8.പിശാചിനെ നമ്മുടെ മേല്‍ കളിക്കാന്‍ വിടരുത്. മനുഷ്യനെ വഴി പിഴപ്പിക്കാന്‍ പിശാചിന് ഒരുപാട് മാര്‍ഗങ്ങളുണ്ട്.അതിലൊന്ന്,നീ ഏതായാലും തെറ്റ് ചെയ്യുകയല്ലേ?അതിനാല്‍,ഇനി നീ എന്ത് നന്മ ചെയ്തിട്ടും കാര്യമില്ല.സമയമുണ്ടല്ലൊ പശ്ചാത്തപിക്കാന്‍ എന്ന് തോന്നിപ്പിക്കുകയും ആ ചിന്താഗതിയാണ് ശരി എന്ന് തോന്നിപ്പിക്കുകയും ചെയ്യും.ഒരടിമയെ ഉടമയില്‍ നിന്നകറ്റാന്‍ ഏറ്റവും നല്ല മാര്‍ഗമാണത്.ഇതിന് നാം അനുവദിച്ച് കൊടുക്കരുത്.നാം ചെയ്യുന്നത് തെറ്റാണെന്ന് തോന്നാന്‍ തുടങ്ങുമ്പോള്‍ തന്നെ നാം പിശാചിന്റെ വലയിലാണ് പെട്ടിരിക്കുന്നതെന്ന് എന്ന് മനസ്സിലാക്കുക.വിശുദ്ധ ഖുര്‍ആന്‍,നല്ല സുഹൃത്തുക്കള്‍,പ്രാര്‍ത്ഥന എന്നിവയുടെ സഹായത്തോടെ പിശാചിന്റെ വലയില്‍ നിന്ന് രക്ശപ്പെടുക.ഖുര്‍ആന്‍ പറയുന്നു.ان كيدالشيطان كان ضعيفا=തീര്‍ച്ചയായും കുതന്ത്രം..അത് ബലഹീനമാണ്. “എന്റെ നല്ല അടിമകളുടെ മേല്‍ നിനക്ക് യാതൊരു സ്വാധീനവും ഉണ്ടാകുകയില്ല"എന്ന് അല്ലാഹു പിശാചിനോട് അസന്നിഗ്ദമായി പറഞ്ഞതായി ഖുര്‍ആനില്‍ കാണാം.അതിനാല്‍,പിശാചിനെ വല്ലാതെ കളിക്കാന്‍ വിട്ട് കൊടുക്കരുത്.ഒട്ടും താമസം വരുത്താതെ,അല്ലാഹുവിലേക്ക് പശ്ചാത്താപിച്ച്മടങ്ങുക.തൗബക്ക് മുമ്പ് മരണമെത്തിക്കഴിഞ്ഞാല്‍ മരണം കാത്ത്നില്‍ക്കുകയില്ല. പിശാച് വീണ്ടും നമ്മെ ബുദ്ധിമുട്ടിക്കും.നീ വീണ്ടും തെറ്റുകള്‍ ചെയ്യുന്നു.അതിനാല്‍ തൗബ കൊണ്ടെന്ത് ഫലം?ഈ ദുര്‍ബോധനത്തിനും നാം ചെവി കൊടുക്കരുത്.വീണ്ടും വീണ്ടും തൗബ ചൊല്ലുക.തൗബയുടെഅളവ് കൂട്ടിക്കൊണ്ടു വരിക.തീര്‍ച്ചയായും കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാകും.അതിനാല്‍ തൗബ വര്‍ദിപ്പിക്കുക. 9.ധിക്കാരത്തെ വെറുക്കല്‍:നാം ഒരിക്കലും ദൈവധിക്കാരത്തെ നല്ല കാര്യമായി കാണുകയോ അതില്‍ അഭിമാനം കൊള്ളുകയോ ചെയ്യരുത്.എത്രയോ മനുഷ്യര്‍ തിന്മ ചെയ്യുന്നു.അല്ലാഹു അത് പരസ്യമാക്കുകയില്ല.അങ്ങിനെ അവന്‍ സ്വന്തം തന്നെ അത് പുറത്ത് പറയുന്നു.അങ്ങിനെ അവന്‍ ജനങ്ങളുടെ മുമ്പില്‍ വഷളാകുന്നു.ധിക്കാരത്തെ മോശമായ ഒരു കാര്യമായിത്തന്നെ കാണുകയും അതേപ്പറ്റി ഭയപ്പെട്ടുകൊണ്ടുമാണ് കഴിയേണ്ടത്.അല്ലാതെ,അതിനെ ഒരു പ്രൗഢമായ കാര്യമായി കണക്കാക്കിക്കൂടാ.ഓരോ നിമിഷവും താന്‍ അല്ലാഹുവിന്റെ കാഴ്ചവെട്ടത്തിലാണെന്നും താന്‍ എന്ത് ചെയ്താലും അവന്‍ കാണുമെന്നും ഉറപ്പിക്കണം.നാം ഒരു സ്ഥലത്ത് പ്രവേശിക്കുന്നു എന്ന് കരുതുക.അവിടെ നമ്മുടെ ചലനങ്ങള്‍ രേഖപ്പെടുത്തുന്ന കാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് നാം മനസ്സിലാക്കുന്നു.നാം എത്ര മാത്രം സൂക്ഷ്മത പുലര്‍ത്തും?!നമ്മുടെ ഏതെങ്കിലും മോശമായ ചലനങ്ങള്‍ ആളുകള്‍ കാണുമോ എന്ന് ഭയപ്പെടും.ഉദാഹരണത്തിന് വിവാഹസദസ്സുകളില്‍ ഭക്ഷണസ്ഥലത്ത് കാമറ വരുമ്പോള്‍ എല്ലാവരും വളരെ സൂക്ഷ്മത പുലര്‍ത്തും.എന്നാല്‍,നാം സദാസമയവും സര്‍വ്വലോകരക്ഷിതാവായ റബ്ബിന്റെ കാമറക്ക് മുന്നിലാണെന്നും ഉറപ്പിക്കുക.കണ്ണുകളുടെ കട്ടുനോട്ടവും ഹൃദയങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നതും അല്ലാഹു അറിയുന്നുണ്ട്.(غافر:19) 10.ദാനധര്‍മങ്ങളുടെ അത്ഭുതകരമായ സ്വാധീനം. ആവശ്യക്കാര്‍ക്ക് ദാനമായി നല്‍കിക്കൊണ്ടിരിക്കുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്.അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ചുകൊണ്ട് ഈപ്രവര്‍ത്തനത്തിന്റെ بركةകൊണ്ട് തനിക്ക് സന്മാര്‍ഗ്ഗം ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ആത്മാര്‍ത്ഥമായി ചെയ്യുന്ന ദാനധര്‍മങ്ങള്‍ തീര്‍ച്ചയായും നമ്മുടെ ജീവിതത്തെ സ്വാധീനിക്കും.എത്ര പേരുടെ രോഗങ്ങളാണ് ദാനധര്‍മ്മങ്ങള്‍ കൊണ്ട് മാറീട്ടുള്ളത്!എത്ര ധിക്കാരികളാണ് ഈ ഒരു സല്‍കര്‍മത്തിന്റെبركة കൊണ്ട്ശരിയായ പാതയിലേക്ക് തിരിച്ചു വന്നിട്ടുള്ളത്!അതിനാല്‍ നമ്മള്‍ ധിക്കാരികളായി ജീവിച്ചിട്ടുണ്ടെങ്കില്‍ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കുക.തെറ്റുകളെപ്പറ്റി ഓര്‍മ വരുമ്പോഴൊക്കെ സാധ്യമാകും വിധം ദാനം ചെയ്തുകൊണ്ടിരിക്കുക.ജീവിതം തന്നെ തീര്‍ത്തും മാറുന്നതായി നമുക്കനുഭവപ്പെടും.കാരണം,സ്വന്തം കയ്യിലുള്ളത് ആത്മാര്‍ത്ഥമായി ദാനം ചെയ്യുക എന്നത് അല്‍പ്പം വിഷമമുള്ള കാര്യമാണ്."ഗിരിശൃംഗം "എന്നാണ് ഖുര്‍ആന്‍ ആ അവസ്ഥയെ പരിചയപ്പെടുത്തുന്നത്.പിശാചിന്റെ ശല്യത്തില്‍ നിന്ന് രക്ഷിക്കാനും സല്‍ക്കര്‍മങ്ങളില്‍ താല്‍പര്യമുണ്ടകാനും പ്രാര്‍ത്ഥിച്ചുകൊണ്ടായിരിക്കണം ദാനം ചെയ്യേണ്ടത്.ദാനം മനസ്സിന് സന്തോഷവും ശക്തിയും ആത്മധൈര്യവും നല്‍കുന്നു.ദാനം ചെയ്യുന്നവര്‍ക്ക് ഖുര്‍ആന്‍ വമ്പിച്ചപ്രതിപലമാണ് വാഗ്ദാനം ചെയ്തിട്ടുള്ലത്. 11.നല്ലവരുമായുള്ളകൂട്ടുകെട്ട്. സച്ചരിതരും ഭക്തരുമായ ആളുകളുമായി കൂട്ടു കൂടാന്‍ സദാശ്രമിച്ചു കൊണ്ടിരിക്കുക.നല്ല കൂട്ടുകാരനെ നബി(സ) ഉപമിച്ചത് കസ്തൂരിക്കച്ചവടക്കാരനോടാണ്.നമ്മള്‍ അയാളില്‍ നിന്ന് കസ്തൂരി വാങ്ങിയില്ലെങ്കില്‍ തന്നെ അയാളുടെ സുഗന്ധമെങ്കിലും നമുക്കാസ്വദിക്കാമല്ലൊ.എന്നാല്‍,ചീത്ത കൂട്ടുകാരനെ ഉപമിച്ചത് ആലയിലെ പണിക്കാരനോടാണ്.നാം അവിടെ ചെന്നിരുന്നാല്‍ പുകയും തീപ്പൊരിയും ശരീരത്തില്‍ ഏല്‍ക്കും എന്നല്ലാതെ യാതൊരു ഗുണവുമില്ല. അതിനാല്‍ തിരുത്ത്പ്പെടേണ്ട സ്വഭാവങ്ങളുള്ലവര്‍ നല്ല കൂട്ടുകാരനെ അന്വേഷിക്കുക.അവരുമായി കൂടുതല്‍ അടുത്തിടപഴകുക.തന്റെപ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുക.തീര്‍ച്ചയായും ,അദ്ദേഹം നമുക്ക് നല്ല വഴി കാട്ടിത്തരും.അങ്ങിനെ മോശം കൂട്ടുകെട്ടുകളില്‍ നിന്ന് അല്പാല്പമായി രക്ഷപ്പെടുക.ദുഷ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു പ്രധാനമാര്‍ഗമാണിത്. ഇനിയും ഒരു പാട് മാര്‍ഗങ്ങള്‍ നമുക്ക് മുമ്പില്‍ തുറന്ന് കിടപ്പുണ്ട്.അല്ലാഹുവിന്റെ സൃഷ്ടികളെപ്പറ്റിയുള്ള ഗവേഷണചിന്ത അതില്‍ പ്രധാനമാണ്.വലകെട്ടി ഇരയെ കാത്തിരിക്കുന്ന എട്ടുകാലി എങ്ങിനെ സ്വന്തം വലയില്‍ ഒട്ടിപ്പിടിക്കുന്നില്ല?ചില ഇനം കണ്ണില്ലാത്ത ചിതലുകള്‍ സുന്ദരമായ കൂടുകള്‍ ഉണ്ടാക്കുന്നു?...എങ്ങിനെയാണ് ബീവര്‍ എന്ന കൊച്ചുമൃഗം ,മരം വെട്ടി,വെള്ളത്തിലേക്കിട്ട്,സ്വന്തം വലിച്ചു കൊണ്ടുപോയി വലിയഅണക്കെട്ടുകള്‍ ഉണ്ടാക്കുന്നു??സര്‍വ്വശക്തനായ നാഥാ!നീ എത്ര മഹാന്‍ എന്ന് ഞങ്ങള്‍ നിറകണ്ണുകളോടെ ഉരുവിടുകയാണ്.യാ അല്ലാഹ്....നീഎത്ര മഹാന്‍!നിന്റെ മഹത്വം അളക്കാന്‍ ഞങ്ങള്‍ അശക്തരാണ്.. മരണത്തേയും പരലോകത്തേയും പറ്റിയുള്ള ചിന്ത നമ്മിലുണ്ടാകണം.ഈ ജീവിതത്തിന്റെ നശ്വരതയെപ്പറ്റി നാം ഇടക്കിടെ ഓര്‍ക്കണം.ചെയ്തുകൂട്ടുന്ന പാപങ്ങള്‍ക്ക് എന്നെങ്കിലും നാഥന്റെ സമക്ഷം ന്യായീകരണം ബോധിപ്പിക്കേണ്ടിവരും എന്ന് മറക്കാതിരിക്കുക.എങ്കില്‍ നമ്മുടെ വഴി നല്ല വഴിയായിരിക്കും. അപ്രകാരം, കുറ്റം ചെയ്യാതെ നാം നമ്മെത്തന്നെ പിടിച്ചു നിര്‍ത്തുക എന്നതും പ്രധാനമാണ്.അതിനെ നമുക്ക് صبر(ക്ഷമ)എന്ന് വിളിക്കാം.ഭക്ഷണത്തിന്ന് വിശക്കും പോലെ ചില മനുഷ്യര്‍ക്ക് ലഹരിയോടും മറ്റും ആസക്തി ഉണ്ടാകും.അവിടെ ക്ഷമിച്ച് നില്‍ക്കാന്‍ കഴിഞ്ഞാല്‍ രക്ഷപ്പെട്ടു.ആ തിന്മയോട് അടുക്കുക പോലും ചെയ്യാതെ അവന്ന് ക്ഷമയവലംബിക്കാം.കാരണം ,എല്ലാ തിന്മകളുംഅല്ലാഹവിന്നുള്ള ധിക്കാരമാണ്.അത് അപകടമാണെന്ന് ബോധ്യപ്പെടുന്ന ഒരു വിശ്വാസിക്ക് പിന്നീടാ പ്രവര്‍ത്തനം കയ്പ്പുറ്റതായി മാറുന്നു. തിന്മ ചെയ്താലുണ്ടാകുന്ന പരിണിതിയെപ്പറ്റി ചിന്തിക്കല്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു പോംവഴിയാണ്.താന്‍ചെയ്യുന്ന ദുഷ് പ്രവര്‍ത്തനങ്ങളുടെ പരിണിതിയെപ്പറ്റി ചിന്തിക്കാന്‍ മനോരോഗികളോട് മനഃശ്ശാസ്ത്രവിദഗ്ദര്‍ ഉപദേശിക്കാറുണ്ട്.ആ ചിന്തയിലൂടെ തെറ്റിലേക്കുള്ള പ്രയാണത്തെ പിടിച്ചു നിര്‍ത്താന്‍ കഴിയും.ഖുര്‍ാന്‍ പറയുന്നു.ആരെങ്കിലും തിന്മയുമായി വന്നാല്‍ അവന്‍ നരകത്തില്‍ മുഖം കുത്തപ്പെടും.നിങ്ങള്‍ പ്രവര്‍ത്തിച്ചതിനല്ലാതെ പ്രതിഫലം നല്‍കപ്പെടുമോ?(അന്നംല്‍:90) അപ്രകാരം തന്നെ താനീ തിന്മ ഉപേക്ഷിച്ചാലുള്ള ഗുണങ്ങളെപ്പറ്റിയും ചിന്തിക്കണം.സൂറഃഅര്‍ റഅദിലെ ഏതാനും സൂക്തങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.അവര്‍ അല്ലാഹുവിന്റെ കരാറുകള്‍ പൂര്‍ത്തിയാക്കുന്നവരാണ്.ഒരിക്കലും കരാര്‍ ലംഘിക്കുകയില്ല.അല്ലാഹു ചേര്‍ക്കാന്‍ പറഞ്ഞ ബന്ധങ്ങളെ അവര്‍ ചേര്‍ക്കുന്നവരാണ്.അവര്‍ തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരും ചീത്ത വിചാരണയെ പേടിക്കുന്നവരുമാണ്.എന്നാല്‍ തങ്ങളുടെ രക്ഷിതവിന്റെ തൃപ്തി ഉദ്ദേശിച്ചു കൊണ്ട് ക്ഷമിച്ചവരും നമസ്കാര നിലനിര്‍ത്തുന്നവരും നാം നല്‍കിയതില്‍ നിന്ന് രഹസ്യമായും പരസ്യമായും ദാനം ചെയ്യുന്നവരും തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കുകയും ചെയ്യുന്നവരുന്നുണ്ടല്ലൊ.അവര്‍ക്കാണ് അന്തിമ വിജയം!നിത്യാരാമങ്ങളില്‍ അവര്‍ പ്രവേശിക്കും .അവരുടെ നല്ലവരായ മാതാപിതാക്കള്‍, ഇണകള്‍,സന്താനപരമ്പരകള്‍ എന്നിവരും . മാലാഖമാര്‍ എല്ലാവാതിലുകളിലൂടെയും(ആശംസിച്ചു കൊണ്ട്)അവരുടെയചുത്ത് പ്രവേശിച്ചുകൊണ്ടിരിക്കും.നിങ്ങള്‍ ക്ഷമിച്ചതിനാല്‍ നിങ്ങള്‍ക്കിന്ന് സമാധാനം.എത്ര നല്ല വാസസ്ഥലം!! ഇതിനൊക്കെ പുറമെ നാം പ്രാര്‍ഥിച്ചുകൊണ്ടിരിക്കണം..കാരണം പ്രാര്‍തന ഇബാദത്താണെന്നാണ് നബി വചനം.ഏത് കുരുക്കും അഴിക്കാന്‍ പറ്റിയ മാര്‍ഗം പ്രാര്‍ഥനയാണ്.അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കാനാണ് ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നത്.
Thursday, August 18, 2011
Tuesday, August 16, 2011
വിശ്വാസിക്കുള്ള പാഠങ്ങള്‍...സൂറത്തു യൂസുഫില്‍..,......
ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍...സൂറത്തു യൂസുഫില്‍ സത്യവിശ്വസികള്‍ക്ക് ഒരുപാട് പാഠങ്ങളുണ്ട്.
1.യൂസുഫ്(അ)കുടുംബബന്ധങ്ങള്‍ക്ക് വലിയ സ്ഥാനം കൊടുക്കുന്നു.من بعدان نزغ الشيطان بيني وبين اخوتي എന്നപ്രയോഗം,പിശാച് എന്നേയും സഹോദരങ്ങളെയും അകറ്റിയതിന്ന് ശേഷം..അതിലൊന്നും അദ്ദേഹം യാതൊരു പരിഭവവും പറയുന്നില്ല.....അവരെ ഒരിക്കല്‍ പോലും കുറ്റപ്പെടുത്തുന്നില്ല
(ഒരു പെയിന്റിംഗ്.യൂസുഫ് സഹോദരന്മാര്‍ കുപ്പായവുമായി)
2.മന്ത്രിപത്നിയായിരുന്നു അദ്ദേഹത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കുകയും ജയിലില്‍പറഞ്ഞയക്കു
കയും അപരാധിയാക്കുകയും ചെയ്തത്.എന്നിട്ടും അദ്ദേഹത്തിന്റെ മാന്യമായ വ്യക്തിത്വം അവരെ വളരെ മാന്യമായ ഭാഷയിലാണ്പരാമര്‍ശിക്കുന്നത്.
(യൂസുഫിന്റെ കുപ്പായം വലിക്കുന്ന പ്രഭു പത്നി,പെയിന്റിംഗ്)
3.അതു പോലെ സ്വപ്നം കണ്ടവിവരം പറഞ്ഞ ജയില്‍ സുഹൃത്തുക്കളോട് വളരെ മാന്യനായാണ് സംസാരിക്കുന്നത്.ഞാന്‍ അല്ലാഹുവില്‍ വിശ്വസിക്കാത്ത കൂട്ടരുടെ മാര്‍ഗ്ഗം വെടിഞ്ഞ് ഇബ്റാഹീമിന്റെയും ഇസ്മായീലിന്റെയും മാര്‍ഗ്ഗമാണ് സ്വീകരിക്കുന്നതെന്നും أأرباب متفرقون خير ام الله الواحد القهار=വ്യത്യസ്ഥങ്ങളായ റബ്ബുകളാണോ നല്ലത്?അതല്ല,ഏകനും അടക്കി ഭരിക്കുന്നവനുമായ
അല്ലാഹവോ?
(ജയില്‍വാസികള്‍ യൂസുഫ്(അ)യുടെ ചോദ്യത്തെപ്പറ്റി ആലോചിക്കുന്നു..പെയിന്റിംഗ്)
എന്ന് ചോദിക്കുകയുംസ്വപ്നത്തിന്റവ്യഖ്യാനം അടുത്ത ഭക്ഷണം വരും മുമ്പ് പറയാം എന്ന് വളരെ മാന്യമായി പറയുകയുമാണ്.നാമൊന്നോര്‍ത്ത് നോക്കുക.നമ്മളായിരുന്നെങ്കില്‍ ഈ എല്ലാ ആളുകളോടും എങ്ങിനെയായിരിക്കും പെരുമാറുക?യഥാര്‍ത്ഥപ്രബോധകനെയാണ് നാം യൂസുഫി(അ)ല്‍ കാണുന്നത്.തന്നെ ബുദ്ധിമുട്ടിച്ച്,അഭിമാനക്ഷതം നടത്തി,ജയിലിലേക്കയച്ച ആ സ്ത്രീയെ അല്‍പ്പം പോലും അദ്ദേഹം മോശമായി സംസാരിച്ചില്ല.മറിച്ച്,ജയില്‍ മോചനമെന്ന അദ്ദേഹത്തിന്റെ സ്വപ്നം നിരുപാധികം നടപ്പാകാന്‍ പോകുമ്പോള്‍ പോലും നീതി നടപ്പാകേണ്ടതുണ്ട് എന്ന നിലയില്‍ അദ്ദേഹം സംസാരം വഴി തിരിച്ചു വിടുകയാണ്.അപ്രകാരം തന്നെ ,ജയില്‍ മോചിതനായ സുഹൃത്ത് തന്നെപ്പറ്റി രാജാവിനോട് പറഞ്ഞില്ല എന്ന കാര്യവും ഒരി
.ക്കല്‍ പോലും എടുത്ത് പറയുന്നില്ല.അപ്രകാരം സഹോദരനെ തന്റെ കൂടെ പിടിച്ച് നിര്‍ത്താന്‍ നല്ലൊരു സൂത്രം പണിയുന്നു.പകരം ആളെ നിര്‍ത്താം ,വാപ്പ വയസ്സായിരിക്കയാണ് എന്നൊക്കെ അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്--അവസാനം,എല്ലാ സത്യങ്ങളും വ്യക്തമായപ്പോള്‍..لا تثريب عليكم اليوم എന്ന മഹാ വാചകങ്ങളാണ് ഉരുവിടുന്നത്.പ്രയാസമേറിയ ക്ഷാമകാലത്ത് ഭരണമേറ്റെടുത്ത് മാതൃകായോഗ്യമായ ഭക്ഷ്യ വിതരണശൃംഖല ഏര്‍പ്പെടുത്തുന്ന യൂസുഫിലും നമുക്കൊരുപാട് പാഠമുണ്ട്.
എല്ലാം കഴിഞ്ഞ് അതിവിനയാന്വിതനാ
യിക്കൊണ്ട് റബ്ബിങ്കലേക്ക് കൈകളും മനസ്സും ഉയര്‍ത്തുകയാണ്.
യൂസുഫിന്റെ ഹൃദയം തകര്‍ന്നുള്ള പ്രാര്‍ത്ഥന നോക്കുക...നാഥാ!!എന്നെ ഈ പെണ്ണുങ്ങള്‍ ക്ഷണിക്കുന്നതിനേക്കാള്‍ നല്ലത് ജയിലാണ് തമ്പുരാനേ..പടച്ചവനേ...ഇവരുടെ തന്ത്രങ്ങള്‍ എന്നില്‍ നിന്ന് നീ മാറ്റിയില്ലങ്കില്‍ ഞാന്‍ പെട്ടുപോകും നാഥാ! ഞാന്‍ അംഗീകരിച്ച എന്റെ ആശയാദര്‍ശങ്ങള്‍ മണ്ണടിയും തമ്പുരാനേ,അതിനാല്‍നീ എന്നെ രക്ഷിക്കണേ.,.ഹോ.!എന്തൊരവസ്ഥയിലാണ് യുസുഫിപ്പോള്‍!?രണ്ടിലൊന്ന് സ്വീകരിക്കാം....സുഖമായി ഉണ്ട്,സുഖിച്ച് ആരുമറിയാതെ കൊട്ടാരത്തില്‍ കഴിയാം.പ്രായമാണെങ്കില്‍ തൊട്ടാല്‍ പൊട്ടുന്നത്.
യജമാനസ്ത്രീയുടെ തിന്മയില്‍ സ ഹകരിച്ചില്ലെങ്കില്‍ ജയില്‍വാസം ..സഹകരിച്ചാല്‍ സര്‍വ്വ തന്ത്രസ്വാതന്ത്ര‍്യം..മറുഭാഗത്ത് ജയിലിന്റെ ഇരുണ്ട ഇടനാഴികള്‍...
തമ്പുരാനേ...ഈപ്രവാചകന്മാര്‍ക്ക് ലഭിക്കുന്ന ഓരോ പരീക്ഷണങ്ങള്‍! എത്ര കഠിനതരമാണ്..നമ്മള്‍ ഏത് തിരഞ്ഞെടുക്കും?തിന്മയില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്മില്‍ എത്ര പേര്‍ സ്വയം തീര്‍ത്ത ജയിലുകളിലേക്ക് ചുരുങ്ങിക്കൂടും?പക്ഷെ,പ്രബോധകന്ന് ജയിലറയും വിശാലമായ ലോകമാണ്.അവന്റെ കയ്യില്‍ ഖുര്‍ആന്‍ ഉണ്ടെങ്കില്‍..ഹിക്മത്തുണ്ടെങ്കില്‍..സത്യമുണ്ടെങ്കില്‍..
മഹാനായ സയ്യിദ് ഖുതുബ് ജയിലിലിരുന്നാണ്في ظلال القرأن ന്റെ 14 جزء കള്‍ എഴുതി ത്തീര്‍ത്തത് എന്ന് നാം കാണുന്നു.നബി(സ)ക്ക്സൂറത്ത് യൂസുഫ് ഇറങ്ങുന്നത് ശിഅബു അബീത്വാലിബില്‍ സ്വന്തം സഹോദരങ്ങളാല്‍ നിസ്സഹകരിക്കപ്പെട്ട കാലത്താണ്.അല്ലാഹുവിന്റെ ഹിക്മത്ത് നോക്കുക..മുത്ത് നബി(സ)പറഞ്ഞു.മക്കം ഫതഹില്‍..اذهبوا أنتم الطلقاء=നിങ്ങള്‍ പൊയ്ക്കൊള്ളു..നിങ്ങള്‍ സ്വതന്ത്രരാണ്. നോക്കൂ..ഈ പ്രവാചകനെയാണ് യുദ്ധക്കൊതിയനായി ചിലരെങ്കിലും ചിത്രീകരിക്കുന്നത്.
യൂസുഫിന്റെ ഈ പ്രാര്‍ത്ഥന സ്വയം മനുഷ്യവ്യക്തിത്വത്തെ തിരിച്ചറിഞ്ഞവന്റെ പ്രാര്‍ത്ഥനയാണ്.അതിന്റെ ചാപല്യത്തെ തിരിച്ചറിഞ്ഞവന്റെ പ്രാര്‍ത്ഥനയാണ്.സ്വയം ദൈവം ചമയുന്നവനല്ല പ്രവാചകന്‍.പച്ച മാംസവും മജ്ജയും ഉള്ള,വികാരവിചാരങ്ങളുള്ള പച്ച മനുഷ്യന്‍.പക്ഷെ,അദ്ദേഹത്തെ അല്ലാഹു ജയിലിലേക്കയച്ചു കൊണ്ട് അദ്ദേഹത്തിന്റെ നിഷ്ക്കളങ്കതയെ സുരക്ഷിതമാക്കുകയാണ്.റബ്ബില്‍ ഭരമേല്‍പ്പിക്കുന്നവന്ന് അവനില്‍ നിന്ന് കിട്ടുന്ന സമ്മാനമാണീ ഭാഗ്യം
യൂസുഫിനെ വളക്കാന്‍ കഴിയില്ലെന്നുറപ്പായപ്പോള്‍അവര്‍ നിരാശരായി..അങ്ങിനെ
യാണ് അല്ലാഹു അദ്ദേഹത്തിന്ന് ഉത്തരം നല്‍കിയത്.അപ്രകാരം തന്നെ ,യൂസുഫിന്റെ മനസ്സിന്ന് കൂടുതല്‍ ഉറപ്പ്കൊടുത്തുകൊണ്ടും അല്ലാഹു ഉത്തരം നല്‍കി.انه هوالسميع العليم=സ്ത്രീകളുടെ കുതന്ത്രങ്ങളെ പ്പറ്റി കൂടുതല്‍ അറിയുന്നവനും നിഷ്കളങ്കനായ യൂസുഫിന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നവനും....പ്രാര്‍ത്ഥനയുടേയും കുതന്ത്രത്തിന്റേയും വരികള്‍ക്കപ്പുറം അറിയുന്നവന്‍...ഹോ..എത്ര സുന്ദരമായ ഖുര്‍ആന്‍...
അങ്ങിനെ യൂസുഫ്(അ)രണ്ടാം ഘട്ടപരീക്ഷണത്തിലും വിജയിക്കുന്നു...വാസ്തവത്തില്‍,മേലേക്കിടയിലുള്ളവരുടെ തനിസ്വഭാവം പടച്ചവന്‍ ഇവിടെ തുറന്ന് കാട്ടുന്നു.പറ്റാത്തവരെ ജയിലിലിടുക.കള്ളക്കേസില്‍ കുടുക്കുക.എന്നും എല്ലാ ജാഹിലിയ്യത്ത് ശക്തികളും ചെയ്യുന്ന പരിപാടി...
പക്ഷെ,ഓരോസ്ഥലത്തും സ്വാന്തനമായി റബ്ബുണ്ട് .അവന്‍ കൊടുത്ത തികഞ്ഞ,മികവുറ്റ യുക്തി ബോധം ഉണ്ട്..കണിശമായ ആത്മാര്‍ത്ഥതയുണ്ട്.റബ്ബിങ്കല്‍ നിന്നുള്ള സമ്മാനമായ لدني(പ്രത്യേകമായ
അറിവുണ്ട്)ഉണ്ട്.ഇതൊക്കെ നമുക്കും ലഭിച്ചാല്‍ നമ്മള്‍ക്കും മനുഷ്യകുലത്തിന്ന് ഉപകാരമേകുന്ന ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും.പക്ഷെ,പലപ്പോഴും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ തന്നെ വീഴ്ചകള്‍ കൊണ്ട്തട്ടിത്തകര്‍ന്ന് പോകുകയാണ്.
തീര്‍ച്ചയായും പ്രബോധകന്ന് യൂസുഫ് (അ)യുടെ ജീവിതത്തിലും സ്വഭാവത്തിലും ഒരു പാട് മാതൃകകള്‍ ഉണ്ട് .അതേ!ഖുര്‍ആന്‍ യൂസുഫ് ചരിത്രത്തെ "ഏറ്റവും നല്ല കഥ"എന്നാണ് വിശേഷിപ്പിക്കുന്നത്

Monday, August 15, 2011
Saturday, August 13, 2011
അംറ്ഖാലിദിന്റെ പ്രബോധന ജീവിതം
بلدي وان جارت علي عزيزة
وأهلي ان ضنواعلي كريم
"എന്റെ നാട് എന്നെ ആക്രമിച്ചാലും എനിക്കാ നാട് പ്രിയപ്പെട്ടതാണ്. അതുപോലെ എന്റെ കുടുംബം എന്നോട് പിശുക്ക് കാട്ടിയാലും അവരെന്നെ സംബന്ധിച്ച് ഉദാരവാന്മാരാണ്."
ഈ കവിതയുടെ മറപറ്റിയാണ് അംറ്ഖാലിദ് നീണ്ട വര്‍ഷങ്ങള്‍ ജീവിച്ചത്. പ്രയാസമേറിയ ദിനങ്ങളിലാണദ്ദേഹം ജീവിച്ചിരുന്നത്. അതിന്റെ കയ്പുനീര് കുടിച്ചത്, അതറിഞ്ഞത് അദ്ദേഹവും കുടുംബവും വളരെ അടുത്ത ചില സുഹൃത്തുക്കളും മാത്രം.وأهلي ان ضنواعلي كريم
"എന്റെ നാട് എന്നെ ആക്രമിച്ചാലും എനിക്കാ നാട് പ്രിയപ്പെട്ടതാണ്. അതുപോലെ എന്റെ കുടുംബം എന്നോട് പിശുക്ക് കാട്ടിയാലും അവരെന്നെ സംബന്ധിച്ച് ഉദാരവാന്മാരാണ്."
എന്തിനായിരുന്നു അദ്ദേഹം ഇവ്വിധം ഏല്‍ക്കേണ്ടിവന്നത്? ഒന്നിനുമല്ല, "എന്റെ റബ്ബ് അല്ലാഹു ആണെ"ന്ന് പറഞ്ഞുപോയി. സ്ഥാനമാനങ്ങളോ അധികാരമോ പ്രസിദ്ധിയോ അദ്ദേഹം കൊതിച്ചില്ല.
രാഷ്ട്രം അതിന്റെ കൈവശമുള്ള ടെക്‌നോളജി, ജനാധിപത്യം, എന്തിനധികം ദീന്‍ പോലും ഉപയോഗപ്പെടുത്തിയാണ് അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചത്. അദ്ദേഹം അല്ലാഹുവിലേക്ക് ആത്മാര്‍ഥമായി ക്ഷണിച്ചതിനാലായിരുന്നു. അദ്ദേഹം സ്വദേശത്തുനിന്ന് നിയമത്തെ അനുസരിച്ചുകൊണ്ട് പുറത്തുപോയി. എന്നാല്‍, അതിന്റെ എല്ലാ സന്നാഹങ്ങളോടുംകൂടി ഔദ്യോഗിക ഉപകരണങ്ങള്‍ മുഴുവന്‍ അദ്ദേഹത്തെ ഈജിപ്തിന് പുറത്തും വിഷമിപ്പിച്ചു. പക്ഷേ, റബ്ബിന് തന്റെ സ്വാലിഹീങ്ങളായ അടിമകളെ സഹായിക്കാനായി. ആകാശഭൂമികളില്‍ അവന് പ്രത്യേക സൈന്യങ്ങളുണ്ട്.
യുവപ്രബോധകനായ അംറ്ഖാലിദ് നേരിടേണ്ടിവന്ന എല്ലാ പ്രയാസങ്ങളെയും വളരെ സൂക്ഷ്മമായി ഈ ഗ്രന്ഥം വിലയിരുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു അടുത്ത സുഹൃത്ത് പറയുന്നു: ഞാന്‍ ഈ സംഭവങ്ങളില്‍ അവരുടെ അടുത്തുണ്ടായിരുന്നു എന്നത് വിധിയായിരുന്നു. അങ്ങനെയാണ് ഞാനദ്ദേഹത്തിന്റെ പിതാവിനോട് ദൈനംദിന സംഭവങ്ങള്‍ രേഖപ്പെടുത്താനാവശ്യപ്പെട്ടത്. എന്നെങ്കിലും റബ്ബിന്റെ വിധി വന്നാല്‍ ഇത് പ്രസിദ്ധീകരിക്കാം എന്ന് പറഞ്ഞാണ് അന്നെഴുതാന്‍ തുടങ്ങിയത്. മകന്റെ വിഷമത്തില്‍ എല്ലാ വേദനകളും അനുഭവിക്കുകയും ഏകമകന്റെ വേര്‍പാടില്‍ മനംനൊന്ത മാതാവിന്റെ എല്ലാ വേദനകളും ഏറ്റുവാങ്ങുകയും ചെയ്ത പിതാവാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്-ഡോ. ഹില്‍മി ഖാലിദ്.
അദ്ദേഹം ഇപ്പോഴും ഭിഷഗ്വരനായി സേവനം നടത്തുന്നുണ്ട്. തന്റെ മകന്റെ ദൗത്യം മനസ്സിലാക്കുകയും ആത്മീയമായും ഭൗതികമായും എല്ലാ പിന്തുണയും നല്‍കുകയും ചെയ്ത ഏറ്റവും ഉന്നതനായ പിതാവാണദ്ദേഹം. തന്റെ മകന്റെ പ്രബോധനപാതയിലുണ്ടായിരുന്ന, ഉണ്ടായിക്കൊണ്ടിരിക്കുന്ന മുള്ളുകളെ മാറ്റാന്‍ അദ്ദേഹം ഏറ്റവും നന്നായി പരിശ്രമിച്ചു.
അല്ലാഹുവിനോട് ആത്മാര്‍ഥമായി അടുത്ത, അപ്പോള്‍ അല്ലാഹുവും കാത്തുരക്ഷിച്ച ഒരു നിഷ്‌കളങ്കനായ മനുഷ്യന്റെ സംഭവകഥയാണീ താളുകള്‍. ഇഹലോകത്തെ അവഗണിച്ചപ്പോള്‍ ഇഹലോകം ആ മനുഷ്യന്റെ മുമ്പില്‍ കുമ്പിട്ടുനിന്നു. മര്‍ദ്ദിതനും മര്‍ദ്ദകനും ഒരുപാട് പാഠങ്ങള്‍ ഉള്ളതാണ് ഈ താളുകള്‍. നമുക്കിതിലെ ഓരോ താളും വരികളും വായിക്കുമ്പോള്‍, നമ്മുടെ സൈനികശക്തിയോട് കൂടുതല്‍ ബഹുമാനം തോന്നുകയാണ്. കാരണം, അവരുടെ കൂടെ തീവ്രശ്രമം കൊണ്ടാണല്ലോ വിപ്ലവം വിജയിച്ചത്. വിപ്ലവം വിജയിച്ചിരുന്നില്ലെങ്കില്‍, ഇന്നും ഈ പേജുകള്‍ ആ പിതാവിന്റെ ഷെല്‍ഫില്‍ ബന്ധിതമായി കിടക്കുമായിരുന്നു.
{സൂറത്തു യൂസുഫ്:21}والله غالب على أمره ولكن أكثر الناس لا يعلمون
****************
വാല്‍ക്കഷണം: ഇത് വായിക്കുന്ന ഏതെങ്കിലും നാട്ടുകാര്‍ക്ക് ഈ പുസ്തകം ലഭിക്കുമെങ്കില്‍ ദയവുചെയ്ത് എന്നെ അറിയിക്കുക. ഒരു യുഗപുരുഷന്റെ സംഭവബഹുലമായ ചരിത്രമാണത്. കാരണം, അദ്ദേഹവും കുടുംബവും കൂട്ടുകാരും ഈ വിഷയത്തില്‍ അതിശയകരമായ രീതിയില്‍ ക്ഷമ കൈക്കൊണ്ടിട്ടുണ്ട് എന്ന് തീര്‍ച്ചയാണ്. ആ ക്ഷമയുടെ പ്രതിഫലമാകാം ഹുസ്‌നി മുബാറക്കിന്റെ പതനം. മര്‍ദ്ദിതന്റെ പ്രാര്‍ഥനയ്ക്കും അല്ലാഹുവിനും ഇടയില്‍ മറയില്ല എന്ന തിരുവചനം പ്രസിദ്ധമാണല്ലോ. അംറ്ഖാലിദിന്റെ പ്രബോധനത്തിന്റെ അനുരണനങ്ങള്‍ മുബാറക്കിന്റെ കൊട്ടാരത്തിലും എത്തിയിരുന്നു. മുബാറക്കിന്റെ സഹോദരഭാര്യ ഇദ്ദേഹത്തിന്റെ സ്വാധീനത്താല്‍ ഹിജാബ് സ്വീകരിച്ചതായി ചില മിസ്‌രി സഹോദരിമാര്‍ മക്കത്തുവെച്ച് എന്നോട്സംസാരമധ്യേ പറയുകയുണ്ടായി. ഇത്രയും വേദന സഹിച്ചിട്ടും അദ്ദേഹം ഒരിക്കല്‍ പോലും കലുഷമായ മുഖവുമായി എവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഒരെഴുത്തുകളിലും അതിന്റെ ഒരു ലാഞ്ചന പോലും നമുക്ക് കണ്ടെത്താനാവില്ല. എന്നെങ്കിലും തങ്ങളുടെ നിരപരാധിത്വം പുറത്തു വരും എന്നത് നിരപരാധികളായി ജയിലില്‍ കഴിയുന്നവരെ സമാധാനിപ്പിക്കുന്ന കാര്യമാണ്. പൊട്ടക്കിണറ്റില്‍ നിന്നാണല്ലോ യൂസുഫ് (അ)യുടെ രാജത്വത്തിലേക്കുള്ള പാതയുടെ ആരംഭം. അല്ലാഹു എല്ലാത്തിനും കഴിവുറ്റവന്‍തന്നെ.
വസ്സലാം....
[അംറ്ഖാലിദിനെപ്പറ്റി അദ്ദേഹത്തിന്റെ പിതാവ് ഡോ.മുഹമ്മദ് ഹില്‍മി ഖാലിദ് എഴുതിയ أنا وعمرو خالد و الأيام الصعبة എന്ന പുസ്തകത്തിന്റെ പരിചയം www.amrkhaled.net വന്നത്. 200ല്‍അധികം പേജുകളുള്ള പുസ്തകം അദ്ദേഹത്തിന്റെ പ്രബോധനജീവിതത്തിലെ ആരും അറിയാത്ത മേഖലകളിലേക്ക് വെളിച്ചം വീശും.insha allah..]
Tuesday, August 9, 2011
നമ്മെ ഭരിക്കേണ്ടത് സല്‍സ്വഭാവം -അംറ്ഖാലിദ്
അംറ്ഖാലിദ് ഇപ്പോള്‍ സ്ഥിരമായി ഈജിപ്തില്‍ തന്നെയുണ്ട്. അദ്ദേഹം നാട്ടില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്ന സാഹചര്യങ്ങള്‍ മാറിക്കഴിഞ്ഞു. ഈജിപ്തിന്റെ വിശപ്പിനേക്കാളും മറ്റ് സാമ്പത്തിക പ്രതിസന്ധികളേക്കാളും അദ്ദേഹത്തെ വിഷമിപ്പിക്കുന്നത് സദാചാരത്തകര്‍ച്ചയാണ് എന്ന് അദ്ദേഹം മുഖാമുഖത്തില്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റിലൂടെയും മറ്റും പ്രചരിച്ചുകൊണ്ടിരിക്കുന്ന മ്ലേച്ഛതയും നിര്‍ലജ്ജതയും ആണ് അദ്ദേഹത്തെ വിഷമിപ്പിക്കുന്നത്. അദ്ദേഹം പത്രപ്രസ്താവനയിലൂടെ വ്യക്തമാക്കിയ വിവരങ്ങള്‍ കാണുക:
നാം ഈജിപ്ഷ്യന്‍ ജനത - മൊത്തമായി ഈ വിപത്തിനെ ഒരു വിപത്തായി കാണുക എന്നതാണ് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. വിശ്വാസത്തിന് കരുത്തുണ്ടാകണം. കാരണം, സല്‍സ്വഭാവം എന്നത് വളരുന്നത് വിശ്വാസത്തിലാണ്.
ഇക്കൊല്ലത്തെ നോമ്പ് സ്വഭാവരൂപീകരണത്തിന്റെയും ഉല്‍പാദനത്തിന്റെയും നോമ്പായിരിക്കാന്‍ അത്യധ്വാനം ചെയ്യണമെന്ന് അദ്ദേഹം യുവാക്കളെ ആഹ്വാനം ചെയ്തു. ഇക്കാര്യത്തില്‍ നാം വിജയിച്ചാല്‍ പ്രതിസന്ധികളെ മറികടക്കാനുള്ള കഴിവ് റബ്ബ് നമുക്ക് തരികതന്നെ ചെയ്യും. ഇന്‍ശാ അല്ലാഹ്.
നാം പാകേണ്ട അടിസ്ഥാനശില സല്‍സ്വഭാവമായിരിക്കണമെന്നും നമ്മെ ഭരിക്കേണ്ടത് സല്‍സ്വഭാവമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വിവരസാങ്കേതികവിദ്യയും പൂര്‍ണമായും സദാചാരപരമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അപ്രകാരംതന്നെ, ഈ വര്‍ഷത്തെ റമദാന്‍ നമുക്ക് ആശ്വാസവും അഭയവും ആയിരിക്കാന്‍ ശ്രമിക്കണം. രാഷ്ട്രീയ കാര്യം ഒന്നും നാമിപ്പോള്‍ ചര്‍ച്ചചെയ്യേണ്ടതില്ല. ഇപ്പോള്‍ നമുക്കാവശ്യം നാം പെട്ടിട്ടുള്ള പ്രതിസന്ധികളെ നീക്കം ചെയ്യുക എന്നതാണ്. ഇത് പരിഹരിച്ചതിനുശേഷം വിശ്വാസം കൊണ്ട് കരുത്ത് നേടി അതില്‍നിന്ന് നമുക്ക് നന്മകള്‍ ഉണ്ടാക്കാന്‍ കഴിയും.
ഈ റമദാനില്‍ മൂന്ന് മില്യന്‍ റമദാന്‍ കിറ്റുകള്‍ ആണ് തന്റെ ലക്ഷ്യമെന്നും യുവാക്കള്‍ സജീവമായി അതില്‍ ഭാഗമാക്കാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അനീതിക്കും നാശത്തിനും എതിരില്‍ നയിച്ച വിപ്ലവത്തിന് പിന്തുണ നല്‍കിയ ഡോ. ത്വാരിഖ് സുവൈദാനുമായുള്ള അഭിമുഖത്തിലെ ഭാഗങ്ങള്‍ അംറ്ഖാലിദ് വിലയിരുത്തി. നാം അല്ലാഹുവിന്റെ നിയമമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍, അതിന് ഏറ്റവും അത്യാവശ്യമായത് സ്വാതന്ത്ര്യമാണ്. അതുപോലെ യമനിലെയും തൂനിസിലെയും വിപ്ലവത്തിനും നമ്മള്‍ സഹായിക്കേണ്ടതുണ്ട്. കാരണം, ആ രാജ്യങ്ങളൊക്കെ അല്ലാഹുവിന്റെ ശരീഅത്ത് നിലനിന്നിരുന്ന നാടുകളാണ്. നാമാണെങ്കില്‍ ഒറ്റ ജനതയും. അല്ലാഹു നമ്മെ അങ്ങനെയാണ് പരിചയപ്പെടുത്തിയിട്ടുള്ളത്.
സലഫിധാരയും രണ്ടുപേരുടെയും സംഭാഷണത്തിന്റെ വിഷയമായി. ചില വിഷയങ്ങളില്‍ അവര്‍ സ്വീകരിക്കുന്ന വൈരുധ്യത്തെയും ചര്‍ച്ചചെയ്തു. ഈജിപഷ്യന്‍ പ്രസിഡന്റിനെതിരില്‍ വിപ്ലവം നടത്തുന്നതിനെ എതിര്‍ത്ത സലഫികള്‍ സിറിയന്‍ ഭരണാധികാരിക്കെതിരില്‍ നടക്കുന്ന വിപ്ലവത്തെ അനുകൂലിക്കുന്നു. ഇത് വൈരുധ്യമല്ലേ? എന്നാല്‍, കുവൈത്തില്‍ മന്ത്രിസ്ഥാനം വരെ വഹിക്കുന്ന സലഫികളുണ്ടെന്നും അത് അവരുടെ രാഷ്ട്രീയ പക്വതയെയാണ് പ്രദശിപ്പിക്കുന്നതെന്നും ഡോ. സുവൈദാന്‍ അഭിപ്രായപ്പെട്ടു. അവര്‍ ഏതാണ്ട് ഈജിപ്തിലെ ഇഖ്‌വാനികളെപ്പോലെയാണ്. അപ്രകാരം ശൈഖ് മുഹമ്മദ് ഹസ്സാന്‍ പോലുള്ള പ്രമുഖ സലഫി വ്യക്തിത്വങ്ങളില്‍ രാഷ്ട്രീയത്തോടുള്ള തങ്ങളുടെ സമീപനത്തില്‍ വിപ്ലവാനന്തരം വ്യക്തമായ മാറ്റം വന്നിരിക്കുന്നു. തങ്ങള്‍ വളര്‍ന്നുവന്ന ആശയങ്ങളെ ഒരു പുനരാലോചനയ്ക്ക് സലഫികള്‍ വിധേയമാക്കേണ്ടതുണ്ടെന്നാണ് ഈ കാര്യങ്ങള്‍ സൂചന നല്‍കുന്നത്.
കുവൈത്തിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയാനുഭവങ്ങളെപ്പറ്റി അംറ്ഖാലിദ് അന്വേഷിക്കുകയുണ്ടായി. അവിടെ കാര്യമായ ചില പോരായ്മകളുണ്ടെന്നും ഭരണതന്ത്രങ്ങള്‍ പുനരാവിഷ്‌കരിക്കേണ്ടതുണ്ടെന്നും ആണ് തന്റെ അഭിപ്രായം. ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത്, ഇസ്‌ലാമിക സംഘങ്ങള്‍ സംസാരങ്ങള്‍ ചുരുക്കുകയാണെന്നും ഭാവിക്കാവശ്യമായ പ്ലാനിങ്ങുകള്‍ കാര്യമായി നടത്തുന്നില്ലെന്നും വിവരസാങ്കേതിക വിദ്യയില്‍ കഠിനമായ ശൂന്യത ഉണ്ടെന്നും ആണ്.
സമൂഹത്തില്‍ ഗുണപരമായ ഇടപെടലുകള്‍ നടത്തണമെന്നും പൊതുവിഷയങ്ങളില്‍ കാര്യമായ പങ്കാളിത്തം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ഇസ്‌ലാമിസ്റ്റുകളോടാഹ്വാനം ചെയ്തു. അതായത്, അവര്‍ കൃത്യനിഷ്ഠയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഒരു സംഘമെന്ന നിലയ്ക്ക് പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കപ്പെടുകയും ഓരോരുത്തരും തങ്ങളിലേല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കണമെന്നും ആവശ്യപ്പെട്ടു. അപ്രകാരം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യവസായസംരംഭങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടതില്ല. ഉദാഹരണമായി, വളണ്ടിയര്‍ സര്‍വീസുകള്‍ നടത്തുന്നവര്‍ക്ക് ടൂറിസത്തില്‍ അവഗാഹമുണ്ടാകാറില്ല. അപ്പോള്‍ ഓരോ ഇസ്‌ലാമിക സംഘങ്ങളും വ്യത്യസ്തങ്ങളായ മേഖലകളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കട്ടെ. (തീര്‍ച്ചയായും, നമ്മുടെ രാജ്യത്തെ ഇസ്‌ലാമിക സംഘടനകള്‍ ഈ രീതി സ്വീകരിച്ചിരുന്നെങ്കില്‍!)
അറബ്‌ലോകത്തെ വിപ്ലവഘട്ടങ്ങളെപ്പറ്റി സുവൈദാന്‍ വളരെ ശക്തമായി ചില അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയുണ്ടായി. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോലുള്ള കാര്യങ്ങളില്‍ വളരെയധികം അവധാനത സ്വീകരിക്കേണ്ട ഘട്ടമാണിത്. അവിടെ എന്തെങ്കിലും വൈകാരികതയ്‌ക്കോ ജനപ്രീതിക്കോ മാത്രം അടിസ്ഥാനമായി കാരങ്ങള്‍ തീരുമാനിക്കപ്പെടരുത്. മറിച്ച്, കൃത്യമായ കാഴ്ചപ്പാടുള്ളവരെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുക.
അംറ്ഖാലിദ് |
- അവലംബിക്കാവുന്ന, ശരിയായ രൂപത്തില്‍ ഇപ്പോഴത്തെ സ്ഥിതിവിശേഷത്തെ വിലയിരുത്തുക. ഒപ്പംതന്നെ ആ ജനതയുടെ കഴിവുകളും പ്രതിസന്ധികളും എന്താണെന്ന് ശരിക്ക് മനസ്സിലാക്കുക.
- ഇരുപത് വര്‍ഷം കഴിഞ്ഞ്, അല്ലെങ്കില്‍ മുപ്പത് വര്‍ഷം കഴിഞ്ഞ് ജനത എത്തരത്തിലായി മാറണമെന്ന് സൂക്ഷ്മമായ പഠനം നടത്തുക.
- ഭാവിയില്‍ നാം നടപ്പാക്കേണ്ട പദ്ധതികളുടെ രേഖകള്‍ നിശ്ചയിക്കല്‍.
- രാജ്യത്തെ മാറ്റത്തിന്റെ സാക്ഷാല്‍ക്കാരത്തിന് ഭംഗം നില്‍ക്കുന്നത് എന്തെല്ലാമാണെന്ന് നിശ്ചയിച്ച്, അവയെ ഗുണപരമായ അവസ്ഥയിലേക്ക് മാറ്റുക.
റമദാനില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്ന 'മാറ്റത്തിന്റെ കാറ്റ്' എന്ന പരിപാടിയിലൂടെ മുസ്‌ലിം ഉമ്മത്തിന് ഭാവിപദ്ധതികള്‍ നിര്‍ദേശിച്ചുകൊടുക്കുന്നുണ്ടെന്നും ഡോക്ടര്‍ താരിഖ് സുവൈദാന്‍ പ്രഖ്യാപിക്കുകയുണ്ടായി.
മുസ്‌ലിം ഉമ്മത്തിനെ വഴികാട്ടാന്‍ യോഗ്യരായ നേതാക്കളെ ലഭ്യമാകാന്‍ റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.
നാഥാ, റമദാനിലെ ഞങ്ങളുടെ പ്രാര്‍ഥനയെ നീ നിരസിക്കരുതേ...
(അല്‍അഖ്ബാര്‍ എന്ന ഈജിപ്ഷ്യന്‍ പത്രത്തില്‍ അംറ്ഖാലിദിന്റേതായി വന്ന ശ്രദ്ധേയമായ ഒരു ലേഖനത്തിന്റെ ആശയ വിവര്‍ത്തനമാണിത്)
Monday, August 8, 2011
നോമ്പിന്റെ 7 ഗുണങ്ങള്‍
രോഗം വല്ലാതെ ഗുരുതരാവസ്ഥയിലാകുമ്പോള്‍, ഡോക്ടര്‍മാര്‍ കയ്യൊഴിക്കുമ്പോള്‍ ആശ്രയിക്കാവുന്ന ഒരു സൗജന്യ ചികിത്സയുണ്ട്.
-അതാണ് ഉപവാസം - നോമ്പിന്റെ അനന്തമായ ഗുണങ്ങള്‍ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നു. വിജയകരമായ രോഗശമനത്തിന്റെ അടിസ്ഥാനം നോമ്പാണ്.
- കാന്‍സര്‍രോഗ ചികിത്സയില്‍ നോമ്പിന്ന് വളരെ പ്രധാനമായ ഉരു ഇടമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞു.കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാനും നല്ല കോശങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കാനും നോമ്പിന്ന് കഴിയുമത്രെ! അതിനാല്‍, കാന്‍സര്‍ രോഗികള്‍ നിര്‍ബന്ധമായും നോമ്പനുഷ്ഠിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. കൃത്യമായി നോമ്പനുഷ്ഠിക്കുന്നവരില്‍ മറ്റുള്ളവരില്‍ കാന്‍സര്‍ ബാധ കുറവാണെന്നും കണ്ടെത്തിയിരിക്കുന്നു.
- ശബ്ദമലിനീകരണം, പ്രകാശമലിനീകരണം എന്നിവ വര്‍ദ്ധിച്ച ഒരു കാലഘട്ടലാണ് നാം ജീവിക്കുന്നത് . പ്രതേകിച്ച്, രാത്രികാലങ്ങളില്‍ കൂടുതല്‍ സമയം വെളിച്ചം ഏല്‍ക്കേണ്ടി വരുന്നുണ്ട്. ഈ മലിനീകരണം നമ്മുടെ ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളെ പാര്‍ശ്വഫലങ്ങളില്ലാതെ ലഘൂകരിക്കാന്‍ നോമ്പുകൊണ്ട് കഴിയുമെന്ന് ശാസ്ത്രഞ്ജര്‍ പുതുതായി കണ്ടെത്തിയിരിക്കുന്നു. കോശങ്ങളെ ശുദ്ധീകരിക്കുക എന്ന പ്രക്രിയ നടത്താന്‍ നോമ്പിന്ന് മാത്രമേ സാധ്യമാകൂ. ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാര്‍ഗ്ഗം!
- മലിനീകരണം തടയാന്‍ അമേരിക്കന്‍ സാമ്പത്തിക വകുപ്പ് ഒരു വര്‍ഷം മില്യന്‍ കണക്ക് ഡോളറാണ് ചിലവഴിക്കുന്നത്. എന്നാല്‍, ഭൗതികവും മാനസികവും സാമൂഹ്യവുമായ എല്ലാവിധ മലിനീകരണവും തടയാന്‍ നോമ്പ് എന്ന സൗജന്യ പ്രക്രിയ മൂലം സാധിക്കുമെന്ന നിഗമനത്തിലാണിപ്പോള്‍ ശാസ്ത്രഞര്‍. മാനസികവും കുടുംബപരവുമായ സ്വസ്ഥതയും നോമ്പ് പ്രദാനം ചെയ്യുന്നു.
- ഇന്നത്തെ പ്രധാന രോഗങ്ങള്‍ പൊണ്ണത്തടിയും അമിത ഭാരവും ആണല്ലൊ. അതുമൂലമുണ്ടാകുന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം, കൊളസ്റ്ററോള്‍ എന്നിവയും മനുഷ്യരാശിയെ തുറിച്ചുനോക്കുന്ന രോഗങ്ങളാണ്. മനുഷ്യവര്‍ഗ്ഗത്തിലെ പകുതി പേരേയും ഇതില്‍ ഏതെങ്കിലും രോഗം ബുദ്ധിമുട്ടിക്കുന്നുണ്ട്. നമ്മുടെ കേരളം പ്രമേഹരോഗത്തില്‍ അപകടകരമായ വര്‍ദ്ധനവാണ് പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം എല്ലാ രോഗത്തേയും വരുതിയില്‍ നിര്‍ത്താന്‍ നോമ്പിന്ന് കഴിയും.
- സമൂഹത്തെ കാര്‍ന്നുതിന്നുന്ന ധാരാളം തിന്മകള്‍ക്ക് കടിഞ്ഞാണിടാന്‍ നോമ്പിന്ന് പ്രത്യേകകഴിവുണ്ട്. പുകവലി, മയക്കുമരുന്നുപയോഗം, മദ്യപാനം, അശ്ലീലചിത്രങ്ങള്‍ടെ കാഴ്ച തുടങ്ങിയവ ഒരു സമൂഹത്തെ നശിപ്പിക്കുന്ന കാര്യങ്ങളാണ്. നോമ്പുള്ള സമൂഹത്തില്‍ ഇത്തരം സാമൂഹ്യ തിന്മകള്‍ തീര്‍ച്ചയായും കുറവായിരിക്കും. ഈ വക തിന്മകളില്‍ നിന്ന് രക്ഷപ്പെടാന്‍ ആത്മീയത കൊണ്ട് മാത്രമേ കഴിയൂ എന്നതും സുപ്രധാനമാണ്.
- ഇക്കാലഘട്ടത്തില്‍ സാമൂഹ്യകാരണങ്ങളാല്‍ യുവാക്കളും യുവതികളും വലിയതോതില്‍ അവിവാഹിതരായി കഴിയുന്നുണ്ട്. ഇത് ലോകാടിസ്ഥാനത്തില്‍ തന്നെ ഒരു യാഥാര്‍ത്ഥ്യമാണ്. നോമ്പിലൂടെ അവര്‍ക്ക് വലിയ ആത്മനിയന്ത്രണം സാധിക്കുന്നുണ്ട്. തിന്മയിലേക്ക് നയിക്കുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ ഭക്ഷണനിയന്ത്രണത്തിലൂടെ സാധ്യമാകുന്നു. അതാണ് നബി(സ) അവിവാഹിതരോട് നോമ്പെടുക്കാന്‍ ഉപദേശിച്ചതും നോമ്പ് (തിന്മക്കെതിരിലുള്ള) പരിചയാണെന്ന് പരിചയപ്പെടുത്തിയതും.
- കോശങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനും പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും ഭക്ഷണ നിയന്ത്രണം സഹായകമാണെന്നും ഗവേഷണങ്ങള്‍ തെളിയിക്കുന്നു. നോമ്പുകാരന് എല്ലാത്തരം രോഗങ്ങളെയും അതിജീവിക്കാന്‍ കഴിയുമെന്നത് ഒരു മുസ്ലിമിന്റെ ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങളുടെ കലവറയാണ് നോമ്പ്എന്ന് നമുക്ക് ഇതില്‍ നിന്നെല്ലാം മനസ്സിലായി. അതാണ് അല്ലാഹു പറഞ്ഞത്.
وان تصومو خير لكم ان كنتم تعلمون
നിങ്ങള്‍ നോമ്പനുഷ്ഠിക്കലാണ് നല്ലത്,നിങ്ങള്‍ മനസ്സിലാക്കുകയാണെങ്കില്‍.....
Wednesday, August 3, 2011
റമദാന്‍ ചിന്തകള്‍
അല്ലാഹുവേ, ഒരു റമദാനിനുകൂടി ഞങ്ങള്‍ക്ക് നീ ഭാഗ്യം തന്നിരിക്കുന്നു. പിശാചുകള്‍ ബന്ധിക്കപ്പെട്ടുകഴിഞ്ഞു. നമസ്‌കരിക്കണം, ഖുര്‍ആന്‍ വായിക്കണം. ഏതെല്ലാം മാര്‍ഗങ്ങളിലൂടെ നിന്നോടടുക്കണം. ആ വഴികളിലൂടെയെല്ലാം മുന്നേറണം. തമ്പുരാനേ, ഞങ്ങളൊരുപാട് പാപഭാരങ്ങളുമായാണ് നിന്റെ മുന്നില്‍ വന്നുനില്‍ക്കുന്നത്. ശ്രദ്ധ നഷ്ടപ്പെട്ട എത്ര നമസ്‌കാരങ്ങള്‍. നീ ചുരുട്ടിക്കൂട്ടി വലിച്ചെറിയരുത് കേട്ടോ. കഷ്ടപ്പാടുകള്‍ക്കും പ്രയാസങ്ങള്‍ക്കും അനാരോഗ്യത്തിനും ഇടയിലൂടെ നടത്തിയ ഇബാദത്തുകളാണ്. ദയവുചെയ്ത് നീ സ്വീകരിക്കണം. നീ സ്വീകരിച്ചില്ലെങ്കില്‍ ഞങ്ങളുടെ കാര്യം കഷ്ടമാണ്.
നിന്റെ ദീന്‍ ജനങ്ങള്‍ക്കെത്തിക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചോ? അറിയില്ല. രിയാഉകള്‍ വന്നുകൂടിയ എത്ര ക്ലാസ്സുകള്‍ ഉണ്ടാകും. പടച്ചവനേ, നിന്റെ പടിവാതില്‍ക്കല്‍ ഞങ്ങള്‍ വന്ന് കേഴുകയാണ്; പൊറുക്കലിനുവേണ്ടി. നീ പൊറുത്തില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ക്കാരുണ്ട് പൊറുക്കാന്‍. തമ്പുരാനേ, ഞങ്ങളുടെ കാലിടര്‍ച്ചകളില്‍ നീ താങ്ങാവണേ. പ്രസ്ഥാനപ്രവര്‍ത്തനങ്ങള്‍ എന്ന് പറഞ്ഞ് കുറേ ചെയ്തിട്ടുണ്ട്. ഇതില്‍ എത്രയെണ്ണം നീ സ്വീകരിച്ചുകാണും. എന്നിട്ടും ഞങ്ങള്‍ ഞെളിഞ്ഞുനടക്കുന്നു. നിന്റെ ഇഷ്ടക്കാരാണ് ഞങ്ങളെന്ന് കരുതിക്കൊണ്ട്. ഹൃദയം ശുദ്ധമായിരുന്നോ? നിന്റെ മാത്രം രിളാ ആയിരുന്നോ ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം തമ്പുരാനേ. ഉള്ളും പുറവും അറിയുന്ന നാഥാ, ഞങ്ങളെ നീ നിന്ദിക്കരുത്; അന്ത്യദിനത്തില്‍.
ഞങ്ങളേറെ ധര്‍മ്മം കൊടുത്തുകാണും. കറപുരളാത്ത വിശ്വാസം മാത്രമായിരുന്നോ ഞങ്ങളെക്കൊണ്ട് ധര്‍മ്മം കൊടുപ്പിച്ചത്. തമ്പുരാനേ, ലോകമാന്യം അതില്‍ വന്നിട്ടുണ്ടെങ്കില്‍ ഞങ്ങളുടെ കാര്യം കഷ്ടംതന്നെ.
എന്ത് ജീവിതം? യാന്ത്രികമായിപ്പോകുന്നുണ്ടോ നമ്മുടെ നോമ്പും റമദാനും നമസ്‌കാരങ്ങളും ജുമുഅകളും ഖുര്‍ആന്‍ ക്ലാസ്സുകളും ഹല്‍ഖാ യോഗങ്ങളും.
തമ്പുരാനേ, റമദാന്റെ തുടക്കത്തില്‍ തന്നെ ഞങ്ങളേറ്റുപറയുകയാണ്. നിന്റെ മുമ്പില്‍ വന്ന് കേഴുകയാണ്. പാപം കഴുകിത്തരണം. നിന്നെ കണ്ടുമുട്ടുമ്പോള്‍ പാപരഹിതരായി കണ്ടുമുട്ടുവാന്‍ നീ തുണയ്ക്കണേ.
ഉള്ളറിഞ്ഞ വിശ്വാസം കൊണ്ട് നീ ഞങ്ങളെ സുന്ദരന്മാരും സുന്ദരികളുമാക്കണമേ. റമദാനിന്റെ ഗുണം കിട്ടാതെപോകുന്ന ഭാഗ്യദോഷികളില്‍ ഞങ്ങളെ നീ പെടുത്തരുത്. ഞങ്ങള്‍ക്കറിവ് വര്‍ധിപ്പിക്കണേ. ആമീന്‍.
വസ്സലാം.

Subscribe to:
Posts (Atom)