Saturday, November 26, 2011

'വഴിവെളിച്ചങ്ങൾ' - ചില ചിന്തകൾ

മുൻ ഇന്ത്യൻ പ്രസിഡന്റ് എ.പി.ജെയും സുഹൃത്തായ അരുൺ തിവാരിയും കൂടിയുള്ള ഒരു സംഭാഷണമായ 'വഴിവെളിച്ചങ്ങൾ' എന്ന പുസ്തകം അവിചാരിതമായാണ് വായിക്കാനിടവന്നത്. എ.പി.ജെയെപ്പറ്റി എന്റെ മനസ്സിലുണ്ടായിരുന്ന പല ധാരണകളും തിരുത്താൻ ആ പുസ്തകത്തിന് കഴിഞ്ഞു - അദ്ദേഹത്തിന്റെ ആത്മീയ ചിന്തകളും ഉൾക്കാഴ്ചകളുമാണ് എന്നെ ആകർഷിച്ചത്. മനുഷ്യന് ചെന്നെത്താൻ പറ്റാവുന്ന തലങ്ങളിലേക്ക് അദ്ദേഹം ആത്മീയമായും ഭൗതികമായും എത്താൻ ശ്രമിച്ചിട്ടുണ്ട്.

അദ്ദേഹം തികഞ്ഞ ഏകദൈവ വിശ്വാസിയും പരലോക വിശ്വാസിയും പ്രവാചകൻ (സ)യെ ബഹുമാനിക്കുന്ന ആളുമാണ് എന്ന് നമുക്ക് ആ പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിലാകും. ഒപ്പംതന്നെ ഭാരതത്തിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവിച്ചുകടന്നുപോയ ആത്മീയാചാര്യന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നു. പറഞ്ഞുകേട്ടതിൽനിന്നും തികച്ചും ഭിന്നൻ. പല കുടില മനസ്‌കരും അദ്ദേഹത്തെ ഒരു മതനിരാസിയായി പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ, ഈ പുസ്തകത്തിലൂടെ വായനാസഞ്ചാരം നടത്തുന്ന ആൾക്ക് അദ്ദേഹത്തിലെ വിശ്വപൗരത്വം മനസ്സിലാക്കാൻ സാധിക്കും. തികച്ചും ദരിദ്രമായ കുടുംബത്തിൽനിന്നു വന്ന് ഏറ്റവും നല്ല പ്രസിഡന്റ് എന്ന പദവി അലങ്കരിക്കാൻ അദ്ദേഹത്തിന് കഴിയുകയുണ്ടായി. ഇന്ത്യാരാജ്യത്ത് നീതിയും സത്യവും സമത്വവും പുലരാൻ അദ്ദേഹം എത്രമാത്രം ആഗ്രഹിക്കുന്നു എന്നത് പുസ്തകത്തിലെ എല്ലാ വരികളിലൂടെയും ദൃശ്യമാകുന്നു. എ.പി.ജെക്ക് തുല്യം എ.പി.ജെ. മാത്രം. ശാസ്ത്ര-സാങ്കേതികവിദ്യകളുടെ ചുക്കാൻ പിടിച്ച്, ചില ശ്രമങ്ങൾ വിജയിക്കുകയും ചിലത് പരാജയപ്പെടുകയും ചെയ്ത മുഹൂർത്തങ്ങളിലൂടെ അദ്ദേഹവും സഹപ്രവർത്തകരും നടന്നുനീങ്ങിയപ്പോഴുള്ള മാനസികാവസ്ഥകളെ സാധാരണക്കാരായ നമുക്കുപോലും ഏറ്റുവാങ്ങാൻ സാധിക്കുംവിധത്തിൽ പുസ്തകത്തിൽ തിവാരി വിവരിച്ചിട്ടുണ്ട്. പലപ്പോഴും നമ്മുടെ ബഹിരാകാശയജ്ഞങ്ങൾ വീണുടഞ്ഞപ്പോൾ, ഇന്ത്യക്കാരൻ ചെയ്താൽ ഇങ്ങനെയിരിക്കും എന്നൊരു നിരാശാമനസ്സ് മലയാളിയുടെ കൂടെപ്പിറപ്പാണ്. പുസ്തകം വായിച്ച്, നമ്മുടെ മഹാന്മാരായ ശാസ്ത്രജ്ഞർ അതിന്റെ പിന്നിൽ ചെലവഴിച്ച ത്യാഗം മനസ്സിലാകുമ്പോൾ, നമ്മുടെ ചിന്തകൾ തീർച്ചയായും ഇന്ത്യക്കാരനെന്ന നിലയിൽ അഭിമാനിക്കാൻ തുടങ്ങും. പ്രതികൂല സാഹചര്യങ്ങളിലൂടെ നമ്മുടെ പ്രതിഭകളും അവരുടെ ലക്ഷ്യങ്ങൾ നേടുന്നുണ്ടല്ലോ. സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റത്തിനെതിരിൽ, നാം ചെയ്യുന്ന ഏതൊരു ചെറുതും വലുതുമായ ത്യാഗപരിശ്രമങ്ങൾ ജിഹാദാണെന്ന് -പുണ്യയുദ്ധമാണെന്ന്- മറക്കാതിരിക്കുക.

ഇതെഴുതുമ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞുവരുന്ന ചില വേദനകൾ പ്രിയപ്പെട്ടവരുമായി പങ്കുവെക്കാതെ നീങ്ങാനാവില്ല. ആർ.ആർ.എൽ (Regional Research Lab) ൽനിന്ന് മൈക്രോവേവിൽ ഡോക്ടറേറ്റ് എടുത്ത ഒരു മുസ്‌ലിം യുവാവ് ഏതൊക്കെയാ അബദ്ധ ധാരണകൾക്കടിപ്പെട്ട് വെറും 'മതവാദി'യായി മാറി. ഇസ്‌ലാം അത്തരക്കാരുടെ കൈകളിൽ കിടന്ന് ശ്വാസം മുട്ടുകയാണ്. അവർക്ക് ദൈവം നൽകിയ വിദ്യയാകുന്ന അനുഗ്രഹത്തെ മനുഷ്യകുലത്തിന്റെ നന്മയ്ക്ക് വഴിതിരിച്ചുവിടാതെ, കുടത്തിലെ വിളക്കുപോലെ മറച്ചുവെച്ചിരിക്കുകയാണ്. ആർക്കാണ്, എവിടെയാണ് പിഴച്ചത്? ഇസ്‌ലാമിക വിജ്ഞാനം എന്നാൽ കുറേ അറബി-ഇസ്‌ലാമിക ഗ്രന്ഥ വായനകളും തദനുസൃതമായ പരിശ്രമങ്ങളും മാത്രമാണെന്ന് ഈ സമൂഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചപോലെ. العلماء ورثة الأنبياء (പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരാവകാശികൾ). എന്നാൽ മുസ്‌ല്യാക്കാന്മാരും മൗലവിമാരും മാത്രമാണെന്ന് നാമെല്ലാവരും തെറ്റിദ്ധരിച്ചുപോയി. ഈ ധാരണ മാറിക്കിട്ടിയാൽ ലോകം രക്ഷപ്പെടും. ഇസ്‌ലാമും ഖുർആനുമൊന്നും മനുഷ്യസമൂഹത്തിനുള്ള ദൈവിക സമാനമാണെന്ന് ലോകത്തിന് ബോധ്യം വരും. ബോധ്യവും ബോധവും ഉള്ളവരുടെ എല്ലാ ശ്രമങ്ങളും ആ രംഗത്തേക്ക് തിരിയട്ടെ എന്ന് വിനയത്തോടെ അപേക്ഷിക്കുന്നതോടൊപ്പം എ.പി.ജെയുടെ 'വഴിവെളിച്ചങ്ങളെ' എല്ലാ മതക്കാരും പാർട്ടിക്കാരും വായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നിർത്തട്ടെ.

സ്വന്തം സബിത

8 comments:

  1. ലോകമെങ്ങും വെള്ളി വെളിച്ചങ്ങള്‍ പരക്കട്ടെ,പുസ്തക പരിചയത്തിന്നു നന്ദി

    ReplyDelete
  2. പരിചയപ്പെടുത്തലും ചിന്തകളും നന്നായി
    നന്ദി അറിയിക്കുന്നു.

    ReplyDelete
  3. വായിക്കുവാന്‍ തീര്‍ച്ചയായും ശ്രമിക്കുന്നതാണ് .. ആശംസകള്‍

    ReplyDelete
  4. അദ്ദേഹത്തിന്റെ കൂടെ എപ്പോഴും യാത്രയില്‍ ഖുറാന്‍ കൊണ്ട് നടക്കരുമുണ്ടായിരുന്നു

    ReplyDelete
  5. അദ്ദേഹം തികഞ്ഞ ഏകദൈവ വിശ്വാസിയും പരലോക വിശ്വാസിയും പ്രവാചകൻ (സ)യെ ബഹുമാനിക്കുന്ന ആളുമാണ് എന്ന് നമുക്ക് ആ പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിലാകും.

    ഇദ്ദേഹം കല്യാണം കഴിക്കാഞ്ഞത് എന്തെ ആവോ ??
    അമേരിക്കയില്‍ വിമാനത്തിനുള്ളില്‍ കോട്ട് ഊരി പരിശോധിച്ചിട്ടും അതിനെതിരെ ഒന്നും മിണ്ടാതിരുന്നത് എന്തെ ആവോ ??

    ReplyDelete
  6. ചിന്തകളില്‍ പൊന്‍ വെളിച്ചം വിതറി ..നന്ദി ടീച്ചര്‍

    ReplyDelete
  7. ഭാരതം നമുക്ക് നല്‍കിയ ഒരു കാഴ്ചപാട് ഉണ്ട് ,, "ഭൂമി കുടുംബം " അതുകൊണ്ട് തന്നെ
    ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന ആത്മീയ ആചാര്യന്മാരെ ബഹുമാനിക്കയും അനുസരിക്കയും
    ചെയ്യേണ്ടതുണ്ട് ..ഇതു എ .പി .ജെ ..യെ പോലുള്ള വലിയവര്‍ക്കെ കഴിയു ..
    ....ദൈവത്തിന്റെ എണ്ണത്തില്‍ പിടിച്ചു കലഹികുന്നവരും, എന്റെ അചാര്യനു ശേഷം ഇനിഒരാള് ‍ജനിക്കില്ല എന്നും വിശ്വസിക്കുന്ന ..മതം എന്നസംഘടനരൂപത്തിനപ്പുറംദൈവത്തെ കാണാന്‍ കഴിയാത്തവരാണ് ....എ .പി .ജെ .യെ മതനിരാസക്കാരന്‍എന്ന്നമ്മെപരിജയപെടുതുന്നത് ... ..പുസ്തകം വാങ്ങി വായിക്കാന്‍ പ്രേരിപികുന്ന തരത്തിലുള്ള പരിജയപെടുത്തല്‍ നന്നായിട്ടുണ്ട്.
    ...നന്ദി ...

    ReplyDelete
  8. ദൈവം സൃഷ്‌ടിച്ച മനുഷ്യനും മനുഷ്യൻ സൃഷ്‌ടിച്ച ദൈവവും കൽഹിക്കുമ്പോഴും സേഹമാണ് ദൈവം എന്ന് നമ്മളോട് ഓതുന്ന മഹാന്മാരുടെ കൂട്ടത്തിൽ എന്നും മുന്നിൽ നിൽക്കും എ.പി.ജെ.. പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി ടീച്ചർ

    ReplyDelete