70 സൂക്തങ്ങളില്‍ വ്യക്തമായി സൂ ചിപ്പിക്കുന്നുണ്ട്.
ഒരാള്‍ കീഴൊതുങ്ങുന്പോള്‍ ഒരിക്കലും അയാളെ കൊല്ലാന്‍ ഇസ്ലാം അനുവാദം നല്‍കുന്നില്ല.ما كان لنبي أن يكون له أسرى حتي يثخن في اﻷرض تريدون عرض الدنياوالله يريد اﻵخرة والله عزيزحكيم
(അന്‍ഫാല്‍ 67). ബന്ധനസ്ഥര്‍ ഉണ്ടാകുകയും എന്നിട്ട് ഭൂമിയില്‍ കൊല നടത്താനും ഒരു പ്രവാചകനും പാടുള്ളതല്ല. നിങ്ങള്‍ എന്തെങ്കിലും ഭൗതിക വിഭവങ്ങളാണ് ഉദ്ദേശിക്കുന്നത്. പക്ഷെ അല്ലാഹു ഉദ്ദേശിക്കുന്നത് പരലോകമാണ്. അല്ലാഹു അജയ്യനും യുക്തിമാനുമാണ്.
70-ാം സൂക്തം ശ്രദ്ധിക്കുക !പ്രവാചകരെ താങ്കളുടെ കൈയിലുള്ള ബന്ധസനസ്ഥരോട് താങ്കള്‍ പറയുക. നിങ്ങളുടെ ഹൃദയങ്ങളില്‍ നന്മ ഉണ്ടെന്ന് അല്ലാഹു അറിയുന്നുണ്ടെങ്കില്‍ നിങ്ങളില്‍ നിന്ന് പിടിക്കപ്പെട്ടതിനേക്കാള്‍ നല്ലത് അല്ലാഹു നിങ്ങള്‍ക്ക് നല്‍കും അവന്‍ നിങ്ങള്‍ക്ക് പൊറുത്തു നല്‍കും അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാണ്.....ഈ ആയത്തുകള്‍ മുന്നില്‍ വച്ച് ചിന്തിക്കുന്പോള്‍ ഖദ്ദാഫി സ്റ്റൈല്‍ കൊലപാതകങ്ങളും അവയുടെ പ്രദര്‍ശനങ്ങളും എത്രകണ്ട് ശരിയാണ് എന്ന് മനസ്സ് കുത്തികുത്തിചോദിക്കുകയാണ്.
"കണ്ടിടത്ത് വച്ച് കൊല്ലുക "എന്ന് പറയുന്ന അല്‍ ബഖറ 191ലും നിസാഅ് 91ലും നമുക്ക് വായിക്കാം തൊട്ട്മുന്‍പത്തെ ആയത്തിന്റെ കൂടി അര്‍ത്ഥം എഴുതികൊണ്ട് നമുക്ക് ആ സൂക്തങ്ങളെ വിശകലനം ചെയ്യാം.
നിങ്ങളോട് യുദ്ധത്തിന് വരുന്നവരോട് നിങ്ങളും യുദ്ധം ചെയ്യുക എന്നാല്‍ നിങ്ങള്‍ അതിക്രമകാരികളാകരുത് അല്ലാഹു ഒരിക്കലും അതിക്രമകാരികളെ ഇഷ്ടപെടുന്നില്ല, നിങ്ങള്‍ അവരെ കണ്ടിടത്ത് വച്ചകൊല്ലുക നിങ്ങളെ അവര്‍ പുറത്താക്കിയിടത്ത് നിന്ന നിങ്ങള്‍ അവരേയുംമ പുറത്താക്കുക കലാപം കൊലയേക്കാള്‍ ഗുരുതരമാണ്. മസ്ജിദുല്‍ ഹറാമില്‍ വച്ച് അവര്‍ നിങ്ങളോട് യുദ്ധംചെയ്യുന്നത് വരെ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത് അവര്‍നിങ്ങളോട് യുദ്ധത്തിന്ന് വന്നാല്‍ നിങ്ങളും അവരോട് യുദ്ധം ചെയ്യുക......നിഷേധികളുടെ പ്രതിഫലം അതാകുന്നു. അവര്‍ അവസാനിപ്പിച്ചാല്‍ തീര്‍ച്ചയായും അല്ലാഹു കൂടുതൽ പൊറുക്കുന്നവനും കരുണാനിധിയുമാണ്. കലാപം അവസാനിക്കുന്നത് വരെം നിങ്ങള്‍ അവരോട് യുദധം ചെയ്യുക നിയമം അല്ലാഹുവിന് കീഴ്പെടുന്നത് വരെ ഇനി അവര്‍ അവസാനിപ്പിക്കുകയാണെങ്കില്‍ അക്രമികളോട് മാത്രമെ ശത്രുതപാടുള്ളൂ. (അല്‍ ബഖറഃ) സമകാലിക സംഭവങ്ങള്‍ ചിന്തിക്കുന്ന വ്യക്തിക്ക് ഖുര്‍ ആനില്‍ നിന്നും ലഭിക്കുന്ന സൂക്തങ്ങളാണിവയൊക്കെ .പ്രിയപ്പെട്ട വായനക്കാരും ഈ സൂക്തങ്ങളെ ചിന്താവിഷയമാക്കുക പരസ്പരം പങ്കു വെക്കുക.എന്‍റെ അഭിപ്രായങ്ങളില്‍ തെറ്റില്ല എന്ന ഞാന്‍ വാദിക്കുന്നില്ല. ഏതൊരു സംഗതിയെയും നാം ഖുര്‍ആന്റെ പരിപ്രേക്ഷ്യത്തിലൂടെ നോക്കി കാണുമ്പോള്‍ നമുക്കിങ്ങനെയൊക്കെ ചിന്തിക്കാതെ നിവൃത്തിയില്ല. അതുതന്നെയാണ് ഖുര്‍ആന്റെ വശ്യതയും അമാനുഷികതയും!! ശരികളെ ശരികളായികാണാനും അതു പിന്‍പറ്റാനും റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ തെറ്റുകളെ തെറ്റുകളായി കാണാനും അതിനെ വെടിയാനും റബ്ബ് തുണക്കട്ടെ
സ്വന്തം ടീച്ചർ
ഒരു മനസ്സാക്ഷിക്കും നിരക്കാത്ത കാര്യങ്ങള്‍ ഗദ്ദാഫി എന്ന സ്വേഛാധിപതി ചെയ്തിരിക്കാം ..എന്നിരുന്നാലും അയാളെ ഒരു മൃഗത്തെ പോലെ വധിക്കുമ്പോഴൊ അതിനു ശേഷം ആ മൃതദേഹത്തിനോടൊ ഒരല്പം പോലും മര്യാദ കാണിക്കാതെ ..തികഞ്ഞ കാടത്തമായിപ്പോയി..മരണാനന്തര ബഹുമതികള്‍ കൊടുത്താദരിക്കാനല്ല ..എങ്കിലും ഒരു മനുഷ്യനല്ലെ എന്ന സാമൂഹ്യ പരിഗണനയെങ്കിലും നല്‍കേണ്ടതായിരുന്നു..എല്ലാ ഭീകരര്‍ക്കും ക്രൂരമായ അന്ത്യം നടപ്പാക്കാന്‍.... പാപം ചെയ്യാത്ത കരങ്ങള്‍ ആ ദൌത്യം ഏറ്റെടുക്കട്ടെ..എല്ലാം റബ്ബറിയുന്നു എന്നാരു ചിന്തിക്കുന്നു
ReplyDeleteഎനിക്ക് പറയാനുള്ളത് ഫേസ്‌ബുക്കിൽ ത്തന്നെ താഴെക്കാണുന്നത് പോൽ ഞാൻ പറഞ്ഞിരുന്നു. സാധാരണ എന്ത് കൊച്ചുവർത്തമാനം പറഞ്ഞാലും കിട്ടുന്ന ലൈക്കുകളോ കമന്റുകളോ ഷെയറുകളോ ഒന്നും അതിന് കിട്ടിയതുമില്ല.
ReplyDeleteഅനാദരവ്
ബദ്ധശത്രുവായിരുന്ന ടിപ്പു സുൽത്താൻ കൊല്ലപ്പെട്ട് വീണയിടത്ത്, ഇംഗ്ലീഷുകാരൻ ഒരു കല്ലെടുത്ത് അടയാളമായി വെച്ചു. സുൽത്താന്റെ മൃതദേഹം പിതാവായ ഹൈദരാലിയുടെ സമാധിയിടത്തിൽ കൊണ്ടുപോയി സംസ്ക്കരിക്കാനുള്ള സന്മനസ്സും കാണിച്ചു. മാവിലാം തോട്ടിൽ വെച്ച് ബ്രിട്ടീഷുകാരോട് പടപൊരുതി ജീവൻ വെടിഞ്ഞ പഴശ്ശിരാജയുടെ ശവശരീരം കേണൽ ബാബറിന്റെ പല്ലക്കിൽ കയറ്റി മാനന്തവാടിയിൽ കൊണ്ടുചെന്ന് സൈനിക ബഹുമതികളോടെ സംസ്ക്കരിക്കപ്പെട്ടു.
ഇതൊക്കെ ഈ ചുറ്റുവട്ടത്തിന്റെ ചരിത്രം മാത്രം. ലോക ചരിത്രത്തിൽ പരതി നോക്കിയാൽ, ഇനിയുമൊരുപാട് കിട്ടും ശത്രുവിന്റെ മൃതദേഹത്തോട് ആദരവ് കാട്ടിയ ഇത്തരം സംഭവങ്ങൾ.
യുദ്ധത്തിൽ പിടിക്കപ്പെടുന്ന ശത്രുരാജ്യത്തെ പട്ടാളക്കാരന്റെ കണ്ണ് ചൂഴ്‌ന്നെടുക്കുക, വെടിയേറ്റ് വീണ ശത്രുവിന്റെ മൃതദേഹം റോഡിലൂടെ വലിച്ചിഴക്കുക എന്നതൊക്കെയാണ് പുതിയ കാലഘട്ടത്തിന്റെ യുദ്ധ സംസ്ക്കാരങ്ങൾ. ജീവനില്ലാത്ത ശരീരത്തിൽ ശത്രുവില്ല എന്ന് മനസ്സിലാക്കാത്തവൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്. ഇവിടെയിതാ ശത്രു വിട്ടൊഴിഞ്ഞ് പോയ ഒരു ശരീരം ചീഞ്ഞഴുകാൻ തുടങ്ങിയിട്ടും മറവ് ചെയ്യുന്നുപോലുമില്ല.
എനിക്ക് പറയാനുള്ളത് ഫേസ്‌ബുക്കിൽ
ReplyDeleteത്തന്നെ താഴെക്കാണുന്നത് പോൽ ഞാൻ പറഞ്ഞിരുന്നു. സാധാരണ എന്ത് കൊച്ചുവർത്തമാനം പറഞ്ഞാലും കിട്ടുന്ന ലൈക്കുകളോ കമന്റുകളോ ഷെയറുകളോ ഒന്നും അതിന് കിട്ടിയതുമില്ല.
അനാദരവ്
ബദ്ധശത്രുവായിരുന്ന ടിപ്പു സുൽത്താൻ കൊല്ലപ്പെട്ട് വീണയിടത്ത്, ഇംഗ്ലീഷുകാരൻ ഒരു കല്ലെടുത്ത് അടയാളമായി വെച്ചു. സുൽത്താന്റെ മൃതദേഹം പിതാവായ ഹൈദരാലിയുടെ സമാധിയിടത്തിൽ കൊണ്ടുപോയി സംസ്ക്കരിക്കാനുള്ള സന്മനസ്സും കാണിച്ചു. മാവിലാം തോട്ടിൽ വെച്ച് ബ്രിട്ടീഷുകാരോട് പടപൊരുതി ജീവൻ വെടിഞ്ഞ പഴശ്ശിരാജയുടെ ശവശരീരം കേണൽ ബാബറിന്റെ പല്ലക്കിൽ കയറ്റി മാനന്തവാടിയിൽ കൊണ്ടുചെന്ന് സൈനിക ബഹുമതികളോടെ സംസ്ക്കരിക്കപ്പെട്ടു.
ഇതൊക്കെ ഈ ചുറ്റുവട്ടത്തിന്റെ ചരിത്രം മാത്രം. ലോക ചരിത്രത്തിൽ പരതി നോക്കിയാൽ, ഇനിയുമൊരുപാട് കിട്ടും ശത്രുവിന്റെ മൃതദേഹത്തോട് ആദരവ് കാട്ടിയ ഇത്തരം സംഭവങ്ങൾ.
യുദ്ധത്തിൽ പിടിക്കപ്പെടുന്ന ശത്രുരാജ്യത്തെ പട്ടാളക്കാരന്റെ കണ്ണ് ചൂഴ്‌ന്നെടുക്കുക, വെടിയേറ്റ് വീണ ശത്രുവിന്റെ മൃതദേഹം റോഡിലൂടെ വലിച്ചിഴക്കുക എന്നതൊക്കെയാണ് പുതിയ കാലഘട്ടത്തിന്റെ യുദ്ധ സംസ്ക്കാരങ്ങൾ. ജീവനില്ലാത്ത ശരീരത്തിൽ ശത്രുവില്ല എന്ന് മനസ്സിലാക്കാത്തവൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്. ഇവിടെയിതാ ശത്രു വിട്ടൊഴിഞ്ഞ് പോയ ഒരു ശരീരം ചീഞ്ഞഴുകാൻ തുടങ്ങിയിട്ടും മറവ് ചെയ്യുന്നുപോലുമില്ല.
ദി ഹിന്ദുവില്‍ ഒരു എഡിറ്റോറിയല്‍ കണ്ടിരുന്നു ഈ വിഷയത്തില്‍. ജനാധിപത്യത്തിലേക്കുള്ള ലിബിയയുടെ ഏറ്റവും മോശമായ കാല്‍ വെപ്പാണ് ഗദ്ദാഫിയുടെ കൊലയിലൂടെ നടത്തിയത്. ജീവന് വേണ്ടി കരഞ്ഞു കേണപെക്ഷിക്കുംപോള്‍ നടത്തിയ അറും കൊല മനുഷ്യത്വമുള്ളവരെ ഞെട്ടിക്കുന്നതാണ്. പക്ഷെ നമുക്കിടയില്‍ ഇങ്ങനെ ചിന്തിക്കുന്നവര്‍ വിരളമാണ്. സദ്ദാം ഹുസയിന് വീര പരിവേഷം നല്‍കുമ്പോള്‍ ഗദ്ദാഫിയെ മറ്റൊരു കണ്ണ് കൊണ്ട് കാണുന്നത് ഇരട്ടത്താപ്പാണ്.
ReplyDeleteഈ പോസ്റ്റിനു നന്ദി. .
നല്ലപോസ്റ്റിന് അഭിനന്ദനങ്ങള്‍.
ReplyDeleteതന്റെ രാജ്യത്ത് ജോലി ഇല്ലാത്തവന് ശംബളം കൊടുത്ത ആദ്യത്തെ ഭരണാധികാരി ..രാജ്യത്ത് അവകാശങ്ങളില്‍ സ്ത്രീക്കിം പുരുഷനും തുല്യത നല്‍കി .സൌജന്യ വെള്ളം, വൈദ്യതി, വിദ്യാഭ്യാസം ..കൂരകള്‍ പൊളിച്ച് മനുഷ്യവാസയോഗ്യമായ വീടുകള്‍ നിര്‍മിച്ചു..ചികിത്സ രാജ്യത്തിന്‍റെ അകത്തും പുറത്തും സൌജന്യമാക്കി..തന്റെ ജനതക്ക് രാജ്യത്തിനകത്തും പുറത്തും ആദരവും ബഹുമാനവും നല്‍കിഈജിപ്റ്റ്, സുഡാന്‍, മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ യമന്‍ എന്നീ അറബ് രാജ്യങ്ങള്‍ക്ക് സഹായഹസ്തം നീട്ടി.ഇറ്റലി പരസ്യമായി മാപ്പ് പറഞ്ഞ രാജ്യം..ലിബിയയില്‍ കാണുന്ന യാചകര്‍ അവിടെ താമസിക്കുന്ന അറബ് രാജ്യക്കാരാണ്.ഓരോ ലിബിയന്‍ പൌരന്റെ പേരിലും മുപ്പതിനായിരം ദിനാറിന്റെ ബാങ്ക് അക്കൗണ്ട് നല്‍കി..ദുര്‍ബലര്‍ക്കും അവരുടെ സഹായികള്‍ക്കും സൌജന്യമായി ശമ്പളം നല്‍കി..മദ്യം ആദ്യമേ നിരോധിച്ചു..കൈക്കൂലി നിരോധിച്ചു..ബാങ്കുകള്‍ പലിശ ഇടപാട് നടത്തുന്നില്ല..രാജ്യത്തിനകത്തു ലാന്ഡ് ലൈന്‍ ടെലിഫോണ്‍ വിളി സൌജന്യം ..പെട്രോളിന് വെള്ളത്തിന്റെ വില പോലും ഇല്ല..അവശ്യ ഭക്ഷണ സാധനങ്ങളുടെ വില കൂട്ടാന്‍ അനുവദിച്ചില്ല..ബ്രിടീഷുകാരെയും അമേരിക്കക്കാരെയും തന്റെ രാജ്യത്തുനിന്നും പുറത്താക്കി.തന്റെ ആഫ്രിക്കന്‍ അറബ് വസ്ത്ര വിധാനങ്ങളില്‍ അഭിമാനം കൊണ്ടു.വിദേശത്ത് പഠിക്കാന്‍ ഓരോ വിദ്യാര്തിക്കും മുന്നൂറു യൂറോയും സൌജന്യ ചിലവുകളും..ജനങ്ങള്‍ക്ക് ഒരുവിധ നികുതിയും ഇല്ല..രാജ്യത്തിന് കടം ഇല്ല..സര്‍വകലാശാല ബിരുദം നേടിയാല്‍ ഒരാള്‍ക് ജോലിയില്ലെങ്ങിലും ശമ്പളം..ലിബിയയിലെ രെജിസ്ടര്‍ ചെയ്ത ഓരോ കുടുംബത്തിനും മുന്നൂറു യൂറോ പ്രതിമാസം സൌജന്യം..ഒരാള്‍ വിവാഹം ചെയ്യുമ്പോള്‍ നൂറ്റിഅമ്പതു ചതുരശ്ര മീറ്റര്‍ ഭൂമി അല്ലെങ്ങില്‍ ഒരു വീട് സൌജന്യം.പിന്നെ എന്തിനു അവര്‍ വിപ്ലവം നയിച്ചു???പിന്നെ എന്തിനു അവര്‍ അദ്ധേഹത്തെ കൊന്നു????ഇതിലും മെച്ചപ്പെട്ട അവസ്ഥ അവര്‍ സ്വപ്നം കാണുന്നുവോ???
ReplyDeleteപറയാന്‍ വാക്കുകളില്ല ചരിത്രത്തില്‍ സമാനതകളില്ലാത്ത മഹാ ക്രൂരത , സ്വന്തം രാജ്യത്തെ ഇത്രയധികം ആവേശത്തോടെ സ്നേഹിച്ച
മറ്റൊരു ഭരണാധികാരിയും ഉണ്ടാവില്ല , ആവേശത്തോടെ ലിബിയന്‍ റോഡിലൂടെ തുറന്ന വാഹനത്തില്‍ കൈകളുയര്‍ ത്തി അത്യാവേശത്തോടെ മണിക്കൂറുകള്‍ സഞ്ചരിക്കുന്ന ഈ നേതാവ്
ഒരു ഏകാധിപതി എന്ന് പറഞ്ഞാല്‍ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല .പതിനായിരക്കണക്കിനു വരുന്ന ലിബിയന്‍ ജനതയോട് പ്രസങ്ങിക്കുന്ന വീഡിയോ കണ്ടാല്‍ അത്ഭുതപ്പെടും നമ്മള്‍ എത്രമാത്രം ജനങ്ങള്‍ ഗധാഫിയെ
സ്നേഹിക്കുന്നു എന്നോര്‍ത്ത് ,ഒറ്റ മാധ്യമങ്ങള്‍ പോലും ഗധാഫി അനുകൂലികളുടെ റിപ്പോര്‍ട്ടുകള്‍ നല്‍കാതെ ഗധാഫിയോടു മഹാ ക്രൂരത ചെയ്തു സാമ്രാജ്യത്വ ഭീരുക്കളുടെ ആക്രമണത്തിന് വഴിയൊരുക്കി ,സത്യം പുറത്തു കൊണ്ട് വരാനുള്ള മാധ്യമങ്ങളുടെ ധര്‍മ ത്തിന്
എതിരായി അവര്‍ സാമ്രാജ്യത്വത്തിന്റെ ഒറ്റു കാരായി പ്രവര്‍ത്തിച്ചു.
പാര്‍ട്ടി A 500 വോട്ട്, പാര്‍ട്ടി B 400 വോട്ട് ,പാര്‍ട്ടി C 300 വോട്ട് , പാര്‍ട്ടി D 200 വോട്ട് .
അപ്പോള്‍ വിജയിച്ച ആള്‍ 500 വോട്ട് “A “നമ്മളെ ഭരിക്കുന്നു .പക്ഷെ 400+300+200 =9000 ആളുകള്‍ക്ക് വേണ്ടാത്ത A ,
500 വോട്ടുകളുടെ പൂരിപക്ഷമുള്ള A ആള്‍ നമ്മളെ ഭരിക്കുന്നു , യഥാര്‍ത്ഥത്തില്‍ പൂരിപക്ഷത്തിനു വേണ്ടാത്ത ഒരാളാണ് ജനാധിപത്യത്തില്‍ ഭരണം നടത്തുന്നത് ....
ഗധാഫിയുടെ ഈ സിദ്ധാന്തം എത്ര ശരിയാണ് ...ഗധാഫിയെ
അതിക്രൂരമായി കൊന്നവര്‍ക്ക് പോലും അയാള്‍ എന്ത് തെറ്റ് ചെയ്തു എന്ന് പറയാന്‍ കഴിയുന്നില്ല - ഒരു വെറും വാക്ക് ""എകാതിപതി "" പക്ഷെ ജനാധിപത്യ നേതാവിനെക്കാള്‍ എത്രയോ മടങ്ങ് ഉന്നതനായിരുന്നു ഗധാഫി ...ഞാന്‍ ഒരു കംമ്യൂനിസ്ട്ടല്ല പക്ഷെ അമേരിക്കയെ നിലക്ക് നിര്‍ത്താന്‍ ഞാന്‍ പലപ്പോഴും കമ്മ്യൂനിസ്റ്റ കാറുണ്ട് എന്ന് പറഞ്ഞ ഗധാഫി - സാമ്രാജ്യത്വത്തിന്റെ കണ്ണിലെ കരടായിരുന്നു എന്നാ ഒറ്റ ക്കരണം കൊണ്ട് മാത്രം ,
അദ്ധേഹത്തെ കൊന്നോടുക്കിയവരെ കാലം നിങ്ങളെ കാത്തിരിക്കുന്നു .... ഗധാഫി മരിക്കില്ല ,
കൊല്ലാന്‍ നിങ്ങള്ക്ക് കഴിയും പക്ഷെ തോല്‍പ്പിക്കാന്‍ കഴിയില്ല .ഇല്ല ഗധാഫി മരിക്കില്ല
ഗദ്ദാഫി ഇത്രയൊക്കെ ചെയ്തിട്ടും അയാളെ എതിര്‍ക്കാനായിരുന്നു എല്ലാവര്ക്കും തിടുക്കം ..
ReplyDeleteപെണ്ണുങ്ങളെ അംഗ രക്ഷകരായി കൊണ്ട് നടന്നു ദൈവത്തെ മറന്നു അദേഹം കുറെ കാലം ജീവിച്ചു കാണും
വളരെ നല്ല എയുത്ത് ..അഭിവാദ്യങ്ങള്‍
ഒരു മനുഷ്യന്‍ അത്രവലിയ ഭീകരവാതിയുമാകട്ടെ പക്ഷെ നിരായുധനായ ഒരാളെ വളരെ ക്രുരാമായിമനിക്കുരുകളോളം മര്ധിക്കുക അയാള്‍ കെഞ്ചുന്നു അതുകെല്‍ക്കാതെ മൊഹമ്മദ് നബിയുടെ അനുയായികള്‍ അവസാനം ക്രുരമായിവധിക്കുന്നു.അവസാനം ഒരു മയ്യത്തിനു കിട്ടേണ്ട പരിഗണനപോലും ആ മയ്യത്തിനു കൊടുത്തില്ല ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ലോകമുസ്ലികള്‍ ലിബിയന്‍ ജനതയെകൊണ്ട് നാണംകെട്ടു,അവര്‍ക്ക് തന്നെയറിയില്ല അവര്‍ എ നത്തിന് ഇതുചൈതന്നു.അവരെ വിധ്യസംബന്നരാക്കിയ ആ വലിയ മനുഷ്യനെ അവര്‍ മറന്നാലും ചരിത്രംമറക്കില്ല .അധിനുവേഷത്തിനു മറ്റൊരു ഇരയും കുടി :"അധിനിവേശം തുലയട്ടെ"
ReplyDelete1. ലിബിയയില്‍ കറണ്ട് ബില്ലില്ല .. എല്ലാ പൌരന്മാര്‍ക്കും വൈദ്യുതി സൌജന്യമാണ്
ReplyDelete2. ലിബിയന്‍ ബാങ്കുകളില്‍ ലോണിന് പലിശയില്ല.. ലിബിയയിലെ എല്ലാ ബാങ്കുകളും സര്‍ക്കാര്‍ അധീനതയിലാണ് .. ഒരു പൌരന്‍ പോലും പലിശയടക്കേണ്ടതില്ല
3. വീട് ലിബിയില്‍ ഓരോ പൌരന്റേയും പരമമായ അധികാരമായി കണക്കാക്കപ്പെടുന്നു .. ഓരോ പൌരനും സ്വന്തമായി വീടൂണ്ടായതിനു ശേഷമേ സ്വന്തം കുടുമ്പവും ഒരു വീട്ടില്‍ താമസിക്കുള്ളൂ എന്ന തീരുമാനമായിരുന്നു ഗദ്ദാഫിയുടേത് .. ഈ തീരുമാനത്താല്‍ ഗദ്ദാഫിയുടെ അച്ഛനും അമ്മയും മരിച്ചത് ഒരു ടെന്റില്‍ കിടന്നാണ്
4. പുതുതായി വിവാഹം കഴിഞ്ഞവര്‍ക്ക് ലിബിയന്‍ സര്‍ക്കാര്‍ 60000 ലിബിയന്‍ ദിനാര്‍ അതായത് 50000 യു എസ് ഡോളര്‍ നല്‍കും .. സ്വന്തമായി ഒരു വീട്ടില്‍ ദാമ്പത്യം തുടങ്ങാന്‍ വേണ്ടിയാണിത്
5. ലിബിയയില്‍ എല്ലാ പൌരന്മാര്‍ക്കും വിദ്യാഭ്യാസവും ചികിത്സാ ചിലവും സൌജന്യമാണ് .. ഗദ്ദാഫിക്ക് മുന്‍പ് 25 ശതമാനം മാത്രമായിരുന്ന രാജ്യത്തിലെ സാക്ഷരതാ നിരക്ക് ഇന്ന് 83 ശതമാനമാണ് .
6. ഒരു ലിബിയന്‍ പൌരന് കൃഷി തൊഴിലായി സ്വീകരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ .. സര്‍ക്കാര്‍ അവന് കൃഷിഭൂമിയും കൃഷിക്കാവശ്യമായ പണിയായുധങ്ങളും , വിത്തും എന്ന് വേണ്ട കൃഷി തുടങ്ങാനാവശ്യമായ തുകയും നല്‍കുന്നു ...
7. ലിബിയന്‍ പൌരന് വിദേശത്ത് പോയി പഠിക്കണമെങ്കില്‍ ... അതിനാവശ്യമായുള്ള എല്ലാ സാമ്പത്തിക സഹായവും സര്‍ക്കാര്‍ സൌജന്യമായി ചെയ്തു കൊടുക്കുന്നതിനു പുറമേ ലിബിയന്‍ പൌരന് 2300 യു എസ് ഡോളര്‍ ഗാര്‍ഹിക അലവന്‍സും വാഹന അലവന്‍സും സര്‍ക്കാര്‍ കൊടുക്കുന്നു
8.ഒരു ലിബിയന്‍ പൌരന്‍ സ്വന്തമായി വാഹനം നല്‍കുമ്പോള്‍ സര്‍ക്കാര്‍ വാഹന വിലയുടെ അന്‍പത് ശതമാനം സബ്സിഡി കൊടുക്കുന്നു ...
9. ലിബിയയിലെ പെട്ട്രോള്‍ വില 0.14 യു എസ് ഡോളറാണ്
10. ലിബിയക്ക് ഒരു തുക പോലും കടബാധ്യതയില്ലെന്ന് മാത്രമല്ല .. സാമ്പത്തിക കരുതലായി യു എസ് ഡോളര്‍ 150 ബില്ല്യണുമുണ്ട് .. ഇന്നീ പണം മരവിപ്പിച്ചിരിക്കുകയാണ് .
11. ബിരുദധാരിയായ ഒരു ലിബിയന്‍ പൌരന്‍ ജോലി ലഭിക്കുന്നത് വരെ ലിബിയന്‍ സര്‍ക്കാരില്‍ നിന്ന് നിശ്ചിത തുക ശമ്പളമായി വാങ്ങാന്‍ അര്‍ഹനാണ്
12.ലിബിയന്‍ ക്രൂഡൊയില്‍ വിറ്റ് ലഭിക്കുന്ന തുകയുടെ ഒരു ഭാഗം എല്ലാ ലിബിയന്‍ പൌരന്മാരുടെയും ബാങ്ക് എക്കൌണ്ടിലേക്ക് കൃത്യമായി വിഭജിച്ച് സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നു...
13. ഒരു സ്ത്രീ അമ്മയായാ ലിബിയന്‍ സര്‍ക്കാര്‍ അവര്‍ക്ക് $5,000 നല്‍കുന്നു
15. 25 % ലിബിയന്‍ പൌരന്മാരും ബിരുദധാരികളാണ്
16. ലോകത്തിലെ ഏറ്റവും വലിയ ജലപദ്ധതി ലിബിയന്‍ ഗവണ്മെന്റിന്റേതാണ് .. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത നദി പണീത് കൊണ്ടാണ് മരുഭൂ പ്രദേശമായ ലിബിയില്‍ ഗദ്ദാഫി ജലമെത്തിച്ചത്
ഇനി പറയൂ ഗദ്ദാഫി ഇത്തരമൊരു മരണം അര്‍ഹിച്ചിരുന്നോ .. ഗദ്ദാഫി മരിക്കേണ്ടത് ആരുടെ ആവശ്യമായിരുന്നു .. ലിബിയന്‍ ജനതയുടേയോ അതോ മറ്റു പലരുടെയുമോ ..
കീഴടങ്ങാന്‍ അവധി നല്‍കുക എന്നത് യുദ്ധ നിയമമാണ്. അത് ഗദ്ധാഫിക്കും കൂട്ടര്‍ക്കും നല്‍കിയിരുന്നു.അവര്‍ അത് പരസ്യമായി ലംഘിക്കുകയായിരുന്നു.
ReplyDeleteതാഴെ ലിങ്കുകള്‍ കാണുക.
http://www.bbc.co.uk/news/world-africa-14715518
http://www.cbc.ca/news/world/story/2011/08/30/libya-gadhafi-wife-children-algeria-reaction.html
അദ്ദേഹം ടിപ്പുവിനെപോലെ വീര മരണം വരിച്ചില്ല.മരണം ഭയന്ന് ഓവ് ചാലില്‍ ഒളിച്ചിരിക്കുകയായിരുന്നു.ആദ്ധേഹം ധീരനും,ആത്മാഭിമാന മുള്ളവനും ആയിരുന്നെങ്കില്‍ ശത്രു വിന്റെ മുന്നില്‍ പട പൊരുതി മരിക്കണമായിരുന്നു.സത്യത്തിനു വേണ്ടിയാണെങ്കില്‍ ആദ്ദേഹം അങ്ങിനെ ചെയ്യണമായിരുന്നു.തന്റെ അനുയായികളെയും കുടുംപക്കാരെയും മരണത്തിനു വിട്ടുകൊടുത്തു ഓടി രക്ഷപ്പെടുകയല്ല വേണ്ടത്.
നിരായുധനായ ഒരാളെ യുദ്ധത്തില്‍ വധിക്കുക എന്നത് മറ്റൊരു വിഷയമാണ്.അവിടെ എന്ത് നടന്നു എന്നും ആ നാട്ടുകാരുടെ വികാരം എന്ത് എന്നും നാം ഇവിടെ എഴുതുന്നത് പോലെ ആയിരിക്കില്ല.
thanks for ur commend dear abid ali
ReplyDeleteജീവനോടെ കല്ലെറിഞ്ഞു കൊല്ലാനും ..കൈ വെട്ടാനും,
ReplyDeleteപറയുന്ന മതം ..ഇത്തരത്തില്‍ വളരെക്രൂരമായി ചെയ്യുന്നത്
വര്‍ത്തമാനത്തില്‍ മാത്രമല്ല ചരിത്രത്തിലും കാണാം..
പൊളിച്ചെഴുത്ത് ആവശ്യമാണ്..
സബിത ടീച്ചര്‍ ഓരോ വിഷയത്തിലും നല്ല ഖുറാന്‍ സൂക്തങ്ങള്‍
ഉദാഹരികുന്നതുപോലെ ..ഒഴിവാക്കേണ്ടവ ഒഴിവാക്കണം
എന്ന് പറയാനുള്ള ആര്‍ജവം കാണിക്കണം ....