Sunday, October 24, 2010

എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച്...

അല്ലാഹുവിന് മാത്രം സ്തുതി. സര്‍വലോകങ്ങളെയും സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ഏകനായ തമ്പുരാന് മാത്രം എല്ലാ സ്തുതിയും.
ഞങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്.


സ്‌ക്വാഡനുഭവങ്ങള്‍ ഒരുപാടുണ്ട്. ഇന്നലെ എല്ലാ പ്രചാരണങ്ങളും കഴിഞ്ഞ് ഞങ്ങള്‍ അബൂബക്കറിന്റെ വീട്ടുമുറ്റത്ത് ഒരുമിച്ചുകൂടി. നല്ല സുന്ദരമായ കടപ്പുറമാണ്. കാര്യങ്ങള്‍ നമ്മുടെ ഭാഗത്തുനിന്ന് പൂര്‍ണമായും സന്തോഷകരമായ രൂപത്തില്‍ നിര്‍വഹിച്ചിട്ടുണ്ടെന്ന് ഞാന്‍ ആമുഖമായി പറഞ്ഞു. ഒരു ചെറിയ ഉപദേശം നല്‍കാനായിരുന്നു എന്റെ ഉദ്ദേശ്യം. ഒരുനിമിഷം പോലും ജീവിതത്തില്‍ പാഴാക്കരുതെന്നും പടച്ചവന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ടവരാണെന്നും മറ്റും എല്ലാവരെയും ഓര്‍മപ്പെടുത്തി. വിശ്വാസി താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ ഉപ്പാകണമെന്നും ഉപ്പിന്റെ രണ്ടു ഗുണങ്ങള്‍ നമ്മളും ഉള്‍ക്കൊള്ളണമെന്നും ഓര്‍മിപ്പിച്ചു. എല്ലാ ആഴ്ചയും അബൂബക്കറിന്റെ മുറ്റത്ത് നമുക്ക് യോഗം കൂടണമെന്നും ഓര്‍മിപ്പിച്ചു. അതിനിടയില്‍ ജോയി വന്നു. ഈ സ്‌ക്വാഡിലെ പ്രധാന താരമാണ് ജോയി. എന്റെ സ്‌ക്വാഡിലുള്ളവരിലധികവും സാധുക്കള്‍. പക്ഷേ, ഗ്രാമശുദ്ധി നിറഞ്ഞുനില്‍ക്കുന്നവര്‍. ജോയിയുടെ കാര്യം പറഞ്ഞാല്‍ ചിരിച്ചു മണ്ണുകപ്പും. അദ്ദേഹത്തിന് സ്‌ക്വാഡിനിടയില്‍ ഞാനൊരു ഹദീസ് പഠിപ്പിച്ചുകൊടുത്തു. മനുഷ്യന്‍ മരിച്ചാലും മൂന്ന് കാര്യങ്ങള്‍ ഗുണം കിട്ടുമെന്ന... ഹദീസ്. പിന്നെ ജോയി കയറുന്ന വീടുകളിലൊക്കെ മൂപ്പര്‍ ഈ ഹദീസിന്റെ പൊരുളാണ് പറഞ്ഞത്. ചില വീടുകളില്‍ കയറി എന്നെ പരിചയപ്പെടുത്തുന്നത്; (വലിയ സന്തോഷത്തോടെ) ജമാഅത്തെ ഇസ്‌ലാമിക്കാരാണ്, സോളിഡാരിറ്റിക്കാരാണ് എന്നായിരുന്നു. 

ജോയിക്കു വേണ്ടിയും ക്ലാസ് കഴീഞ്ഞ് കുറച്ചു കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. പ്രധാനമായും പരലോകമാണ് നമ്മുടെ യഥാര്‍ഥ ലക്ഷ്യമെന്ന കാര്യം ബോധ്യപ്പെടുത്തി. എന്തായിരുന്നാലും ഇനിയും ഇലക്ഷനില്‍ എന്നതിനെപ്പറ്റി പരിഹസിക്കുന്നവര്‍ പരിഹസിക്കട്ടെ. ഞങ്ങള്‍ക്ക് നന്മ പ്രചരിപ്പിക്കാനും തിന്മ ഉച്ചാടനം ചെയ്യാനും അതിഗംഭീരമായ ഒരു വാതില്‍ തുറന്നു കിട്ടിയിരിക്കുന്നു. അല്‍ഹംദുലില്ലാ. ഞങ്ങളെ ചീത്ത വിളിച്ചു എന്നു കരുതി, ആ വാതിലിലൂടെ യാത്രചെയ്യാന്‍ നിങ്ങളാരും നാണം കരുതണ്ട. ഒരു പ്രബോധകന് ഒരുപാട് സഹായികളെ ആവശ്യമുണ്ട്; പല രംഗത്തും. വാസ്തവത്തില്‍ പതിനേഴാം വാര്‍ഡ്‌ എന്റെ പ്രബോധന മേഖലയായി മാറുകയാണ്. ബോധവത്കരണവും സേവനവും കൊണ്ട് ആ നാടിനെ മാറ്റിയെടുക്കേണ്ടതുണ്ട്. റബ്ബ് തുണയ്ക്കട്ടെ.

നിങ്ങള്‍ പ്രാര്‍ഥിക്കുക. നന്മയേതാണോ അത് പടച്ചവന്‍ നല്‍കട്ടെ. പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിചയസമ്പന്നതയുടെ വലിയൊരു നിധിയുമായാണ് ഞങ്ങള്‍ കളത്തില്‍നിന്ന് മടങ്ങുന്നത്. തീര്‍ച്ചയായും അത് പങ്കുവെക്കപ്പെടണം. ബൂത്തിലേക്ക് പോകാന്‍ സമയമായി. വസ്സലാം.

5 comments:

  1. നന്മയെ പിന്തുണയ്ക്കാനും തിന്മയെ തിരുത്താനും ജാതി മത വര്‍ണ വ്യുത്യാസമന്ന്യെ നീതിയുടെ പക്ഷത് നില്‍കാന്‍ കരുത്തുണ്ടാവട്ടെ

    ReplyDelete
  2. may allah give success..ameen
    آمين

    സ്കോടെ എങ്ങനെ ഉണ്ടായിരുന്നു..

    ReplyDelete
  3. തെരഞ്ഞെടുപ്പ് ഫലങ്ങളെന്തുമാവട്ടെ..സേവനത്തിന്‍റെ പാതയില്‍ മുന്നോട്ട് നീങ്ങാം.അല്ലാഹു തുണക്കും നമ്മെ.
    നാടുംനാട്ടാരും ഇനി പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് വികസനമുന്നണിയേയും അതിന്‍റെ ചാലകശക്തിയായ ജമാഅത്തെ ഇസ്ലാമിയേയുമായിരിക്കും.
    ഒരായിരം ജോയിമാര്‍ കൂടെയുണ്ടാവുമ്പോള്‍ ഈ പഞ്ചായത്തിലോ
    നഗരസഭയിലോ ഒരു സീറ്റ് വലിയ കാര്യമല്ല.നാം ഫീല്‍ഡില്‍
    ഇറങ്ങിക്കഴിഞ്ഞു..ഇനി വിശ്രമിച്ചൂടാ,എല്ലാം റബ്ബിലര്‍പ്പിച്ച് മുന്നേറാം..കാലം സാക്ഷി;ഈ ദൌത്യം നിറവേറും.
    ഇന്‍ശാഅല്ലാഹ്...! والله وفق

    ReplyDelete
  4. സബിത ടീച്ചറെ അള്ളാഹു അനുഗ്രഹിക്കുമാരക്കട്ടെ ...
    ആമീന്‍ ...

    ReplyDelete
  5. expect more experiences of your squad work. Dear sister, may Allah Bless you

    ReplyDelete