ഈയിടെ വായിച്ച രസകരമായ ഒരു കഥ ഇവിടെ കുറിക്കുകയാണ്. അല്ലാഹുവിന്റെ വിധികളുടെ അലംഘനീയത അഥവാ പ്രാര്‍ഥനയ്ക്ക് എങ്ങനെയൊക്കെ ഉത്തരം കിട്ടുമെന്ന അദ്ഭുതം എന്നൊക്കെ വിശേഷിപ്പിക്കാം.
പാകിസ്താനിലെ പ്രശസ്തനായ ഒരു ഡോക്ടറായിരുന്നു ഡോ. ഇഷാന്‍. അദ്ദേഹം ഒരു ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനായി വിമാനത്താവളത്തിലെത്തി. വിമാനം കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ കാലാവസ്ഥാ തകരാറുമൂലം വിമാനം അടിയന്തിരമായി അടുത്ത എയര്‍പോര്‍ട്ടില്‍ ഇറക്കുകയാണെന്ന അറിയിപ്പുണ്ടായി. വിമാനത്താവളത്തിലിറങ്ങിയ ഡോക്ടര്‍ക്ക് വല്ലാത്ത ദ്വേഷ്യം തോന്നി. അധികൃതരുമായി തട്ടിക്കയറി. ''എനിക്കത്യാവശ്യമായി ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ വിമാന ടിക്കറ്റ് എടുത്തത്. ഞാന്‍ ഡോ. ഇഷാന്‍.'' അധികൃതര്‍ പറഞ്ഞു: ''ഡോക്ടര്‍, എന്ത് ചെയ്യും? താങ്കളുടെ അവസ്ഥ ഞങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷേ, കാലാവസ്ഥ മോശമായാല്‍ പിന്നെ എന്ത് ചെയ്യാന്‍? താങ്കള്‍ക്ക് മൂന്നു മണിക്കൂര്‍ കാറില്‍ യാത്രചെയ്താല്‍ യോഗസ്ഥലത്തെത്താമല്ലോ.''
അധികൃതര്‍ പറഞ്ഞതനുസരിച്ച് അദ്ദേഹം ഒരു കാര്‍ ഏര്‍പ്പാട് ചെയ്ത് യാത്ര തുടങ്ങി. പക്ഷേ, യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്ക് ഭയങ്കര കാറ്റും മഴയും കോടയും ഇടിവെട്ടും മിന്നലും അതിശക്തമായിക്കൊണ്ടിരുന്നു. റോഡ് കാണാനേയില്ല. ഡോക്ടര്‍ ഇഷാന്‍ ആകെ പരിഭ്രാന്തനായി. വണ്ടി നിര്‍ത്തി അടുത്ത് കണ്ട ഒരു കൊച്ചുവീട്ടില്‍ കയറി. അവിടെ ഒരു ഉമ്മാമ നമസ്‌കരിക്കുന്നുണ്ട്. വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ഉമ്മാമാടെ നിസ്‌കാരം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ അവരോട് ഫോണ്‍ ആവശ്യപ്പെട്ടു. അവര്‍ അദ്ഭുതത്തോടെ മറുപടി പറഞ്ഞു: ''ഇവിടെ ഫോണോ? കറന്റുപോലുമില്ല ഈ വീട്ടില്‍.'' ഉമ്മാമ തന്റെ കഥ പറയാന്‍ തുടങ്ങി.
ഡോ. ഇഷാന്‍ സൂക്ഷിച്ചുനോക്കുമ്പോള്‍ ഉമ്മാമാടെ അടുത്ത് ഒരു കട്ടിലില്‍ ഒരു കുട്ടി കിടപ്പുണ്ട്. ഉമ്മാമ കുറച്ച് നമസ്‌കരിക്കും. വീണ്ടും ദുആ ചെയ്യും. ദുആ ചെയ്തുകൊണ്ട്
കുട്ടിയെ തലോടും. അപ്പോള്‍ ഡോക്ടര്‍ ഇഷാന്‍ ചോദിച്ചു: ''ഇതാരാണ്?'' ഉമ്മാമ പറയാന്‍ തുടങ്ങി: ''ഇത് എന്റെ പേരക്കുട്ടിയാണ്. അവന്റെ മാതാപിതാക്കള്‍ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു. ഇവനെ അഞ്ചു വയസ്സില്‍ പോളിയോ ബാധിച്ചതാണ്. ഒരുപാട് ഡോക്ടര്‍മാരെ കാട്ടി. ഇപ്പോള്‍ ചില ആളുകള്‍ പറയുന്നത്, ഒരു ഡോക്ടര്‍ ഉണ്ട് - ഡോ. ഇഷാന്‍. അദ്ദേഹം ഓപ്പറേഷന്‍ ചെയ്യും എന്ന് കേള്‍ക്കുന്നു. പക്ഷേ, അദ്ദേഹം ഇവിടെ നിന്ന് ഒരുപാട് ദൂരെയാണ്. ഇവനെ അങ്ങോട്ട് കൊണ്ടുപോകാന്‍ എന്നെക്കൊണ്ടൊരു നിവൃത്തിയുമില്ല. എന്തെങ്കിലും ഒരു പരിഹാരത്തിനായി ഞാന്‍ സ്ഥിരമായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കയാണ്.''
ഇത് കേട്ട് ഡോ. ഇഷാന്‍ കരയാന്‍ തുടങ്ങി. ഉമ്മാമാ, ഫഌയിറ്റ് യാത്ര മുടക്കിയതും മഴയും ഇടിയും ശക്തമാക്കിയതും നിങ്ങളുടെ അടുത്തേക്ക് എന്നെ എത്തിച്ചതും നിങ്ങളുടെ അതിശക്തമായ ഈ പ്രാര്‍ഥനയായിരുന്നു. അല്ലാഹുവാണെ, ഞാന്‍ ഇതുവരെ കരുതിയിരുന്നത് ആളുകളെ അല്ലാഹു അവരുടെ ആവശ്യക്കാരിലേക്ക് എത്തിക്കുകയാണെന്നായിരുന്നു. എന്നാല്‍, ഞാനിപ്പോള്‍ മനസ്സിലാക്കുന്നത് എല്ലാ ആശയും പ്രതീക്ഷയും അസ്തമിക്കുമ്പോള്‍ അല്ലാഹുവില്‍ മാത്രം അഭയം തേടുകയും അവനില്‍ അര്‍പ്പിക്കുകയും ചെയ്യുക. അപ്പോള്‍ അവന്‍ അവശ്യവസ്തുവിന്റെ ആവശ്യക്കാരന്റെ കണ്‍മുന്നിലും കൈപ്പിടിയിലും എത്തിക്കും എന്നാണ്.
സഹോദരന്മാരേ, നമ്മുടെ ജീവിതത്തിലും ഇത്തരം അനുഭവങ്ങള്‍ സംഭവിക്കാറില്ലേ? നാം ഒരു മടുപ്പും കൂടാതെ ഇനിയും കരഞ്ഞുകരഞ്ഞ് പ്രാര്‍ഥിക്കുക. വ്രണിതബാധിതനായ അയ്യൂബ് (അ) (ഇയ്യോബ്) കരഞ്ഞു പ്രാര്‍ഥിച്ചില്ലേ? അദ്ദേഹത്തിന്റെ കാലിനടിയില്‍നിന്ന് തണുത്ത വെള്ളം കുടിക്കാനും കുളിക്കാനും അല്ലാഹു രോഗശമനമായി ഉറവെടുപ്പിച്ചില്ലേ? എന്നിട്ട് ഭാര്യക്കു പോലും മനസ്സിലാകാത്ത രൂപത്തില്‍ സുന്ദരനും സുമുഖനുമാക്കി മാറ്റി. ഇതേ റബ്ബ് ഇന്നുമുണ്ട്; നമ്മുടെ പ്രാര്‍ഥനക്കുത്തരം നല്‍കാന്‍. നമ്മുടെ പ്രാര്‍ഥനക്ക് എത്ര ശക്തിയുണ്ടെന്ന് നമുക്കപ്പോള്‍ ബോധ്യപ്പെടും.
വിശ്വാസിയുടെ ആയുധം പ്രാര്‍ഥനയാണ് - الدعاء سلاح المؤمن

This comment has been removed by the author.
ReplyDeleteടീച്ചര്‍ , വളരെ നല്ല കഥ ,,വായിക്കുമ്പോ തന്നെ ഒരു ചിത്രം മനസ്സിലൂടെ കടന്നു പോകുന്നു ... ഞമ്മളും പല കാര്യങ്ങള്‍ക്കും പ്രാര്‍ത്ഥിക്കുന്നു ... ചിലതൊക്കെ പടച്ചവന്‍ തരും .. മനസ്സിരുത്തി പ്രാര്‍ത്ഥിച്ചാല്‍ സ്വീകരിക്കതിരിക്കില്ല ..എല്ലാം പടച്ചവനില്‍ അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ച ആ ഉമ്മൂമാക്ക് കിട്ടിയ ഭാഗ്യം കണ്ടില്ലേ .. ഒരു ചിലവും ഇല്ലാതെ തേടിയ വള്ളി കാലില്‍ ചുറ്റി...
ReplyDeleteപ്രാർത്ഥനകൾ വിധി മാറ്റി മറിക്കും
ReplyDeleteഉസ്താദുമാരുടെ പ്രസമ്ഗം കേട്ട് ജീവിതകാലം മുഴുവന്‍ പ്രാര്‍ത്ഥനാ നിരതമായി കഴിഞ്ഞു കൂടി ദുരിതങ്ങലൊന്നും തീരാതെ മരിച്ചു മണ്ണടിഞ്ഞ കോടി കോടികണക്കിന് പരെതത്മാക്കള്‍ക്ക് നിത്യ ശാന്തി നേരുന്നു !
ReplyDeleteprarthanayude karuthu . viswasathinte karuthu . palathum namukku viswasikkan thanne prayasam thonnum alle.....alla karee
ReplyDelete