പാവം കുട്ടികള്‍ - സ്വപ്‌നഭൂമിയിലേക്ക് വണ്ടികയറിയ കുരുന്നുകള്‍; വെള്ളവും ഭക്ഷണവുമില്ലാതെ പോലീസ് കസ്റ്റഡിയില്‍. എത്ര ഭയങ്കര കുറ്റവാളികളായാലും ഭക്ഷണം, സമാധാനം ഒക്കെ കൊടുക്കണം. നമ്മുടെ 'തിളങ്ങുന്ന ഇന്ത്യ'യുടെ ഭീകരമുഖം. നാണക്കേടുണ്ടാക്കുന്ന മുഖം.
നേരില്‍ കണ്ട ബീഹാറി കുട്ടികള്‍... ഞങ്ങള്‍ രണ്ടു കൊല്ലം മുമ്പ് പോയി കണ്ട കുരുന്നുകളിലാരെങ്കിലും ഉണ്ടാകുമോ ഇക്കൂട്ടത്തില്‍? അന്നുതന്നെ തോന്നിയിരുന്നു, നമ്മള്‍ വിളിച്ചാല്‍ ആ കുട്ടികള്‍ പോരുമായിരുന്നു. അത്രയ്ക്കും ദൈന്യമാര്‍ന്ന ജീവിതം. ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥ അദ്ഭുതം തന്നെ. ലോകസമ്പന്നരില്‍ മുസ്‌ലിംകള്‍ ഉണ്ട്. അതേ വിഭാഗത്തില്‍പ്പെട്ടവര്‍തന്നെ ഇത്രയ്ക്കും ദൈന്യമായ അവസ്ഥയിലും.
ഇവിടെ ഒരിക്കലും ഞാന്‍ വര്‍ഗീയത പറയുകയല്ല. മറിച്ച്, മനസ്സിനെ കലക്കിമറിക്കുന്ന ചില സത്യങ്ങള്‍ പുറത്തേക്ക് വലിച്ചിടുകയാണ്. ധൂര്‍ത്തിന്റെയും ദുര്‍വ്യയത്തിന്റെയും പൊങ്ങച്ചത്തിന്റെയും പിടിയിലമര്‍ന്നു നശിക്കുന്നുണ്ട് ഇക്കൂട്ടര്‍. അവരില്‍പ്പെട്ടവര്‍ ഒരുനേരത്തെ അന്നത്തിനും മറ്റാവശ്യങ്ങള്‍ക്കും വഴിയില്ലാതെ, കണ്ട വണ്ടിയില്‍, ആരുടെയൊക്കെയോ കൂടെ നമ്മുടെ നാട്ടിലെത്തി, പോലീസ് പിടിയിലാകുന്ന ദൈന്യവും അപമാനവും നിറഞ്ഞ വാര്‍ത്തകള്‍. നമ്മെപ്പോലെ അമ്മയും അച്ഛനും ഒക്കെ അവര്‍ക്കും ഉണ്ട്. നൊന്ത് പ്രസവിച്ച അമ്മയുടെ ഗര്‍ഭപാത്രം വെന്തുരുകിക്കൊണ്ടായിരിക്കും ആ കുഞ്ഞുങ്ങളെ കേരളത്തിലേക്ക് വണ്ടികയറ്റിയത്.
മാറി മാറി വരുന്ന സര്‍ക്കാരുകളൊന്നും ഈ പാവങ്ങളെ കാണാറില്ല. ദുരിതം നിറഞ്ഞ നാട് എന്ന് ഇന്ത്യയെപ്പറ്റി പറയാതെ വയ്യ. പണക്കാരന്റെ കൈയില്‍നിന്ന് പാവപ്പെട്ടവന്റെ കൈയിലേക്ക് നിര്‍ബന്ധപൂര്‍വം പിടിച്ചുവാങ്ങി കൊടുക്കുന്ന, ഉമറുമാര്‍ ഈ രാജ്യം ഭരിച്ചിരുന്നെങ്കില്‍! സകാത്ത് വാങ്ങാന്‍ ആളില്ലാതായി എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട കാലം മനുഷ്യകുലത്തിന് കഴിഞ്ഞുപോയിട്ടുണ്ട്. ധൂര്‍ത്തും ദുര്‍വ്യയവും അവസാനിപ്പിച്ച് സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം നടക്കാതെ ഈ നാടും ജനതയും ഒരിക്കലും രക്ഷപ്പെടില്ല.
സര്‍വശക്താ, ആ കുഞ്ഞുങ്ങളുടെ പ്രയാസങ്ങള്‍ നീ എത്രയും വേഗം പരിഹരിക്കണമേ. നന്മയിലും നീതിയിലും അധിഷ്ഠിതമായ ഒരു ജനതയായി മാറാന്‍ നീ ഞങ്ങളെയും അനുഗ്രഹിക്കണമേ.
വസ്സലാം.
<<<
ReplyDeleteഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥ അദ്ഭുതം തന്നെ. ലോകസമ്പന്നരില്‍ മുസ്‌ലിംകള്‍ ഉണ്ട്. അതേ വിഭാഗത്തില്‍പ്പെട്ടവര്‍തന്നെ ഇത്രയ്ക്കും ദൈന്യമായ അവസ്ഥയിലും.
>>>
:(
nice
ReplyDelete