ഞാനിന്നലെ എഴുതിയ ആ കുഞ്ഞ് മരിച്ചു. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍. റബ്ബേ, ആ മാതാപിതാക്കള്‍ക്ക് സമാധാനം കൊടുക്കണേ. പരലോകത്തേക്ക് അവര്‍ക്കൊരു ഈടുവെപ്പാകട്ടെ ആ കുഞ്ഞ്.
വര്‍ക്കിനിടയിലെ അനുഭവങ്ങള്‍ കൊണ്ട് മനസ്സ് വീര്‍പ്പുമുട്ടുകയാണ്. ഇന്നലെ നല്ല മഴയായിരുന്നു. കുറച്ചുനേരം റുഖിയാടെ വാര്‍ഡില്‍ പോയി. മഴകാരണം ഒന്നുരണ്ടു വീടുകള്‍ മാത്രമേ കയറാന്‍ പറ്റിയുള്ളൂ. പക്ഷേ, സുന്ദരമായ ഒരനുഭവം നിങ്ങളുമായി പങ്കുവെക്കാന്‍ കഴിയുന്നു. എഴുതും മുമ്പ് രണ്ടുവരി ചരിത്രമുണ്ട്.
രണ്ടുകൊല്ലം മുമ്പത്തെ റമദാന്‍. എന്നും ക്ലാസ്സുകള്‍ കേട്ടിരുന്നതിന്റെ ഊര്‍ജത്തില്‍ എല്ലാവരും കൂടി ഒരു സാധുസഹായസമിതി ഉണ്ടാക്കണമെന്ന് തീരുമാനമായി. ഞാനതിന് നിര്‍ദേശിച്ച 'തണല്‍' എന്ന പേര് എല്ലാവര്‍ക്കും ഇഷ്ടമായി. 'തണല്‍' വികസിച്ച് പല മക്കള്‍ക്കും കുടുംബത്തിനും തണലായി മാറിക്കൊണ്ടിരിക്കുന്നുണ്ട് ഇപ്പോള്‍. അല്‍ഹംദുലില്ലാ.
അതിനിടെ തണലിനെപ്പറ്റി പി.ടി.എക്കാര്‍ അറിഞ്ഞു. അവര്‍ പറഞ്ഞു: ടീച്ചര്‍, സ്‌കൂള്‍ ഇത്രയധികം സഹായിച്ചിട്ടും നിങ്ങളെന്തുകൊണ്ട് അത് മൊത്തം രക്ഷിതാക്കളെ അറിയിക്കുന്നില്ല? അങ്ങനെ, പി.ടി.എ പ്രസിഡന്റിന്റെ നിര്‍ബന്ധപ്രകാരം കഴിഞ്ഞ വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡിയില്‍ ഞാന്‍ തണലിനെ പരിചയപ്പെടുത്തി സംസാരിച്ചു. എല്ലാവര്‍ക്കും വലിയ സന്തോഷമായി.
ഇന്നലെ റുഖിയാക്കു വേണ്ടി പോയ ഭാഗത്ത് എല്‍.ഡി.എഫിന്റെ പ്രചാരണവാഹനം. പുറത്തിറങ്ങി നിന്നൊരാള്‍ പ്രസംഗിക്കുന്നുണ്ട്. മുനക്കല്‍ ബീച്ചും മറ്റും അവരുടെ കുടുംബസ്വത്ത് പോലെയാണ് സംസാരിക്കുന്നത്. അവസാനം, ഇപ്പോള്‍ വര്‍ഗീയവാദികള്‍ ഇറങ്ങീട്ടുണ്ട്, മൂന്നാം കക്ഷിയായി, റമദാനില്‍ കുറച്ച് കിറ്റ് കൊടുക്കും. അതും പറഞ്ഞാണ് പ്രചാരണം. ഞാന്‍ ഉള്ളില്‍ പറഞ്ഞു: അയ്യേ, എന്ത് തറ വര്‍ത്തമാനങ്ങളാണിദ്ദേഹം പറയുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ റുഖിയ പറഞ്ഞു: 'ടീച്ചറേ, അത് നമ്മുടെ പി.ടി.എയിലെ ഒരാളാണ്.' എനിക്ക് ചിരിപൊട്ടിപ്പോയി. സീതി പറഞ്ഞത് ഞാനോര്‍ത്തു, 'ടീച്ചറേ, ഇലക്ഷന്‍ അടുക്കും തോറും വ്യക്തിഹത്യകളും കൂടും. എന്തെങ്കിലും തെറ്റ് ഉണ്ടാക്കിപ്പറയും.' സീതീ, ഇപ്പോള്‍ മനസ്സിലായി നീ പറഞ്ഞതിന്റെ പൊരുള്‍. എന്തൊരു മോശമാണ് ഈ തെരഞ്ഞെടുപ്പുലോകം.
ഇനിയും ഉണ്ട് ഒരുപാട് തമാശകള്‍. ഒരു ഫോണ്‍കോള്‍, ഏഴ് വോട്ടുണ്ട്. പൈസ കൊടുക്കണം എന്നു പറഞ്ഞുകൊണ്ട്. പടച്ചവനേ, ഞാനറിയാത്ത കാര്യങ്ങള്‍ അല്ലേ ഇതൊക്കെ. ആദ്യമൊന്ന് ഞെട്ടി. ആവശ്യപ്പെട്ട ആളെ നേരില്‍ കാണാന്‍ എന്റെ മനസ്സ് വെമ്പി. ആരുമറിയാതെ ബീച്ചില്‍ വെച്ച് സംസാരിച്ചു. അങ്ങനെ വോട്ട് കാശിനുവേണ്ടി ചെയ്യരുതെന്ന് മനസ്സിലാക്കിക്കൊടുത്തു. അവന്റെ അവശതകള്‍ കേട്ടപ്പോള്‍ പൈസ കൊടുക്കാന്‍ തോന്നും. പക്ഷേ, ചട്ടലംഘനമല്ലേ. രഹസ്യമായും ചെയ്യാന്‍ നമ്മുടെ മനഃസാക്ഷി അനുവദിക്കില്ലല്ലോ. പടച്ചവനേ, അത്തരം വിലകുറഞ്ഞ ഇടങ്ങളിലേക്ക് ഞങ്ങളെ എത്തിക്കല്ലേ. എന്ത് വിലകൊടുത്തും ജയിക്കണമെന്നുള്ളവര്‍ ആ വോട്ട് വാങ്ങും. പക്ഷേ, ആ വീട്ടുകാരെ ജയിച്ചാലും തോറ്റാലും സഹായിക്കണം, ഇന്‍ശാ അല്ലാഹ്... സുന്ദരമായ ബീച്ചിലെ ബെഞ്ചിലിരുന്ന് ആ മനുഷ്യനുമായി കുറേനേരം സംസാരിച്ചു. എനിക്കൊരു കാര്യം മനസ്സിലാകുന്നത് ഈ മനുഷ്യരുടെ ജീവിതത്തിലേക്ക് നീതിയും സത്യവുമൊക്കെ പതുക്കെ മാത്രമേ കയറുകയുള്ളൂ. കാര്യമായ ഒരു ബോധമുള്ളവരൊന്നും അക്കൂട്ടത്തിലില്ല. സാധുക്കളും നിഷ്‌കളങ്കരും ആണ്. തനി കടലോരഗ്രാമം. ആ ഗ്രാമത്തില്‍നിന്ന് ഒരു പെണ്‍കുട്ടിയെ മാത്രമാണ് ഇ-മെയില്‍ ഐഡി ഉള്ളതായി കിട്ടിയത്. അതും കുറച്ചുമാറി ഒരിടത്താണ്. അവളുമായി നെറ്റുവഴി നല്ലൊരു ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു.
എഴുതാനിരുന്നാല്‍ ഇങ്ങനെ ഓരോന്നായി വന്നുകൊണ്ടിരിക്കും. സഹപ്രവര്‍ത്തകരുമായി കൂടുതല്‍ അടുക്കാനും നന്മകള്‍ ചര്‍ച്ചചെയ്യാനും അതിലൂടെ അവരില്‍ മാറ്റം ഉണ്ടാക്കുവാനും ഈ വര്‍ക്കുകള്‍ കൊണ്ട് കഴിയുന്നു എന്നത് വലിയൊരു കാര്യമാണ്. സഹപ്രവര്‍ത്തകരുടെ നിഷ്‌കളങ്കത നൂറുശതമാനമാണ്. തങ്ങളുടെ എല്ലാ ബന്ധങ്ങളും നമ്മുടെ വിജയത്തിനായി അവര്‍ ഒന്നടങ്കം ഉപയോഗപ്പെടുത്തുന്നു. ജനങ്ങളിലേക്കിറങ്ങാത്ത ഇസ്‌ലാമികപ്രബോധകരെ ആള്‍ക്കാര്‍ക്കാവശ്യമുണ്ടാകില്ല എന്ന് ഇതിലൂടെ ബോധ്യം വരുന്നു. പ്രവര്‍ത്തകര്‍ ശക്തമായ സഹജീവിബന്ധം ഉള്ളവരായി മാറേണ്ടതുണ്ട്. അതില്ലാത്തവര്‍ 'സീറോ' ആണ് ;ഉള്ളവര്‍ ഈ ഭൂമിയിലെ ഉപ്പും.
പണം കൊടുത്ത് വോട്ടുവാങ്ങുക എന്നത് രാഷ്ട്രീയക്കാര്‍ ഉണ്ടാക്കിയ ശീലമാണ്. അവരൊക്കെ ജയിച്ചുപോകുന്നതുകൊണ്ട് പാവപ്പെട്ടവര്‍ക്ക് യാതൊരുവിധ ഉപകാരവും ഇല്ല. അവരില്‍നിന്ന് പാവങ്ങള്‍ക്ക് ആകെ കിട്ടുന്നത് തെരെഞ്ഞെടുപ്പിന്റെ തലേ ദിവസത്തെ ഈ 'കൈക്കൂലി' മാത്രമാണ്. അതിനാല്‍ അത് ചോദിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.
ReplyDeleteനമ്മെ സംബതിച്ചടുതോളം ജനസേവനം ദൈവരധാന ആകുന്നു . നാം ജയിച്ചാലും ഇല്ലകിലും ജനങ്ങല്ലേ സേവിക്കും.ജനങ്ങള്‍ക് ലബികേണ്ട അവകാസങ്ങള്‍ കവര്നെടുകുനവരുടെ കൈക് പിടികേണ്ട ബതിയതയും നമുകaണ്ണ്
ReplyDeleteനിങ്ങള്‍ ദൈവത്തെ കാണുന്നില്ലെങ്ങിലും ദൈവം നിങ്ങളെ കാണുന്നു എണ്ണ മൂല്യം കാത്തു സൂക്ഷിക്കുന്ന എയുത്തുകാരിയെ പോലുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ ആരും മടിക്കില്ല എന്ന് ഉറപ്പാണ്.
ReplyDeleteവോട്ട് എണ്ണല്‍ തുടങ്ങുന്നതിനു മുമ്പായി അനുഭവങ്ങള്‍ എല്ലാം പങ്കു വെക്കണേ
നിങ്ങള്‍ ദൈവത്തെ കാണുന്നില്ലെങ്ങിലും ദൈവം നിങ്ങളെ കാണുന്നു എന്ന മൂല്യം കാത്തു സൂക്ഷിക്കുന്ന എയുത്തുകാരിയെ പോലുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ ആരും മടിക്കില്ല എന്ന് ഉറപ്പാണ്.
ReplyDeleteവോട്ട് എണ്ണല്‍ തുടങ്ങുന്നതിനു മുമ്പായി അനുഭവങ്ങള്‍ എല്ലാം പങ്കു വെക്കണേ
ടീച്ചറേ,ജമാഅത്തെ ഇസ്ലാമിക്കാരുടെ ജനാധിപത്യബോധത്തിന്‍റെ അളവ്തൂക്കം രേഖപ്പെടുത്താന്‍ രാപ്പകല്‍ കണ്ണിലെണ്ണയൊഴിച്ച് ഉറക്കമൊഴിഞ്ഞ് കാത്തികെട്ടിക്കിടക്കുന്ന ഭൈമീകാമുകര്‍ അവരുടെ സര്‍വ്വസന്നാഹങ്ങളുമായി വോട്ട്കച്ചവടത്തിന്‍ നെട്ടോട്ടം പായുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു.
ReplyDeleteഇന്നലെ ഞങ്ങളുടെ(കണ്ണൂര്‍)പ്രദേശത്തെ എലക്ഷന്‍ കഴിഞ്ഞു. തലേന്നാള്‍ പ്രമുഖകക്ഷി സിറ്റിയിലെ കടലോരമേഖലയില്‍ ജനാധിപത്യം മൊത്തക്കച്ചവടം നടത്തി.വോട്ടൊന്നിന്‍ 1000ക ആയിരുന്ന് മാര്‍ക്കറ്റ് നിലവാരം.!!
കര്‍ണാടകയിലെ എം എല്‍ എമാര്‍ക്ക് റേറ്റ് 50 കോടിയാണ് !!
പണാധിപത്യം വാഴട്ടെയല്ലേ.
Culture of our politicians?! Have they got any culture?! Both their culture and philosophy are embodied in what Lucifer had told when he had convened his pandemoneum. " To reign is worth ambition; better to reign hell than serve in paradise"
ReplyDelete