ഇസ്‌ലാമിക് ബുള്ളറ്റിന്‍ എന്ന മെയില്‍ ഐഡിയില്‍നിന്ന് വന്ന ഒരു കുറിപ്പാണ് ഈ പ്രതികരണത്തിന് പ്രേരകം. സയ്യിദ് ഖുതുബിന്റെ 'ജിഹാദ്' എന്ന പുസ്തകം സൗദിയില്‍ നിരോധിച്ചു എന്നും മൗദൂദിയെ ജമാഅത്തുകാര്‍ വലിച്ചെറിഞ്ഞു എന്നുമുള്ള പരാമര്‍ശങ്ങളുണ്ട് ആ മെയിലില്‍.
സയ്യിദ് ഖുതുബിനെ തൂക്കിലേറ്റിയത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഈജിപ്തിന്റെ ഭരണാധികാരിയാണ്. ഇത്തരം കാര്യങ്ങളിലൂടെയല്ല നാം ഓരോ മനുഷ്യരെയും വിലയിരുത്തേണ്ടത്. നാം മുന്‍വിധികളൊന്നുമില്ലാതെ നേരിട്ട് വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്യണം. സയ്യിദ് ഖുതുബിന് ജിഹാദ് എന്ന പുസ്തകം ഉണ്ടോ എന്നും അറിയാന്‍ കഴിഞ്ഞില്ല. ഖുതുബിന് 'ജിഹാദ്' എന്ന പുസ്തകം ഉണ്ടെന്ന് അറിവുള്ളതായി ആരും പറയുന്നില്ല.
ഏതായിരുന്നാലും ഒരു രാജ്യം ഏതെങ്കിലും ഒരെഴുത്തുകാരന്റെ പുസ്തകങ്ങള്‍ നിരോധിച്ചതിനെ ആധാരമാക്കി ആ എഴുത്തുകാരനെയോ അദ്ദേഹത്തിന്റെ രചനകളെയോ വിലയിരുത്താന്‍ പാടില്ല. വളരെ ആകര്‍ഷണീയവും ലളിതവുമായ ഇസ്‌ലാമിക പ്രബോധനത്തിന്റെ ഉടമയായ അംറ് ഖാലിദ് ഈജിപ്ഷ്യനാണ്. അദ്ദേഹത്തിന്റെ ഒരു പുസ്തകമോ സി.ഡിയോ ഈജിപ്തില്‍ ലഭ്യമല്ല. ഞാന്‍ ഈജിപ്തില്‍ പോയപ്പോള്‍ പല കടകളിലും അന്വേഷിച്ചു. അവസാനം ഞങ്ങളുടെ ഗൈഡ്, മിസ്‌രിയായ യാസിര്‍ പറഞ്ഞു: ഗവണ്മെന്റ് സമ്മതിക്കുന്നില്ല. പ്രസംഗിക്കുകയോ ക്ലാസ്സെടുക്കുകയോ ആവാം. പക്ഷേ, 'തസ്ജീലാത്ത്' പാടില്ല. ഉംറയ്ക്ക് പോയപ്പോള്‍ മിസ്‌രികളുമായി സംസാരിച്ചപ്പോള്‍ ഹുസ്‌നി മുബാറകിന്റെ സഹോദരഭാര്യ അംറ്ഖാലിദിന്റെ ക്ലാസ് മുഖേന ഹിജാബ് ധരിക്കാന്‍ തുടങ്ങിയത്രെ! ഉന്നതങ്ങളില്‍ പോലും കോളിളക്കം സൃഷ്ടിച്ചതിനാലാവാം ഭരണകൂടം അതിഷ്ടപ്പെടാത്തത് എന്നായിരുന്നു അവര്‍ പറഞ്ഞത്.
അതിനാല്‍, എന്റെ പ്രിയപ്പെട്ട വായനക്കാര്‍ സയ്യിദ് ഖുതുബിനെപ്പറ്റി കൂടുതല്‍ പഠിക്കുക. അദ്ദേഹം ചെയ്ത തെറ്റെന്തായിരുന്നു എന്ന്, അറബി പഠിച്ച്, അറബിയിലുള്ള 'ഫീ ളിലാലില്‍ ഖുര്‍ആന്‍' വായിച്ചു മനസ്സിലാക്കുക. മദീനയിലെ ലൈബ്രറിയിലും 'ഫീ ളിലാല്‍' ഇല്ലാ. ഖുതുബിന്റെയോ മൗദൂദിയുടെയോ ഒരു ബുക്കും ലഭിക്കില്ല. അവിടെ ഇല്ലാ എന്നത് നാം കാര്യമാക്കേണ്ടതില്ല. നാം സത്യത്തെ തേടുന്നവരായിരിക്കണം. അവരാരും തെറ്റുപറ്റാത്ത മാലാഖമാരോ പ്രവാചകരോ അല്ല. മറിച്ച്, തങ്ങളുടെ കാലഘട്ടത്തില്‍ 'ജീവിക്കുന്ന ഇസ്‌ലാമി'നെ പ്രബോധനം ചെയ്തവരും അതിന്റെ പേരില്‍ സ്വന്തം ജീവന്‍ വരെ സന്തോഷപൂര്‍വം വെടിഞ്ഞവരുമാണ്. ഖത്തറിലെ വയോധികനായ അബ്ദുല്‍ മുഇസ്സ് അബ്ദുല്‍ സത്താര്‍ ഉണ്ടത്രെ! നാസര്‍ ഭരണകൂടം മര്‍ദ്ദിച്ചതിന്റെ ഫലമായി ഒരു ചെവി പൊട്ടിപ്പോയത്രെ!
പ്രിയമുള്ളവരേ, അത്തരം മഹത്തുക്കളെ ചീത്തപറഞ്ഞ് നമ്മുടെ പാപഭാരം കൂട്ടാതിരിക്കാന്‍ കൂടിയാണ് ഈ കുറിപ്പ്. റബ്ബ് നമ്മെയും അവരെയും സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടിത്തരട്ടെ. ആമീന്‍. നമ്മില്‍നിന്നും അവരില്‍നിന്നും വന്നുപോയ വീഴ്ചകളെ റബ്ബ് മാപ്പാക്കിത്തരട്ടെ. ആമീന്‍.
അറബി അറിയുന്നവര്‍, വിമര്‍ശിക്കാനെങ്കിലും ഖുതുബിന്റെ 'ഫീ ളിലാലും' (ഇന്റര്‍നെറ്റില്‍ കിട്ടുമെന്ന് പറയുന്നു) മൗദൂദിയുടെ തഫ്ഹീമും വായിക്കാന്‍ ശ്രമിക്കുക. നമുക്കും അതില്‍നിന്നും നമ്മുടെ കാലഘട്ടത്തിനുള്ള വെളിച്ചം ലഭിക്കും, തീര്‍ച്ച. പ്രബോധനം നടത്തുന്നവര്‍ക്ക്, ഖുര്‍ആനെയും സുന്നത്തിനെയും പ്രകാശമായി സ്വീകരിക്കുന്നവര്‍ക്ക് ഈ ഗ്രന്ഥങ്ങള്‍ കൂടുതല്‍ വ്യക്തത നല്‍കും. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.
കുടിലമനസ്സുകള്‍ക്കേ മരണമടഞ്ഞ് പോയവരെ കുറ്റപ്പെടുത്താനാവൂ.. മരണമടഞ്ഞവര്‍ മഹത്തുക്കളാണെന്നിരിക്കെ ഒട്ടുമേ കുറ്റം പറയരുത്. അല്ലാഹുവിന്‍റെ ദീനിന്‍ വേണ്ടി ജീവിതം സമര്‍പ്പിച്ചവരെ ബഹുമാനപുരസ്സരം ഓര്‍ക്കാനായില്ലെങ്കിലും,അവരെ നിന്ദിക്കുന്ന രീതി എത്രമാത്രം ജുഗുപ്സാവഹമല്ല..!! ഞാനീ കുറിപ്പെഴുതുന്നേരം വീട്ടിന്‍ വെളിയില്‍ വമ്പിച്ച ആരവത്തോടെ ഇവിടെ ജയിച്ച സ്ഥാനാര്‍ഥിയുടെ വിജയാഹ്ളാദ പ്രകടനം നടന്ന് കൊണ്ടിരിക്കുന്നു.മുസ്ലിം ലീഗ് ജയിച്ച വാര്‍ഡില്‍ ജമാഅത്തെ ഇസ്ലാമിയെ തെറിയഭിഷേകം ചെയ്യാനും മൌദൂദി വധം നടത്താനും ഭരമേല്പിക്കപ്പെട്ടത് സ്ഥലത്തെ ഒരു അഹ്മദീ(ഖാദിയാനി)യെ ആണ്‍.അയാളത് വളരെ ഭക്തിപുരസ്സരം നിറവേറ്റി..ആരെയാണ്‍ പറയുന്നതെന്നോ,ആര്‍ക്ക് വേണ്ടിയാണ്‍ ഈ പറയിക്കുന്നതെന്നോ ഉള്ള കാര്യം ഈ സമുദായ സേവകര്‍ തട്ടുതക്ര്പ്പന്‍ വിജയ ലഹരിയില്‍ മറ്ന്ന് പോവുന്നല്ലോ. ഒര്‍വേള ഖാദിയാനിയെ കൊണ്ട് ലീഗ്കാര്‍ ചീത്തപറയിച്ചതിന്‍റെ പുണ്യം ധാരാളമായി സയ്യദ് അബുല്‍ അഅലാ അല്‍മൌദൂദിക്ക് ലഭിക്കാനായിരിക്കും റബ്ബിന്‍റെ തീരുമാനം. أستغفر الله ഇതെന്തൊരു നാട്ടാര്‍..?ഇങ്ങിനേയുമുണ്ടോ മനുഷ്യര്‍.!
ReplyDeleteYou just need to measure and gauge the volume of the waste these organizations generate... It is waste at exponential rate.. Have a browse into their periodicals and publications.. listen their speakers and orators.. observe the syllabus being taught in their madrasas, schools and colleges,.. Attend jumua Qutabas (you rather will like to make Jumua Qutaba in Arabic itself so that people won't understand the slur!)...be a spectatctor of their students' literary sessions... You will come to know how much of the resources are being wasted and spoilt... Moreover, they seem to be trying to build a generation that is made of gross negativity.. Their attitude towards the scholars that do not conform with their opinions breeds contempt, scorn and disrespect.. Islam inculcates feelings and sentiments of prayers into the minds of living people towards the dead...Here, we do have a bunch of Mujahils who incessantly bark at the deceased scholars... I don't know to which deeper precipice these kinds of organizations will be taking our generation further!
ReplyDeletewell great
ReplyDeleteസയ്യിദ് ഖുതുബിന്റെ ജീവചരിത്രം മലയാളത്തില് ഉണ്ടോ?
ReplyDeleteഉണ്ടെങ്കില് എവിടെ കിട്ടും?