അച്ഛാ അച്ഛാ പുലി എന്ന് പറഞ്ഞപോലെ ഒരു ദിവസം ശരിക്ക് പുലി വരും. കാലം കുറേയായി മുല്ലപ്പെരിയാർ പൊട്ടാൻ തുടങ്ങീട്ട്. ഞാൻ ജോലിക്ക് കയറിയിട്ട് 32 കൊല്ലമായി. കൃത്യം പറഞ്ഞാൽ 1979 ജൂൺ 22ന്. അന്നാളിൽ ഇന് പൊട്ടും എന്ന് പറഞ്ഞിരുന്നു. എന്നിട്ടും ഇതുവരെ പൊട്ടിയിട്ടില്ല. പക്ഷേ, പൊട്ടും എന്നുറപ്പാണ്. ഇടയ്ക്കിടയ്ക്ക് ഭൂമിയും കുലുങ്ങുന്നുണ്ടവിടെ. പൊട്ടിയാലത്തെ ദുരന്തം വിവരിക്കുന്നതു കേട്ടിട്ട്, ആലപ്പുഴ മുഴുവൻ തെങ്ങിൻതോപ്പുകളടക്കം കടലിലൊലിച്ചു നടക്കുമത്രെ. എറണാകുളം, കൊച്ചി ഒക്കെ പോകും. തൃശ്ശൂർ ജില്ലയുടെ പകുതിയും പോകും. ഈ പാവപ്പെട്ട ഞങ്ങളും പെടും. ഇതൊക്കെയായിട്ടും കേന്ദ്രത്തിനിടപെടാൻ ചില പ്രശ്‌നങ്ങളുണ്ടെന്ന് പത്രങ്ങളിൽ വാർത്ത.
സുഹൃത്തുക്കളേ, കേരളത്തിന്റെ കാമ്പായ ഈ അഞ്ച് ജില്ലകളെ രക്ഷിക്കാൻ നിങ്ങൾക്കൊന്നും ഒരു ബഹുജന പ്രക്ഷോഭവും നടത്താനാകുന്നില്ലേ? ആരും ഒരനക്കവും ഇല്ല. ഒരു കലാപം ഉണ്ടായേക്കും, ഇതേപ്പറ്റി കൂടുതൽ ചിന്തിച്ചാൽ. ഇതിന് പരിഹാരം ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ 999 സിനിമ തമിഴ്‌നാട്ടിൽ നിരോധിച്ചപോലെ മുല്ലപ്പെരിയാർ വാർത്തകളും നിരോധിക്കാനുള്ള കാരുണ്യമെങ്കിലും ഈ സാധുക്കളായ കേരളക്കാരോട് കാണിക്കുക. ദൽഹിക്കെന്താ, കേരളം ഒരു കുഞ്ഞുവാലല്ലേ?
സുഹൃത്തുക്കളേ, നാമൊരിക്കലും ഈ രാഷ്ട്രീയക്കാരെ നമ്പരുത്; അല്പം പോലും. ദുരിതപ്പെടാൻ പോകുന്നത് സാധുക്കളായ ലക്ഷങ്ങൾ. ഇറങ്ങിപ്പുറപ്പെടുക, നിരപരാധികളെ നിഷ്ഠൂരമായ വിധിക്ക് വിട്ടുകൊടുക്കാതിരിക്കുക. ഈ ഭൂമിയിൽ പരിഹാരമില്ലാത്തവ ഒരു വിഷയവുമില്ല. ക്ഷമ എന്ന് ഇതിന് പേര് പറയാനാവില്ല. ഷണ്ഡത്വം എന്ന് പറയാം. അതിനാൽ, ആൺകുട്ടികളുണ്ടെങ്കിൽ ഇതിനൊരു പരിഹാരം ഉണ്ടാക്കുക. ഒരു ജനത തുടച്ചുനീക്കപ്പെട്ടിട്ട് വിലപിക്കാൻ വരണ്ട ആരും. നാം തന്നെ ഉണ്ടാക്കിയ അപകടത്തെ നാം തന്നെ നീക്കുക - ഉണരൂ!