നമുക്കു ചുറ്റും അവിവാഹിതരും വിധവകളുമായിക്കഴിയുന്ന ഒട്ടേറെപ്പേര്‍. പലപല കാരണങ്ങളാല്‍ അവര്‍ക്ക് പുരുഷന്റെ താങ്ങും തണലും നഷ്ടപ്പെട്ടിരിക്കുന്നു. തീര്‍ത്തും അനാഥത്വവും വൈധവ്യവും
പേറുന്ന അനേകം യുവതികളും സ്ത്രീകളും എന്റെ മനസ്സിലൂടെ കടന്നുപോകുന്നു. ഇത് വായിക്കുമ്പോള്‍ നിങ്ങളുടെ മനസ്സുകളിലൂടെയും സമാന രീതിയിലുള്ള, അശരണരായ സഹോദരിമാര്‍ കയറിയിറങ്ങുന്നുണ്ടാകും, തീര്‍ച്ച. ബഹുഭാര്യാത്വം വളരെ മോശമായി കരുതുന്ന ഒരു നാടും നാട്ടുകാരുമായിപ്പോയി നാം. നമ്മെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം, നാം വളര്‍ന്നുവന്ന സാഹചര്യം അതാണ്. ഭര്‍ത്താവ് മറ്റൊരു സ്ത്രീയെക്കൂടി ജീവിതപങ്കാളിയാക്കുക എന്നത് പലപ്പോഴും നമ്മുടെ നാട്ടിലെ 90 ശതമാനം സ്ത്രീകളെയും തകര്‍ത്തുകളയാറുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ വിധവകളും നിത്യകന്യകകളും അബലകളുമായവര്‍ക്ക് എന്തുണ്ട് പരിഹാരം എന്ന് ചിന്തിക്കാന്‍ നാം നിര്‍ബന്ധിതരാകുകയാണ്.
സ്ത്രീയെ പൊതുവെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിഷ്‌കളങ്കതയുടെയും നിറകുടമെന്ന് വിശേഷിപ്പിക്കാറുണ്ടല്ലോ. ഒരളവുവരെ അത് ശരിയുമാണ്. ഇത്തരം ഒരു സ്ത്രീഹൃദയം തന്റെ സ്‌നേഹവും കാരുണ്യവും എവിടെ പ്രകടിപ്പിക്കും എന്നതാണ് കുഴയ്ക്കുന്ന ചോദ്യം. തനിക്ക് തൊട്ടുതലോടി ആശ്വസിപ്പിക്കാന്‍ ഭര്‍ത്താവില്ല, താലോലിച്ചോമനിച്ച് വളര്‍ത്താന്‍ മക്കളില്ല. പറയൂ, അവള്‍ തന്റെ വികാരവായ്പുകള്‍ എവിടെ പ്രകടിപ്പിക്കും? വല്ലാത്തൊരു സങ്കടകരമായ അവസ്ഥ. ഞാനെന്റെ മക്കളെയും പേരക്കുട്ടികളെയും മരുമക്കളെയും പുന്നരിക്കുകയും ഉമ്മവെക്കുകയും ചെയ്യുമ്പോള്‍ അതിന് കഴിയാത്ത, അതില്ലാത്ത അനേകായിരങ്ങളെ ഓര്‍ത്ത് അരനിമിഷം വിഷമിച്ചുപോകാറുണ്ട്. വയറു നിറച്ച് ഭക്ഷണം കഴിക്കുമ്പോള്‍, ഭക്ഷണം കിട്ടാത്ത അനേകായിരങ്ങളെ ഓര്‍ത്ത്, സോമാലിയയിലെ കുഞ്ഞുങ്ങളെ ഓര്‍ത്ത് ഒരു ചെറുനെടുവീര്‍പ്പ് നമ്മില്‍ ഉയരാറില്ലേ? അതുപോലെ.
അതേ, ഈയൊരു മാനസികാവസ്ഥയില്‍നിന്നുകൊണ്ട് എല്ലാ സ്ത്രീകളും മര്‍യമിനെ വായിക്കുക. ലോകസ്ത്രീകള്‍ക്ക് മാതൃകയെന്ന് ഖുര്‍ആന്‍ എടുത്തു പറഞ്ഞ മര്‍യം. അവര്‍ നമ്മെപ്പോലെ വികാരങ്ങളുള്ള യുവതിയായിരുന്നു. അവിവാഹിത. സ്‌നേഹവായ്പുകള്‍ ഒഴുക്കാന്‍ മക്കളുണ്ടായിരുന്നില്ല. അപ്പോള്‍ അവര്‍ അല്ലാഹുവിനെ കൂടുതല്‍ സ്‌നേഹിക്കുകയും നമസ്‌കാരത്തിലും സല്‍കര്‍മങ്ങളിലും മുഴുകുകയും ചെയ്യുന്നു. ഖുര്‍ആന്‍ പറയുന്നു: ഹേ, മര്‍യം! നീ ഭയഭക്തിയോടെ ദൈവത്തെ വണങ്ങുക, സാഷ്ടാംഗം പ്രണമിക്കുക. റുകൂഅ് ചെയ്യുന്നവരോടൊപ്പം റുകൂഅ് ചെയ്യുക.
ഈ ആയത്തിനെ നാം പരിശോധിച്ചാല്‍ എത്ര ശക്തമായാണ് അല്ലാഹു അവരെ ഉപദേശിക്കുന്നത് എന്ന് കാണാം. ആരാധനയോടൊപ്പം ബൈതുല്‍ മസ്ജിദ് പരിപാലനവും ഹ: മര്‍യമിന്റെ സേവനമേഖല ആയിരുന്നു. ശാം ഭാഗത്തെ ഏറ്റവും പുരാതനവും പ്രശസ്തവുമായ ധാരാളം പ്രവാചകന്മാരുടെ പാദസ്പര്‍ശത്താല്‍ അനുഗൃഹീതമായ മസ്ജിദുല്‍ അഖ്‌സയും പരിസരവും വൃത്തിയായി പരിപാലിക്കുക.
പടച്ചവനേ, നീ ഞങ്ങള്‍ക്ക് മറിയമിന്റെ കഥാഖ്യാനത്തിലൂടെ പലതും പഠിപ്പിക്കുകയാണല്ലോ. ജീവിക്കുന്ന പരിസരത്തെ ആത്മീയമായും ഭൗതികമായും ശുദ്ധീകരിച്ചുവെക്കുക. എല്ലാവരും എത്രമാത്രം വീഴ്ചവരുത്തുന്നുണ്ടാകും? ആത്മീയ ശുദ്ധിവത്കരണം അകലെത്തന്നെ.
സഹോദരീ, രാത്രി എഴുന്നേറ്റ് പ്രാര്‍ഥിക്കുക. ദുഃഖത്തിന്റെ മാറാപ്പ് ആരും കാണാത്ത സമയത്ത് നാഥന്റെ മുന്നില്‍ അഴിച്ചുവെക്കുക. പരിഹാരങ്ങള്‍ ആവശ്യപ്പെടുക. വീടില്ലെങ്കില്‍ വീടാവശ്യപ്പെടുക. ഒരത്താണി വേണമെന്ന് തോന്നുന്നുവെങ്കില്‍ ഉറപ്പുള്ള ഒരത്താണിക്കായി നാഥനോട് കൈ ഉയര്‍ത്തുക. ഒപ്പം അനാഥകളെയും അബലകളെയും സഹായിക്കുമെന്ന് തീരുമാനിക്കുക. വാക്കുകൊണ്ട്, പെരുമാറ്റം കൊണ്ട്, സ്‌നേഹം കൊണ്ട്.
അപ്പോഴാണ് നീ ഒരു 'മേരി' അല്ലെങ്കില്‍ മര്‍യം ആകൂ എന്ന് പറയാന്‍ തോന്നുന്നത്. സ്‌നേഹവായ്പിനെ സാധുക്കള്‍ക്കായി പങ്കിട്ടുകൊടുക്കുന്ന മര്‍യം.
ഒരിക്കലും വഞ്ചിക്കുന്ന ഒരു യുവാവിലേക്ക് ആ സ്‌നേഹം നീങ്ങാതിരിക്കട്ടെ. അത്തരം ഒരവസ്ഥയില്‍ നീയേറെ വേദനിച്ചുപോകും. അതിനാല്‍, ജാഗ്രത പാലിക്കുക. അനാഥശാലകളും കുഷ്ഠരോഗാശുപത്രികളും സന്ദര്‍ശിക്കുക ജീവിതത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ അവഗണനയാല്‍ വലിച്ചെറിയപ്പെട്ട ഒരുപാട് ജന്മങ്ങളെ അവിടെ കാണാന്‍ പറ്റും. പതഞ്ഞൊഴുകാന്‍ വെമ്പുന്ന നിന്റെ മാതൃത്വത്തിന്റെ ഉര്‍വരത ആ സാധുക്കള്‍ക്കായി പങ്കിട്ടുകൊടുത്തുനോക്കൂ. നീ അപ്പോള്‍ ഒരു മര്‍യമായി മാറും. നൂറുകണക്കിന് കുഞ്ഞുങ്ങള്‍ നിന്റെ സ്വന്തമാകും.
മോശം ബന്ധങ്ങളില്‍ ചെന്ന് വീഴാതിരിക്കുക. ഈയൊരു തിരിച്ചറിവില്ലാതാകുന്നവളാണ് ഒരു മുഴം കയറില്‍ ജീവിതം ആടിത്തീര്‍ക്കുന്നത്. അതിനാല്‍, ദീനില്‍ ഉറച്ചുനില്‍ക്കുക. അശരണരായ സ്ത്രീകളെ വഞ്ചിക്കാന്‍ തക്കം നോക്കി നടക്കുന്ന കാപാലികരുണ്ട്. അവരോട് ഒരു വാക്ക്: നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയെ നീ വഞ്ചിക്കുന്നത് അതിഭീകരമായ ഭവിഷ്യത്തുകള്‍ വിളിച്ചുവരുത്തും. അതിനാല്‍, ഇത്തരം സ്ത്രീകളുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടുക.
അവിവാഹിതരായ, വിധവകളായ സ്ത്രീകളുടെ കാര്യങ്ങള്‍ക്കുമേല്‍ നോട്ടം വഹിക്കുന്ന മാതാക്കളോടും ഒരു വാക്ക് - അവര്‍ അവരുടെ കുറ്റം കൊണ്ടല്ല അനാഥരും അബലകളുമായത്. ഒരുപക്ഷേ, തൊലിനിറം അല്പം കുറഞ്ഞതിനാലോ, രോഗം കൊണ്ടോ ഒക്കെയാണത്. അവരെ നിങ്ങള്‍ വേണ്ടവിധം കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുത്ത് സാമൂഹ്യസേവനത്തിന് വിടണം. അവര്‍ വെറുതെ വീട്ടിലിരുന്ന്, ഒഴിവുസമയങ്ങള്‍ പിശാചിന് പണി ഉണ്ടാക്കാനുള്ള സ്ഥിതിവിശേഷം ഉണ്ടാകരുത്. എന്തെങ്കിലും ഒരു തൊഴില്‍, അല്ലെങ്കില്‍ ഒരു കോഴ്‌സ്, അല്ലെങ്കില്‍ ഒരു ഭാഷ പഠിക്കുക. വായിക്കുക, പ്രവര്‍ത്തിക്കുക, വളരുക, പിശാചിന്നടിമപ്പെടാതിരിക്കുക. റബ്ബ് നല്‍കിയ യുവത്വം 100 ശതമാനം അവന്റെ മാര്‍ഗത്തില്‍ തിരിച്ചുകൊടുക്കുമെന്ന് പ്രതിജ്ഞ ചെയ്യാന്‍ കരുത്തുള്ള മര്‍യം ആകുക നീ.
കടപ്പാട്: അംറ്ഖാലിദ്