ഈജിപ്ത് പുകയുകയാണ്. 28,000 വളണ്ടിയര്‍മാര്‍ - صنّاع الحياة - (ജീവിത നിര്‍മാതാക്കള്‍) - അംറ്ഖാലിദിന്റെ ഒരു കാമ്പയിന്‍ മുഖേന രൂപപ്പെടുത്തപ്പെട്ടവരാണവര്‍ - ഈജിപ്തിലെ പൈതൃകസ്വത്തുക്കളുടെ കാവലാളുകളായി മാറിയിരിക്കുന്നു. വാസ്തവത്തില്‍, ഒരു പ്രത്യേക പ്രസ്ഥാനവും രൂപീകരിക്കാതെ, മറ്റാരോടും ഒന്നും മറുത്തുപറയാതെ സ്വയം അനീതി ഏല്‍ക്കേണ്ടിവന്നിട്ടും അര്‍ഥഗര്‍ഭമായ മൗനം പാലിച്ച അംറ്ഖാലിദ് എന്ന കാലഘട്ടത്തിന്റെ മുജദ്ദിദ് - പരിഷ്‌കര്‍ത്താവ് - ചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെട്ടേക്കാവുന്ന വിപ്ലവത്തിന് സമാനതയില്ലാത്ത പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നു. അദ്ദേഹം കഴിഞ്ഞ കാലങ്ങളില്‍ ഈ യുവാക്കളെയും വെച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുകയുണ്ടായി. ലഹരിക്കെതിരെയുള്ള ശക്തമാവയ ബോധവത്കരണം - حملة حماية - എന്ന പേരില്‍ നടത്തുകയുണ്ടായി. പ്രസ്ഥാനത്തിന്റെ പേരും ലേബലും ഇല്ലാതെ അദ്ദേഹം റബ്ബ് നല്‍കിയ എല്ലാ അനുഗ്രഹങ്ങളും എടുത്തുപയോഗിച്ച് നല്ലൊരു ജനകീയ തര്‍ബിയത്തീ പ്രസ്ഥാനത്തിന് രൂപം നല്‍കിയിരിക്കുന്നു.
നമുക്കതില്‍ നിന്നെന്തെങ്കിലും പാഠങ്ങള്‍ പഠിക്കാനുണ്ടോ? തീര്‍ച്ചയായും ഉണ്ട്. അംറ്ഖാലിദ് ശൈലി എന്നെ രണ്ടു വിഷയങ്ങളിലാണ് അത്യന്തം ആകര്‍ഷിച്ചിട്ടുള്ളത്. ഒന്ന്, ലളിതമായ ശൈലി. ഖുര്‍ആനും സുന്നത്തും ചരിത്രങ്ങളും എടുത്തുദ്ധരിച്ചുകൊണ്ട്, പ്രത്യേകിച്ച് കഥകള്‍ എടുത്തുദ്ധരിച്ചുകൊണ്ട്, ആത്മാര്‍ഥമായ അവതരണത്തിലൂടെ, യാതൊരു ജാഡയുമില്ലാത്ത അവതരണശൈലി. യുവമനസ്സുകളെ അദ്ദേഹം ശരിക്കും കീഴ്‌പ്പെടുത്തുകയായിരുന്നു. ഹുസ്‌നി മുബാറിക്കിന്റെ സഹോദരഭാര്യ പോലും അദ്ദേഹത്തിന്റെ പ്രബോധനഫലമായി ഹിജാബ് ധരിച്ചവരാണ് എന്ന് ഒരു മിസ്‌രി സ്ത്രീ എന്നോട് പറയുകയുണ്ടായി.
രണ്ടാമത്തെ പ്രത്യേകത, ഒറ്റയാളെയും നാളിതുവരെ അദ്ദേഹം കുറ്റം പറഞ്ഞിട്ടില്ല - വ്യക്തികളെയോ സംഘടനകളെയോ അദ്ദേഹം അധിക്ഷേപിച്ചിട്ടില്ല. എഴുത്തിലും പ്രസംഗത്തിലും മുഴുവന്‍ പോസിറ്റീവായി മാത്രം കാര്യങ്ങളെ സമീപിക്കുന്ന ഉന്നതമായ ശൈലിയാണ് അദ്ദേഹത്തിന്റേത്.
അദ്ദേഹത്തെ ضال مضل (വഴിപിഴച്ചവനും പിഴപ്പിക്കുന്നവനും) എന്നുവരെ യൂട്യൂബില്‍ പ്രയോഗങ്ങളുണ്ട്. ഒന്നിനും അദ്ദേഹം മറുപടി പറഞ്ഞില്ല. മറുപടിക്ക് ചിലവഴിക്കേണ്ട ഊര്‍ജം അദ്ദേഹം യുവാക്കളുടെയും യുവതികളുടെയും തര്‍ബിയത്തിനുവേണ്ടി ചിലവഴിച്ചു. കഷണ്ടിത്തലയന്‍ മുടിവെച്ചു എന്നുവരെ അദ്ദേഹത്തെ അധിക്ഷേപിച്ചവരുണ്ട്. ഒന്നിനും മറുപടി പറയാതെ, ഒരു കാലഘട്ടത്തിന് തന്നെക്കൊണ്ടാവുന്ന എല്ലാ മാര്‍ഗത്തിലൂടെയും സംഭാവന അര്‍പ്പിക്കുകയായിരുന്നു. തീര്‍ച്ചയായും യുവാക്കള്‍ക്ക് തര്‍ബിയത്ത് കൊടുക്കുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഇദ്ദേഹത്തിലും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലും ഒരുപാട് ആനുകാലിക വിഷയങ്ങളില്‍ മാകൃതകള്‍ കണ്ടെത്താനാകും.
ഉമ്മത്തില്‍ വിടവുണ്ടാക്കുന്ന ഒന്നും അംറ്ഖാലിദിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നമുക്ക് കണ്ടെത്താനാവില്ല. തീര്‍ച്ചയായും ഇസ്‌ലാമിനെ അല്‍പമെങ്കിലും സ്‌നേഹമുള്ളവര്‍ ഇസ്‌ലാമിക സാഹോദര്യത്തില്‍ വിള്ളലുണ്ടാക്കുന്ന ഒന്നും ഉരിയാടുകയില്ല. സാഹോദര്യത്തില്‍ വിള്ളലുണ്ടാക്കിയേക്കാവുന്ന ഏത് വാക്കും ഉരിയാടുന്നതിനുമുമ്പ് ചിന്തിക്കുക. നന്മയില്‍ സഹകരിക്കുകയും തിന്മയില്‍ നിസ്സഹകരിക്കുകയും ചെയ്യുന്ന നല്ലവരില്‍ റബ്ബ് നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

വളരെ നല്ല ലേഖനം,വായിക്കുന്നവര്‍ക്ക് ഉള്കൊളളുവാന്‍ ഒരുപാടു നല്ല ഗുണ്ങ്ങലുള്ള ലേഖനം.നന്മയില്‍ സഹകരിക്കുകയും തിന്മയില്‍ നിസ്സഹകരിക്കുകയും ചെയ്യുന്ന നല്ലവരില്‍ റബ്ബ് നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ.
ReplyDeleteആമീന്‍.
മുമ്പ് ചന്ദ്രിക വാരാന്ത്യ പതിപ്പില്‍ തബലീഗ് ജമാഅതിനെ കുറിച്ചു സയ്യിദ് അബുല്‍ അഅലാ മൌദൂടിയുടെതായി വന്ന ലേഖനത്തിന്റെ തലക്കെട്ട് ടീച്ചറുടെ ഈ ലേഖനത്തിനും അമ്ര്‍ ഖാലിദിന്റെ പ്രവര്‍ത്തനത്തിനുമായി ഞാന്‍ കുറിക്കട്ടെ
ReplyDelete"ഒരു നിശബ്ദ ഇസ്ലാമിക പ്രവര്‍ത്തനം"
വിജ്ഞാനപ്രദമായ കുറിപ്പ്. നന്ദി.
ReplyDeleteനല്ല സാമൂഹ്യ പ്രവര്‍ത്തനം ഒരു വെല്ലു വിളി
ReplyDeleteതന്നെ ആണ്.വിമര്‍ശനങ്ങള്‍ക് സംയമനത്തോടെ
മറുപടി പറയുന്നതും.നല്ല ചിന്തകള്‍.ആശംസകള്‍.
ഒരാളെയും ഒരു വെക്തിയെയും കുറ്റ പെടുത്താതിരിക്കുക എന്നത് തന്നെ ആണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ അടിസ്ഥാനം
ReplyDeleteഏതായാലും മിസരീയന്‍ സമരങ്ങള്‍ ഒരിക്കലും അധികാരത്തിന്റെ ദാഹം കൊണ്ടല്ല "സ്വാതന്ത്ര്യത്തിന്റെ " മോഹം കൊണ്ടാണ് എന്നത് വളരെ വെക്തമാണ് ഈജിപ്തിന്‍ പോരാളികള്‍ക്ക് ഐക്യ ദാര്‍ഡ്യം
Good teachers. Innocent movement lie this should be encouraged. being silent to the responses of narrow walls of faith is Most admirable Sadkha in new age...i believe so. i think Amr Khalid is one whom a Muslim can model.
ReplyDeleteinsha alalh
ReplyDeleteente mun postukalil adhehatheppatti kooduthaal vivarangal und
good one,informative..
ReplyDeleteനമ്മുടെ രാഷ്ട്രീയക്കാര്‍ അദ്ധേഹത്തെ കണ്ടു പഠിക്കേണ്ടതാണ്.
ReplyDeleteഈജിപ്തിൽ എത്രയും വേഗം സമാധാനം പുലരട്ടെ...
ReplyDeleteതാങ്കളുടെ ശ്രമങ്ങള്‍ സഫലമാകട്ടെ. വെറുപ്പിന് പകരം സ്നേഹം പ്രചരിപ്പിക്കുന്നതാകട്ടെ. ഇവിടെ ആദ്യമായാണ്. ആശംസകള്‍.
ReplyDeleteഏകാധിപത്യം അവസാനിക്കുന്നിടത്ത്,ജനാധിപത്യം അതിന്റെ സ്ഥായിയായ
ReplyDeleteഅവസ്ഥയില്‍ നിലയുറപ്പിക്കുമെന്നു അനുഭവസ്തരായ നമുക്ക് പറയാനാകുമോ?
അറുപത്തേഴു വര്ഷം മുന്‍പ്,ദാര്‍ശനീകരായ മഹാന്മാര്‍ ത്യാഗംസഹിച്ചും,ജീവിതവും,ജീവനും ബലിയര്‍പ്പിച്ചും,നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യം ആ മഹാന്മാരെപോലും, ചവിട്ടിയരച്ച്,അധികാരത്തിന്നുവേണ്ടിമാത്രം ആശയവും, ജനാധിപത്യവും വിളമ്പുന്ന രാഷ്ട്രീയക്കാരും,മതഭ്രാന്തരും,
നമ്മുടെ സ്വാതന്ത്ര്യത്തെ ഇന്ന് എവിടെകൊണ്ട് ചെന്നെത്തിച്ചു എന്ന് നാം ചിന്തിക്കുക.
ഏകാധിപതികള്‍ ജനങ്ങളെ അടിച്ചമര്‍ത്തി അധികാരത്തിലിരിക്കും,
ജനാധിപത്യ വാദികള്‍ തമ്മിലടിച്ചും, അടിപ്പിച്ചും,അധികാരത്തില്‍ കയറിയിരിക്കും.
പതിനായിരങ്ങളെ കൊന്നൊടുക്കി,ഇറാക്കില്‍ ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടു എന്ന് പറയുമ്പോഴും,തിരഞ്ഞെടുക്കപ്പെട്ടവര്‍
തമ്മിലടിച്ചു മാസങ്ങള്‍ തന്നെ അസ്ഥിരതയിലായിരുന്നുവല്ലോ.
ഇപ്പോഴും,ജനങ്ങള്‍ സുഭിക്ഷരും,സുരക്ഷിതരുമാണോ?
പാവപ്പെട്ടവന്‍ എന്നും ദുര്‍ബലന്‍ തന്നെ.
ലേഖനം നന്നായി,എഴുത്തിന്റെ ശൈലിയും.
ഭാവുകങ്ങള്‍,
--- ഫാരിസ്.
ഹൃദയത്തിലെവിടെയൊക്കെയോ നുറുങ്ങുന്ന വേദന. ''(നിരപരാധിയായ) കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടി ചോദിക്കപ്പെടും - എന്ത് കുറ്റത്തിനാണവള്‍ കൊല്ലപ്പെട്ടതെന്ന്'' (വിശുദ്ധ ഖുര്‍ആന്‍)
ReplyDelete