بلدي وان جارت علي عزيزة
وأهلي ان ضنواعلي كريم
"എന്റെ നാട് എന്നെ ആക്രമിച്ചാലും എനിക്കാ നാട് പ്രിയപ്പെട്ടതാണ്. അതുപോലെ എന്റെ കുടുംബം എന്നോട് പിശുക്ക് കാട്ടിയാലും അവരെന്നെ സംബന്ധിച്ച് ഉദാരവാന്മാരാണ്."
ഈ കവിതയുടെ മറപറ്റിയാണ് അംറ്ഖാലിദ് നീണ്ട വര്‍ഷങ്ങള്‍ ജീവിച്ചത്. പ്രയാസമേറിയ ദിനങ്ങളിലാണദ്ദേഹം ജീവിച്ചിരുന്നത്. അതിന്റെ കയ്പുനീര് കുടിച്ചത്, അതറിഞ്ഞത് അദ്ദേഹവും കുടുംബവും വളരെ അടുത്ത ചില സുഹൃത്തുക്കളും മാത്രം.وأهلي ان ضنواعلي كريم
"എന്റെ നാട് എന്നെ ആക്രമിച്ചാലും എനിക്കാ നാട് പ്രിയപ്പെട്ടതാണ്. അതുപോലെ എന്റെ കുടുംബം എന്നോട് പിശുക്ക് കാട്ടിയാലും അവരെന്നെ സംബന്ധിച്ച് ഉദാരവാന്മാരാണ്."
എന്തിനായിരുന്നു അദ്ദേഹം ഇവ്വിധം ഏല്‍ക്കേണ്ടിവന്നത്? ഒന്നിനുമല്ല, "എന്റെ റബ്ബ് അല്ലാഹു ആണെ"ന്ന് പറഞ്ഞുപോയി. സ്ഥാനമാനങ്ങളോ അധികാരമോ പ്രസിദ്ധിയോ അദ്ദേഹം കൊതിച്ചില്ല.
രാഷ്ട്രം അതിന്റെ കൈവശമുള്ള ടെക്‌നോളജി, ജനാധിപത്യം, എന്തിനധികം ദീന്‍ പോലും ഉപയോഗപ്പെടുത്തിയാണ് അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചത്. അദ്ദേഹം അല്ലാഹുവിലേക്ക് ആത്മാര്‍ഥമായി ക്ഷണിച്ചതിനാലായിരുന്നു. അദ്ദേഹം സ്വദേശത്തുനിന്ന് നിയമത്തെ അനുസരിച്ചുകൊണ്ട് പുറത്തുപോയി. എന്നാല്‍, അതിന്റെ എല്ലാ സന്നാഹങ്ങളോടുംകൂടി ഔദ്യോഗിക ഉപകരണങ്ങള്‍ മുഴുവന്‍ അദ്ദേഹത്തെ ഈജിപ്തിന് പുറത്തും വിഷമിപ്പിച്ചു. പക്ഷേ, റബ്ബിന് തന്റെ സ്വാലിഹീങ്ങളായ അടിമകളെ സഹായിക്കാനായി. ആകാശഭൂമികളില്‍ അവന് പ്രത്യേക സൈന്യങ്ങളുണ്ട്.
യുവപ്രബോധകനായ അംറ്ഖാലിദ് നേരിടേണ്ടിവന്ന എല്ലാ പ്രയാസങ്ങളെയും വളരെ സൂക്ഷ്മമായി ഈ ഗ്രന്ഥം വിലയിരുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു അടുത്ത സുഹൃത്ത് പറയുന്നു: ഞാന്‍ ഈ സംഭവങ്ങളില്‍ അവരുടെ അടുത്തുണ്ടായിരുന്നു എന്നത് വിധിയായിരുന്നു. അങ്ങനെയാണ് ഞാനദ്ദേഹത്തിന്റെ പിതാവിനോട് ദൈനംദിന സംഭവങ്ങള്‍ രേഖപ്പെടുത്താനാവശ്യപ്പെട്ടത്. എന്നെങ്കിലും റബ്ബിന്റെ വിധി വന്നാല്‍ ഇത് പ്രസിദ്ധീകരിക്കാം എന്ന് പറഞ്ഞാണ് അന്നെഴുതാന്‍ തുടങ്ങിയത്. മകന്റെ വിഷമത്തില്‍ എല്ലാ വേദനകളും അനുഭവിക്കുകയും ഏകമകന്റെ വേര്‍പാടില്‍ മനംനൊന്ത മാതാവിന്റെ എല്ലാ വേദനകളും ഏറ്റുവാങ്ങുകയും ചെയ്ത പിതാവാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്-ഡോ. ഹില്‍മി ഖാലിദ്.
അദ്ദേഹം ഇപ്പോഴും ഭിഷഗ്വരനായി സേവനം നടത്തുന്നുണ്ട്. തന്റെ മകന്റെ ദൗത്യം മനസ്സിലാക്കുകയും ആത്മീയമായും ഭൗതികമായും എല്ലാ പിന്തുണയും നല്‍കുകയും ചെയ്ത ഏറ്റവും ഉന്നതനായ പിതാവാണദ്ദേഹം. തന്റെ മകന്റെ പ്രബോധനപാതയിലുണ്ടായിരുന്ന, ഉണ്ടായിക്കൊണ്ടിരിക്കുന്ന മുള്ളുകളെ മാറ്റാന്‍ അദ്ദേഹം ഏറ്റവും നന്നായി പരിശ്രമിച്ചു.
അല്ലാഹുവിനോട് ആത്മാര്‍ഥമായി അടുത്ത, അപ്പോള്‍ അല്ലാഹുവും കാത്തുരക്ഷിച്ച ഒരു നിഷ്‌കളങ്കനായ മനുഷ്യന്റെ സംഭവകഥയാണീ താളുകള്‍. ഇഹലോകത്തെ അവഗണിച്ചപ്പോള്‍ ഇഹലോകം ആ മനുഷ്യന്റെ മുമ്പില്‍ കുമ്പിട്ടുനിന്നു. മര്‍ദ്ദിതനും മര്‍ദ്ദകനും ഒരുപാട് പാഠങ്ങള്‍ ഉള്ളതാണ് ഈ താളുകള്‍. നമുക്കിതിലെ ഓരോ താളും വരികളും വായിക്കുമ്പോള്‍, നമ്മുടെ സൈനികശക്തിയോട് കൂടുതല്‍ ബഹുമാനം തോന്നുകയാണ്. കാരണം, അവരുടെ കൂടെ തീവ്രശ്രമം കൊണ്ടാണല്ലോ വിപ്ലവം വിജയിച്ചത്. വിപ്ലവം വിജയിച്ചിരുന്നില്ലെങ്കില്‍, ഇന്നും ഈ പേജുകള്‍ ആ പിതാവിന്റെ ഷെല്‍ഫില്‍ ബന്ധിതമായി കിടക്കുമായിരുന്നു.
{സൂറത്തു യൂസുഫ്:21}والله غالب على أمره ولكن أكثر الناس لا يعلمون
****************
വാല്‍ക്കഷണം: ഇത് വായിക്കുന്ന ഏതെങ്കിലും നാട്ടുകാര്‍ക്ക് ഈ പുസ്തകം ലഭിക്കുമെങ്കില്‍ ദയവുചെയ്ത് എന്നെ അറിയിക്കുക. ഒരു യുഗപുരുഷന്റെ സംഭവബഹുലമായ ചരിത്രമാണത്. കാരണം, അദ്ദേഹവും കുടുംബവും കൂട്ടുകാരും ഈ വിഷയത്തില്‍ അതിശയകരമായ രീതിയില്‍ ക്ഷമ കൈക്കൊണ്ടിട്ടുണ്ട് എന്ന് തീര്‍ച്ചയാണ്. ആ ക്ഷമയുടെ പ്രതിഫലമാകാം ഹുസ്‌നി മുബാറക്കിന്റെ പതനം. മര്‍ദ്ദിതന്റെ പ്രാര്‍ഥനയ്ക്കും അല്ലാഹുവിനും ഇടയില്‍ മറയില്ല എന്ന തിരുവചനം പ്രസിദ്ധമാണല്ലോ. അംറ്ഖാലിദിന്റെ പ്രബോധനത്തിന്റെ അനുരണനങ്ങള്‍ മുബാറക്കിന്റെ കൊട്ടാരത്തിലും എത്തിയിരുന്നു. മുബാറക്കിന്റെ സഹോദരഭാര്യ ഇദ്ദേഹത്തിന്റെ സ്വാധീനത്താല്‍ ഹിജാബ് സ്വീകരിച്ചതായി ചില മിസ്‌രി സഹോദരിമാര്‍ മക്കത്തുവെച്ച് എന്നോട്സംസാരമധ്യേ പറയുകയുണ്ടായി. ഇത്രയും വേദന സഹിച്ചിട്ടും അദ്ദേഹം ഒരിക്കല്‍ പോലും കലുഷമായ മുഖവുമായി എവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഒരെഴുത്തുകളിലും അതിന്റെ ഒരു ലാഞ്ചന പോലും നമുക്ക് കണ്ടെത്താനാവില്ല. എന്നെങ്കിലും തങ്ങളുടെ നിരപരാധിത്വം പുറത്തു വരും എന്നത് നിരപരാധികളായി ജയിലില്‍ കഴിയുന്നവരെ സമാധാനിപ്പിക്കുന്ന കാര്യമാണ്. പൊട്ടക്കിണറ്റില്‍ നിന്നാണല്ലോ യൂസുഫ് (അ)യുടെ രാജത്വത്തിലേക്കുള്ള പാതയുടെ ആരംഭം. അല്ലാഹു എല്ലാത്തിനും കഴിവുറ്റവന്‍തന്നെ.
വസ്സലാം....
[അംറ്ഖാലിദിനെപ്പറ്റി അദ്ദേഹത്തിന്റെ പിതാവ് ഡോ.മുഹമ്മദ് ഹില്‍മി ഖാലിദ് എഴുതിയ أنا وعمرو خالد و الأيام الصعبة എന്ന പുസ്തകത്തിന്റെ പരിചയം www.amrkhaled.net വന്നത്. 200ല്‍അധികം പേജുകളുള്ള പുസ്തകം അദ്ദേഹത്തിന്റെ പ്രബോധനജീവിതത്തിലെ ആരും അറിയാത്ത മേഖലകളിലേക്ക് വെളിച്ചം വീശും.insha allah..]
എന്നെങ്കിലും തങ്ങളുടെ“ നിരപരാധികളുടെ” നിരപരാധിത്വം പുറത്തു വരും എന്നത് നിരപരാധികളായി ജയിലില്‍ കഴിയുന്നവരെ സമാധാനിപ്പിക്കുന്ന കാര്യമാണ്. പൊട്ടക്കിണറ്റില്‍ നിന്നാണല്ലോ യൂസുഫ് (അ)യുടെ രാജത്വത്തിലേക്കുള്ള പാതയുടെ ആരംഭം. അല്ലാഹു എല്ലാത്തിനും കഴിവുറ്റവന്‍തന്നെ. ആശംസകൾ............
ReplyDeleteവര്‍ഷങ്ങള്‍ക്കു മുമ്പ് ഇദ്ദേഹം ഞങ്ങളുടെ ഓഫീസില്‍ സന്ദര്‍ശനത്തിനു വന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം നിന്ന് പടമെടുക്കാന്‍ അറബ് വംശജരായ എന്റെ സഹപ്രവര്‍ത്ത്കര്‍ക്ക് വലിയ ഉല്‍സാഹമായിരുന്നു..
ReplyDeleteഅങ്ങനെ കുറച്ച് ചിത്രങ്ങള്‍ എടുത്തു.
അന്ന് അദ്ദേഹത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ലായിരുന്നു..
പിന്നീട് പലപ്പൊഴായ് അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ സീഡികളും പുസ്ത്കങ്ങളും മറ്റും ധാരാളമായ് ഇവിടെ മാര്‍ക്കറ്റില്‍ കണ്ടു..
വിശദമായി എഴുതി അറിയിച്ചതിനു നന്ദി..
(കൂട്ടത്തില്‍ പറയട്ടെ കഴിഞ്ഞ പോസ്റ്റില്‍ പരാമര്‍ശിച്ച എഴുത്തുകാരന്‍ താരീഖ് സ്വീദാനേയും ഇത് പോലെ കാണാനും പടമെടുക്കാനും കഴിഞ്ഞിട്ടുണ്ട്)
''ഇഹലോകത്തെ അവഗണിച്ചപ്പോള്‍ ഇഹലോകം ആ മനുഷ്യന്റെ മുമ്പില്‍ കുമ്പിട്ടുനിന്നു. '' great
ReplyDeleteനൗഷാദ് അകമ്പാടം വഴിയാണിവിടം വരെ എത്തിയത്... അമ്റു ഖാളിദിനെ കുറിച്ചുള്ള അന്വേഷണത്തിലേക്ക് ചോദ്യമെറിഞ്ഞപ്പോൾ ഇവിടേക്കുള്ള ലിങ്ക് തരുകയായിരുന്നു.. ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്... സോഫ്റ്റ് കോപ്പി (മലയാളമോ ഇംഗ്ലീഷോ) ഉണ്ടെങ്കിൽ sameerthikkodi@gmail.com എന്ന ഈമെയിലിൽ അയക്കാമോ
ReplyDeleteനന്ദി.. ഈ പരിചയപ്പെടുത്തലിനു... അല്ലാഹു അനുഗ്രഹിക്കട്ടെ...
ഞാനും നൗഷാദ് അകമ്പാടം വഴിയാണ് ഇവിടെ എത്തിയത് ...താങ്ക്സ് നൗഷാദ്...അള്ളാഹു അനുഗ്രഹിക്കട്ടെ ..
ReplyDelete