എം.ഐ.സിയില്‍ 'ഇന്ത്യയുടെ പുരോഗതിക്ക് ഒരു മുസ്‌ലിം കൂട്ടായ്മ' എന്ന ലേഖനമാണ് ഈ കുറിപ്പിനാധാരം.
ജനകീയവികസന മുന്നണിയുടെ ഒരു സ്ഥാനാര്‍ഥിയായിരുന്നു ഞാന്‍. കളവറിയാത്തവര്‍ക്ക് രാഷ്ട്രീയത്തില്‍ സ്ഥാനമുണ്ടായിരിക്കില്ലെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്.
ജമാഅത്തെ ഇസ്‌ലാമി ഒരിക്കലും ഭരണം മാത്രം ലക്ഷ്യംവെക്കുന്ന സംഘമല്ല. അതിന്റെ ലക്ഷ്യം, വ്യക്തികളെ സംബന്ധിച്ച് പരലോക വിജയമാണ്. ബാധ്യതാ നിര്‍വഹണമാണ്. നന്മ കല്പിക്കലും തിന്മ വിരോധിക്കലുമാണ്. രാഷ്ട്രീയത്തില്‍ ഇടപെട്ടതും അതിന്റെ ഭാഗമായിട്ടുതന്നെ. മനുഷ്യന്‍ രാഷ്ട്രീയമായ അടിമത്തത്തിലാണെന്നും ആ അടിമത്തത്തില്‍നിന്ന് മോചിതമാകാന്‍ ഒരുപാട് കാലമെടുക്കുമെന്നും കൂടി ബോധ്യമാകുന്നുണ്ട് ഇപ്പോള്‍. ചിന്തിക്കുന്ന ജനങ്ങളുടെ, അല്ലെങ്കില്‍ ജമാഅത്തിനെ അടുത്തറിഞ്ഞ, നിഷ്‌കളങ്കരുടെ വോട്ടാണ് അതിന് ലഭിച്ചിരിക്കുന്നത്. ഒട്ടും ഖേദമില്ല, ദുഃഖമില്ല; ഞങ്ങളെ മനസ്സിലാക്കാത്തവരുടെ വോട്ട് കിട്ടാത്തതില്‍. എല്ലാ വാര്‍ഡുകളിലും ശക്തമായ എതിര്‍പ്രചാരണമുണ്ടായിട്ടും ഇത്രയെങ്കിലും ഈ പുതുനാമ്പ് പിടിച്ചുനിന്നല്ലോ എന്നാണത്ഭുതപ്പെടുന്നത്. ഒരിക്കലും ഇതൊരു ന്യായം പറച്ചിലല്ല. ആദ്യമായി, നീന്തല്‍ പഠിക്കാനിറങ്ങിയവരല്ല ഞങ്ങള്‍? തീര്‍ച്ചയായും നീന്തിക്കയറും. അതിനിടയില്‍ അല്പം വെള്ളം കുടിച്ചാലും, തുഴഞ്ഞ് എത്തുക തന്നെ ചെയ്യും.
ഒന്നോര്‍ത്തുനോക്കുക! ഇത്രമാത്രം ക്ലീന്‍ ഇമേജുള്ള ഒരു പ്രസ്ഥാനം ഇന്ന് ഇന്ത്യയില്‍ ഏതാണുള്ളത്? തീര്‍ച്ചയായും, ആ ഉറപ്പില്‍ത്തന്നെയാണ് ഞാന്‍ ഇതില്‍ നില്‍ക്കുന്നത്. അതിന്റെ ശക്തമായ കേഡര്‍വ്യവസ്ഥ, കറപുരളാത്ത വ്യക്തിത്വങ്ങളുടെ കൂട്ടായ്മ. സാധുക്കളായ മനുഷ്യര്‍... അവര്‍ രാഷ്ട്രീയത്തിലിടപെട്ടു എന്നത് വലിയ പ്രമാദമായി എല്ലാവരും തിരഞ്ഞെടുപ്പ് തന്ത്രമായി ഉപയോഗിച്ചു. രാഷ്ട്രീയലോബികള്‍ എല്ലാ (കു)തന്ത്രങ്ങളും മെനഞ്ഞു. ഓരോ വാര്‍ഡിലും എന്ത് നുണപറഞ്ഞാലാണ് ജെ.വി.എസ്. പ്രതിനിധിയെ തോല്‍പ്പിക്കുക എന്നതായിരുന്നു എല്ലാവരുടെയും കൂട്ടായ ചിന്ത. ഞങ്ങള്‍ ഫീല്‍ഡ് തൊട്ടറിഞ്ഞവരായതിനാല്‍, പാര്‍ട്ടിക്കാരുടെ മനസ്സിന്റെ ആഴങ്ങളും അറിയാന്‍ കഴിഞ്ഞു. 'ടീച്ചര്‍, നിങ്ങള്‍ ജയിച്ചാല്‍, പിന്നെ മരണം വരെ നിങ്ങള്‍ തോല്‍ക്കില്ല, അതാണ് പ്രശ്‌നം.' എന്ന് ഒരു എല്‍.ഡി.എഫ്. സുഹൃത്ത് പറഞ്ഞതില്‍നിന്ന് നമുക്ക് പലതും വായിച്ചെടുക്കാന്‍ കഴിയും. വാസ്തവത്തില്‍, എതിരാളികള്‍ക്കുപോലും ഇത്ര സമ്മതമുള്ളവരായ ഒരു വിഭാഗത്തെ ഇന്ത്യയിലെ ഏത് പാര്‍ട്ടിയിലാണ് കാണാന്‍ കഴിയുക.
അതിനാല്‍, ഈ സത്യവും ധര്‍മവും മുറുകെപ്പിടിച്ച്, ആശയപ്രചാരണം നടത്തി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം. ഇതിന് ഇത്രയൊക്കെ സ്വീകാര്യതയേ ആദ്യത്തില്‍ ലഭിക്കൂ എന്നത് ഇത് കൂടുതല്‍ സത്യമാണെന്നുറപ്പുതരുന്നു.
അതിനാല്‍, ജമാഅത്തെ ഇസ്‌ലാമിയെപ്പറ്റി വിമര്‍ശിക്കാന്‍ വേണ്ടിയെങ്കിലും എല്ലാവരും കൂടുതല്‍ പഠിക്കുക. അതിന്റെ ഭരണഘടന മാര്‍ക്കറ്റില്‍ പൈസ കൊടുത്താല്‍ വാങ്ങാന്‍ കിട്ടും. അതിലൊന്നും അല്പം പോലും വെള്ളം ചേര്‍ക്കാതെ നീങ്ങുവാന്‍ കഴിയുമെങ്കില്‍ ഈ രാജ്യം മൊത്തം രക്ഷപ്പെടും. ഈ തെരഞ്ഞെടുപ്പ് പ്രക്രിയയും അതിനെ കൂടുതല്‍ ജനകീയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കരുതുക. കേരളത്തില്‍ മാത്രം കാണുന്ന ഒരു പ്രതിഭാസമാണ് രൂക്ഷമായ മുസ്‌ലിം സാമുദായിക പോര്. ജമാഅത്ത് അതില്‍നിന്ന് പരമാവധി വിട്ടുനില്‍ക്കുന്നു. കൂടുതല്‍ സ്പര്‍ധയും വൈരാഗ്യവും വളര്‍ത്താന്‍ മാത്രമേ അതുപകരിക്കൂ. തീര്‍ച്ചയായും, ലക്ഷ്യം തിരിച്ചറിഞ്ഞ് അതിനുവേണ്ടി എല്ലാം സമര്‍പ്പിച്ച്, സമാധാനപരമായി പ്രവര്‍ത്തിക്കുന്ന ഒരുസംഘം തന്നെയാണിത്.
>>>>കേരളത്തില്‍ മാത്രം കാണുന്ന ഒരു പ്രതിഭാസമാണ് രൂക്ഷമായ മുസ്‌ലിം സാമുദായിക പോര്.<<<<
ReplyDeleteഏറെ ശരിയായ വിലയിരുത്തലാണ് ഇതെന്ന്‍ പറയാം.സാധാരണ ഇവിടെ കേരളത്തില്‍,സര്‍വ്വപാര്ട്ടിക്കാരും സമുദായകക്ഷിക്കാരും മറ്റുമതക്കാരും അതിലൊന്നും പെടാത്ത നിരീശ്വരവാദികള്മൊക്കെ
വാര്‍പ്പ് രീതിയില്‍ പറഞ്ഞുവന്നിട്ടുള്ളത് "സുന്നി മുജാഹിദ് ജമാഅത്ത് "എന്നാണ്.പക്ഷെ,ഇവരൊക്കെ ഒട്ടും ആലോചിക്കാതെയാണ്‍ ഇപ്രകാരം ഉരുവിട്ട് വന്നിട്ടുള്ളത്.സുന്നികളെന്നവകാശപ്പെടുന്നവര്‍ 'സമസ്ഥകേരള'ത്തിലും സലഫികളെന്ന്‍ വിളിക്കപ്പെടുന്നവര്‍ക്ക് സംഘടനയുടെ പേര്‍ തന്നെ 'കേരള നദ്വത്തുല്‍ മുജാഹിദീന്'എന്നുമാണ്..!
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സജീവസാന്നിദ്ധ്യമുള്ള "ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി"യും കാര്യമറിയാതെ നമ്മുടെ പ്രതിയോഗികള്‍ സുന്നി-മുജകള്ടെ കുട്ടത്തില്‍ എണ്ണുകയാണ്‍.
ഇനിമേല്‍ പ്രസ്ഥാനപ്രവര്‍ത്തകര്‍ ഈ സംഘടനയെ അതിന്റെ മുഴുനാമാത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് എന്നോ അല്ലെങ്കില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി എന്നിങ്ങനെയോ മാത്രമേ പേര്‍ പരയാവു.
what is MIC ?
ReplyDeleteplease give the full address
അവസരങ്ങള് ധാരാളമുണ്ടല്ലോ, മുന്നോട്ട്....മുന്നോട്ട്.........
ReplyDeletewait and seee.........
Acchan kattilinte chottil polumilla ennu paranja pole yaanu teacherji yude adikkadiyulla theranjaduppu paraajaya vilayiruthal kaanumbol thonnunnathu....tholviyum jayavum theranjeduppil sadhaaranam...roopeekarichu 60 varsham kazhinja JIH-inu pothujana sammathi theere aayittillennulla yadhaarthyathe ulkkond, engane pothujana/sadhaaranakkaaraaya musleemkalude sweekaaryatha nedaam ennu chindikkendathille??? Njangal thottathu mattellaavarkkum Kallavotto/Kallu votto kittiyathu kondaanennokke parayunnathil entharthamaanullathu?? JIH munnottu vekkenna, lokathulla ella muslimkalum munnottu vekkunna Anti-colonial aaya, neethiyude adisthaanathilulla, daiva praathinidhyam nadappil varuthunna bharanam thanneyaanu pothujanam aagrahikkunnathu, njanum aagrahikkunnathu...pakshe, njangal parayumbol raashtreeyam halaalum njangal parayumbol haraamum aanennu aarengilum vaashi pidichaal theerchayaayum oorkkuka, pothujanam enna kaazhchakkaaran kazhuthayalla, budhimaan thanne yaanu, avan purathu paranjillelum Ballottiloode athu parayuka thanne cheyyum..
ReplyDeleteIthu maathramaanu ore yoru islaamika prasthaanamennulla reethiyil charcha poyathinaalaanenikkithrayum parayendi vannathu...Theranjeduppile vrithikedukalude charcha teacherji thanne vaayicholoo...pinneeedu mail aayi ayachutharaam..thaazhe kodukkunna charchayil...Oru forwarded discussion aanu...Debate and learn@googlegroups.
Teacherjiyude ella nalla udyamangalkkum ennum pinthunayariyukkunnu...Allaahu namme thunakkate, boudhika paarathrika vijayathinaayi, naraka theeyilninnulla mochanathinaayi..aameen..
---------- Forwarded message ----------
Subject: എസ്.ഡി.പി.ഐ - എ.ആറിന് മറുപടി
തെരഞ്ഞെടുപ്പിലെ സാമുദായിക ധ്രുവീകരണം എന്ന പേരില്‍ മാധ്യമം പത്രത്തില്‍ ഒ അബ്്ദുറഹ്്മാന്‍(എ ആര്‍) എഴുതിയ ലേഖനത്തിന് മറുപടി.
Continued...
ReplyDelete/*മങ്കടയില്‍ വീശിയടിച്ച മഞ്ഞളാംകുഴി അലി തരംഗത്തില്‍ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളാകെ അട്ടിമറിഞ്ഞത് എല്ലാ മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി. പക്ഷേ എന്താണീ അലി ഇഫക്ട്? സിനിമാനിര്‍മാതാവും വ്യവസായിയും ബിസിനസുകാരനുമായ അലി ഇടതുമുന്നണിയിലായിരുന്നപ്പോഴും മുന്നണിവിട്ട് വലതുമുന്നണിയുടെ സഹയാത്രികനായപ്പോഴും അദ്ദേഹം ജനങ്ങളെ സ്വാധീനിച്ച വിധം എങ്ങനെയെന്ന് ആരും പരിശോധിച്ചുകണ്ടില്ല. */
ഇവിടെ എ.ആര്‍ അലിയെക്കുറിച്ച് ഉന്നയിക്കുന്ന ആരോപണം എന്താണെന്ന് വ്യക്തമല്ല. പണം കൊടുത്താണ് അലി ജയിക്കുന്നത് എന്നാണോ? ഇത്രയും കാലം ജമാഅത്തുകാര്‍ വീമ്പടിച്ചിരുന്നത് അലി ജയിക്കുന്നത് ജമാഅത്ത് പിന്തുണ കൊണ്ടാണെന്നാണ്. എന്നാല്‍, മങ്കടയില്‍ ജമാഅത്ത് സ്ഥാനാര്‍ഥികളെല്ലാം എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ അലി വെറുക്കപ്പെട്ടവനായി. ജമാഅത്തും നേരത്തേ അലിയുടെ പണത്തില്‍ വീണു എന്നാണോ എ ആര്‍ ഉദ്ദേശിക്കുന്നത്.
/*അതാരും മുഖവിലക്കെടുക്കാതിരിക്കെ, എസ്.ഡി.പി.ഐ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ നേരിട്ടത് ഇത് മുഖ്യവിഷയമായി ഉയര്‍ത്തിക്കാട്ടിയാണ്. പ്രവാചകനിന്ദ നടത്തിയവര്‍ക്കെതിരെ നടത്തിയ മഹാ പുണ്യകര്‍മത്തിന്റെ പരിവേഷമണിയിച്ച് കൈവെട്ട് മുസ്‌ലിം കേന്ദ്രങ്ങളിലാകെ എസ്.ഡി.പി.ഐ പ്രചാരണത്തിനുപയോഗിച്ചു. */
കൈവെട്ട് മുസ്്‌ലിം കേന്ദ്രങ്ങളിലാകെ എസ്.ഡി.പി.ഐ പ്രചാരണത്തിനുപയോഗിച്ചു എന്നു പറയുന്ന എ.ആര്‍ അതൊന്നു തെളിയിക്കാമോ. എസ്.ഡി.പി.ഐയുടെ ഏതെങ്കിലും ലഘുലേഖകളില്‍, നോട്ടീസില്‍, പോസ്റ്ററില്‍, പ്രസംഗത്തില്‍ അങ്ങനെയൊന്ന് സംഭവിച്ചതായി തെളിയിക്കാമോ. സത്യത്തില്‍ അനസിന് വേണ്ടി പോലും വോട്ട് പിടിച്ചത് ചെയ്യാത്ത കുറ്റത്തിന് തടവിലടച്ചു എന്ന പ്രചാരണത്തിലൂടെയായിരുന്നു. പ്രവാചക നിന്ദയ്ക്ക് രക്തം കൊടുത്തതിന്റെ പേരില്‍ മുസ്്‌ലിംകള്‍ നിങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി എസ്.ഡി.പി.ഐ ആണോ.
/*കേസില്‍ പ്രതിയായ പ്രഫ. അനസിന് എറണാകുളം ജില്ലയിലെ വാഴക്കുളം ബ്ലോക് പഞ്ചായത്ത് വഞ്ചിനാട് ഡിവിഷനില്‍ രണ്ടായിരത്തോളം വോട്ടിന്റെ ഞെട്ടിക്കുന്ന വിജയവും. തൊടുപുഴ നഗരസഭയില്‍ എസ്.ഡി.പി.ഐയുമായി യു.ഡി.എഫ് സഖ്യമുണ്ടാക്കി എന്നാദ്യമായാരോപിച്ചത് മുസ്‌ലിംലീഗ് പ്രാദേശികനേതാവാണ്. അനസ് വിജയിച്ച ബ്ലോക് പഞ്ചായത്ത് വാര്‍ഡിലെ ഗ്രാമപഞ്ചായത്തുകളൊന്നിലും എസ്.ഡി.പി.ഐക്ക് സീറ്റില്ല. മുഴുക്കെ യു.ഡി.എഫ് സീറ്റുകള്‍. എങ്ങനെ സംഭവിച്ചു ഈ മറിമായം? എസ്.ഡി.പി.ഐയുടെ ഇലക്ഷന്‍ പ്രചാരണത്തിന്റെ കുന്തമുനയത്രയും ജമാഅത്തെ ഇസ്‌ലാമിയുടെ നേരെയായിരുന്നു. ആര് ജയിച്ചാലും വികസനമുന്നണി സ്ഥാനാര്‍ഥികളെ ജയിപ്പിക്കരുതെന്നായിരുന്നു നിരന്തരമായ ആഹ്വാനം. മുസ്‌ലിംലീഗിന്റെയും യു.ഡി.എഫിന്റെയും നിര്‍ലോഭമായ പിന്തുണയും ലഭിച്ചു ഈ കാമ്പയിനിന്.*/
ReplyDeleteവഞ്ചിനാട് ബ്ലോക്ക് ഡിവിഷനില്‍ വാഴക്കുളം പഞ്ചായത്തിലെ 6 മുതല്‍ 11 വരെ വാര്‍ഡുകളും വെങ്ങോല പഞ്ചായത്തിലെ ഏഴ് മുതല്‍ ഒമ്പതു വരെ വാര്‍ഡുകളുമാണ് ഉള്‍പ്പെടുന്നത്. ഈ ഒമ്പതില്‍ നാല് വാര്‍ഡുകളില്‍ മാത്രമാണ് എസ്.ഡി.പി.ഐ മല്‍സരിച്ചത്. അതില്‍ രണ്ടെണ്ണം ഹരിജന്‍ വാര്‍ഡുകളായിരുന്നു. മുടിക്കല്‍, പത്തിപ്പാലം, പള്ളിപ്രം, മൗലൂദ്പുര വാര്‍ഡുകളാണ് എസ്.ഡി.പി.ഐ മല്‍സരിച്ചത്.
മുടിക്കല്‍ വാര്‍ഡില്‍ 278 വോട്ടുമായി എസ്.ഡി.പി.ഐ രണ്ടാം സ്ഥാനത്താണ്. പത്തിപ്പാലം എസ്.ഡി.പി.ഐയുടെ ദലിത് സ്ഥാനാര്‍ഥി 120 വോട്ടുകള്‍ നേടി. പള്ളിപ്രം വാര്‍ഡില്‍ സ്ഥാനാര്‍ഥി വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ മൂലം പ്രചാരണത്തിനറങ്ങാത്ത് സാഹചര്യത്തില്‍ മരവിപ്പിച്ച അവസ്ഥയിലായിരുന്നു. മൗലൂദ്പുരയില്‍ മാത്രമാണ് പ്രതീക്ഷിച്ച വോട്ട് ലഭിക്കാതിരുന്നത്. അവിടെ യു.ഡി.എഫ് വന്‍തോതില്‍ പണമിറക്കി കളിച്ചു.
കൈവെട്ടിനെ തുടര്‍ന്നുണ്ടായ പോലിസ് നടപടിയില്‍ പ്രദേശത്തുണ്ടായ അരക്ഷിതാവസ്ഥ ഇപ്പോഴും നിലനില്‍ക്കുകയാണ്. പ്രധാനപ്പെട്ട പല പ്രവര്‍ത്തകരും ജയിലിലും മറ്റ് ചിലര്‍ പോലിസ് പീഡനത്തെ തുടര്‍ന്ന് ഒളിവിലുമാണ്. ഇതിനിടയിലാണ് പ്രവര്‍ത്തകര്‍ അവിടെ പ്രചാരണത്തിനിറങ്ങുന്നത്. പ്രഫ അനസിനെ ജയിപ്പിച്ചെടുക്കുക എന്നത് സംഘടനയുടെ ഒരു പ്രസ്റ്റീജ് പ്രശ്‌നം കൂടിയായിരുന്നു. അത് കൊണ്ട് തന്നെ പ്രദേശത്തെ പ്രവര്‍ത്തകര്‍ മുഴുവന്‍ ഊര്‍ജവും ചെലവഴിച്ചത് അതിന് വേണ്ടിയായിരുന്നു.
പിന്നെ അനസിന് ജനാധിപത്യ ബോധമുള്ളവരും കേരള പോലിസിന്റെ പക്ഷപാതപരമായ നിലപാടില്‍ പ്രതിഷേധമുള്ളവരുമായ എല്ലാവരും വോട്ട് ചെയ്തിട്ടുണ്ട്.
ഒമ്പതു വാര്‍ഡുകളിലും കൂടി യു.ഡി.എഫിന് 4369 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബ്ലോക്കിനെ പ്രതിനിധീകരിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് 2089 വോട്ടുകളാണ് ലഭിച്ചത്. രണ്ടു പഞ്ചായത്തുകളിലെയും എട്ടു വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് 2829 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ ബ്ലോക്ക് പഞ്ചായത്തിലേക്കു മല്‍സരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് നേടാനായത് 1666 വോട്ടുകള്‍ മാത്രം. എസ്.ഡി.പി.ഐയെ യു.ഡി.എഫ് സഹായിച്ചു എന്ന എ.ആറിന്റെയും പഴയ കൂട്ടുകാരന്‍ പിണറായിയുടെയും വാദം ഇവിടെ പൊളിയുന്നു. എസ്.ഡി.പി.ഐ കുറച്ചെങ്കിലും പ്രചാരണം ജമാഅത്തിനെതിരേ തിരിച്ച് വച്ചിട്ടുണ്ടെങ്കില്‍(ഔദ്യോഗികമായി അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല, വല്ല പ്രവര്‍ത്തകരും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍) അതിന്റെ കാരണം മാധ്യമം പത്രം ആണ്. കാരണം തിരഞ്ഞെടുപ്പ് കാലത്ത് എസ്.ഡി.പി.ഐക്കെതിരേ ഉപയോഗിക്കാവുന്ന എല്ലാ വടിയും മാധ്യമം ഉപയോഗിച്ചു. കൈവെട്ട് സംഭവത്തില്‍ വരുന്ന ഏതൊരു ചെറിയ വാര്‍ത്തയും വെണ്ടക്കാ വലുപ്പത്തില്‍ നല്‍കി. അതേ സമയം, എസ്.ഡി.പി.ഐയുടെ ഒരു സ്ഥാനാര്‍ഥിയുടെ പേരും പത്രത്തില്‍ വരാതെ സൂക്ഷിക്കുകയും ചെയ്തു.
യു.ഡി.എഫിന്റെ സഹായം തേടി എന്നാരോപിക്കുന്ന എ.ആര്‍ കണ്ണടച്ചിരുട്ടാക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എസ്.ഡി.പി.ഐ ജയിച്ച 80 ശതമാനം സ്ഥലങ്ങളിലും യു.ഡി.എഫ് രണ്ടാം സ്ഥാനത്തും എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തുമാണ്. അങ്ങനെയെങ്കില്‍ പറയേണ്ടത് എല്‍.ഡി.എഫ് ഞങ്ങളെ സഹായിച്ചുവെന്നാണ്. സത്യത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പം ജമാഅത്തും ചേര്‍ന്ന് എസ്.ഡി.പി.ഐയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് വ്യക്തം. എസ്.ഡി.പി.ഐക്കും ബി.ജെ.പിക്കും വോട്ട് നല്‍കരുതെന്ന രഹസ്യ സര്‍ക്കുലര്‍ ഇറക്കിയ ജമാഅത്ത്് ഞങ്ങളൊക്കെക്കൂടി ജമാഅത്തിനെ മൂക്കില്‍ വലിച്ചു എന്നു പറയുന്നതില്‍ എന്ത്് ന്യായമാണുള്ളത്. സര്‍ക്കുലറിന്റെ പകുതി ഭാഗം മാത്രമേ പ്രവര്‍ത്തകര്‍ നടപ്പാക്കിയൂള്ളു എന്നത് വേറെ കാര്യം. സംസ്ഥാത്ത് ചുരുങ്ങിയത് രണ്ട് സ്ഥലങ്ങളിലെങ്കിലും(മലപ്പുറത്തും കണ്ണൂരും) ജമാഅത്തും ബി.ജെ.പിയും കൈകോര്‍ത്തു.

malabar islamik class room enna oru thall pidi sit und...athaan M I C
ReplyDeleteഅച്ഛന്‍ കട്ടിലിന്റെ ചോട്ടില്‍ പോലുമില്ല എന്ന് പറഞ്ഞ പോലെ യാണ് ടീചെര്‍ജി യുടെ അടിക്കടിയുള്ള തെരഞ്ഞടുപ്പ് പരാജയ വിലയിരുത്തല്‍ കാണുമ്പോ l തോന്നുന്നത് ....തോല്‍വിയും ജയവും തെരഞ്ഞെടുപ്പില്‍ സാധാരണം ...രൂപീകരിച്ചു 60 വര്ഷം കഴിഞ്ഞ JIH-ഇന് പൊതുജന സമ്മതി തീരെ ആയിട്ടില്ലെന്നുള്ള യധാര്ത്യത്തെ ഉള്‍ക്കൊണ്ട് , എങ്ങനെ പൊതുജന /സാധാരണക്കാരായ മുസ്ലീംകളുടെ സ്വീകാര്യത നേടാം എന്ന് ചിന്ടിക്കെണ്ടാതില്ലേ ??? ഞങ്ങള്‍ തോറ്റത് മറ്റെല്ലാവര്‍ക്കും കള്ളവോട്ടോ /കള്ളു വോട്ടോ കിട്ടിയത് കൊണ്ടാനെന്നൊക്കെ പറയുന്നതി l എന്താര്തമാനുള്ളത് ?? JIH മുന്നോട്ടു വെക്കെന്ന , ലോകത്തുള്ള എല്ലാ മുസ്ലിംകളും മുന്നോട്ടു വെക്കുന്ന Anti-colonial ആയ , നീതിയുടെ അടിസ്ഥാനത്തിലുള്ള , ദൈവ പ്രാതിനിധ്യം നടപ്പില്‍ വരുത്തുന്ന ഭരണം തന്നെയാണ് പൊതുജനം ആഗ്രഹിക്കുന്നത് , ഞാനും ആഗ്രഹിക്കുന്നത് ...പക്ഷെ , ഞങ്ങള്‍ പറയുമ്പോള്‍ രാഷ്ട്രീയം ഹലാലും ഞങ്ങള്‍ പറയുമ്പോള്‍ ഹറാമും ആണെന്ന് ആരെങ്ങിലും വാശി പിടിച്ചാല്‍ തീര്‍ച്ചയായും ഓര്‍ക്കുക , പൊതുജനം എന്ന കാഴ്ചക്കാരന്‍ കഴുതയല്ല , ബുദ്ധിമാന്‍ തന്നെ യാണ് , അവന്‍ പുറത്തു പറഞ്ഞില്ലേലും Ballottiloode അത് പറയുക തന്നെ ചെയ്യും ..
ReplyDelete--
ith Anonymous ezhuthiyath malayalathilekk aakkiyathan
ReplyDeleteഇത് മാത്രമാണ് ഒരേ യൊരു ഇസ്ലാമിക പ്രസ്ഥാനമെന്നുള്ള രീതിയില്‍ ചര്‍ച്ച പോയതിനാലാനെനിക്കിത്രയും പറയേണ്ടി വന്നത് ...തെരഞ്ഞെടുപ്പിലെ വൃതികെടുകളുടെ ചര്‍ച്ച ടീചെര്‍ജി തന്നെ വായിച്ചോളൂ ...pinneeedu മെയില്‍ ആയി അയച്ചുതരാം ..താഴെ കൊടുക്കുന്ന ചര്‍ച്ചയില്‍ ...ഒരു forwarded ഡിസ്കഷന്‍ ആണ് ...Debate and learn@googlegroups.
ReplyDeleteടീചെര്‍ജിയുടെ എല്ലാ നല്ല ഉദ്യമാങ്ങള്‍ക്കും എന്നും pinthunayariyukkunnu ...അല്ലാഹു നമ്മെ തുനക്കറെ , ഭൌധിക പാരത്രിക വിജയത്തിനായി , നരക തീയില്നിന്നുള്ള മോചനത്തിനായി ..ആമീന്‍ ..
Regards
ithum koodi und Anonymous paranjathil
ReplyDeleteനീന്തല്‍ പഠിക്കാനിറങ്ങിയവരല്ല ഞങ്ങള്‍? തീര്‍ച്ചയായും നീന്തിക്കയറും. അതിനിടയില്‍ അല്പം വെള്ളം കുടിച്ചാലും, തുഴഞ്ഞ് എത്തുക തന്നെ ചെയ്യും.
ReplyDelete