Thursday, October 14, 2010

കാഴ്ചകള്‍ അവസാനിക്കുന്നില്ല...

മനുഷ്യന് വെറുതെയല്ല രണ്ട് കണ്ണുകള്‍ ദൈവം തമ്പുരാന്‍ തന്നത്! ഖുര്‍ആന്‍ ചോദിക്കുന്നു: 'അവന് നാം രണ്ട് കണ്ണുകള്‍ നല്‍കിയില്ലേ; ഒരു നാവും രണ്ട് ചുണ്ടുകളും? എന്നിട്ടും അവര്‍ ഗിരിമാര്‍ഗം താണ്ടിക്കടന്നില്ല. നിനക്കറിയാമോ, എന്താണ് ഗിരിമാര്‍ഗം? അടിമമോചനവും കഷ്ടപ്പെടുന്ന ദിവസം ഭക്ഷണം കൊടുക്കലും; അടുത്ത അനാഥനോ മണ്ണ് പുരണ്ട അഗതിക്കോ.

എന്തൊരു സത്യമായ വചനങ്ങള്‍. ഇതിലും സത്യമായത് ഈ ഭൂമിയിലില്ല. നാഥന്‍ തന്ന രണ്ട് കണ്ണുകള്‍. അതിമഹത്തരം. കണ്ട ദൃശ്യങ്ങളെ പലതവണ ഭാവനയില്‍ കാണാന്‍ കഴിയുന്നത് കണ്ണുകൊണ്ട് കണ്ടതിനാലല്ലേ? കണ്ണുകൊണ്ട് കണ്ടത് എക്‌സ്പ്രസ് ചെയ്യാന്‍ ഒരു നാവും രണ്ട് ചുണ്ടും. എന്നിട്ടും, ഈ അനുഗ്രഹങ്ങളെല്ലാം ലഭിച്ചിട്ടും മനുഷ്യന് ദുര്‍ഘടപാത മുറിച്ചുകടക്കാനാവുന്നില്ല.

ഇന്നലെ എന്റെ വാര്‍ഡായ പതിനേഴില്‍ ഒരു വീട്ടില്‍ കണ്ട ദൃശ്യം. കണ്ണില്‍നിന്നും മനസ്സില്‍നിന്നും മായാത്തതിനാല്‍ കുറച്ചെഴുതീട്ടെങ്കിലും ദുഃഖം മാറ്റാമെന്ന് കരുതി. അല്‍ഹംദുലില്ലാഹ്, വലിയൊരു വേദനയ്ക്ക് അല്പം ആശ്വാസം വന്നപോലെ.

കുറേ കൊല്ലം മുമ്പ് (പത്തുകൊല്ലം) എന്റെയടുത്ത് ഇടയ്ക്കിടെ ഒരു സാധുവായ സ്ത്രീ വരുമായിരുന്നു. എന്തോ, അവരോട് ഉള്ളില്‍ വലിയൊരലിവ് തോന്നുമായിരുന്നു. തൊണ്ടയില്‍ ഒരു മുഴ ഉള്ളതിനാല്‍ ശബ്ദത്തിന് ഒരു വ്യത്യാസമുണ്ടായിരുന്നു. എന്നെയും വലിയ ഇഷ്ടമായിരുന്നു. പിന്നീടെപ്പോഴോ അവര്‍ മരിച്ചതായി അവരുടെ മരുമകള്‍ മുഖേന അറിയുകയുണ്ടായി. ആ മരുമകളെ എന്റെ ക്ലാസ്സുകളിലൊക്കെ ഇടയ്ക്ക് കാണാറുണ്ടെങ്കിലും ഞാന്‍ അക്കാര്യം മറന്നിരുന്നു.

ഇന്നലെ ഞാന്‍ പോയ വീട്ടില്‍ (എന്റെ തന്നെ വിദ്യാര്‍ഥിനികള്‍ - ഉമ്മയും മക്കളും) ഈ മരുമകള്‍... വീട്ടിന്റെ ഹാളില്‍ മന്ദബുദ്ധിയായ ഒരു യുവാവ്... പടച്ചവനേ, കണ്ടതും എന്റെ മനസ്സാകെ വിഷമമായി. ചോദിച്ചുചോദിച്ചു വന്നപ്പോള്‍, കൊല്ലങ്ങള്‍ക്കു മുമ്പ് എന്റെ വീട്ടില്‍ വന്നിരുന്ന ഇത്താടെ മകനാണിത്. അതിനിടെ അവരുടെ മരുമകളായ സുലേഖ പറഞ്ഞു: 'ടീച്ചറേ, എന്റെ മാപ്പള മരിച്ചു; നാലുമാസം മുമ്പ്. ഇത് എന്റെ ഭര്‍ത്താവിന്റെ അനിയനാണ്. എല്ലാം ചെയ്തുകൊടുക്കണം.' അവള്‍ കരയാന്‍ തുടങ്ങി.

പായില്‍ കുട്ടികളെപ്പോലെ കിടന്ന് മറിയലും മറ്റും. മീശയും താടിയും വന്ന ആ മോന്‍. സുലേഖ തുടര്‍ന്നു: 'ടീച്ചറേ, ഇനി ഒരു അനിയന്‍ കൂടിയുണ്ട്. അവന് മുഴുഭ്രാന്താണ്. പെണ്ണൊക്കെ പോയി. അവന് ഭക്ഷണമൊക്കെ എടുത്ത് വെച്ചിട്ടാണ് പോന്നത്.'

ഞാനെങ്ങനെ അവളെ ആശ്വസിപ്പിക്കും? ആദ്യം തന്നെ ഞാന്‍ കരയാന്‍ തുടങ്ങി. ഇപ്പോഴും ആ കുഞ്ഞിന്റെ, അനാഥയും അഗതിയുമായ, എല്ലാ അത്താണികളും നഷ്ടപ്പെട്ട ആ മനുഷ്യജന്മത്തെയോര്‍ത്ത് കരഞ്ഞുപോവുകയാണ്. നിങ്ങളും കരയും എന്നെനിക്കുറപ്പുണ്ട്. ആ ജ്യേഷ്ഠഭാര്യ! അവളല്ലേ റബ്ബിന്റെ തൃപ്തിക്കും സ്വര്‍ഗത്തിനും ഏറ്റവും അര്‍ഹ? അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു: 'ടീച്ചറേ, മരണം വരെ രണ്ടുപേരെയും നോക്കും. ഉമ്മാനേം ഉപ്പാനേം നോക്കി. ഭര്‍ത്താവിനെയും നോക്കി. എല്ലാവരും പോയി. ഇനി ഞാനല്ലേ ഇവര്‍ക്കുള്ളൂ.'

എന്റെ ഉള്ള് അലറിപ്പെയ്യുകയാണ്. അമ്മായിയമ്മയ്‌ക്കോ മറ്റോ ഒരസുഖം വരുമ്പോഴേക്കും ഹോംനഴ്‌സിനെ തിരഞ്ഞോടുന്ന മനുഷ്യര്‍; അവര്‍ക്കിടയില്‍, അപൂര്‍വം കാഴ്ചകളാണിതൊക്കെ. താന്‍ നേരിട്ട വൈധവ്യത്തിനിടയിലും ഭര്‍ത്താവിന്റെ അനിയന്മാരെ സ്വന്തം മക്കളെപ്പോലെ ശുശ്രൂഷിക്കുന്ന സുലേഖ. അല്ലാഹുവേ, അവള്‍ക്ക് നീ ഒരുപാടൊരുപാട് പ്രതിഫലം കൊടുക്കണേ. അവളുടെ പാപങ്ങളെല്ലാം നീ പൊറുത്തുകൊടുക്കണേ...

ഇലക്ഷന്‍ വര്‍ക്കില്‍ വോട്ട് ചോദിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. സുലേഖയും അനിയത്തിയുടെ മകളും ഒക്കെ എന്റെ പൂര്‍വവിദ്യാര്‍ഥികളാണ്. സുലേഖ അനിയനെയും കൊണ്ട് അനിയത്തിയുടെ വീട്ടില്‍ വിരുന്ന് വന്നിരിക്കുകയാണ്.


യുവാവായ മകന്‍ വള്ളം മറിഞ്ഞ് നാലുകൊല്ലം മുമ്പ് നഷ്ടപ്പെട്ട വാസന്തി എന്ന അനാഥസ്ത്രീയെയും കണ്ടു. ഇവരെയൊക്കെ സമാധാനത്തിലേക്കും ജീവിതത്തിലേക്കും കൊണ്ടുവരലാണ് ഏറ്റവും വലിയ ജിഹാദ്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദം എന്താണെന്ന് എല്ലാവരും പഠിക്കുക.

'അനാഥകള്‍ക്കും വിധവകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവന്‍ ദൈവമാര്‍ഗത്തിലെ പോരാളിയെപ്പോലെയാണ്.' (നബിവചനം)

8 comments:

 1. ടീച്ചറേ,എത്രയെത്ര അനുഭവങ്ങളാണ്‍ നമുക്ക് ചുറ്റും..!
  പലവിധങ്ങളായ ശാരീരിക വൈകല്യങ്ങളും,അസ്വസ്ഥതകളും
  വിഷമതകളും നേര്‍കാഴ്ചകളായി മുന്നിലെത്തുമ്പോള്‍ നാമറിയാതെ
  ദൈവത്തെ സ്തുതിച്ചു പോവുന്നു..നഹ്മദുല്ലാഹ്..!!
  ഒരുവേള,ഇത്തരം ദുരിതജീവിതങ്ങള്‍ നേര്ക്ക് നേരെ കാണുന്നേരം
  നമ്മളനുഭവിക്കുന്ന ചെറ്തും വലുതുമായ എല്ലാവിധ വിഷമതകളും
  കഷ്ഠങ്ങളും പമ്പ കടക്കും.
  ഏതൊരു രോഗിയും,തന്നെ സന്ദര്‍ശിക്കുന്നവര്‍ പകര്‍ന്ന് നല്‍കുന്ന
  ഒരു ചെറുപുഞ്ചിരിക്കായി അക്ഷമയോടെ കാത്തിരിക്കുന്നവരാവും.
  ആ പുഞ്ചിരി,ഒരു തലോടലായി..സമാശ്വാസമായിത്തീരുമ്പോള്‍
  അത് നല്‍കുന്ന ശമനം വളരെ വലുതാണെന്ന് നാമറിയണം.
  ഇത്തരം രോഗികളെ ശുശ്രൂഷിക്കുന്നതായിരിക്കും ചിലപ്പോള്‍
  ഏറെ മഹത്തരവും പുണ്യകരവുമായ കര്‍മ്മം.
  സുലേഖയും വസന്തിയുമൊക്കെ നല്‍കുന്ന സന്ദേശം മറ്റെന്താണ്‍.?

  ReplyDelete
 2. //ഇവരെയൊക്കെ സമാധാനത്തിലേക്കും ജീവിതത്തിലേക്കും കൊണ്ടുവരലാണ് ഏറ്റവും വലിയ ജിഹാദ്.//

  ഈ ആത്മാര്‍ത്ഥതയുടെ മുന്നില്‍ കൂപ്പുകൈകളോടെ,

  ReplyDelete
 3. സുകുമാരന്‍.....
  എനിക്കായ് പ്രാര്‍ത്ഥിക്കുക
  അല്ലാതെ ഒന്നും പറയാനില്ല
  നിങ്ങള്‍ ഒക്കെ ഒരാളല്ല.......
  ആയിരക്കണക്കിനു ആളുകളാണ് എന്ന സത്യം ഞാന്‍ തിരിച്ചറിയുമ്പോള്‍..........
  എന്റെ സന്തോഷതിനതിരില്ല............
  നേരില്‍ കാണാന്‍ ഒരു പാട് ആശ ഉണ്ട്‌
  നമുക്കെന്നെങ്കിലും ഹാരൂന്ക്കാടെ വീട്ടീന്ന് കാണാം...
  പടച്ചവന്‍ അനുഗ്രഹിക്കട്ടെ....ആമീന്‍
  ഇനിയും ഒരു പാടെഴുതാന്‍ എനിക്കും നിങ്ങള്‍ക്കും അള്ളാഹു ഭാഗ്യം നല്‍കട്ടെ
  എഴുത്തിനു നല്ല കരുത്തുണ്ടല്ലോ?
  അത്‌ നാം നന്മയുടെ മാര്‍ഗത്തില്‍ വിനിയോഗിക്കണം
  --

  ReplyDelete
 4. സ്നേഹപൂര്‍വ്വം തണല്‍
  നമുക്ക് ചുറ്റും എത്ര എത്ര വേദനിപ്പിക്കുന്ന കാഴ്ചകളാണ് .ഉത്തരാതുനികതയിലെ മനുഷ്യന്‍ അതു കണ്ടില്ലന്നു നടിക്കുന്നു .വേദനിക്കുന്നവന് കൈതാങ്ങ് നല്‍കുന്നവരെ സമൂഹം ഒറ്റപെടുത്താന്‍ ശ്രെമിക്കുന്നു.അവര്‍ക്കുമേല്‍ കൈ വക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു , കവി പറഞ്ഞത് പോലെ "മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം" സത്യത്തിന്റെ ,നീതിയുടെ , വിശ്വാസത്തിന്റെ ,സ്നേഹത്തിന്റെ ,. അര്‍പ്പണബോധത്തിന്റെ.................സകല നന്മകളുടെയും കണ്ണുകളും കണ്ണടകളും നമുക്ക് തീര്‍ച്ചയായും വേണം . അതിനുവേണ്ടി ഒറ്റകെട്ടായി നമുക്ക് പ്രവര്‍ത്തിക്കാം ,പ്രാര്‍ത്ഥിക്കാം

  ReplyDelete
 5. قُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ إِنَّ الْبَاطِلَ كَانَ زَهُوقًا

  ReplyDelete
 6. //ഇവരെയൊക്കെ സമാധാനത്തിലേക്കും ജീവിതത്തിലേക്കും കൊണ്ടുവരലാണ് ഏറ്റവും വലിയ ജിഹാദ്.//

  അതെ ഇത് തന്നെ ഏറ്റവും വലിയ ജിഹാദ്...

  സുലേഖ യുടെ കരുണവറ്റാ‍ത്ത് മനസ്സ് സമൂഹത്തിലേക്കും പെയ്തിറങ്ങട്ടെ. ദൈവം തക്കതായ പ്രതിഫലം നൽകി അവരെ അനുഗ്രഹിക്കട്ടെ.

  ReplyDelete
 7. Let us give out our heart undivided to the people, even though we may get denied even a humble hut in their hearts.

  Let us absorb the complete universe to shrink it into our minds and to expand our hearts and minds like a universe.
  Ours is the only comprehensive system and way of life that is beautiful both in totality and in details. It is a fusion of mercy, power and force. It is the harmonious synthesis of physique and psyche, soul and soil. It is the beautiful blend of body and mind, movement and meditation. It is an assimilation of Love and Law. Heaven and earth assemble there to make a melodious symphony of human life out of it. It is the sweet sonata of submission of one’s will to the will of God by serving and sacrificing for the wellbeing of humanity. It is devotion to God by dedicating ourselves for the welfare of the world. Islam and Quran as an ultimate guidance for humanity is all about life and for the life. It frees us from all kinds of narrowness and elevates us to the ever widening breadth of the universe. Quranically, in nutshell, it is the natural face of human being and/or human face of the nature and universe. We human being can align with the mainstream of the universe only through Islam which means integral and undivided surrendering of our will to the will of God using the freedom given to us in a thoughtful way.

  ReplyDelete