ചാര്‍മിനാര്‍ മുമ്പ്/ഇപ്പോള്‍. Courtesy: The Hindu |
ഒന്നാമതായി, ഒറ്റ മുസ്‌ലിമും ദയവുചെയ്ത് നിയമം കൈയിലെടുക്കരുത്. നാം ഒരു ഭരണഘടനയുള്ള നാട്ടില്‍ ജീവിക്കുന്നവരാണ്. അതിനാല്‍, പരമാവധി ഭരണഘടനയെയും നിയമത്തെയും ആശ്രയിക്കുക. താക്കറേയുടെ മരണത്തില്‍ അനുശോചിക്കില്ല എന്നുറക്കെ പറഞ്ഞ മാര്‍ക്കണ്ഡേയയുടെ നാടാണ് ഇന്ത്യ. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഒരു സമൂഹം - അത് ചെറുതെങ്കിലും ഇന്ത്യയിലുണ്ട്. ഞാന്‍ ഒരു തികഞ്ഞ മതമൗലികവാദിയാണ്. എന്റെ മതമൗലികത്വമാണ് എന്നെക്കൊണ്ടെഴുതിക്കുന്നത്. ഈ വിഷയത്തിന്റെ പേരില്‍ ഇന്ത്യയെ, ഹൈദരാബാദിനെ ഒരു അയോധ്യയാക്കി മാറ്റാതിരിക്കാന്‍ മുസ്‌ലിംകള്‍ക്ക് എന്ത് ചെയ്യാനാകും എന്നാണ് മുസ്‌ലിംകള്‍ ചിന്തിക്കേണ്ടത്. ഹിന്ദുക്കള്‍ക്ക് അവിടെ അമ്പലം വേണമെങ്കില്‍ അവരവിടെ നിര്‍മിക്കട്ടെ. മുസ്‌ലിംകള്‍ക്ക് ഇന്ന സ്ഥലത്ത് പള്ളി വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഹിന്ദുവിന്റെ അമ്പലത്തില്‍ കയറിയും ക്രിസ്ത്യാനിയുടെ പള്ളിയില്‍ കയറിയും ഭൂമിയുടെ ഏതു ഭാഗത്തും നിന്ന് തന്റെ പ്രാര്‍ഥന നിര്‍വഹിക്കാന്‍ അനുവദിക്കപ്പെട്ടവനാണ് മുസ്‌ലിം.
പറഞ്ഞുവരുന്നത്, മുസ്‌ലിംകള്‍ പ്രശ്‌നങ്ങള്‍ നിയമം വഴി പരമാവധി പരിഹരിക്കാന്‍ ശ്രമിക്കുക. പള്ളിക്കു വേണ്ടി ഒഴുക്കപ്പെടുന്ന രക്തം ആവശ്യമുള്ളതാണോ എന്ന് നോക്കുക. ഒരു പള്ളിയേക്കാള്‍ അല്ലാഹുവിങ്കല്‍ വിലപ്പെട്ടത് മനുഷ്യനാണ്. അവന്റെ രക്തമാണ്. അവന്റെ അഭിമാനമാണ്. കൊലയേക്കാള്‍ കഠിനമാണ് ഫിത്‌ന. നാടിനെ ഫിത്‌നയിലേക്ക് തള്ളിവിടാതിരിക്കാന്‍ എല്ലാവരും പരമാവധി പരിശ്രമിക്കുക. ബാബരി മസ്ജിദിന്റെ പേരില്‍ ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും ഹൃദയങ്ങളില്‍ വീണ കറകളും അകല്‍ച്ചയും അവിടെ പണിയപ്പെടുന്ന ഒരു പള്ളി കൊണ്ടോ അമ്പലം കൊണ്ടോ മാറുന്നതല്ല എന്ന സത്യം നാം മറക്കരുത്.
ഇവിടെ ഖുര്‍ആനെ ബോധ്യപ്പെടുന്ന ഏതു മനുഷ്യനും - അവന്‍ പേരില്‍ ഹിന്ദുവായാലും മുസ്‌ലിമായാലും ക്രിസ്ത്യാനിയായാലും സിക്കുകാരനായാലും വിട്ടുവീഴ്ചയുടെയും സഹാനുഭൂതിയുടെയും മാര്‍ഗമാവും സ്വീകരിക്കുക.
ഹിന്ദുക്കളില്‍ വലിയൊരു വിഭാഗം ബാബരി മസ്ജിദിന്റെ തകര്‍ച്ചയില്‍ നാണക്കേടുള്ളവരാണ്. തിവാരി വിഭാഗത്തില്‍പ്പെട്ട എന്റെ ഒരു ഇന്റര്‍നെറ്റ് സുഹൃത്ത് അതേപ്പറ്റി തുറന്നു പറയുകയുണ്ടായി. ബാബരി മസ്ജിദ് നൂറ്റാണ്ടുകളായി മുസ്‌ലിംകളുടേതാണ്. ഹിന്ദുവിന് അതില്‍ ഒരവകാശവുമില്ല എന്ന്. അത്തരം മനസ്സുകളുമായി ഖുര്‍ആന്‍ പഠിച്ച മനുഷ്യര്‍ സംവദിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കരുത്. എല്ലാ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശനമായി ലോകത്തവതരിക്കപ്പെട്ട ഖുര്‍ആന്റെ വെളിച്ചത്തെ ലോകത്തിനെത്തിക്കുക എന്ന വലിയ ബാധ്യത മുസ്‌ലിംകള്‍ക്കുണ്ട്. ഖുര്‍ആനെ മനസ്സിലാക്കിയവര്‍ക്കുണ്ട്. അതില്‍ സ്വാമിയും പാതിരിയും മുസ്‌ലിയാരും അവരല്ലാത്തവരും പെടും.
അതിനാല്‍, ഖുര്‍ആന്‍ കൈയിലുള്ളവര്‍ നിരാശപ്പെടാതെ, ചാഞ്ചല്യപ്പെടാതെ പ്രശ്‌നങ്ങളെ സമീപിക്കുക. 'രാഷ്ട്രീയക്കാര'ന്റെ കള്ളനാണയങ്ങളെ കണ്ടാല്‍ നിഷ്‌കരുണം, 'ഈ കാശ് ഞങ്ങടെ കാശുക്കുടുക്കയില്‍ കയറൂല' എന്ന് പറയാന്‍ യഥാര്‍ഥ വിശ്വാസിക്ക് കഴിയണം. ഈ പരിപ്പ് ഇവിടെ വേവൂല എന്ന് പറയുംപോലെ. തീര്‍ച്ചയായും ഇവിടം സ്വര്‍ഗമാകും. സ്വര്‍ഗത്തിന്റെ സുഗന്ധം ഇവിടെ നിന്നുതന്നെ ആസ്വദിച്ചുതുടങ്ങാനാവും.
അല്ലാഹു അനുഗ്രഹിക്കട്ടെ.
വസ്സലാം,
സ്വന്തം ടീച്ചര്‍
ഈ നിലപാടിനോട് യോജിക്കാന്‍ കഴിയില്ല , അവിടെ അമ്പലം നിര്‍മിക്കാന്‍ അനുവാദം നല്‍കിയാല്‍ പിന്നെ അത് വലിയ പ്രശ്നങ്ങള്‍ക്ക് വഴി വെക്കും . നേരത്തെ അവിടെ അമ്പലം ഇല്ലായിരുന്നു എന്നത് എല്ലാവര്ക്കും അറിയാവുന്നതാണല്ലോ.രാമജന്മ ഭൂമി പോലെ അവിടെ ഒരു ഇഷ്യൂ ഇല്ല താനും. ഈ സ്ഥലം മുസ്ലിം ഭൂരി പക്ഷകേന്ദ്രവുമാണ്, ഇവിടെ അമ്പലം പണിയാന്‍ അനുവാദം കൊടുത്താല്‍ ഹൈന്ദവ തീവ്രവാദികള്‍ അതു മുതലെടുക്കും. ഇനിയും രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും അവകാശവാദങ്ങള്‍ അവര്‍ ഉന്നയിക്കും. അത് അനുവദിക്കരുത്.
ReplyDeleteരണ്ടു കൂട്ടര്കും പ്രശ്നങ്ങള്‍ ഇല്ലാതെ കാര്യങ്ങള്‍ പരിഹരികണം ....പലയിടത്തും ഇത് പോലെ പ്രശങ്ങള്‍ ഉയര്‍ന് വരുന്നു. ..പരിശുദ്ധ ഖുറാന്‍ മുറുകെ പിടികുക എന്തിനും പരിഹാരം അതില്‍ ഉണ്ട്. അതെ മതസൌഹാര്‍ദം ആകണം നമ്മുടെ ലക്‌ഷ്യം. താക്കറേയുടെ മരണത്തില്‍ അനുശോചിക്കില്ല എന്നുറക്കെ പറഞ്ഞ മാര്‍ക്കണ്ഡേയയുടെ നാടാണ് ഇന്ത്യ. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഒരു സമൂഹം - അത് ചെറുതെങ്കിലും ഇന്ത്യയിലുണ്ട്.
ReplyDeleteHASHIM
DUBAI
ഒരു നിലക്കും അവിടെ അമ്പലം പണിയാന്‍ അനുവദിക്കരുത്.അത് പുതു നിര്‍മ്മിതിയാണ് .നിയമപരമായും ധര്മീകമായും അതിനെതിരെ പോരുതെണ്ടതുണ്ട്
ReplyDeleteഇനി ഇന്ത്യയില്‍ പള്ളിയുടേയോ അമ്പലത്തിന്‍റെയും ഒരുവര്‍ഗീയലഹ്ള ഉണ്ടായികൂട.ബബരീ മസ്ജിദിന്‍റെ കാര്യത്തില്‍ താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്.ഇനി അവിടെ പള്ളിയും,അമ്പലവും പണിതാലും ഹിന്ദു വിന്റെയും,മുസ്ലിമിന്റെയും മുറിവുകള്‍ ഉണങ്ങുന്നതല്ല,അത്രക്ക് നഷ്ടം നമ്മുടെ രാഷ്ട്രതിന്ന്‍ അനുഭവികെണ്ടിവന്നിട്ടുന്ദ്.ഇനി അങ്ങനെ ഒരു തകര്‍ച്ച (പള്ളിയോ അമ്പലമോആകട്ടെ)ഉണ്ടായികൂടാ.ഹൈദരാബാദില്‍ നടകുന്നത് ഹിന്ദുത്വ തീവ്ര വാദികളുടെ മറ്റൊരു പണിയടുപാണ്ണ്‍.ബാബരി മസ്ജിദിന്‍റെ തകര്‍ച്ചക്ക് ഇവര്‍ ഈ രീതി തന്നെയാണ്ണ്‍ തുടര്‍ന്നത്.ആദ്യം ചെറിയ വിഗ്രഹം കൊണ്ട്‌വക്കുക,പിന്നെ അതിന്നെ വിപുലപെടുത്തി,മേല്കൂരയും വിഗ്രഹ പുനര്നിര്മാനവും ,വര്ഷം തോറും ഉത്സവങ്ങളും നേര്‍ച്ചകളും വഴിപാടുകളും നടത്തി അതിനേ ഭ്ഹുജനവല്കരിച് അതിനെ ചാര്മിനാരിനെകാല്‍ വലിയ ആരതനാ കേന്ദ്രമാകുകയാണ്ണ്‍ അവരുടെ ലക്‌ഷ്യം. ഇത് പവിത്രമായ ഇന്ത്യയുടെ സംസ്കാരത്തിന്‍റെപ്രതീകമായ ചര്മിനാരിന്റെ തകര്‍ച്ചക്ക് മാത്രമാണ്ണ്‍ ഉപ്കരികുന്നത് .അത്‌മാത്രമാണ്ണ്‍ അവരുടെ ലക്ഷ്യവും.ഇതിന്ന്‍ കൂട്ട് ഭരണ വര്‍ഗനിയമ പാലകര്‍ ആണ്ണ്‍.ഇതിന്നെതിരെ ജാതി മത വിത്യാസമില്ലാതെ എല്ലാ ഇന്ത്യാക്കാരും പ്രതികരികേണ്ട്തുന്ദ്,ഇനി ഇതിന്റെ പേരില്‍ ഒരു വര്‍ഗീയ ലഹലയോ മന്ദിര്‍ തകര്‍ച്ചയോ ഉണ്ടായാല്‍ അതിന്നുതരാവാതികള്‍ ഭരണ-നിയമപാലകര്‍ തന്നെയായിരിക്കും തീര്‍ച്ച !!!!!!!!!!!
ReplyDeletepakshe nashtam aarkkayirikkum?
ReplyDeleteനഷ്ടം ഓര്‍ത്തു ഇനി നമുക്കെ എല്ലാം വിട്ടുകൊടുക്കാം
ReplyDelete