Friday, December 17, 2010

ഖുര്‍ആനെ വേണ്ടവിധം മനസ്സിലാക്കുക

ഖുര്‍ആന്‍ വാസ്തവത്തില്‍ എന്താണ്? എത്ര വായിച്ചാലും എത്ര വ്യാഖ്യാനിച്ചാലും തീരാത്ത, എന്നും പുത്തന്‍ ആശയങ്ങള്‍ വാരിവിതറുന്ന ഗ്രന്ഥം. അതിനെ നാം എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രശ്‌നം.

നാം സൗകര്യം കിട്ടുമ്പോഴൊക്കെ ഖുര്‍ആനിലൂടെ സഞ്ചരിക്കണം. നമ്മുടെ മുന്നില്‍ ദൈനംദിനം കാണുന്ന പ്രശ്‌നങ്ങളെ മുഴുവന്‍ ഖുര്‍ആന്‍ മുന്നില്‍ വെച്ചുകൊണ്ട് ചിന്തിക്കണം. പ്രവാചകന്റെ ജീവിതത്തെ നാം നേര്‍ക്കുനേരെ പകര്‍ത്താന്‍ ശ്രമിക്കണം. وكان خلقه القرآن അദ്ദേഹത്തിന്റെ ജീവിതം ഖുര്‍ആനായിരുന്നു. ഖുര്‍ആന്‍ അദ്ദേഹത്തെപ്പറ്റി പറയുന്നു. തീര്‍ച്ചയായും: وإنّك لعلى خلقٍ عظيم താങ്കള്‍ ഉന്നതമായ സ്വഭാവത്തിലാകുന്നു.

ഇനിയും ഖുര്‍ആന്റെ ചില ആയത്തുകളെ നമുക്കൊന്ന് തൊട്ടുനോക്കാം. എനിക്ക് തോന്നുന്നത് ശുദ്ധമായ ഹൃദയത്തിന്റെ വസന്തമാണ് ഖുര്‍ആന്‍. കളങ്കമില്ലാത്ത ഹൃദയത്തിലേ ഖുര്‍ആന്‍ അതിന്റെ സര്‍വസൗന്ദര്യത്തോടും കൂടി പെയ്തിറങ്ങുകയുള്ളൂ എന്നാണ്. വെറും പാരായണം കൊണ്ടവസാനിപ്പിക്കാതെ, ഖുര്‍ആന്‍ സൂക്തങ്ങളുടെ അര്‍ഥങ്ങള്‍ പഠിക്കുകയും സ്ഥിരമായി അതേപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുക. മാസങ്ങളും കൊല്ലങ്ങളും  ചിലപ്പോള്‍ ഒരായത്തിനെത്തന്നെ ചിന്തിച്ച് നമുക്ക് ജീവിക്കാന്‍ കഴിയും. സത്യത്തില്‍, ഓരോ രോഗികള്‍ക്കും ഓരോ മരുന്നുപോലെ, ഖുര്‍ആന്റെ ഓരോ സൂക്തങ്ങളും വ്യത്യസ്ത രീതിയില്‍ മനുഷ്യമനസ്സില്‍ റിയാക്ട് ചെയ്യുന്നുണ്ട്. ഒന്നുകൂടി വിശദമായി പറഞ്ഞാല്‍, ഞാന്‍ ഒരായത്തിനെ കാണുന്ന രീതിയിലാകില്ല ഇത് വായിക്കുന്ന ഓരോരുത്തരും കാണുന്നത്. ഉദാഹരണമായി നമുക്ക് സൂറത്തുല്‍ വാഖിഅഃയിലെ ആയത്തുകളിലേക്ക് പോകാം. 'നിങ്ങള്‍ സ്രവിക്കുന്ന ഇന്ദ്രിയത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്? നിങ്ങളാണോ നമ്മളാണോ അത് സൃഷ്ടിക്കുന്നത്?'

നിങ്ങള്‍ കൃഷിചെയ്യുന്നതിനെപ്പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം? നിങ്ങളാണോ വാസ്തവത്തില്‍ അത് കൃഷിചെയ്യുന്നത്. അതോ നമ്മളോ? നാമുദ്ദേശിച്ചാല്‍ അതിനെ ചപ്പും വയ്‌ക്കോലുമാക്കി മാറ്റുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ വിലപിക്കും. കഷ്ടം! നാം കടക്കാരായല്ലോ - നിര്‍ഭാഗ്യവാന്മാരും.

നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി എന്താണഭിപ്രായം? നിങ്ങളാണോ നാമാണോ അതിനെ മേഘങ്ങളില്‍ നിന്നിറക്കിയത്? നാമുദ്ദേശിച്ചാല്‍ അതിനെ കടുംകയ്പാക്കി മാറ്റും. നിങ്ങള്‍ നന്ദി പറയാത്തതെന്ത്?

നിങ്ങള്‍ കത്തിക്കുന്ന തീയെപ്പറ്റി എന്ത് പറയുന്നു? അതിന്റെ വിറകിന്റെ മരം ഉണ്ടാക്കിയത് നിങ്ങളോ നമ്മളോ? നാം അതിനെ ഒരു സ്മരണയും ഉപഭോക്താക്കള്‍ക്ക് വിഭവവും ആക്കിയിരിക്കുന്നു. അതിനാല്‍ നീ നിന്റെ ഉന്നതനും മഹാനുമായ നാഥന് തസ്ബീഹ് ചെയ്യുക (വാഴ്ത്തുക). അതെ, നമുക്കും പറയാം, സുബ്ഹാനല്ലാഹ്... നാഥാ! നീ പരിശുദ്ധന്‍, എല്ലാ ശിര്‍ക്കില്‍നിന്നും നീ പരിശുദ്ധന്‍.

പ്രിയസഹോദരി സഹോദരന്മാരേ, മുകളില്‍ എഴുതിയ നാല് വ്യത്യസ്ത സൃഷ്ടിമാഹാത്മ്യങ്ങളിലൂടെയും ഒന്ന് സഞ്ചരിച്ചുനോക്കൂ. നമ്മുടെ സൃഷ്ടിപ്പ്, വെള്ളം, കൃഷി, തീ. മനുഷ്യന്റെ നിലനില്‍പ്പിന്നാസ്പദമായ സംഗതികള്‍. എഴുത്തും വായനയും അറിയാതിരുന്ന മുത്തുനബി (സ)ക്ക് നീ എന്തൊക്കെയാണ് വഹ് യിലൂടെ പഠിപ്പിച്ചത്. തീര്‍ച്ചയായും, ഇക്കാര്യങ്ങള്‍ ചിന്തിച്ചാല്‍ നമ്മുടെ മസ്തിഷ്‌കവും റബ്ബിന് താനേ കീഴ്‌പ്പെട്ടുപോകും. അല്ലാഹു ബീജോല്‍പ്പാദന ശേഷി നല്‍കാത്ത ആളുകള്‍ക്ക് എത്രകോടി രൂപ ചെലവാക്കിയാലും അത് ലഭിക്കുന്നില്ല. നാം ജീവിതത്തില്‍ കാണുന്ന പച്ച യാഥാര്‍ഥ്യമാണിത്. അപ്രകാരം തന്നെ കൃഷി, മഴ, തീ - അഥവാ ഊര്‍ജം - മരങ്ങള്‍, പുഴകള്‍... പടച്ചവനേ! നീ എത്ര ഉന്നതന്‍! നീ മാത്രം മഹാന്‍. ഈ കൃമികീടങ്ങളായ ഞങ്ങളെത്ര ചെറിയവര്‍... എത്ര ചെറിയവര്‍... തമ്പുരാനേ, നിന്റെ ഖുര്‍ആനെ ഞങ്ങളുടെ ഹൃദയവസന്തമാക്കിത്തരണേ നാഥാ. നെഞ്ചിലെ വെളിച്ചവും ആക്കണേ. ഞങ്ങളുടെ ദുഃഖത്തെ അകറ്റുന്നതുമാക്കണേ. ഞങ്ങളുടെ മനഃപ്രയാസങ്ങളെയും ടെന്‍ഷനുകളെയും കളയുന്നതാക്കിത്തരണേ.

പ്രിയമുള്ളവരേ, നമ്മുടെ രക്ഷിതാവ് നമുക്ക് ഇറക്കിത്തന്ന ഖുര്‍ആന്‍. നാം അതിനോടുള്ള കടമ നിര്‍വഹിക്കുന്നുണ്ടോ. നമ്മോടുള്ള അതിന്റെ ഏറ്റവും വലിയ അഭ്യര്‍ഥന ചിന്തിക്കുക എന്നതാണ്. മനുഷ്യന്റെ കാറ്റലോഗാണത്. അവന്റെ ജീവിതത്തെ രൂപപ്പെടുത്തേണ്ടത് ആ കാറ്റലോഗ് കൊണ്ടാണ്. പക്ഷേ, നമ്മില്‍ എത്രപേര്‍ ഈ സത്യം തിരിച്ചറിയുന്നു. ഖുര്‍ആനെ വേണ്ടവിധം ശ്രദ്ധിക്കുന്നുണ്ടോ. അതിന്റെ അര്‍ഥം മനസ്സിലാക്കാത്തതാണ് ഏറ്റവും വലിയ ശാപം. മുത്തുനബി (സ) കരഞ്ഞുകരഞ്ഞ്‌
തഹജ്ജുദിന്റെ പായ നനഞ്ഞത്രെ! ഖുര്‍ആന്‍ സൂക്തക്കളെക്കുറിച്ച്‌  ചിന്തിക്കാത്ത, തന്റെ പില്‍ക്കാല ഉമ്മത്തുകളുടെ സ്ഥിതി ഓര്‍ത്ത് - ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും സി.എക്കാരും എം.ബി.എക്കാരുമായ മക്കളോട് ഒരൊറ്റ ചോദ്യം. നിങ്ങള്‍ ഡിഗ്രി എടുക്കാന്‍, അതിന്റെ മാസ്റ്റര്‍ ഡിഗ്രി എടുക്കാന്‍ എത്ര പുസ്തകങ്ങള്‍ വായിച്ചു? എത്ര രാവുകളില്‍ ഉറക്കമൊഴിച്ചിരുന്ന് നോട്ടുകള്‍ കുറിച്ചു? എന്തേ വിശുദ്ധ ഖുര്‍ആനോട് മാത്രം ഈ അവഗണന. അത്യന്തം ഭയാനകമാണാ അവഗണന. പ്രവാചകന്‍ പരലോകത്ത് പറയും. നാഥാ! എന്റെ ജനത ഈ ഖുര്‍ആനെ കൈയൊഴിച്ചു. നോക്കൂ, هذا القرآن - ഈ ഖുര്‍ആന്‍ എന്നാണ് പ്രയോഗം. ഖുര്‍ആനും അവിടെ സാക്ഷിയായിരിക്കും എന്നല്ലേ നാം മനസ്സിലാക്കേണ്ടത്. പടച്ചവനേ, രക്ഷിതാവേ, ഓര്‍ക്കാന്‍ വയ്യ. നാഥാ! നീ മാത്രം തുണ.

നാം ഓരോരുത്തരും - ഈ എഴുതുന്ന ഞാനും - ചിന്തിക്കുക. എന്റെ കൈയിലുള്ള ഖുര്‍ആനെ ഞാനെന്ത് ചെയ്യണം? ഭംഗിക്കുവേണ്ടി വെക്കണോ? ദിവസവും ഓതണോ? അര്‍ഥം പഠിച്ച് ചുറ്റിനും കാണുന്ന വസ്തുക്കളുമായി ഖുര്‍ആനെ ചാലിച്ച്, ഏകനായ റബ്ബിന്റെ മഹത്വം അതിലൂടെ കണ്ടെത്തുകയും അവന് മുഴുവനും സമര്‍പ്പിച്ച് ജീവിക്കണമോ? പൂര്‍വകാല മുസ്‌ലിംകള്‍ ലോകത്തിന് കാഴ്ചവെച്ച കണ്ടുപിടുത്തങ്ങള്‍ ഖുര്‍ആനില്‍ നിന്നാണ്; ഖുര്‍ആനില്‍ നിന്നു മാത്രമാണ്! വിശുദ്ധ ഖുര്‍ആന്‍ നിങ്ങളെ കാത്തിരിക്കുന്നു. ഒന്ന് മുട്ടിനോക്കുക. അത് എല്ലാ വാതിലുകളും നമുക്കു മുമ്പില്‍ വിശാലമായി തുറക്കുന്നതു കാണാം. 


നിങ്ങളുടെ സ്വന്തം ടീച്ചര്‍. വസ്സലാം.

26 comments:

  1. സബിത ടീച്ചർ,
    ഇസ്ലാം മത വിശ്വാസത്തിന്റെ വേദ ഗ്രന്ഥത്തെ - ഖുർ ആനിനെ പരിചയപ്പെടുത്തിയത് വായിച്ചു.

    >>>പ്രവാചകന്റെ ജീവിതത്തെ നാം നേര്‍ക്കുനേരെ പകര്‍ത്താന്‍ ശ്രമിക്കണം. وكان خلقه القرآن അദ്ദേഹത്തിന്റെ ജീവിതം ഖുര്‍ആനായിരുന്നു.<<<

    ഖുർ ആന്റെ മാർഗ്ഗ നിർദ്ദേശത്തിനനുസൃതമായിരുന്നു പ്രവാചകൻ മുഹമ്മദിന്റെ ജീവിതം എന്നും വ്യക്തമായി. അപ്പോൾ, ഇസ്ലാം മത വിശ്വാസികളും അങ്ങിനെയല്ലേ ജീവിക്കേണ്ടത്? ഒരു പക്ഷെ, എല്ലാവർക്കും ഖുർ ആനിലെ നിർദ്ദേശങ്ങൾ കൃത്യമായി മനസ്സിലായിട്ടില്ലായിരിക്കാം; അല്ലെങ്കിൽ പ്രയോഗവത്കരിക്കുവാൻ ബുദ്ധിമുട്ടുള്ള നിർദ്ദേശങ്ങളാണോ ഖുർ ആനിലുള്ളത്? അതുമല്ലെങ്കിൽ ഖുർ ആനിലെ നിർദ്ദേശങ്ങൾ മനസ്സിലാക്കിയവർ വിരുദ്ധ ജീവിതം നയിക്കുന്നത് കൊണ്ടാണോ? ഖുർ ആനിൽ കാര്യമായ അറിവില്ലാത്തവർക്കും ആശയക്കുഴപ്പമില്ലാതെ സമൂഹത്തിൽ മാതൃകാ ജീവിതം നയിക്കാൻ കഴിയേണ്ടതല്ലേ? ഒരു സമൂഹത്തിൽ പൊതുവായി ഉണ്ടായിരിക്കേണ്ട ഗുണങ്ങളും മേന്മകളും അപവാദം(exceptions) മാത്രമായി ചുരുങ്ങിപ്പോകുന്നതാണല്ലോ കൺ മുന്നിലെ കാഴ്ചകളേറെയും! ഇതെങ്ങിനെ പരിഹരിക്കാമെന്നാണ് ടീച്ചർ കരുതുന്നത്? ഉള്ളടക്കത്തിന്റെ സാഹിത്യഭംഗിയിൽ അഭിരമിക്കുന്നവർക്കിടയിലെ കാല്പനിക സാന്നിദ്ധ്യമെന്നിടത്തേക്ക് ചുരുങ്ങുകയാണോ പ്രയോഗത്തിൽ ഖുർ ആന്റെ പ്രസക്തി???

    ReplyDelete
  2. @prakash
    മറ്റു മതങ്ങളെ പ്പോലെ ഇസ്ലാമും പരലോക ജീവിത വിജയം യഥാര്‍ത്ഥ ജീവിത ലക്ഷ്യമായി വിലയിരുത്തുന്നു. ടീച്ചര്‍ പറഞ്ഞ പോലെ എഞ്ചിനീയറിംഗ് എന്ട്രന്‍സ് നു പഠിക്കുന്ന ഗൌരവം പോലും നമാതിനു കൊടുക്കുന്നുമില്ല. എല്ലാ നിര്‍ദേശങ്ങല്‍കും വ്യക്തതയും, കൃത്യതയും ഉണ്ട് എന്നത് ഇസ്ലാമിന്റെ പ്രത്യേകത തന്നെ. നിര്‍ദേശങ്ങള്‍ മനസ്സിലാവതതല്ല ആധുനിക ജീവിതത്തിന്റെ ആസ്വാദനത്തിലും , ദേഹെച്ചയുടെ കുത്തൊഴുക്കിലും ഇടറി പ്പോവുന്നത് തന്നെ ആധുനിക മുസ്ലിം ജീവിതങ്ങള്‍. ജീവിതം കൊണ്ട് മാതൃകയാവുന്ന ഒരു സംഘം മുമ്പില്‍ നിന്ന് നയിക്കുന്നില്ല എങ്കില്‍ ഇസ്ലാമിനും കാതിരിക്കവുന്നത് അധപതനം തന്നെ ! പക്ഷെ വിശുദ്ധ ഖുറാന്റെ നിതാന്ത സാന്നിധ്യം അത് പഠിക്കുന്നവര്‍ക് സഹായമാവുകയും ഖുറാന്‍ ജീവിതമാക്കുന്ന ഒരു തലമുറ വന്നു കൂടെന്നുമില്ല . അമേരിക്കന്‍ പ്രൊഫസര്‍ ജെഫ്രി ലങ്ഗ് ഒരുദാഹരണം , അദ്ദേഹത്തിന്റെ ആത്മകഥ ക്ക് പേര് 'struggling to surrender',

    ReplyDelete
  3. ചിന്തയെ തൊട്ടുണര്‍ത്തുന്ന വരികള്‍ ..........!!!
    ടീച്ചറുടെ കീബോര്‍ഡില്‍ നിന്നും ഇനിയുമിനിയും ഒരുപാട് ചിന്തകള്‍ പിറവി കൊള്ളട്ടെ!
    ടീച്ചറുടെ അനുഭവങ്ങള്‍ , യാത്രകള്‍ ..ഒക്കെയും ഖുര്‍ആനില്‍ ചാലിച്ച് വരികളായി ഇനിയും കണാനാഗ്രഹിക്കുന്നു.

    ഒരന്വേഷണം :
    'ഖുര്‍ആനിലെ സ്ത്രീ' എന്ന വിഷയത്തില്‍ ഒരു പവര്‍ പോയിന്റ് പ്രസന്റെഷന്‍ തയാറാക്കാന്‍ എന്‍റെ പ്രിയതമ ആഗ്രഹിക്കുന്നു
    ഒരു സ്ത്രീയുടെ ജനനം മുതല്‍ - മകള്‍ - ഭാര്യ -സഹോദരി - ഉമ്മ - തുടങ്ങി ....സാമൂഹ്യ പരിഷ്കര്‍ത്താവ്‌-ഭരണാധികാരി എന്നിങ്ങനെ സ്ത്രീയുടെ വിവിധ ഘട്ടങ്ങള്‍ .. ഖുര്‍ആനിലൂടെയുള്ള ഒരു സഞ്ചാരം . ടീച്ചര്‍ സഹായിക്കുമല്ലോ !

    ReplyDelete
  4. @സ്വം

    പ്രതികരണത്തിന് നന്ദി.
    ഖുർആൻ താങ്കൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് കരുതട്ടെ;
    ഖുർആന്റെ നിർദ്ദേശപ്രകാരം ഒരു മനുഷ്യന്റെ ജീവിതം എങ്ങിനെയായിരിക്കണം? വ്യക്തമാക്കാമോ?

    ReplyDelete
  5. ടീച്ചര്‍ പറഞ്ഞത് ശരി തന്നെ. പക്ഷെ ഖുറാന്‍ വേണ്ടവിധം മനസ്സിലാക്കാത്തവരാരോ അവര്‍ തന്നെയാണ് അതിന്റെ ഉത്തരവാദികള്‍.അതിനു തടസ്സം നില്‍ക്കുന്നത് അവരടെ ആശയങ്ങളോ,ജീവിത സാഹചര്യങ്ങളോ, അജ്ഞതയോ,വ്യക്തി താല്പര്യങ്ങലോ,മുന്‍ വിധികളോ ഏതായാലും ശരി.

    ReplyDelete
  6. @prakash
    ഖുറാൻ മനസ്സിലാക്കാൻ ശ്ര്മിക്കുന്നു. അറിവ് ജീവിതത്തിലൂടെ സമർപ്പിക്കുന്നില്ലെങ്കിൽ എന്തു കാര്യം ?
    ഖുറാനിലെ നിർദേശങൽ പാലിച്ചു കൊണ്ടു ജീവിക്കുക ,മുഹമ്മദ് നബിയുടെ ജീവിതം ഖുറാനായിരുന്നു
    എന്നൊക്കെ വായിച്ചിട്ടുന്ട്.
    ഇവിടെ വിശ്ദീകരിക്കൽ പ്രായോഗിക്മെന്നു തോന്നുന്നില്ല
    ധാരാളം പുസ്ത്കങൽ ഉണ്ടു . താത്പര്യ്മെങ്കിൽ കൈഎത്തും ദൂർത്തായി തന്നെ
    ആദർശം മനസ്സിലാക്കാൻ ചരിത്രം തന്നെ നല്ലത്
    സമകാലീന മുസ്ലിങൽ അല്ലെന്നു സാരം

    ReplyDelete
  7. ഖുര്‍ആന്‍ ഏക ചത്രാപതിയായ ഒരു ദൈവത്തെയാണ് നമുക്ക് പരിചയപ്പെടുതിത്തരുന്നത്.
    സൃഷ്ടി-സ്ഥിതി-സംഹാരം അവന്റെ മാത്രം കൈകളിലാണ്.
    പ്രപഞ്ചത്തിന്റെ വിശാലതയെ ഇടക്കിടക്ക് ഓര്‍മിപ്പിക്കുന്നു.
    മനുഷ്യന്‍ ഈ മഹാ ശക്തിയുടെ അടിമയാണ്.കുറെ നിയമങ്ങള്‍ അവന്നു വേണ്ടി ഖുര്‍ ആനിലുണ്ട് ..അതായത്,ജീവിതത്തില്‍ വ്യക്തിപരമായും കുടുമ്പ പരമായും സാമൂഹ്യമായും രാഷ്ട്രീയമായും എങ്ങിനെ ജീവിക്കണമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിത്തരുന്നു.
    ഇതോടൊപ്പം തന്നെ സാഹിത്യഭംഗിയും അതിന്റെ നിറഞ്ഞ ഭാവത്തില്‍ നിലനില്‍ക്കുന്നുണ്ട്.ആലാപന സവ്ന്ദര്യവും ഉണ്ട്‌.എല്ലാം കൂടി മേളിച്ച്ചിരിക്കുന്ന ഒരു ഗ്രന്ഥം..
    നന്മയില്‍ സഹകരിക്കണമെന്നും തിന്മയില്‍ നിസ്സഹാകരിക്കനമെന്നും ഖുര്‍ആന്‍ നമ്മോടു കല്‍പ്പിക്കുന്നു.
    നിങ്ങള്‍ ഒരു പക്ഷെ ചോദിച്ചേക്കാം ...നന്മയും തിന്മും ആപേക്ഷികമല്ലേ എന്ന്
    എന്നാല്‍,മനുഷ്യന്‍ പോതുവായന്ഗീകരിക്കുന്ന കുറെ നന്മകള്‍ ഉണ്ട്‌
    വെറുക്കുന്ന തിന്മകളും ഉണ്ട്‌
    അതാണ്‌ ഞാന്‍ ഉദ്ദേശിച്ചത്
    ഉദാഹരണത്തിന്ന് ,മദ്യം , അത് കുടിക്കുന്നവര്‍ക്കും ഉണ്ടാക്കുന്നവക്കും മാത്രം നന്മയാണ്
    എന്നാല്‍ ,സമൂഹത്തിനു അത് ദോഷം മാത്രമേ വരുത്തുകയുള്ളൂ
    പലിശ!അതും സാമൂഹ്യ തിന്മയാണ്
    ധൂര്‍ത്ത്...സ്ത്രീധനം ....
    ധൂര്‍തിനെ ഖുര്‍ആന്‍ അതിനിശിതമായി വിമര്‍ശിച്ചിട്ടുണ്ട്
    പിശാചിന്റെ കൂട്ടുകാരായാണ് ധൂര്തന്മാരെ പരിചയപ്പെടുത്തുന്നത്.
    ഇനിയും പല കാര്യങ്ങളും ഉണ്ട്‌
    ചര്‍ച്ച ഇനിയും ആകാവുന്നതാണ്
    നന്ദി




    --

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. നന്മയില്‍ സഹകരിക്കണമെന്നും തിന്മയില്‍ നിസ്സഹാകരിക്കനമെന്നും ഖുര്‍ആന്‍ നമ്മോടു കല്‍പ്പിക്കുന്നു.
    നിങ്ങള്‍ ഒരു പക്ഷെ ചോദിച്ചേക്കാം ...നന്മയും തിന്മും ആപേക്ഷികമല്ലേ എന്ന്
    എന്നാല്‍,മനുഷ്യന്‍ പോതുവായന്ഗീകരിക്കുന്ന കുറെ നന്മകള്‍ ഉണ്ട്‌
    വെറുക്കുന്ന തിന്മകളും ഉണ്ട്‌
    അതാണ്‌ ഞാന്‍ ഉദ്ദേശിച്ചത്
    ഉദാഹരണത്തിന്ന് ,മദ്യം , അത് കുടിക്കുന്നവര്‍ക്കും ഉണ്ടാക്കുന്നവക്കും മാത്രം നന്മയാണ്
    എന്നാല്‍ ,സമൂഹത്തിനു അത് ദോഷം മാത്രമേ വരുത്തുകയുള്ളൂ
    പലിശ!അതും സാമൂഹ്യ തിന്മയാണ്
    ധൂര്‍ത്ത്...സ്ത്രീധനം ....
    ധൂര്‍തിനെ ഖുര്‍ആന്‍ അതിനിശിതമായി വിമര്‍ശിച്ചിട്ടുണ്ട്
    പിശാചിന്റെ കൂട്ടുകാരായാണ് ധൂര്തന്മാരെ പരിചയപ്പെടുത്തുന്നത്.
    ഇനിയും പല കാര്യങ്ങളും ഉണ്ട്‌
    ചര്‍ച്ച ഇനിയും ആകാവുന്നതാണ്
    നന്ദി

    ReplyDelete
  10. സബിത ടീച്ചർ said : >>>അതായത്,ജീവിതത്തില്‍ വ്യക്തിപരമായും കുടുമ്പ പരമായും സാമൂഹ്യമായും രാഷ്ട്രീയമായും എങ്ങിനെ ജീവിക്കണമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിത്തരുന്നു.<<<

    ഖുർആന്റെ നിർദ്ദേശപ്രകാരം, കേരളത്തിൽ ഇന്ന് ജീവിക്കുന്ന ഒരു മനുഷ്യന്റെ (സ്ത്രീ/പുരുഷൻ) ജീവിതം എങ്ങിനെയായിരിക്കണം? എങ്ങിനെയായിരിക്കരുത്? ഖുർ ആൻ പ്രായോഗികതയുടെ മാർഗ്ഗരേഖയാണല്ലോ? അത് കൊണ്ട് തന്നെ, ഖുർ ആൻ മനസ്സിലാക്കിയവരുടെയെങ്കിലും ജീവിതം അതിനനുരൂപമാകണമല്ലോ? തത്വത്തിൽ അനുപമവും പ്രയോഗത്തിൽ അവ്യൿത സുന്ദരവുമായി മാറുന്നു ഖുർ ആൻ എന്നല്ലേ സ്വം ന്റെ ഈ കമന്റ് നൽ കുന്ന സൂചന: "ആദർശം മനസ്സിലാക്കാൻ ചരിത്രം തന്നെ നല്ലത്
    സമകാലീന മുസ്ലിങൽ അല്ലെന്നു സാരം

    ReplyDelete
  11. @prakash
    നിങ്ങള്‍ കാരുണ്യം കാണിക്കേണം
    നിങ്ങള്‍ ഭാര്യമാരോട് ഉത്തമമായി പെരുമാറണം
    പലിശ ഉപേക്ഷിക്കണം
    "സാമൂഹ്യമായും രാഷ്ട്രീയമായും എങ്ങിനെ ജീവിക്കണമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിത്തരുന്നു"

    ഖുറാന്‍ വായിച്ചവരൊക്കെ ഇങ്ങിനയോണോ എന്ന് ചോദിച്ചാല്‍ ?
    പ്രയോഗത്തില്‍ അവ്യക്തതയല്ല മറിച് പ്രയോഗിക്കുന്നവുരെ പോരായ്മ. വിശ്വാസ ത്തിന്റെയും സമരപനതിന്റെയും മറ്റു കുറവാണ് കാരണം എന്നാണ് ചൂണ്ടി കാട്ടിയത്. ഖുറാന്‍ അനുസരിച്ച് ജീവിച്ചു ചരിത്രം മാറ്റിയ ഒരു പിടി ആളുകളെ ചരിത്രത്തില്‍ കാണാമെന്നും !

    ReplyDelete
  12. കേരളത്തിലെ മുസ്ലിംകളുടെ ജീവിതം ഖുരാനിനനുസരിച്ചല്ലാത്തതിലുള്ള വ്യാകുലതയാണ് ടീച്ചര്‍ പങ്കുവെക്കുന്നത് ..പിന്നെ , ഖുര്‍ആനിന്റെ ആള്‍ക്കാരോട് ആഹ്വാനം ചെയ്യുന്നു , ഖുറാന്‍ പടിക്കെണ്ടതിനെപ്പറ്റി , അതിനു effort എടുക്കെണ്ടതിനെക്കുരിച്ചു...( ഒരു വര്‍ഷത്തെ educations/exams ഇന് വേണ്ടി prepare ചെയ്യുന്ന അത്രപോലും effort എടുക്കുന്ന മുസ്ലിംകള്‍ വളരെ കുറവാണ് , ഞാനടക്കം )..
    പ്രായോഗോകതയെക്കുരിച്ചു :- അതെ , ഖുരാനിനനുസരിച്ചു ജീവിക്കുന്ന ആള്‍ക്കാരെ തീര്‍ച്ചയായും കാണുന്നുണ്ട് , അവരുടെ നന്മകള്‍ സമൂഹത്തില്‍ തീര്‍ത്തും ഒരു നന്മയിലേക്കുള്ള തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുന്നുണ്ട് ..കള്ളത്തിനും , കള്ളിനും , പലിശക്കുമെല്ലാം വ്യക്തിപരമായ ഒരു തടസ്സം തീര്‍ക്കാന്‍ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്കാവുന്നുണ്ടെന്നു താങ്കളും മനസ്സിലാക്കിയിരിക്കുമല്ലോ ..

    അന്ധകാരത്തിലേക്ക് കുതിക്കുന്ന സമകാലീക ലോകത്ത് , ഖുരാനിന്റെ അധ്യാപനങ്ങളില്ലെങ്കില്‍ , ആരുണ്ടിവിടെ തിന്മക്കെതിരെ ശബ്ധമുയര്താന്‍ , ആരുണ്ടിവിടെ നീതിക്കായ്‌ നിലകൊള്ളാന്‍ എന്ന ചോദ്യം തീര്‍ത്തും നമ്മെ ചിന്തിപ്പിക്കെണ്ടതാണ് ..

    ഏതു നിയമവും അതുപോലെ പാലിക്കുന്നവരുണ്ടാവും , ചില പഴുതുകള്‍ നോക്കി , ഒഴിഞ്ഞു മാറുന്നവരുന്ണ്ടാവും , പാടെ നിഷേധിക്കുന്നവരുണ്ടാവും ...ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മേലധികാരിയുടെ /സ്ഥാപനത്തിന്റെ rules and regulations നാം എങ്ങിനെയാണ് പാലിക്കുന്നത് ?? Tax rules നാം എങ്ങിനെ കാണുന്നു ...എനിക്ക് മനസ്സിലായത്‌ , നിഷ്കളങ്കരായ ആള്‍ക്കാര്‍ , മനസ്സാക്ഷി യോട് സത്യ സന്ധത പുലര്‍ത്തുന്ന ആള്‍ക്കാര്‍ ആ നിയമങ്ങള്‍ അപ്പടി പാലിക്കുകയും അതിന്റെ ഉധേശ്യങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നാണ് ...ഖുരാനിനോടുള്ള എന്റെ സമീപനവും എന്‍റെ മനസ്സിന്‍റെ ശുദ്ദിയും ശക്തിയും പോലെ യിരിക്കും ...

    മനുഷ്യന് തന്റെ ചരിത്രം മറക്കാനാവതല്ല...ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ ഭൂമിയില്‍ ചെലുത്തിയ സ്വാധീനം തന്നെയാണ് ലോകത്തെമ്പാടുമുള്ള നന്മകള്‍...നമ്മുടെ S K പൊറ്റക്കാട് എവിടെയോ എഴുതിയിട്ടുണ്ട് ലോകത്തെവിടെയും മുസ്ലിമിനെ തിരിച്ചറിയാം അവന്റെ പെരുമാറ്റത്തിലൂടെ, ആദിത്യ മര്യാടയിലൂടെയെന്നു...എന്‍റെ നാടുകാരന്‍ (കൊണ്ടോട്ടി) ഗിരീഷ്‌ UNO യിലാണ്, ലോകമൊട്ടുക്കും സഞ്ചരിക്കുന്നു ...അവനും പറയുന്നു എവിടെച്ചെന്നാലും മുസ്ല്മ്കള്‍ തന്നെ മെച്ചമെന്ന്...ബെഗോവിച് പറയുന്നത് ഫ്രാന്‍സിസ് ബൈകനെ എങ്ങിനെ ഇസ്ലാം ഇന്ഫ്ലുഎന്‍സ് ചെയ്തെന്നും അതു യൂറോപ്പില്‍ നന്മയുടെ തരികലെങ്കിലും ഇട്ടു എന്നുമാണ് .. ഞാന്‍ മനസ്സിലാകിയത് ഈ TV / ന്യൂസ്‌ പേപ്പര്‍ വാര്‍ത്തകള്‍ക്ക് പിന്നിലെവിടെയോ നാം മുസ്ലിമിന്റെ നന്മയെ കാണാന്‍ മറന്നു പോയെന്നാണ്.. തീര്‍ത്തും മുസ്ലിമിന്റെ നന്മയെ രൂപപ്പെടുത്തിയത് ഖുര്‍ആനിന്റെ ഉപദേശങ്ങള്‍ തന്നെയാണ് ...
    നമ്മുടെ മനസ്സിലെ നന്മയുടെ ശക്തിക്കനുസരിച്ചു നാം ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ പാലിക്കുകതന്നെ ചെയ്യുന്നുണ്ട്...ഈ അന്ധകാര ലോകത്ത് ആ മനസ്സക്തിക്കായി പ്രാര്‍ത്ഥിക്കാത്ത ഒരു മുസ്ലിമും ഉണ്ടാവില്ല തന്നെ ...

    ReplyDelete
  13. ഖുര്‍-ആന്റെ ഓണ്‍ലൈന്‍ പതിപ്പ് :

    http://thafheem.net/sura_index.html

    ReplyDelete
  14. @സ്വം

    >>> വിശ്വാസ ത്തിന്റെയും സമർപ്പണത്തിന്റെയും കുറവാണ് കാരണം എന്നാണ് ചൂണ്ടി കാട്ടിയത്. ഖുറാന്‍ അനുസരിച്ച് ജീവിച്ചു ചരിത്രം മാറ്റിയ ഒരു പിടി ആളുകളെ ചരിത്രത്തില്‍ കാണാമെന്നും ! <<<

    ഭൂതകാലത്തിന്റെ മഹത്വങ്ങളും നേട്ടങ്ങളും ഗൃഹാതുരത്വത്തോടെ പകർത്തിയെഴുതിയത് കൊണ്ട് മാത്രം വർത്തമാനത്തിന്റെ ശൂന്യതയെ മറികടക്കാനാവുമോ? "ന്റെപ്പുപ്പാക്കൊരാനെണ്ടാർന്നു" എന്ന ബഷീർ കഥാപാത്രത്തിന്റെ വീമ്പു പറച്ചിൽ മാത്രമല്ലേ അതോർമ്മിപ്പിക്കുന്നുള്ളൂ! സാത്വികന്മാരാൽ സമ്പന്നമാവേണ്ട ഖുർ ആൻ സമൂഹം സ്വാർത്ഥംഭരികളുടെ കൊയ്ത്തുപാടമായി അധ:പതിച്ചതെന്ത് കൊണ്ട്? ഖുർ ആൻ മുഴുവൻ കാണാതെ പഠിക്കുന്നവരെയല്ലാതെ, ജീവിതത്തിലേക്ക് നിരുപാധികം സ്വീകരിക്കുന്നവരെ അപൂർ വ്വതയായി കാണേണ്ടി വരുന്നതെന്ത് കൊണ്ട്? ഖുർ ആനെ ക്കുറിച്ച് അവകാശവാദമുന്നയിക്കുന്നവർ, സ്വന്തം ജീവിതം കൊണ്ടല്ലേ ആ ഗ്രന്ഥത്തെ പരിഭാഷപ്പെടുത്തേണ്ടത്?

    ReplyDelete
  15. @prakash
    ശരി തന്നെ സഹോദരാ,
    ഇതെല്ല സമൂഹത്തിലും സംഭവിച്ച മൂല്യച്ചുതിയുടെ ഭാഗമായി കണ്ടാല്‍ മതി
    ചില പച്ച തുരുത്തുകള്‍ ഉണ്ട് താനും
    അതുകൊണ്ട് ഖുറാന്‍ അപ്രോയോഗികം അന്ന് പറഞ്ഞാല്‍ പ്രശ്നം തീരുമോ
    ഏറ കുട്ടികളും തെറ്റായി ഉത്തരമെഴുതിയപ്പോള്‍ , ചോദ്യം തെറ്റാണെന്ന് പറഞ്ഞാണോ രക്ഷേപ്പെടെണ്ടാത്
    പ്രായോഗിക മാക്കാനുള്ള ഒരു ശ്രമമായിരുന്നു ടീച്ചറുടെ ഉണര്തല്‍
    അതിനെ പ്രോത്സാഹിപ്പിക്കാതെ മറ്റെന്തോ സ്ഥാപിക്കനെങ്കില്‍ വിട്ടേക്ക്

    **സ്വന്തം ജീവിതം കൊണ്ടല്ലേ ആ ഗ്രന്ഥത്തെ പരിഭാഷപ്പെടുത്തേണ്ടത്? **

    അതെ , എല്ലാവരും , താങ്കളടക്കം , പ്രകാശം പരക്കുമ്പോള്‍ ഇരുള്‍ പിന്വാങ്ങുമെന്നു പ്രതീക്ഷിക്കാം

    ReplyDelete
  16. പ്രിയപ്പെട്ട പ്രകാശ്‌,
    താങ്കളുടെ ചോദ്യം പ്രസക്തം തന്നെ എന്ന് സമ്മതിക്കാം...
    (ഉത്തരങ്ങള്‍ പലതും ഉണ്ടാകാം...) എങ്കിലും ,
    പ്രതീക്ഷകളോടെ ത്യാഗ പരിശ്രമം ചെയ്യുന്ന കുറച്ചു പേരുടെയെങ്കിലും
    കൂട്ടായ്മകള്‍ നമ്മുടെ പരിസരങ്ങളില്‍ ഉണര്‍ന്നു വരുന്നുണ്ടെന്നു താങ്കള്‍ മനസ്സില്ലക്കുക ....
    കഴിഞ്ഞു പോയ നാളുകള്‍ പോലെ ഒരു നല്ല നാളെയും കടന്നു വരിക തന്നെ ചെയ്യും...
    ഒരു പക്ഷെ നമ്മള്‍ അതിനു സാക്ഷികളാകാന്‍ ഉണ്ടായെന്നു വരില്ല... എങ്കിലും നമ്മള്‍ പരിശ്രമിക്കുക...
    നമുക്കൊരു കുറ്റബോധം ഇല്ലാതെ കടന്നു പോകാമല്ലോ...
    താങ്കള്‍ക്കു നന്മകള്‍ മാത്രം നേരുന്നു...
    MUHAMMED

    ReplyDelete
  17. @സ്വം

    >>> അതിനെ പ്രോത്സാഹിപ്പിക്കാതെ മറ്റെന്തോ സ്ഥാപിക്കനെങ്കില്‍ വിട്ടേക്ക് <<<

    ചോദ്യങ്ങളോടുള്ള അസഹിഷ്ണുത, ആത്മ പരിശോധനയുടെ വഴിയിലെ വിഘാതങ്ങളിലൊന്നാണ്; വ്യക്തിക്കും, സമൂഹത്തിനും.

    "ഖുർ ആനെ ക്കുറിച്ച് അവകാശവാദമുന്നയിക്കുന്നവർ, സ്വന്തം ജീവിതം കൊണ്ടല്ലേ ആ ഗ്രന്ഥത്തെ പരിഭാഷപ്പെടുത്തേണ്ടത്?" എന്ന എന്റെ വാചകത്തെ സ്വം ഭാഗികമായി അടർത്തിയെടുത്തത് അഭംഗിയായി. അത് കൊണ്ടു തന്നെ തുടർന്നുള്ള വാക്കുകളിലെ അസാംഗത്യം പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ?

    @സർഗം/ മുഹമ്മദ്,

    ചോദ്യത്തിന്റെ പ്രസക്തി മനസ്സിലാക്കിയതിൽ സന്തോഷം

    ReplyDelete
  18. തീര്‍ച്ചയായും സ്വന്തം ജീവിതം കൊണ്ട് തന്നെ അതിന്നു പരിഭാഷ രചിക്കാന്‍ ആഗ്രഹിക്കുന്നു..............
    പ്രിയപ്പെട്ട പ്രകാശും തയ്യാറാകുക
    എല്ലാവരും തയ്യാറാകുക
    കുറഞ്ഞത് ഈ സത്യം അറിഞ്ഞവരെങ്കിലും തയ്യാറാകുക
    25:63--77 വരെയുള്ള സൂക്തങ്ങള്‍ മനസ്സിലാക്കുക
    --
    അതുപോലെ 23 :1 -10 വായിക്കുക 49 :11 -13

    വരെയും വായിക്കുക

    ReplyDelete
  19. പ്രകാശ്‌ മെയില്‍ ഐ ഡി തന്നാല്‍ ഉപകാരം
    എന്‍റെ ഐ ഡി sabeeedha@gmail.com
    മലയാളം വിശദമായി ടൈപ്പ് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ് അതിനാല്‍ നേരില്‍ സംസാരിക്കുകയോ മറ്റോ ചെയ്യാമല്ലോ?
    എന്തായാലും മോന്റെ അഭിപ്രായങ്ങള്‍ ടീച്ചര്‍ സ്വാഗതം ചെയ്യുന്നു
    ടീച്ചര്‍ 100 % qraan അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുകയും അതിന്നു വേണ്ടി അദ്ധ്വാനിക്കുകയും ചെയ്യുന്ന ഒരാളാണ് എന്നറിയിക്കട്ടെ?
    സ്വം ഉം ചര്‍ച്ചയില്‍ പങ്കെടുത്തതില്‍ സന്തോഷം

    ReplyDelete
  20. >>"ഖുർആനെ ക്കുറിച്ച് അവകാശവാദമുന്നയിക്കുന്നവർ, സ്വന്തം ജീവിതം കൊണ്ടല്ലേ ആ ഗ്രന്ഥത്തെ പരിഭാഷപ്പെടുത്തേണ്ടത്?<<

    വളരെ കൃത്യമാണ് പ്രകാശിന്റെ ചോദ്യങ്ങള്‍ ...
    അത് അപ്പാടെ അംഗീകരിക്കുന്നു.
    ഖുര്‍ആനെ സ്വന്തം ജീവിതം കൊണ്ട് പരിഭാഷപ്പെടുത്തിയവര്‍ ഒരുപാടുണ്ട്... നാം കണ്ടെത്തണമെന്ന് മാത്രം ...അവര്‍ പക്ഷെ അവകാശവാദമുന്നയിക്കില്ല . അവരുമായി അടുത്തിടപഴകാന്‍ അവസരം കിട്ടിയെങ്കില്‍ അനുഭവിച്ചറിയാന്‍ കഴിയും ..തീര്‍ച്ച!
    അവകാശവാദമുന്നയിക്കാന്‍ ഖുര്‍ആന്‍ യഥാര്‍തത്തില്‍ മുസ്ലിങ്ങളുടെ മാത്രം ഒരു ഗ്രന്ഥമല്ല എന്ന് ഇത്തരുണത്തില്‍ പറഞ്ഞു കൊള്ളട്ടെ !
    അതിന്‍റെ പ്രചാരണം മുസ്ലിംകളുടെ ബാധ്യതയായി അവര്‍ മനസ്സിലാക്കുന്നു. ആ ഉദ്ദേശത്തോടെ തന്നെയാണ് ടീച്ചറുടെ ഈ പോസ്റ്റും

    ReplyDelete
  21. thank u kaviyooran
    pls u r mail i d

    ReplyDelete
  22. @തണൽ

    >>> ടീച്ചര്‍ 100 % qraan അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുകയും അതിന്നു വേണ്ടി അദ്ധ്വാനിക്കുകയും ചെയ്യുന്ന ഒരാളാണ് എന്നറിയിക്കട്ടെ?<<<

    ഈ ആത്മവിശ്വാസത്തെ സമർപ്പണ സന്നദ്ധമായ സാമൂഹ്യബോധത്തിലേക്കും വ്യക്തിത്വവികാസത്തിലേക്കുമുള്ള ഇന്ധനമാക്കി മാറ്റുവാൻ ഖുർ ആനിന്റെ പ്രചാരകർ തയ്യാറാകുമ്പോഴേ ആത്മീയതയുടെ കെട്ടുകാഴ്ച്ചകൾ അരങ്ങു തകർക്കുന്ന കേരളീയാന്തരീക്ഷത്തിൽ സ്വാഭാവികമായും ഉയരുന്ന ചോദ്യങ്ങൾക്ക്, പുസ്തകങ്ങളുടെ സഹായമില്ലാതെ, സ്വയം ഉത്തരമായി മാറുന്ന 'ജൈവ പ്രക്രിയ'ക്ക് തുടക്കം കുറിക്കാൻ കഴിയൂ.
    എന്റെ മെയിൽ ഐഡി : searchintruth@gmail.com

    @കവിയൂരാൻ
    അഭിപ്രായങ്ങൾക്ക് നന്ദി

    >>>അവകാശവാദമുന്നയിക്കാന്‍ ഖുര്‍ആന്‍ യഥാർത്ഥത്തിൽ മുസ്ലിങ്ങളുടെ മാത്രം ഒരു ഗ്രന്ഥമല്ല <<<

    അപ്പോൾ താങ്കളുടെ ഈ വാക്കുകളോ?
    >>>അതിന്‍റെ പ്രചാരണം മുസ്ലിംകളുടെ ബാധ്യതയായി അവര്‍ മനസ്സിലാക്കുന്നു.<<<

    പ്രചാരണം ബാധ്യതയായി മനസ്സിലാക്കുന്നവർക്ക് പ്രയോഗം ബാധകമല്ലേ?

    ReplyDelete
  23. ഖുര്‍ആനിലെ അയാതുകളുടെ സബബുന്നുസൂല്‍ മാത്രം കിട്ടുന്ന ഏതെങ്കിലും പുസ്തകം ഉണ്ടോ മലയാളം ഫാഷയില്‍ ...??????

    gambheeramaya charcha thanne nadakkunnundallo ee blogil..

    ReplyDelete
  24. പ്രകാശ് ,
    "അവകാശവാദമുന്നയിക്കാന്‍ ഖുര്‍ആന്‍ യഥാർത്ഥത്തിൽ മുസ്ലിങ്ങളുടെ മാത്രം ഒരു ഗ്രന്ഥമല്ല" എന്ന് ഞാനല്ല പറഞ്ഞത് ..അതു ഖുര്‍ആന്‍ തന്നെയാണ് കാരണം അതിലെ മിക്ക അഭിസംബോധനകളും "അല്ലയോ മനുഷ്യരെ എന്നാണു " അതു കൊണ്ട് ആര്‍ക്കും അതിലെ സത്യാസത്യങ്ങള്‍ കണ്ടെത്താം.. സത്യം കണ്ടെത്തിയെങ്കില്‍ സ്വീകരിക്കാം ..തള്ളാം.
    ..പറഞ്ഞു വരുന്നത് മുസില്ങ്ങള്‍ അതിനെ ജീവിതം കൊണ്ട് പരിചയപ്പെടുത്തിയില്ലെങ്കില്‍ അതു മുസ്ലിംകളുടെ മാത്രം തെറ്റ്..അല്ലാതെ ഖുര്‍ആന്റെ അല്ല. ദൈവം മുസ്ലിംകളെയാണ് അതിന്‍റെ ബാധ്യത ഏല്പിച്ചത് എന്ന് മാത്രം .
    "പ്രചാരണം ബാധ്യതയായി മനസ്സിലാക്കുന്നവർക്ക് പ്രയോഗം ബാധകമല്ലേ"
    ബാധകം തന്നെയാണ് , എന്ന് മാത്രമല്ല ഇനി പ്രയോഗവല്ക്കരിക്കുന്നില്ലെങ്ങില്‍ നിങ്ങളെ നശിപ്പിച്ചു അതിനുയോഗ്യരായ മറ്റൊരു സമുദായത്തെ അവന്‍ ഉയര്‍ത്തി കൊണ്ടുവരും എന്നും താക്കീത് ചെയ്തിട്ടുണ്ട്.
    ദൈവം തമ്പുരാന്‍ നമ്മെയെല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ!

    ReplyDelete