Wednesday, October 27, 2010

ഞാന്‍ കൂടുതല്‍ സ്വതന്ത്രയായി

എന്റെ സുഹൃത്തുക്കള്‍ക്ക് പലതരം സംശയങ്ങളുണ്ട്. എല്ലാത്തിനും മറുപടി പറയാന്‍ പറ്റുമോ എന്നറിയില്ല. എന്നാലും, മതം രാഷ്ട്രീയത്തില്‍ ഇടപെടേണ്ട എന്നാണ്‌ ഒരു വലിയ വാദം. മതം ജീവിതത്തില്‍ മുഴുവന്‍ ഇടപെടണം. എല്ലാ മതങ്ങളെയും എല്ലാവരും പഠിക്കുക. എന്നിട്ട് തീരുമാനിക്കുക. ഏത് മതം രാഷ്ട്രീയത്തില്‍ ഇടപെട്ടാലാണ് നല്ലത് എന്ന്. ഇതില്‍ എന്ത് വര്‍ഗീയതയാണുള്ളത്? മുജാഹിദുകള്‍ പലതും പറയുന്നുണ്ട്.
അവര്‍ യഥാര്‍ഥ വിശ്വാസികളാണെങ്കില്‍, മൂല്യങ്ങള്‍ക്ക് സ്ഥാനം കൊടുക്കാനുള്ള ജമാഅത്തിന്റെ ഈ ശ്രമത്തെ അംഗീകരിച്ചേനെ. മറിച്ച്, അവര്‍ ജമാഅത്ത് പറഞ്ഞു എന്നതിന്റെ പേരില്‍, അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാണുണ്ടായത്. എനിക്ക് തോന്നുന്നത് ഈ സംഭവത്തെ മുജാഹിദുകള്‍ എതിര്‍ക്കുന്നത് റബ്ബിന്റെയടുത്ത് കുറ്റകരമായിരിക്കും. മറ്റുള്ളവര്‍ അവരുടെയത്ര വലിയ അറിവുള്ളവരല്ലല്ലോ.


ഇവിടെ തിന്മ അരങ്ങു തകര്‍ക്കുകയല്ലേ? ഇന്നുതന്നെ, എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും കള്ളും വാങ്ങിക്കൊടുത്തല്ലേ ജാഥ വിളിപ്പിക്കുന്നത്? അല്‍ഹംദുലില്ലാഹ്, ഞങ്ങള്‍ക്ക് കിട്ടിയ വോട്ടുകള്‍ കറ പുരളാത്ത വോട്ടുകളാണ്. നിഷ്‌കളങ്ക ഹൃദയങ്ങളില്‍ നിന്നുള്ള വോട്ടുകളാണ്. തോറ്റാലും വോട്ടിന്റെ പരിശുദ്ധി ആ തോല്‍വിയെ ഉന്നതമാക്കുന്നു. ഞങ്ങള്‍ക്കാരോടും കടപ്പാടില്ലാതാക്കിയിരിക്കുന്നു. അല്‍ഹംദുലില്ലാഹ്. ഈ വോട്ട് തന്നവര്‍ ആരൊക്കെയാണെന്ന് ഞങ്ങള്‍ക്കേതാണ്ട് ഒരുവിധം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ പ്രബോധന മാര്‍ഗത്തില്‍ ഞങ്ങളവരെ സഹകാരികളാക്കും, അവര്‍ക്ക് തര്‍ബിയത്ത് കൊടുക്കും.

എനിക്ക് തോന്നുന്നത്, ഞാന്‍ തോറ്റതിലൂടെ ഞാന്‍ കൂടുതല്‍ സ്വതന്ത്രയായ പോലെയാണ്. ചിലപ്പോള്‍ വാര്‍ഡ് മെമ്പര്‍ ഇസ്‌ലാം (വര്‍ഗീയത) പറഞ്ഞു എന്നും പറഞ്ഞ് ബഹളം വെക്കുമായിരുന്നു. ഞാനിപ്പോള്‍ സ്വതന്ത്രയാണ്. എന്റെ വാര്‍ഡില്‍ തീര്‍ച്ചയായും ഞാന്‍ ജമാഅത്തിന്റെ എല്ലാ പരിപാടികളും നടത്തി അഞ്ചുകൊല്ലം കൊണ്ട് ശുദ്ധീകരിക്കാന്‍ ശ്രമിക്കും. ഒറ്റ ജമാഅത്ത് കാര്‍ക്കൂനും ഇല്ലാത്ത വാര്‍ഡായിരുന്നു ഞാന്‍ നിന്നത് - എനിക്കെന്തായാലും അടങ്ങിയിരിക്കാനാവില്ല. ജയിച്ച മെമ്പര്‍ക്ക് സുഖസുന്ദരമായി സാഹിത്യം വായിക്കാന്‍ കൊടുക്കാം. നമ്മുടെ ടേബിള്‍ടോക്കുകള്‍ക്ക് വിളിക്കാം. അല്പമെങ്കിലും ബോധം കയറ്റിക്കൊടുത്തില്ലെങ്കില്‍ ശരിയാവില്ല. അവരൊക്കെ പാര്‍ട്ടിക്കാരുടെ കൈയിലെ പാവകളായി മാറും.

പ്രിയമക്കളേ, സബിത ടീച്ചര്‍ക്ക് ഇനിയാണ് പ്രവര്‍ത്തിക്കാനുള്ളതെന്ന് തോന്നുന്നു. എറിയാട് ഏരിയ രണ്ട് ആക്കിയാല്‍ നന്നായിരിക്കും. ഞങ്ങളുടെ ഹല്‍ഖകളും ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളും ശക്തിയുള്ളിടത്തു നിന്നാണ് വോട്ട് കുറച്ചെങ്കിലും കിട്ടിയത്. ബി.ജെ.പിക്കാര്‍ക്കും പുസ്തകങ്ങളും തൗഹീദും പറയാന്‍ തോല്‍വി തന്നെ ഏറ്റവും വലിയ വാതില്‍. സര്‍വശക്താ, ഞങ്ങളെ തിരിച്ചറിയാത്തവരാണ് പലരും. അവര്‍ക്ക് നീ നല്ല ബുദ്ധി കൊടുക്ക്. ആരൊക്കെ ഞങ്ങളെ ഇലക്ഷനില്‍ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ഞങ്ങളറിഞ്ഞിട്ടുണ്ട്. പകരം ചോദിക്കുന്നില്ല. ശാപപ്രാര്‍ഥന നടത്തുന്നില്ല. പ്രവാചകന്മാരുടെ കാലത്ത് മുനാഫിഖുകള്‍ ഉണ്ടായിരുന്നുവല്ലോ. ക്ഷമ തന്നെ ആയുധം. ഞങ്ങള്‍ മനസ്സിലാക്കിയ ഇസ്‌ലാമിനെ മരണം വരെ ഈ ജനതയ്ക്കു മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ടേയിരിക്കും. നാഥാ, നീ മാത്രം തുണ.

8 comments:

  1. السلام غليكم ورحمة الله وبركاته
    പ്രിയ ടീച്ചറേ..
    ഈ പോസ്റ്റിന്‍ ഞാനെന്താ കമന്‍റെഴുതേണ്ടതെന്ന് കുറച്ചേറെ ആലോചിക്കേണ്ടി വന്നു.വളരേ ചിന്തനീയമാണ്‍ ഓരോ വരികളും മനസ്സിലുള്ളതൊന്നും മറച്ച്പിടിക്കാതെയുള്ള ഏറ്റുപറച്ചിലുകളും
    ആശ്വാസകരം എന്നതിലേറെ വലിയ ദൌത്യനിര്‍വ്വഹണത്തിനുള്ള
    പുറപ്പാടും ദിശാ നിര്‍ണയവും ആണെന്ന് പറയട്ടെ.
    കഴിഞ്ഞമാസം വികസനമുന്നണിയെക്കുറിച്ച് മാന്യസുഹൃത്ത്
    ശ്രീ കെ.പി.സുകുമാരന്‍ ഈ ദിശയിലേക്കുള്ള ചില സൂചനകള്‍
    തന്‍റെ ബ്ളോഗില്‍ അവതരിപ്പിച്ചത് ഞാനോര്‍ത്ത് പോവുന്നു.

    “ഈ തെരഞ്ഞെടുപ്പില്‍ എത്ര വാര്‍ഡുകളില്‍ വിജയിക്കും അല്ലെങ്കില്‍ എത്ര പേരുടെ പിന്തുണ ലഭിക്കും എന്നത് വിഷയമേയല്ല. എന്തെന്നാല്‍ ഈ പഞ്ചായത്ത്,നഗരസഭാ തെരഞ്ഞെടുപ്പോടുകൂടി പിരിഞ്ഞുപോകാനുള്ള ഒരു താല്‍ക്കാലിക വികസനമുന്നണിയല്ല ഈ മത്സരം.തോറ്റാലും ജയിചാലും
    മുന്നണിക്ക് ഏറെ പണിയുണ്ട്. ജനങ്ങളുടെ ഭാഗത്ത് നിന്ന് കൊണ്ട് പ്രവര്‍ത്തിക്കുക എന്നതാണത്. സമൂഹത്തിലും രാഷ്ട്രീയത്തിലും പുതിയൊരു മൂല്യ പുനരുദ്ധാരണത്തിന് വേണ്ടി നന്മേഛയോടെ പ്രവര്‍ത്തിക്കാന്‍ പ്രകൃതിനിയമമനുസരിച്ച് തന്നെ പുതിയ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന് മന്‍സ്സിലാക്കാം.”
    എന്തായാലും ആകെമൊത്തം ജീര്‍ണത പേറുന്ന രാഷ്ട്രീയരംഗത്തെ,
    ഏതാനും ചില പഞ്ചായത്ത്/നഗരസഭാ സീറ്റുകള്‍ നേടുകവഴി ശുദ്ധീകരിച്ച് കളയാം എന്ന വ്യാമോഹമൊന്നും ജമാഅത്തെ
    ഇസ്ലാമിക്കും വികസന മുന്നണിക്കും ഇല്ലാ എന്ന യാഥാര്‍ത്ഥ്യം
    നാം മനസ്സിലാക്കിയതാണല്ലോ.ആകയാല്‍ ഇനി ടീച്ച്രര്‍ സൂചന
    നല്‍കിയ പ്രകാരം നമ്മുടെ സര്‍വ്വശ്രദ്ധയും,സന്നാഹവും നമുക്ക്
    ശുദ്ധ‘അഗ് മാര്‍ക്ക്’പതിച്ച് നല്‍കിയ ബഹുമാന്യ വോട്ടര്‍മാര്‍ക്കും
    അല്ലാത്തവര്‍ക്കുമായി ചിലവഴിക്കാം.നാം ഈ രംഗത്ത് ചെയ്ത്
    വരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രവും ശക്തവുമായ
    രീതിയില്‍ കൂടുതല്‍ ഭംഗിയായി നിര്‍വഹിക്കാന്‍ ദൈവം തമ്പുരാന്‍
    തുണയേകട്ടെ... امين

    ReplyDelete
  2. Respected Teacher,

    In democracy, it is not only the party that fail or win, but people also.

    As an observer of democtratic political experiments all over the world, one simple fact re-iterated by Koran gets precipitated in my mind again and again... Most of the people don't think or understand. However, what is required from us is ability to adapt with this fact and to strive for change incessantly.

    ReplyDelete
  3. "relinquish any key-post which he/she holds under and ungodly governmental system, or the membership of its legislature or a judicial office under its judicial system." it is one of the membership policy of JIH.
    Then how you JIH women can take part in election and won in election?

    ReplyDelete
  4. vijayathil aarmaadhikkathe paraajayathil sankadappedaathe irikkanalle deen padippikkunnathu

    ReplyDelete
  5. ടീച്ചര്‍; എനിക്ക് താങ്കളെ ബ്ലോഗ്ഗിലൂടെ മാത്രമേ അരിയോഒ..പക്ഷെ ഒരു അയച്ച ആയി ഞാന്‍ ടീച്ചറുടെ ബ്ലോഗ്ഗുകള്‍ വായിച്ചു കൊണ്ടിരിക്കുന്നു...എന്നും ഒരു മനസംതൃപ്തി തരുന്നു..ടീച്ചര്‍ എന്നും ബ്ലോഗ്ഗുകള്‍ ഏഴുതണം...
    സത്യവിസ്വിസ്വസിക്ക് സങ്കടവും സന്തോഷവും നന്മ കൊണ്ട് വരുന്നു എന്ന് ടീച്ചറുടെ ഓരോ ബ്ലോഗ്ഗും അടിവരയിടുന്നു...യുവതയ്ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു ബ്ലോഗ്ഗ് പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു ...

    അള്ളാഹു ടീച്ചറെയും നമ്മെ എല്ലാവരെയും അനുഗ്രഹിക്കുമാരകട്ടെ

    ReplyDelete
  6. sabeeedha@gmail.com
    ithan ente i d pls come online
    sameer

    ReplyDelete
  7. Appol thottu alle..

    Janagngal chinthikkunnundu ennu manassilaayilee

    ReplyDelete