Tuesday, November 23, 2010

ത്വാലീ ഫഹീമയുടെ ഇസ്‌ലാമാശ്ലേഷം

ത്വാലീ ഫഹീമ - ജൂതവനിതയാണ്. 2010 ജൂണ്‍മാസം ഏഴാം തീയതി തിങ്കളാഴ്ച അവര്‍ ഇസ്‌ലാം സ്വീകരിച്ചു. 'നദാ' എന്ന പേര് സ്വീകരിച്ചു.

ജൂതസമാധാന പ്രവര്‍ത്തകയായിരുന്നു.
അല്‍മുജ്തമഅ്‌‌ വാരികയോടുള്ള അവരുടെ സംവാദമാണ് താഴെ:
 

''ഞാന്‍ പെട്ടെന്നല്ല ഇസ്‌ലാം സ്വീകരിച്ചത്. വളരെക്കാലമായി ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുകയായിരുന്നു. പക്ഷേ, ഇസ്‌ലാമിലേക്ക് പ്രവേശിക്കാനുള്ള വാതില്‍ എനിക്ക് തുറന്നുകിട്ടിയത്, ശൈഖ് റാഇദ് സ്വലാഹിലൂടെയായിരുന്നു. കണ്ടമാത്രയില്‍ത്തന്നെ അദ്ദേഹത്തിന്റെ വിനയം എന്നെ ആകര്‍ഷിച്ചു. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും സ്വഭാവത്തിലും ഖുര്‍ആനാണ് പ്രതിഫലിക്കുന്നതെന്ന് എനിക്ക് പെട്ടെന്ന് തോന്നി. ഞാനിനിയും ഇസ്‌ലാമിനെ കുറേക്കൂടി അടുത്തറിയേണ്ടതുണ്ടെന്ന് എന്റെ ഉള്ള് പറയാന്‍ തുടങ്ങി. അവസാനം ശൈഖ് റാഇദ് സ്വലാഹ് എനിക്ക് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ വിശദീകരിച്ചുതന്നു. ഇസ്‌ലാമിന്റെ സൗന്ദര്യം ഞാനദ്ദേഹത്തില്‍നിന്ന് പഠിച്ചു. അപ്രകാരം തന്നെ ശൈഖ് യൂസുഫ് അല്‍ബാസ് എനിക്ക് ഖുര്‍ആന്റെ അര്‍ഥം വിവര്‍ത്തനം ചെയ്തുതന്നു. കാരണം, എനിക്ക് അറബി അറിയില്ലായിരുന്നു. എന്നെ ഇസ്‌ലാമിലേക്ക് വഴിനടത്തിയ അല്ലാഹുവിന് സര്‍വസ്തുതിയും.''

ഇസ്‌ലാം സ്വീകരണത്തിന്റെ കാരണത്തെക്കുറിച്ച്?
'എല്ലാവരും സത്യാന്വേഷണ മാര്‍ഗത്തിലാണ്. അവര്‍ അത് കണ്ടെത്തും വരെ തീവ്രമായ പരിശ്രമത്തിലായിരിക്കും. എന്റെ ഹൃദയവും തേടിയിരുന്നത് ഇസ്‌ലാമിനെയാണെന്ന് എനിക്ക് ബോധ്യം വന്നു. എന്റെ ഉള്ളിന്റെയുള്ളില്‍ ഇസ്‌ലാം ഉണ്ടായിരുന്നു. ഇസ്‌ലാമിന് യാതൊരു കുറവും ന്യൂനതയും ഇല്ലായെന്നും ഇഹലോകത്ത് സൗഖ്യവും സമാധാനവും പരലോകത്ത് ദൈവപ്രീതിയും ലഭിക്കാന്‍ ഇസ്‌ലാമാണ് ഏറ്റവും പറ്റിയ മാര്‍ഗം എന്നും ഞാനറിഞ്ഞപ്പോള്‍ അത് സ്വീകരിക്കലാണ് ഏറ്റവും സുന്ദരമായ കാര്യം എന്ന് എനിക്ക് മനസ്സിലായി.''

പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ കരയാറുള്ളതിനെപ്പറ്റി അവര്‍ പുഞ്ചിരിച്ചുകൊണ്ട് തുടര്‍ന്നു:
''ഞാന്‍ എപ്പോഴും കരയാറില്ല. പക്ഷേ, മനസ്സിന്റെ സുഖവും സന്തോഷവും അനുഭവിക്കുമ്പോള്‍ കരഞ്ഞുപോകുന്നതാണ്. അത് മനുഷ്യപ്രകൃതമാണല്ലോ. പള്ളിയിലായിരിക്കുമ്പോള്‍ മഹാനായ എന്റെ രക്ഷിതാവിന്റെ മുമ്പിലാണല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ കരഞ്ഞുപോകുന്നതാണ്.''

മുസ്‌ലിംകളോടുള്ള സന്ദേശം?
ഇസ്‌ലാമിക പാതയിലൂടെ ചരിക്കുക. നിങ്ങള്‍ അതിന്റെ മഹത്വം ഉള്‍ക്കൊള്ളുക.

ശൈഖ് റാഇദ് സ്വലാഹിനെ അവരുടെ ജീവിതത്തില്‍ കൈവന്ന സന്തോഷം അറിയിക്കാനായി പോവുകയും പരസ്പരം ആശംസകള്‍ കൈമാറുകയും ചെയ്തു.

അവര്‍ തുടരുന്നു:
''ഞാന്‍ ഇസ്‌ലാമിലേക്ക് പ്രവേശിച്ച നിമിഷത്തില്‍ ഞാനനുഭവിച്ച സന്തോഷവും വികാരങ്ങളും വിവരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. അതേപ്പറ്റി ഞാനുപയോഗിക്കുന്ന ഏത് വാക്കും വളരെ നിസ്സാരമായിപ്പോകും - അല്‍ഹംദുലില്ലാഹില്ലദീ ഹദാനീ ലില്‍ ഇസ്‌ലാം - ഇസ്‌ലാമിലേക്ക് വഴികാട്ടിത്തന്ന അല്ലാഹുവിന് സര്‍വസ്തുതിയും' എന്ന് പറയാനേ എനിക്ക് കഴിയുകയുള്ളൂ.''

ജൂതസമൂഹം ഇസ്‌ലാം സ്വീകരണത്തെ എങ്ങനെ കാണുന്നു?
''എനിക്കധികം കൂട്ടുകാരില്ല. വളരെ കുറഞ്ഞ കൂട്ടുകാരേയുള്ളൂ. യഹൂദസുഹൃത്തുക്കള്‍ എന്റെ ഇസ്‌ലാം സ്വീകരണത്തെ ഒട്ടും എതിര്‍ത്തില്ല. മറിച്ച്, അവരെനിക്ക് ആശംസകളര്‍പ്പിക്കുകയാണുണ്ടായത്. ആദ്യം മുതല്‍തന്നെ എല്ലാം സുതാര്യമായിരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഇസ്‌ലാമിക മാര്‍ഗത്തിലൂടെയുള്ള എന്റെ പ്രയാണത്തില്‍, ഏതു ഭാഗത്തുനിന്ന് എന്ത് പ്രയാസം നേരിട്ടാലും ഉറച്ചുനില്‍ക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. കാരണം, ഇത് എനിക്കും എന്റെ രക്ഷിതാവിനും ഇടയിലുള്ള കാര്യമാണ്.''

നദാ, മൊറോക്കോ വംശകയായ യഹൂദ വനിതയായിരുന്നു. അവര്‍ ഇപ്പോള്‍, ഫലസ്തീന്‍ പോരാളികളിലെ യുവാക്കളിലാരെങ്കിലും വിവാഹം കഴിക്കാനാണാഗ്രഹിക്കുന്നത്. കാരണം, അവര്‍ ഉറച്ചുവിശ്വസിക്കുന്നത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആള്‍ക്കാരാണ് സ്ത്രീകളെ കൂടുതല്‍ ബഹുമാനിക്കുന്നത് എന്നാണ്; സ്ത്രീകളെ അവര്‍ പ്രത്യേകം പരിഗണിക്കുന്നുണ്ട്. ഇസ്‌ലാമിക മാര്‍ഗത്തില്‍ നന്നായി നീങ്ങാനും അവരിലാരെയെങ്കിലും ജീവിതപങ്കാളിയായി കിട്ടലായിരിക്കും നല്ലത് എന്നുമാണ്.

സഹോദരങ്ങളേ, എന്തൊരു ചങ്കൂറ്റമാണ് ഈ നദാ എന്ന സഹോദരിക്ക്. നാം കണ്ടിട്ടില്ലെങ്കിലും നമ്മെ കണ്ടിട്ടില്ലെങ്കിലും ഭൂമിയില്‍ വിശാലമായിക്കിടക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അംഗമാകാന്‍ കൊതിക്കുന്ന ആ നിഷ്‌കളങ്ക മനസ്സ്. ഇത്തരം എത്ര ത്വാലീ ഫഹീമമാര്‍ നമുക്കിടയിലും ജീവിക്കുന്നുണ്ടാകാം - സത്യം കണ്ടെത്താനും അതിനനുസരിച്ച് ജീവിക്കാനും അവര്‍ക്കും സര്‍വശക്തന്‍ അനുഗ്രഹം നല്‍കട്ടെ എന്നുമാത്രം പ്രാര്‍ഥിക്കാം.

വസ്സലാം, സ്വന്തം ടീച്ചര്‍.

7 comments:

  1. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആള്‍ക്കാരാണ് സ്ത്രീകളെ കൂടുതല്‍ ബഹുമാനിക്കുന്നത്

    ReplyDelete
  2. മറ്റുള്ളവര്‍ക്ക് സന്മാര്‍ഗം കാണിക്കാന്‍ ടീച്ചര്‍ക്കും ദൈവം സൌഭാഗ്യം nalkumaraavatte

    ReplyDelete
  3. Maryam Jameelaye patti ippol onnum kelkarilla!
    Avarum munp jew ayirunnu. Pinnedu islam sweekarichu. Falastine prashnathilum mattum avar valare positive ayirunnu.Nalla activist!

    ReplyDelete
  4. മര്‍യം ജമീലയെ പറ്റി ഇപ്പോള്‍ ഒന്നും കേള്‍കാറില്ല !
    അവരും മുന്പ് jew ആയിരുന്നു . പിന്നീടു ഇസ്ലാം സ്വീകരിച്ചു . Falastine പ്രശ്നത്തിലും മറ്റും അവര്‍ വളരെ പോസിറ്റീവ് ആയിരുന്നു .നല്ല activist !

    ReplyDelete
  5. മര്‍യം ജമീലയെ പറ്റി ഇപ്പോള്‍ ഒന്നും കേള്‍കാറില്ല !
    അവരും മുന്പ് jew ആയിരുന്നു . പിന്നീടു ഇസ്ലാം സ്വീകരിച്ചു . Falastine പ്രശ്നത്തിലും മറ്റും അവര്‍ വളരെ പോസിറ്റീവ് ആയിരുന്നു .നല്ല activist !

    ReplyDelete
  6. നദാ എന്ന ഇസ്ലാമിലേയ്ക്ക് വന്ന ജൂത പെണ്‍ കുട്ടിയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ ഈ ലേഖനം സഹായിച്ചു.ടീച്ചറുടെ ഇത്തരം ഉദ്യമങ്ങള്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കുമാറാകട്ടെ!

    ReplyDelete