ഡോ റാഗിബ് സര്‍ജാനി
പാശ്ചാത്യരാജ്യങ്ങളുടെ മുന്നേറ്റത്തിന്റെ - വിശിഷ്യാ അമേരിക്കയുടെ - യും അവരുടെ സാമ്പത്തികവും സൈനികവുമായ മുന്നേറ്റങ്ങളുടെയും നിഴല്‍ പറ്റാന്‍ ലോകരാഷ്ട്രങ്ങള്‍ വെമ്പുകയാണിന്ന്. എന്നാല്‍, താങ്കളൊരിക്കലും ആ യാത്രാസംഘത്തോടൊപ്പം ചേരരുത്. മറിച്ച്, താങ്കള്‍ സ്വതന്ത്രനായി നില്‍ക്കുക. അവരോടുള്ള ബന്ധം വിച്ഛേദിക്കണമെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ആ ബന്ധം ഒരു ഇമാമും മഅ്മൂമും ബന്ധമാകരുത് എന്നാണ് പറയുന്നത്. ഒപ്പത്തിനൊപ്പമുള്ള ബന്ധമാകണം. സമത്വമുള്ള ബന്ധമാകണം. നിങ്ങളൊരിക്കലും ഒരു ന്യൂനപക്ഷമല്ല. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ മഹാഭൂരിപക്ഷമാണ്. അല്ല, നിങ്ങള്‍ അവരേക്കാള്‍ ശക്തരും ആത്മാഭിമാനികളുമാണ്.
യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിച്ച്, സാമ്പത്തികവും രാഷ്ട്രീയവും മനുഷ്യാവകാശപരവുമായ ഉന്നതി നേടാന്‍ തടസ്സമില്ല. പക്ഷേ, നല്‍കപ്പെട്ടേക്കാവുന്ന വിലയെപ്പറ്റീ ഉറച്ച ബോധ്യമുള്ള കണ്ണുകളോടെയാവണം താങ്കളവരെ നോക്കേണ്ടത്. താങ്കളുടെ ദീന്‍, സ്വാതന്ത്ര്യം, താങ്കളുടെ നാടിന്റെ സ്വാതന്ത്ര്യം ഇതൊന്നും പണയപ്പെടുത്തിക്കൊണ്ടുള്ള ഒരു പുരോഗതിയും താങ്കള്‍ സ്വീകരിക്കരുത്, ഒരിക്കലും. ഖുര്‍ആന്‍ പറയുന്നു: 'നിങ്ങള്‍ ദാരിദ്ര്യത്തെ ഭയപ്പെടുന്നുണ്ടെങ്കില്‍, അല്ലാഹു നിങ്ങളെ അവന്റെ ഔദാര്യം കൊണ്ട് ധനികരാക്കും.' (തൗബ: 28)
അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നീ ഭൗതികതയിലൂന്നിയ രാജ്യങ്ങള്‍ തങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി മാത്രമായിരിക്കും വഴിതേടിക്കൊണ്ടിരിക്കുക എന്നത് താങ്കളൊരിക്കലും മറക്കരുത്. മഹത്തായ ഉസ്മാനിയ ഖിലാഫത്ത് തകര്‍ക്കലില്‍ അവര്‍ അവരുടെ നന്മ കണ്ടപ്പോള്‍, സര്‍വശക്തിയും ഉപയോഗിച്ച് അവരതിനെ വീഴ്ത്തി. ആ മഹാ അസ്തിത്വത്തെ പിച്ചിച്ചീന്താന്‍ ഇംഗ്ലണ്ടും ഫ്രാന്‍സും അമേരിക്കയും റഷ്യയും പങ്കുചേര്‍ന്നു. അതിനെ തുടച്ചുനീക്കാന്‍ അവര്‍ കച്ചകെട്ടി. പക്ഷേ, മഹോന്നതനായ രക്ഷിതാവ് താങ്കളെയും മഹത്തുക്കളായ താങ്കളുടെ സഹോദരങ്ങളെയും രണ്ടാമത് ഭൂമിയിലേക്കിറക്കിയിരിക്കയാണ്; അവന്റെ അലംഘനീയമായ വിധികണക്കെ. എന്തിനാണെന്നോ, തീര്‍ച്ചയായും ഇസ്‌ലാം ഒരിക്കലും മരിക്കയില്ലെന്ന് അഭിമാനത്തോടെയും അന്തസ്സോടെയും നിങ്ങള്‍ പ്രഖ്യാപിക്കാന്‍ വേണ്ടിയാണ്. പല തുര്‍ക്കികളും ഇത് മറന്നാലും പാശ്ചാത്യലോകത്തിനിത് മറക്കാന്‍ കഴിയില്ല. അവരുടെ വാക്കിലും പ്രവൃത്തിയിലും അത് വ്യക്തമാകുന്നുണ്ട്. അതിനാല്‍, താങ്കള്‍ കണ്ണുകള്‍ തലയില്‍ത്തന്നെ നിര്‍ത്തുക, താങ്കളോട് പറയപ്പെടുന്നത് ഗ്രഹിക്കുക. താങ്കളുടെ മുഴുവന്‍ മുട്ടകളെയും അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും കുട്ടകളില്‍ കൊണ്ടുപോയി വെക്കരുത്. മറിച്ച് അവരുമായുള്ള ബന്ധങ്ങള്‍ വികസിപ്പിക്കുക. വേരുകള്‍ക്ക് ശക്തി കൂട്ടുക. ഗുണപ്രദമായ ആഗോള ബദലുകള്‍ക്കുവേണ്ടി ശ്രമിക്കുക. അതിനുമുമ്പ്, ഏറ്റവും പ്രധാനമായ കാര്യം, തുര്‍ക്കിയിലെ താങ്കളുടെ ആഭ്യന്തരശക്തിയെ ആശ്രയിക്കുക. ഒപ്പം ലോകത്തെ വ്യത്യസ്ത ഇസ്‌ലാമിക സഹോദരങ്ങളുടെയും ശക്തിയെ അവലംബിക്കുക.
ഞാന്‍ താങ്കളോട് ഒരു സ്വകാര്യം പറയട്ടെ, ലോകചരിത്രത്തെ വായിച്ചപ്പോള്‍ എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട്. അമേരിക്ക അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. അതൊരിക്കലും ശക്തിയിലേക്കല്ല നീങ്ങുന്നത്. മറിച്ച്, ദൗര്‍ബല്യത്തിലേക്കാണ്. കാലഘട്ടം മാറ്റത്തിന്റേതാണ്. സമീപഭാവിയില്‍ ലോകശക്തികളുടെ തുലാസില്‍ വന്‍വ്യത്യാസം പ്രകടമാകും. അപ്പോള്‍, ഈ ഗ്രഹത്തിനു മുകളില്‍ താങ്കള്‍ക്ക് നല്ല സ്ഥാനം ഉണ്ടാകല്‍ നിര്‍ബന്ധമാണ്. പ്രത്യേകിച്ച് താങ്കള്‍ക്ക്. താങ്കള്‍ ഒരു സാധാരണ മുസ്‌ലിം മാത്രമല്ല, മറിച്ച്, മഹത്തായ ഒരു പാരമ്പര്യത്തിനുടമയാണ്. ലോകത്തിന്റെ പകുതി ഭാഗത്തെ ഭരിച്ചവരുടെ പൗത്രരാണ് താങ്കള്‍. അല്ലാഹു അത് അടുത്തുതന്നെ അവന്റെ അനുമതിയോടെ തിരിച്ചുതരും. വിജയം സുനിശ്ചിതം. പക്ഷേ, അധികമാളുകളും അതറിയുന്നില്ല. (തുടരും).
നല്ല പോസ്റ്റ് .
ReplyDeleteWE ARE WAITING FOR REMAINING PART
ReplyDeletegood .....
ReplyDeleteplease continue............
ഈ ടീച്ചറെ പോലെ ഒരാളെ ഞാന്‍ പലസ്ഥലത്തും തിരഞ്ഞു പഴയ ഓര്‍മകളില്‍ പോലും കണ്ടത്താന്‍ പറ്റിയില്ല എന്റെ ടീച്ചറെ ഞാന്‍ ഇനി ബ്ലോഗ് സ്ഥിരം വായിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്
ReplyDeletepls ur mail id
ReplyDeleteckkoya@gmail.com
ReplyDeleteഒഴിവു പോലെ ബ്ലോഗുകളിലൊക്കെ കയറിയിറങ്ങാറുണ്ട്..അപൂർവം ബ്ലോഗുകളെ മനസ്സിനെ സ്പർശിക്കാറുള്ളൂ..തണൽ അതു പോലെ വല്ലാത്ത അത്മാംശമുള്ള,കൃത്യമായ ദിശയുള്ള ഒന്നായ് അനുഭവപ്പെടുന്നു.റ്റീച്ചറെ അല്ലാഹു കൂടുതൽ ലുബ്ബ് (ഉള്ളുണർവ്) നൽകി അനുഗ്രഹിക്കട്ടെ..
ReplyDelete