എന്താണ് പ്രസംഗകല? പ്രസംഗകന്റെ മനസ്സിലുള്ള ആശയങ്ങളെ ശ്രോതാക്കൾക്ക് മനസ്സിലാകുന്ന വിധത്തിൽ, ഹാവ-ഭാവാദികളുടെ സഹായത്തോടെ നിർവഹിക്കപ്പെടുന്ന ഒരു കലാരൂപം എന്ന് ഒറ്റവാക്യത്തിൽ വിശദീകരിക്കാം. എന്നാൽ, ഈ കലയുടെ സാക്ഷീകരണം എങ്ങനെ? അഥവാ കൂടുതൽ ഫലപ്രദമായ ഇതിന്റെ രൂപം എങ്ങനെ എന്ന് നാം ഒന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. എന്തുകൊണ്ടാണ് ചില പ്രസംഗം 5 മിനിറ്റ് കേട്ടുകഴിയുമ്പോഴേക്ക് നാം ഇറങ്ങിപ്പോകുന്നത്? ചില പ്രസംഗങ്ങളെ നാം ഒരു ചലച്ചിത്രം കാണുന്നതിലും രസകരമായി എങ്ങനെയാണ് ആസ്വദിക്കുന്നത്? ഇതൊന്ന് നമുക്ക് പരിശോധിക്കാം.
പ്രസംഗകലയിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ചില കാര്യങ്ങളുണ്ട്. നേർക്കുനേരെയുള്ള ഒരു അവതരണമാണല്ലോ യഥാർഥ പ്രസംഗം. ശ്രോതാക്കൾ തന്നെ ശരിക്ക് ശ്രദ്ധിക്കുന്നു എന്ന് പ്രസംഗകന് ബോധ്യം വരുമ്പോൾ പ്രസംഗം കത്തിക്കയറുന്നു. ഒരുപാടുപേരെ ഒന്നിച്ച് പിടിച്ചിരുത്തുന്ന ഈ കലയിൽ ആംഗ്യ-ശരീരഭാഷകൾക്ക് വലിയ പ്രാധാന്യമുണ്ട്. ചില പ്രസംഗകർ ശ്രോതാക്കളെ നോക്കാതെ വിദൂരതയിലേക്ക് പ്രസംഗഭാഗങ്ങൾ അവതരിപ്പിക്കാറുണ്ട്. വാസ്തവത്തിൽ അത്യന്തം അലോസരമായ ഒരു രീതിയാണത്. ഒരു അറബി പഴമൊഴി ഇങ്ങനെ വായിക്കാം: ''ഹൃദയത്തിൽനിന്ന് വരുന്നത് (വാക്കുകൾ) ഹൃദയങ്ങളിൽ എത്തുന്നു. വായിൽനിന്ന് വരുന്നവ ചെവികളിലും എത്തുന്നു.'' വളരെ അർഥവത്തായ ഒരു വാചകമാണിത്. പറയുന്നവന്റെ ആത്മാർഥതക്കനുസരിച്ചാണ് വാക്കുകളുടെ കനം. പ്രസംഗകൻ ചെയ്യാത്ത ഒരു കാര്യം നിഷ്‌കളങ്കമായി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാൻ പ്രയാസമാണ്. കാരണം, അവന്റെ മനഃസാക്ഷി അവനെതിരിൽ പല്ലിളിച്ചുകാട്ടും. ഖുർആൻ പറയുന്നു: ''ഹേ വിശ്വാസികളേ, നിങ്ങൾ എന്തിനാണ് പ്രവർത്തിക്കാത്തത് പറയുന്നത്? അത് അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും കോപകരമായതാണ്.'' അപ്പോൾ നാം സ്വായത്തമാക്കിയ ആശയങ്ങളും സ്വായത്തമാക്കാനാഗ്രഹിക്കുന്ന ആശയങ്ങളും നമ്മുടെ പ്രസംഗത്തിലേക്ക് ഒഴുകിവരേണ്ടതുണ്ട്. ഇതിന് മനസ്സിനെ വളരെയധികം പാകപ്പെടുത്തേണ്ടതുണ്ട്. മനസ്സിനെ വിശാലമാക്കേണ്ടതുണ്ട്.
നാം ഒരു പ്രസംഗകൻ എന്ന നിലയ്ക്ക് സ്റ്റേജിൽ നിൽക്കുമ്പോൾ നല്ല ആത്മധൈര്യം ഉണ്ടായിരിക്കണം. അല്ലെങ്കിൽ പലപ്പോഴും തുടക്കക്കാർ പരാജയപ്പെട്ടു എന്ന തോന്നലിലൂടെ ഈ രംഗം തന്നെ ഉപേക്ഷിച്ച് പുറത്തുകടക്കും. താൻ മനസ്സിലാക്കിയ വിഷയങ്ങൾ തന്റെ സഹജീവികളുമായി പങ്കിടുന്ന നല്ലൊരു കർമമാണെന്നുള്ള ബോധ്യം നമുക്കുണ്ടാകണം. നമ്മുടെ പരിമിതികളും സാധ്യതകളും നാം തന്നെ കണ്ടെത്തേണ്ടിവരും.
പ്രസംഗകലയുടെ മറ്റൊരു പ്രസക്ത സംഗതിയാണ് സംസാരത്തിലെ വ്യക്തത. അക്ഷരങ്ങളും ആശയങ്ങളും സ്പഷ്ടമായും വ്യക്തമായും അവതരിപ്പിക്കാൻ നമുക്ക് കഴിയണം. സ്വരത്തിന് മുഖഭാവത്തിന്റെയത്ര തന്നെ പ്രാധാന്യമുണ്ട് എന്ന് മറക്കരുത്. മുഖഭാവം പ്രസന്നമാകുന്നപോലെത്തന്നെ സ്വരവും ആകർഷകമായിരിക്കണം. സദസ്സിന്റെ അവസ്ഥയും പ്രസംഗകൻ പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ട്. ഏത് വേദിയിലും തന്റെ ആശയങ്ങളെ സമർഥമായി അവതരിപ്പിക്കാൻ കഴിയുന്നവനാണ് യഥാർഥ പ്രസംഗകൻ. വിഷയത്തെ കടുകട്ടി ഭാഷയിൽനിന്ന് രൂപമാറ്റം വരുത്തി, ശ്രോതാക്കൾക്ക് വേഗം സ്വീകരിക്കാൻ കഴിയുന്ന രൂപത്തിലായിരിക്കണം അവതരിപ്പിക്കേണ്ടത്. സ്വാഭാവികത നഷ്ടപ്പെടാതെ പ്രസംഗകൻ ശ്രദ്ധിക്കേണ്ടതുണ്ട്. താൻ സംസാരിക്കുന്ന ആശയങ്ങൾ സ്വയംതന്നെ താൻ മനസ്സിലാക്കിയിരിക്കണം. ധാരാളം അറിവുകളിൽനിന്ന് തനിക്കും ശ്രോതാക്കൾക്കും ആസ്വാദ്യകരമായ കുറച്ച് അറിവുകളാണ് പ്രസംഗത്തിലൂടെ നാം പകർന്നു നൽകേണ്ടത്. അങ്ങനെ ശ്രോതാക്കളെ നമുക്ക് ചിന്തയിലേക്ക് നയിക്കാൻ കഴിയും - കഴിയണം.
വിഷയങ്ങൾ പഴയതാണെങ്കിലും, താനും ശ്രോതാക്കളും ജീവിക്കുന്ന ചുറ്റുപാടുകളെയും സാഹചര്യങ്ങളെയും സമർഥമായി വിഷയവുമായി കൂട്ടിയിണക്കാൻ പ്രസംഗകന് കഴിയണം. ധാരാളമായി അനുഭവങ്ങളും സംഭവങ്ങളും കഥകളും ഉപമകളും പ്രസംഗത്തിൽ കടന്നുവരുന്നതോടെ ശ്രോതാക്കളുടെ ഉറക്കം വിട്ടൊഴിയുന്നത് കാണാം. ചുരുക്കത്തിൽ ഏറ്റവും ആസ്വാദ്യകരമായ രീതിയിലും ശബ്ദത്തിലും ആംഗ്യത്തിലും അവതരിപ്പിക്കപ്പെടുന്ന പ്രസംഗം ഉജ്ജ്വലമായിരിക്കും. അനുവാചകരുടെ ഹൃദയങ്ങളിലേക്ക് തീർച്ചയായും പ്രസംഗകനും പ്രസംഗവും കടന്നുചെല്ലും. ശ്രോതാക്കളുടെ കണ്ണുകളിലേക്ക് പ്രസംഗകന്റെ കണ്ണുകൾ ഇടക്കിടക്ക് മാറിമാറി സഞ്ചരിക്കേണ്ടതുണ്ട്. കാരണം, മനുഷ്യന്റെ വൈകാരിക ഭാവങ്ങളെ ഏറ്റവും അധികമായും വ്യക്തമായും പ്രകടിപ്പിക്കാൻ കഴിയുന്ന ഏറ്റവും സ്വാധീനമുള്ള ഇന്ദ്രിയം ദൃഷ്ടിന്ദ്രിയമാണ്. നോക്കി സംസാരിക്കുന്നതും നോക്കാതെ സംസാരിക്കുന്നതും സ്വാധീനത്തിൽ വ്യത്യാസം ഉണ്ടാക്കുന്നുണ്ട്. പ്രസംഗകന്റെ വസ്ത്രം, രൂപം എന്നിവയ്ക്കും ചെറുതല്ലാത്ത സ്വാധീനം ഉണ്ട് എന്നതും ഒരു യാഥാർഥ്യമാണ്. അതിനാൽ, കുറേ അറിവുകളുടെ ചാക്കുകെട്ടഴിക്കുന്ന പ്രസംഗത്തെക്കാൾ, മനുഷ്യമനസ്സുകളിൽ കുളിർമഴ പെയ്യിക്കുന്ന, അവരെ പുതിയ ആശയതലങ്ങളിലേക്കെത്തിക്കുന്ന പ്രസംഗമാണ് കൂടുതൽ ഗുണകരം. തുടക്കക്കാർ എഴുതി പ്രസംഗിക്കലാണ് നല്ലത്. പിന്നീട് നോട്ടുകൾ കുറിച്ച് സംസാരിക്കാവുന്നതാണ്. പിന്നീട് കുറിപ്പിന്റെയും ആവശ്യമില്ലാത്തത്ര പ്രസംഗകൻ പരിശീലനത്തിലൂടെ എത്തപ്പെടുന്നു.
വിഷയത്തെക്കാളുപരി സദസ്സ് കേന്ദ്രീകൃതമായ ഭാഷണങ്ങൾ അവതരിപ്പിക്കാൻ കഴിയുക എന്നത് ഏറ്റവും ഫലപ്രദമായ ഒന്നായി മാറുന്നു. മനുഷ്യമനസ്സുകളെ പ്രസംഗകല കൊണ്ട് സ്വാധീനിക്കാം എന്ന സത്യംമൂലം ഈ ഐ.ടി. യുഗത്തിലും പ്രസംഗത്തിന് അതിന്റേതായ പ്രാമുഖ്യം ഉണ്ടെന്ന് സമ്മതിച്ചുകൊടുക്കാതെ നിവൃത്തിയില്ല.