Friday, October 22, 2010

നാഥാ! ഈ സംഘത്തെ കൈവിടരുതേ...

നമ്മുടെ സഹോദരരായ ഒരുകൂട്ടം ഇന്ന് പോളിങ്ബൂത്തിലേക്ക് പോവുകയാണ്. പടച്ചവനേ, അവര്‍ക്ക് നീ കനത്ത വിജയം നല്‍കി അനുഗ്രഹിക്കണമേ. നീയാണ് എല്ലാത്തിനും കഴിവുറ്റവന്‍. മനസ്സുകളെ മാറ്റിമറിക്കുന്ന നാഥാ, എല്ലാവരുടെ മനസ്സും നീ സത്യത്തിലേക്ക് പരിവര്‍ത്തിപ്പിക്കണമേ നാഥാ. ഞങ്ങള്‍ ചെയ്ത നന്മകളും തിന്മകളും മുമ്പില്‍ വെച്ചുകൊണ്ട് നിന്നോട് കരങ്ങളുയര്‍ത്തുകയാണ്. നന്മകള്‍ നിനക്കുവേണ്ടി മാത്രമായിരുന്നു ചെയ്തത്. തിന്മകള്‍ ഞങ്ങള്‍ അറിവില്ലാതെ ചെയ്തുപോയി. അത് നീ പൊറുത്തുതരണം തമ്പുരാനേ.

ഞങ്ങള്‍ നിനക്കു വേണ്ടി മാത്രം നിലകൊള്ളുന്ന സംഘമാണ്. ചരിത്രപ്രധാനമായ ഒരു സംഭവത്തിന് നീ ഞങ്ങളെ തുടക്കക്കാരായി തിരഞ്ഞെടുത്തു. സന്തോഷമുണ്ട് പടച്ചവനേ. നിന്റെ കാരുണ്യത്തെ മാത്രം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു തമ്പുരാനേ. കള്ള് വാങ്ങിക്കൊടുത്ത്, കാശ് കൊടുത്ത് വോട്ട് ചെയ്യിപ്പിക്കുന്ന അക്രമികള്‍ക്കിടയിലാണ് ഞങ്ങള്‍. നന്മ ചെയ്ത കൈകളും പ്രാര്‍ഥനാനിര്‍ഭരമായ മനസ്സും സത്യം പറയുന്ന നാവും നിനക്കുവേണ്ടി മാത്രം തുടിക്കുന്ന ഹൃദയവും ആണ് ഞങ്ങളുടെ കൈമുതല്‍. അവ കൊണ്ട് ഞങ്ങള്‍ നിന്നോട് പ്രാര്‍ഥിക്കുന്നു. ഈ പ്രാര്‍ഥന നീ തട്ടരുത്. നിന്റെ ദീനിന്റെ ആള്‍ക്കാര്‍ക്ക് സന്തോഷിക്കാന്‍ വകയുള്ള, പാഠമുള്‍ക്കൊള്ളാന്‍ വകയുള്ള ഒരു ഫലമായിരിക്കണമേ നാഥാ നീ നല്‍കുന്നത്. ഒരാളുടെ ഇലക്ഷനിലും ഇത്രയധികം കൈകള്‍ നിന്നിലേക്കുയര്‍ന്നുകാണില്ല. ആ കൈകളില്‍ വോട്ട്മഷി ഇറ്റിക്കുന്നത് നാഥാ നിന്റെ മാര്‍ഗത്തിലെ പുണ്യകര്‍മമായി കാണുന്നവരാണ് ഞങ്ങള്‍. അതാണ് സത്യം. നന്മയുടെ പ്രചാരണത്തിനും തിന്മയുടെ ഉച്ഛാടത്തിനും ഉള്ള ഒരു കര്‍മം. നാഥാ, നീ ഞങ്ങളെ വിജയിപ്പിക്കണേ. ഇസ്‌ലാമിക പ്രസ്ഥാനത്തിന് നീ അന്തസ്സ് വര്‍ധിപ്പിക്കേണമേ തമ്പുരാനേ. റബ്ബേ, മറ്റുള്ളവര്‍ വിളിച്ചുകൂവുന്നതുപോലെ ഞങ്ങളുടെ വഴി തെറ്റിയിട്ടില്ല എന്ന് നിനക്കറിയാമല്ലോ. ഞങ്ങളുടെ ഉള്ളും പുറവും അറിയുന്നവന്‍ നീ മാത്രം തമ്പുരാനേ. വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക് ഞങ്ങള്‍ മറുപടി പറഞ്ഞത് നിന്റെ ഗ്രന്ഥവും തിരുനബിയുടെ ചര്യയും മുന്നില്‍ വെച്ചുകൊണ്ടാണ്. യു.ഡി.എഫ്-എല്‍.ഡി.എഫ്. പരിഹാസങ്ങള്‍ ഞങ്ങള്‍ സഹിച്ചു. ഞങ്ങളാരെയും പരിഹസിക്കാന്‍ പോയില്ല തമ്പുരാനേ. ഒരാളെപ്പോലും വ്യക്തിഹത്യ നടത്തീട്ടില്ല. നടത്തുകയുമില്ല. എല്ലാവരും നിന്റെ അടിമകള്‍. അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ പരിഹസിക്കുന്നവര്‍ മോശം പരിപാടിയാണല്ലോ തമ്പുരാനേ നടത്തുന്നത്. അവര്‍ക്ക് നീ പൊറുത്തുകൊടുക്കണേ നാഥാ. തമ്പുരാനേ, അല്ലാഹുവേ, ഞാനിനിയും പ്രാര്‍ഥിക്കുന്നു, നിന്റെ ദീനിന് ഗുണമാണെങ്കില്‍ മാത്രം ഞങ്ങളെ വിജയിപ്പിച്ചാല്‍ മതി. പരാജയമാണ് നിന്റെ ദീനിന് ഗുണമെങ്കില്‍ ഞങ്ങള്‍ മനസ്സിലല്പം പോലും സങ്കടമില്ലാതെ ആ പരാജയത്തെ ഏറ്റുവാങ്ങും; ഹുദൈബിയാ സന്ധിപ്രകാരം ഹജ്ജ് ചെയ്യാതെ തിരിച്ചുപോന്ന സ്വഹാബികള്‍ മുത്തുനബിയെ അനുസരിച്ചപോലെ.

അല്ലാഹ്... വാര്‍ഡുകളില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അഗതികളും അനാഥകളും രോഗികളും വിവാഹപ്രായം കഴിഞ്ഞവരും ഉണ്ട്. നാഥാ, അവരുടെ പ്രയാസങ്ങള്‍ നീ മാറ്റിക്കൊടുക്കണേ നാഥാ. ആറുവയസ്സുള്ള കാന്‍സര്‍ ബാധിച്ച ആ മോളുടെ അസുഖം നീ മാറ്റിക്കൊടുക്കണേ നാഥാ. അവളുടെ മാതാപിതാക്കള്‍ക്ക് നീ ക്ഷമ പ്രദാനം ചെയ്യണമേ. എനിക്ക് നീ പൊറുത്തുതരണേ നാഥാ. എന്റെ ഖൈറുന്നിസാടെ ഉമ്മാടെ അസുഖം നീ മാറ്റണേ നാഥാ.

പടച്ചവനേ, അവിടെ കള്ളുകുടിയില്‍ പതിച്ചവരും കഞ്ചാവ് വലിയന്മാരും ചൂതാട്ടക്കാരും ഉണ്ട്. അവരെ സല്‍പ്പാതയിലേക്ക് കൊണ്ടുവരാന്‍ എനിക്കും സ്വാലിഹിനും നീ ശക്തി തരണേ നാഥാ. പട്ടിണിക്കാരും ഉണ്ടെന്ന് തോന്നുന്നു. അവരുടെ പ്രയാസങ്ങളെ നീ മാറ്റണേ നാഥാ. എന്നോടൊപ്പമുള്ള സ്ഥാനാര്‍ഥികളൊക്കെ സാധുക്കളാണെന്ന് തോന്നുന്നു. അവര്‍ക്ക് നീ ഐശ്വര്യം കൊടുക്കണേ നാഥാ. അവര്‍ക്ക് എന്നോടെന്തെങ്കിലും ദ്വേഷ്യമുണ്ടെങ്കില്‍ നീ അത് കുറച്ചുതരണേ നാഥാ.

തമ്പുരാനേ, അവസാനമായി അവര്‍ക്കെല്ലാവര്‍ക്കും നിന്റെ ദീന്‍ എന്താണെന്ന് വിവരിച്ചുകൊടുത്ത്, മഹാനായ ഉമറിന്റെ ഭരണമാതൃക കാഴ്ചവെക്കാന്‍ ഞങ്ങളെ നീ അനുഗ്രഹിക്കണേ.

പടച്ചവനേ, വിജയം വലിയ ഭാരമായിരിക്കും ഞങ്ങള്‍ക്ക് തരിക. അത്താണിയായ് നീ മാത്രം. ഞങ്ങളെ ആര് കൈവിട്ടാലും നീ കൈവിടരുത്. പടച്ചവനേ, വര്‍ഗീയതാവിഷത്തിന്റെ വീര്യം കുറയ്ക്കാന്‍ ഞങ്ങള്‍ക്കാകണേ നാഥാ. പര്‍ദ്ദക്കാരുടെ ഹൃദയശുദ്ധി ജനത്തിനനുഭവിക്കാന്‍ നീ അനുഗ്രഹിക്കണേ നാഥാ. ഞങ്ങളുടെ നേതാക്കള്‍ക്ക് നീ ധൈര്യവും സ്ഥൈര്യവും ശക്തിയും ബുദ്ധിയും കൊടുത്തനുഗ്രഹിക്കണേ - ആമീന്‍... ആമീന്‍... ആമീന്‍...

20 comments:

  1. thanks teacher.with weeping eyes.a brother from long far

    ReplyDelete
  2. ameeeeeeeeeeeeeeeeeeeeeeeeeeeeeeeeen,

    ReplyDelete
  3. കത്തിലെ പ്രാര്‍ത്ഥനകള്‍ ഗംഭീരമായിരിക്കുന്നു ...എത്ര ആള്‍ക്കാര്‍ കള്ള് വാങ്ങിക്കൊടുത്തും ــــــ കൊടുത്തും എല്ലാം വോട്ട് ചെയ്യിക്കുന്നു ....

    ReplyDelete
  4. ആമീന്‍..
    آمــــــــين آمــــــــين آمــــــــين

    ReplyDelete
  5. തിന്മയെ പരാജയപ്പെടുത്തി നന്മ ജയിക്കട്ടെ ...

    ReplyDelete
  6. جَاءَ الْحَقُّ وَزَهَقَ الْبَاطِلُ إِنَّ الْبَاطِلَ كَانَ زَهُوقًا

    ReplyDelete
  7. സഹോദരീ,
    നാഥന്‍ നമ്മോടൊപ്പമാണ്‌, തീര്‍ച്ച. അവന്‍ രാവിലും പകലിലും കാണുന്നവന്‍ . കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നവരേക്കാള്‍ മികച്ച തന്ത്രമറിയുന്നവന്‍ .
    ഞങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിക്കേണമേ, നാഥാ.

    ReplyDelete
  8. اے اللہ ہم پر خیر کریں
    اے خدا اپنے دعا کو جواب دیں
    آمیں

    ReplyDelete
  9. തണല്‍ ബ്ലോഗിലെ പോസ്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ അഭിപ്രായങ്ങള്‍ സോളിഡാരിറ്റി നെറ്റ്‌വര്‍ക്കില്‍ വന്നത് ശ്രദ്ധിക്കുമല്ലോ.

    http://www.solidarityym.net/

    ReplyDelete
  10. May Allah shower his blessings and accept teacher's prayers and Thanal

    ReplyDelete
  11. My prayers with Janakeeya Vikasan Munnani

    ReplyDelete
  12. aaameen may allah give us the best....

    ReplyDelete
  13. നാഥാ.. ഈ പ്രാര്ത്ഥനക്കു നീ ഉത്തരം നല്കി ഈ സംഘത്തെ നീ അനുഗ്രഹിക്കേണമേ....

    ReplyDelete
  14. ഇത് അഭിനവ ബദര്‍, പരസ്പരം ഏറ്റു മുട്ടുനത് സഹോദരങ്ങള്‍ ,ഒന്ന് പരമ്പരാഗത നിലപാടുകളില്‍ , എതിര്‍വശം ജനങളുടെ ക്ഷ്വേമതിനും, നാടിടെ ഐശ്യരത്തിനും വേണ്ടിയുള്ള മാറ്റത്തിന്‍.
    നാഥാ...എല്ലാം അറിയുനവന്‍ നീയാന്ന്‍അതിനാല്‍ നിനില്‍ ഭരമേല്പിക്കുന്നു നീയല്ലോ അതിനു ഏറ്റവും അര്‍ഹന്‍ .
    നാഥാ.. ഈ സംഘത്തെ നീ അനുഗ്രഹിക്കേണമേ....

    ReplyDelete
  15. These are prayers soaked in tears and dried in sighes and heaves...

    These are prayers that will be uplifted to the heaven with the corresponding actions...

    These are prayers that is boon of our society and will boost our morale

    These are prayers that is preserved in the salt of people's tears....

    ReplyDelete