ഗ്രാമങ്ങളിൽ മുഴുവൻ ചാണകത്തിന് വലിയ പ്രാധാന്യമുള്ളതായി മനസ്സിലായി. ചാണകം കൊണ്ട് വട്ടത്തിൽ വരിപോലെ കുടിലുകളുടെ മൺചുമരുകളിൽ ഒട്ടിച്ചുവെച്ചിട്ടുണ്ട്. ധാരാളം വീടുകളുടെ ചുമരുകളിൽ ഇങ്ങനെ കണ്ടു. രണ്ട് ഗുണം ഉണ്ടാകും - മഴ വന്നാൽ നനയില്ല. ഉണങ്ങുന്നത് എടുത്ത് കത്തിക്കുകയും ചെയ്യാമല്ലോ. പിന്നെ ചൂട് കുറയുമായിരിക്കും. ആദ്യമായി മറ്റൊരു സംഗതിയും കണ്ടു. ചുള്ളിവിറകുകളിൽ ചാണകം തേച്ചുപിടിപ്പിച്ച് ഉണക്കിവെച്ചിരിക്കുന്നു. അത് ഉണങ്ങിക്കഴിഞ്ഞാൽ വളരെ നല്ല നിലയ്ക്ക് കത്തും. യാദവന്മാരാണല്ലോ ബീഹാറിലധികവും. യദുവംശത്തിലെ കൃഷ്ണന്റെ ഇഷ്ടമൃഗമായ ഗോക്കളുമായി ആ നാടിനും നാട്ടാർക്കും ജാതിമത ഭേദമെന്യേ പാരമ്പര്യ ബന്ധം കാണും.
മിക്ക വീടുകളിലും സുന്ദരികളായ വെള്ളപ്പശുക്കുട്ടികളും പശുക്കളും ഉണ്ട്. ദൂരെ മാറിയൊന്നുമല്ല തൊഴുത്ത്. വരണ്ട കാലാവസ്ഥയായതിനാൽ തൊഴുത്തുകളൊന്നും നമ്മുടെ നാട്ടിലെപ്പോലെ 'ചളിപിളി' അല്ല. മാത്രമല്ല, പകലന്തിയോളം മേഞ്ഞുനടക്കുകയല്ലേ. വലിയ എരുമകളും രസകരമായ കാഴ്ച തന്നെ. പേടിപ്പെടുത്തുന്ന അവയുടെ മേൽ അഞ്ചും ആറും വയസ്സുകാർ കയറി സവാരി ചെയ്യുന്നു. സവാരിയല്ല, അവയെ മേച്ചുനടക്കുകയാണ്. നമ്മുടെ കുട്ടികളൊക്കെ വലിയ എരുമകളെ കണ്ടാൽ, അതിന്റെ അമറൽ കേട്ടാൽ പേടിക്കും. പ്രകൃതി അവരെ അവരുടെ സാഹചര്യങ്ങളുമായി എത്ര മാത്രം പരുവപ്പെടുത്തുന്നു എന്നതാണ് യാഥാർഥ്യം. ബീഹാറിൽ ഒരു വീട്ടിൽ ഞങ്ങൾക്കായി അവരുടെ വയലിൽ ഉണ്ടാക്കിയ ചോളം പുഴുങ്ങിത്തന്നത് ഇത്തരം ചാണക 'കബാബു'കൾ ഉപയോഗിച്ചാണ്. ശരിക്ക് കബാബ് ചുടാൻ കമ്പിയിൽ ഇറച്ചി കോർത്ത പോലെയുണ്ട് ചാണകം തേച്ചുപിടിപ്പിച്ച കമ്പുകൾ. 'ഹംബർഗർ' പോലെ ചുമരുകളിൽ പിടിപ്പിച്ച വരടികളും.
ഓരോ സംസ്‌കാരത്തെയും രീതികളെയും നമ്മൾ തൊട്ടറിയുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്. ഈ ഭൂമിയെയും അതിനെ സംവിധാനിച്ച ആ മഹത്ശക്തിയെയും നമ്മൾ അടുത്തറിയുകയാണ്. നമ്മുടെ നാട്ടിൽ ഗോബർഗ്യാസ് ഉണ്ടാക്കി പാചക ഇന്ധനമാക്കുംപോലെ അവർ ചാണകം നേരിട്ട് ഉപയോഗിക്കുന്നു. ഇത് കേരളം വിട്ടാൽ എല്ലായിടത്തും നമുക്ക് കാണാം. മുമ്പ് നമ്മുടെ നാട്ടിലും ഉപയോഗിച്ചിരുന്നതായി പഴമക്കാർ പറയുന്നു. നമുക്ക് അറാറിയയിലെ കഴിഞ്ഞ ഗ്രാമത്തിന്റെ തൊട്ടടുത്തുള്ള (ആറ് കിലോമീറ്റർ) ഗ്രാമത്തിലേക്ക് നീങ്ങാം.
മനസ്സിനെ ഉലച്ചുകളഞ്ഞു ആ ഗ്രാമം. അവരുടെ ദൈന്യതയാർന്ന മുഖങ്ങൾ കണ്ടാൽ നമുക്കവരോടൊന്നും ചോദിക്കാൻ പോലും തോന്നുകയില്ല. കൊച്ചു കുടിലുകൾ. ഒന്നുപോലും നല്ലതില്ല. ആ ഗ്രാമത്തിൽ 300 വീടുകളും 1500 പേരും ഉണ്ടെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഒരു പള്ളിയാണ് തുടക്കം. ഒരു ചെറിയ, വളരെ ചെറിയ ജങ്ഷൻ. കുടിലുകളുടെ അടുത്തേക്ക് ചെന്നപ്പോൾ ഒരു വൃദ്ധ മണ്ണിൽ കിടക്കുന്നു. 120 വയസ്സായെന്ന് ആൾക്കാർ പറയുന്നു. ആ അമ്മൂമ്മയെ ഞങ്ങൾ ചെന്ന് വിളിച്ചപ്പോൾ നോക്കുന്നുണ്ട്. എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. എത്ര വയസ്സായീന്ന് നമുക്ക് വലിയ ഉറപ്പൊന്നുമില്ല. അമ്മൂമ്മയുടെ ഫോട്ടോ എടുക്കണമെന്നു പറഞ്ഞപ്പോൾ എല്ലാവരും കൂടി താങ്ങി എണീപ്പിച്ചിരുത്തി ഫോട്ടോ എടുത്തു. ഗ്രാമവാസികൾ നമ്മുടെ നോട്ടത്തിൽ പരസ്പരം നല്ല സഹകരണമുള്ളവരായി തോന്നി. ഒരുകൂട്ടരോട് ഞാൻ ചോദിച്ചു: നിങ്ങൾ അയൽവാസികൾ പട്ടിണി ആകാറുണ്ടോ എന്നന്വേഷിക്കുമോ? അവർ പറഞ്ഞത്, അങ്ങനെ ഒരാൾ ഒറ്റയ്ക്ക് പട്ടിണി കിടക്കാറില്ല എന്നാണ്.
ഈ ഗ്രാമത്തെ വിഷൻ 2016 ദത്തെടുക്കാൻ ഉദ്ദേശിക്കുന്ന ഗ്രാമമാണ്. ഇവരിൽ അധിക സ്ത്രീകളും (മധ്യവയസ്സ് കഴിഞ്ഞവർ). ബ്ലൗസിടുന്നില്ല. സാരി പുതച്ച് തലയിലൂടെ ഇടുന്നുണ്ട്. പൊട്ടുകുത്തിയ മുസ്‌ലിംകളും ഉണ്ട്. നമ്മുടെ നാട്ടിലാണെങ്കിൽ കുട്ടികൾക്കുപോലും പൊട്ടുകുത്തിക്കാറില്ല മുസ്‌ലിംകൾ. നമ്മൾ പൊട്ടുതൊട്ടാൽ ഭയങ്കര പ്രശ്‌നമായിരിക്കും. മുസ്‌ലിംകൾ പൊട്ടുകുത്തണമെന്നല്ല ഞാൻ പറഞ്ഞത്. ഓരോ നാട്ടിലും ഉള്ള പാരമ്പര്യാചാരങ്ങളെ ഓരോരുത്തർ സ്വീകരിക്കുന്നഉ എന്നതാണ്. ജമാഅത്ത് അംഗത്തിന്റെ വീട്ടിലെ നാലു വയസ്സുകാരി പെൺകുട്ടിയും പൊട്ടുകുത്തി കണ്ടു. ഈ ഗ്രാമത്തിൽ ഒരു സ്ത്രീ ബീഡി വലിക്കുന്നത് കണ്ടു. ഫോട്ടോ എടുക്കാൻ ആരോ ശ്രമിച്ചപ്പോഴേക്ക് അവർ ബീഡി മാറ്റി. പണ്ട് നമ്മുടെ നാട്ടിലെ പെണ്ണുങ്ങളും അപൂർവമായി ബീഡി വലിച്ചിരുന്നത് കണ്ടിട്ടുണ്ട്.
കഴിഞ്ഞ തവണ ഉംറയ്ക്ക് പോയി വരുമ്പോൾ മദീനയിൽനിന്ന് ജിദ്ദ എയർപോർട്ടിലേക്ക് പോകുംവഴി ചായ കുടിക്കാൻ ഒരു റസ്റ്റോറന്റിൽ ഇറങ്ങിയപ്പോൾ ഒരു ലബനാനി മുസ്‌ലിം പെണ്ണ് നല്ല സിഗരറ്റ് വലി. അവരോട് അടുക്കാൻ ശ്രമിച്ചെങ്കിലും അവർ കാര്യമായി സംസാരിക്കാൻ കൂട്ടാക്കിയില്ല. ഈയിടെ ഒരു സുഹൃത്ത് രണ്ട് ഈജിപ്ഷ്യൻസുമായി ഹുക്ക വലിക്കണ കഥ പറയുകയുണ്ടായി. മിസ്‌രിപ്പെണ്ണിന് ആണിനേക്കാൾ വലിയ വലിയാണെന്ന്. ബീഹാറിലെ വിദൂര ഗ്രാമത്തിലും മിസ്‌റിന്റെ സുന്ദരമായ തെരുവുകളിലും വലിക്കുന്നവർ ഉണ്ട്, സ്ത്രീകളിൽ. ഇനി കേരളത്തിലെ പെണ്ണുങ്ങൾക്കെന്നാണാവോ ഇതുകൂടി ഫാഷനായി എത്തുക?
ഗ്രാമവിവരണം പുകവലിയിലെത്തി. ഈ ഗ്രാമത്തിലെ മൊത്തം ആൾക്കാർ വൃത്തിയുടെ കാര്യത്തിൽ വളരെ പിന്നിലാണെന്ന് ബോധ്യമായി. വിദ്യാഭ്യാസമില്ല, വൈദ്യുതിയില്ല. ആരോഗ്യവകുപ്പ് ശ്രദ്ധിക്കുന്നുണ്ടോ എന്ന് സംശയം. അത്രയ്ക്ക് മോശം അവസ്ഥകൾ. ആകെപ്പാടെ അസ്വസ്ഥമായി മനസ്സ്. അരാറിയയിലെ രണ്ട് ഗ്രാമങ്ങളും വിഷൻ 2016 ന്റെ പ്രോജക്ടിൽ ഉണ്ടത്രെ. അവർക്ക് സന്തോഷകരമായ ഒരു ജീവിതം, വൃത്തിയുള്ള ചുറ്റുപാടും വൃത്തിബോധവും നൽകാൻ വിഷൻ 2016ന് സാധ്യമാകട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.
മടക്കയാത്രയിൽ ഇരുട്ടിൽ ഇരുന്ന് ഞാനെന്റെ സാധുക്കളായ ആ ദരിദ്രമക്കളെ ഓർത്ത് കുറേ കരഞ്ഞു. മനസ്സ് അല്പമെങ്കിലും ഒന്നാശ്വാസമായെങ്കിലോ. അല്ലാഹുവിനെ ഒരുപാട് സ്തുതിച്ചു; നമ്മുടെ നാടിനെയും നമ്മുടെ സൗകര്യങ്ങളെയും ഓർത്ത്. ഞാനെന്റെ മനസ്സുമായി സംഘട്ടനത്തിലായി. എന്നെ ഇനി എന്റെ സ്‌കൂളിനേക്കാൾ ആവശ്യം ഈ സാധുക്കൾക്കാണ്. പക്ഷേ, വീട്, കുടുംബം, വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ എന്താണെന്നവർക്കറിയില്ലെന്നാണ് തോന്നുന്നത്. ദേശീയഗാനത്തിന്റെ വരികൾ ആദ്യത്തേത് ചൊല്ലിയിട്ടും എല്ലാ കുട്ടികളും അന്തംവിട്ട് നിൽക്കുന്നു. ഫാത്വിഹ ഓതിച്ചപ്പോഴും കിട്ടുന്നില്ല. അപ്പോൾ നല്ല ഷർട്ടൊക്കെ ഇട്ട രണ്ട് കുട്ടികൾ ഫാത്വിഹ ഓതി. എനിക്കത്ഭുതം തോന്നി. അപ്പോൾ പറയുന്നു, ഇവർ ഈ ഗ്രാമത്തിലെ കുട്ടികളല്ല, ഏതോ വീട്ടിൽ വിരുന്ന് വന്നവരാണെന്ന്.
ഗ്രാമസന്ദർശനത്തിനിടയിൽ പരിസ്ഥിതിപ്രവർത്തകനായ റാഫി മാഷ് എല്ലാ കുട്ടികളെയും ഒരുമിച്ചുകൂട്ടി ഒരു ഹിന്ദിപാട്ട് (Rhyme) ചൊല്ലി. കുറച്ചു കഴിഞ്ഞപ്പോൾ കുട്ടികളും ഏറ്റുപാടാൻ തുടങ്ങി. ഇന്ത്യയുടെ ശക്തിയായ നാളത്തെ യുവതലമുറയാണ് വിദ്യാഭ്യാസമില്ലാതെ പാഴായിപ്പോകുന്നത്. ഇതെന്തൊരിന്ത്യ എന്നെനിക്ക് തോന്നിപ്പോയി. ലോകത്ത് ഇത്രമാത്രം ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്ന ഒറ്റ രാഷ്ട്രം നമ്മുടെ ഇന്ത്യയായിരിക്കും. സുന്ദരിയായ ഇന്ത്യയുടെ ചില വിരൂപ മുഖങ്ങൾ കാണുമ്പോൾ സങ്കടവും വേദനയും ഉണ്ട്. എല്ലാ നാട്ടിലും കാണുമായിരിക്കും ഇത്തരം അവസ്ഥകൾ. ഈജിപ്തിൽ 17 മില്യൻ നിരക്ഷരരാണെന്ന് ഈയിടെ വായിക്കുകയുണ്ടായി. അല്പമെങ്കിലും പൗരബോധമുള്ളവർ ആലസ്യം വിട്ടൊഴിഞ്ഞ് കഴിയുംവിധം സേവനപ്രവർത്തനങ്ങളിൽ വ്യാപൃതരാവട്ടെ. ധൂർത്തും ദുർവ്യയവും ഒഴിവാക്കി ഓരോ പൈസയും സഹജീവികളുടെ പശിയടക്കാൻ വ്യയം ചെയ്യാൻ സാധ്യമാറാകട്ടെ.
ഞങ്ങൾ ദീർഘമായ യാത്രചെയ്ത് രാത്രി എട്ടുമണിയോടെ ലോഡ്ജിൽ തിരിച്ചെത്തി. നാളെയും ഗ്രാമസന്ദർശനവും കോസിനദി ദുരന്തബാധിതപ്രദേശ സന്ദർശനവുമാണ്. 100 കിലോമീറ്ററിലധികം ദൂരമുണ്ട്. വേഗം റെഡിയാകണം എന്ന് അറിയിപ്പുണ്ടായി. അതിരാവിലെ റെഡിയായി. അതിനുമുമ്പ് ഞാനൊന്ന് ആ ലോഡ്ജിന്റെ താഴെയുള്ള സ്ഥലങ്ങൾ കാൽനടയായി സന്ദർശിക്കാമെന്ന് കരുതി ഇറങ്ങി. പക്ഷേ, തീർത്തും മലിനമായ സ്ഥലം. കച്ചറ കൂമ്പാരമായി കിടക്കുന്നു. പന്നികൾ അതിൽ ഭക്ഷണം തേടി കുത്തിമറിക്കുന്നു. അവിടെ വലിയൊരു പള്ളി ഉണ്ടെന്നറിഞ്ഞു. പുരുഷന്മാരെല്ലാം സുബ്ഹിക്ക് പള്ളിയിൽ പോയിരുന്നു. വൃത്തിരഹിതമായ ചുറ്റുപാടാണെങ്കിലും കാലത്തെ ചായ ഒരു പതിവായതിനാൽ അവിടത്തെ പെട്ടിക്കടയിൽ നിന്നൊരു ചായ കുടിച്ചു. വണ്ടികൾ വന്നു. തലേദിവസത്തെപ്പോലെ ഇന്നും ഭക്ഷണം പാക്ക്‌ചെയ്ത് ഓരോ വണ്ടികളിലും കയറ്റി. കുറേ ദൂരം യാത്രചെയ്ത്, പലതരം പ്രകൃതിദൃശ്യങ്ങൾ പിന്നിട്ട് വണ്ടി നല്ല വേഗതയിൽ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഒരു സ്ഥലത്തെത്തിയപ്പോൾ എല്ലാ വണ്ടികളും എത്താൻ വേണ്ടി ഞങ്ങളുടെ വണ്ടി നിർത്തി. അപ്പോഴേക്കും കുടിലുകളിൽനിന്ന് നാലും അഞ്ചും അതിൽ താഴെയും വയസ്സുള്ള കുട്ടികൾ എത്തിത്തുടങ്ങി. അവർക്ക് നമ്മൾ പറയുന്നതൊന്നും മനസ്സിലാകുന്നില്ല. ഒരു കുളം നിറയെ വലിയ മഞ്ഞത്തവളകൾ. തലേദിവസം മഴപെയ്തതിനാൽ ഒരു മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ജീവിതത്തിലാദ്യം കാണുന്ന ദൃശ്യമാണ് - മഞ്ഞനിറമുള്ള പോക്കാൻ തവളകൾ. അവയുടെ വലിയ ശബ്ദവും ചാട്ടവുമൊക്കെ എല്ലാവരും വീഡിയോയിലേക്കും പകർത്തി.
കുറേ യാത്ര ചെയ്ത് ജമാഅത്ത് ഏറ്റെടുത്ത് നടത്തുന്ന ഒരു സ്‌കൂളിലെത്തി. വല്ലാത്ത ഹൃദയസ്പൃക്കായിരുന്നു ആ സ്‌കൂൾ. ക്ലാസ്‌റൂമുകളിൽ -ചെറിയ ക്ലാസ്സുകളിൽ- പ്ലാസ്റ്റിക് ചാക്കുകളിലാണ് കുട്ടികൾ ഇരിക്കുന്നത്. പഴയ ഓത്തുപള്ളിയെ ഓർമിപ്പിക്കുംവിധത്തിൽ ഇംഗ്ലീഷ് വായിക്കുന്ന കുട്ടികൾ. ഒരാൾ ഓരോ അക്ഷരങ്ങൾ ചൊല്ലുകയും മറ്റുള്ളവർ ഏറ്റുപാടുകയും, അവസാനം കൂട്ടി വായിക്കുകയും ചെയ്യുന്നവർ. ശ്രദ്ധിച്ചപ്പോഴാണ് അത് ഇംഗ്ലീഷ് വാക്കുകളാണെന്ന് മനസ്സിലായത്. ഒരധ്യാപികയായതിനാലാവും ക്ലാസ്സുകളിലൊക്കെ കയറിച്ചെന്നപ്പോൾ എന്തോ വല്ലാത്തൊരു അഭിമാനം... സന്തോഷം. ഇപ്പോഴും ഓർക്കുമ്പോൾ കണ്ണുകളിൽ നനവ്. ആദ്യം ഞാൻ യു.കെ.ജി. ക്ലാസ്സുപോലുള്ള ഒന്നിൽ കയറി. ഞാൻ ടീച്ചറാണെന്ന് പരിചയപ്പെടുത്തിയപ്പോൾ ഒരു മോൻ ഒരു കുറ്റിച്ചോക്ക് കൊണ്ടുതന്നു. രണ്ടുപേർ മരത്തിന്റെ അരബോർഡ് എനിക്കെഴുതാനായി കൊണ്ടുവന്നു. സഹയാത്രികരിൽ ഒരാൾ വന്ന് കുട്ടികൾക്ക് നല്ലൊരു പടം വരച്ചുകൊടുത്തു. ക്ലാസ്സുകളൊക്കെ ചെറ്റപ്പുരകളാണ്. ഒരു ഭാഗം മാത്രം ബിൽഡിങ്. അവിടെ ഒരു ക്ലാസ്സിൽ കയറി. നാല് പെൺകുട്ടികൾ. 10-ാം ക്ലാസ്സുകാരാണവർ.
അവരുടെ ബുക്കുകളൊക്കെ ഹിന്ദിയിലാണ്. ഞാൻ ഇംഗ്ലീഷ് ടെക്സ്റ്റ്ബുക്കെടുത്ത് വായിക്കാനാവശ്യപ്പെട്ടു. എല്ലാ കുട്ടികളും വളരെ നന്നായിട്ടല്ലെങ്കിലും ഒരുവിധമൊക്കെ വായിക്കുന്നുണ്ട്. എല്ലാവരും വായിക്കുന്നതിനുമുമ്പ് 'ബിസ്മില്ലാഹിർറഹ്മാനിർറഹീം' (പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ) എന്ന് ചൊല്ലുന്നുണ്ട്. അധ്യാപകരുമൊക്കെയായി സംസാരിച്ചു. രണ്ട് അധ്യാപികമാരും ഉണ്ട്. നാശ്ത്ത സ്‌കൂളാണത്. ഉച്ചവരെയേ ഉള്ളൂ. പക്ഷേ, നാശ്ത്ത കൊടുക്കും, കുട്ടികൾ സ്‌കൂളിൽ വരാൻ വേണ്ടി. എല്ലാ ക്ലാസ്സുകളും ഓരോ ഡിവിഷൻ. 15-20 കുട്ടികളുള്ളതായി കണ്ടു. വലിയ ക്ലാസ്സുകളിൽ 5-10 എന്ന രീതിയിലും.
അവിടെ വലിയ സന്തോഷകരമായൊരു കാര്യം ശ്രദ്ധയിൽ പെട്ടു. ഒരു പള്ളി. അത് പണിത ആളുടെ പേര് ഞാൻ വായിച്ചു. എന്റെ മമ്മുണ്ണി മൗലവിയുടെ സുഹൃത്തായ മുവൈജഈ എന്ന അറബിയുടെ മകൾ മുഅ്ദ പണിയിച്ചതാണ്. പടച്ചവനേ, മമ്മുണ്ണി മൗലവി എന്ന മഹാന്റെ കൈകൾ ബീഹാറിന്റെ ഈ ഒറ്റപ്പെട്ട ഗ്രാമത്തിലും. ഞാനത് ഫോട്ടോ എടുത്തപ്പോൾ കണ്ണ് നിറഞ്ഞുപോയി. ചില മനുഷ്യരുടെ സേവനത്തിന്റെ ആഴവും പരപ്പും ഓർത്തപ്പോൾ. മമ്മുണ്ണിമൗലവി എന്റെ പ്രിയപ്പെട്ട ഉസ്താദാണല്ലോ എന്നോർത്തപ്പോൾ വല്ലാത്ത സന്തോഷം. ഇതൊക്കെ ചിന്തിച്ചുനിൽക്കുന്നതിനിടയിൽ സംഘാംഗങ്ങൾ പോയിരുന്നു. എല്ലാ മക്കളോടും അധ്യാപകരോടും സലാം പറഞ്ഞ് തിരക്കിട്ട് പോന്നു. അപ്പോഴുണ്ട് വഴിയിൽ വീണ്ടും കുളത്തിൽ മഞ്ഞ പോക്കാൻതവള. അടുത്ത് ചെന്ന് ക്യാമറയിൽ പകർത്തി.
പിന്നീട് ഞങ്ങൾ പോയത് അതിനടുത്തായി ജമാഅത്ത് പണിതുകൊടുത്ത ചില വീടുകൾ കാണാനാണ്. ഒറ്റമുറി വീടുകളാണ്. എനിക്കെന്തോ അവിടെയൊക്കെ സംസാരിക്കാനും നടക്കാനും അധികം താൽപര്യം തോന്നിയില്ല. കാരണം, സ്‌കൂൾ എന്റെ മനസ്സിൽനിന്ന് പോയിരുന്നില്ല; ആ മക്കളും ചാക്ക് സീറ്റുകളും. മണ്ണ് നനവുള്ളതായിരുന്നു. പക്ഷേ, അവിടെ അധികം ഇറങ്ങാതെ നിന്നതുകൊണ്ട് എനിക്കൊരു ഹിന്ദുസ്ത്രീയുടെ ആതിഥേയത്വം നഷ്ടമായി. ഹസീനയും ഹംസയും മറ്റും പോയി. അവർ വളരെ ഹൃദ്യമായി അവരെ സ്വീകരിച്ചു. അധിക വീടുകളും കുടിലുകളാണ്. കക്കൂസുകളില്ല. വണ്ടി ചെന്നുനിന്നത് ആ കുടിലുകളുടെ വെളിമ്പ്രദേശത്തായിരുന്നു. അതിനാൽത്തന്നെ ഒരു മടുപ്പ് തോന്നി. വേഗം പോന്നാൽ മതി എന്നായി.
പിന്നീട് ഞങ്ങൾ പോയത് കോസിനദിക്കരയിലേക്കാണ്. ആ കര നേപ്പാളിലും ഇന്ത്യയിലും ആണെന്നപോലെയാണ്. അധികവും നേപ്പാളികളാണ്. കോസിനദിയുടെ നല്ല സുന്ദരമായ ദൃശ്യമായിരുന്നു അവിടെ. ഒരു റിസർവോയറുണ്ടവിടെ. സംഘാംഗങ്ങൾ അധികവും അതിന്റെ പാലത്തിലൂടെ നടന്ന് ഒരു പൊക്കത്ത് കയറി. ജമീലാക്ക് (കരുവാരക്കുണ്ട്) ഞാനും കയറണമെന്ന് നിർബന്ധം. അല്പം പ്രയാസപ്പെട്ടാണെങ്കിലും ആ പൊക്കത്തിലേക്ക് വലിഞ്ഞുകയറി. അതീവസുന്ദരമായ ദൃശ്യം. കടൽപോലെ പരന്നൊഴുകുന്ന കോസിനദി. ഒരു സ്ഥലവും കാണാതെയും കയറാതെയും വിടാത്ത സംഘം. അന്വേഷണത്തിന്റെയും അറിവിന്റെയും അലച്ചിലിന്റെയും ദിനരാത്രങ്ങൾ. ശരിയാണ്, ഒരു ദൃശ്യവും കാണാതെ വിട്ടുകൂടാ. ഒരനുഭവവും അനുഭവിക്കാതെ നീങ്ങരുത്. അല്പം മടിപിടിച്ചപ്പോൾ നഷ്ടമായത് ആ ഹിന്ദുസഹോദരിയുടെ ആതിഥ്യമാണ്. പക്ഷേ, എപ്പോഴും ശരീരം എല്ലാത്തിനും ഫിറ്റാകുകയില്ലല്ലോ. എന്നാലും ഇത്രയൊക്കെ കാണാനും മറക്കാതെ കടലാസിലേക്ക് പകർത്താനും കഴിവ് തന്ന നാഥനെ സ്തുതിക്കുന്നു. വാസ്തവത്തിൽ ഞാനെന്റെ സുഹൃത്തുക്കളുമായി ഇത് പങ്കിടുമ്പോൾ എന്നെ ശുദ്ധീകരിക്കുകയാണ്. ദാരിദ്ര്യമെന്തെന്നറിയാതെ ജീവിക്കുന്ന നാം സഹജീവികളുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് വേദനിക്കുകയും പരിഹാരം ചെയ്യുകയും ചെയ്യണം. കോസിനദിയിൽനിന്ന് യാത്രചെയ്ത് അല്പം മാറി ഒരു ഭാഗത്തായി ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കാനിരുന്നു. അടുത്തടുത്തായി കയറില്ലാതെ എരുമകളും പശുക്കളും ഒക്കെ മേയുന്നുണ്ട്. ചിലത് നമ്മുടെ നേരെ ഇപ്പോൾ വരുമെന്നോർത്ത് ചിരി വന്നു. വന്നാലത്തെ അവസ്ഥ പറഞ്ഞ് കൂട്ടുകാരുമായി കുറേ ചിരിച്ചു.
അവിടെ നിന്ന് നല്ല വെയിലത്താണ് യാത്ര. യാതൊരു തണലുമില്ലാത്ത കോസിപാലം പദ്ധതിപ്രദേശത്തേക്കാണ് പിന്നീട് ഞങ്ങൾ പോകുന്നത്. കുറച്ചുകൂടി സൂര്യന്റെ ചൂട് കുറയട്ടെ എന്ന് കരുതി ഒരു കൊച്ചു ചായക്കടയും തണലും കണ്ട സ്ഥലത്ത് എല്ലാവരും ഇറങ്ങി. വുളു എടുത്ത് ജമാഅത്തായി നമസ്‌കരിച്ചു. വിശാലമായ വയലിന്റെ ഒരു ഭാഗത്ത് കുറച്ച് മുളക്കൂടുകൾ ഉണ്ടായിരുന്നു. കുറച്ചുനേരം വിശ്രമിച്ചു. ആ ചായക്കടക്കാരൻ വൈദ്യുതി ഇല്ലാത്തതിനാൽ സോളാർ പാനലിലൂടെ വൈദ്യുതി എടുക്കുന്നു. ഞങ്ങൾ ചെറിയ വിശ്രമത്തിനുശേഷം അവസാന ഗ്രാമസന്ദർശനത്തിനായി വണ്ടിയിൽ കയറി. ദുർഘടമായിരുന്നു ആ സന്ദർശനം. ഒപ്പം ചില അറിവുകളും.
മിക്ക വീടുകളിലും സുന്ദരികളായ വെള്ളപ്പശുക്കുട്ടികളും പശുക്കളും ഉണ്ട്. ദൂരെ മാറിയൊന്നുമല്ല തൊഴുത്ത്. വരണ്ട കാലാവസ്ഥയായതിനാൽ തൊഴുത്തുകളൊന്നും നമ്മുടെ നാട്ടിലെപ്പോലെ 'ചളിപിളി' അല്ല. മാത്രമല്ല, പകലന്തിയോളം മേഞ്ഞുനടക്കുകയല്ലേ. വലിയ എരുമകളും രസകരമായ കാഴ്ച തന്നെ. പേടിപ്പെടുത്തുന്ന അവയുടെ മേൽ അഞ്ചും ആറും വയസ്സുകാർ കയറി സവാരി ചെയ്യുന്നു. സവാരിയല്ല, അവയെ മേച്ചുനടക്കുകയാണ്. നമ്മുടെ കുട്ടികളൊക്കെ വലിയ എരുമകളെ കണ്ടാൽ, അതിന്റെ അമറൽ കേട്ടാൽ പേടിക്കും. പ്രകൃതി അവരെ അവരുടെ സാഹചര്യങ്ങളുമായി എത്ര മാത്രം പരുവപ്പെടുത്തുന്നു എന്നതാണ് യാഥാർഥ്യം. ബീഹാറിൽ ഒരു വീട്ടിൽ ഞങ്ങൾക്കായി അവരുടെ വയലിൽ ഉണ്ടാക്കിയ ചോളം പുഴുങ്ങിത്തന്നത് ഇത്തരം ചാണക 'കബാബു'കൾ ഉപയോഗിച്ചാണ്. ശരിക്ക് കബാബ് ചുടാൻ കമ്പിയിൽ ഇറച്ചി കോർത്ത പോലെയുണ്ട് ചാണകം തേച്ചുപിടിപ്പിച്ച കമ്പുകൾ. 'ഹംബർഗർ' പോലെ ചുമരുകളിൽ പിടിപ്പിച്ച വരടികളും.
ഓരോ സംസ്‌കാരത്തെയും രീതികളെയും നമ്മൾ തൊട്ടറിയുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്. ഈ ഭൂമിയെയും അതിനെ സംവിധാനിച്ച ആ മഹത്ശക്തിയെയും നമ്മൾ അടുത്തറിയുകയാണ്. നമ്മുടെ നാട്ടിൽ ഗോബർഗ്യാസ് ഉണ്ടാക്കി പാചക ഇന്ധനമാക്കുംപോലെ അവർ ചാണകം നേരിട്ട് ഉപയോഗിക്കുന്നു. ഇത് കേരളം വിട്ടാൽ എല്ലായിടത്തും നമുക്ക് കാണാം. മുമ്പ് നമ്മുടെ നാട്ടിലും ഉപയോഗിച്ചിരുന്നതായി പഴമക്കാർ പറയുന്നു. നമുക്ക് അറാറിയയിലെ കഴിഞ്ഞ ഗ്രാമത്തിന്റെ തൊട്ടടുത്തുള്ള (ആറ് കിലോമീറ്റർ) ഗ്രാമത്തിലേക്ക് നീങ്ങാം.
മനസ്സിനെ ഉലച്ചുകളഞ്ഞു ആ ഗ്രാമം. അവരുടെ ദൈന്യതയാർന്ന മുഖങ്ങൾ കണ്ടാൽ നമുക്കവരോടൊന്നും ചോദിക്കാൻ പോലും തോന്നുകയില്ല. കൊച്ചു കുടിലുകൾ. ഒന്നുപോലും നല്ലതില്ല. ആ ഗ്രാമത്തിൽ 300 വീടുകളും 1500 പേരും ഉണ്ടെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഒരു പള്ളിയാണ് തുടക്കം. ഒരു ചെറിയ, വളരെ ചെറിയ ജങ്ഷൻ. കുടിലുകളുടെ അടുത്തേക്ക് ചെന്നപ്പോൾ ഒരു വൃദ്ധ മണ്ണിൽ കിടക്കുന്നു. 120 വയസ്സായെന്ന് ആൾക്കാർ പറയുന്നു. ആ അമ്മൂമ്മയെ ഞങ്ങൾ ചെന്ന് വിളിച്ചപ്പോൾ നോക്കുന്നുണ്ട്. എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. എത്ര വയസ്സായീന്ന് നമുക്ക് വലിയ ഉറപ്പൊന്നുമില്ല. അമ്മൂമ്മയുടെ ഫോട്ടോ എടുക്കണമെന്നു പറഞ്ഞപ്പോൾ എല്ലാവരും കൂടി താങ്ങി എണീപ്പിച്ചിരുത്തി ഫോട്ടോ എടുത്തു. ഗ്രാമവാസികൾ നമ്മുടെ നോട്ടത്തിൽ പരസ്പരം നല്ല സഹകരണമുള്ളവരായി തോന്നി. ഒരുകൂട്ടരോട് ഞാൻ ചോദിച്ചു: നിങ്ങൾ അയൽവാസികൾ പട്ടിണി ആകാറുണ്ടോ എന്നന്വേഷിക്കുമോ? അവർ പറഞ്ഞത്, അങ്ങനെ ഒരാൾ ഒറ്റയ്ക്ക് പട്ടിണി കിടക്കാറില്ല എന്നാണ്.
ഈ ഗ്രാമത്തെ വിഷൻ 2016 ദത്തെടുക്കാൻ ഉദ്ദേശിക്കുന്ന ഗ്രാമമാണ്. ഇവരിൽ അധിക സ്ത്രീകളും (മധ്യവയസ്സ് കഴിഞ്ഞവർ). ബ്ലൗസിടുന്നില്ല. സാരി പുതച്ച് തലയിലൂടെ ഇടുന്നുണ്ട്. പൊട്ടുകുത്തിയ മുസ്‌ലിംകളും ഉണ്ട്. നമ്മുടെ നാട്ടിലാണെങ്കിൽ കുട്ടികൾക്കുപോലും പൊട്ടുകുത്തിക്കാറില്ല മുസ്‌ലിംകൾ. നമ്മൾ പൊട്ടുതൊട്ടാൽ ഭയങ്കര പ്രശ്‌നമായിരിക്കും. മുസ്‌ലിംകൾ പൊട്ടുകുത്തണമെന്നല്ല ഞാൻ പറഞ്ഞത്. ഓരോ നാട്ടിലും ഉള്ള പാരമ്പര്യാചാരങ്ങളെ ഓരോരുത്തർ സ്വീകരിക്കുന്നഉ എന്നതാണ്. ജമാഅത്ത് അംഗത്തിന്റെ വീട്ടിലെ നാലു വയസ്സുകാരി പെൺകുട്ടിയും പൊട്ടുകുത്തി കണ്ടു. ഈ ഗ്രാമത്തിൽ ഒരു സ്ത്രീ ബീഡി വലിക്കുന്നത് കണ്ടു. ഫോട്ടോ എടുക്കാൻ ആരോ ശ്രമിച്ചപ്പോഴേക്ക് അവർ ബീഡി മാറ്റി. പണ്ട് നമ്മുടെ നാട്ടിലെ പെണ്ണുങ്ങളും അപൂർവമായി ബീഡി വലിച്ചിരുന്നത് കണ്ടിട്ടുണ്ട്.
കഴിഞ്ഞ തവണ ഉംറയ്ക്ക് പോയി വരുമ്പോൾ മദീനയിൽനിന്ന് ജിദ്ദ എയർപോർട്ടിലേക്ക് പോകുംവഴി ചായ കുടിക്കാൻ ഒരു റസ്റ്റോറന്റിൽ ഇറങ്ങിയപ്പോൾ ഒരു ലബനാനി മുസ്‌ലിം പെണ്ണ് നല്ല സിഗരറ്റ് വലി. അവരോട് അടുക്കാൻ ശ്രമിച്ചെങ്കിലും അവർ കാര്യമായി സംസാരിക്കാൻ കൂട്ടാക്കിയില്ല. ഈയിടെ ഒരു സുഹൃത്ത് രണ്ട് ഈജിപ്ഷ്യൻസുമായി ഹുക്ക വലിക്കണ കഥ പറയുകയുണ്ടായി. മിസ്‌രിപ്പെണ്ണിന് ആണിനേക്കാൾ വലിയ വലിയാണെന്ന്. ബീഹാറിലെ വിദൂര ഗ്രാമത്തിലും മിസ്‌റിന്റെ സുന്ദരമായ തെരുവുകളിലും വലിക്കുന്നവർ ഉണ്ട്, സ്ത്രീകളിൽ. ഇനി കേരളത്തിലെ പെണ്ണുങ്ങൾക്കെന്നാണാവോ ഇതുകൂടി ഫാഷനായി എത്തുക?
ഗ്രാമവിവരണം പുകവലിയിലെത്തി. ഈ ഗ്രാമത്തിലെ മൊത്തം ആൾക്കാർ വൃത്തിയുടെ കാര്യത്തിൽ വളരെ പിന്നിലാണെന്ന് ബോധ്യമായി. വിദ്യാഭ്യാസമില്ല, വൈദ്യുതിയില്ല. ആരോഗ്യവകുപ്പ് ശ്രദ്ധിക്കുന്നുണ്ടോ എന്ന് സംശയം. അത്രയ്ക്ക് മോശം അവസ്ഥകൾ. ആകെപ്പാടെ അസ്വസ്ഥമായി മനസ്സ്. അരാറിയയിലെ രണ്ട് ഗ്രാമങ്ങളും വിഷൻ 2016 ന്റെ പ്രോജക്ടിൽ ഉണ്ടത്രെ. അവർക്ക് സന്തോഷകരമായ ഒരു ജീവിതം, വൃത്തിയുള്ള ചുറ്റുപാടും വൃത്തിബോധവും നൽകാൻ വിഷൻ 2016ന് സാധ്യമാകട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.
മടക്കയാത്രയിൽ ഇരുട്ടിൽ ഇരുന്ന് ഞാനെന്റെ സാധുക്കളായ ആ ദരിദ്രമക്കളെ ഓർത്ത് കുറേ കരഞ്ഞു. മനസ്സ് അല്പമെങ്കിലും ഒന്നാശ്വാസമായെങ്കിലോ. അല്ലാഹുവിനെ ഒരുപാട് സ്തുതിച്ചു; നമ്മുടെ നാടിനെയും നമ്മുടെ സൗകര്യങ്ങളെയും ഓർത്ത്. ഞാനെന്റെ മനസ്സുമായി സംഘട്ടനത്തിലായി. എന്നെ ഇനി എന്റെ സ്‌കൂളിനേക്കാൾ ആവശ്യം ഈ സാധുക്കൾക്കാണ്. പക്ഷേ, വീട്, കുടുംബം, വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ എന്താണെന്നവർക്കറിയില്ലെന്നാണ് തോന്നുന്നത്. ദേശീയഗാനത്തിന്റെ വരികൾ ആദ്യത്തേത് ചൊല്ലിയിട്ടും എല്ലാ കുട്ടികളും അന്തംവിട്ട് നിൽക്കുന്നു. ഫാത്വിഹ ഓതിച്ചപ്പോഴും കിട്ടുന്നില്ല. അപ്പോൾ നല്ല ഷർട്ടൊക്കെ ഇട്ട രണ്ട് കുട്ടികൾ ഫാത്വിഹ ഓതി. എനിക്കത്ഭുതം തോന്നി. അപ്പോൾ പറയുന്നു, ഇവർ ഈ ഗ്രാമത്തിലെ കുട്ടികളല്ല, ഏതോ വീട്ടിൽ വിരുന്ന് വന്നവരാണെന്ന്.
ഞങ്ങൾ ദീർഘമായ യാത്രചെയ്ത് രാത്രി എട്ടുമണിയോടെ ലോഡ്ജിൽ തിരിച്ചെത്തി. നാളെയും ഗ്രാമസന്ദർശനവും കോസിനദി ദുരന്തബാധിതപ്രദേശ സന്ദർശനവുമാണ്. 100 കിലോമീറ്ററിലധികം ദൂരമുണ്ട്. വേഗം റെഡിയാകണം എന്ന് അറിയിപ്പുണ്ടായി. അതിരാവിലെ റെഡിയായി. അതിനുമുമ്പ് ഞാനൊന്ന് ആ ലോഡ്ജിന്റെ താഴെയുള്ള സ്ഥലങ്ങൾ കാൽനടയായി സന്ദർശിക്കാമെന്ന് കരുതി ഇറങ്ങി. പക്ഷേ, തീർത്തും മലിനമായ സ്ഥലം. കച്ചറ കൂമ്പാരമായി കിടക്കുന്നു. പന്നികൾ അതിൽ ഭക്ഷണം തേടി കുത്തിമറിക്കുന്നു. അവിടെ വലിയൊരു പള്ളി ഉണ്ടെന്നറിഞ്ഞു. പുരുഷന്മാരെല്ലാം സുബ്ഹിക്ക് പള്ളിയിൽ പോയിരുന്നു. വൃത്തിരഹിതമായ ചുറ്റുപാടാണെങ്കിലും കാലത്തെ ചായ ഒരു പതിവായതിനാൽ അവിടത്തെ പെട്ടിക്കടയിൽ നിന്നൊരു ചായ കുടിച്ചു. വണ്ടികൾ വന്നു. തലേദിവസത്തെപ്പോലെ ഇന്നും ഭക്ഷണം പാക്ക്‌ചെയ്ത് ഓരോ വണ്ടികളിലും കയറ്റി. കുറേ ദൂരം യാത്രചെയ്ത്, പലതരം പ്രകൃതിദൃശ്യങ്ങൾ പിന്നിട്ട് വണ്ടി നല്ല വേഗതയിൽ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഒരു സ്ഥലത്തെത്തിയപ്പോൾ എല്ലാ വണ്ടികളും എത്താൻ വേണ്ടി ഞങ്ങളുടെ വണ്ടി നിർത്തി. അപ്പോഴേക്കും കുടിലുകളിൽനിന്ന് നാലും അഞ്ചും അതിൽ താഴെയും വയസ്സുള്ള കുട്ടികൾ എത്തിത്തുടങ്ങി. അവർക്ക് നമ്മൾ പറയുന്നതൊന്നും മനസ്സിലാകുന്നില്ല. ഒരു കുളം നിറയെ വലിയ മഞ്ഞത്തവളകൾ. തലേദിവസം മഴപെയ്തതിനാൽ ഒരു മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ജീവിതത്തിലാദ്യം കാണുന്ന ദൃശ്യമാണ് - മഞ്ഞനിറമുള്ള പോക്കാൻ തവളകൾ. അവയുടെ വലിയ ശബ്ദവും ചാട്ടവുമൊക്കെ എല്ലാവരും വീഡിയോയിലേക്കും പകർത്തി.
അവരുടെ ബുക്കുകളൊക്കെ ഹിന്ദിയിലാണ്. ഞാൻ ഇംഗ്ലീഷ് ടെക്സ്റ്റ്ബുക്കെടുത്ത് വായിക്കാനാവശ്യപ്പെട്ടു. എല്ലാ കുട്ടികളും വളരെ നന്നായിട്ടല്ലെങ്കിലും ഒരുവിധമൊക്കെ വായിക്കുന്നുണ്ട്. എല്ലാവരും വായിക്കുന്നതിനുമുമ്പ് 'ബിസ്മില്ലാഹിർറഹ്മാനിർറഹീം' (പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ) എന്ന് ചൊല്ലുന്നുണ്ട്. അധ്യാപകരുമൊക്കെയായി സംസാരിച്ചു. രണ്ട് അധ്യാപികമാരും ഉണ്ട്. നാശ്ത്ത സ്‌കൂളാണത്. ഉച്ചവരെയേ ഉള്ളൂ. പക്ഷേ, നാശ്ത്ത കൊടുക്കും, കുട്ടികൾ സ്‌കൂളിൽ വരാൻ വേണ്ടി. എല്ലാ ക്ലാസ്സുകളും ഓരോ ഡിവിഷൻ. 15-20 കുട്ടികളുള്ളതായി കണ്ടു. വലിയ ക്ലാസ്സുകളിൽ 5-10 എന്ന രീതിയിലും.
അവിടെ വലിയ സന്തോഷകരമായൊരു കാര്യം ശ്രദ്ധയിൽ പെട്ടു. ഒരു പള്ളി. അത് പണിത ആളുടെ പേര് ഞാൻ വായിച്ചു. എന്റെ മമ്മുണ്ണി മൗലവിയുടെ സുഹൃത്തായ മുവൈജഈ എന്ന അറബിയുടെ മകൾ മുഅ്ദ പണിയിച്ചതാണ്. പടച്ചവനേ, മമ്മുണ്ണി മൗലവി എന്ന മഹാന്റെ കൈകൾ ബീഹാറിന്റെ ഈ ഒറ്റപ്പെട്ട ഗ്രാമത്തിലും. ഞാനത് ഫോട്ടോ എടുത്തപ്പോൾ കണ്ണ് നിറഞ്ഞുപോയി. ചില മനുഷ്യരുടെ സേവനത്തിന്റെ ആഴവും പരപ്പും ഓർത്തപ്പോൾ. മമ്മുണ്ണിമൗലവി എന്റെ പ്രിയപ്പെട്ട ഉസ്താദാണല്ലോ എന്നോർത്തപ്പോൾ വല്ലാത്ത സന്തോഷം. ഇതൊക്കെ ചിന്തിച്ചുനിൽക്കുന്നതിനിടയിൽ സംഘാംഗങ്ങൾ പോയിരുന്നു. എല്ലാ മക്കളോടും അധ്യാപകരോടും സലാം പറഞ്ഞ് തിരക്കിട്ട് പോന്നു. അപ്പോഴുണ്ട് വഴിയിൽ വീണ്ടും കുളത്തിൽ മഞ്ഞ പോക്കാൻതവള. അടുത്ത് ചെന്ന് ക്യാമറയിൽ പകർത്തി.
പിന്നീട് ഞങ്ങൾ പോയത് കോസിനദിക്കരയിലേക്കാണ്. ആ കര നേപ്പാളിലും ഇന്ത്യയിലും ആണെന്നപോലെയാണ്. അധികവും നേപ്പാളികളാണ്. കോസിനദിയുടെ നല്ല സുന്ദരമായ ദൃശ്യമായിരുന്നു അവിടെ. ഒരു റിസർവോയറുണ്ടവിടെ. സംഘാംഗങ്ങൾ അധികവും അതിന്റെ പാലത്തിലൂടെ നടന്ന് ഒരു പൊക്കത്ത് കയറി. ജമീലാക്ക് (കരുവാരക്കുണ്ട്) ഞാനും കയറണമെന്ന് നിർബന്ധം. അല്പം പ്രയാസപ്പെട്ടാണെങ്കിലും ആ പൊക്കത്തിലേക്ക് വലിഞ്ഞുകയറി. അതീവസുന്ദരമായ ദൃശ്യം. കടൽപോലെ പരന്നൊഴുകുന്ന കോസിനദി. ഒരു സ്ഥലവും കാണാതെയും കയറാതെയും വിടാത്ത സംഘം. അന്വേഷണത്തിന്റെയും അറിവിന്റെയും അലച്ചിലിന്റെയും ദിനരാത്രങ്ങൾ. ശരിയാണ്, ഒരു ദൃശ്യവും കാണാതെ വിട്ടുകൂടാ. ഒരനുഭവവും അനുഭവിക്കാതെ നീങ്ങരുത്. അല്പം മടിപിടിച്ചപ്പോൾ നഷ്ടമായത് ആ ഹിന്ദുസഹോദരിയുടെ ആതിഥ്യമാണ്. പക്ഷേ, എപ്പോഴും ശരീരം എല്ലാത്തിനും ഫിറ്റാകുകയില്ലല്ലോ. എന്നാലും ഇത്രയൊക്കെ കാണാനും മറക്കാതെ കടലാസിലേക്ക് പകർത്താനും കഴിവ് തന്ന നാഥനെ സ്തുതിക്കുന്നു. വാസ്തവത്തിൽ ഞാനെന്റെ സുഹൃത്തുക്കളുമായി ഇത് പങ്കിടുമ്പോൾ എന്നെ ശുദ്ധീകരിക്കുകയാണ്. ദാരിദ്ര്യമെന്തെന്നറിയാതെ ജീവിക്കുന്ന നാം സഹജീവികളുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് വേദനിക്കുകയും പരിഹാരം ചെയ്യുകയും ചെയ്യണം. കോസിനദിയിൽനിന്ന് യാത്രചെയ്ത് അല്പം മാറി ഒരു ഭാഗത്തായി ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കാനിരുന്നു. അടുത്തടുത്തായി കയറില്ലാതെ എരുമകളും പശുക്കളും ഒക്കെ മേയുന്നുണ്ട്. ചിലത് നമ്മുടെ നേരെ ഇപ്പോൾ വരുമെന്നോർത്ത് ചിരി വന്നു. വന്നാലത്തെ അവസ്ഥ പറഞ്ഞ് കൂട്ടുകാരുമായി കുറേ ചിരിച്ചു.
അവിടെ നിന്ന് നല്ല വെയിലത്താണ് യാത്ര. യാതൊരു തണലുമില്ലാത്ത കോസിപാലം പദ്ധതിപ്രദേശത്തേക്കാണ് പിന്നീട് ഞങ്ങൾ പോകുന്നത്. കുറച്ചുകൂടി സൂര്യന്റെ ചൂട് കുറയട്ടെ എന്ന് കരുതി ഒരു കൊച്ചു ചായക്കടയും തണലും കണ്ട സ്ഥലത്ത് എല്ലാവരും ഇറങ്ങി. വുളു എടുത്ത് ജമാഅത്തായി നമസ്‌കരിച്ചു. വിശാലമായ വയലിന്റെ ഒരു ഭാഗത്ത് കുറച്ച് മുളക്കൂടുകൾ ഉണ്ടായിരുന്നു. കുറച്ചുനേരം വിശ്രമിച്ചു. ആ ചായക്കടക്കാരൻ വൈദ്യുതി ഇല്ലാത്തതിനാൽ സോളാർ പാനലിലൂടെ വൈദ്യുതി എടുക്കുന്നു. ഞങ്ങൾ ചെറിയ വിശ്രമത്തിനുശേഷം അവസാന ഗ്രാമസന്ദർശനത്തിനായി വണ്ടിയിൽ കയറി. ദുർഘടമായിരുന്നു ആ സന്ദർശനം. ഒപ്പം ചില അറിവുകളും.
NiCe....
ReplyDeleteMaY....GoD..BlEsS u...>>
ഇതെന്തൊരിന്ത്യ എന്നെനിക്ക് തോന്നിപ്പോയി. ലോകത്ത് ഇത്രമാത്രം ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്ന ഒറ്റ രാഷ്ട്രം നമ്മുടെ ഇന്ത്യയായിരിക്കും. സുന്ദരിയായ ഇന്ത്യയുടെ ചില വിരൂപ മുഖങ്ങൾ കാണുമ്പോൾ സങ്കടവും വേദനയും ഉണ്ട്.
ReplyDeleteടീച്ചര്‍... ഹൃദയസ്പര്‍ശിയായ പ്രസ്താവന
വളരെ ഹൃദ്യമായ എഴുത്ത്, ബീഹാറിലെ ഓരോ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്ത അനുഭവം. തിളങ്ങുന്ന ഇന്ത്യയ്ക് ഇങ്ങനെ ഒരു മുഖം കൂടി ഉണ്ട്. ആ ഗ്രാമത്തെ ഉദ്ധരിക്കുക വളരെ ശ്രമകരമായ ഒരു കാര്യം. സബീതയ്കും കൂട്ടര്‍ക്കും, പടച്ചവന്‍ അനുഗ്രഹികക്ട്ടെ. ഇനിയും ഒരു പാട് എഴുതാന്‍ കഴിയട്ടെ .......
Deletethanks
ReplyDeleteവളരെ ഹൃദ്യമായ എഴുത്ത്, ബീഹാറിലെ ഓരോ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്ത അനുഭവം. തിളങ്ങുന്ന ഇന്ത്യയ്ക് ഇങ്ങനെ ഒരു മുഖം കൂടി ഉണ്ട്. ആ ഗ്രാമത്തെ ഉദ്ധരിക്കുക വളരെ ശ്രമകരമായ ഒരു കാര്യം. സബീതയ്കും കൂട്ടര്‍ക്കും, പടച്ചവന്‍ അനുഗ്രഹികക്ട്ടെ. ഇനിയും ഒരു പാട് എഴുതാന്‍ കഴിയട്ടെ ..
ReplyDeleteമാപ്പ്..!
ReplyDeleteടീച്ചറെ നേരത്തേ തെറ്റിദ്ധരിച്ചുപോയി.
അല്പമെങ്കിലും പൗരബോധമുള്ളവർ ആലസ്യം വിട്ടൊഴിഞ്ഞ് കഴിയുംവിധം സേവനപ്രവർത്തനങ്ങളിൽ വ്യാപൃതരാവട്ടെ. ധൂർത്തും ദുർവ്യയവും ഒഴിവാക്കി ഓരോ പൈസയും സഹജീവികളുടെ പശിയടക്കാൻ വ്യയം ചെയ്യാൻ സാധ്യമാറാകട്ടെ.
പ്രിയപ്പെട്ട ഗീതയ്ക്കു...ഒരു സത്യം പറയട്ടെ?
ReplyDeleteഈ നിമിഷം ഈ നെറ്റ് തുറക്കുമ്പോള്‍ ഞാന്‍ മോളെ orkkukayayiruunu
എന്താണ് ഗീതയുടെ ഒരു വിവരോം ഇല്ലാന്ന് ...ഉടന്‍ ഞാന്‍ മറുപടി എഴുതുന്നു...മോളെ...മാപ്പിന്റെ ആവശ്യമില്ല...എന്‍റെ ശൈലിക്ക് അല്പം കുഴപ്പമുണ്ട്..അതിനാല്‍ മോള്‍ തെറ്റിദ്ധരിച്ചു കാണും
ജീവനുള്ള വരികൾ...ഒരു വിശദീകരണത്തിന്റേയും ആവശ്യമില്ലാത്തവിധം ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക്...........
ReplyDeleteവിവരണം വളരെ നന്നായിരിക്കുന്നു. നമ്മള്‍ നമ്മെക്കാള്‍ വിഷമ മുള്ളവരെ കാണുമ്പോള്‍ നമുക്ക് ദൈവം തന്ന അനുഗ്രഹത്തിന്റെ ആഴം ബോധ്യമാവും.
ReplyDeleteഅല്ഹമ്ദുലില്ലഹ്..ഞാന്‍ ഒക്കെ പഠിച്ചത് എ സി ക്ലാസ്സ് റൂമുകളില്‍ ആണെന്കില്‍ ...ഈ കുട്ടികള്‍ ചാക്കില്‍ ഇരുന്നു പഠിക്കുന്ന അവസ്ഥ കേട്ടപ്പോള്‍ എന്തോ ഒരു വേദന മനസ്സിന് ,, അല്ലഹ് ഈ കുട്ടികള്‍ക്ക് അര്‍ഹമായ വിദ്യാഭ്യാസം ആരോഗ്യം എന്നിവ നീ പ്രതാനം ചെയ്യേണമേ ,,,അമീന്‍..
ReplyDeleteഹൃദയസ്പ്ര്ക്കായ വിവരണം. അല്‍ഹംദുലില്ലാഹ്, ദൈവംതമ്പുരാന്‍ നമുക്ക് നല്‍കിയ അനുഗ്രഹങ്ങളെ ഓര്‍ക്കാന്‍ ധാരാളം വകയുണ്ടിതില്‍.........
ReplyDeleteAssalamu Alikum, Read your article. Keep it up, you have done a good job. Hoping to see more from you.
ReplyDeletewith love,
Kunjikka (Ahmed Baba)
thanks kunjikkakkka
ReplyDeleteഎല്ലാവരും പലയാത്രകള്‍ ചെയ്യാറുണ്ട്. അത് അവരുടെ മാത്രം അനുഭവമായി മാറുന്ന പതിവ് കാഴ്ചകള്‍ ...എന്നാല്‍ സബിതടീച്ചരുടെ യാത്രകളില്‍ ഞങ്ങളെയും കൂടെ കൂട്ടുന്നു ...........എന്നും ഈ മനസ്സുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഭാവുകങ്ങള്‍ .
ReplyDeleteവളരെ നല്ല അനുഭവം.. പങ്കു വെച്ചതിനു നന്ദി
ReplyDeleteഒരുനാള്‍ ഞാനും എത്തിയീ തണലത്തു
ReplyDeleteഓമല്‍കിനാവുകള്‍ പാതിവേന്തോരാ തീരത്തുനിന്നും
രുചിയുള്ള ഈമാനിന്റെ സഹ്രിദയത്വം അയവിറക്കാന്‍
എറിയാടുള്ള ആ കപ്പല്‍ നന്കൂരമഴിക്കും മുന്‍പ്
ആ അനുബവങ്ങളില്‍നിന്നും പകര്‍പ്പെടുതവരെ കാണുവാന്‍
കാരുണ്യം നിറഞ്ഞ സബിത ടീച്ചറുടെ ക്ലാസുകള്‍ കേള്‍ക്കുവാന്‍
മനുഷ്യ സ്നേഹത്തിന്റെ മാതൃകാ വനികയിലും
അക്ഷരം പൂക്കുമ്പോള്‍ , കുരുംബുകാട്ടിയും,, നിറകുടം തുളുംബിയും
അച്ച്ചടക്കമുല്ലൊരു വിധ്യാര്തിയി സാഹിത്യ Annual daykku മഹാ ഗ്രന്ഥം പൊഴിക്കും സംഗീതം കേള്‍പ്പിക്കുവാന്‍
നഷ്ടപപെട്ടോരാ അവസരമോര്‍ത്തു njan ഇന്നും കണ്ണീര്‍ വാര്‍ക്കവെ
ഇന്ത്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നു. ഇന്ത്യയുടെ യഥാര്‍ത്ഥമുഖം അറിയാന്‍ മൂടുപടം മാറ്റി അതിന്റെ ഉള്ളറകളിലേക്ക് പോവണം. ഇതാണ് യഥാര്‍ത്ഥ യാത്ര......
ReplyDeleteDear teacher,
ReplyDeleteMY BIHAR MEMORIES
Two years back I got an opportunity to stay in a very remote village in District Ara in Bihar, for a week. The village ‘Bhimari’ (meaning Decease in Hindi) is located around 10 Kms from ‘Behia’ Railway station. There is no planned road to reach this place and to the worse it is in the banks of river ‘Ganga’ as it floods during rainy season. This village is a typical example of what the ‘Bihar’ villages are. No roads, no conveyance, no electricity, no telephone connection, no hospital, no good school…I traveled around 12 kms by foot to reach this village!
People of the village are non-educated but well behaved. Majority of the population are SC and ST and have some ‘Rajput and few community of Muslims.
I attended a marriage ‘Sadai’(engagement) in a Rajput family. The scene which could not forget till date is the tears which rolled down from eyes of the affronted girl’s (future bride) father when he was abused by his future Son-in Law as he claimed “MUJHE IJJAT NAHINA MILAL”(I didn’t get respect), as the ‘Dehej’ (dowry) which the girl’s father produced during the ceremony was ‘LESS’. (This is the condition of the state with claimed the supreme cultural heritage in the world once up on a time ‘Nalanda’,’Budhgaya’)
Poverty is on its zenith in this village. No job opportunities, unplanned irrigation system, little property to the poor. People live in ‘Kacha’ house made of mud. In winter survivals is almost impossible.
The village has a school which is used as a ‘Cattle house’. No headmaster, no teacher…only cattle’s roaming..!The scene which really still paining me is of ‘a poor little girl approx aged 7 yrs whom I found working in a farm along with her sister for a daily living... Her lifeless eyes stills pains me…………!
‘Lalu Ji ka Alu Raaj is finished, still things didn’t change.’
Only 16.4 per cent of Bihar's 1.89 crore families or households have the luxury to light up their residences with electricity, the remaining, nearly 83.6 per cent families are forced to live without electricity, a household amenities and assets in Bihar report released by the Census of India has said.
According to the report, in Bihar, kerosene is the main source of lighting for 82.4 per cent of its 10.5 crore population. It is a fact that particularly poor people, who constitute nearly half the population in Bihar, have been purchasing kerosene in black.
"We are purchasing kerosene at Rs 40 or 45 per litre," Dukhan Paswan, a daily wage labourer, said.
People in urban, as well as in rural areas, regularly clean lanterns and purchase costly kerosene oil from the black market to light up their homes.
I wish I could go back to the village again and try to do something for the people over there. At least by providing basic education and at least make people aware about their rights as a citizen of the country and how they can gain it.