Friday, December 17, 2010

Beyluxe ല്‍ ഒരു ഇസ്‌ലാമിക ചാറ്റ്‌റൂം

വിവരസാങ്കേതികവിദ്യ അതിന്റെ ഉത്തുംഗതയില്‍ എത്തിനില്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. തിന്മയുടെ ശക്തികള്‍ അതെടുത്തുപയോഗിക്കും പോലെ നന്മയുടെ പ്രചാരകരും അത് സജീവമായി ഉപയോഗിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ബഹ്‌റൈനിലെ ഷാഹുലും ജിദ്ദയിലെ (മക്ക) അബൂബക്കര്‍ സാഹിബും യു.എ.ഇയിലെ ജാബിറും (കെ.എന്‍.അബ്ദുല്ല മൗലവിയുടെ മകന്‍) ചേര്‍ന്ന് Beyluxe Messenger ല്‍ ഒരു ചാറ്റ്‌റൂം ഉണ്ടാക്കിയിട്ടുണ്ട്. ഇവര്‍ create ചെയ്ത ചാറ്റ്‌റൂമിന്റെ പേര് solidarity എന്നാണ്. ഇപ്പോള്‍ സൗദിസമയം 6 മുതല്‍ 10 വരെ - 8.30 മുതല്‍ 12.30 വരെ ഇന്ത്യ സമയം - അത് ഓപ്പണ്‍ ആയിരിക്കും. 24 മണിക്കൂറും തുറന്നുവെച്ച് പ്രവര്‍ത്തിക്കണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ജമാഅത്ത്, സോളിഡാരിറ്റി എന്നിവയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ആളുകള്‍ക്ക് കൂടുതലായറിയാന്‍ ആഗ്രഹമുള്ളതായി പലരും അറിയിക്കുന്നുണ്ട്. അതിനാല്‍ ഈ പോസ്റ്റ് വായിക്കുന്ന സഹോദരീ-സഹോദരന്മാര്‍ ഇതില്‍ കഴിയുംവിധം സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്.
 

കുറച്ചുകാലമായി പല സംഘങ്ങളും ഇതുപയോഗപ്പെടുത്തുന്നുണ്ട്. തികച്ചും ആരോഗ്യകരമായ ചര്‍ച്ചകളാണ് നടക്കുക. മറ്റ് ചാറ്റ്‌റൂമുകളേക്കാള്‍ ശാന്തമായിട്ടായിരിക്കും ഈ റൂം മുന്നോട്ടു കൊണ്ടുപോവുക. മുസ്‌ലിം സംഘടനകള്‍ തമ്മില്‍ പോരടിക്കുന്ന, അവരെ കൂടുതല്‍ അകലങ്ങളിലേക്ക് തള്ളിവിടുന്ന ഒരു ചര്‍ച്ചയും ഇതില്‍ ഉണ്ടായിരിക്കുന്നതല്ല. അതുകൊണ്ടുതന്നെ, ഒരു വിഷയവും ചിന്തിക്കാതെ മറുപടി പറയുന്ന വിഷയമില്ല. കാരണം, വായില്‍നിന്ന് എന്തെങ്കിലും അബദ്ധം വീണിട്ട് അതില്‍ പിടിച്ച് വിഷയത്തിന്റെ മര്‍മ്മം മാറ്റാന്‍ തയ്യാറായി വരുന്നവരും ഉണ്ട്. അതിനാല്‍, വൈകാരികമായി കത്തിക്കയറി, പ്രതിപക്ഷ ബഹുമാനമില്ലാതെ സംസാരിക്കുക എന്ന ബലഹീനതയുള്ളവര്‍ - അവര്‍ ഏത് സംഘക്കാരായാലും - ഇതിലേക്ക് വരരുത്. അതും ഇസ്‌ലാമിക പ്രബോധനത്തിന്റെ ഒരു വലിയ തര്‍ബിയത്താണ്. അപ്രകാരം തന്നെ, സംസാരിക്കാന്‍ വരുന്നവര്‍ എഴുതിത്തയ്യാറാക്കി സംസാരിക്കുകയാണെങ്കില്‍ പോയിന്റുകള്‍ നഷ്ടപ്പെടാതെയും സാവകാശത്തിലും പറയാന്‍ കഴിയും. ഞാന്‍ ക്ലാസ്സുകള്‍ -നേരിട്ടെടുക്കുന്നവയില്‍- എടുക്കുമ്പോള്‍ നോട്ട് കുറിക്കാറില്ല. കാരണം, സദസ്സ് മുമ്പിലുണ്ടല്ലോ. അവരുടെ മുഖഭാവങ്ങളില്‍നിന്ന് അവരുടെ പ്രതികരണം വായിച്ചെടുക്കാനാവുമല്ലോ. സംശയമുണ്ടെങ്കില്‍ ക്ലാസ്സിനിടയില്‍ തന്നെ തീര്‍ത്തുകൊടുക്കാം. ഇതില്‍ അങ്ങനെയല്ല. ചിലപ്പോള്‍ ഒരാള്‍ ഓടിവന്ന് ചോദ്യംചോദിച്ച് പോകും. പകുതി കേള്‍ക്കും, പകുതി കേള്‍ക്കില്ല.

ഏതായിരുന്നാലും ഈ സദസ്സ് സന്തോഷകരമാണ്. പണ്ട് ഒരു സുഹൃത്ത് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ സ്‌നേഹത്തെപ്പറ്റി പറഞ്ഞതാണോര്‍മ വന്നത്, സുഡാനില്‍ ഒരു ഇഖ്‌വാനി തുമ്മിയാല്‍ സൗദിയില്‍ മറ്റൊരു ഇഖ്‌വാനി തശ്മീത്ത് ചൊല്ലുമെന്ന്. ബഹ്‌റൈന്‍, സൗദി, യു.എ.ഇ, ഇന്ത്യ... ഇനിയും പല നാട്ടിലെയും നമ്മുടെ സഹോദരങ്ങള്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഇസ്‌ലാമിനെപ്പറ്റി സംസാരിക്കുക എന്നത് വലിയ സന്തോഷമാണ്. അല്ലാഹു അനുഗ്രഹിച്ചാല്‍ ഇതൊരു നല്ല ക്ലാസ്‌റൂമായി മാറും എന്നതില്‍ സംശയമില്ല. മദ്യം, മയക്കുമരുന്ന്, പലിശ, സ്ത്രീധനം പോലുള്ള സാമൂഹ്യതിന്മകള്‍ക്കെതിരില്‍ ശക്തമായ തീരുമാനങ്ങള്‍, പരിപാടികള്‍ നടപ്പാക്കാന്‍ റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.


Beyluxe ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഇതാണ്: http://messenger.beyluxe.com/Download.html 


നമ്മുടെ ഏത് സദ്പ്രവര്‍ത്തനവും റബ്ബിന്റെ രേഖയില്‍ രേഖപ്പെട്ടുകിടക്കും എന്ന് നാം മറക്കുത്. പടച്ചവന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍.

8 comments:

  1. kaakka thollayiratthi onnaamathe islamic chat room

    ReplyDelete
  2. അല്ലാഹു അനുഗ്രഹിക്കട്ടെ

    ReplyDelete
  3. വിശ്രമമില്ലാതെ ഇസ്ലാമിക പ്രവര്‍ത്തനം നടത്തുന്ന ടീച്ചര്‍ക്ക്‌ വിപ്ലവാഭിവാദ്യങ്ങള്‍ .

    middle ഈസ്റ്റ്‌ ഇസ്ലാമിക്‌ ഗ്രൂപ്പ്‌

    ReplyDelete
  4. അള്ളാഹു സ്വീകരിക്കട്ടെ
    ആമീന്‍

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. LOGIN TO BEYLUXE MESSENGER AND SELECT ‘MAANAVA DARSANAM’ ROOM. JHI HALQA AMEER’S SPEECH IS BEING AIRED

    HELD AT TOWN HALL, KOZHIKODE ON 14 DEC 2010.INSHA ALLAH

    ReplyDelete
  7. teacher..
    i am not able to see a site solidarity..why?

    Muhammed.M.A.

    ReplyDelete
  8. അല്ഹമ്ദുലില്ലഹ്.
    9 മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഇതിനെ കുറിച്ചൊരു discussion Solidarity Network തുടങ്ങിയിരുന്നു. അന്ന് വളരെ കുറച്ചു പേര്‍ മാത്രമേ പ്രതികരിച്ചു കണ്ടുള്ളൂ. അതിവിടെ കാണാം. http://www.solidarityym.net/group/ct/forum/topics/4301468:Topic:18045
    ഏതായാലും ഇപ്പോയെങ്കിലും ഇങ്ങിനെ ഒരു ക്ലാസ്സ്‌ റൂം തുടങ്ങിയതില്‍ സന്തോഷം. ഒഴിവിനനുസരിച്ചു ഞാനവിടെ ഉണ്ടാവും. ഇന്ഷ അല്ലഹ്.

    ReplyDelete