ഞങ്ങൾ രണ്ടു തവണ ഉം റ
ചെയ്തിട്ടുണ്ട്. ഉംറ ആവശ്യമാണോ എന്നിടക്ക് തോന്നാറുണ്ട്. പക്ഷേ നാം ഈ
ലോകത്തിലെ യാത്രക്കാർ. ഓരോ നിമിഷവും പടച്ചവൻ നിശ്ചയിച്ചത് സംഭവിക്കുന്നു
എന്ന് മാത്രം.
കൂടാതെ നമ്മൾ ഓരോ യാത്രയിലും കണ്ണും കാതും തലച്ചോറും പ്രക്യതിയിലേക്ക് , ദ്യശ്യ ലോകത്തേക്ക് തുറന്ന് വെക്കണം. നമ്മുടെ താല്പര്യമനുസരിച്ച് ഓരോ കാര്യങ്ങളും കല്ലിൽ കൊത്തിയ പോലെ മനസിന്റെ വിശാലമായി ഇടങ്ങളിൽ രേഖപ്പെട്ടു കൊള്ളും . നാലര വയസ്സിൽ പൂനയിൽ പോയതായിരുന്നു എന്റെ ഓർമയിലെ യാത്ര. ആ യാത്രയുടെ ബാക്കിയായി ഇന്നും യാത്ര തുടരുന്നു. യാത്രകളെപ്പറ്റി എഴുതാനും പറയാനും ഒരുപാടിഷ്ടവുമാണ് എനിക്ക്. ഭാവനയിൽ കാണാനും ഇഷ്ടം.
ഉംറ യാത്രയിലേക്ക് തന്നെ വരാം നമുക്ക്. ആറു കൊല്ലം മുമ്പ്. ഫലസ്തീനിൽ പോകാൻ എല്ലാ തയ്യാറെടുപ്പുകളും ചെയ്ത് കോഴിക്കോട് എയർ പോർട്ട് പ്ലാസയിൽ എത്തി. രാവിലെയാണ് വിമാനം. (ആ യാത്ര മുടങ്ങിയതിനെപ്പറ്റി പലപ്പോഴും എഴുതിയിട്ടുണ്ട്) ബോംബെയും അബൂദാബിയും ഒക്കെ കണ്ടിട്ടുള്ളതാണ്. എന്നാലും വീണ്ടും കാണാൻ ഇഷ്ടം തന്നെ. കാരണം എന്റെ മനസും ഹ്യദയവും സദാ പ്രക്യതിയിലേക്ക് തുറന്ന് വെച്ചിരിക്കുകയാണ്. ഒരധ്യാപിക എന്ന നിലക്ക് ഞാൻ യാത്രയെ ഏറെ ഇഷ്ടപ്പെടുന്നു. രണ്ട് മാസത്തെ അവധി കഴിഞ്ഞ് സ്കൂൾ തുറന്ന് എത്തുന്ന മക്കൾക്ക് അറിവിന്റെ, അനുഭവത്തിന്റെ പുതിയ മേഖലകൾ അവർ കണ്ട പോലെ അവരിലേക്കെത്തിക്കാൻ എനിക്ക് സന്തോഷമാണ്. യാത്ര ചെയ്ത, കണ്ട സ്ഥലങ്ങളെപ്പറ്റി വീണ്ടും പറയുന്നതിനലാവാം എനിക്ക് യാത്രക്കുറിപ്പുകൾ എഴുതാൻ ഓർമകളെ മാത്രമേ ആശ്രയിക്കേണ്ടി വരാറുള്ളൂ." നൈലിന്റെയും ഒലിവിന്റെയും നാട്ടിലൂടെ "എന്ന എന്റെ പുസ്തകം പിറന്നത് വെറുതെ എഴുതിവിട്ട കുറിപ്പുകളിലൂടെയായിരുന്നു. ഒരിക്കലും ഒരു പുസ്തകമാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. പക്ഷേ ആ കുറിപ്പുകൾ വായിച്ച സുഹ്യത്തുക്കളാണ് പുസ്തകമാക്കാൻ നിർദേശിചത്. വായനക്കാർ പലരും ഇപ്പോഴും ആ പുസ്തകതിന്റെ ലാളിത്യത്തെപ്പറ്റി സന്തോഷം അറിയിക്കാറുണ്ട്. എനിക്ക് ലളിതമായി എഴുതാനേ അറിയൂ. ഇങ്ങിനെ ഒരാൾ അടുത്തുള്ള ഒരാളോട് സംസാരിക്കും പോളെ. ഞാൻ കരുതുന്നത് എഴുത്തിന് നിശ്ചിതമായ ഒരു ചിട്ടവട്ടങ്ങളുമില്ല എന്നാണ്. എഴുതുന്ന ആൾ തന്റെ മനസിൽ ഉയർന്ന് വരുന്ന ആശയങ്ങളെ, തന്റെ ഇഷ്ട സുഹ്യത്തുക്കളായ പേനയുടെയും കടലാസിന്റെയും സഹായത്തോടെ പുറത്തിറക്കുന്നു. വായിക്കുന്നവർക്ക് ഇഷ്ടപ്പെടാം. ഇഷ്ടപ്പെടാതിർക്കാം. എഴുത്തുകാരൻ അത് വിഷയമാക്കേണ്ടഠില്ല. കാരണം, മനുഷ്യരെല്ലാം ആത്യന്തികമായി സ്വാർഥമതികളാണ്. എന്നും തന്റെ സന്തോഷത്തിനായിരിക്കും പ്രഥമ സ്ഥാനം. താൻ മറ്റുള്ളവരെ സ്നേഹിക്കുന്നതും സഹായിക്കുന്നതും തനിക്ക് സന്തോഷം ലഭിക്കുന്നതിനാലാണല്ലോ.

വീണ്ടൂം ഉംറ യാത്രയിൽ നിന്ന് നമ്മൾ പോന്നു.
നമുക്കങ്ങോട്ട് തന്നെ പോകാം. ഒരു ഉച്ച. മസ്ജിദുൽ ഹറം (മക്കത്തെ പള്ളി. ) ഞാനിങ്ങിനെ വെറുതെ പള്ളിയിലൂടെ
നടക്കുകയാണ്. അപ്പോഴുണ്ട് ഒരു കുഞ്ഞിക്കിളി. നിലത്ത് കിടക്കുന്നു. ചിറക്
മുറിഞ്ഞ് കിടക്കുന്നു. ഞാനതിനെ കയ്യിലെടുത്തു. തീർ ത്തും മുറിഞ്ഞിട്ടീല്ല.
പാവം തോന്നി. അങ്ങിനെ വിഷമിച്ചിരിക്കുമ്പോൾ ഒന്നു രണ്ട് പേരൊക്കെ വന്ന്
നോക്കിപ്പോയി. അപ്പോഴുണ്ട് ഒരു യുവതി. സുന്ദരി. അവർ വന്ന് നോക്കി. എന്നോട്
പ്ലാസ്റ്റർ ഉണ്ടോ എന്ന് ചോദിച്ചു. നീ ഡോക്ടറാണോ എന്ന് . എന്നെ
വിസ്മയിപ്പിക്കുന്നതായിരുന്നു മറുപടി. ഞാൻ മ്യഗ ഡോക്ടറാണെന്ന് (ഈ സംഭവം
ഞാനെവിടെയോ എഴുതിയിട്ടുണ്ട് എന്ന് തോന്നുന്നു) . അങ്ങിനെ വേഗം തന്നെ സംസം
വെള്ളം കൊണ്ട് വന്ന് കഴുകി പ്ലാസ്റ്ററും നേരിയ സ്പ്ലിന്റും ബാൻഡേജും ഇട്ട്
കുഞ്ഞിക്കിളിയെ വിട്ടൂ. അൽഹംദുലില്ലാഹ്. അത് പതുക്കെ നടന്നു തുടങ്ങി.
ചിറകില്ലാതെ മുറിഞ്ഞ് പോകുമായിരുന്ന ആ കുഞ്ഞിക്കിളിയുടെ രക്ഷക്കെത്തിയത്
ഇറാഖിൽ നിന്ന് ഉം റക്കെത്തിയ പെൺ കൊടിയായിരുന്നു. എന്നെ ഏറെ
സന്തോഷിപ്പിച്ചത് , ഹറമിൽ വെച്ച് അത്ര നല്ലഒരു പ്രതിഫലാർഹമായ കാര്യം
ചെയ്യാൻ സാധിച്ചല്ലോ എന്നാണ്. ഞാനേറെ സ്തുതിക്കുന്നു. എന്റെ രക്ഷിതാവനെ.
പക്ഷേ 'മ്യഗ ഡോക്ടറോട്'സംസാരിച്ചപ്പോള്മറ്റൊരു സങ്കടത്തിലാണെത്തിയത്. അവളും ഭർത്താവും
കൂടിയാണ് ഉംറക്ക് വന്നിരിക്കുന്നത്. ഭർത്താവിന് ലിംഫോമ
കാൻസർ. ഞാനോർക്കുകയാണ്. ഇന്ന് അവരുടെ അവസ്ഥ എന്താണെന്നെനിക്കറിയില്ല.
എങ്കിലും പ്രാർഥിക്കുന്നു. നിമിഷങ്ങൾ മാത്രം പരിചയപ്പെട്ട ആ കുട്ടി,
തനിക്ക് ലഭിച്ച അറിവിനെ ഏറ്റവും പാവനമായ ഒരു പ്രവ്യത്തിക്ക് ഉപയോഗിച്ചല്ലോ.
കിളി ഇപ്പോൾ ഉണ്ടോ എന്നറിയില്ല. അവരും അവരുടെ ഭർത്താവും എന്തായി
എന്നറിയില്ല. എങ്കിലും അവർ ചെയ്ത പ്രവർത്തനം ഇന്നും എന്റെയും വായിക്കുന്ന
നിങ്ങളുടെയും മനസുകളിൽ ചിന്തയുടെ കൊച്ചു തീപ്പൊരികളെ ഇട്ടു തന്നില്ലേ?
ഇതാണ് യാത്രയുടെ സുഖം. അനുഭവിക്കുന്ന ഓരോ കാര്യങ്ങളെയും ഖുർ ആനിന്റെയും
ഹദീസിന്റെയും പരിപ്രേക്ഷ്യത്തിലൂടെ നോക്കിക്കാണുക. ജീവികളോടുള്ള
കാരുണ്യത്തിന ഒരു പാട് സ്ഥാനം കൊടുത്തിരുന്നു പ്രവാചകൻ. ഹറമിൽ വെച്ച്
ജീവികളെ ഉപദ്രവിക്കൽ പാപമാണ്. അറിയാതെ ചെയ്താൽ പ്രായശ്ചിത്തം കൊടൂക്കണം.
മരങ്ങൾ മുറിക്കാൻ പാടില്ല. ഇപ്പോൾ അവിടെ മരമോ പുല്ലോ ഇല്ല. എല്ലാം മാർബിൾ
മയം. അതിവിശാലമായ മുറ്റം മുഴുവൻ മാർബിൾ. റോഡുകൾ പോലും സോപ്പിട്ട് കഴുകുന്ന
വ്യത്തിയുടെ നിറകുടമാണ് ഹറമും പരിസരവും. ലോകത്തൊരിടത്തും ഇത്ര മാത്രം
വ്യത്തി കാത്ത് സൂക്ഷിക്കുന്നുണ്ടോ യെന്നറിയില്ല. ലക്ഷങ്ങൾ പയോഗിക്കുന്ന
ടോയ്ലറ്റുകളുടെ ഭംഗി! ബാഗ് കൊളുത്താൻ പോലും ഹാങ്ങറുകൾ. എല്ലാം
പൈപ്പിനടുത്തും ഹാന്റ് വാഷ് ചെയ്യാൻ സുഗന്ധ പൂരിതമായ ലോഷനുകൾ. ബാത്ത്
റൂൂമുകളിലേക്ക് ഇറങ്ങാൻ സ്തിരമായി എസ്കലേറ്ററുകൾ പ്രവർത്തിക്കുന്നു.
അവിടുത്തെ അത്തരം അൽഭുതങ്ങൾ കാണുമ്പോൾ എന്റെ മനസിലേക് വരുന്ന ഒരു
ദ്യശ്യമുണ്ട്. ത്യശൂർ പൂരം , അല്ലെങ്കിൽ ഇവിടൂത്തെ ദേവാലയങ്ങളിലെ
(ഹിന്ദു-മുസ് ലിം-ക്രിസ്ത്യൻ) ഉൽസവങ്ങൾ കഴിഞ്ഞ് പിറ്റേന്നൊക്കെ മൂക്ക്
പൊത്താതെ നടക്കാൻ നമുക്കാവില്ല. മാത്രമോ? നമുക്ക് ഒരു ചൊല്ല് തന്നെയില്ലേ?
പൂരം കഴിഞ്ഞ പറമ്പ് പോലെ എന്ന്. ......
|
മക്കയിലെ "'പൂരം' "അനസ്യൂതം തുടർന്ന്
കൊണ്ടിരിക്കുകയാണ്. 12 മാസവും 24 മണിക്കൂറും -ത്വവാഫും സ്വ അ് യും
നിലക്കാതെ തുടർന്നു കൊണ്ടിരിക്കുന്ന , അത്യന്തം അൽഭുതകരമായ ഇടം.!!
എന്നിട്ടും വ്യത്തിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനം.!!!! ഇതെഴുതുമ്പോൾ എന്റെ
മനസ് വെമ്പുകയാണ്. എത്രയും പെട്ടെന്ന് ഒന്നെനിക്കെന്റെ തറവാട്ടിൽ പോകണം.
അതേ, ഞാൻ വിശ്വസിക്കുന്നു എന്റെ ആദം ഉപ്പാപ്പയും ഹവ്വ ഉമ്മാമയും ജീവിതം
തുടങ്ങിയത് ആ മണ്ണിലായിരുന്നുവെന്ന്. അവിടെ ആകാനാണ് കൂടൂതൽ സാധ്യത.
ഇഹലോകവാസികളായ നാം പരലോകത്തേക്കുള്ള യാത്രക്കാരാണ്. അതിനിടയിലെ കൊച്ചു
യാത്രകൾ നമ്മുടെ ഹ്യദയത്തെ ശുദ്ധീകരിച്ചെങ്കിൽ !