ഹൃദയത്തിലെവിടെയൊക്കെയോ നുറുങ്ങുന്ന വേദന. ''(നിരപരാധിയായ) കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടി ചോദിക്കപ്പെടും - എന്ത് കുറ്റത്തിനാണവള്‍ കൊല്ലപ്പെട്ടതെന്ന്'' (വിശുദ്ധ ഖുര്‍ആന്‍)
സൗമ്യ എന്ന അനാഥ പെണ്‍കുട്ടി. വിധവയായ മാതാവിനെയും ഇളയ സഹോദരനെയും പോറ്റാന്‍ ദൂരെയുള്ള ടൗണിലേക്ക് ജോലിക്ക് പോയവള്‍. എന്തെല്ലാം പ്രതീക്ഷകളായിരുന്നിരിക്കും ഉള്ളില്‍? അത്തരം ഒരു പെണ്‍കുട്ടിയുടെ കൊച്ചുസ്വപ്‌നങ്ങള്‍... പ്രതീക്ഷകള്‍... നമുക്ക് ഊഹിക്കാവുന്നതാണ്. കൊള്ളയടിക്കപ്പെടുകയും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചെയ്തു. ഒറ്റയ്ക്ക് യാത്രചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ ഉള്ളില്‍ വാസ്തവത്തില്‍ ഇപ്പോള്‍ തീയാണ്. ഏതു സമയവും തങ്ങളും ആക്രമിക്കപ്പെട്ടേക്കാം, കാണുന്നവരെയൊക്കെ ഭയത്തോടെ വീക്ഷിക്കുന്ന ഒരവസ്ഥയിലേക്ക് സ്ത്രീകളും മാറിപ്പോകും.
എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്? എന്താണിതിന് പരിഹാരം? പരമാവധി എലല്ാവരും സൂക്ഷിക്കുക എന്നതാണ് നമുക്ക് കണ്ടെത്താവുന്ന പരിഹാരം. നമ്മുടെ സാമൂഹ്യസ്ഥിതി അതിശോചനീയമാണെന്നാണല്ലോ ഇത്തരം സംഭവങ്ങള്‍ വിളിച്ചുപറയുന്നത്. സാമൂഹ്യദ്രോഹികളും കുറ്റവാളികളും പെരുകിക്കൊണ്ടിരിക്കുന്നു എന്ന സത്യത്തിനുനേരെ നമുക്ക് കണ്ണടയ്ക്കാനാവില്ല.
പുറത്തു പോകുന്ന സ്ത്രീകളും കുറേയൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട് (അകത്തിരിക്കുന്നവര്‍ സൂക്ഷിക്കേണ്ട എന്നല്ല ഈ പറഞ്ഞതിനര്‍ഥം). ഒറ്റപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യാന്‍ സാഹചര്യമുള്ള സന്ദര്‍ഭങ്ങള്‍ പരമാവധി ഒഴിവാക്കുക. നമ്മുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നിട്ടുണ്ടെങ്കിലും നമ്മുടെ സുരക്ഷിതത്വനിലവാരം 'സീറോ' ആണെന്ന് മനസ്സിലാക്കുക. കുത്തഴിഞ്ഞ സദാചാര വ്യവസ്ഥകളും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട സാമൂഹ്യജീവിതവും കൂടി നമ്മുടെ നാട് വല്ലാത്തൊരു പരുവത്തിലാണുള്ളതെന്ന് മറക്കാതിരിക്കുക.
ഗവണ്മെന്റിന് വലിയൊരുത്തരവാദിത്വമുണ്ട്. എല്ലാ തിന്മകളുടെയും മാതാവായ മദ്യത്തെ നിര്‍മാര്‍ജനം ചെയ്യുക. നാട് നശിച്ച ലാഭമാണ് ആ വ്യവസായത്തില്‍നിന്ന് ലഭിക്കുന്നത് എന്ന് മറക്കാതിരിക്കുക. ഏത് ക്രൂരകൃത്യങ്ങള്‍ക്കു പിന്നിലും ഈ വില്ലന്റെ സാന്നിധ്യ കാണാം. എത്ര നിരപരാധികളായ സ്ത്രീകള്‍, ഭാര്യമാര്‍, അമ്മമാര്‍ ആണ് ഈ 'വില്ലന്റെ' വിനോദത്തിനിരയാകുന്നത്.
സ്ത്രീസമൂഹവും ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും ഒരതിരുണ്ട്. പോലീസും പട്ടാളവും എത്ര രൂപയാണ് രാഷ്ട്രത്തിന്റേതായി അകത്താക്കുന്നത്? എന്നിട്ട് ഒരനാഥപ്പെണ്‍കുട്ടി ആക്രമിക്കപ്പെട്ട്, ജീവന്‍ വെടിയേണ്ടിവരുന്ന ദയനീയ സംഭവം രാഷ്ട്രമനഃസാക്ഷിയെ പിടിച്ചുകുലുക്കേണ്ടതുണ്ട്. ഇവിടെ സ്ത്രീക്ക് സുരക്ഷിതത്വം ലഭിച്ചേ മതിയാകൂ. ''സന്‍ആ മുതല്‍ ഹളര്‍മൗത്ത് വരെ ഒരു പെണ്‍കുട്ടിക്ക് തന്റെ ആടിനെ പിടിക്കുന്ന ചെന്നായയെ മാത്രം ഭയപ്പെട്ടുകൊണ്ട് നടക്കാവുന്ന സുരക്ഷിതമായ കാലം വരും'' എന്ന് പ്രവചിക്കുകയും ആ പ്രവചനം സത്യമായി പുലരുകയും ചെയ്ത, ഉന്നതനായ ഒരു പ്രവാചകന്റെ പിന്‍മുറക്കാര്‍ ഈ രാജ്യത്തുണ്ട്. അനീതി കണ്ടുനില്‍ക്കാന്‍ സാധിക്കാത്തത് മതപരമായ ബാധ്യതയായി കരുതുന്നവരും ഉണ്ട്.
ഭാരതത്തെ മാതാവായി കാണുന്നവരും ഉണ്ട്. മാതൃത്വത്തിന് പൂജനീയസ്ഥാനം നല്‍കുന്നവരാണവര്‍. മാതാവ് ഒരു സ്ത്രീ ആണല്ലോ. ആ സ്ത്രീത്വത്തെ അവമതിക്കാന്‍, ജനത്തെ കയറൂരി വിടുകയാണെങ്കില്‍ അതൊരു വല്ലാത്ത പരിതാവസ്ഥയായിരിക്കും.
സൗമ്യ ഒരു പ്രതീകം മാത്രമാണ്. ഒരുപാട് സൗമ്യമാര്‍ അറിയപ്പെട്ടും അറിയപ്പെടാതെയും ഇവിടെ നശിപ്പിക്കപ്പെടുന്നുണ്ട്. ഗവണ്മെന്റുകള്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ്. ശുഭകരമായ എന്ത് വാര്‍ത്തയാണ് നമുക്ക് പത്രത്തില്‍ വായിക്കാന്‍ കഴിയുന്നത്? നീതിമനസ്സ് വറ്റിയിട്ടില്ലാത്തവരുടെ കൂട്ടായ്മ വളര്‍ന്നുവരട്ടെ എന്നത് ഇനിയും കാലത്തിന്റെ ആവശ്യമാണെന്ന് കൂടുതല്‍ വ്യക്തമാക്കുന്നതാണ് നമ്മുടെ രാജ്യത്തെ അവസ്ഥ. നാം കണ്ടില്ലെന്ന് നടിച്ച് നീങ്ങാനാണ് ഭാവമെങ്കില്‍, നാം തുടച്ചുനീക്കപ്പെടും എന്നത് ചരിത്രയാഥാര്‍ഥ്യമാണ്. നമ്മള്‍ പ്രതികരിക്കുകയെങ്കിലും ചെയ്യുക.
സ്വന്തം ടീച്ചര്‍

വിങ്ങി പൊട്ടുന്ന ഹൃദയത്തോടെയോ തിളയ്ക്കുന്ന രോഷത്തോടെയോ അല്ലാതെ ടീച്ചരുറെ വാക്കുകള്‍ വായിക്കാനാവില്ല.
ReplyDeleteകുറ്റ കൃത്യങ്ങള്‍ പെരുകുന്നതിന്നു രണ്ട് കാരണങ്ങളാണ് ഉള്ളത് . രണ്ടിനും ഒരേ പ്രാധാന്യവും.
ഒന്ന് , ധാര്‍മീക ബോധത്തിന്റെ അഭാവം- ട്രിഗാണോമേട്രിയും,ന്യൂട്ടന്റെ ചലന നിയമങ്ങളും,ഐന്‍സ്ടിന്റെ ആപേക്ഷിക സിദ്ധാന്തങ്ങളും, ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും മാത്രം പാട്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി അത് കാണാതെ പഠിച്ചു പരീക്ഷയ്ക്ക് എഴുതിയാല്‍ കിട്ടുന്ന ഒന്നല്ല ഈ ധാര്‍മീക ബോധം എന്നത് എത്രയും വേഗം നമ്മുടെ സമൂഹം മനസ്സിലാക്കുന്നുവോ അത്രയും അവര്‍ക്ക് നല്ലത് .
രണ്ട്,പഴുതുകളുള്ള നിയമ വ്യവസ്ഥ- ഏതൊരു കൊടും കുറ്റവാളിക്കും അല്പം കാശ് ചിലവഴിച്ചാല്‍ വളരെ വേഗം രക്ഷപ്പെടാവുന്നതും,കൂടി വന്നാല്‍ അല്പം ജയില്‍ വാസം അല്ലെങ്കില്‍ അല്പം പിഴ മാത്രം ശിക്ഷയായ് ലഭിക്കുന്നതുമായ നമ്മുടെ നീതി വ്യവസ്ഥയുടെ ബാലഹീനതയ്ക്ക് നേരെ ചോദ്യ ശരങ്ങള്‍ എറിയുകയാണ് സൗമ്യയുടെ മരണം.
പോലീസില്‍ നിന്നും കോടതികളില്‍ നിന്നും യഥാര്‍ത്ഥ നീതിയും ശിക്ഷയും ലഭിക്കാത്ത അവസ്ഥ വന്നാല്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കുകയും ശിക്ഷകള്‍ നടപ്പാക്കുകയും രാജ്യം തികഞ്ഞ അരാചകത്വതിലേക്ക് കൂപ്പു കുത്തുകയും ചെയ്യും. പിന്നെ ആ രാജ്യത്തിനു ഭൂമിയില്‍ നിലനില്‍ക്കാനുള്ള അവകാശമില്ല.സമൂലമായ നാശമല്ലാതെ.
ഇനിയും നമ്മള്‍ നമ്മുടെ ഈ ബസിന്റെ പൊട്ടിപ്പൊളിഞ്ഞ ടയറുകള്‍ മാറ്റുന്നതിനെ കുറിച്ചു ചിന്തിക്കുന്നില്ലെങ്കില്‍ അതി ദാരുണമായ ഒരു അപകടം നമ്മളെ കാത്തിരിക്കുന്നുണ്ടെന്ന് അറിയുക.
ഒന്നും പറയാനില്ല. ഈ സമൂഹത്തിന്റെ ഒരു ഭാഗമായതില്‍ നിരാശയും വിഷമവും ലജ്ജയും എല്ലാം തോന്നുന്നു.
ReplyDeleteഇതു പോലുള്ള കുറ്റവാളികളെ പ്രതീകാത്മകമായി ശിക്ഷിയ്ക്കണം, അതും വൈകാതെ തന്നെ. ഇനിയുമൊരു സൌമ്യയ്ക്കും ഇത്തരം ദുരന്തങ്ങള്‍ സംഭവിയ്ക്കാതിരിയ്ക്കട്ടെ!
ചെറ്റയാം വിടൻ ഞാൻ എന്ന് വൈലോപ്പിള്ളി എഴുതുന്നുണ്ട്. നമ്മുടെ സമൂഹത്തിനിപ്പോൾ ഒരു വിടന്റെ മനസ്സും ശരീരവും ചിന്തയും പ്രവൃത്തിയും ആണ്. തീർത്തുകളയേണ്ട ഒരു സമൂഹം. എല്ലാവരുടെയും മനസ്സ് എഴുത്തിൽ ഉണ്ട്.
ReplyDeleteഎല്ലാവരുടെയും മനസ്സ് എഴുത്തിൽ ഉണ്ട് എന്നത് സത്യം തന്നെ :)
ReplyDeleteശ്രദ്ധാഞ്ജലി മനസ്സിലിരിക്കട്ടെ, ആവിഷ്കാരങ്ങള്‍ക്ക് വിഷയങ്ങള്‍ പുതിയത് കണ്ടെത്താം, തത്ക്കാലം ആ കുടുംബത്തെ അക്ഷരങ്ങളാല്‍ വേദനിപ്പിക്കാതിരിക്കയെങ്കിലും ചെയ്യാം നമുക്ക്.
രചനാ ശൈലി എനിക്ക് വളരെ ഇഷ്ടമായി ,ആശംസകള്‍ , തണല്‍ എന്ന പേരില്‍ ഇസ്മയില്‍ കുറുമ്പടിയുടെ ഒരു പ്രസിദ്ധമായ ബ്ലോഗ് നിലവില്‍ ഉള്ള വിവരം അറിഞ്ഞിരുന്നോ ? അറിഞ്ഞിട്ടില്ലെങ്കില്‍ അറിഞ്ഞോട്ടെ എന്ന് കരുതി അത്ര മാത്രം .
ReplyDeleteആ തണല്‍ താഴെഉള്ള അഡ്രസ്സില്‍ കാണാം .
http://www.shaisma.co.cc/
സൗമ്യയുടെ നിലവിളി കേട്ടിട്ടും നിര്‍ത്താതെ പോയ ട്രെയിനിനേയും വാതിലടച്ചിരുന്ന തൊട്ടടുത്ത വീട്ടുകാരെയും പറഞ്ഞാല്‍ മതിയല്ലോ...സഹതപിച്ചിട്ടും രോഷംകൊണ്ടിട്ടും കാര്യമില്ല....നാളേയും ഇതാവര്‍ത്തിക്കും സൗമ്യയ്ക്ക് പകരം മറ്റേതോ പെണ്‍കുട്ടി...ഒന്ന് പ്രാര്‍ത്ഥിക്കാം കുറ്റവാളികളെ ഇനിയും ഇങ്ങനെ കയറൂരി വിടരുതേ എന്ന്....
ReplyDelete" തണല്‍ " എന്നപേരില്‍ മറ്റൊരു പ്രശസ്തമായ ബ്ലോഗ് ഉണ്ട്..പേര് മാറ്റിയാല്‍ കണ്ഫ്യൂഷന് ഉണ്ടാവില്ല...
ReplyDeleteനമ്മള്‍ പ്രശസ്തമല്ലെങ്കിലും അത് എന്‍റെ സ്കൂളിലെ നല്ലൊരു കൂട്ടായ്മയുടെ പേരാണ്.തുടങ്ങിയതിനു ശേഷമാണു ismaeelinum ഈ പേരില്‍ ഒരു ബ്ലോഗ് ഉണ്ടെന്നറിഞ്ഞത്.അതിനാല്‍ മാറ്റാന്‍ വിഷമമുണ്ട്
ReplyDelete'കുത്തഴിഞ്ഞ സദാചാര വ്യവസ്ഥകളും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട സാമൂഹ്യജീവിതവും കൂടി നമ്മുടെ നാട് വല്ലാത്തൊരു പരുവത്തിലാണുള്ളതെന്ന് മറക്കാതിരിക്കുക.'
ReplyDeleteഇതിനടിയിലൊരു ഒപ്പ്.
അതെ ടീച്ചര്‍...
ReplyDeleteമദ്യം വിട്ടു ഖജനാവ് നിറക്കുകയും മദ്യം സേവിച്ചു കാണിക്കുന്ന അക്രമങ്ങളെ എതിര്‍ക്കുകയും ചെയ്യുന്ന കപട സദാചാരം നമ്മുടെ ഭരണ കൂടം എന്നിനി മാറ്റും?
http://malayalamresources.blogspot.com/
http://entemalayalam.ning.com/
അവരുടെ വീട്ടുകാരുടെയും നാട്ടുകാരുടെയും ധുക്കത്തില്‍ ഞാമുക്കും പങ്കു ചേരാം ..ഇനി ഇത് പോലെത്തെ സംഭവങ്ങള്‍ നടക്കതിരിക്കട്ടെ
ReplyDeleteഎല്ലാ തിന്മകളുടെയും മാതാവായ മദ്യത്തെ നിര്‍മാര്‍ജനം ചെയ്യുക. നാട് നശിച്ച ലാഭമാണ് ആ വ്യവസായത്തില്‍നിന്ന് ലഭിക്കുന്നത് എന്ന് മറക്കാതിരിക്കുക. ഏത് ക്രൂരകൃത്യങ്ങള്‍ക്കു പിന്നിലും ഈ വില്ലന്റെ സാന്നിധ്യ കാണാം.
ReplyDeleteദിവസവും ഒരഞ്ചു മിനിട്ട് മദ്യത്തിനെതിരെ ശബ്ദിക്കാന്‍ ഉപയോഗിക്കുക.അത് നമ്മുടെ സമൂഹത്തെ തീര്‍ച്ചയായും നന്മയിലേക്ക് നയിക്കും.
ReplyDeletevery thanks for your commend..insha allah we will do that
Delete