ഇമെയില്‍ ചോര്‍ത്തല്‍ വിവാദം അല്പമൊന്ന് കെട്ടടങ്ങിയ മട്ടാണ്. ഇതിലെ ശരിതെറ്റുകളെ നമുക്കൊന്ന് വിശകലനം ചെയ്യാം. കൊടുങ്ങല്ലൂരും പരിസരത്തുമുള്ള കുറേ പേരുടെ ഐ.ഡി. ഉണ്ട്. സിമി ബന്ധമാണത്രെ കാരണം.
ഈ സമയത്ത് ബുദ്ധിയും സ്വാതന്ത്ര്യബോധവും ധൈര്യവും ഉള്ളവര്‍ ചോദിക്കേണ്ട ഒന്നുരണ്ടു ചോദ്യങ്ങളുണ്ട്. ഒന്ന്, സിമിയെ എന്തിനാണ് ഇങ്ങനെ ഇരയാക്കുന്നത്? എന്താണവര്‍ ചെയ്ത ഭീകരകൃത്യം? തെളിവുകളുണ്ടോ? കുറേക്കാലം ജമാഅത്തെ ഇസ്‌ലാമിയെ ഭീകരവാദികളായി മുദ്രകുത്തി. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്? ഇതാര് ഉപദേശിച്ചിട്ടാണ് ഈ മുസ്‌ലിം സംഘടനകളെ ഭീകരന്മാരാക്കുന്നത്? ഏകനായ ഒരു ശക്തിയാണ് ഈ പ്രപഞ്ചത്തെയും നമ്മെയും സൃഷ്ടിച്ചതെന്നും ഈ ലോകം കൊണ്ട് ജീവിതം തീര്‍ന്നുപോകുന്നില്ല എന്നും മറ്റൊരു ജീവിതമുണ്ട് എന്നതിന്റെ അടിസ്ഥാനങ്ങളില്‍ ജീവിക്കുന്നവരാണിവര്‍.
മൂസാനബിയെ ഉപദ്രവിക്കുന്നതിനെപ്പറ്റി, 'എന്റെ രക്ഷിതാവ് അല്ലാഹു ആണ് എന്ന് പറഞ്ഞ ഒരാളെ നിങ്ങള്‍ കൊല്ലുകയാണോ' എന്ന് ചോദിക്കപ്പെട്ടപോലെ നമ്മളും ചോദിക്കേണ്ടിയിരിക്കുന്നു. ഒരിക്കലും ഒരു മുസ്‌ലിമിന് ഭീകരവാദിയാകാനാവില്ല. അന്യരെ അക്രമിക്കുവാനുമാകില്ല. വെള്ളത്തില്‍ വീണ തേളിനെപ്പോലും കരയ്ക്കു കയറ്റിയ പ്രവാചകന്റെ കാരുണ്യമാണ് നാം ഊര്‍ജ്ജമായി സ്വീകരിക്കേണ്ടത്.
മറ്റൊന്ന്, മഅ്ദനി വിഷയം. ഒന്‍പതര കൊല്ലം ജയിലിലിട്ടിട്ട് നിരപരാധി എന്നുകണ്ട് വിട്ടയച്ച് അധികം കഴിയുന്നതിനു മുമ്പേ വീണ്ടും അറസ്റ്റ്. യാതൊരന്വേഷണങ്ങളും നടക്കുന്നില്ല. എന്താണ് ഇവരും മനുഷ്യരല്ലേ. നീതി എല്ലാവര്‍ക്കും അവകാശപ്പെടാനാവില്ലേ?
എന്തുകൊണ്ടാണ് അറബ്‌ലോകത്ത് 'അറബ്‌വസന്തങ്ങള്‍' ഉണ്ടാകേണ്ടിവന്നത്? ചരിത്രത്തിലാദ്യമായി ഈജിപ്തില്‍ ഇഖ്‌വാനികള്‍ക്ക് മൃഗീയ ഭൂരിപക്ഷം ലഭിച്ചിരിക്കുന്നു. തഹ്‌രീര്‍ സ്‌ക്വയര്‍ രക്തരഹിത സമരത്തെ പ്രതികൂലിച്ചവര്‍ക്ക് ഇന്ന് എന്താണ് പറയാനുള്ളത്? നീതിപൂര്‍വകമായ ഒരു തെരഞ്ഞെടുപ്പിന് ഈജിപ്ത് വിധേയമായപ്പോള്‍ നീതി പുലരുന്നതായാണ് നമുക്ക് കാണാന്‍ കഴിയുന്നത്? അതേ, ലോകത്തിന് സത്യത്തിലേക്കും നീതിയിലേക്കും സാഹോദര്യത്തിലേക്കും തിരിച്ചുപോകാതെ നിവൃത്തിയില്ലാതായിക്കൊണ്ടിരിക്കുന്നു. ഏത് പ്രശ്‌നങ്ങള്‍ക്കും ദൈവികോപദേശങ്ങളുടെ തണലില്‍ പരിഹാരം കണ്ടെത്താനാകും. അതാണല്ലോ ബര്‍ണാഡ്ഷാ മുഹമ്മദ് നബി(സ)യെപ്പറ്റി പറഞ്ഞത് - മുഹമ്മദ് ഇന്ന് വരികയാണെങ്കില്‍ ഒരു കാപ്പി കുടിക്കുന്ന സമയം കൊണ്ട് എല്ലാ പ്രശ്‌നങ്ങളും തീര്‍ക്കുമായിരുന്നു.
മുഹമ്മദിനവതരിച്ച ഖുര്‍ആന്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട് - ബുദ്ധിയുള്ളവര്‍ക്ക് ഒരുപാട് പാഠങ്ങളും ദൃഷ്ടാന്തങ്ങളുമായിട്ട് - അതിനെ വഴികാട്ടിയായി സ്വീകരിക്കുക. കാടും മേടും നാടും വീടും രക്ഷപ്പെടും. തീര്‍ച്ച.
നിങ്ങളുടെ ടീച്ചര്‍
വസ്സലാം
വസ്സലാം
മുഹമ്മദിനവതരിച്ച ഖുര്‍ആന്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട് - ബുദ്ധിയുള്ളവര്‍ക്ക് ഒരുപാട് പാഠങ്ങളും ദൃഷ്ടാന്തങ്ങളുമായിട്ട് - അതിനെ വഴികാട്ടിയായി സ്വീകരിക്കുക. കാടും മേടും നാടും വീടും രക്ഷപ്പെടും. തീര്‍ച്ച.
ReplyDeleteteacher Sukumar azhecodinte penn pathippaanu.. anukalika vishayangalil pettennu prathikarikkunnu...oru paadu per chodikkanam ennu karuthunna karyangal eyuthukaari chodikkunnu
ReplyDeletekeep it up........!!!!!!!!!!!!!!!
vaayichu
ReplyDeleteoru padu nandiyund teacher...
ReplyDelete