Wednesday, April 13, 2011

ഇസ്‌ലാമികപ്രസ്ഥാനത്തോട് രണ്ടുവാക്ക്

ഇസ്‌ലാമികപ്രസ്ഥാനത്തോട് എന്തൊക്കെയോ പറയാന്‍ മനസ്സ് മന്ത്രിക്കുന്നു.

നമുക്കെന്ത് നഷ്ടം വന്നാലും നമ്മുടെ തര്‍ബിയത്ത് നഷ്ടപ്പെട്ടുകൂടാ. ലോകത്ത് ഏതു പാര്‍ട്ടി മാറിയാലും ജമാഅത്ത് മാറരുത്. കോലംകെട്ടരുത്. വാക്കിലും പ്രവൃത്തിയിലും ഔന്നത്യം കാത്തുസൂക്ഷിക്കണം. അതില്‍ അഭിമാനം കൊള്ളണം. വിലകുറഞ്ഞ ഒരേര്‍പ്പാടിനും പോകരുത്. കാരണം, നമ്മള്‍ റബ്ബിന്റെ ദീനിന്റെ വാഹകരും അതിന്റെ സംസ്ഥാപനത്തിനുവേണ്ടി മുന്നോട്ടു വന്നിട്ടുള്ളവരുമാണ്. ഇപ്പോള്‍ നമുക്ക് ഏസി റൂമും വാഹനവും ഉണ്ടായേക്കാം. നമ്മുടെ മനസ്സുകള്‍ ആ തണുപ്പില്‍ വീര്യം നഷ്ടപ്പെട്ടുപോകുന്നവയാവരുത്. നമ്മുടെ പൂര്‍വികരെ നാം നന്ദിയോടെയും കണ്ണുനീരോടെയും ഓര്‍ക്കേണ്ടതുണ്ട്. 

യഥാര്‍ഥ ദീനുല്‍ ഇസ്‌ലാം മറയപ്പെട്ടപ്പോള്‍, എന്ത് ത്യാഗം സഹിച്ചും അതിനെ പുനഃസ്ഥാപിക്കാന്‍ മുന്നോട്ടു വന്നവരാണവര്‍. ജി.ഐ.ഒയുടെ സംഘാടനകാലത്ത് ബഹുമാന്യനായ ഞങ്ങളുടെ കൊണ്ടോട്ടി അബ്ദുറഹ്മാന്‍ സാഹിബ് ഞങ്ങളോട് ഉപദേശിച്ച ചില വാക്കുകള്‍ ഇപ്പോഴും കര്‍ണപുടങ്ങളില്‍ മുഴങ്ങുന്നു - "നിങ്ങളിനി കണ്‍മഷിയും പൗഡറും ഇടീക്കേണ്ടത് ജി.ഐ.ഒയെയാണ്. അതുപോലെ പ്രസ്ഥാനം വികസിക്കും. അന്ന് നിങ്ങള്‍ തര്‍ബിയത്ത് നഷ്ടം വരാതെ, കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കണം'' - ഇന്നും കണ്ണുനീരോടെ ഞങ്ങള്‍ ഓര്‍ക്കുകയാണ് ആ മഹാന്റെ വാക്കുകള്‍. ജമാഅത്ത് ഭരണഘടനയുടെ ഓരോ വരികളും അദ്ദേഹം എത്ര ഹൃദ്യമായാണ് ഞങ്ങളെ പഠിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് എത്ര കുലുങ്ങിയാലും ജമാഅത്തെ ഇസ്‌ലാമിയാണ് ശരിയായ വഴി എന്നുറച്ചു വിശ്വസിച്ച് മുന്നോട്ടു നീങ്ങുന്നത്.

ഈയിടെ കണ്ട ചില തര്‍ബിയത്ത് ശൂന്യമായ സംഭവങ്ങള്‍ നമ്മെ ശരിക്കും ചിന്തിപ്പിക്കേണ്ടതുണ്ട്. ഒരു ബുദ്ധിജീവി ഈയിടെ ജമാഅത്ത് നേതാക്കളോട് പറയാനായി എന്നോടൊരു കാര്യം ഉപദേശിക്കുകയുണ്ടായി - ""ഇനി ജമാഅത്തിന് നേരിടേണ്ടിവരുന്ന പരീക്ഷണം കോലം മാറിവരുന്ന ആള്‍മാറാട്ടക്കാരായിരിക്കും. അതുകൊണ്ട് മെമ്പര്‍ഷിപ്പ് കൊടുക്കുമ്പോള്‍ നന്നായി ആലോചിച്ചതിനുശേഷം മാത്രം കൊടുക്കുക.''

എല്ലാ പ്രസ്ഥാനങ്ങളിലും കാലാകാലങ്ങളില്‍ നവീകരണം നടക്കും. നമുക്ക് നവീകരണം നടക്കേണ്ടത് ഖുര്‍ആനിലും സുന്നത്തിലും മുറുകെപ്പിടിച്ചുകൊണ്ടുള്ള നവീകരണമാണ്. നബി (സ) പറഞ്ഞില്ലേ, എന്റെ ഉമ്മത്തിന് ധനമുണ്ടാകുന്നതിനെ ഞാനേറെ ഭയപ്പെടുന്നു എന്ന്. തീര്‍ച്ചയായും ധനത്തിന്റെ പിന്നാലെ പായുന്ന മനസ്സുകള്‍ക്ക് ശരിയായ തര്‍ബിയത്ത് നേടാനാവില്ല. ധനത്തെ നമ്മുടെ അടിമയാക്കി നിര്‍ത്താന്‍ നമുക്ക് കഴിയണം. ഒരിക്കലും നമ്മള്‍ അതിന്റെ അടിമയാകരുത്. ഇഴകീറിത്തന്നെ നാം നമ്മുടെ സാമ്പത്തിക ഇടപാടുകളിലെ സത്യാസത്യങ്ങളെ വിലയിരുത്തണം. ബൈത്തുല്‍മാല്‍ കൊടുക്കുന്ന ധനം 100 ശതമാനം വിഹിതമാര്‍ഗത്തിലൂടെ തന്നെ ലഭിച്ചതാണെന്ന് നെഞ്ചത്ത് കൈവെച്ച് പറയാന്‍ നമുക്കാവണം. പലിശ മാത്രമല്ല, അന്യായമായ ധനം. നാമറിയാതെ, നമ്മില്‍ നിന്നുണ്ടാകുന്ന വഞ്ചനകളിലൂടെ നമ്മുടെ കൈയില്‍ പണം വന്നേക്കാം. മനഃസാക്ഷിയെ ശുദ്ധീകരിക്കുക. ദൃശ്യത്തിലും അദൃശ്യത്തിലും റബ്ബിന്റെ സാന്നിധ്യം അനുഭവഭേദ്യമാക്കുക. എങ്കില്‍ നാം വഴിപിഴക്കില്ല.

നാഥാ, പ്രകാശം പരത്തുന്ന ഈ സംഘത്തിന് ലോകത്തിനു മുഴുവന്‍ പ്രകാശം കൊടുക്കാനുള്ള ഊര്‍ജം നീ പ്രദാനം ചെയ്യേണമേ. ആമീന്‍. ആമീന്‍.

വസ്സലാം...

14 comments:

  1. "അതുകൊണ്ടുതന്നെയാണ് എത്ര കുലുങ്ങിയാലും ജമാഅത്തെ ഇസ്‌ലാമിയാണ് ശരിയായ വഴി എന്നുറച്ചു വിശ്വസിച്ച് മുന്നോട്ടു നീങ്ങുന്നത്." അങ്ങനെയാണോ അതിന്റെ ശരി? എത്ര കുലുങ്ങിയാലും ഇസ്ലാം ആണ് ശരിയായ വഴി എന്നല്ലേ നമ്മള്‍ ഉറച്ചു വിശ്വസിക്കേണ്ടത്? സംഘടനയോ പ്രസ്ഥാനമോ ദീനായി സ്വീകരിക്കാമോ? അതിന്റെ ഭരണ ഘടന ഖുര്‍ആനായും?

    ReplyDelete
  2. ടീച്ചറെ പോലെ ചിന്തിക്കുന്ന 10 പേര്‍ ഉള്ളിടത്തോളം കാലം ഈ പ്രസ്ഥാനം തകരില്ല എന്ന് പ്രത്യാശിക്കാം.ഏതൊരു പ്രസ്ഥാനത്തിന്റെയും പതനത്തിന്റെ തുടക്കം അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് മാറി വ്യക്തികളുടെ കുറ്റവും കുറവും മാത്രം ചര്‍ച്ച ചെയ്യുക എന്നിടതെക്ക് അജണ്ടകള്‍ മാറുമ്പോഴാണ്.ഏതു പ്രസ്ഥാനവും തകരുന്നുവെങ്കില്‍ അത് അതിലെ പ്രവര്‍ത്തകരുടെ ജീര്‍ണ്ണത കൊണ്ട് മാത്രമായിരിക്കും.ഇസ്ലാമിക പ്രസ്ഥാനത്തിനും ഇതു ബാധകമാണ്.
    മൊണാലിസയോടു, ഞങ്ങള്‍ സമ്പൂര്‍ണ്ണ ഇസ്ലാമിക പാര്‍ട്ടി(jamaat +islaam ) യാണെന്ന് പറയുന്ന എത്ര സംഘടനയെ താങ്കള്‍ക്ക് അറിയാം ?

    ReplyDelete
  3. വിശ്വാസം, അത് നിലനില്‍ക്കുന്ന കാലത്തോളം പ്രത്യയശാസ്ത്രവും നിലനില്‍ക്കുക തന്നെചെയ്യും.

    ReplyDelete
  4. http://www.jihkerala.org/news/news.php?nid=1464

    ReplyDelete
  5. വായിച്ചു. ആശംസകള്‍

    ReplyDelete
  6. അതേയ് കുറ്റിപ്പുറത്ത്‌ വനിതാ സമ്മേളനം കഴിഞ്ഞിട്ടും ജി ഐ ഒ എന്നാ സംഘടനയുടെ പോടീ പോലും കാണാനേയില്ലല്ലോ ..



    ലേഖനം എല്ലാവര്ക്കും പ്രയോജനപ്രദമാണ്..

    കീപ്‌ ഇറ്റ്‌ അപ്പ്‌ ടീച്ചര്‍

    ReplyDelete
  7. g i o ഒക്കെ നല്ല ഉഷാറായി നീങ്ങുന്നുണ്ട്..അതിന്റെ ടീന്‍സ് മീറ്റ്‌ ഇന്നലെ കഴിഞ്ഞുള്ളൂ
    .ഒരു പാട് പെണ്‍കുട്ടികള്‍ വഴി തെറ്റിപ്പോകുമ്പോള്‍ നമ്മള്‍ എന്തെങ്കിലും ഒക്കെ ചെയ്യണ്ടേ അവരെ രക്ഷപ്പെടുത്താന്‍?
    annaarakkannanum തന്നാലായത് എന്നല്ലേ?പരിഹസിക്കുന്നവര്‍ക്ക് എല്ലാം പരിഹാസം

    ReplyDelete
  8. appol GIO yile penkuttikalum vazhi thetti ppovunnundennaano?? shiva shiva kalikaalam

    ReplyDelete
  9. ikkalath ellarum thettum.pakshe njan paranjath pokunnavare nannakan itharam workukal nallathanennan,,,avatharikakk g i o yode dheshyam undenkil ath paray......പെണ്ണെ ........

    ReplyDelete
  10. നല്ല ലേഖനം. തര്ബിയത്തിനോടൊപ്പം പ്രാസ്ഥാനിക പഠനം കൂടി വേണം.തര്ബിയത്ത് എന്നാല് ചില ആരാധനകള് കണിശമായി പാലിക്കുന്നത് മാത്രമാണ് എന്ന് ധരിക്കുന്നതും പ്രശ്നമാകാറുണ്ട്.

    ReplyDelete
  11. തര്ബിയത്ത് എന്നാല് ചില ആരാധനകള് കണിശമായി പാലിക്കുന്നത് മാത്രമാണ് എന്ന ധാരണയുണ്ട്. പക്ഷെ, തല്‍ക്കാലം അതെങ്കിലും ശരിയാവട്ടെ. വടക്കൊട്ടെങ്ങനെയെന്നറിയില്ല, ഇവിടെ തെക്ക് ജമാ'അത്ത് നമസ്കാരത്തിന്റെ കണിശതയിലൊക്കെ അല്‍പ്പം പിറകോട്ടാ. മര്യാദകള്‍ പാലിച്ചു കൊണ്ട് വേണം മുന്നേറാന്‍.

    ReplyDelete
  12. ഞങ്ങളുടെയൊക്കെ മനസ്സിലെ ആഗ്രഹങ്ങള്‍ ഇവിടെ തണലായി പരന്നു.

    ReplyDelete
  13. അതിനായിരിക്കും ബ്രദർഹുഡ് വളർന്ന് വന്നത്

    ReplyDelete