ഒരു
കൊച്ചു പെട്ടിക്കട മാത്രമുണ്ട്. രണ്ട് കമ്പിളിക്കുപ്പായവും ബൂട്ടും തൊപ്പിയും എല്ലാമുണ്ടായിട്ടും പുറത്ത് അധിക സമയം നിൽക്കാനാവുന്നില്ല. ശീതക്കാറ്റും ഉണ്ട്. അപ്പോൾ എന്തായിരിക്കും ഇതിന്റെ ഇരട്ടി പൊക്കമുള്ള ഹിമാലയത്തിന്റെ അവസ്ഥ. പെട്ടിക്കടയില്‍ൽ ചായ ഉണ്ട്. ചുടുചായ വളരെ പെട്ടെന്ന് തണുക്കുന്നുണ്ട്. അവിടെ ഒര മരക്കഷണം ഐസ് പിടിച്ച് കിടക്കുന്നുണ്ടായിരുന്നു.
ഇനി എന്ത് ചെയ്യും? ഈ തണുപ്പത്ത് ഇങ്ങനെ നിന്നിട്ടെന്താണ് കാര്യം? മുന്നോട്ടു പോകാനില്ല. പുറത്തിറങ്ങാനും വയ്യ. ഡ്രൈവര്‍ ർക്കും ഒരു ചമ്മല്‍ൽ. ഇത്ര കാശിന് കൊണ്ടുവന്നിട്ട് ഇങ്ങനെ പറ്റിയല്ലോ എന്നോര്‍ ർത്ത്. അതിനാൽ, അവൻ പറയുന്നുണ്ട്: നമുക്ക് മടക്കത്തിന് ഒന്നുരണ്ട് പാര്‍ ർക്കുകളിലൊക്കെ ഇറങ്ങാം എന്ന്. ഉം... പറ്റിക്കപ്പെട്ടതിന്റെ ദ്വേഷ്യം ഞങ്ങളുടെ ഉള്ളിലുണ്ടെങ്കിലും ഇത്ര സുന്ദരമായ കാഴ്ച അതൊക്കെ മറപ്പിച്ചു.
അങ്ങനെ വിഷാദത്തിനും നിരാശയ്ക്കും ഇടയിലങ്ങനെ ഇരിക്കുമ്പോൾ സോനാമലകളിലേക്ക് സൂര്യന്റെ എത്തിനോട്ടം! അൽഹംദുലില്ലാഹ്. പെട്ടെന്ന് അന്തരീക്ഷം തെളിഞ്ഞു. അഭൗമമായ സൗന്ദര്യം അവിടം മുഴുവൻ പരന്നൊഴുകാൻ തുടങ്ങി. മഞ്ഞുമലകളിലെ മഞ്ഞുരുകിത്തുടങ്ങി. സുന്ദരമായ പൈൻന്‍മരങ്ങൾ ദൃശ്യമാകുന്നു. മലനിരകളുടെ തലപ്പുകൾ അരിപ്പൊടി കൂമ്പാരമാക്കി ഇട്ടപോലെ വെയിലിൽ വെട്ടിത്തിളങ്ങുന്നു. ചോലകള്‍ൾ ശക്തമായി ഒഴുകിത്തുടങ്ങി. പെട്ടിക്കടക്കടുത്ത് കിടന്ന ഐസ് മൂടിയ മരക്കഷണം പുറത്ത് കണ്ടുതുടങ്ങി. മലനിരകള്‍ൾ വസ്ത്രം മാറി വന്നപോലെ. ഒപ്പം നമ്മുടെ മനസ്സിനും എന്തെന്നില്ലാത്ത സന്തോഷം.
അടുത്ത വണ്ടിയിലുള്ളവരും പുറത്തിറങ്ങിത്തുടങ്ങി. ഞങ്ങളും താഴ്‌വാരത്തേക്ക് പതുക്കെ നടന്നു. സ്ഥിരം ചെയ്യാറുള്ള എന്റെ ഒരു പരിപാടിയുണ്ട്. അപൂര്‍ ർവ സ്ഥലങ്ങളില്‍ൽ നിന്ന് കല്ല് പെറുക്കാറുണ്ട്. നല്ല മൂന്ന് ഉരുളൻ കല്ലുകൾള്‍ ചോലയിൽ നിന്നെടുത്ത് പോക്കറ്റിലിട്ടു. ദൗര്‍ ർഭാഗ്യകരമെന്നു പറയട്ടെ, വലിയ ജാക്കറ്റ് തിരിച്ചു കൊടുത്തപ്പോൾ കല്ല് എടുക്കാന്‍ൻ മറന്നുപോയി. ചാവുകടലിൽനിന്ന് കൊണ്ടുവന്ന കല്ല് ഇപ്പോഴും ഞാന്‍ൻ സൂക്ഷിക്കുന്നുണ്ട്. ഞാനപ്പോഴൊക്കെ ഒരഞ്ചു വയസ്സുള്ള കുട്ടിയായിപ്പോവുകയാണ്. എനിക്കിപ്പോഴും ആ കല്ല് മറന്നതിൽ സങ്കടമുണ്ട്. മഞ്ഞുരുകി ഒലിച്ച് ശുദ്ധമായ ആ കല്ലുകൾ. ഖുര്‍ ർആനിൽല്‍ പാറയും മലയും ഒക്കെ ഉപമയും അലങ്കാരവുമൊക്കെ ആയി വരുന്നതിനാലാകാം കല്ലിനോടു പോലും സംസാരിക്കാൻ തോന്നുന്നത്.
അങ്ങനെ പലതവണ കോടയും വെയിലും വന്നും പോയുമിരുന്നു. ഞങ്ങൾ വണ്ടിയിലും പുറത്തുമായി കഴിച്ചുകൂട്ടി. ഇനി മുന്നോട്ടു പോകാന്‍ൻ പറ്റില്ലെങ്കില്‍ൽ തിരികെ പോകാം. ഇവിടെ നിന്നാണത്രെ 32 കിലോമീറ്റർ കാല്‍ൽനടയായി അമര്‍ ർനാഥ് യാത്രക്കാര്‍ പോകുന്ന വഴി. താഴ്‌വാരത്തിലൂടെ കാല്‍ൽനടപ്പാത കാണുന്നുണ്ട്. ജൂണിൽ യാത്ര ആരംഭിക്കും. നാം ഇടയ്‌ക്കൊക്കെ പത്രത്തിൽ വായിക്കാറില്ലേ? അമര്‍ നാഥ് യാത്രികർ വഴിയില്‍ൽ കുടുങ്ങി എന്നൊക്കെ. ആ അമര്‍ ർനാഥ് യാത്രാവഴിയാണിത്. ഇവിടെ ഒരു മൈല്‍ൽസ്റ്റോണുണ്ട്. GUMRI എന്ന സ്ഥലത്തേക്കും ലേയിലേക്കുമുള്ള ദൂരം എഴുതിവച്ചിരിക്കുന്നു. കശ്മീരിൽ അധിക സ്ഥലത്തും ഉറുദുവിലാണ് മൈല്‍ൽക്കുറ്റികളില്‍ൽ സ്ഥലനാമങ്ങൾ എഴുതിയിട്ടുള്ളത്. ഇവിടെ ഇംഗ്ലീഷിലാണ്.
ഏതോ വിഷാദത്തോടെ സോനാമലകളോട് യാത്രപറഞ്ഞ് വണ്ടിയിൽ കയറി. വഴിയിൽ അമര്‍ ർനാഥ് യാത്രക്കാര്‍ ർക്കുള്ള വഴിയോര ടെന്റുകളുടെ നിര്‍ ർമാണം തുടങ്ങിയിട്ടുണ്ട്. സന്ദീപ് ആ ടെന്റുകൾ ഞങ്ങൾക്ക് കാട്ടിത്തന്നു. നമ്മുടെ നാട്ടിലെ ശബരിമല സീസൺ പോലെ, ആ സ്ഥലങ്ങളും അമര്‍ ർനാഥ് യാത്രയ്ക്കുവേണ്ടി ഒരുങ്ങുകയാണ്. ഹിമാലയ താഴ്‌വാരങ്ങളിലെ വേനൽക്കാലത്തിന്റെ മൂര്‍ ർധന്യത്തിലാണ് യാത്ര തുടങ്ങുക. വിശദമായി എനിക്കറിയില്ല. ഈ 32 കിലോമീറ്റർ കാൽനടയായിട്ടാണത്രെ താണ്ടിക്കടക്കുക. അവിടെ ശിവലിംഗത്തിന്റെ ആകൃതിയിൽ ഐസ് രൂപപ്പെടുമെന്നാണ് ഐതിഹ്യം.
ഞങ്ങളുടെ മടക്കയാത്ര തുടങ്ങി. ഒരു ഭാഗത്ത് കൂലംകുത്തി നദി ഒഴുകുന്നു. മറുഭാഗത്ത് ഐസ്മലകളും. ഒരു സ്ഥലത്തെത്തിയപ്പോൾ നമ്മുടെ കൈയെത്തുന്നിടത്ത് ഒരു ഐസ്മല. വണ്ടി നിറുത്തി അവിടെ ഇറങ്ങി. ഐസ്ചുമരിൽ എന്തെങ്കിലും എഴുതണമെന്നൊരു തോന്നൽ. ഇക്കയും ഡ്രൈവറും ഒക്കെ കുന്നിന്റെ മുകളിലേക്ക് പോയ തക്കത്തിന് ഞാന്‍ൻ നല്ലൊരു വടി കൊണ്ടെഴുതാൻന്‍ തുടങ്ങി. ആദ്യം അറബിയിൽ അല്ലാഹു എന്നെഴുതി ഫോട്ടോ എടുത്തു. വീണ്ടും എന്റെ ഇഷ്ട പേരിക്കുട്ടി ഫര്‍ ർഹാൻന്‍ എന്ന് ഇംഗ്ലീഷിലും എഴുതി കാമറയിലേക്ക് പകര്‍ ർത്തി.
കട്ടിയുള്ള കുപ്പായവും ബൂട്ടും ഇല്ലെങ്കില്‍ൽ ഈ കളിക്കൊന്നും സാധിക്കില്ലായിരുന്നു. എഴുതിക്കൊണ്ടുനിൽക്കേ മുകളിലേക്കു പോയവര്‍ വന്നു. ഡ്രൈവര്‍ ർ അപ്പോഴാണ് ചില അപകടങ്ങളെപ്പറ്റീ പറഞ്ഞുതന്നത്. ഈ മഞ്ഞുമലയുടെ അടിയിലൂടെ ഐസ് ഉരുകി റോഡിന്റെ ഇടതുവശത്തുള്ള നദിയിലേക്ക് ഒഴുകുന്നുണ്ട്. ചിലപ്പോൾ പെട്ടെന്ന് ഇത് ഇടിഞ്ഞ് അപകടമുണ്ടായേക്കുമെന്ന്. ഇത് കേട്ടപ്പോൾ ഇതിനടുത്ത് നിൽക്കുന്നതത്ര പന്തിയല്ലെന്നു തോന്നി.
വണ്ടി വീണ്ടും പുറപ്പെട്ടു. അല്പം കഴിഞ്ഞപ്പോൾ ഒരു ചെറിയ പാര്‍ ർക്കിൽ നിർത്തി. 4000 രൂപയ്ക്ക് എന്തെങ്കിലുമൊക്കെ കാണിച്ചു എന്ന് ഡ്രൈവര്‍ ർക്കും സമാധാനം കിട്ടണമല്ലോ. പാര്‍ ർക്കിന്റെ അപ്പുറം ഒരു കൊച്ചുതടാകം. അതിലേക്ക് മലകളിലൂടെ വെള്ളം ചാടിക്കൊണ്ടിരിക്കുന്നു. യാത്രക്കാരില്‍ൽ ചിലർര്‍ തടാകത്തിന്റെ അപ്പുറത്തൊക്കെ പോകുന്നുണ്ട്. അല്പനേരം അവിടെ നിന്ന്, മടക്കയാത്ര ആരംഭിച്ചു. ഇടതുഭാഗത്ത് പുഴവക്കിലെ ചില കാഴ്ചകൾ നമ്മെ ശരിക്കും ഞെട്ടിച്ചുകളയും. കുത്തൊഴുക്കുള്ള ഈ നദിക്കരയില്‍ൽ വളരെ ചെറിയ കുടിലുകൾ.
സ്ത്രീകളും കുട്ടികളും ആ നദിക്കരയില്‍ൽ - രണ്ടു വയസ്സൊക്കെയുള്ള കുഞ്ഞുങ്ങൾ. അത് കണ്ട എന്റെ ഉള്ള് പിടഞ്ഞുപോയി. കാല്‍ൽ തെറ്റി ആ കുഞ്ഞുങ്ങളോ സ്ത്രീകളോ വീണാല്‍ൽ കിട്ടിയിട്ട് കാര്യമില്ല. പക്ഷേ, അവര്‍ ർക്കത് ശീലമായിരിക്കുന്നു. ആടിനെ മേയ്ക്കുന്ന നാടോടികളാണ് അവരെന്ന് സന്ദീപ് പറഞ്ഞപ്പോൾ അവര്‍ ർ എങ്ങനെയായിരിക്കും അപ്പുറത്തേക്ക് എത്തിയിരിക്കുക എന്നോര്‍ ർത്തുപോയി. മറുഭാഗത്തുകൂടെ കാൽനടവഴികൾ ഉണ്ടാകുമായിരിക്കും. അല്ലാഹുവിന്റെ സൃഷ്ടികൾ അവന്റെ ഭൂമിയിലൂടെ എല്ലാ കോണുകളിലും പരിതസ്ഥിതികൾക്കനുയോജ്യമായി ജീവിതം കരുപ്പിടിപ്പിക്കുന്നു!
ഉച്ചഭക്ഷണം കഴിഞ്ഞ് മടക്കയാത്ര ആരംഭിച്ചു. തെക്കേ ഇന്ത്യയിലും മധ്യഇന്ത്യയിലും ഒന്നും ഇത്തരം സ്ഥലങ്ങൾ (മഞ്ഞുമൂടിയവ) ഇല്ലാത്തതിനാലാവും ഇവിടങ്ങളിലൊക്കെ ഇത്രമാത്രം സഞ്ചാരികളെത്തുന്നത്. അമര്‍ ർനാഥ് യാത്രക്കാര്‍ ർ കൂടി വന്നാല്‍ൽ ശ്രീനഗറിൽല്‍ റൂം ഒന്നും കിട്ടാനില്ലാതാകുമത്രെ! പലരും ബസ്സുകളില്‍ൽ പോലും കിടക്കേണ്ടിവരാറുണ്ടെന്ന് ഒരു സുഹൃത്ത് പറയുകയുണ്ടായി. സോനാമാര്‍ഗിന്റെ സൗന്ദര്യം - വ്യത്യസ്ത ഭാവങ്ങളോടുകൂടിയ - ശരിക്കാസ്വദിച്ച് 5 മണിക്കു മുമ്പായി ശ്രീനഗറില്‍ൽ തിരിച്ചെത്തി. തിരിച്ചുള്ള യാത്രയിലും വഴിയോര ദൃശ്യങ്ങൾ മനം കുളിർപ്പിക്കുന്നവയായിരുന്നു. കുട്ടികൾ സ്‌കൂൾ വിട്ടുപോകുന്ന കാഴ്ചകളും കാണാമായിരുന്നു.
അടുത്തത് ഗുല്ൽര് ർഗിലേക്കുള്ള യാത്ര...
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഏതാനും നാളുകള്‍ക്കു ശേഷം ടീച്ചറുടെ ബ്ലോഗിലേക്ക് എത്തി നോക്കിയപ്പോള്‍ അത്യന്തം സന്തോഷകരമായ ഒരനുഭൂതി. എന്റെ ഓര്‍മ്മകള്‍ക്ക് ചിറകു മുളക്കുന്ന പോലെ. നാല്‍പ്പതു വര്‍ഷങ്ങള്‍ക്ക് അപ്പുറത്തേക്ക് അവ പറന്നുയര്‍ന്നു. 1973 ലെ ഒരു ജൂണ്‍ മാസത്തില്‍ ജമ്മുകാശ്മീരില്‍ വച്ച് നടന്ന ഓള്‍ ഇന്ത്യ സമ്മര്‍ ട്രെയിനിംഗ് ക്യാമ്പിലേക്ക് കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപത് NCC cadet കളില്‍ ഏറണാകുളം ജില്ലയുടെ രണ്ടു പ്രതിനിധികളില്‍ ഒരാളായി ഈയുള്ളവന് പങ്കെടുക്കാന്‍ കഴിഞ്ഞു. അല്‍ഹംദുലില്ലാഹ്. അന്നത്തെ യാത്രയുടെ അനുഭൂതികള്‍ ഒരിക്കല്‍ക്കൂടി അയവിറക്കുവാന്‍ ടീച്ചറുടെ യാത്രാവിവരണം ഉപകരിക്കുകയും അന്നത്തെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കു വക്കുവാന്‍ എന്നെ പ്രചോതിതനാക്കുകയും ചെയ്യുന്നു. മഞ്ഞുമലകളും താഴ്വരകളും ദാല്‍തടാകവും ശങ്കരാചാര്യക്ഷേത്രവും അവിടെനിന്നു താഴേക്ക് നോക്കുമ്പോള്‍ അനേകം ഹെയര്‍പിന്‍ വളവുകളോട്കൂടി തലങ്ങും വിലങ്ങും കിടക്കുന്ന റോഡുകളും, ഝലം നദിയിലൂടെ ഷിക്കാറയിലുള്ള യാത്രയും സോനാമാര്‍ഗിലെ സ്കേറ്റിംഗ് ഗ്രൌണ്ടും പഹല്‍ഗാമിലെ പാലരുവികളും ഷാലിമാര്‍, നിഷാത് തുടങ്ങിയ മുഗള്‍തോട്ടങ്ങളും എന്നുവേണ്ട പച്ച വിരിപ്പിട്ട നെല്‍പ്പാടങ്ങളും തുടങ്ങി പ്രപഞ്ചത്തിലെ എല്ലാറ്റിനെയും സൃഷ്ടാവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള വിവരണം ചിന്തിപ്പിക്കുകയും പലപ്പോഴും കരയിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന്‍ എഴുതുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍. ടീച്ചര്‍ക്ക് നന്ദി. സസ്നേഹം, അബ്ദുല്‍കെരീം.Riyadh. naakareem@gmail.com (Father in low of Muhammed Shaphy,Dallas)
ReplyDeleteആദ്യമായിട്ടാണിവിടെ...
ReplyDeleteകുറെ വായിക്കാനുണ്ടല്ലോ. ഇനിയും വരാം.
welcome
ReplyDeletebrave yaathra...
ReplyDeleteഞാൻ മുമ്പ് എഴുതിയ കമന്റ് ഡിലീറ്റ് ആയോ ?
ഭൂമിയിലെ സ്വർഗം ഇവിടെ തന്നെ ആണല്ലേ ..എന്തൊരു മനോഹരമായ കാഴ്ചകൾ ...
മഗ്രിബ് ബാങ്ക് സമയം എല്ലാം ഇവിടത്തെ പോലെ തന്നെ ആണോ ?
ഞാൻ Norway എന്ന രാജ്യത്തെ കുറിച്ച് വായിച്ചപ്പ്പോൾ അവിടെ സുര്യൻ 6 മാസം ഉദിക്കാറില്ല .. 6 മാസം അസ്തമിക്കാറുമില്ല